Contents

Displaying 8111-8120 of 25180 results.
Content: 8424
Category: 1
Sub Category:
Heading: പെറുവിൽ കത്തോലിക്ക വെെദികൻ കൊല്ലപ്പെട്ടു
Content: ലിമ: സ്പാനിഷ് വംശജനായ കത്തോലിക്കാ വെെദികൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വച്ച് കൊല്ലപ്പെട്ടു. ഈശോ സഭാംഗമായിരുന്ന ഫാ. കാർലോസ് റുഡാവെറ്റ്സ് മൊൺഡസ് എന്ന വെെദികനാണ് കുത്തേറ്റുമരിച്ചത്. പെറുവിലെ ആമസോണിന്റെ ഭാഗമായ ഗ്രാമത്തിൽ സ്കൂൾ നടത്തി വരികയായിരിന്നു അദ്ദേഹം. ഇരുകൈകളും കൂട്ടി കെട്ടിയ നിലയിലായിരുന്നു എഴുപത്തിമൂന്നുകാരനായ വെെദികന്റെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റ പാടുകളും ശരീരത്തിൽ കാണാമായിരുന്നു. വെെദികൻ താമസിച്ചിരുന്ന വീട്ടിലെ പാചകക്കാരനാണ് മൃതദേഹം ആദ്യമായി കണ്ടത്. യമക്കേയ് എൻറ്റ്സാ എന്ന ഗോത്രത്തിൽ പെട്ട കുട്ടികൾക്കാണ് ഫാ. കാർലോസ് സ്കൂൾ വിദ്യാഭ്യാസം നൽകിയിരുന്നത്. മുപ്പത്തിയെട്ടു വർഷം പെറുവിൽ ജീവിച്ചിരുന്ന ഫാ. കാർലോസിനോട് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാർത്ഥിയിൽ നിന്നും ഭീഷണി നേരിട്ടിരുന്നുവെന്ന് പറയപ്പെടുന്നു. കൊലപാതകത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-08-14-05:41:09.jpg
Keywords: കൊല്ല
Content: 8425
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ സിന്ധ് അസംബ്ലിയില്‍ ക്രൈസ്തവ സാന്നിധ്യം
Content: കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് മേഖലയിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ ക്രൈസ്തവ സാന്നിധ്യം. അന്തോണി നവീദ് എന്ന കത്തോലിക്കാ വിശ്വാസിയാണ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏക ക്രൈസ്തവ വിശ്വാസി. മറ്റ് പാര്‍ട്ടിക്കാര്‍ ഹൈന്ദവ വിശ്വാസത്തില്‍ നിന്നുള്ളവരെ തങ്ങളുടെ മതന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) അന്തോണിയെയാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. വരുന്ന 5 വര്‍ഷത്തേക്ക് സിന്ധ് മേഖലയിലെ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ അന്തോണിയുടെ സാന്നിധ്യവും ഉണ്ടായിരിക്കും. ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ചുള്ള അന്തോണിയുടെ വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി കഴിഞ്ഞ ദിവസം കറാച്ചിയിലെ സെന്റ്‌ പീറ്റേഴ്സ് കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. അഞ്ഞൂറോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. പാക്കിസ്ഥാനെയും, ക്രിസ്ത്യന്‍ സമൂഹത്തേയും സേവിക്കുവാന്‍ ദൈവം തനിക്ക് അവസരം നല്‍കിയതില്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്ന് അന്തോണി പറഞ്ഞു. തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു. രാഷ്ട്രതന്ത്രത്തില്‍ ബിരുദധാരിയായ അന്തോണി നവീദ് കറാച്ചിയിലെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയനായ പ്യൂപ്പില്‍ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ (PSF) പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1998 മുതല്‍ 2005 വരെ കറാച്ചി രൂപതയുടെ യുവജന കമ്മീഷനിലും സജീവമായിരുന്നു അദ്ദേഹം. 2002-ലെ ലോക യുവജനദിനത്തില്‍ കറാച്ചി രൂപതയെ പ്രതിനിധീകരിച്ചിരുന്നത് അന്തോണിയായിരുന്നു. 2005 മുതല്‍ 2010 വരെ ജംഷെഡ് നഗരത്തിലെ ഡെപ്യൂട്ടി കൗണ്‍സിലറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 5% സംവരണം കൊണ്ടുവരുവാന്‍ പരിശ്രമിക്കുമെന്ന് അന്തോണി പറഞ്ഞു. ഇതിന് സമാനമായി സര്‍വ്വകലാശാലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി 5 സീറ്റുകള്‍ സംവരണം ചെയ്യുക എന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അന്തോണി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-08-14-07:07:31.jpg
Keywords: പാക്കി
Content: 8426
Category: 12
Sub Category:
Heading: എന്തുകൊണ്ട് സഭ ഇത്രമേല്‍ വിമര്‍ശിക്കപ്പെടുന്നു?
Content: വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും സിസ്റ്റർമാരുമൊക്കെയായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കത്തിനിൽക്കുന്ന സമയമാണല്ലോ ഇത്. ചില കാര്യങ്ങൾ വൈദിക-സമർപ്പണ ജീവിതത്തിൽ ഉള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത്. ചില തിരിച്ചറിവുകൾ ഉണ്ടാകുന്നതിന് ഇവ പ്രചോദനം നൽകട്ടെ. #{red->none->b-> ഒന്നാമത്തെ കാര്യം }# ഇതാണ്: എന്തുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭ ഇത്രമാത്രം ആക്രമിക്കപ്പെടുന്നു? ഉത്തരം ഇതാണ്: ലോകത്തിന്റെ എല്ലാ നിലപാടുകളും സഭ അംഗീകരിക്കുന്നില്ല. ദൈവകൽപനകളെ അടിസ്ഥാനമാക്കിയുള്ള ധാർമികതയാണ് സഭയുടെ നിലപാട്. ആ നിലപാട് അംഗീകരിക്കുവാൻ കഴിയാത്തവരും ആ നിലപാടിന് വിപരീതമായി പ്രവർത്തിക്കുന്നവരും സഭയെ എതിർക്കും. വിവാഹപൂർവബന്ധങ്ങൾ, വിവാഹത്തിനു പുറത്തുള്ള ബന്ധങ്ങൾ, അബോർഷൻ, സ്വവർഗ വിവാഹം, മിശ്രവിവാഹം തുടങ്ങിയ പലതും ഉദാഹരണങ്ങളാണ്. അതിനാൽ ഇത്തരം പ്രവൃത്തികളെ അനുകൂലിക്കുന്നവർ തീർച്ചയായും സഭയോട് അകൽച്ച ഉള്ളവർ ആയിരിക്കും. എന്തെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ഈ വിഷമം പുറത്തെടുക്കും. സഭയെ മോശമെന്ന് ചിത്രീകരിക്കുവാൻ പറ്റാവുന്നിടത്തോളം പ്രചരണം നടത്തും. മേൽവിവരിച്ചതുപോലുള്ള വിഷയങ്ങളെ സഭ അനുകൂലിച്ചിരുന്നെങ്കിൽ സഭയ്ക്ക് ഇത്രയും ശത്രുത ഏൽക്കേണ്ടിവരില്ലായിരുന്നു. പക്ഷേ, ഇത്തരം വിഷയങ്ങളെ അനുകൂലിക്കുവാൻ സഭയ്ക്ക് കഴിയില്ല. യേശു പറഞ്ഞില്ലേ: നിങ്ങൾ ഭൂമിയുടെ ഉപ്പ് ആണ്; നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. ഇങ്ങനെ ഉപ്പും പ്രകാശവുമൊക്കെയായി വർത്തിക്കുവാൻ സഭ ശ്രമിക്കുന്നതുകൊണ്ടാണ് ഇത്രയും വിമർശനങ്ങൾ ഉണ്ടാകുന്നത്. എല്ലാവരും സഭയെ ശ്രദ്ധിക്കുന്നതിന്റെ ഒരു അടയാളംകൂടിയാണ് ഈ വിമർശനങ്ങൾ. #{red->none->b-> രണ്ടാമത്തെ കാര്യം ‍}# ഇതാണ്: ക്രിസ്തു അനുയായികളെ പഠിപ്പിച്ചത് ക്ഷമിക്കാനാണ്; പ്രതികാരം ചെയ്യാനല്ല; എതിരാളികളെ തിന്മകൊണ്ട് എതിർക്കാനല്ല. ക്രൈസ്തവസഭപോലെ ഇത്രയും ക്ഷമിക്കുന്നവർ വേറെ ഉണ്ടോ? ഭീഷണിപ്പെടുത്തുവാനോ പ്രതിരോധസേന ഉണ്ടാക്കാനോ തല്ലാനോ കൊല്ലാനോ ഒന്നും ക്രൈസ്തവർ പോകുന്നില്ല. ഇത് എല്ലാവർക്കും അറിയാം. അതിനാൽ എന്തും പറയാൻ ആർക്കും പേടിയില്ല. #{red->none->b-> മൂന്നാമത്തെ കാര്യം: ‍}# സഭാവിശ്വാസങ്ങളുടെ അടിസ്ഥാന ദൈവശാസ്ത്രം അറിയാതെയാണ് പലരും വിമർശനങ്ങൾ എഴുതുന്നത്. ഒരു പ്രമുഖ പത്രത്തിന്റെ ലീഡർ പേജിൽ വന്ന പ്രധാന ലേഖനത്തിൽ ലേഖനകർത്താവ് ഇങ്ങനെയൊരു ആശയം പറയുന്നുണ്ട്: ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ ഒരു രഹസ്യവും ആവശ്യമില്ലല്ലോ. ഭാര്യയ്ക്ക് പറയാനുള്ളവ ഭർത്താവിനോട് പറഞ്ഞാൽ പോരേ? എന്തിനാണ് അപരിചിതനായ അച്ചനോട് കുമ്പസാരിക്കുന്നതെന്ന്? കുമ്പസാരം എന്തെന്ന് അറിയാത്ത വ്യക്തിക്കുമാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. അത് എന്തെന്ന് പഠിച്ചിട്ട്, എഴുതണമായിരുന്നു. അത് പ്രസിദ്ധീകരിച്ച പത്രമെങ്കിലും അത് പ്രസിദ്ധീകരിക്കുന്നതിൽ കഴമ്പുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരുന്നു. പറഞ്ഞുവരുന്നത് ഇങ്ങനെയൊക്കെ വിമർശനങ്ങളും ആശയങ്ങളും വന്നുകൊണ്ടിരിക്കും. വിവേചനാബുദ്ധിയോടും ദൈവവിശ്വാസത്തിൽ നിന്നുകൊണ്ടും വിശ്വാസികളും അല്ലാത്തവരും ഇവയെ വിലയിരുത്തിയാൽ മതി. #{red->none->b-> നാലാമത്തെ കാര്യം: ‍}# വൈദികരുടെയും സിസ്റ്റർമാരുടെയുമെല്ലാം സംസാര-പെരുമാറ്റ രീതികൾ കുറച്ചുകൂടി മെച്ചപ്പെടണം. ചെറുതും വലുതുമായ അധികാരസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട്, ഒരുപാട് പേരെ മുറിപ്പെടുത്തി വിട്ടിട്ടുണ്ട്; ഇപ്പോഴും വിടുന്നുണ്ട് എന്ന ദുഃഖസത്യം സമ്മതിക്കണം. പലവിധ ആവശ്യങ്ങളുമായി നാനാജാതി മതസ്ഥർ വരും. എല്ലാവരും ആഗ്രഹിക്കുന്നത് ചെയ്യാനും പറ്റില്ല. പക്ഷേ, ആദരവോടും ബഹുമാനത്തോടും എളിമയോടും സ്‌നേഹത്തോടും ആത്മനിയന്ത്രണത്തോടുംകൂടി സംസാരിച്ചുകൂടേ? വിനയത്തോടെ അവരോട് സംസാരിക്കണം. പറ്റുന്നവ, നിയമവിധേയമായവ ചെയ്തുകൊടുക്കണം. പള്ളിപ്രസംഗം മുറിപ്പെടുത്താനുള്ളതല്ല. മീറ്റിങ്ങുകൾ അവഹേളിക്കാനും വെല്ലുവിളിക്കാനുമുള്ളതുമല്ല. നഷ്ടപ്പെട്ടു പോയതിനെ കൂടി ആലയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കടപ്പെട്ടവർതന്നെ, ആലയിൽ ഉള്ളതുകൂടി പുറത്തേക്ക് പോകുന്ന വിധത്തിൽ പെരുമാറരുത്. ഈ മേഖലകളിലെല്ലാം മുറിവേൽക്കുന്നവർ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു അനുകൂലനിലപാടും സ്വീകരിക്കുകയില്ല. മാതൃകകൾ ആകേണ്ടവർ ദുർമാതൃകകൾ ആകരുത്; മറ്റുള്ളവരെ നേടാൻ കടപ്പെട്ടവർ അവരെ നഷ്ടപ്പെടുത്തരുത്. #{red->none->b-> അഞ്ചാമത്തെ കാര്യം: ‍}# പല കാര്യങ്ങളുടെ പേരിൽ സഭകളിൽ തർക്കങ്ങൾ നടക്കുന്നുണ്ടല്ലോ. ഇവമൂലം വിശ്വാസികളും അല്ലാത്തവരുമായ എത്രപേർ മാനസികമായും വിശ്വാസപരമായും അകന്നുപോയി. ഇത്തരം തർക്കങ്ങൾ ഉണ്ടാകേണ്ട കാര്യം ഉണ്ടായിരുന്നോ? ഇങ്ങനെ വഷളാക്കേണ്ട കാര്യം ഉണ്ടായിരുന്നോ? ലോകത്തിന്റെ മുന്നിലേക്ക് ഭൂതത്തെ തുറന്നു വിട്ടതുപോലെ ആയില്ലേ? അതിനാൽ നിയമം അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് തീരുമാനിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തെറ്റിദ്ധാരണകൾ മാറ്റുകയും തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തുകയും വേണം. സഭകൾ ഇനിയെങ്കിലും ദൈവഹിതം അനുസരിച്ച് സഭാതർക്കം തീർക്കണം. എന്നിട്ട് എല്ലാ സഭകളും സഭയെ തേജസുള്ളതാക്കാൻ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടത് ചെയ്യാൻ കൂടുതൽ ശ്രദ്ധിക്കണം. വൈദികരും സിസ്റ്റർമാരും സഭയെ പടുത്തുയർത്തുവാൻ പരാജയപ്പെട്ടപ്പോഴാണ് വിശ്വാസവും ധാർമികതയും നഷ്ടപ്പെട്ട കുടുംബങ്ങളും ഭരണാധികാരികളും ഉണ്ടായത്. അതിനാൽ ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കരുത്. അതിനാൽ നല്ല പെരുമാറ്റം വഴിയും വിശുദ്ധ ജീവിതം വഴിയും ഉണ്ടായ കളങ്കങ്ങളും അപകീർത്തിയും മാറ്റിയെടുക്കണം. സർവോപരി, സഭയ്ക്കുവേണ്ടി, വൈദികർക്കുവേണ്ടി, സമർപ്പിതർക്കുവേണ്ടി എല്ലാവരും കൂടുതൽ പ്രാർത്ഥിക്കണം. അവരും കൂടുതൽ പ്രാർത്ഥനാജീവിതത്തിലേക്ക് വരണം.
Image: /content_image/SocialMedia/SocialMedia-2018-08-14-09:02:34.jpg
Keywords: വിമര്‍ശ
Content: 8427
Category: 1
Sub Category:
Heading: ഇറാഖി ജനതയുടെ ശബ്ദമായി കൽദായ മെത്രാൻ സിനഡ്
Content: ബാഗ്ദാദ്: സിറിയ, യെമൻ, ഇറാഖ് തുടങ്ങിയ മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലഹം അവസാനിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും ചര്‍ച്ചയും പ്രാർത്ഥനയുമായി കൽദായ ബിഷപ്പുമാരുടെ സിനഡ്. ബാഗ്ദാദിൽ ആഗസ്റ്റ് ഏഴ് മുതൽ പതിമൂന്ന് വരെ നടന്ന സിനഡിന് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയാണ് നേതൃത്വം നൽകിയത്. ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന അസ്വാരസ്യങ്ങൾ സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്നു സിനഡ് വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദം സ്ഥാപിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രസ്താവനയിൽ മെത്രാന്മാർ ആവശ്യപ്പെട്ടു. പരസ്പരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംസ്കാര സമ്പന്നമായ ജനതയ്ക്ക് യോജിച്ചതല്ല. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ ഭിന്നത മൂലം കഴിഞ്ഞ പതിമൂന്ന് വർഷമായി യുദ്ധക്കെടുതികൾ അനുഭവിക്കുന്നത് ഇറാഖിലെ നിഷ്കളങ്കരായ ജനങ്ങളാണ്. ഇറാഖിലെ സാമ്പത്തിക പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. അത്തരം മാറ്റങ്ങളാണ് യുവസമൂഹം ഉറ്റുനോക്കുന്നത്. ശക്തമായ ദേശീയ നേതൃത്വത്തിന് കീഴിൽ പൗരന്മാർക്ക് സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം, മതസ്വാതന്ത്ര്യം തുടങ്ങിയവ നടപ്പിലാക്കണം. രാജ്യത്ത് അരങ്ങേറിയ ഇസ്ലാമിക തീവ്രവാദ ആക്രമണത്തിൽ നിന്നും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘടനകൾക്ക് കത്തോലിക്ക സഭയുടെ പിന്തുണയും മെത്രാന്മാർ അറിയിച്ചു. അഭയാർത്ഥികളുടെ തിരിച്ചുവരവിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പു വരുത്തണം. രാജ്യത്തെ കൽമായ സമൂഹത്തിന്റെ ആകുലതകളും നിനവേ നിവാസികള്‍ നേരിടുന്ന പ്രതിസന്ധിയും ചർച്ച ചെയ്ത സിനഡിൽ, വിശ്വാസി സമൂഹം പ്രതീക്ഷ കൈവിടരുതെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-08-14-09:53:27.jpg
Keywords: ഇറാഖ
Content: 8428
Category: 10
Sub Category:
Heading: “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും ദൈവത്തെ സ്നേഹിക്കണം”: അവാര്‍ഡ് വേദിയില്‍ വീണ്ടും ക്രിസ് പ്രാറ്റ്
Content: ലോസ് ഏഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ നടന്ന ടീന്‍ ചോയിസ് അവാര്‍ഡ് വേദിയില്‍ തന്റെ ദൈവ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ച് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും ദൈവത്തെ സ്നേഹിക്കണമെന്നാണ് താരം വേദിയില്‍ നിന്നു കാണികളോട് പറഞ്ഞത്. 'ഞാന്‍ ഇപ്പോള്‍ ഒരു കൗമാരക്കാരനല്ലെങ്കിലും, ഈ വേദിയില്‍ നില്‍ക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച ക്രിസ് പ്രാറ്റ് സന്ദേശത്തില്‍ തന്റെ ദൈവ വിശ്വാസം തുറന്നുപ്രകടിപ്പിക്കുകയായിരിന്നു. "ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും അതുപോലെ ചെയ്യൂ" എന്ന് ‘ചോയിസ് സമ്മര്‍ മൂവി ആക്ടര്‍’ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം ക്രിസ് പ്രാറ്റ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് യുവസമൂഹം സ്വീകരിച്ചത്. തന്റെ ദൈവവിശ്വാസമാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് യുവജനങ്ങള്‍ ദൈവ വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ പ്രോത്സാഹനം നല്‍കുവാനും അദ്ദേഹം മറന്നില്ല. ഇതുപോലെ യുവാക്കള്‍ തിങ്ങിനിറയുന്ന വേദിയിലെല്ലാം തന്നെ താന്‍ ദൈവത്തോട് നന്ദി പറയാറുണ്ടെന്നും, തന്റെ ക്രിസ്തീയ വിശ്വാസം വെളിപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജുറാസിക്ക് വേള്‍ഡ്’ എന്ന ഹിറ്റ്‌ സിനിമയിലൂടെ പ്രസിദ്ധനായ ക്രിസ് പ്രാറ്റിന്റെ പ്രചോദനാത്മകമായ പ്രസംഗം ശ്രോതാക്കളുടെ മനം കവരുന്നതായിരുന്നുവെന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പും നിരവധി പൊതുവേദികളില്‍ തന്റെ ദൈവവിശ്വാസം ക്രിസ് പ്രാറ്റ് പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന ‘MTV ജനറേഷന്‍ അവാര്‍ഡ്’ നിശയില്‍വച്ച് ഒരു നല്ല ജീവിതത്തിനു വേണ്ട തന്റെ 9 നിയമങ്ങളെ കുറിച്ച് ക്രിസ് പ്രാറ്റ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിന്നു. കഴിഞ്ഞ വാരത്തില്‍ 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകം ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ട് നടന്നു പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ അതിവേഗമാണ് പ്രചരിച്ചത്.
Image: /content_image/News/News-2018-08-14-11:57:21.jpg
Keywords: ക്രിസ് പ്രാറ്റ, ഹോളി
Content: 8429
Category: 17
Sub Category:
Heading: വയനാടന്‍ ജനത കേഴുന്നു; നല്‍കാമോ ഒരു എളിയ സഹായം?
Content: കുടിയേറ്റ മലയോര ജില്ലയായ വയനാട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നു പോകുന്നത് അഗ്നിപരീക്ഷണത്തിലൂടെയാണ്. കര്‍ഷകരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന വയനാട് ഇതിന് മുന്‍പ് ഉണ്ടായ മഴക്കെടുതിയെയും ഉരുള്‍പൊട്ടലിനെയും അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും 2018 വര്‍ഷം മലയോര ജില്ലക്ക് സമ്മാനിച്ചത് തീരാനൊമ്പരങ്ങളാണ്. ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞുങ്ങളെയും വാരിയെടുത്ത്‌ ഓടി രക്ഷപ്പെട്ട കുടുംബങ്ങള്‍ ആയിരങ്ങളാണ്. ദിവസങ്ങളായി തുടരുന്ന മഴയില്‍ ഇരുപതിനായിരത്തോളം ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. എല്ലാവരുടെയും മുഖങ്ങളില്‍ അവശേഷിക്കുന്നത്‌ സര്‍വ്വതും നഷ്‌ടപ്പെട്ടതിന്റെ ആകുലതകള്‍ മാത്രം. പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വീടുകള്‍, ചത്തൊടുങ്ങിയ വളര്‍ത്തുമൃഗങ്ങള്‍, കക്കൂസ്‌ മാലിന്യമടക്കം കലര്‍ന്ന കിണറുകള്‍, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങള്‍ തുടങ്ങി പട്ടിക നീളുന്നു. വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരുടെ അവസ്‌ഥയാണിത്‌. ഓഗസ്റ്റ് 6-ാം തീയതി മുതല്‍ നിലയ്ക്കാതെ പെയ്യുന്ന മഴ ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിക്കാണ്‌ ഇത്തവണ വയനാട്‌ സാക്ഷ്യം വഹിച്ചത്‌. വയനാട്ടില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നും വയനാട്ടിലേക്കോ ആര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്തവിധം ജില്ല ഒറ്റപ്പെട്ടു. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. സമ്പാദിച്ചതും, കരുതിവെച്ചതും, ആശകളും സ്വപ്നങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളില്‍ പലതും നിലംപതിച്ചു, പല വീടുകളും അറ്റകുറ്റ പണികള്‍ ചെയ്യാതെ വാസയോഗ്യമല്ല, വൈദ്യുത സംവിധാനങ്ങള്‍ മുഴുവനും വെള്ളം കയറി തകരാറിലായി. ഗൃഹോപകരണങ്ങള്‍ പലതും ഉപയോഗശുന്യമായി, ഒരു പക്ഷേ വെള്ളം താഴ്ന്നാലും വീടുകള്‍ വാസയോഗ്യമാവില്ല. ഇതാണ് വയനാട്ടിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും അവസ്ഥ. സുരക്ഷിത സ്ഥാനത്ത് നിന്നു നാം ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഓര്‍ക്കുക, തണുത്തു വിറച്ച് ഹൃദയംപൊട്ടുന്ന വേദനയുമായി കഴിയുന്ന പതിനായിരങ്ങള്‍ വയനാട്ടിലുണ്ട്. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്കാ സഭ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തുവരികയാണ്. മാനന്തവാടി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ഡബ്ല്യു‌എസ്‌എസ് അഥവാ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആഹാരം, വസ്ത്രം, മരുന്ന് എന്നിവ നല്‍കി സഹായം തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇരുപതു ലക്ഷത്തിലധികം രൂപയുടെ സഹായമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാനാജാതി മതസ്ഥര്‍ക്ക് സംഘടന എത്തിച്ചത്. ദുരിത ബാധിതര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കികൊടുക്കുവാനും ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുവാനും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍വ്വോപരി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഇനിയും അനേകരുടെ സഹകരണം ആവശ്യമുണ്ട്. ദുരിതബാധിതര്‍ക്ക് വേണ്ടത് നമ്മുടെ ആശ്വാസ വാക്കുകള്‍ മാത്രമല്ല, മറിച്ച് അവര്‍ക്ക് വേണ്ടത് ഒരു കൈതാങ്ങാണ്. നിങ്ങള്‍ക്കു പങ്കുവെക്കാനുള്ള തുക എത്ര ചെറുതെങ്കിലും ആകട്ടെ, അത് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ വേണ്ടി സഹായിക്കുക. അത് അവരെ ദുരിതത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്നു തീര്‍ച്ച. #{red->none->b-> വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അക്കൌണ്ട് വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ‍}# Director Wayanad Social Service Society <br> SB A/C NO: 0605053000001716 <br> South Indian Bank <br> IFSC: SIBL0000605 <br> Mananthavady #{red->none->b-> കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ‍}# <br> ഫാ. പോള്‍ കൂട്ടാല- 9497809310 <br> ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍- 9446993644
Image: /content_image/News/News-2018-08-14-16:41:38.jpg
Keywords: സഹായ, പ്രളയ
Content: 8430
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷകനെ തടവിലാക്കിയ തുര്‍ക്കിക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: സുവിശേഷ പ്രഘോഷകനെ തടവിലാക്കിയ തുര്‍ക്കിക്കെതിരെ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്കന്‍ ഭരണകൂടം. രണ്ടുവര്‍ഷമായി തുര്‍ക്കിയില്‍ തടങ്കലിലുള്ള ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിക്കുന്നത്. തുടര്‍ന്നു തുർക്കിയുടെ കറൻസി മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ ഇന്ത്യന്‍ രൂപ 1.60 ശതമാനം ഇടിഞ്ഞു ഡോളര്‍ വില 70 രൂപയ്ക്കു അടുത്തായത് ഈ നിലപാടിന്റെ പ്രതിഫലനമാണ്. തുർക്കി പ്രസിഡന്റ് തയിബ് എർദോഗനെതിരെ നടന്ന അട്ടിമറി ശ്രമത്തിൽ പങ്കുണ്ട് എന്നാരോപിച്ച് പാസ്റ്റർ ആൻഡ്രൂ ബ്രൻസണെ വിട്ടുതരണം എന്ന ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു വില കൽപ്പിക്കാതിരുന്ന തുർക്കി തിരിച്ചടി ഏറ്റുവാങ്ങുകയാണ്. അമേരിക്കയിലേയ്ക്ക് തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം കൂപ്പുകുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. തുർക്കിയിലെ ഇസ്മിർ എന്ന ഒരു നഗരത്തിലായിരുന്നു പാസ്റ്റർ ബ്രൻസൺ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന്‍ അമേരിക്കന്‍ ക്രെെസ്തവ സമൂഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വചനപ്രഘോഷകന്റെ മോചനം ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ പതിയുകയായിരിന്നു. സുവിശേഷ പ്രഘോഷകന്‍റെ മോചനത്തിന് വേണ്ടി പല തവണ ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തുന്ന നേതാവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്ന തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ട്രംപിന്റെ ആവശ്യത്തെ തളളുകയാണ് ഉണ്ടായത്. അമേരിക്കൻ വെെസ് പ്രസിഡന്റ് മെെക്ക് പെൻസും തുർക്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് ട്രംപ് പാസ്റ്ററെ വിട്ടു കിട്ടണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. അന്ത്യശാസനം എന്ന നിലയിൽ ട്രംപ് ഉന്നയിച്ച ആവശ്യം തയിബ് എർദോഗൻ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നടപടികളിലേയ്ക്ക് കടന്നത്. പീഡിപ്പിക്കപ്പെടുന്ന ക്രെെസ്തവ വിശ്വാസികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരിന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് വചനപ്രഘോഷകന്റെ മോചനത്തിന് വേണ്ടി ട്രംപ് ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുവാന്‍ സുവിശേഷ പ്രഘോഷകന്‍റെ മോചനം കൂടിയെ തീരൂവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Image: /content_image/News/News-2018-08-15-08:34:45.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 8431
Category: 24
Sub Category:
Heading: മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവും സഭയുടെ പ്രബോധനവും
Content: പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം നാം കാണുന്നത് 1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയുടെ മുനിഫിചെന്തിമൂസ് ദൈവൂസ് (എറ്റവും ദയാനിധിയായ ദൈവം) എന്ന അപ്പസ്‌തോലിക പ്രമാണത്തിലാണ്. 1950-ലെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ പത്രോസിന്റെ ദൈവാലയത്തിന്റെ മുറ്റത്ത് ഒന്നിച്ച് കൂടിയിരുന്ന അഞ്ചു ലക്ഷത്തോളം വരുന്ന ജനത്തിനു മുമ്പില്‍ നിന്ന് മാര്‍പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അമലോദ്ഭവ ദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു. ഈ അപ്പസ്‌തോലിക പ്രമാണത്തിലെ വാക്കുകളില്‍ പരിശുദ്ധ മറിയത്തെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ മറ്റ് മൂന്നു വിശ്വാസസത്യങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മറിയം അമലോത്ഭവയാണ് (9-ാം പീയുസ് മാര്‍പാപ്പ 1854 ഡിസംബര്‍ 8), മറിയം നിത്യകന്യകയാണ് (649-ലെ ലാറ്ററന്‍ സൂനഹദോസ്), മറിയം ദൈവമാതാവാണ് (431-ലെ എഫേസൂസ് സാര്‍വ്വത്രിക സൂനഹദോസ്) എന്നിവയാണ് മറിയത്തെ സംബന്ധിച്ചുള്ള മറ്റു വിശ്വാസസത്യങ്ങള്‍. വിശ്വാസ സത്യമായി സഭ ഒരു കാര്യം പഠിപ്പിക്കുന്നു എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സഭ പഠിപ്പിക്കുന്ന ആ സത്യം സഭാംഗങ്ങള്‍ എല്ലാവരും വിശ്വസിക്കാന്‍ കടപ്പെട്ടിക്കുന്നു എന്നാണ്. കത്തോലിക്കാസഭയുടെ വേദപാഠപുസ്തകം 966 ഖണ്ഡികയിലും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രബോധനം കാണുവാന്‍ സാധിക്കും. അമലോദ്ഭവയായ കന്യക, ഉദ്ഭവപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും മോചിതയായവള്‍, അവളുടെ ഭൗമിക ജീവിതം അവസാനിച്ചപ്പോള്‍, ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെടുകയും, സകലത്തിന്റെയും രാജ്ഞിയായി ദൈവത്താല്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു. അങ്ങനെ അവള്‍ തന്റെ പുത്രനും, നാഥന്മാരുടെ നാഥനും, മരണത്തെയും പാപത്തെയും വിജയിച്ചവനുമായവനോട് കൂടുതല്‍ പൂര്‍ണ്ണമായി താദാത്മ്യപ്പെടുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണം, അവളുടെ പുത്രന്റെ ഉത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും, എല്ലാ വിശ്വാസികളും പങ്കുചേരാനുള്ള പുനരുത്ഥാനത്തിന്റെ മുന്‍കൂട്ടിയുള്ള പങ്കുചേരലുമാണ്. പരിശുദ്ധകന്യാകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1950-ല്‍ ആണെങ്കിലും. ആദ്യ നൂറ്റാണ്ടു മുതല്‍ സഭാമക്കള്‍ വിശ്വസിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ സത്യമാണിത്. സഭയുടെ ആദ്യ നൂറ്റാണ്ടുകള്‍ മുതലുള്ള വിശ്വാസ പാരമ്പര്യത്തിലും, സഭാപിതാക്കന്മാരുടെയും, വേദശാസ്ത്ര പണ്ഡിതന്മാരുടെയും പ്രബോധനങ്ങളിലും, വിവിധ സഭകളുടെ പ്രാചീനമായ ആരാധനക്രമങ്ങളിലും പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണാം. നൂറ്റാണ്ടുകളായുള്ള സഭയുടെ ഈ വിശ്വാസം വലിയ ഒരുക്കത്തിന്റെയും പഠനത്തിന്റെയും ശേഷമാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അപ്പസ്‌തോലിക പ്രമാണത്തില്‍ പറയുന്നത് മറിയത്തിന്റെ ഭൗമികവാസത്തിനുശേഷം സ്വര്ഗ്ഗീ യമഹത്ത്വത്തിലേക്കു എടുക്കപ്പെട്ടു എന്നാണ്. അപ്പോക്രിഫല്‍ പുസ്തകങ്ങളായ യാക്കോബിന്റെ സുവിശേഷം, തോമ്മായുടെ സുവിശേഷം, എന്നീ ഗ്രന്ഥങ്ങളില്‍ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ട്. അപ്പോക്രിഫല്‍ പുസ്തകത്തിലെ വിവരണമനുസരിച്ച് പരിശുദ്ധ മറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മാളികയോടു ചേര്ന്നി ജീവിക്കുകയും, അവിടെ മരിക്കുകയും, ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. അടക്കിയ സമയത്ത് അപ്പസ്‌തോലനായ തോമസ് അവിടെ ഇല്ലായിരുന്നുവെന്നും പിന്നീട് തോമസിന് മറിയത്തെ കാണുന്നതിനു വേണ്ടി കല്ലറ തുറന്നപ്പോള്‍ അവിടെ ശരീരം കണ്ടില്ലെന്നും അങ്ങനെ മറിയം ശരീരത്തോടു കൂടി സ്വര്ഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ടു എന്നും വിശ്വാസം ഉണ്ടായി. യാക്കോബിന്റെ സുവിശേഷം എന്ന അപ്പോക്രിഫല്‍ പുസ്തകമനുസരിച്ച്, മറിയം ഈശോയുടെ മരണശേഷം കുറച്ചു നാള്‍ അപ്പസ്‌തോലനായ യോഹന്നാന്റെകൂടെ (യോഹ 19, 27) എഫേസൂസിലേക്കു പോവുകയും, അവിടെ കുറച്ചുകാലം താമസിച്ചതിനുശേഷം ജറുസലേമിലേക്കു തിരിച്ചുവരുകയും ജറുസലേമില്‍ സെഹിയോന്‍ മലയില്‍ മരിച്ച് ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജറുസലേമില്‍ നിന്നുമുള്ള തിമോത്തി എന്ന സഭാപിതാവിന്റെ വേദോപദേശത്തില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെ സൂചിപ്പിച്ചുകൊണ്ട് പറയുന്നത് അവളുടെ ഉദരത്തില്‍ വസിച്ചവന്‍ അവളെ ആരോപണത്തിന്റെ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി എന്നാണ്. നാലാം നൂറ്റാണ്ടു മുതല്‍ പൗരസ്ത്യസഭകളില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആചരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ കരുതപ്പെടുന്നു. ആദ്യം പൗരസ്ത്യസഭകളിലും 6-ാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യസഭകളിലും സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആചരിച്ചിരുന്നു. ദമാസ്‌ക്കസില്‍ നിന്നുള്ള വി. ജോണ്‍ 755-ല്‍ പറയുന്നത് മറിയത്തിന്റെ ശരീരം സാധാരണരീതിയില്‍ അടക്കിയെങ്കിലും അവളുടെ ശരീരം അവിടെ ആയിരിക്കുന്നതിനോ അഴുകുന്നതിനോ ഇടയായില്ല എന്നും അവള്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് എടുക്കപ്പെട്ടു എന്നുമാണ്. സ്വര്‍ഗ്ഗാരോപണത്തെ സംബന്ധിച്ചുള്ള രണ്ട് പാരമ്പര്യങ്ങളുണ്ട്: ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും. ജറുസലേം പാരമ്പര്യമനുസരിച്ച് മറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മലയോടു ചേര്‍ന്ന് ജീവിച്ചു എന്നും അവിടെ മരിച്ച മറിയത്തെ അന്നത്തെ പൊതുസംസ്‌കാരസ്ഥലമായ കെദ്രോണ്‍ താഴ്‌വാരത്ത് സംസ്‌കരിക്കുകയും അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു എന്നതാണ്. ഈ പാരമ്പര്യം ആദിമനൂറ്റാണ്ടു മുതല്‍ ജറുസലേമില്‍ നില്ക്കുന്നതും, അപ്പോക്രിഫല്‍ പുസ്തകത്തില്‍ വിവരിക്കുന്നതുമാണ്. മറിയത്തിന്റെ കല്ലറ ഇവിടെ ഉണ്ട് എന്നതാണ് ഈ പാരമ്പര്യത്തിനു പ്രാധാന്യം കൂടുതല്‍ ലഭിക്കാന്‍ കാരണം. ആദിമ കാലം മുതല്‍ മറിയത്തിന്റെ ശൂന്യമായ കല്ലറ വണങ്ങിപ്പോന്നിരുന്നു. മറിയത്തിന്റെ കല്ലറ ഉള്‍പ്പെടുത്തി ഒരു ദൈവാലയം ആദ്യമായി നിര്‍മ്മിക്കുന്നത് 5-ാം നൂറ്റാണ്ടിലാണ്. 422-458 കാലഘട്ടത്തില്‍ ജറുസലേമിലെ പാത്രിയാര്‍ക്കായിരുന്ന യുവാനെസിന്റെ കാലത്ത് കെദ്രോണ്‍ താഴ്‌വാരത്ത് ഒരു ദൈവാലയവും അതിന്റെ ക്രിപ്റ്റില്‍ മറിയത്തിന്റെ കല്ലറയും ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ബൈസെന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന തെയഡോഷ്യസാണ് ഇവിടെ ദൈവാലയം നിര്‍മ്മിച്ചത്. 1009-ല്‍ ഇസ്ലാമിക രാജാവായിരുന്ന ഹക്കീമിന്റെ ആക്രമണത്തില്‍ നശിപ്പിക്കപ്പെടുന്നതു വരെയും ഈ ദൈവാലയം നിലനിന്നിരുന്നു. 1130-ല്‍ കുരിശു യുദ്ധക്കാര്‍ ഇവിടെ ദൈവാലയം പുനരുദ്ധരിച്ചു. ഇന്നും ഈ ദൈവാലയവും ഈ ദൈവാലയത്തിനുള്ളിലുള്ള ശൂന്യമായ കല്ലറയും കാണുവാന്‍ സാധിക്കും. 14-ാം നൂറ്റാണ്ടുമുതല്‍ ഈ ദൈവാലയം ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ കൈവശമായിരുന്നു. 1757-ല്‍ തുര്‍ക്കികളുടെ ഭരണകാലത്ത് ഈ ദൈവാലയം ഓര്‍ത്തഡോക്‌സ് സഭകള്‍ക്കു കൈമാറി. ഇന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ അധീനതയിലാണ്. ഈ കല്ലറയും ദൈവാലയവും പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാഗാരോപണത്തിന്റെ ചരിത്ര അവശേഷിപ്പായി ഇന്നും നിലനില്ക്കുനന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും, ഇസ്ലാമികളും ഈ പുണ്യസ്ഥലം വണങ്ങിപ്പോരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് എഫേസോസ് പാരമ്പര്യവുമുണ്ട്. എഫേസോസിലുമുണ്ട് പരിശുദ്ധകന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ ദൈവാലയം. പരിശുദ്ധ ദൈവമാതാവ് എഫേസോസിലേക്ക് അപ്പസ്‌തോലനായ യോഹന്നാന്റെകൂടെ പോയെന്നും അവിടെവച്ച് ഇഹലോകവാസം അവസാനിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പടുകയും ചെയ്തു എന്നു കരുതപ്പെടുന്നു. പരിശുദ്ധ മറിയം ഏഫേസോസിലേക്കു പോയതായി അപ്പോക്രിഫല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറിയം തന്റെ ജീവിതാവസാനത്തോടെ ജറുസലേമിലേക്കു തിരിച്ചുപോന്നു എന്നും ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 431-ലെ എഫേസോസ് സൂനഹദോസ് നടന്നത് അവിടെയുണ്ടായിരുന്ന ദൈവമാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിലായിരുന്നു. ഇന്ന് എഫേസോസില്‍ ഈ ദൈവാലയത്തിന്റെ തകര്‍ക്കപ്പെട്ടതിനുശേഷമുള്ള അവശിഷ്ടങ്ങള്‍ മാത്രമേ കാണുവാനുള്ളു. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം എഫേസോസില്‍ നടന്നതായി ആദിമ സഭ കരുതിയിരുന്നതായി സാക്ഷ്യപ്പെടുത്തലുകള്‍ ഒന്നുമില്ല. എന്നാല്‍ ആധുനിക കാലത്ത് എഫേസോസിനടുത്ത് മറിയത്തിന്റെ വീട് സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായി വണങ്ങിപ്പോരുന്നു. ഇതിന്റെ അടിസ്ഥാനം അഗസ്റ്റീനിയന്‍ സന്ന്യാസിനിയും മിസ്റ്റിക്കുമായ കത്രീന എമ്മെറിക് (1774-1824) എന്ന ജര്‍മ്മന്‍കാരിയായ വിശുദ്ധക്ക് ലഭിച്ച ദര്‍ശനനമാണ്. 12 വര്‍ഷക്കാലം ഭക്ഷണം കഴിക്കാതെ പാനീയവും, വിശുദ്ധ കുര്‍ബാനയും മാത്രമായി ജീവിക്കുകയും പഞ്ചക്ഷതധാരണിയുമായിരുന്ന വി. കത്രീന എമ്മെറിക്കിനെ 2004-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധയായി പ്രഖ്യപിച്ചു. വിശുദ്ധയ്ക്ക് ലഭിച്ച ദര്‍ശനങ്ങളില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ ഈ ലോക ജീവിതത്തിലെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കത്രീന എമ്മെറിക്കിന് ലഭിച്ച ദര്‍ശനമനുസരിച്ച് എഫേസോസില്‍ നിന്നും വളരെ അകലെയല്ലാതെ ബുള്‍ ബുള്‍ ഡഗ് മലയില്‍ മറിയത്തിന്റെ വീട് ഉണ്ടെന്നും ആ വീട്ടില്‍ മറിയം താമസിച്ചെന്നും, മറിയം അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടെന്നുമാണ് സാക്ഷ്യം. മറിയത്തിന്റെ വീട് അപ്പസ്‌തോലനായ യോഹന്നാന്‍ നിര്‍മ്മിച്ചതാണെന്നും, ആ സ്ഥലത്തിന്റെയും വീടിന്റെയും എറ്റവും ചെറിയ വിവരണങ്ങള്‍ പോലും കത്രറീന എമ്മെറിക് പറയുന്നുണ്ട്. ഒരിക്കല്‍ പോലും സ്വന്തം രാജ്യത്തു നിന്ന് പുറത്തു പോയിട്ടില്ലാത്ത കത്രീന എമ്മെറിക് മറ്റൊരു രാജ്യത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു പ്രദേശത്തെക്കുറിച്ച് എഫേസോസിനടുത്ത് മറിയം താമസിച്ചിരുന്ന സ്ഥലം കൃത്യമായി പറയുന്നുണ്ട്. പരിശുദ്ധ കന്യകയുടെ ജീവിതം എന്ന പുസ്തകത്തില്‍ അതു വിവരിക്കുന്നുണ്ട്. 1891-ല്‍ കത്രീന എമ്മെറിക്കിന്റെ പുസ്തകത്തില്‍ വിവരിക്കുന്നതനുസരിച്ച് ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ആ പ്രദേശത്ത് അന്വേഷണത്തിന്റെ ഫലമായി എഫേസോസിനടുത്ത് കത്രീന എമ്മെറിക് പറഞ്ഞതനുസരിച്ചുള്ള സ്ഥലവും പറഞ്ഞവിധത്തിലുള്ള വീടും കണ്ടെത്തുകയുണ്ടായി. ആ സ്ഥലം കണ്ടെത്തിയപ്പോള്‍ മനസ്സിലായത് അവിടം ആദ്യ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്നതാണെന്നും പിന്നീട് ഉപേക്ഷിക്കപ്പെട്ടതാണെന്നുമാണ്. ആ സ്ഥലവും വീടും കത്രീന എമ്മെറിക് ദര്‍ശനത്തില്‍ പറയുന്ന വിധത്തചന്റ കൃത്യമായുള്ളതുമായിരുന്നു. കത്രീന എമ്മെറിക്കിന്റെ ദര്‍ശനനത്തില്‍ മറിയത്തിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്നുണ്ട്. അത് മറിയത്തിന് എഫേസോസിലുള്ള വീട്ടിലാണ് സംഭവിച്ചെതെന്നു പറയുന്നു. 1891-ല്‍ ഈ സ്ഥലവും വീടും കണ്ടെടുത്തതിനുശേഷം ഈ സ്ഥലം പ്രത്യേകമായി പരിശുദ്ധമറിയത്തിന്റെ വീടായും സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായും വണങ്ങിപ്പോരുന്നു. ക്രൈസ്തവരും ഇസ്ലാമികളുമായ തീര്‍ത്ഥാാടകര്‍ ധാരാളമായി അവിടേക്ക് എത്തുന്നു. ഇന്ന് തുര്‍ക്കി ഗവണ്‍മെന്റെിന്റെ കൈവശമാണ് ഈ തീര്‍ത്ഥാടകകേന്ദ്രം. 1891 മുതലാണ് ആധുനിക ലോകത്തില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായി എഫേസോസ് വണങ്ങപ്പെടുന്നത്. ആദിമ സഭയില്‍ മറിയം എഫേസോസില്‍ നിന്ന് സ് സ്വര്‍ഗ്ഗാരോപണം നടന്നുഎന്നതിന് പ്രത്യക പരാമര്‍ശങ്ങള്‍ ഒന്നുമില്ല. എന്നാല്‍ മറിയം യോഹന്നാനോടുകൂടി എഫേസോസില്‍ എത്തിയിരുന്നു എന്ന അപ്പോക്രിഫല്‍ പുസ്തകത്തിലെ വിവരണവും കത്രീന എമ്മെറിക്കിന്റെ ദര്‍ശനവുമാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ എഫേസോസ് പാരമ്പര്യത്തിന് അടിസ്ഥാനം. ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഒന്നിച്ചു കാണുമ്പോള്‍ ഏതാണു ശരി എന്ന ചോദ്യം സ്വാഭാവികമാണ്. പൂര്‍ണ്ണമായും ശരിയായിട്ടുള്ളതാണ് സഭ വിശ്വാസസത്യമായി പഠിപ്പിക്കുന്നത്. മറിയം ഭൗമികജീവിതത്തിനുശേഷം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഇത് എറ്റു പറയുന്നുണ്ട്. ജറുസലേം പാരമ്പര്യത്തിന് ആദിമ സഭയില്‍ നിന്നുള്ള സാക്ഷ്യങ്ങളും, ചരിത്രത്തില്‍ എന്നും വണങ്ങി പോന്നിരുന്ന മറിയത്തിന്റെ ശൂന്യമായ കല്ലറയും സ്വര്‍ഗ്ഗാരോപണത്തിന്റെ ദൈവാലയവുമുണ്ട്. ഇനി ദര്‍ശനത്തിന്റെ കാര്യമെടുത്താലും മിസ്റ്റിക്കുകളായിരുന്ന വി. ബ്രീജീത്തയുടെ ദര്‍ശനത്തിലും, മരിയ വാള്‍ത്തോര്‍ത്തിയുടെ ദര്‍ശനത്തിലും പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം നടന്നത് ജറുസലേമിലാണെന്നാണ് വിവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധ കന്യകാമറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മലയില്‍ താമസിച്ചിരുന്നു എന്നും അവിടെ നിന്ന് എഫേസോസിലേക്ക് പോയെങ്കിലും തിരിച്ച് ജറുസലേമിലേക്ക് വന്നു എന്നും സെഹിയോന്‍ മലയില്‍ മരിച്ചു എന്നും തുടര്‍ന്ന് ജോസഫാത്ത് താഴ്‌വാരത്ത് സംസ്‌കരിച്ചു എന്നും അവിടെ നിന്നും ആത്മശരീരങ്ങളോടെ സ്വര്ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നുമുള്ള പാരമ്പര്യമാണ് പൊതുവെ ചരിത്രകാരന്മാര്‍ അംഗീകരിച്ചു പോരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2018-08-15-11:02:01.jpg
Keywords: സ്വര്‍ഗ്ഗാരോപ
Content: 8432
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിലെ ദുരിത ബാധിതര്‍ക്ക് കത്തോലിക്ക സഭയുടെ കൈത്താങ്ങ്‌
Content: മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാന നഗരമായ മനിലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍. മനില കര്‍ദ്ദിനാള്‍ അന്റോണിയോ ലൂയീസ് ടാഗിളിന്റെ ആഹ്വാനപ്രകാരമാണ് ദേവാലയങ്ങള്‍ വെള്ളപ്പൊക്കബാധിതര്‍ക്ക് തുറന്നു നല്‍കിയത്. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിനൊപ്പം കാര്‍ഡിംഗ് കൊടുങ്കാറ്റു കൂടിയായപ്പോള്‍ ഉണ്ടായ ശക്തമായ മഴയില്‍ മനിലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ 2 മീറ്ററോളം ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. നമ്മുടെ പൊതു ഭവനം എന്ന് ഫ്രാന്‍സിസ് പാപ്പാ തന്നെ വിശേഷിപ്പിച്ചിട്ടുള്ള പ്രകൃതി മനുഷ്യര്‍ക്ക് നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രകൃതിക്ഷോഭമെന്നു കര്‍ദ്ദിനാള്‍ ടാഗിള്‍ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു കടമയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നോളം പേര്‍ ഇതുവരെ മരണപ്പെട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. മനിലയിലും പരിസരപ്രദേശങ്ങളിലുമുള്ള 713 ഗ്രാമങ്ങളില്‍ നിന്നുമായി ഏതാണ്ട് 11 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. 2,48,080 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതില്‍ 13,724 കുടുംബങ്ങള്‍ ഭവനരഹിതരായി കഴിഞ്ഞു. 59,108 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വരുന്ന ദിവസങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളെ നേരിടുവാന്‍ സുസജ്ജമായ ഒരു പ്രത്യേക സര്‍ക്കാര്‍ വിഭാഗം സ്ഥാപിക്കണമെന്ന് ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2018-08-15-12:18:32.jpg
Keywords: ടാഗി, ഫിലിപ്പീ
Content: 8433
Category: 18
Sub Category:
Heading: സ്വവര്‍ഗ വിവാഹം നിയമമാക്കരുത്: ജീവന്‍ ജോതിസ് പ്രോലൈഫ് സെല്‍
Content: ചങ്ങനാശേരി: സ്വവര്‍ഗ വിവാഹം നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കരുതെന്നും ഇത് നിയമമാക്കരുതെന്നും ചങ്ങനാശരി ജീവന്‍ ജോതിസ് പ്രോലൈഫ് സെല്‍. അതിരൂപത കേന്ദ്രത്തില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം സംഘടന ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതി വഴി ഐ.പി.സി 377 നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹത്തിന് അനുവാദം നല്‍കാനുള്ള നീക്കം കുടുംബവ്യവസ്ഥിതിയെയും ധാര്‍മ്മികതയെും തകര്‍ക്കുന്നതായതിനാല്‍ നീക്കത്തിനെതിരേ അതിരൂപത ജീവന്‍ ജോതിസ് പ്രോലൈഫ് സെല്‍, മാതൃവേദി, പിതൃവേദിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് പ്രതിഷേധറാലി നടക്കുക.
Image: /content_image/India/India-2018-08-16-05:17:24.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ