Contents
Displaying 8041-8050 of 25182 results.
Content:
8354
Category: 13
Sub Category:
Heading: ക്രിസ്തുവിന്റ ക്ഷമയുടെ പ്രതീകമായി, മലയാളികള്‍ക്കു അഭിമാനമായി ഫാ. മാനുവല്‍ കരിപ്പോട്ട്
Content: കിൽഡെയർ: നിന്റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്ന് തടയരുത് എന്ന ബൈബിള്‍ വാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ. ഫാ. മാനുവല്‍ കരിപ്പോട്ട്. അയര്‍ലണ്ടിലെ കൌണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്‍ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദീകന്‍റെ നടപടി തികച്ചും പ്രശസനീയവും മാതൃകാപരവുമാണെന്നു അയര്‍ലണ്ടിലെ കില്‍ഡയര് സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി ജഡ്ജി മൈക്കിള്‍ ഓഷെ എടുത്തുപറഞ്ഞു. 2017 ഏപ്രിലില്‍ 40 കുപ്പി ബിയറും, കഞ്ചാവും ഉപയോഗിച്ചതിനുശേഷം ഇടിച്ചും തൊഴിച്ചും വൈദികനെ ബോധം കെടുത്തിയ ജയിംസ് മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കുശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി അടുത്തിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ട് യുവാക്കളേോടും നിരുപാധികം ക്ഷമിക്കുന്നുവെന്നും ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ അപേക്ഷിക്കുകയായിരിന്നു. കില്‍ടയര്റിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരു വലിയ ഘടകമായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച ജഡ്ജി വൈദീകന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും പറഞ്ഞു രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കകുയായിരിന്നു. ഈ സംഭവത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നു. കണ്ണിന് സാരമായ പരുക്ക്, ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്. ഈ ലേഖകന്‍ അച്ചനെ അന്ന് നേരില്‍ കാണുപ്പോൾ മുഖം മുഴുവന്‍ നീരുവച്ച് കണ് ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു. അച്ചന്‍ തമാശരൂപേണേ അന്ന് പറഞ്ഞത് എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്. വളരെ കുറച്ച് കാലങ്ങള്‍ കൊണ്ട് കില്‍ഡയറിലെയും മറ്റ് പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണുവാനും, പ്രാര്‍ത്ഥിക്കുവാനും അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്. 2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ആഗസ്റ്റ് അവസാനത്തോടുകൂടി അയര്‍ലണ്ടിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിന്‍കര രൂപതയുടെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 15-ാം തിയതി കില്‍ഡയറിലെ ദേവാലയത്തില്‍ വച്ച് ഐറിഷ് ജനങ്ങള്‍ അച്ചന് യാത്രയപ്പ് നല്കുകയുണ്ടായി. കോംപെൺസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലയെന്നും തനിക്ക് കില്‍ടയര്റിലെയും മറ്റ് പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്ന് ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഡിക്റ്ററ്റീവ് ഗാര്‍ഡ് ഷേമസ് ഡേയല്‍ ഷേമസ് അറിയിച്ചു. പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. അച്ചന്റെ പുഞ്ചിരിയിൽ ദൈവസ്നേഹത്തിന്റ ഒരു പ്രാർത്ഥനയുണ്ട്, പിതാവേ ഇവർ ചെയ്യുന്നതെന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ. നാട്ടിലേക്ക് പോകുന്ന റവ.ഫാ.മാനുവല്‍ കരിപ്പോട്ടിന്, എല്ലാ ആശംസകളും നേരുന്നു.
Image: /content_image/News/News-2018-08-04-10:14:29.jpg
Keywords: ക്ഷമ

8355
Category: 1
Sub Category:
Heading: ഇറാനില്‍ തടവിലാക്കിയ ക്രൈസ്തവരെ വിട്ടയക്കണമെന്ന് അമേരിക്കന്‍ കമ്മീഷന്‍
Content: വാഷിംഗ്ടണ്‍ ഡിസി: രാഷ്ട്ര സുരക്ഷക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചുകൊണ്ട് ഇറാന്‍ സര്‍ക്കാര്‍ അന്യായമായി തടവില്‍ വെച്ചിരിക്കുന്ന വചനപ്രഘോഷകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്‍ (USCIRF). സുവിശേഷ പ്രഘോഷകനായ യൂസെഫ് നാടാര്‍ഖാനിയേയും, സാഹെബ് ഫദായി, യാസ്സര്‍ മൊസ്സായെബ്സാദെ, മൊഹമ്മദ് റേസാ ഒമീദി എന്നീ മൂന്ന്‍ ക്രൈസ്താവ് വിശ്വാസികളെയും ഉടനടി വിട്ടയക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സയോണിസ്റ്റ് ക്രൈസ്തവതയെ പ്രോത്സാഹിപ്പിക്കുന്നു, ഭവന ദേവാലയങ്ങള്‍ നടത്തുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നത്. 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. “നിയമ വ്യവസ്ഥയുടെ പുതിയ വളച്ചൊടിക്കല്‍” എന്നാണ് നടപടിയെ USCIRF വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാനിയന്‍ സര്‍ക്കാര്‍ ക്രൈസ്തവരെ മോചിപ്പിക്കുകയും, സമാധാനപരമായി തങ്ങളുടെ മതവിശ്വാസമനുസരിച്ച് ജീവിക്കുവാന്‍ അവരെ അനുവദിക്കണമെന്നും കമ്മീഷന്റെ ചെയര്‍മാനായ ടെന്‍സിന്‍ ദോര്‍ജി ആവശ്യപ്പെട്ടു. നാടാര്‍ഖാനിയെ ഇതിനു മുന്‍പും പലപ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. മതപരിത്യാഗ കുറ്റത്തിനു മൂന്ന്‍ വര്‍ഷത്തോളം അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. രാജ്യത്ത് മറ്റ് മതസ്ഥര്‍ക്കുള്ള അതേ അവകാശങ്ങള്‍ തന്നെ ക്രിസ്ത്യാനികള്‍ക്കുമുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി സമീപകാലത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം സുവിശേഷ പ്രചാരണം നടത്തി എന്നാരോപിച്ചുകൊണ്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിരിന്നു. കെര്‍മാന്‍ഷായില്‍ നിന്നും അറസ്റ്റ് ചെയ്ത ക്രൈസ്തവ വിശ്വാസിയായ അമ്മയും, അവരുടെ മകനും, രാഷ്ടില്‍ നിന്നുള്ള നാല് ക്രിസ്ത്യാനികളും, ഒരു വചന പ്രഘോഷകന്റെ മകനും, അമീര്‍ സമന്‍ ദാഷ്ടി എന്ന മറ്റൊരു ക്രിസ്ത്യാനിയും ഉള്‍പ്പെടെ മാത്രം എട്ടോളം ക്രിസ്ത്യാനികള്‍ ഇറാനിലെ ‘മര്‍ദ്ദന ഫാക്ടറി’ എന്ന പേരില്‍ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ കഷ്ടപ്പെടുന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ ക്രൈസ്തവ പീഡനം സമീപകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. നിയമത്തിനു പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മതസ്വാതന്ത്ര്യ ലംഘനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നേരത്തെ ഇറാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിന്നു.
Image: /content_image/News/News-2018-08-04-11:34:15.jpg
Keywords: ഇറാന, അമേരി

8356
Category: 10
Sub Category:
Heading: ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണം: യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ഹംഗേറിയൻ പ്രധാനമന്ത്രി
Content: ബുഡാപെസ്റ്റ്: ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണമെന്നു മധ്യ യൂറോപ്യൻ രാജ്യങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. യൂറോപ്യൻ രാജ്യമായ റൊമേനിയയിലെ ബെയ്ലി ടുസ്നഡ് എന്ന പ്രശസ്തമായ നഗരത്തിൽ നടന്ന ഒരു വാർഷിക സംഗമത്തിലാണ് ക്രിസ്തീയ പാരമ്പര്യം സംരക്ഷിക്കണമെന്നു വിക്ടർ ഓർബൻ അഭ്യര്‍ത്ഥിച്ചത്. ബ്രസൽസിലുളള യൂറോപ്യൻ യൂണിയൻ ഭരണകൂടത്തെ ലക്ഷ്യം വച്ച് പ്രസംഗിച്ച ഹംഗേറിയൻ പ്രധാനമന്ത്രി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും അവരുടെ അതിർത്തി സംരക്ഷിക്കാൻ അവകാശം ഉണ്ടെന്നും പറഞ്ഞു. പരമ്പരാഗത ക്രെെസ്തവ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഓർബൻ ഒാർമപ്പെടുത്തി. യൂറോപ്യൻ സംസ്ക്കാരം എന്നത് പണ്ട് വളരെ ശക്തമായ ഒന്നായിരുന്നു. എന്നാൽ യൂറോപ്പ് അതിന്റെ ക്രൈസ്തവ അടിസ്ഥാനം മറന്നതിനാൽ ഇന്ന് അങ്ങനെ അല്ലെന്നും വിക്ടർ ഒർബൻ സൂചിപ്പിച്ചു. യൂറോപ്യൻ പാർലമെന്റിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ഷനിൽ വലതുപക്ഷ പാർട്ടികൾ വിജയിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഒർബൻ എടുത്തു പറഞ്ഞു. ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബന്റെ പാർട്ടി ഹംഗറിയിൽ അധികാരത്തിലേറിയത്.
Image: /content_image/News/News-2018-08-04-12:58:09.jpg
Keywords: ഹംഗേ, ഹംഗ

8357
Category: 1
Sub Category:
Heading: നിക്കരാഗ്വ അഭയാര്‍ത്ഥികള്‍ക്ക് കോസ്റ്ററിക്ക സഭയുടെ കൈത്താങ്ങ്
Content: ക്യൂസാഡാ, കോസ്റ്ററിക്ക: കഴിഞ്ഞ നാലുമാസങ്ങളായി നിക്കരാഗ്വയില്‍ നടക്കുന്ന അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുവനായി പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് കോസ്റ്ററിക്കയിലെ ക്യൂസാഡാ രൂപത. വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമായി പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ ക്യൂസാഡായിലെ മെത്രാനായ ജോസ് മാനുവല്‍ ഗരിറ്റ ഹെരേര തന്നെയാണ് അഭയാര്‍ത്ഥി സേവന കേന്ദ്രങ്ങള്‍ തുറന്ന വിവരം പുറത്തുവിട്ടത്. പാവോണ്‍ ഡി ലോസ് ചിലെസിലെ സെന്റ് റാഫേല്‍ ദി ആര്‍ച്ച് ഏഞ്ചല്‍ ഇടവക ദേവാലയത്തിലും, പിടാല്‍ ഡി സാന്‍ കാര്‍ലോസിലെ അന്തോണി ഓഫ് പാദുവ ഇടവക ദേവാലയത്തിലുമാണ് സേവന കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവയാണ് സേവന കേന്ദ്രങ്ങള്‍ വഴി അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. രൂപതയുടെ സാമൂഹ്യ സേവന വിഭാഗവും, പുരോഹിതരും, ഇടവക സംഘടനകളും സംയുക്തമായാണ് നിക്കരാഗ്വ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ നടത്തുന്നത്. ഭക്ഷണവും, വസ്ത്രവും ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് 11, 12 തിയതികളില്‍ എല്ലാ ഇടവകകളില്‍ നിന്നും ഇവ ശേഖരിക്കുന്നതിനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് നിക്കരാഗ്വെയിലെ അന്തരീക്ഷം കലാപകലുഷിതമായത്. ഏതാണ്ട് 400-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനു കത്തോലിക്കാ സഭ സജീവമായി തന്നെ രംഗത്തുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ പേരില്‍ ഭരണകൂട അനുകൂലികള്‍ മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ള പുരോഹിതരെ ആക്രമിച്ച സംഭവം ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
Image: /content_image/News/News-2018-08-04-14:04:21.jpg
Keywords: നിക്കരാഗ്വ

8358
Category: 1
Sub Category:
Heading: നൂറ്റാണ്ടിന് ശേഷം ജറുസലേമിലെ ജീസസ് മ്യൂസിയം വീണ്ടും തുറന്നു
Content: ജറുസലേം: യേശു ജീവിച്ചിരുന്ന കാലഘട്ടവും, യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്രായേലിലെ ‘ടെറാ സാങ്ങ്റ്റാ’ മ്യൂസിയം ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സ് വീണ്ടും തുറന്നു. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം പ്രദര്‍ശനത്തിനായി തുറക്കുന്നത്. രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ ജറുസലേമിലെ ജീവിതത്തെ സംബന്ധിച്ച പ്രദര്‍ശനമൊരുക്കുന്ന ഇസ്രായേലിലെ ആദ്യത്തെ മ്യൂസിയമാണിത്. വിശുദ്ധ നാട്ടില്‍ നിന്നുള്ള പുരാവസ്തുക്കള്‍ക്ക് പുറമേ, കിന്നരത്ത് തടാക മേഖലയില്‍ നിന്നും, ബെത്ലഹേം, ഹെറോദിയോന്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള പുരാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലതും 100 വര്‍ഷമായി മ്യൂസിയത്തിന്റെ ശേഖരത്തില്‍ ഇടംപിടിച്ചെങ്കിലും പ്രദര്‍ശിപ്പിച്ചിട്ടില്ലായിരിന്നു. റോമാ സാമ്രാജ്യത്തിനെതിരെ കലാപം നടത്തിയ കലാപകാരികള്‍ നിര്‍മ്മിച്ച അര ഷെക്കേല്‍ നാണയം, 2000 വര്‍ഷങ്ങള്‍ പഴക്കമുള്ള ചില്ല് പാത്രം, ജെറുസലേമില്‍ നിര്‍മ്മിച്ചിട്ടുള്ള പുരാതന ആഭരണം, അക്കാലത്തെ സാധാരണ ജനങ്ങളേയും, സ്ഥലങ്ങളേയും സംബന്ധിക്കുന്ന വസ്തുക്കള്‍, ചന്തകളില്‍ വില്‍ക്കപ്പെട്ട സാധനങ്ങള്‍, പണം കൈമാറുന്ന രീതി, മണ്‍ പാത്രങ്ങള്‍, ചില്ല് തുടങ്ങിയ സാധനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ക്രൈസ്തവരോടൊപ്പം യഹൂദരേയും, അറബികളേയും സംബന്ധിക്കുന്ന വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്. മ്യൂസിയത്തിന്റെ മൂന്നാം അവതാരമെന്നാണ് ക്രിസ്ത്യന്‍ പുരാവസ്തുശാസ്ത്രത്തിലെ പ്രൊഫസ്സറായ ഫാ. യൂജിനോ അല്ലിയാട്ട പറയുന്നത്. 1902-ലാണ് ജറുസലേമിലെ പുരാതനനഗരത്തിന്റെ കിഴക്കേ മൂലയില്‍ സിംഹകവാടത്തിന് സമീപമുള്ള ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലുള്ള ഫ്ലാജെല്ലേഷന്‍ ദേവാലയത്തിലാണ് മ്യൂസിയം ആദ്യമായി തുറന്നത്. ഈ ദേവാലയം സ്ഥിതിചെയ്യുന്നിടത്ത് വെച്ചാണ് യേശുവിനെ പടയാളികള്‍ ചമ്മട്ടിക്കൊണ്ടടിച്ചതെന്നു പറയപ്പെടുന്നത്. ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നുകൊണ്ടുള്ള യേശുവിന്റെ പീഡാസഹന യാത്ര വഴിയായ വിയാ ഡോളറോസയിലെ രണ്ടാം സ്ഥാനമാണിത്. വളരെയേറെ പഴക്കമുള്ളതാണ് മ്യൂസിയത്തിന്റെ കെട്ടിടം, ഇതിന്റെ ഒരു ഭാഗം രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന്‍ പറയപ്പെടുന്നു. ഹേറോദിന്റെ ഭവനമെന്നാണ് ഈ ഭാഗമറിയപ്പെടുന്നത്. മറ്റ് ഭാഗങ്ങള്‍ 1500-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലേയും, കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തിലും ഉള്ളതാണ്. കെട്ടിടത്തില്‍ രണ്ട് ഭാഗങ്ങള്‍ കൂടി പണിയുവാനുള്ള പദ്ധതിയുമുണ്ട്.
Image: /content_image/News/News-2018-08-06-06:59:39.jpg
Keywords: പുരാതന

8359
Category: 18
Sub Category:
Heading: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സമുദായംഗങ്ങളുടെ സംഘടനയായ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ദേശീയ പ്രസിഡന്റായി പി.പി. ജോസഫിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: റോബര്‍ട്ട് ഡിസൂസ (ഗോവ), റോബിന്‍ ജേക്കബ് (ന്യൂഡല്‍ഹി), വി.വി. ഷാജി (തിരുവല്ല), ആന്റോണിയ പി. റെയ്‌ന (മേഘാലയ), ജനറല്‍ സെക്രട്ടറിമാര്‍: എച്ച്.പി. ഷാബു (തിരുവനന്തപുരം), സിസ്റ്റര്‍ മുരിയല്‍ സ്‌കൂണര്‍ (രാജസ്ഥാന്‍), സെക്രട്ടറിമാര്‍: രാജ റെഡ്ഡി (തെലുങ്കാന), ലിസിലാല്‍ റംസാനി (മിസോറാം), ഹെന്റി ജോണ്‍ (വിജയപുരം). ട്രഷറര്‍: ജോസ് മാത്യു ആനിത്തോട്ടം. അന്പത്തിയൊന്നംഗ നിര്‍വാഹക സമിതിയേയും തെരഞ്ഞെടുത്തു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഭാരവാഹികളുടെ കാലാവധി. യോഗത്തില്‍ കുമ്പസാരം അടക്കമുള്ള കൂദാശകളെ അവഹേളിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങളില്‍ കാത്തലിക് ഫെഡറേഷന്‍ പ്രതിഷേധിച്ചു.
Image: /content_image/India/India-2018-08-05-01:49:58.jpg
Keywords: കാത്തലി

8360
Category: 1
Sub Category:
Heading: ‘റോസറി എക്രോസ് ഇന്ത്യ’; പോളണ്ടിന്റെ മാതൃക ഒടുവില്‍ ഭാരതത്തിലേക്കും
Content: ന്യൂഡൽഹി: പോളണ്ടില്‍ ആരംഭിച്ച് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യവ്യാപക ജപമാലയത്നത്തിന് ഒടുവില്‍ ഭാരതവും തയാറെടുക്കുന്നു. ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ എഴ് വൈകിട്ട് അഞ്ചിനാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന പേരില്‍ രാജ്യവ്യാപക പ്രാര്‍ത്ഥനായത്നം നടക്കുക. ജപമാലയത്നത്തിന് മുന്നോടിയായി ആഗസ്റ്റ് 15 മുതല്‍ 54 ദിവസം നീണ്ടുനിൽക്കുന്ന ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ പ്രാർത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. ഭാരതത്തിനും പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ജപമാലയത്നം നടത്തുന്നത്. ബോംബെ അതിരൂപതാംഗവും സാന്ത്രാക്രൂസ് ഔവർ ലേഡി ഓഫ് ഈജിപ്ത് ഇടവക വികാരിയുമായ ഫാ. റൂയി ഫ്രാൻസിസ് കൊമേലയോയാണ് ‘റോസറി ഓൺ ദ കോസ്റ്റി’ന്റെ ആത്മീയ നേതൃത്വം വഹിക്കുന്നത്. അതിരൂപതാ യുവജന അനിമേറ്ററായ മെലീസ മിറാൻഡയാണ് നാഷണൽ കോർഡിനേറ്റർ. കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിച്ച് ഇന്ത്യ ഒന്നടങ്കം അണിചേരും വിധമുള്ള ക്രമീകരണങ്ങൾക്ക് സംഘാടകര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാനുമായി വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇടവകകളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുവാന്‍ {{ http://rosaryacrossindia.co.in -> http://rosaryacrossindia.co.in }} സന്ദര്‍ശിക്കുക.
Image: /content_image/News/News-2018-08-05-02:27:42.jpg
Keywords: ജപമാല

8361
Category: 18
Sub Category:
Heading: മദര്‍ മേരി ഷന്താളിന്റെ നാമകരണ നടപടികള്‍ക്ക് അതിരമ്പുഴയില്‍ ഔദ്യോഗിക തുടക്കം
Content: അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദെ ഷന്താളിന്റെ നാമകരണ നടപടികള്‍ക്ക് അതിരമ്പുഴയില്‍ ഔദ്യോഗിക തുടക്കം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു അതിരമ്പുഴ സെന്റ് അല്‍ഫോന്‍സാ ഹാളിലായിരുന്നു ചടങ്ങുകള്‍. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററെ നിയമിച്ചുള്ള പത്രിക ആരാധനാ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുമ്പനാനിയും നിയമനം അംഗീകരിച്ചു കൊണ്ടുള്ള അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പത്രിക അതിരൂപത ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരിയും വായിച്ചു. നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ ആമുഖ പ്രഭാഷണം നടത്തി. നാമകരണ നടപടികള്‍ ആരംഭിക്കാന്‍ പോസ്റ്റുലേറ്റര്‍ അതിരൂപതാധ്യക്ഷനു സമര്‍പ്പിച്ച ഔദ്യോഗിക അപേക്ഷ ചാന്‍സലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി വായിച്ചു. തുടര്‍ന്ന് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണ നടപടി ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാലാകാലങ്ങളില്‍ സഭ കടന്നുപോയ വിശിഷ്ട വ്യക്തികളെ കണ്ടെത്തി നിര്‍ണയിച്ചു ലോകത്തിനു മുന്നില്‍ നല്‍കുന്നുണ്ടെന്നും ജീവിച്ചിരിക്കുന്നവരുടെ പുണ്യജീവിതത്തിനു വേണ്ടിയാണിതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ഷന്താളമ്മയുടെ വീരോചിതമായ ജീവിതത്തെയും ധാര്‍മിക ജീവിതത്തെയും സംബന്ധിച്ച് അതിരൂപത തലത്തില്‍ അന്വേഷിക്കുന്നതിനുള്ള അതിരൂപതാധ്യക്ഷന്റെ ഡിക്രിയും അന്വേഷണ സമിതിയെ നിയമിച്ചുകൊണ്ടുള്ള ഡിക്രിയും ആദ്യഘട്ടത്തിനുള്ള അന്വേഷണ സമിതിക്കു ഔദ്യോഗികാംഗീകാരം നല്‍കിക്കൊണ്ടുള്ള പത്രികയും അതിരൂപത ചാന്‍സലര്‍ വായിച്ചു. െ്രെടബ്യൂണലിനു സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യാവലി നാമകരണ നടപടികളുടെ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ.ടോം പുത്തന്‍കളം അതിരൂപതാധ്യക്ഷനു കൈമാറി. തുടര്‍ന്നായിരുന്നു ഔദ്യോഗികാംഗങ്ങളുടെ സത്യപ്രതിജ്ഞ. രഹസ്യം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റുപറഞ്ഞ് വിശുദ്ധ ബൈബിളില്‍ കൈവച്ച് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പുവച്ചത് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണ്. തുടര്‍ന്ന് എപ്പിസ്‌കോപ്പല്‍ ഡലഗേറ്റ് റവ.ഡോ.തോമസ് പാടിയത്ത്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ.ടോം പുത്തന്‍കളം, നോട്ടറി ഫാ.തോമസ് പ്ലാപ്പറന്പില്‍, അഡ്ജംഗ്ട് നോട്ടറി സിസ്റ്റര്‍ മേഴ്‌സിലിറ്റ് എഫ്‌സിസി, കോപ്പിയര്‍ സിസ്റ്റര്‍ ഗ്ലോറിസ്റ്റ എസ്എബിഎസ്, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഡോ.തെക്ല എസ്എബിഎസ്, സിസ്റ്റര്‍ ആനീസ് നെല്ലിക്കുന്നേല്‍ എസ്എബിഎസ്, പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ എന്നീ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രെയ്‌സ് പെരുന്പനാനി നന്ദി പറഞ്ഞു. വൈദികരും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ മൂന്നു മേഖലകളിലും 19 റീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളും മദര്‍ ഷന്താളിന്റെ കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Image: /content_image/India/India-2018-08-05-02:47:45.jpg
Keywords: ഷന്താ

8362
Category: 18
Sub Category:
Heading: അല്‍ഫോന്‍സ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം
Content: കുടമാളൂര്‍: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നേതൃത്വം നല്‍കിയ അല്‍ഫോന്‍സ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. പുലര്‍ച്ചെ അഞ്ചു മുതല്‍ വിവിധ സമയങ്ങളില്‍ ആരംഭിച്ച തീര്‍ത്ഥാടനം കിലോമീറ്ററുകള്‍ പിന്നിട്ടു കുടമാളൂര്‍ പള്ളിയില്‍ എത്തിചേര്‍ന്നു. കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനം രാവിലെ ആറിനു വിവിധ ഇടവകകളില്‍നിന്ന് ആരംഭിച്ചു. പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ സംഗമിച്ച ശേഷം 7.30ന് ജന്മഗൃഹത്തിലെത്തി. തുടര്‍ന്ന് ഫൊറോനാ വികാരി ഫാ.ഏബ്രഹാം വെട്ടുവയലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. അനീഷ് കുടിലില്‍ സന്ദേശം നല്‍കി. കോട്ടയ്ക്കുപുറത്തുനിന്നും വെട്ടിമുകളില്‍നിന്നും അതിരന്പുഴയില്‍നിന്നും ആരംഭിച്ച അതിരന്പുഴ മേഖലാ തീര്‍ഥാടനങ്ങള്‍ ആര്‍പ്പൂക്കര അന്പലക്കവലയില്‍ ഒത്തുചേര്‍ന്ന് 9.30ന് ജന്മഗൃഹത്തിലെത്തി. ഫൊറോനാ വികാരി ഫാ. സിറിയക് കോട്ടയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി. തുടര്‍ന്നു കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, എടത്വ, ആലപ്പുഴ, ചന്പക്കുളം, പുളിങ്കുന്ന്, ചങ്ങനാശേരി, തുരുത്തി, അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ആയൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വിവിധ സമയങ്ങളില്‍ എത്തിച്ചേര്‍ന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണം വിവിധ സമയങ്ങളില്‍ നടന്നു.
Image: /content_image/India/India-2018-08-05-03:37:53.jpg
Keywords: അല്‍ഫോ

8363
Category: 9
Sub Category:
Heading: കുട്ടികൾക്കായി സെഹിയോൻ യുകെ ഒരുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ആഗസ്റ്റ് 27 മുതൽ 30 വരെ
Content: യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ആഗസ്റ്റ് 27മുതൽ 30 വരെ ദിവസങ്ങളിൽ നവസുവിശേഷവത്ക്കരണത്തിന്റെ ദൈവികോപകരണമായി യൂറോപ്പ് കേന്ദ്രീകരിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ റവ.ഫാ .സോജി ഓലിക്കൽ ,അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് യു.എസ്.എ ടീമും നയിക്കും. സെഹിയോൻ യൂറോപ്പിന്റെ ആരംഭകാലം മുതൽ ഫാ.സോജി ഓലിക്കലിനൊപ്പം യുകെ യിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോൾ അമേരിക്കയിൽ അഭിഷേകാഗ്നി മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളർച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകൾ ഉൾപ്പെടുന്ന തൻറെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്. നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാർക്കായുള്ള സ്കൂൾ ഓഫ് ഇവാഞ്ചലൈസഷനിൽ പങ്കെടുത്തിട്ടുള്ളവർക്ക് www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട് രെജിസ്റ്റ്രേഷൻ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926 ജോണി.07727669529. അഡ്രസ്: HEBRON HALL, DINAS POWYS CARDIFF CE 64 4YB.
Image: /content_image/India/India-2018-08-05-03:44:26.jpg
Keywords: സെഹിയോ