category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭാസ്ഥാപനങ്ങളും വിശ്വാസികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം: കെ‌സി‌ബി‌സി
Contentകൊച്ചി: സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ അഭിമുഖീകരിക്കുന്നതിന് കത്തോലിക്കാസഭയുടെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും വിശ്വാസിസമൂഹവും പ്രാദേശിക ഭരണ സംവിധാനങ്ങളോടും മറ്റു സന്നദ്ധസംഘടനകളോടും ചേര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന്‍ കെ‌സി‌ബി‌സി. ഓരോ പ്രദേശത്തെയും സാഹചര്യവും ആവശ്യങ്ങളുമനുസരിച്ച് അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ സഭയുടെ എല്ലാ സംവിധാനങ്ങളും ശ്രദ്ധിക്കണം. കെസിബിസിയുടെ സാമൂഹ്യക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം അതതു രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സമര്‍പ്പിത സമൂഹങ്ങളുമായി ചേര്‍ന്ന് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങും. സഭയുടെ സാമൂഹ്യക്ഷേമവിഭാഗം ആഴ്ചകളായി കുട്ടനാട്ടിലെ പ്രളയ മേഖലയില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് അണക്കെട്ടുകളുയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിസാരമല്ല. കടലില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ കെ‌സി‌ബി‌സി സൂചിപ്പിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുകയും വീടും വസ്തുവകകളും നഷ്ടമായതില്‍ ദുഃഖിക്കുകയും ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഘം പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-12 07:11:00
Keywordsകെ‌സി‌ബി‌സി
Created Date2018-08-12 07:06:19