category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത് മുപ്പതു കോടി ശിശുക്കള്‍
Contentന്യൂഡല്‍ഹി: മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്റ്റ് പ്രകാരം ഇന്ത്യയിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിട്ട് ഇന്നലെ നാൽപത്തിയേഴു വർഷം പൂർത്തിയായി. ഇക്കാലയളവില്‍ ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത് മുപ്പതു കോടി ശിശുക്കളാണെന്നാണ് പ്രശസ്ത പ്രോ ലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 1971 ആഗസ്റ്റ് മാസം പത്തിനാണ് ഇരുപതു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുവാദം നൽകികൊണ്ട് നിയമം പാസ്സാക്കിയത്. ഇന്ത്യയിലെ ജനസംഖ്യാ വളർച്ചയ്ക്ക് തടയിടാൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മര്‍ദ്ധം ഉണ്ടായതിനു ശേഷമാണ് മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്റ്റ് പാസായത്. 2015-ല്‍ മാത്രം ഗര്‍ഭഛിദ്രത്തിലൂടെ ഇന്ത്യയിൽ ഒരു കോടി അൻപത്തിയാറു ലക്ഷം ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെട്ടു എന്നാണ് ഏതാനും നാളുകൾക്കു മുൻപ് ഇന്‍റര്‍നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സയൻസും, ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടൂം സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. ഇത് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കിനേക്കാളും ഒരുപാടു കൂടുതലാണ്. ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്ന ഗുളികകൾ വൻതോതിലാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത്. ശരീരത്തിൽ ഒരുപാട് പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഗുളികകളാണ് ഇവയിൽ പലതും. അതേസമയം ഇരുപത്തി നാലു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമം പാസാക്കാൻ ദേശീയ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ഒരു നിയമം പ്രാബല്യത്തിൽ വന്നാൽ ഗര്‍ഭഛിദ്രം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-11 12:51:00
Keywordsഅബോര്‍ഷ, ഗര്‍ഭഛി
Created Date2018-08-11 05:46:57