category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമിഷന്‍ ലീഗ് കുഞ്ഞേട്ടന്‍ ചരമ വാര്‍ഷിക ദിനാചരണം ഇന്ന്
Contentമൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ (പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍) ചരമ വാര്‍ഷിക ദിനാചരണം ഇന്നു നടക്കും. ചെമ്മലമറ്റം പള്ളിയില്‍ രാവിലെ 9.15ന് നടക്കുന്ന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പ്രാര്‍ത്ഥന എന്നിവയ്ക്കുശേഷം 11നു നടക്കുന്ന അനുസ്മരണ സമ്മേളനം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍ സ്വാഗതവും കോട്ടയം റീജണല്‍ ഓര്‍ഗനൈസര്‍ റിക്കി ജോസഫ് നന്ദിയും പറയും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നു അഞ്ചൂറോളം പേര്‍ പങ്കെടുക്കും. മാനേജിംഗ് കമ്മിറ്റി യോഗവും ഉണ്ടായിരിക്കും. 2018- 19 വര്‍ഷത്തെ കുഞ്ഞേട്ടന്‍ അവാര്‍ഡ് സംഗീത രചയിതാവും കോതമംഗലം രൂപതാംഗവുമായ ബേബി ജോണ്‍ കലയന്താനിക്ക് സമ്മാനിക്കും. 2017- 18 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലെ മികവിനു വ്യക്തികള്‍ക്ക് നല്‍കുന്ന മിഷന്‍താര പുരസ്‌കാരവും കാഷ് അവാര്‍ഡും രൂപതമേഖലാ ഭാരവാഹികള്‍ക്കായി നടത്തിയ രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, ഫാ. തോമസ് മേനാച്ചേരിയില്‍, തോമസ് അടപ്പുകല്ലുങ്കല്‍, ഫാ. സഖറിയാസ് അടപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-11 05:28:00
Keywordsമിഷന്‍ ലീ
Created Date2018-08-11 05:23:48