category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. രാജുവിന് അനുമോദനം അറിയിച്ച് പ്രോലൈഫ് അപ്പോസ്തലേറ്റ്
Contentകൊച്ചി: സ്വകാര്യ ബസിലെ ഡ്രൈവറായ രണ്ടു മക്കളുടെ പിതാവിന് വൃക്ക നൽകി ജീവൻ രക്ഷിക്കാൻ തയ്യാറായ ഫാ. രാജു അഗസ്റ്റിനെ അനുമോദിച്ച് പ്രോലൈഫ് അപ്പോസ്തോലേറ്റ്. കുമ്പസാരം പോലെ രഹസ്യമായി തന്റെ ജീവിതത്തിലെ വിഷമങ്ങളും പ്രയാസങ്ങളും ബില്ലി എന്ന കുടുംബനാഥന്‍ പങ്കുവച്ചപ്പോൾ, അത് കേട്ട് മുഖം തിരിക്കുകയോ പ്രാർത്ഥിക്കാം എന്ന് പറഞ്ഞു വിടുകയോ അല്ല ചെയ്തതെന്നും വൃക്ക പകുത്തു നല്‍കി ജീവന്‍ രക്ഷിക്കുവാന്‍ തയാറാകുകയാണ് ചെയ്തതെന്നും സീറോ മലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് ജനറൽ സെക്രട്ടറിയുമായ സാബു ജോസ് പറഞ്ഞു. അപരന്റെ ജീവന്റെ പ്രാധാന്യവും ജീവിതത്തിന്റെ പ്രസക്തിയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ വൈദികൻ ഉറച്ചതിരുമാനം എടുത്തു. ഈശോ സഭാംഗമായ അച്ചന്റെ കാഴ്ചപ്പാടും ജീവിതവും സമൂഹത്തിനു മാതൃകയാണ്. വൈദികർ സമൂഹത്തിന്റെ സമ്പത്തും സഭയുടെ മുഖവും ആണ്. ലക്ഷക്കണക്കിന് സമർപ്പിത ജീവിതങ്ങളുടെ മഹനീയ മാതൃകകൾ മറച്ചുവെച്ചു, മനപ്പൂർവം വൈദികരെ നിരന്തരം അവഹേളിക്കുന്നവരുടെ കണ്ണ് തുറക്കാൻ രാജുഅച്ചനെപ്പോലുള്ളവരുടെ ദർശനം സഹായിക്കമെന്നും സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-30 16:19:00
Keywordsരാജു, വൃക്ക
Created Date2018-07-30 16:14:59