Content | ചങ്ങനാശേരി: സ്വവര്‍ഗ വിവാഹം നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കരുതെന്നും ഇത് നിയമമാക്കരുതെന്നും ചങ്ങനാശരി ജീവന്‍ ജോതിസ് പ്രോലൈഫ് സെല്‍. അതിരൂപത കേന്ദ്രത്തില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം സംഘടന ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതി വഴി ഐ.പി.സി 377 നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹത്തിന് അനുവാദം നല്‍കാനുള്ള നീക്കം കുടുംബവ്യവസ്ഥിതിയെയും ധാര്‍മ്മികതയെും തകര്‍ക്കുന്നതായതിനാല്‍ നീക്കത്തിനെതിരേ അതിരൂപത ജീവന്‍ ജോതിസ് പ്രോലൈഫ് സെല്‍, മാതൃവേദി, പിതൃവേദിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് പ്രതിഷേധറാലി നടക്കുക.
|