Contents
Displaying 8091-8100 of 25180 results.
Content:
8404
Category: 18
Sub Category:
Heading: എന്തു സഹായവും ചെയ്യാൻ സഭ തയ്യാര്‍: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: വരാപ്പുഴ: കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കലും മോൺ. മാത്യു ഇലഞ്ഞിമിറ്റവും കെഎൽസിഎ നേതാക്കൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരോടൊപ്പം ആർച്ച് ബിഷപ്പിന്റെ നിർദ്ദേശാനുസരണം അതിരൂപതയുടെ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സ്ഥിതിഗതികൾ ശാന്തമാകുന്നതിന് അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
Image: /content_image/India/India-2018-08-11-00:47:45.jpg
Keywords: വരാപ്പുഴ

8405
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍ ചരമ വാര്‍ഷിക ദിനാചരണം ഇന്ന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ (പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍) ചരമ വാര്‍ഷിക ദിനാചരണം ഇന്നു നടക്കും. ചെമ്മലമറ്റം പള്ളിയില്‍ രാവിലെ 9.15ന് നടക്കുന്ന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം 11നു നടക്കുന്ന അനുസ്മരണ സമ്മേളനം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ സ്വാഗതവും കോട്ടയം റീജണല്‍ ഓര്‍ഗനൈസര്‍ റിക്കി ജോസഫ് നന്ദിയും പറയും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നു അഞ്ചൂറോളം പേര്‍ പങ്കെടുക്കും. മാനേജിംഗ് കമ്മിറ്റി യോഗവും ഉണ്ടായിരിക്കും. 2018- 19 വര്‍ഷത്തെ കുഞ്ഞേട്ടന്‍ അവാര്‍ഡ് സംഗീത രചയിതാവും കോതമംഗലം രൂപതാംഗവുമായ ബേബി ജോണ്‍ കലയന്താനിക്ക് സമ്മാനിക്കും. 2017- 18 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലെ മികവിനു വ്യക്തികള്‍ക്ക് നല്‍കുന്ന മിഷന്‍താര പുരസ്‌കാരവും കാഷ് അവാര്‍ഡും രൂപതമേഖലാ ഭാരവാഹികള്‍ക്കായി നടത്തിയ രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, ഫാ. തോമസ് മേനാച്ചേരിയില്‍, തോമസ് അടപ്പുകല്ലുങ്കല്‍, ഫാ. സഖറിയാസ് അടപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും.
Image: /content_image/India/India-2018-08-11-00:53:48.JPG
Keywords: മിഷന്‍ ലീ

8406
Category: 1
Sub Category:
Heading: ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത് മുപ്പതു കോടി ശിശുക്കള്‍
Content: ന്യൂഡല്‍ഹി: മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്റ്റ് പ്രകാരം ഇന്ത്യയിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിട്ട് ഇന്നലെ നാൽപത്തിയേഴു വർഷം പൂർത്തിയായി. ഇക്കാലയളവില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത് മുപ്പതു കോടി ശിശുക്കളാണെന്നാണ് പ്രശസ്ത പ്രോ ലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 1971 ആഗസ്റ്റ് മാസം പത്തിനാണ് ഇരുപതു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുവാദം നൽകികൊണ്ട് നിയമം പാസ്സാക്കിയത്. ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയ്ക്ക് തടയിടാൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മര്‍ദ്ധം ഉണ്ടായതിനു ശേഷമാണ് മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്റ്റ് പാസായത്. 2015-ല്‍ മാത്രം ഗര്‍ഭഛിദ്രത്തിലൂടെ ഇന്ത്യയിൽ ഒരു കോടി അൻപത്തിയാറു ലക്ഷം ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെട്ടു എന്നാണ് ഏതാനും നാളുകൾക്കു മുൻപ് ഇന്‍റര്‍നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സയൻസും, ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടൂം സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ഇത് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കിനേക്കാളും ഒരുപാടു കൂടുതലാണ്. ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്ന ഗുളികകൾ വൻതോതിലാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. ശരീരത്തിൽ ഒരുപാട് പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഗുളികകളാണ് ഇവയിൽ പലതും. അതേസമയം ഇരുപത്തി നാലു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമം പാസാക്കാൻ ദേശീയ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ഒരു നിയമം പ്രാബല്യത്തിൽ വന്നാൽ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-08-11-01:16:57.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8407
Category: 1
Sub Category:
Heading: അയര്‍ലണ്ട് സന്ദര്‍ശനം; പാപ്പ ഇമോജിയുമായി ട്വിറ്റർ
Content: ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തിൽ പങ്കെടുക്കാനായി ഫ്രാൻസിസ് പാപ്പ അയർലണ്ടിൽ എത്തുന്നതു പരിഗണിച്ചു പാപ്പ ഇമോജി അവതരിപ്പിക്കുവാന്‍ ട്വിറ്റർ ഒരുങ്ങുന്നു. അയർലണ്ടിന്റെ പതാകയുടെ മുൻപിൽ ഫ്രാൻസിസ് പാപ്പ നിൽക്കുന്ന രീതിയിലുള്ള ഒരു ഇമോജിയും, അയർലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ദേവാലയവുമായി ബന്ധപ്പെട്ട മറ്റൊരു ഇമോജിയുമായിരിക്കും ട്വിറ്റർ അവതരിപ്പിക്കാൻ പോകുന്നതെന്ന്‍ ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. #PopeInIreland, #FestivalOfFamilies തുടങ്ങിയവയായിരിക്കും ലോക കുടുംബ സംഗമവും, പാപ്പയുടെ വരവും പ്രമാണിച്ചുള്ള പ്രധാന ട്വിറ്റർ ഹാഷ് ടാഗുകൾ. പാപ്പയുടെ അയർലണ്ട് സന്ദര്‍ശന സമയത്ത് ആരെയൊക്കെ ട്വിറ്ററിൽ പിന്‍തുടരണം എന്നുളള നിർദേശവും ട്വിറ്റർ നൽകും. പുതിയ പാപ്പ ഇമോജി ട്വിറ്റർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലോക കുടുംബ സംഗമത്തിന്റെ സംഘാടകർ പറഞ്ഞു. നേരത്തെ 2015-ൽ ഫ്രാൻസിസ് മാർപാപ്പ അമേരിക്കയിൽ എത്തിയപ്പോൾ പാപ്പ അമേരിക്കയിൽ പതാകയുടെ മുൻപിൽ നിൽക്കുന്ന രീതിയിലുള്ള ഒരു ഇമോജി ട്വിറ്റർ രൂപകൽപന ചെയ്തിരുന്നു. ആഗസ്റ്റ് മാസം ഇരുപത്തിഒന്നു മുതൽ, ഇരുപത്തിയാറു വരെ അയർലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വെച്ചാണ് ലോക കുടുംബ സംഗമം നടക്കുന്നത്. ഏതാണ്ട് അഞ്ചുലക്ഷം വിശ്വാസികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കുടുംബ സംഗമത്തിൽ പങ്കെടുക്കാനായി എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2018-08-11-01:29:50.jpg
Keywords: ഇമോജ

8408
Category: 1
Sub Category:
Heading: യെമന്‍ കടന്നുപോകുന്നത് രൂക്ഷമായ പ്രതിസന്ധിയിലൂടെ: മോണ്‍. പോള്‍ ഹിന്‍ഡര്‍
Content: സനാ, യെമന്‍: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ മുന്നണി യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ സകല യുദ്ധനിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണെന്ന് തെക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാറായ മോണ്‍. പോള്‍ ഹിന്‍ഡര്‍. കുട്ടികളുമായി പോയ ബസ്സ് റിയാദിന്റെ മിസൈല്‍ ആക്രമണത്തിനിരയാവുകയും നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വളരെയേറെ ഭീതിജനകമായ സാഹചര്യമാണ് യെമനില്‍ നിലനില്‍ക്കുന്നതെന്നും മോണ്‍. ഹിന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. റിയാദ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 43 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്റ്റംബര്‍ 6-ന് ജനീവയില്‍ നടക്കുവാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ വലിയ പ്രതീക്ഷയില്ലെന്നും മോണ്‍. ഹിന്‍ഡര്‍ പറഞ്ഞു. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സനാ പ്രവിശ്യയിലെ ദഹ്യാനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നുവരികയാണ്. ഇരുവിഭാഗവും പരസ്പരം പഴിചാരുന്നുണ്ടെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാധാരണ പൗരന്‍മാരില്‍ 51 ശതമാനവും സൗദി ആക്രമണത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതുവരെ കൊല്ലപ്പെട്ട 43 പേരില്‍ 38 പേരും ആറിനും പതിനാലിനും ഇടക്ക് പ്രായമുള്ള കുട്ടികളാണ്. തോളില്‍ ബാഗും, യൂണിഫോമുമിട്ട നിലയിലുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നെന്നാണ് രക്ഷപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ആക്രമണത്തിനിരയാവുമ്പോള്‍ ബസ്സ് നിറുത്തിയിട്ട നിലയിലായിരുന്നു. പതിനഞ്ചിന് താഴെ പ്രായമുള്ള 29 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യെമനിലെ രണ്ടുകോടിയോളം ജനങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 1.78 കോടി ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും, 1.64 കോടി ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2015-ല്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 10,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2018-08-11-09:47:43.jpg
Keywords: യെമ

8409
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്ക
Content: വാഷിംഗ്‌ടണ്‍ ഡി.സി: ആഭ്യന്തര കലഹം മൂലം പ്രതിസന്ധിയിലായ നിക്കരാഗ്വയില്‍ കത്തോലിക്കാ സഭ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്ക. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായി നിക്കരാഗ്വയിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, നിക്കരാഗ്വയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായി പ്രസ്താവിച്ചു. ഓഗസ്റ്റ് 10-ന് ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നിക്കരാഗ്വയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് കത്തോലിക്കാ സഭ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും പെന്‍സ് പറഞ്ഞു. നിക്കരാഗ്വയിലെ സംഭവങ്ങളെ ഇരുവരും അപലപിച്ചു. രാജ്യത്തെ സാമൂഹ്യ സുരക്ഷാ, പെന്‍ഷന്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തുവാനുള്ള പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തീരുമാനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് നിക്കരാഗ്വയില്‍ സമാധാനത്തിന് വിലങ്ങുതടിയായത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‍ തീരുമാനം മാറ്റിയെങ്കിലും, അര്‍ദ്ധ-സൈനീക വിഭാഗത്തേയും പോലീസിനേയും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുവാന്‍ ഒര്‍ട്ടേഗ ശ്രമിച്ചതിനെ തുടര്‍ന്ന്‍ പ്രതിഷേധം ആളിക്കത്തുകയും അക്രമങ്ങള്‍ അരങ്ങേറുകയുമായിരിന്നു. ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഗവണ്‍മെന്റ് കത്തോലിക്ക സഭക്കെതിരെ പരോക്ഷമായ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ കഴിഞ്ഞ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പെന്‍സ് പ്രസ്താവിച്ചിരിന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. കത്തോലിക്കാ സഭക്ക് നേരെയും സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. സമീപകാലത്ത് സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണത്തില്‍ മെത്രാന്‍മാര്‍ക്ക് പരിക്കേറ്റത് ആഗോള തലത്തില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ കത്തോലിക്കാ സഭ ശ്രമിക്കുന്നുണ്ടെന്നാണ് ഒര്‍ട്ടേഗ ആരോപിക്കുന്നത്.ജൂലൈ അവസാനം നിക്കരാഗ്വയിലെ മനുഷ്യാവകാശ സംഘടനകളെ സഹായിക്കുന്നതിനും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സംരക്ഷിക്കുന്നതിനുമായി 15 ലക്ഷം ഡോളര്‍ അമേരിക്ക ചിലവഴിച്ചിരുന്നു.
Image: /content_image/News/News-2018-08-11-12:15:27.jpg
Keywords: നിക്കരാഗ്വ

8410
Category: 1
Sub Category:
Heading: യുവജന ക്യാമ്പ് നടത്തി: ചൈനയിലെ കത്തോലിക്ക വൈദികരെ ഭരണകൂടം പുറത്താക്കി
Content: ബെയ്ജിംഗ്: യുവജന ക്യാമ്പ് നടത്തിയതിന്റെ പേരില്‍ ചൈനയിലെ ഭൂഗർഭ സഭ വൈദികരെ ഭരണകൂടം പുറത്താക്കി. തിയാൻഷൂയി രൂപതയിലെ മജികു ദേവാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ.വാങ്ങ് യി ക്വിൻ, ഫാ.ലി ഷിഡോങ് എന്നിവർക്കെതിരെയാണ് സര്‍ക്കാരിന്റെ ക്രൂര നടപടി. ബോസ്കോ യുവജന സംഘടനയ്ക്ക് ക്യാമ്പ് നടത്തിയ ഇരുവരേയും നാട്ടിലേക്കയയ്ക്കാനും അവർക്ക് പകരം ഭരണകൂടം അംഗീകരിച്ച വൈദികരെ നിയോഗിക്കാനും തിയാൻഷൂയി മുൻസിപ്പൽ മതകാര്യ കമ്മിറ്റി സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷന് കത്തയച്ചു. ഭൂഗർഭ സഭയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവാലയത്തിൽ ഗവൺമെന്റ് അനുശാസിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ പ്രതിനിധികളെ നിയോഗിക്കണമെന്നും ജൂലൈ 21ന് അയച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ കത്തോലിക്ക സഭയുടെ വളർച്ച തടയാൻ കര്‍ശന നടപടികളാണ് ഓരോ ദിവസവും സര്‍ക്കാര്‍ എടുക്കുന്നത്. വടക്ക് പടിഞ്ഞാറൻ ചൈനയിലെ തിയാൻഷുയി ഭൂഗർഭ സഭയെ ഗവൺമെൻറ് പരിധിയിലാക്കുകയാണ് ലക്ഷ്യമെന്നും സംശയിക്കുന്നു. തിയാൻഷുയി രൂപതയിലെ രണ്ട് ഭൂഗർഭ സഭ ദേവാലയങ്ങളിൽ ഒന്നാണ് മജികു ഗാൻകാൻ ദേവാലയം. 1921 ൽ സ്ഥാപിതമായ ദേവാലയം യുവാൻബയിഡോ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്.
Image: /content_image/News/News-2018-08-11-19:17:13.jpg
Keywords: ചൈന, ചൈനീ

8411
Category: 10
Sub Category:
Heading: ഗർഭസ്ഥ നരഹത്യ: അയർലണ്ടിന് മറുപടി നൽകി അർജന്‍റീന
Content: ബ്യൂണസ് അയേഴ്സ്: ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ അനുമതി നൽകിയ യൂറോപ്യന്‍ രാജ്യമായ അയർലണ്ടിന് മറുപടിയായി തെക്കേ അമേരിക്കൻ രാജ്യമായ അർജന്‍റീനയെ വിശേഷിപ്പിച്ചു ക്രിസ്തീയ മാധ്യമങ്ങള്‍. അയർലണ്ട് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതിയപ്പോൾ, ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്‍റീനയിലെ സെനറ്റർമാർ പതിനാല് ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവാദം നല്‍കുന്ന ബില്ലാണ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. അയർലണ്ടിൽ പല വ്യാജകഥകളും തെറ്റിദ്ധാരണ ഉളവാക്കുന്ന സന്ദേശങ്ങളും മെനഞ്ഞാണ് മാധ്യമങ്ങളും, ചില അന്താരാഷ്ട്ര സംഘടനകളും, ജനഹിത പരിശോധനാ വിധി തങ്ങൾക്ക് അനുകൂലമാക്കിയത്. ഇതിന് മറുപടിയായാണ് അര്‍ജന്‍റീന വിധിയെഴുതിയത്. വ്യാജ വാര്‍ത്തകള്‍ക്കും മീഡിയകളുടെ ഏകപക്ഷീയമായ പ്രോ അബോര്‍ഷന്‍ അജണ്ടകള്‍ക്കും കീഴ്വഴങ്ങുവാന്‍ അര്‍ജന്റീനിയന്‍ ജനത സെനറ്റര്‍മാരെ അനുവദിച്ചില്ല. അന്താരാഷ്ട്ര പ്രോ അബോര്‍ഷന്‍ സംഘടനകളുടെ പണ കൊഴുപ്പിനും അര്‍ജന്‍റീന സമൂഹത്തെ കാര്യമായ രീതിയില്‍ സ്വാധീനിക്കുവാന്‍ കഴിഞ്ഞില്ലായെന്നത് ശ്രദ്ധേയമാണ്. മനുഷ്യാവകാശ സംഘടന എന്ന പേരില്‍ എന്നറിയപ്പെടുന്ന ആംനസ്റ്റി ഇന്റർനാഷണൽ ബില്ലിന് അനുകൂലമായി ന്യൂയോർക്ക് ടെെംസിൽ ഒരു മുഴുവൻ പേജാണ് പരസ്യം നൽകിയത്. ലോകം ഈ വോട്ടെടുപ്പ് വീക്ഷിക്കുന്നുണ്ട് എന്നൊരു ഭീഷണിയും ആംനസ്റ്റി പരസ്യത്തിലൂടെ അർജന്‍റീനയിലെ ജനങ്ങൾക്ക് നൽകി. എന്നാൽ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ, ഫ്രാൻസിസ് പാപ്പയുടെ മാതൃ രാജ്യമായ അർജന്‍റീന ഗർഭസ്ഥ ശിശുക്കളെ കുരുതി കൊടുക്കില്ല എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. അയർലണ്ടിൽ ഗര്‍ഭച്ഛിദ്രത്തിനെതിരെ സംസാരിക്കാൻ രാഷ്ട്രീയ നേതാക്കൾ അതീവ താത്പര്യം കാണിച്ചുവെങ്കിൽ അതിനുള്ള മറുപടിയായിരിന്നു അർജന്‍റീനയിലെ നേതൃത്വം. വനിതാ നേതാക്കൾ ഉള്‍പ്പെടെയുള്ളവര്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുളള ബില്ലിനെതിരെ ശക്തമായി സംസാരിച്ചു. അർജന്‍റീന പ്രസിഡന്റ് മൗറിഷോ മാക്രിയുടെയും വെെസ് പ്രസിഡന്റ് ഗബ്രിയേലാ മിച്ചേറ്റിയുടെയും, മറ്റു ചില വനിതാ സെനറ്റർമാരുടെയും ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാട് മറ്റുളള നേതാക്കൻമാരെയും സ്വാധീനിച്ചു. കത്തോലിക്കാ സഭയുടെ ഗര്‍ഭഛിദ്ര ബില്ലിനെതിരെയുളള ശക്തമായ നിലപാടും ജനങ്ങളെയും, സെനറ്റർമാരെയും വലിയ രീതിയിലുള്ള പരിവര്‍ത്തനത്തിലേക്കാണ് വഴി തെളിയിച്ചത്. പ്രസംഗ മധ്യേ പല വെെദികരും ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും ശക്തമായ രീതിയിലാണ് ആശയങ്ങള്‍ പങ്കുവെച്ചത്. ബില്ല് തള്ളി കളയാൻ ഫ്രാൻസിസ് മാർപാപ്പ തന്നെ നേരിട്ട് ഇടപെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. അര്‍ജന്‍റീനയിൽ നടന്ന ഗര്‍ഭഛിദ്രത്തിനെതിരെയുളള വിധിയെഴുത്ത് ഐറിഷ് ജനതയ്ക്കുള്ള മറുപടിയായും മറ്റു രാജ്യങ്ങളില്‍ മാറ്റത്തിന് വേണ്ടിയുള്ള സന്ദേശവുമായാണ് ആഗോള പ്രോലൈഫ് സമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2018-08-11-19:58:12.jpg

8412
Category: 18
Sub Category:
Heading: വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്യസ്തരും വിശ്വാസികളും ജാഗ്രത പുലര്‍ത്തണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ദൈവികമായ പ്രത്യാശയില്‍ ജീവിതം നയിക്കാന്‍ കൂടുതല്‍ ആഴമായ പ്രാര്‍ത്ഥനയും വിശ്വാസതീക്ഷ്ണതയും സഭയിലുണ്ടാകണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും സ്‌നേഹത്തില്‍ ആഴപ്പെടാനും മറ്റുള്ളവര്‍ക്കു നന്മചെയ്യാനും വിശുദ്ധിയില്‍ വളരാനും വൈദികരും സന്യസ്തരും വിശ്വാസികളും ദൈവത്തിലാശ്രയിച്ചു പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും ആവശ്യമാണ്. സഭാംഗങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും ബലഹീനതകളെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിത്തന്നെയാണു സഭ എന്നും കാണുന്നത്. വിശുദ്ധി എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണു സഭ. സ്വാഭാവികമായി അതില്‍ വിശുദ്ധരും ബലഹീനരുമുണ്ടാകും. തെറ്റുകള്‍ സഭ ഒരിക്കലും മൂടിവയ്ക്കാറില്ല. ഉചിതമായ അന്വേഷണങ്ങളും തിരുത്തലുകളും ശിക്ഷണനടപടികളും ഉണ്ടാകും. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ നിയമാനുസൃതമായ എല്ലാ സംരംഭങ്ങളുമായി സഭ അങ്ങേയറ്റം സഹകരിക്കും. ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെയും പേരില്‍ സഭയുടെ വിശുദ്ധസങ്കല്പങ്ങളെ അവഹേളിക്കുകയും മതജീവിതത്തിന്റെ പ്രതീകങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. സഭയുടെ സല്‍പേരിനെ കളങ്കപ്പെടുത്താനും സഭാവിശ്വാസങ്ങളെയും പുരോഹിതരെയും അധിക്ഷേപിക്കാനും സമൂഹത്തില്‍ തെറ്റിദ്ധാരണയും സ്പര്‍ധയും കലഹവും വളര്‍ത്തി നേട്ടങ്ങളുണ്ടാക്കാനും കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണ പരിപാടികള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ ദുരുപയോഗത്തിനെതിരേ പ്രാദേശിക ജാഗ്രതാ സമിതികളുമായി സഹകരിച്ചു നിയമനടപടികളുള്‍പ്പെടെ പ്രതിഷേധനടപടികള്‍ സ്വീകരിക്കാനും പ്രാദേശികതലത്തില്‍ ലീഗല്‍ സെല്ലുകള്‍ രൂപീകരിക്കാനും കെസിബിസി യോഗത്തില്‍ ധാരണയായി.
Image: /content_image/India/India-2018-08-12-02:31:23.jpg
Keywords: സൂസ

8413
Category: 18
Sub Category:
Heading: സഭാസ്ഥാപനങ്ങളും വിശ്വാസികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം: കെസിബിസി
Content: കൊച്ചി: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ അഭിമുഖീകരിക്കുന്നതിന് കത്തോലിക്കാസഭയുടെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും വിശ്വാസിസമൂഹവും പ്രാദേശിക ഭരണ സംവിധാനങ്ങളോടും മറ്റു സന്നദ്ധസംഘടനകളോടും ചേര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന്‍ കെസിബിസി. ഓരോ പ്രദേശത്തെയും സാഹചര്യവും ആവശ്യങ്ങളുമനുസരിച്ച് അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ സഭയുടെ എല്ലാ സംവിധാനങ്ങളും ശ്രദ്ധിക്കണം. കെസിബിസിയുടെ സാമൂഹ്യക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം അതതു രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സമര്‍പ്പിത സമൂഹങ്ങളുമായി ചേര്‍ന്ന് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങും. സഭയുടെ സാമൂഹ്യക്ഷേമവിഭാഗം ആഴ്ചകളായി കുട്ടനാട്ടിലെ പ്രളയ മേഖലയില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് അണക്കെട്ടുകളുയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിസാരമല്ല. കടലില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ കെസിബിസി സൂചിപ്പിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുകയും വീടും വസ്തുവകകളും നഷ്ടമായതില്‍ ദുഃഖിക്കുകയും ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഘം പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Image: /content_image/India/India-2018-08-12-02:36:19.jpg
Keywords: കെസിബിസി