category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading എന്തു സഹായവും ചെയ്യാൻ സഭ തയ്യാര്‍: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Contentവരാപ്പുഴ: കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കലും മോൺ. മാത്യു ഇലഞ്ഞിമിറ്റവും കെഎൽസിഎ നേതാക്കൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരോടൊപ്പം ആർച്ച് ബിഷപ്പിന്റെ നിർദ്ദേശാനുസരണം അതിരൂപതയുടെ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സ്ഥിതിഗതികൾ ശാന്തമാകുന്നതിന് അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-11 05:22:00
Keywordsവരാപ്പുഴ
Created Date2018-08-11 05:17:45