Contents

Displaying 8131-8140 of 25180 results.
Content: 8444
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തുക, സഹായിക്കുക: സര്‍ക്കുലറുമായി കെ‌സി‌ബി‌സി
Content: കൊച്ചി: പ്രളയക്കെടുതിയില്‍നിന്നു കേരളജനതയ്ക്കു മോചനം ലഭിക്കാനും ദുരന്തമനുഭവിക്കുന്നവര്‍ക്കു സാന്ത്വനം ലഭിക്കാനും ദൈവസന്നിധിയിലേക്കു പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്താന്‍ ആഹ്വാനവുമായി കെസിബിസി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നേരത്തെ ഉപവാസം നടത്തി തുക നല്‍കണമെന്നും എല്ലാ സന്യസ്തസമൂഹങ്ങളും കത്തോലിക്കാസ്ഥാപനങ്ങളും ഇടവകകളും ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി സഹകരിക്കണമെന്നും കെ‌സി‌ബി‌സി അഭ്യര്‍ത്ഥിച്ചു. എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ദിവ്യകാരുണ്യസന്നിധിയില്‍ സമൂഹപ്രാര്‍ത്ഥന നടത്തണം. വിശുദ്ധ ബലിയര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗ പ്രവൃത്തികള്‍ തുടങ്ങിയവയിലൂടെ അവശത അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം. സഭാ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്കും ഇപ്പോള്‍ത്തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. വലിയതോതില്‍ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങള്‍ ദുരിതബാധിതര്‍ക്കായി ഇടവകതോറും നടക്കുന്നുമുണ്ട്. ഓഗസ്റ്റ് 26ഓടെ പിരിച്ചെടുക്കുന്ന തുക മാസാവസാനത്തിനു മുന്‍പുതന്നെ കെസിബിസി സെക്രട്ടേറിയേറ്റില്‍ എത്തിക്കണം. തുക ഭാരതത്തിലെ എല്ലാ രൂപതകളില്‍നിന്നു ശേഖരിക്കുന്ന സംഭാവനകളുമായി കൂട്ടിച്ചേര്‍ത്തു സിബിസിഐയുടെ ആഭിമുഖ്യത്തില്‍ കാരിത്താസ് ഇന്ത്യ വഴി കേരളത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സര്‍ക്കുലറില്‍ പറഞ്ഞു. കെസിബിസിയുടെ സാമൂഹിക ക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും കാരിത്താസ് ഇന്ത്യയും രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. സഭയുടെ എല്ലാ ആരോഗ്യശുശ്രൂഷാ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കണം. യുവജനങ്ങള്‍ രൂപത സാമൂഹ്യക്ഷേമവിഭാഗവുമായി സഹകരിച്ച് സന്നദ്ധ സേനയായി പ്രവര്‍ത്തിക്കണം. ദുരന്തനിവാരണത്തിനായി ക്രിയാത്മകമായി ഇടപെടുന്ന കേരള സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും മാധ്യമപ്രവര്‍ത്തകരെയും സംഘടനകളെയും വ്യക്തികളെയും അഭിനന്ദിക്കുന്നതായും കെ‌സി‌ബി‌സി സര്‍ക്കുലറില്‍ കുറിച്ചു.
Image: /content_image/News/News-2018-08-17-06:02:46.jpg
Keywords: കെ‌സി‌ബി‌സി
Content: 8445
Category: 18
Sub Category:
Heading: വിവിധ രൂപതകളില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരള ജനതയ്ക്കു വേണ്ടി വിവിധ രൂപതകളില്‍ ഇന്നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ചങ്ങനാശേരി, മാനന്തവാടി, വിജയപുരം, കോട്ടയം, മാണ്ഡ്യ, തുടങ്ങീ വിവിധ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. ഇടവകകളിലും സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനയും സാധിക്കുന്നവര്‍ ഉപവാസവും ആചരിക്കണമെന്നും ഇടവകകളോട് ചേര്‍ന്നുള്ള സ്ഥാപനങ്ങളും മറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കി, ചെലവു ചുരുക്കി അതിരൂപതാംഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ കുര്‍ബാനക്കും ദിവ്യകാരുണ്യ ആരാധനക്കും കരുണകൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാനുമാണ് രൂപതാദ്ധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2018-08-17-06:17:19.jpg
Keywords: സഹായ, പ്രളയ
Content: 8446
Category: 1
Sub Category:
Heading: c
Content: c
Image: /content_image/News/News-2018-08-17-06:21:27.jpg
Keywords: ഖസാഖി, അത്താനേ
Content: 8447
Category: 1
Sub Category:
Heading: കേരളത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ മെത്രാൻ സമിതി
Content: ന്യൂഡൽഹി: കേരളം നേരിടുന്ന പ്രളയകെടുതിയിൽ സംസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരത ദേശീയ മെത്രാന്‍ സമിതിയുടെ പത്രകുറിപ്പ്. പ്രകൃതി ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടേയും ഭവനരഹിതരായവരുടേയും ഒറ്റപ്പെട്ടുപോയവരുടേയും ദുഃഖത്തിൽ പങ്കുച്ചേരുന്നതായി കത്തോലിക്ക മെത്രാൻ സമിതി ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറിച്ചു. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കത്തോലിക്ക മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് തിയോഡോർ മസ്കരൻഹാസ് പ്രസ്താവനയിൽ പറഞ്ഞു. പ്രളയബാധിത മേഖലകളിൽ കത്തോലിക്ക സംഘടനയായ കാരിത്താസ് പ്രാദേശിക സഭാ നേതൃത്വത്തോടൊപ്പം സഹായമെത്തിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്ക വിദ്യാലയങ്ങളും സ്ഥാപനങ്ങളും ജനങ്ങൾക്ക് താമസിക്കുവാൻ തുറന്നു കൊടുക്കണം. മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും ദുരിതങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളി, വസ്ത്രം, അത്യാവശ്യം മരുന്ന് എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാരിനോടു സഹകരിച്ച് സഭാ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. മഴക്കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സജ്ജമാക്കാൻ ഗവൺമെന്റിനോടും സന്നദ്ധ സംഘടനകളോടും ഒപ്പം പ്രവർത്തിക്കുമെന്നും സി‌ബി‌സി‌ഐ പ്രസ്താവനയിൽ വിശദീകരിച്ചു. അതിതീവ്ര മഴയെ തുടര്‍ന്നു കരകവിയുന്ന പുഴകളും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 113 പേരാണ് മരിച്ചത്. അനൗദ്യോഗികമായി ഇതില്‍ അധികം ഉണ്ടെന്നാണ് സൂചന. എഴുപത്തിഅയ്യായിരം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.
Image: /content_image/News/News-2018-08-17-08:17:00.jpg
Keywords: സി‌ബി‌സി‌ഐ
Content: 8448
Category: 7
Sub Category:
Heading: മാർ ആൻഡ്രൂസ് താഴത്ത് പിതാവ് തൃശ്ശൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നു
Content: മാർ ആൻഡ്രൂസ് താഴത്ത് പിതാവ് തൃശ്ശൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നു #{red->n->n-> THRISSUR ARCHDIOCESAN RELIEF FUND }# For LOCAL Donation Transfer CATHOLIC ARCHBSHOP"S HOUSE GENERAL <br> A/c No; 0834053000000745 IFSC; SIBL0000834 (SIB Chembukavu Branch) #{red->n->n-> For NRI/ FOREIGN Donation Transfer }# CATHOLIC ARCHBSHOP"S HOUSE <br> A/c No; 0084053000017567 IFSC; SIB0000084 (SIBTrichur Main Branch) #{red->n->n->KCBC Relief Fund }# Name: Kerala Catholic Bishop's Council <br> A/c No. 0423053000005221 <br> IFSC;- SIBL0000423 (SIB Vennala Branch
Image:
Keywords: പ്രളയ
Content: 8449
Category: 1
Sub Category:
Heading: ദുരിതബാധിതര്‍ക്ക് ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും തുറന്നു കൊടുത്തു
Content: കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ദുരിതത്തിലായ ജനങ്ങള്‍ക്ക്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും തുറന്നു കൊടുത്തു. വയനാട് മക്കിയാട് ധ്യാനകേന്ദ്രം, പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം, കോട്ടയം പരിത്രാണാ ധ്യാനഭവനം തുടങ്ങീ നിരവധി ധ്യാനകേന്ദ്രങ്ങളാണ് ദുരിതബാധിതര്‍ക്ക് തങ്ങളുടെ ആലയം തുറന്ന്‍ നല്‍കിയിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. സി.എം.ഐ. സഭയുടെ എല്ലാ ആശ്രമങ്ങളും കോട്ടയത്തെ വിന്‍സൻഷ്യൻ സഭയുടെ പ്രോവിന്‍ഷ്യല്‍ ഹൌസിന്റെ ക്യാമ്പസും തൃശൂര്‍ സെന്‍റ് മേരീസ് കോളേജ് വെള്ളപ്പൊക്ക കെടുതിയിൽ പെട്ടവർക്കായി തുറന്ന്‍ കൊടുത്തിട്ടുണ്ട്. താന്നിപ്പുഴ എം‌സി‌ബി‌എസ് ധ്യാനകേന്ദ്രത്തില്‍ 300 പേരോളം അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടവകകളും വിവിധ സന്യസ്ഥ ഭവനങ്ങളും ധ്യാനകേന്ദ്രങ്ങളും ഉള്‍പ്പെടെ ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് തുറന്ന്‍ നല്‍കിയിട്ടുണ്ട്. (പ്രത്യേകം ശ്രദ്ധിയ്ക്കുക, മുകളില്‍ ദുരിതാശ്വാസ ക്യാംപുകളായി തുറന്നു നല്‍കിയതായി സൂചിപ്പിച്ചിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും പേരുകള്‍ അപൂര്‍ണ്ണമാണ്. ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ഇതിനോടകം തുറന്നു നല്‍കിയിട്ടുണ്ട്.)
Image: /content_image/News/News-2018-08-17-15:27:41.jpg
Keywords: സഹായ, പ്രളയ
Content: 8450
Category: 1
Sub Category:
Heading: ദുരിതബാധിതര്‍ക്ക് അഭയമായി ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും
Content: കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ദുരിതത്തിലായ ജനങ്ങള്‍ക്ക്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ധ്യാനകേന്ദ്രങ്ങളും ആശ്രമങ്ങളും തുറന്നു കൊടുത്തു. വയനാട് മക്കിയാട് ധ്യാനകേന്ദ്രം, പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം, കോട്ടയം പരിത്രാണാ ധ്യാനഭവനം തുടങ്ങീ നിരവധി ധ്യാനകേന്ദ്രങ്ങളാണ് ദുരിതബാധിതര്‍ക്ക് തങ്ങളുടെ ആലയം തുറന്ന്‍ നല്‍കിയിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. സി.എം.ഐ. സഭയുടെ എല്ലാ ആശ്രമങ്ങളും കോട്ടയത്തെ വിന്‍സൻഷ്യൻ സഭയുടെ പ്രോവിന്‍ഷ്യല്‍ ഹൌസിന്റെ ക്യാമ്പസും തൃശൂര്‍ സെന്‍റ് മേരീസ് കോളേജ് വെള്ളപ്പൊക്ക കെടുതിയിൽ പെട്ടവർക്കായി തുറന്ന്‍ കൊടുത്തിട്ടുണ്ട്. താന്നിപ്പുഴ എം‌സി‌ബി‌എസ് ധ്യാനകേന്ദ്രത്തില്‍ 300 പേരോളം അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടവകകളും വിവിധ സന്യസ്ഥ ഭവനങ്ങളും ധ്യാനകേന്ദ്രങ്ങളും ഉള്‍പ്പെടെ ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് തുറന്ന്‍ നല്‍കിയിട്ടുണ്ട്. (പ്രത്യേകം ശ്രദ്ധിയ്ക്കുക, മുകളില്‍ ദുരിതാശ്വാസ ക്യാംപുകളായി തുറന്നു നല്‍കിയതായി സൂചിപ്പിച്ചിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും പേരുകള്‍ അപൂര്‍ണ്ണമാണ്. ആയിരകണക്കിന് ക്രിസ്തീയ സ്ഥാപനങ്ങള്‍ ഇതിനോടകം തുറന്നു നല്‍കിയിട്ടുണ്ട്.)
Image: /content_image/News/News-2018-08-17-15:31:08.jpg
Keywords: സഹായ, പ്രളയ
Content: 8451
Category: 1
Sub Category:
Heading: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു
Content: ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ അത്യാവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചുവെന്ന്‍ വിൻസെൻഷ്യൻ സഭ. നേവിയുടെ ഹെലികോപ്റ്ററും സ്വകാര്യ ഹെലികോപ്റ്ററും ഉപയോഗിച്ചാണ് രണ്ടായിരത്തിൽപരം ആളുകളുള്ള ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും എത്തിച്ചത്. അതേസമയം കൂടുതൽ ഭക്ഷണം എത്തിക്കേണ്ടതുണ്ട്. ആകെ അൻപതോളം പേരെയാണ് ഇതിനോടകം മാറ്റുവാന്‍ സാധിച്ചത്. മാനസികാരോഗ്യകേന്ദ്രത്തിലെയും വൃദ്ധസദനത്തിലെയും ആളുകളുടെ കാര്യത്തിലാണ് ആശങ്കയെന്നും ബോട്ട് എത്തിച്ച് ആളുകളെ മാറ്റാൻ സഹായിക്കണമെന്നും വിൻസെൻഷ്യൻ സഭയ്ക്കു വേണ്ടി ഫാ. അലക്സ് അഭ്യർഥിച്ചു.
Image: /content_image/News/News-2018-08-17-17:02:35.jpg
Keywords: ദുരിത
Content: 8452
Category: 1
Sub Category:
Heading: കേരള ജനതക്ക് വലിയ സഹായം അത്യാവശ്യം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Content: ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങളുടെയും സമൂഹത്തിന്‍റെയും ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിന് വലിയ സഹായം ആവശ്യമാണെന്ന് സിബിസിഐയുടെ അദ്ധ്യക്ഷനും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. നിര്‍ണ്ണായക നിമിഷത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദാരസംഭാവന നല്‍കുന്നതിന് വിശ്വാസി സമൂഹത്തെയും സ്ഥാപനങ്ങളെയും സന്മനസ്സുള്ള സകലരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഭാനേതൃങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി കര്‍ദ്ദിനാള്‍ പറഞ്ഞു. പ്രളയം ജീവനപഹരിച്ചവര്‍ക്കായും അവരു‍ടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കായും അനുശോചനം അറിയിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ഭാരതത്തിലെ കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയായ “കാരിത്താസ് ഇന്ത്യ” ഇതിനോടകം സജ്ജരായിട്ടുണ്ട്. പ്രളയക്കെടുതിയനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കേരളത്തിലെ രൂപതകളുടെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.
Image: /content_image/News/News-2018-08-18-04:45:48.jpg
Keywords: പ്രളയ, ദുരിത
Content: 8453
Category: 18
Sub Category:
Heading: വെള്ളപ്പൊക്കം; ഡിവൈനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
Content: തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിലും തൊട്ടടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിലുമായി രണ്ടായിരത്തോളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസമായി ഒറ്റപ്പെട്ട സ്ഥലത്തു ഇന്നലെയാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. മഴയില്‍ കുറവ് വന്നതിനാല്‍ നിലവില്‍ പ്രദേശത്ത് നിന്ന്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
Image: /content_image/News/News-2018-08-18-04:18:51.jpg
Keywords: പ്രളയ, ദുരിത