Contents
Displaying 8001-8010 of 25183 results.
Content:
8314
Category: 18
Sub Category:
Heading: ഫാ. രാജുവിന് അനുമോദനം അറിയിച്ച് പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: സ്വകാര്യ ബസിലെ ഡ്രൈവറായ രണ്ടു മക്കളുടെ പിതാവിന് വൃക്ക നൽകി ജീവൻ രക്ഷിക്കാൻ തയ്യാറായ ഫാ. രാജു അഗസ്റ്റിനെ അനുമോദിച്ച് പ്രോലൈഫ് അപ്പോസ്തോലേറ്റ്. കുമ്പസാരം പോലെ രഹസ്യമായി തന്റെ ജീവിതത്തിലെ വിഷമങ്ങളും പ്രയാസങ്ങളും ബില്ലി എന്ന കുടുംബനാഥന്‍ പങ്കുവച്ചപ്പോൾ, അത് കേട്ട് മുഖം തിരിക്കുകയോ പ്രാർത്ഥിക്കാം എന്ന് പറഞ്ഞു വിടുകയോ അല്ല ചെയ്തതെന്നും വൃക്ക പകുത്തു നല്‍കി ജീവന്‍ രക്ഷിക്കുവാന്‍ തയാറാകുകയാണ് ചെയ്തതെന്നും സീറോ മലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറിയുമായ സാബു ജോസ് പറഞ്ഞു. അപരന്റെ ജീവന്റെ പ്രാധാന്യവും ജീവിതത്തിന്റെ പ്രസക്തിയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ വൈദികൻ ഉറച്ചതിരുമാനം എടുത്തു. ഈശോ സഭാംഗമായ അച്ചന്റെ കാഴ്ചപ്പാടും ജീവിതവും സമൂഹത്തിനു മാതൃകയാണ്. വൈദികർ സമൂഹത്തിന്റെ സമ്പത്തും സഭയുടെ മുഖവും ആണ്. ലക്ഷക്കണക്കിന് സമർപ്പിത ജീവിതങ്ങളുടെ മഹനീയ മാതൃകകൾ മറച്ചുവെച്ചു, മനപ്പൂർവം വൈദികരെ നിരന്തരം അവഹേളിക്കുന്നവരുടെ കണ്ണ് തുറക്കാൻ രാജുഅച്ചനെപ്പോലുള്ളവരുടെ ദർശനം സഹായിക്കമെന്നും സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-07-30-11:44:59.jpg
Keywords: രാജു, വൃക്ക

8315
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ ക്രൈസ്തവ സമൂഹം ഭീഷണിയുടെ നടുവിൽ
Content: ധാക്ക: ബംഗ്ലാദേശിലെ ഉള്‍പ്രദേശങ്ങളിലുള്ള ക്രൈസ്തവർ ജീവിക്കുന്നത് ഭീഷണിയുടെ നിഴലില്‍. ഗോത്ര വംശജരായ വിശ്വാസികൾ കടുത്ത മത പീഡനത്തിനിരയാകുന്നുവെന്നും ഭവനരഹിതരാക്കുമെന്ന ഭീഷണി വിശ്വാസികള്‍ നേരിടുന്നതായും ഏഷ്യ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച സന്താൽ ഗ്രാമത്തിൽ ക്രൈസ്തവരുടെ ഭവനങ്ങൾ ഗവൺമെന്റ് അധികൃതർ കൈയ്യേറിയതായി ഔർ ലേഡി ഓഫ് സോറോ ഇടവക വികാരി ഫാ. സാംസൺ മാറണ്ടി ഏഷ്യ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ആയിരത്തിയഞ്ഞൂറോളം ക്രൈസ്തവരാണ് പരിമിതമായ ജീവിത സാഹചര്യങ്ങളിൽ കഴിച്ചുകൂട്ടുന്നത്. സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക അഭയകേന്ദ്രങ്ങളാണ് അവരുടെ ആശ്രയം. അറുപത്തിയഞ്ചുകാരനായ അബ്രാഹം ക്രൂസ് എന്ന ക്രൈസ്തവ വിശ്വാസി തന്റെ കദന കഥ ഏറെ വേദനയോടെയാണ് പങ്കുവെച്ചത്. ധാക്ക കത്തോലിക്ക ദേവാലയത്തിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭവനം അധികൃതരുടെ ഒത്താശയോടെ 2015ൽ ഒരു മുസ്ലിം പ്രദേശവാസി കൈക്കലാക്കി. എന്നാൽ, ഭവനം അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ തുടരുന്നതിനാൽ വൈദ്യുതി ബില്ലും മറ്റും അടയ്ക്കാൻ നിർബന്ധിതനായി. നിരവധി തവണ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചുവെങ്കിലും മറുപടിയെന്നും ലഭിച്ചില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെച്ചു. കഫ്രുൾ ക്വാസി രൂപതാംഗം ജുമുർ ഗോമസ് എന്ന കത്തോലിക്ക യുവതിയുടെ ഭവനവും നിർമ്മാണ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസി എന്ന കാരണത്താൽ പീഡിപ്പിക്കപ്പെടുന്നതായും പോലീസിന്റെ മൗനാനുവാദം കുറ്റവാളികളെ സംരക്ഷിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. നേത്രകോണ ജില്ലയിൽ പ്രകൃതി സംരക്ഷണ പാർക്ക് നിർമ്മിക്കണമെന്നു പറഞ്ഞാണ് സര്‍ക്കാര്‍ ക്രൈസ്തവ കുടുംബങ്ങളെ ലക്ഷ്യം വച്ച് ഒഴിപ്പിക്കല്‍ നടത്തുന്നത്. സര്‍ക്കാര്‍ നടപടിയില്‍ ക്രൈസ്തവർ ഇരയാക്കപ്പെടുകയാണെന്ന് ഫാ.ലിറ്റൻ ഹ്യുബർട്ട് ഗോമസ് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നീക്കം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം വിലയിരുത്തി. 2010-ൽ ദിനജപുർ രൂപതയിലെ ഗയിബന്ധയിൽ നടന്ന ഭൂമി തർക്കം മുസ്ളിം സമൂഹം ക്രൈസ്തവർക്കെതിരെ പ്രക്ഷോഭമാക്കിയിരിന്നു. അന്നത്തെ ആക്രമണത്തില്‍ നാല് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-07-30-12:51:33.jpg
Keywords: ബംഗ്ലാ

8316
Category: 18
Sub Category:
Heading: കേന്ദ്രത്തിന്റെ പ്രോജക്ട് പ്രഷാദില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രവും
Content: ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടന വികസന പ്രോജക്ടായ പ്രഷാദില്‍ മലയാറ്റൂര്‍ സെന്റ് തോമസ് കൊടുമുടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശങ്കരാചാര്യര്‍ ജനിച്ച പിറവം മന, അദ്ദേഹം വളര്‍ന്ന കാലടി, മലയാറ്റൂര്‍ സെന്റ് തോമസ് മല, പരിശുദ്ധമാതാവിന്റെ പേരിലുള്ള വല്ലാര്‍പാടം തീര്‍ഥാടന കേന്ദ്രം വിശുദ്ധ ചാവറ കുര്യാക്കോസിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കൂനമ്മാവ് എന്നിവ കേന്ദ്ര ഗവണ്മെനന്റിന്റെ തീര്‍ത്ഥാടനകേന്ദ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കെവി. തോമസിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടി പറയുകയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം.
Image: /content_image/India/India-2018-07-31-04:25:42.jpg
Keywords: മലയാറ്റൂ

8317
Category: 18
Sub Category:
Heading: പ്രളയബാധിതര്‍ക്ക് ഭക്ഷണവും വസ്ത്രവുമായി കപ്പൂച്ചിന്‍- എഫ്‌സിസി സന്യാസ സമൂഹങ്ങള്‍
Content: കൊച്ചി: സര്‍ക്കാരിന്റെയോ മറ്റു സന്നദ്ധ പ്രസ്ഥാനങ്ങളുടെയോ സഹായങ്ങള്‍ വലിയ തോതില്‍ എത്താത്ത കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടപെടലുമായി കപ്പൂച്ചിന്‍, എഫ്‌സിസി സന്യാസ സമൂഹങ്ങള്‍. ഇന്നലെ കുട്ടനാട്ടിലെ പത്തോളം ഗ്രാമങ്ങളിലാണു, കപ്പൂച്ചിന്‍ ആലുവ സെന്റ് തോമസ് പ്രോവിന്‍സിന്റെയും എഫ്‌സിസി എറണാകുളം തിരുഹൃദയ പ്രോവിന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വിലവരുന്ന അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കിറ്റുകളാണു വിതരണം ചെയ്തത്. രാജപുരം, കാവാലം, കിടങ്ങറ, പുതുവേല്‍, കുന്നങ്കരി, പാണാപറന്പ്, നാരകത്തറ, കിഴക്കേ ചേന്നങ്കരി, ലിസ്യൂ എന്നിവിടങ്ങളിലെ ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ആര്‍ദ്രം എന്ന പേരിലാണ് സഹായഹസ്തം നീട്ടിയത്. പ്രളയബാധിതര്‍ക്ക് ആവശ്യത്തിനു കുടിവെള്ളവും എത്തിക്കാനും സന്യസ്ഥ സമൂഹത്തിനായി. കപ്പൂച്ചിന്‍ ആലുവ സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഫാ. പോളി മാടശേരി, എഫ്‌സിസി എറണാകുളം തിരുഹൃദയ പ്രോവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം, ഫാ. ഡേവിഡ് ഫ്രാന്‍സിസ് പേരാമംഗലം, ഫാ. കുര്യാക്കോസ് കണ്ണങ്കര, ഫാ. സൈമണ്‍ ചെറുവത്തൂര്‍, ഫാ. ഷാജു വടക്കന്‍, എഫ്‌സിസി അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസി മരിയ, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ സോണി മരിയ, സിസ്റ്റര്‍ ജെന്‍സി തെരേസ് തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. കാവാലം കപ്പൂച്ചിന്‍ ആശ്രമത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം കപ്പൂച്ചിന്‍ വൈദികര്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി പതിനഞ്ചു ദിവസത്തോളം ഇവിടെ ക്യാമ്പ് ചെയ്തിരിന്നു.
Image: /content_image/India/India-2018-07-31-05:06:33.jpg
Keywords: കുട്ടനാ, കാരുണ്യ

8318
Category: 1
Sub Category:
Heading: വിശുദ്ധ മേരി മക്കില്ലോപ്പിന്റെ മാധ്യസ്ഥം: പാർക്കിൻസൺസ് സൗഖ്യമായതായി അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം
Content: കാന്‍സാസ് സിറ്റി: ഓസ്ട്രേലിയയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ മേരി മക്കില്ലോപ്പിന്റെ മാധ്യസ്ഥതയാല്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള പാർക്കിൻസൺസ് രോഗം സൗഖ്യമായതായി അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം. കാന്‍സാസ് സിറ്റി സ്വദേശിയായ റിക്കി പീറ്റേഴ്സണ്‍ എന്ന അന്‍പത്തിയേഴുകാരനാണ് സൌഖ്യം ലഭിച്ചത്. തന്റെ രോഗം ഭേദമാക്കാന്‍ മാദ്ധ്യസ്ഥം വഹിച്ച വിശുദ്ധയോട് നന്ദി പറയുന്നതിനായി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂലൈ 18-ന് വിശുദ്ധയുടെ പക്കലെത്തിയപ്പോഴാണ് സിഡ്നി അതിരൂപതയുടെ വാര്‍ത്താ പത്രത്തോടാണ് റിക്കി പീറ്റേഴ്സണ്‍ കാര്യങ്ങള്‍ വിവരിച്ചത്. 2008 ലോക യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയപ്പോഴാണ് പീറ്റേഴ്സണ്‍ വടക്കന്‍ സിഡ്നിയിലെ വിശുദ്ധ മേരി മക്കില്ലോപ്പിന്റെ സന്നിധിയിലെത്തുകയും തന്റെ രോഗശമനത്തിനായി വിശുദ്ധയോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തത്. “മേരി എന്റെ ഇന്നത്തെ രാത്രി പ്രാര്‍ത്ഥനയില്‍ അങ്ങ് വീണ്ടും എന്നോടൊപ്പം പങ്ക് ചേരണം, എന്റെ പാർക്കിൻസൺസ് രോഗം ഭേദമാകുന്നതിനെക്കാള്‍ കൂടുതലായി എനിക്കൊന്നും വേണ്ട. രോഗം ഭേദമാകണമെന്നാണ് ആഗ്രഹമെങ്കില്‍, നിന്റെ നാമം ഞാന്‍ എക്കാലവും സ്തുതിക്കും” എന്നായിരുന്നു താന്‍ പ്രാര്‍ത്ഥിച്ചതെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. പ്രാര്‍ത്ഥിച്ച് പത്തു മിനിട്ടുകള്‍ക്ക് ശേഷം തന്റെ മകളുമൊത്ത് ട്രെയിനില്‍ തിരികെ പോകുമ്പോള്‍ തന്നെ വിശുദ്ധയുടെ മാധ്യസ്ഥത്തിന്റെ ശക്തി പ്രകടമായി തുടങ്ങിയെന്ന് പീറ്റേഴ്സണ്‍ പറയുന്നു. തന്റെ വലത് കരത്തിലെ വിറയല്‍ അത്ഭുതകരമായി അപ്രത്യക്ഷപ്പെട്ടുവെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇക്കാര്യം പീറ്റേഴ്സണ്‍ ആരോടും വെളിപ്പെടുത്തിയില്ല. പിന്നീട് റാന്‍ഡ്വിക്ക് റേസ്കോഴ്സില്‍ വെച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയിലാണ് പീറ്റേഴ്സന്റെ മകളായ ജെസ്സീക്ക തന്നെ അദ്ദേഹത്തിന്‍റെ കയ്യിലെ തുടിപ്പ് അപ്രത്യക്ഷമായതായി ശ്രദ്ധിക്കുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനെ ശുശ്രൂഷിച്ചാലോ എന്നാലോചിച്ചുകൊണ്ടിരുന്ന സമയത്താണ് അത്ഭുതകരമായ രോഗശാന്തി ലഭിക്കുന്നതെന്ന്‍ പീറ്റേഴ്സന്റെ ഭാര്യയായ മോറാ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയില്‍ പീറ്റേഴ്സനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ രോഗം സൗഖ്യപ്പെട്ടതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തന്നില്‍ രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലായെന്ന് പീറ്റേഴ്സന്‍ പറയുന്നു. 2010-ല്‍ മേരി മാക്കില്ലോപ്പിന്റെ വിശുദ്ധീകരണ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ പീറ്റേഴ്സനും വത്തിക്കാനില്‍ എത്തിയിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നുവെന്നാണ് പീറ്റേഴ്സന്‍ തന്റെ രോഗശാന്തിയെക്കുറിച്ച് വിവരിക്കുന്നത്.
Image: /content_image/News/News-2018-07-31-05:52:37.jpg
Keywords: രോഗസൗഖ്യ, അത്ഭുത

8319
Category: 18
Sub Category:
Heading: ദേശീയ വനിതാ കമ്മീഷന് ആയിരം പ്രതിഷേധക്കുറിപ്പുകളുമായി മിഷന്‍ ലീഗ് അംഗങ്ങള്‍
Content: മാനന്തവാടി: കുമ്പസാരത്തെ അവഹേളിക്കും വിധം ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരം പ്രതിഷേധക്കുറിപ്പുകളുമായി മാനന്തവാടി രൂപതയിലെ മിഷന്‍ ലീഗ് അംഗങ്ങള്‍.രൂപതയിലെ 13 മേഖലകളുടെ പരിധിയില്‍ 22 കേന്ദ്രങ്ങളിലായി ഒത്തുചേര്‍ന്ന മിഷന്‍ ലീഗ് അംഗങ്ങള്‍ തങ്ങളുടെ പ്രതിഷേധം കുറിപ്പുകളായിയെഴുതി. പ്രതിഷേധ കുറിപ്പുകള്‍ സമാഹരിച്ച് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് അയച്ചു കൊടുക്കുമെന്ന് രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍ പറഞ്ഞു. കുമ്പസാരത്തിന്റെ അര്‍ത്ഥവും കൂദാശാമാനവും വിശ്വാസികള്‍ അതിനു നല്‍കുന്ന പ്രാധാന്യവും മനസിലാക്കാതെ തിടുക്കത്തില്‍ നല്‍കിയ നിര്‍ദ്ദേശം ഭരണഘടന ലംഘനമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മേഖല രൂപത ഭാരവാഹികള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Image: /content_image/India/India-2018-07-31-06:49:44.jpg
Keywords: വനിത, കുമ്പസാര

8320
Category: 1
Sub Category:
Heading: ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു
Content: കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു. തീരപ്രദേശമായ ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്ത് തുടരുന്ന ക്രൈസ്തവ നരഹത്യയുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിന്റെ മരണം. പോലീസ് അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി ഈജിപ്ഷ്യൻ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ നേതൃത്വം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും. മുസ്ളിം രാഷ്ട്രമായ ഈജിപ്തിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവ ജനസംഖ്യ. വിഭാഗീയ അക്രമണങ്ങൾക്ക് സ്ഥിരം വേദിയാകുന്ന രാജ്യത്ത് തീവ്ര ഇസ്ളാമിക വാദികൾ ക്രൈസ്തവ വിശ്വാസികളെയും സഭാനേതൃത്വത്തിന് നേരെയും ആക്രമണം അഴിച്ചുവിടുന്നത് പതിവാണ്. 2016- ഡിസംബര്‍ മുതല്‍ രൂക്ഷമായ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-07-31-07:41:47.jpg
Keywords: കോപ്റ്റി

8321
Category: 1
Sub Category:
Heading: വനിതാ കമ്മീഷന്റെ ആവശ്യം മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ ലംഘനം: കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
Content: ന്യൂഡല്‍ഹി: കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ആവശ്യം ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പ്രത്യക്ഷ ലംഘനമാണെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും ബോംബെ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും കുമ്പസാരമെന്ന കൂദാശയുടെ സ്വഭാവത്തെയും അതിന്റെ അര്‍ത്ഥത്തെയും പവിത്രതയെയും ക്രൈസ്തവര്‍ അതിനു കല്പിക്കുന്ന പ്രാധാന്യത്തെയും കുറിച്ച് ഈ കമ്മീഷനുള്ള അജ്ഞതയെയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കൂദാശ തങ്ങള്‍ക്കു പ്രദാനം ചെയ്ത കൃപയ്ക്കും പാപമോചനത്തിനും സമാധാനത്തിനും നൂറ്റാണ്ടുകളുടെ ഗതിയില്‍ സാക്ഷ്യമേകിയിട്ടുള്ള വ്യക്തികള്‍ ദശലക്ഷങ്ങളാണ്. ദേശീയ വനിതാകമ്മീഷന്‍റെ വിവേകരഹിതമായ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുമെന്ന പ്രത്യാശയും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം.
Image: /content_image/News/News-2018-07-31-11:00:11.jpg
Keywords: ഗ്രേഷ്യ

8322
Category: 1
Sub Category:
Heading: “ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നിങ്ങള്‍”; നിക്കരാഗ്വയില്‍ സഭയെ പിന്തുണച്ച് പതിനായിരങ്ങളുടെ റാലി
Content: മനാഗ്വ: ആഭ്യന്തര കലാപം രൂക്ഷമായ മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ കത്തോലിക്കാ സഭയെ പിന്തുണച്ചുകൊണ്ട് പതിനായിരങ്ങളുടെ റാലി. “പിതാക്കന്‍മാര്‍ ഭീകരവാദികളോ, നിയമലംഘകരോ അല്ല, മറിച്ച് സ്വന്തം കുഞ്ഞാടുകളുടെ മണമുള്ള ആട്ടിടയന്‍മാരാണ്” എന്നാര്‍ത്ത് വിളിച്ചുകൊണ്ടാണ് വിശ്വാസികള്‍ ജാഥ നടത്തിയത്. “ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നിങ്ങള്‍”, “ജനങ്ങളോടൊപ്പം നിന്നതിനു ധീരരായ മെത്രാന്‍മാര്‍ക്ക് നന്ദി” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും തിരുസ്വരൂപങ്ങളും ജനസമൂഹം വഹിച്ചിരിന്നു. നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും, സര്‍ക്കാര്‍ അനുകൂലികളും സാധാരണക്കാര്‍ക്ക് നേരെ നടത്തിയ പ്രക്ഷോഭത്തില്‍ അനുരഞ്ജന ശ്രമവുമായി കത്തോലിക്ക സഭ ഇടപ്പെട്ടിരിന്നു. തുടര്‍ന്നു മെത്രാന്‍മാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി നടത്തിയിരിന്നു. ഇതിനെതിരെയാണ് ജനങ്ങള്‍ സഭാനേതൃത്വത്തിന് വേണ്ടി തെരുവില്‍ ഇറങ്ങിയത്. മനാഗ്വ കത്രീഡലിന്റെ മുന്നില്‍ വെച്ച് ഡയലോഗ് കമ്മീഷന്‍ അംഗവും, അതിരൂപതാ അല്‍മായ-അജപാലക പ്രവര്‍ത്തനങ്ങളുടെ മേധാവിയുമായ ഫാ. കാര്‍ലോസ് അവിലെസ് റാലിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 'മെത്രാന്‍മാര്‍ക്കും, ആട്ടിടയന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്ര'യെന്നാണ് അദ്ദേഹം റാലിയെ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ മാര്‍ഗ്ഗമല്ല സഭ ആഗ്രഹിക്കുന്നതെന്നും, ഒരു കരണത്തടിച്ചാല്‍ മറുകരണവും കാണിച്ചുകൊടുക്കണമെന്ന യേശുവിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് എത്രത്തോളം അപമാനിക്കപ്പെട്ടാലും, വിമര്‍ശിക്കപ്പെട്ടാലും പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ക്ക് സഭ തയ്യാറാണെന്നും ഫാ. അവിലെസ് പറഞ്ഞു. അടുത്തിടെ ചില മെത്രാന്‍മാര്‍ക്ക് സര്‍ക്കാര്‍ അനുകൂലികളായ അര്‍ദ്ധസൈനിക വിഭാഗത്തില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഒരു മെത്രാന് കത്തികൊണ്ടുള്ള മുറിവേറ്റപ്പോള്‍ മറ്റൊരു മെത്രാനെ വെടിയേറ്റു. ഇതിനു പുറമേ “സര്‍ക്കാരിനെ മറിച്ചിടുവാന്‍ ശ്രമിക്കുന്ന അട്ടിമറിക്കാര്‍” എന്ന് പ്രസിഡന്റ് ഒര്‍ട്ടേഗ കത്തോലിക്കാ സഭാനേതൃത്വത്തെ വിശേഷിപ്പിച്ചതും വന്‍ ജനരോക്ഷത്തിനു കാരണമായി. പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിക്കുവാനായി പല ദേവാലയങ്ങളും താല്‍ക്കാലിക ആശുപത്രികളായി മാറ്റിയിരിക്കുകയാണ്. സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്.
Image: /content_image/News/News-2018-07-31-11:21:29.jpg
Keywords: നിക്കരാഗ്വ

8323
Category: 19
Sub Category:
Heading: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം: ഇന്ത്യൻ പ്രസിഡന്റിനു സമർപ്പിക്കുന്ന പരാതിയിൽ ഒപ്പുവയ്ക്കാം
Content: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്റ അഭിവാജ്യഘടകമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. സഭയുടെ ആരാധനക്രമത്തിന്‍റെ കേന്ദ്രമായ വിശുദ്ധ കുദാശകളില്‍ ഈശോ അദൃശ്യനായി സന്നിഹിതനായിരിക്കുന്നു എന്നതാണു സഭയുടെ ശക്തിസ്രോതസ്. ക്രൈസ്തവ വിശ്വാസത്തിന്‍റെയും സഭയുടെയും അടിത്തറയാണിത്. ഇതിനെ നിരോധിക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ. കേവലം ഒരു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ശുപാര്‍ശ എന്നു പറഞ്ഞു തള്ളികളയേണ്ട കാര്യമല്ല ഇത്. പക്വതയോടും വിവേകത്തോടുംകൂടി പ്രതികരിക്കാന്‍ ഏവര്‍ക്കും സാധിക്കണം. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇത്. വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവനയ്ക്കെതിരെ നമ്മുക്ക് കൈകോര്‍ക്കാം. വനിതാകമ്മീഷന്റെ ശുപാര്‍ശ തള്ളികളയണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തര നടപടി കൈകൊള്ളണം എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ sign ചെയ്തുകൊണ്ട് നമ്മുടെ എതിര്‍പ്പ് പ്രകടമാക്കാം. ഒപ്പം #{red->none->b-> #ConfessionIsOurRight }# എന്ന ഹാഷ് ടാഗ് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക. {{ ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും സമര്‍പ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/violation-of-the-constitutional-rights-to-practice-religious-faith }}
Image: /content_image/News/News-2018-07-31-12:32:38.jpg
Keywords: കുമ്പസാര