Contents
Displaying 8051-8060 of 25182 results.
Content:
8364
Category: 1
Sub Category:
Heading: വല്ലാര്‍പാടം ബസിലിക്ക പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദേവാലയമായി പ്രഖ്യാപിച്ചു
Content: കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. മേഴ്‌സി ഡാരിയന്‍ സന്യാസ സഭാ സ്ഥാപനത്തിന്റെ 800ാം വാര്‍ഷികം കാരുണ്യനാഥ എന്ന ശീര്‍ഷകത്തില്‍ ജൂബിലിവര്‍ഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പനപ്രകാരം അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറിയാണ് ദേവാലയത്തിന് പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന അനുമതിപത്രം നല്‍കിയത്. ഇന്നലെ വൈകിട്ട് 5.30ന് ബസിലിക്കയില്‍ ദിവ്യബലിമധ്യേ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പ്രഖ്യാപനം നടത്തി. ജൂബിലിവര്‍ഷം മുഴുവന്‍ വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ച് ആത്മാര്‍ഥമായ അനുതാപത്തോടെയും ഉപവിയുടെ ചൈതന്യത്താല്‍ നിറഞ്ഞ് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിമകളുടെയും വീണ്ടെടുപ്പിനായുള്ള ആത്മാര്‍ഥമായ ശ്രമങ്ങളോടെയും കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് മാര്‍പാപ്പയുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ദിവസത്തില്‍ ഒരു പ്രാവശ്യം വീതം പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും. ഒപ്പം എല്ലാ സമയത്തും തികഞ്ഞ ഭക്തിയോടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുകയും ഭക്തകൃത്യങ്ങള്‍ അനുഷ്ഠിച്ച്, വിശ്വാസപ്രമാണം ചൊല്ലുകയും കാരുണ്യനാഥയുടെയും വിശുദ്ധ പീറ്റര്‍ നൊളാസ്‌കയുടെയും മാധ്യസ്ഥ്യം യാചിച്ച് പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്കും പൂര്‍ണദണ്ഡവിമോചനം ലഭിക്കും. #{red->none->b->You May Like: }# {{ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/8341 }} ഇന്നലെ നടന്ന തിരുകര്‍മ്മങ്ങളില്‍ കൊച്ചി രൂപതാദ്ധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അതിരൂപതയിലെ മുതിര്‍ന്ന വൈദികരും ദിവ്യബലിയില്‍ സംബന്ധിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. 1218 ആഗസ്റ്റ് 10ന് വിശുദ്ധ പീറ്റര്‍ നൊളാസ്കോ കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്സിഡാരിയന് സന്യാസസഭ) സ്ഥാപിച്ചതോടെയാണ് കാരുണ്യനാഥ അഥവാ വിമോചകനാഥ എന്ന ശീര്‍ഷകം സഭയില്‍ സംജാതമായത്.
Image: /content_image/News/News-2018-08-06-04:22:09.jpg
Keywords: ദണ്ഡ

8365
Category: 18
Sub Category:
Heading: വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപിച്ച് തൃശൂര്‍ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്
Content: തൃശൂര്‍: മാധ്യമധര്‍മം മറന്നു ക്രൈസ്തവ സഭകളെ ആക്ഷേപിച്ച് ചിതറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപിച്ചു തൃശൂര്‍ അതിരൂപതയുടെ വിശ്വാസ സംരക്ഷണ സദസ്. ഇന്നലെ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള ആയിരകണക്കിന് പ്രതിനിധികളാണ് പങ്കെടുത്തത്. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസത്യങ്ങളും അര്‍ധസത്യങ്ങളും കാപട്യത്തിന്റെ ചായംപൂശി സത്യമെന്ന രീതിയില്‍ പ്രചരിപ്പിക്കുകയും മതവിശ്വാസ മൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതല്ല മാധ്യമധര്‍മം എന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും ജസ്റ്റീസ് സിറിയക് ജോസഫ് ഓര്‍മപ്പെടുത്തി. കോടതിയില്‍ വിചാരണയിലുള്ളതോ അന്വേഷണത്തിലിരിക്കുന്നതോ ആയ കേസുകളില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തുന്നതും പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നതും നിയമമനുസരിച്ചു തെറ്റാണെന്നും സ്വാര്‍ഥ ലാഭത്തിനുവേണ്ടി അങ്ങനെ ചെയ്യുന്ന ചാനലുകളേയും പത്ര മാധ്യമങ്ങളേയും കുടുംബങ്ങളില്‍നിന്ന് ഒഴിവാക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗം സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നത് വിസ്മരിക്കുന്നില്ലായെന്നും പക്ഷേ, സ്വാര്‍ഥ താല്‍പര്യങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാന്‍ ഏതൊരു വിശ്വാസിക്കും തിരിച്ചറിയുവാന്‍ കഴിയുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കുമ്പസാരത്തിനെതിരേ ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെതിരേയും സഭാമേലധ്യക്ഷന്മാതരെ ഒന്നടങ്കം ആക്ഷേപിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരേയും പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം സീറോ മലബാര്‍ സഭാ പിആര്‍ഒ പി.ഐ. ലാസര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, സിആര്‍ഐ സെക്രട്ടറി സിസ്റ്റര്‍ റോസ് അനിത എഫ്‌സിസി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, എ.എ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-08-06-05:25:38.jpg
Keywords: മാധ്യമ

8366
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ; മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം ബുധനാഴ്ച മുതല്‍
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. രാവിലെ 10നു തിയോളജിക്കല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം നടക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വിശുദ്ധിയിലേക്കുള്ള വിളി, ആത്മീയരംഗങ്ങളിലുള്ള അജപാലനപരമായ വെല്ലുവിളികളും സാധ്യതകളും, 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന പ്രബോധനരേഖയുടെ സമഗ്രവീക്ഷണം എന്നീ വീഷയങ്ങളില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, റവ.ഡോ. ജോളി കരിമ്പില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കത്തോലിക്കാ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള മെത്രാന്‍മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും യുവജനപ്രതിനിധികളും ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും. ആഗസ്റ്റ് എട്ട് ബുധനാഴ്ച മുതല്‍ മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം നടക്കും. പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. ധ്യാനം 11നു സമാപിക്കും.
Image: /content_image/News/News-2018-08-06-06:31:50.jpg
Keywords: കെസിബിസി

8367
Category: 1
Sub Category:
Heading: കുടുംബങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, വേദനകള്‍ പരിഹരിക്കപ്പെടുവാന്‍ വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം. കുടുംബങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ മനസ്സില്‍ നിധിയുടെ ചിത്രമാണ് ലഭിക്കുന്നതെന്നും കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, ജോലിസമ്മര്‍ദ്ദം, സ്ഥാപനങ്ങള്‍ അവരോടു കാണിക്കുന്ന അനാസ്ഥ എന്നിവ അവരെ അപകടത്തില്‍ ആഴ്ത്തുന്നുവെന്നും പാപ്പ പറഞ്ഞു. കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചാല്‍ പോരാ, വികസനത്തിനുള്ള വഴികള്‍ അവര്‍ക്കായി തുറക്കേണ്ടതാണ്. സാമ്പത്തിക വിദഗ്ദ്ധരുടെയും രാഷ്ട്രനേതാക്കളുടെയും നയങ്ങള്‍ സമൂഹത്തിന്‍റെ നിധിയായ കുടുംബങ്ങളെ തുണയ്ക്കുന്നതാകട്ടെയെന്ന് യേശുവിനോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. പാപ്പ പറഞ്ഞു. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കിയിരിക്കുന്നത്.
Image: /content_image/News/News-2018-08-06-09:40:32.jpg
Keywords: പാപ്പ

8368
Category: 1
Sub Category:
Heading: "യേശു നിന്നെ സ്നേഹിക്കുന്നു": ടീ ഷര്‍ട്ടില്‍ ക്രിസ്തുവിനെ പ്രഘോഷിച്ച് ക്രിസ് പ്രാറ്റ്
Content: ലോസ് ആഞ്ചലസ്: യേശുവിനെ വീണ്ടും പരസ്യമായി പ്രഘോഷിച്ച് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്. ലോസ് ആഞ്ചലസിലെ ജിംനേഷ്യത്തില്‍ നിന്നു മടങ്ങുന്ന ക്രിസ് പ്രാറ്റിന്റെ ടീ ഷര്‍ട്ടില്‍ 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിനേഷ്യത്തിന് പുറത്തുണ്ടായിരിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ വലതുകൈ ടീ ഷര്‍ട്ടിലെ വാചകത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് താരം അഭിവാന്ദ്യം നല്‍കിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്. തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എം ടിവി സിനിമ & ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്നും നമ്മുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചിരിന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. 2017-ല്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രകടമാക്കിയിരിന്നു.
Image: /content_image/News/News-2018-08-06-10:44:00.jpg
Keywords: ക്രിസ് പ്രാ, ഹോളി

8369
Category: 24
Sub Category:
Heading: കുമ്പസാരത്തിന്റെ തിരുസഭാപാരമ്പര്യവും സഭാപ്രബോധനവും
Content: കുമ്പസാരത്തിന്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തെക്കുറിച്ചും തിരുസഭാപാരമ്പര്യങ്ങളെക്കുറിച്ചും സഭാ പ്രബോധനങ്ങളെക്കുറിച്ചും പ്രതിപാദിക്കുക കാലികപ്രസക്തമാണെ് കരുതുന്നു. ''സമയം പൂര്‍ത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍'' (മര്‍ക്കോ 1:15) എന്ന ആഹ്വാനത്തോടെയാണ് ഈശോ പരസ്യജീവിതം ആരംഭിച്ചത്. ദൈവജനത്തിന് രോഗസൗഖ്യത്തോടൊപ്പം ഈശോ പാപമോചനവും നല്കിയിരുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ദൈവജനത്തിന്റെ പാപങ്ങള്‍ മോചിക്കാനുള്ള അധികാരം തന്റെ ശിഷ്യന്മാരെയാണ് കര്‍ത്താവ് ഭരമേല്പിച്ചത്. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ മോചിച്ചാല്‍ അവ മോചിക്കപ്പെട്ടിരിക്കും (മത്താ 18:18) എന്ന് ഈശോനാഥന്‍ ശിഷ്യന്മാര്‍ക്ക് ഉറപ്പുനല്കുന്നു. ശ്ലൈഹികമായി തിരുസഭയ്ക്കു കൈമാറികിട്ടിയ ഈ ആത്മീയാധികാരമാണ് കുമ്പസാരം എന്ന കൂദാശയ്ക്കടിസ്ഥാനം. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരിലൂടെയും അവരുടെ സഹശുശ്രൂഷകരായ വൈദികരിലൂടെയുമാണ് സഭയില്‍ ഈ അധികാരം എക്കാലവും നിലനിന്നുപോരുന്നത് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1461). ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധകുര്‍ബാനയോടും മാമ്മോദീസായോടും ചേര്‍ന്നുള്ള അനുരഞ്ജനവും പാപമോചനവുമാണ് തിരുസഭയില്‍ ഉണ്ടായിരുന്നത്. പരസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്നതിലെ നടപടിക്രമങ്ങളെക്കുറിച്ച് ആദ്യനൂറ്റാണ്ടില്‍ എഴുതപ്പെട്ട ഡിഡാക്കേയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഏകദേശം അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് പരസ്യകുമ്പസാരം സഭയില്‍ സാധാരണമായിത്തീര്‍ന്നത്. ഏഴാം നൂറ്റാണ്ടുമുതലാണ് സഭയുടെ പ്രതിനിധികളായ മെത്രാന്മാരോടോ വൈദികരോടോ പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാരരീതി നിലവില്‍വന്നത്. തുടര്‍ന്നുവന്ന ഫ്‌ളോറന്‍സ് സൂനഹദോസും (1439) ത്രെന്തോസ് സൂനഹദോസും (1545-1563) രണ്ടാം വത്തിക്കാന്‍ സൂനഹദോസും (1962-1965) വൈദികന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ സ്ഥിരീകരിക്കുകയുണ്ടായി. ക്രിസ്തീയവിശ്വാസികള്‍ തങ്ങള്‍ക്ക് ഓര്‍ക്കുവാന്‍ കഴിയുന്ന സകല പാപങ്ങളും ഏറ്റുപറയാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ അവയെല്ലാം മാപ്പിനുവേണ്ടി ദൈവകരുണയ്ക്കുമുമ്പില്‍ സമര്‍പ്പിക്കുകയാണെന്നു ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ വഹിച്ച കുഞ്ഞാടായ ഈശോയുടെ പ്രതിരൂപങ്ങളായി വര്‍ത്തിച്ചുകൊണ്ടുവേണം വൈദികന്‍ പാപമോചനം നല്‌കേണ്ടത്. പാപികള്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനും പ്രായശ്ചിത്തം ചെയ്യുവാനും അദ്ദേഹം സന്നദ്ധനാകണം. എല്ലാവരുടെയും പാപങ്ങള്‍ ചുമലിലേറ്റുകയും താന്‍ ചെയ്യാത്ത പാപങ്ങള്‍ക്ക് പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്തുവാകുകയും ചെയ്യുന്ന കുഞ്ഞാടിന്റെ പ്രതിരൂപമാണ് കുമ്പസാരിപ്പിക്കുന്ന വൈദികന്‍. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയല്ല, പ്രത്യുത പാപങ്ങള്‍ മോചിക്കാനുള്ള ഈശോയുടെ അധികാരവും അളവറ്റ കാരുണ്യവുമാണ് ഈ കൂദാശയുടെ ഫലദായകത്വത്തിന് അടിസ്ഥാനം. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ പശ്ചാത്താപവും പാപമോചനത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അവബോധവും വിശ്വാസിയില്‍ കുമ്പസാരമെന്ന കൂദാശ ദൈവസ്‌നേഹത്തിന്റെ നീര്‍ച്ചാലൊഴുക്കുന്നു. 'അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവിന്റെ കൃപയാല്‍ നീ പാപങ്ങളില്‍നിന്നു മോചിക്കപ്പെട്ടിരിക്കുന്നു' എന്ന ആശീര്‍വാദപ്രാര്‍ത്ഥനതന്നെ, വൈദികനല്ല, കര്‍ത്താവാണ് യഥാര്‍ത്ഥത്തില്‍ പാപം മോചിക്കുന്നത് എന്നു വ്യക്തമാക്കുന്നു. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യസഭാപ്രബോധകനായ അഫ്രാത്ത് വ്യക്തിഗത കുമ്പസാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി 'പ്രായശ്ചിത്തത്തെക്കുറിച്ച്'(On penance) എന്ന തന്റെ പ്രബോധനത്തില്‍ സൂചിപ്പിക്കുുണ്ട്. കുമ്പസാരരഹസ്യം വൈദികന്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സ്പഷ്ടമായി പ്രതിപാദിക്കുന്നു. കുമ്പസാരത്തിലൂടെ അറിയുന്ന കാര്യങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാനുള്ള കടമ കുമ്പസാരിപ്പിക്കുന്ന വൈദികനുണ്ടെ വസ്തുത സഭാനിയമം ചൂണ്ടിക്കാണിക്കുന്നു (പൗരസ്ത്യസഭയുടെ കാനന്‍നിയമം, 733). തന്മൂലം കുമ്പസാരത്തില്‍ നിന്നു ലഭിച്ച അറിവ് യാതൊരു കാരണവശാലും ബാഹ്യമായ ഭരണാവശ്യങ്ങള്‍ക്കോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല. തന്റെയടുക്കല്‍ കുമ്പസാരിച്ചപ്പോള്‍ ഒരു വ്യക്തി ഏറ്റുപറഞ്ഞ പാപങ്ങള്‍ സംസാരം വഴിയോ മറ്റ് ഏതെങ്കിലും വിധത്തിലോ മറ്റുള്ളവരോട് കുമ്പസാരക്കാരന്‍ വെളിപ്പെടുത്തുന്നത് കുമ്പസാരിക്കുന്നയാളെ വഞ്ചിക്കുന്നതിന് തുല്യമായ പ്രവൃത്തിയായിരിക്കും. തന്മൂലം, ഇതു ഗൗരവമേറിയ കുറ്റമാണ്. കുമ്പസാര രഹസ്യം നേരിട്ടു പുറത്താക്കുന്ന (directly violate) കുമ്പസാരക്കാരനെ വലിയ മഹറോന്‍ ശിക്ഷയില്‍ (Major Excommunication) പെടുത്തേണ്ടതാണെന്നു സഭാ നിയമം അനുശാസിക്കുന്നു (CCEO.c.1456/1). മഹറോന്‍ ശിക്ഷ ഒരാളെ സഭയില്‍ നിന്നു പുറത്താക്കുന്ന നടപടിയാണ്. സ്വജീവന്‍ ബലികഴിച്ചുപോലും കുമ്പസാരരഹസ്യം കാത്തുസൂക്ഷിച്ച നിരവധി വൈദികര്‍ തിരുസഭയില്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ആയതിനാല്‍, ദൈവജനത്തിന് ആന്തരികവും ബാഹ്യവുമായ സൗഖ്യവും നീതിയും പ്രദാനം ചെയ്യുന്ന ദൈവകരുണയുടെ കൂടാരമായ കുമ്പസാരക്കൂടിനെയും കുമ്പസാരരഹസ്യത്തെയും പവിത്രവും പാവനവുമായി കാത്തുസൂക്ഷിക്കുവാന്‍ ഓരോ വൈദികനും കടമയുണ്ട്. കുമ്പസാരം കേള്‍ക്കുന്നതിനു പ്രത്യേകിച്ച് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിന് കര്‍ക്കശമായ നിയമങ്ങളാണ് സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. *ദേവാലയത്തില്‍വച്ച് കുമ്പസാരിപ്പിക്കണമെന്നും കുമ്പസാരക്കൂട് ഉപയോഗിച്ചിരിക്കണമെന്നുമാണ് സഭയുടെ നിലപാട്. *കുമ്പസാരിക്കുന്ന വ്യക്തിയെ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദേശം സഭ നല്‍കിയിട്ടുണ്ട്. *കുമ്പസാരിക്കുന്ന ആളിന്റെ വ്യക്തിത്വം കുമ്പസാരിപ്പിക്കുന്ന വൈദികന്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്നും കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദികന് കടുത്തശിക്ഷ നല്കണമെും സഭാനിയമം അനുശാസിക്കുന്നു. * കുമ്പസാരക്കൂട് കര്‍ത്താവിന്റെ കാരുണ്യം കണ്ടുമുട്ടാന്‍ സാധിക്കുന്ന ഇടമായിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ കുമ്പസാരമെന്ന കൂദാശ പരികര്‍മം ചെയ്യുമ്പോള്‍ വൈദികര്‍ കരുണയുടെ വക്താക്കളും പ്രവാചകരുമായിരിക്കണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു (സുവിശേഷത്തിന്റെ ആനന്ദം, 44). നല്ല ഇടയന്റെ ദൗത്യം നിര്‍വഹിക്കുന്ന കുമ്പസാരക്കാരന്‍ പാപങ്ങളിന്മേല്‍ വ്യക്തിപരമായി വിധിതീര്‍പ്പുകല്പിക്കുകയല്ല, മറിച്ച്, മിശിഹായുടെ അനന്തമായ ക്ഷമയുടെ ശുശ്രൂഷകനാവുകയാണ് ചെയ്യുന്നത് (മതബോധനഗ്രന്ഥം, 1466). പാപത്തിന്റെ പിടിയില്‍ നിന്നു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷിച്ച ഈശോയുടെ രക്ഷാകരകര്‍മ്മത്തിന്റെ കുളിര്‍മ്മയാണ് അനുരഞ്ജന കൂദാശയിലൂടെ ലഭിക്കുന്നത്. അനുതാപാര്‍ദ്രമായ ഹൃദയത്തോടെ പാപി പാപം ഏറ്റുപറയുമ്പോള്‍ ദൈവവും അവനും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാകുകയും അവന്റെ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുമ്പസാരത്തെ കൂദാശ അഥവാ വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്നു വിളിക്കുന്നത്. ധൂര്‍ത്തപുത്രനെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സ്‌നേഹപിതാവിന്റെ കരുണതെന്നയാണ് അനുതാപത്തോടെ അനുരഞ്ജനകൂദാശയ്ക്കണയുന്ന ഓരോ പാപിയും അനുഭവിക്കുന്നത്. പാപമോചനകൂദാശയിലൂടെ ഹൃദയത്തിനും ആത്മാവിനും മനസ്സിനും ലഭിക്കുന്ന കൃപയുടെ കുളിര്‍മ പാപരഹിതമായ ഒരു വിശുദ്ധജീവിതം നയിക്കാന്‍ മനുഷ്യന് പ്രേരണയും ഉത്തേജനവും നല്കും. ദൈവത്തിന്റെ നിതാന്തമായ സ്‌നേഹം നുകര്‍ന്ന്, കുറ്റബോധത്തില്‍നിന്നു വിമുക്തരായി ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ആന്തരികസമാധാനം അനുഭവിച്ച് മിശിഹായില്‍ പുതുജീവന്‍ നയിക്കുവാന്‍ അനുരഞ്ജനകൂദാശ നമ്മെ ശക്തരാക്കട്ടെ! #Repost
Image: /content_image/SocialMedia/SocialMedia-2018-08-06-11:46:43.jpg
Keywords: കുമ്പസാര

8370
Category: 1
Sub Category:
Heading: ഔർ ലേഡി ഓഫ് ലെബനോന്‍: ഇരുപതു ലക്ഷത്തോളം തീര്‍ത്ഥാടകരുടെ സംഗമ കേന്ദ്രം
Content: ബെയ്റൂട്ട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥര്‍ സന്ദര്‍ശിക്കുന്ന ലെബനോൻ മരിയന്‍ തീർത്ഥാടന കേന്ദ്രത്തിന്റെ 110-മത് വാര്‍ഷിക ആഘോഷം ആരംഭിച്ചു. 1908 ൽ ലെബനോൻ തീരപ്രദേശത്ത് സ്ഥാപിതമായ ഔർ ലേഡി ഓഫ് ലെബനോന്‍ സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷവും ഇരുപതു ലക്ഷത്തോളം ആളുകളാണ് എത്തുന്നത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമുഖ സ്ഥാനമാണ് ഔർ ലേഡി ഓഫ് ലെബനോനു ഉള്ളത്. 8.5 മീറ്റര്‍ ഉയരമാണ് ദൈവമാതാവിന്റെ രൂപത്തിന് ഉള്ളത്. ബെയ്റൂട്ടിന് നേരെ കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന രീതിയിലാണ് ദൈവമാതാവിന്റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകമാതാവിന്റെ ദേവാലയത്തിലേക്ക് ക്രൈസ്തവരെ കൂടാതെ ഇസ്ലാം മതസ്ഥരും തീർത്ഥാടനം നടത്തുക പതിവാണ്. മക്കളെ ലഭിക്കുന്നതിനായി മുസ്ലിം സ്ത്രീകൾ മെഴുകുതിരിയും പൂക്കളും സമർപ്പിച്ചാണ് ഇവിടെ പ്രാർത്ഥിക്കാറുള്ളത്. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ സംഗമമാണ് ദേവാലയമെന്നു തീർത്ഥാടന കേന്ദ്രത്തിന്റെ വൈസ് റെക്ടർ ഫാ.ഖാലിൽ അൽവൻ പറഞ്ഞു. 2016 ൽ ലെബനോനെയും മദ്ധ്യ കിഴക്കൻ രാജ്യങ്ങളെയും മാരോണൈറ്റ് പാത്രിയാർക്കീസ് ബെച്ചാര ബൗട്രോസ് അല്‍-റാഹി വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചത് ഔർ ലേഡി ഓഫ് ലെബനോന്‍ ദേവാലയത്തിൽ വച്ചായിരിന്നു. 1997-ല്‍ തീര്‍ത്ഥാടന കേന്ദ്രം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സന്ദര്‍ശിച്ചിരിന്നു.
Image: /content_image/News/News-2018-08-06-13:51:39.jpg
Keywords: മരിയന്‍, മാതാ

8371
Category: 18
Sub Category:
Heading: കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്തു സന്യാസിനികള്‍ക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികളും
Content: കൊച്ചി: ചെല്ലാനത്തെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണ ജോലികള്‍ക്കു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ (എഫ്‌സിസി) സന്യാസിനികള്‍ക്കൊപ്പം കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്തു ഇതരസംസ്ഥാന തൊഴിലാളികളും. ഓഖി ദുരന്തം ജീവനെടുത്ത കൊച്ചി ചെല്ലാനം സ്വദേശി റെക്‌സിന്റെ വീടും പരിസരങ്ങളും വൃത്തിയാക്കി കൊണ്ടാണ് അതിഥി തൊഴിലാളികള്‍ എഫ്‌സിസി സന്യാസിനികള്‍ക്കൊപ്പം മാതൃകയായത്. ഓഖിയുടെതിന് സമാനമായി ഇക്കുറിയും കടല്‍ക്ഷോഭത്തെ തുടര്‍ന്നു വെള്ളം കയറി വീടിന്റെ മുറികളിലും മുറ്റത്തും അരയോളം പൊക്കത്തില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയായിരുന്നു. മഴക്കെടുതി രൂക്ഷമായതോടെ റെക്‌സിന്റെ ഭാര്യയും മക്കളും താമസം മാറ്റി. തുടര്‍ന്നു വീടിന്റെ സ്ഥിതിയേക്കുറിച്ച് ഇടവകവികാരിയില്‍ നിന്നറിഞ്ഞ സന്യാസിനികളും തൊഴിലാളികളും സേവന സന്നദ്ധത അറിയിക്കുകയായിരിന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസി ശ്രമിക് കാര്യാലയം വഴിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സന്യാസിനികള്‍ക്കൊപ്പം ചേര്‍ന്നത്. ആലുവയിലെ എഫ്‌സിസി ജനറലേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അര്‍പ്പിച്ച ദിവ്യബലിക്കു ശേഷമാണു സംഘം ചെല്ലാനത്തേക്കു പുറപ്പെട്ടത്. രാവിലെ ആരംഭിച്ച ശുചീകരണ ജോലികള്‍ വൈകീട്ട് ഏഴോടെയാണു പൂര്‍ത്തിയാക്കിയത്. വീടിന്റെ അകത്തെയും പുറത്തെയും മണ്ണും മാലിന്യങ്ങളും പൂര്‍ണമായും നീക്കം ചെയ്തു കഴുകി വൃത്തിയാക്കി. പ്രവാസി ശ്രമിക് കാര്യാലയത്തിനു മേല്‍നോട്ടം വഹിക്കുന്ന എഫ്‌സിസി എറണാകുളം പ്രോവിന്‍സിലെ സന്യാസിനികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സേവനത്തിനു പുറമേ, തങ്ങളുടെ ഒരു ദിവസത്തെ വേതനവും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയാണു തൊഴിലാളികള്‍ മടങ്ങിയത്.
Image: /content_image/India/India-2018-08-07-04:45:57.jpg
Keywords: കുട്ടനാ, കാരുണ്യ

8372
Category: 1
Sub Category:
Heading: കന്ധമാലില്‍ കത്തോലിക്ക സഭയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഒഡീഷ ഗവണ്‍മെന്‍റ്
Content: കന്ധമാല്‍: ആഗോള മനസാക്ഷിയെ ഞെട്ടിച്ചു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയ കന്ധമാലില്‍ ആരോഗ്യമേഖലയുടെ ഉയിര്‍ത്തെഴുന്നേല്പിന് കത്തോലിക്ക സഭയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന ഗവണ്‍മെന്‍റ്. മാതൃ-ശിശു മരണനിരക്ക് ഏറ്റവും ഉയര്‍ന്നുനില്ക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ ഉയിര്‍ത്തെഴുന്നേല്പിന് കൈത്താങ്ങ് നല്‍കാന്‍ കഴിയുമോ എന്ന സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന കട്ടക്-ഭൂവനേശ്വര്‍ അതിരൂപത സ്വീകരിച്ചു. ആശുപത്രി നിര്‍മ്മിക്കാന്‍ സഭയ്ക്കു സ്ഥലം സംസ്ഥാന ഗവണ്‍മെന്റ് സൗജന്യമായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രസവത്തോടനുബന്ധിച്ച് മാതൃ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഒഡീഷയിലത്. ഒരു ലക്ഷത്തിന് ഇന്ത്യയില്‍ ശരാശരി 254-ആണെങ്കില്‍ 303 ആണ് ഒഡീഷയില്‍ ആരോഗ്യപരകമായ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ക്ക് ഏറ്റവും അപകടംനിറഞ്ഞ സംസ്ഥാനങ്ങളായ വിലയിരുത്തപ്പെട്ടിട്ടുള്ള ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 44 പേര്‍ മരിക്കുന്നു എന്നതാണ് സംസ്ഥാനത്തെ നിരക്ക്. ഇതിലും ഉയര്‍ന്നതാണ് കന്ധമാല്‍ അടക്കമുള്ള പിന്നോക്ക ജില്ലകളിലെ മാതൃ മരണനിരക്ക്. ഇക്കാര്യം പരമര്‍ശിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സഭയുടെ സഹായം തേടിയത്. ഓഗസ്റ്റ് 25-ന് നടക്കുന്ന 10-ാം കന്ധമാല്‍ കലാപ വാര്‍ഷികത്തിന് സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും മറ്റ് മന്ത്രിമാരെയും ക്ഷണിക്കുന്നതിനായി സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌കരനാസ്, കട്ടക്-ഭൂവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ജോണ്‍ ബര്‍വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി പ്രതാപ് ജെന നിര്‍ദ്ദേശം മുമ്പോട്ടുവച്ചത്. ക്രൈസ്തവ വിശ്വാസികളുടെ രക്തം വീണു കുതിര്‍ന്ന കന്ധമാലില്‍ സഭ ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥമായ സേവനത്തെ സര്‍ക്കാര്‍ വിലമതിക്കുന്നുവെന്നതിന്റെ തെളിവായാണ് പുതിയ അഭ്യര്‍ത്ഥനയെ എല്ലാവരും നോക്കികാണുന്നത്.
Image: /content_image/News/News-2018-08-07-06:58:15.jpg
Keywords: കന്ധമാല്‍

8373
Category: 1
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയുടെ മരണ വാര്‍ഷികത്തില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ നാല്‍പ്പതാം മരണ വാര്‍ഷികത്തില്‍ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. 10 മിനിറ്റാണ് പാപ്പ കല്ലറക്ക് സമീപം പ്രാര്‍ത്ഥനാനിരതനായി ചിലവഴിച്ചത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സംസ്ക്കരിച്ച പാപ്പയുടെ കല്ലറ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷവും എത്തിയിരിന്നു. 1978 ഓഗസ്റ്റ് ആറിനാണു പോള്‍ ആറാമന്‍ കാലം ചെയ്തത്. 2012 ഡിസംബര്‍ 20നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, അദ്ദേഹത്തിന്റെ വീരോചിത പുണ്യം അംഗീകരിച്ചു. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പയാണ് പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14 ന് ആഗോള മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് പോള്‍ ആറാമനെ വിശുദ്ധനായി പ്രഖ്യാപിക്കും.
Image: /content_image/News/News-2018-08-07-07:53:16.jpg
Keywords: പോള്‍ ആറ