Contents

Displaying 7961-7970 of 25183 results.
Content: 8274
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാന്‍ ബോധപൂര്‍വ്വ ശ്രമം: പ്രമേയവുമായി സീറോ മലബാര്‍ പാസ്റ്ററല്‍ യോഗം
Content: കൊച്ചി: അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാന്‍ സഭാവിരുദ്ധകേന്ദ്രങ്ങള്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ യോഗം. പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും സഭാ സംവിധാനങ്ങളെയും പരിശുദ്ധ കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വിലയിരുത്തി സമ്മേളനം പ്രമേയം പാസാക്കി. നൂറുകണക്കിനു വൈദികരുടേയും സന്യസ്തരുടേയും ആയിരക്കണക്കിനു വിശ്വാസികളുടേയും ആത്മസമര്‍പ്പണവും നിസ്വാര്‍ഥസേവനവുമായി ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സഭയുടെ സേവനങ്ങളെ വിശ്വാസിസമൂഹമൊന്നാകെ അഭിമാനത്തോടെ ആദരിക്കുന്നു. പതിറ്റാണ്ടുകളായി സാമൂഹ്യ സേവന ആതുരശുശ്രൂഷാരംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്ത് അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാനുള്ള സഭാവിരുദ്ധകേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. മാനുഷിക ബലഹീനതകള്‍ മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പരന്പരാഗത െ്രെകസ്തവവിശ്വാസത്തേയും സഭാസംവിധാനങ്ങളേയും പരിശുദ്ധകൂദാശകളേയും സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. ലോകാരാധ്യയായ മദര്‍ തെരേസായുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പോലും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ചില മാധ്യമങ്ങള്‍ തങ്ങളുടെ ഹിഡന്‍ അജന്‍ണ്ട ഉപയോഗിച്ച് വിചാരണയും വിധിയും സ്വമേധയാ നടത്തി ആരേയും കരിവാരിത്തേക്കുന്നത് ഭൂഷണമാണോ എന്ന് മതേതര ജനാധിപത്യ സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ മുഖമുദ്ര. ജാതിയും മതവും നോക്കാതെ ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രേരിതമായി ജനങ്ങളുടെ കഷ്ടപ്പാടുകളിലും ദു:ഖദുരിതങ്ങളിലും നിസ്വാര്‍ഥ സേവനമാണ് സഭയുടെ പ്രവര്‍ത്തന ശൈലി. സഭയുടെ സാമൂഹിക പ്രതിബദ്ധത സ്‌നേഹത്തിന്റെ നിറവില്‍ എക്കാലവും ചെയ്യാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തന ങ്ങളില്‍ രാപകല്‍ ശുശ്രൂഷിക്കുന്ന എല്ലാവരേയും പ്രത്യേകമായി ശ്ലാഹിക്കുന്നു. സഭയുടെ ഈ സ്‌നേഹശൈലി ഉള്‍ക്കൊള്ളാന്‍ സധിക്കാത്തവരുടെ അജ്ഞതയും അന്ധതയും വിശ്വാസിസമൂഹം അവഗണിക്കുന്നു. അതേസമയം സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സഭാവിരുദ്ധശക്തികളെ വിശ്വാസികളും സഭാനേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്. സഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തികേന്ദ്രീകൃതമല്ല, സംഘാതമായ ചിന്തയുടെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയില്‍ രൂപം കൊള്ളുന്നതാണ്. ജീവിക്കുന്ന സമൂഹത്തില്‍ െ്രെകസ്തവസാക്ഷ്യം നല്‍കുക എന്നതാണ് സഭയുടെ ദൗത്യം. ഭാരത ക്രൈസ്തവ സമൂഹം ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ടതിന്റെയും ജാതി മത വര്‍ഗ ചിന്തകളില്ലാതെ ഈ രാജ്യത്തിലെ സാധുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെയും പാരന്പര്യം വിസ്മരിക്കപ്പെടരുത്. മതേതരത്വത്തിന്റെയും അഹിംസയുടേയും മണ്ണില്‍ വിഷം പുരട്ടിയ പ്രചരണങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധതയും വര്‍ഗീയവാദവും ഉയര്‍ത്തുന്നത് അപലപനീയമാണ്. കുത്സിതമാര്‍ഗങ്ങളിലൂടെ സഭാനേതൃത്വത്തേയും സഭാസംവിധാനങ്ങളേയും ശുശ്രൂഷകളേയും അവഹേളിക്കാന്‍ ശ്രമിക്കുന്നവരെല്ലാം പൊതുനന്മയെപ്രതി അത്തരം ശ്രമങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം ക്രൈസ്തവ സ്ഥാപനങ്ങളിലും ശുശ്രൂഷകളിലും വ്യക്തിജീവിതത്തിലും കലര്‍പ്പില്ലാത്ത ക്രൈസ്തവസാക്ഷ്യം പുലര്‍ത്താന്‍ ഓരോ സഭാംഗവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസത്യങ്ങളും അപവാദങ്ങളും ചാര്‍ത്തി സഭയേയും സഭാസംവിധാനങ്ങളേയും ആക്ഷേപിച്ച് സഭയുടെ പ്രേഷിതചൈതന്യവും കൂട്ടായ്മയും ആര്‍ക്കും തകര്‍ക്കാനാവില്ല. വിശ്വാസി സമൂഹമൊന്നാകെ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും കരുത്തുപകരുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന യോഗം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്.
Image: /content_image/News/News-2018-07-25-05:23:39.jpg
Keywords: ക്രൈസ്തവ
Content: 8275
Category: 1
Sub Category:
Heading: ജര്‍മ്മനിക്ക് പിന്നാലെ ഇറ്റലി; പൊതുകെട്ടിടങ്ങളില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിക്കുവാന്‍ ബില്‍
Content: റോം, ഇറ്റലി: ജര്‍മ്മന്‍ സംസ്ഥാനമായ ബാവരിയായുടെ മാതൃക പിന്തുടര്‍ന്നു കൊണ്ട് ഇറ്റലിയും തങ്ങളുടെ പൊതു കെട്ടിടങ്ങളില്‍ ക്രൂശിത രൂപം പ്രദര്‍ശിപ്പിക്കണമെന്ന് അനുശാസിക്കുന്ന ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ച ബില്‍ ഇറ്റലിയുടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെന്നാണ് ‘എല്‍ എസ്പ്രസ്സോ’ എന്ന ഇറ്റാലിയന്‍ വാര്‍ത്താ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍, ജയിലുകള്‍, കോണ്‍സുലേറ്റുകള്‍, എംബസ്സികള്‍, പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ പൊതു കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും ക്രൂശിത രൂപം പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് ബില്‍ അനുശാസിക്കുന്നു. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് ആയിരം യൂറോ ($ 1169) വരെ പിഴ ചുമത്താമെന്ന് ബില്ലില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ചേംബറിലും, സെനറ്റിലും ചര്‍ച്ചക്കായി വെച്ചിരിക്കുകയാണ് ബില്‍. പുതിയ ആഭ്യന്തര മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയിലെ മാറ്റിയോ സാല്‍വീനിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റിന്റെ നേതാവുമായ ലൂയിജി ഡി മായോയുമാണ്‌ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24-ന് ജര്‍മ്മനിയിലെ ബാവരിയായിലെ പൊതുകെട്ടിടങ്ങളുടെ പ്രവേശന കവാടത്തില്‍ ക്രൂശിത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന ബാവരിയന്‍ പ്രസിഡന്റ് മാര്‍ക്കുസ് സോഡറിന്റെ പ്രഖ്യാപനം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബാവരിയായുടെ ചരിത്രപരവും, വിശ്വാസപരവും സാംസ്കാരികവുമായ പൈതൃകത്തെ വെളിപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-07-25-07:07:43.jpg
Keywords: ഇറ്റലി, ജര്‍മ്മന്‍ സംസ്ഥാ
Content: 8276
Category: 1
Sub Category:
Heading: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പാർലമെന്റ്, പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം. ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്ന രാജ്യത്തു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഇമ്രാൻ ഖാന്റെ നീക്കങ്ങൾ മത ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മതനിന്ദ നിയമത്തെ പ്രോത്സാഹിപ്പിക്കുന്ന ഇമ്രാൻ ഖാന്റെ നയമാണ് ക്രൈസ്തവർക്ക് ഭീഷണിയാകുന്നത്. തെളിവുകളുടെ അഭാവത്തിലും ദൈവനിന്ദയ്ക്ക് വധശിക്ഷ നല്‍കാമെന്ന അദ്ദേഹത്തിന്റെ നയം വോട്ടെടുപ്പിൽ ഭൂരിപക്ഷം ഉറപ്പുവരുത്താനാണെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ക്രൈസ്തവർ തങ്ങളുടെ പ്രാർത്ഥനയിൽ, വിശ്വാസികളുടെ പ്രതിസന്ധി അനുസ്മരിക്കണമെന്നും സമാധാനപരവും സത്യസന്ധവുമായ വോട്ടെടുപ്പിലൂടെ നേതാക്കന്മാർ തിരഞ്ഞെടുക്കപ്പെടട്ടെയെന്നും എഫ്.എം.ഐ സംഘടന വക്താവ് ബ്രൂസ് അലൻ പ്രതികരിച്ചു. ക്രൈസ്തവ പീഡനം നടക്കുന്ന രാഷ്ട്രങ്ങളിൽ നാലാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തേയ്ക്ക് മാറിയെങ്കിലും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അനവധിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ നിർബന്ധിത ഇസ്ളാം പരിവർത്തനം, മതനിന്ദാരോപണം, തട്ടികൊണ്ട് പോകൽ തുടങ്ങി നിരവധി അതിക്രമങ്ങൾക്ക് വിശ്വാസികൾ ഇരയായതായി ബ്രൂസ് അലൻ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ ദേവാലയങ്ങളിലും തെരുവീഥികളിലും ജയിലുകളിലും വധിക്കപ്പെടുന്നവർ അനവധിയാണ്. രാജ്യത്തെ രണ്ടാം തരം പൗരന്മാരായി ക്രൈസ്തവർ വ്യാഖ്യാനിക്കപ്പെടുകയും അവർക്ക് നേരെ സംഘടിത തീവ്രവാദ ആക്രമണം നടക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്. ജൂലൈ പതിനെട്ടിന് ഫൈസലാബാദിൽ നടന്ന ദേവാലയ ആക്രമണത്തിൽ ക്രൈസ്തവർക്ക് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ താക്കീത് നല്കിയതും ഭരണകൂടത്തിന്റെ ക്രൈസ്തവ വിവേചനം വ്യക്തമാക്കുന്നു. നല്ല ഭരണാധികാരികളെ ലഭിക്കുവാന്‍ തിരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കത്തോലിക്ക സഭാനേതൃത്വം നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-07-25-09:01:46.jpg
Keywords: പാക്കിസ്ഥാ
Content: 8277
Category: 1
Sub Category:
Heading: ലാവോസ് ഡാം ദുരന്തം: ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തെക്കു കിഴക്കന്‍ രാജ്യമായ ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം. മരണമടഞ്ഞവരു‌‌‌ടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും മുറിപ്പെട്ടവരെ സാന്ത്വനം അറിയിക്കുകയും ചെയ്ത പാപ്പ, കാണാതായവരെ തിരയുകയും, സംഭവ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, സന്നദ്ധസേവകര്‍ എന്നിവരെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നതായും അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് വഴിയാണ് ലാവോസിലെ ഭരണകര്‍ത്താക്കളെയും സഭാനേതൃത്വത്തെയും പാപ്പ തന്റെ ദുഃഖം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കമ്പോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന ലാവോസിന്റെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാമില്‍ അപകടമുണ്ടായത്. ആറായിരത്തിലധികം പേരുടെ കിടപ്പാടം ദുരന്തത്തില്‍ നഷ്ടമായി. കനത്ത മഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ചെത്തിയതാണ് നിര്‍മ്മാണത്തിലിരുന്ന ഡാമിന്റെ ഒരു ഭാഗം തകര്‍ന്നു വീഴാൻ കാരണം. അതിശക്തമായ ഒഴുക്കിൽ എത്ര പേ‍ർ പെട്ടിട്ടുണ്ടാകുമെന്നും എത്ര പേർ മരിച്ചുവെന്നും കണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. 19 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-07-25-10:22:59.jpg
Keywords: പാപ്പ
Content: 8278
Category: 1
Sub Category:
Heading: സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ നാടുകടത്തുവാന്‍ വീണ്ടും നീക്കവുമായി ഫിലിപ്പീന്‍സ്
Content: മനില, ഫിലിപ്പീന്‍സ്: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയയായ ഓസ്ട്രേലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ നാടുകടത്തുവാന്‍ വീണ്ടും നീക്കവുമായി ഫിലിപ്പീന്‍സ്. ഇക്കഴിഞ്ഞ ജൂലൈ 19-നാണ് ഇമ്മിഗ്രേഷന്‍ ബ്യൂറോ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. പക്ഷപാതപരമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ മിഷ്ണറി വിസയുടെ പരിധികളും, വ്യവസ്ഥകളും സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് ലംഘിച്ചിരിക്കുകയാണെന്നാണ് ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ വാദം. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള സംഘടനകളുടെ റാലിയില്‍ പങ്കെടുക്കുക വഴി രാഷ്ട്ര താല്‍പര്യത്തിനു വിരുദ്ധമായാണ് സിസ്റ്റര്‍ പ്രവര്‍ത്തിച്ചതെന്നും, അതിനു സിസ്റ്ററിനെ അനുവദിച്ചാല്‍ മറ്റ് വിദേശികള്‍ക്കും അതൊരു പ്രോത്സാഹനമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വീണ്ടും ഫിലിപ്പീന്‍സില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവിധം ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ കരിമ്പട്ടികയിലും സിസ്റ്ററിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നാണ് ‘സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍’ കോണ്‍ഗ്രിഗേഷന്‍റെ സുപ്പീരിയറായ സിസ്റ്റര്‍ പട്രീഷ്യ പറയുന്നത്. പാവങ്ങള്‍ക്കൊപ്പം താമസിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും എങ്ങനെ സര്‍ക്കാര്‍ വിരുദ്ധവും, രാഷ്ട്രീയവുമാകുമെന്നും സിസ്റ്റര്‍ ചോദിക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമല്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ 27 വര്‍ഷമായി ഫിലിപ്പീന്‍സില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്ന സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 16-നാണു പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന്‍ നാടുവിട്ടു പോകുവാനുള്ള ഉത്തരവ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരിന്നു.
Image: /content_image/News/News-2018-07-25-11:47:13.jpg
Keywords: ഫിലിപ്പീ, പട്രീ
Content: 8279
Category: 18
Sub Category:
Heading: കേന്ദ്രത്തിന്റെ മിഷ്ണറീസ് ഓഫ് ചാരിറ്റി അവഹേളനം അവസാനിപ്പിക്കണം: പാര്‍ലമെന്റില്‍ ജോസ് കെ മാണി
Content: ന്യൂഡല്‍ഹി: മതതീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ധത്തില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച അഗതികളുടെയും അനാഥരുടെയും സംരക്ഷണ സ്ഥാപനങ്ങളെ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജോസ് കെ മാണി എംപി പാര്‍ലമെന്റില്‍. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുകയും അവരുടെ മാത്രം സ്ഥാപനങ്ങളെ ഒറ്റപ്പെടുത്തി ക്രൂശിക്കുകയും ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. റാഞ്ചിയിലെ ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റീസിന്റെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തിലെ രണ്ടു സിസ്റ്റര്‍മാരെ അറസ്റ്റു ചെയ്ത നടപടി വളരെ ആശങ്കാജനകമാണ്. കുഞ്ഞിനെ വിറ്റതായി പറയുന്ന സംഭവത്തില്‍ കോണ്‍ഗ്രിഗേഷനും നിര്‍മല്‍ ഹൃദയ് സ്ഥാപനത്തിലെ സിസ്‌റ്റേഴ്‌സിനും നേരിട്ട് പങ്കില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ തന്നെ പത്രസമ്മേളനത്തില്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനിടെയാണ് അത്യാവേശം കയറിയ കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ മാത്രം ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നെബേല്‍ സമ്മാനവും ഭാരതരത്‌നവും നല്‍കി ആദരിച്ച വിശുദ്ധ മദര്‍ തെരേസയുടെ സ്ഥാപനങ്ങളോട് മാത്രം വിവേചനപരമായി നടപടി സ്വീകരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെയുള്ള കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്ന്‍ പാര്‍ലമെന്റില്‍ കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2018-07-26-04:11:47.jpg
Keywords: മദര്‍ തെരേ, മിഷ്ണ
Content: 8280
Category: 18
Sub Category:
Heading: കുട്ടനാടന്‍ ജനത പിടിച്ചു നില്‍ക്കുന്നത് ദൈവാശ്രയ ബോധവും മനോധൈര്യവും കൊണ്ട് മാത്രം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് ദൈവാശ്രയ ബോധവും മനോധൈര്യവും കൊണ്ടുമാത്രമാണെന്നും ചങ്കു വെള്ളമാക്കി പണിയെടുക്കുന്ന കര്‍ഷകരുടെ സ്വപ്നങ്ങളെ ഒരു വെള്ളപ്പൊക്കത്തിനും തോല്‍പ്പിക്കാനാകില്ലായെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രളയം സര്‍വനാശം വിതച്ച കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തെ വെറുംചെളികൊണ്ടു മടകെട്ടി ഒരു ജനതയ്ക്കു വേണ്ട ധാന്യം വിളയിച്ച കുട്ടനാടന്‍ ജനത, ഈ പ്രളയത്തിലും തളരില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ കര്‍ദ്ദിനാളിനൊപ്പം എത്തിയിരുന്നു. എന്തിനെയും നേരിടാനുള്ള മനക്കരുത്താണ് കുട്ടനാട്ടുകാര്‍ക്കുണ്ടാകേണ്ടതെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു. ദുരിതത്തില്‍ കൈത്താങ്ങായ ചാസിനെയും വിവിധ സംഘടനകളെയും സുമനസുകളെയും അദേഹം അഭിനന്ദിച്ചു. ഇന്നലെ ഉച്ചയോടെ ആലപ്പുഴ മാത ജെട്ടിയില്‍ നിന്നാണ് മാര്‍ ആലഞ്ചേരിയും മാര്‍ പെരുന്തോട്ടവും വൈദികരും കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടത്. പിതാക്കന്മാരെ കാത്ത് പുളിങ്കുന്ന് പള്ളിക്കു സമീപം നിന്ന നാനാജാതിമതത്തില്‍ പെട്ട നൂറുകണക്കിനാളുകള്‍ കരഘോഷങ്ങളോടെയാണ് ഇവരെ സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരും കര്‍ദ്ദിനാളിനൊപ്പം ദുരന്ത പ്രദേശങ്ങളില്‍ എത്തിയിരിന്നു.
Image: /content_image/India/India-2018-07-26-05:15:39.jpg
Keywords: ആലഞ്ചേ
Content: 8281
Category: 1
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയുടെ 'മനുഷ്യജീവന്‍' ചാക്രിക ലേഖനത്തിന് 50 വയസ്
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യസ്നേഹം, ലൈംഗീകത, ജീവന്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ ചിന്തകളുമായി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പുറത്തിറക്കിയ 'Humanae Vitae' അഥവാ 'മനുഷ്യജീവന്‍' ചാക്രിക ലേഖനത്തിന് 50 വയസ്. 1968 ജൂലൈ 25നാണ് പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പ പ്രബോധനം പുറത്തിറക്കിയത്. ആധുനിക കാലഘട്ടത്തില്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഇറങ്ങിയതോടെ ജീവനോടുള്ള സഭയുടെ നിലപാടും ആദരവും ശക്തമായി പ്രഖ്യാപിച്ച പ്രമാണരേഖയാണിത്. ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പാപ്പ തന്റെ ചാക്രിക ലേഖനം സമര്‍പ്പിച്ചത്. ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെ ചാക്രിക ലേഖനത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ച പോള്‍ ആറാമന്‍ പാപ്പ സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും സമ്പത്ത്, സമ്പന്നരുടെ കൈകളില്‍ ഒതുക്കിപ്പിടിക്കാനുമുള്ള നീക്കമായിരുന്നുവെന്ന്‍ രേഖപ്പെടുത്തിയിരിന്നു. ചാക്രിക ലേഖനം പുറത്തുവന്നപ്പോള്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അര നൂറ്റാണ്ടിന് ശേഷം ഏറെ പ്രാധാന്യത്തോടെയാണ് സഭ ചാക്രിക ലേഖനത്തെ സ്മരിക്കുന്നത്. അടുത്തിടെ ചാക്രിക ലേഖനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടണില്‍ അഞ്ഞൂറോളം പുരോഹിതര്‍ ഒപ്പുവച്ച് പ്രസ്താവനയിറക്കിയിരിന്നു.
Image: /content_image/News/News-2018-07-26-06:28:00.jpg
Keywords: പോള്‍ ആറ, ഹ്യു
Content: 8282
Category: 1
Sub Category:
Heading: തിരുവോസ്തിയെ അവഹേളിച്ച് ദക്ഷിണ കൊറിയന്‍ ഫെമിനിസ്റ്റ് സംഘടന
Content: സിയോള്‍: തിരുവോസ്തിയെ നിന്ദിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ ഫെമിനിസ്റ്റ് സംഘടനയുടെ നടപടി വിവാദത്തില്‍. ജൂലൈ പത്താം തീയതിയാണ് 'വൊമാഡ്' എന്ന പേരിലുളള ഫെമിനിസ്റ്റ് സംഘടനയുടെ വെബ്സൈറ്റിൽ തിരുവോസ്തിയെ അപമാനിച്ച് ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ചിത്രത്തിൽ അശ്ശീലപരമായ വാക്കുകളിൽ സഭയെ വിമർശിച്ചു കൊണ്ട് തിരുവോസ്തിയുടെ മേൽ ചുവന്ന മഷി കൊണ്ട് എഴുതിയിരിക്കുന്നതും മറ്റൊരു ചിത്രത്തിൽ തിരുവോസ്തി കത്തി കരിഞ്ഞ നിലയിലുമാണു കാണപ്പെടുന്നത്. വനിതാ പൗരോഹിത്യം കത്തോലിക്കാ സഭ അംഗീകരിക്കാത്തതിനെകുറിച്ചും, സഭയുടെ ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടുകളെയും പോസ്റ്റിൽ സംഘടന വിമർശിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് കൊറിയയിലെ മെത്രാൻ സമിതിയും, അനേകം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. നടപടിയില്‍ ഖേദം രേഖപ്പെടുത്തി ജൂലൈ പന്ത്രണ്ടാം തീയതി ദക്ഷിണ കൊറിയൻ മെത്രാൻ സമിതി പ്രസ്താവന ഇറക്കിയിരിന്നു. തിരുവോസ്തിയെ വികൃതമാക്കിയത് കത്തോലിക്കാ സഭയുടെ കാതലായ പ്രബോധനത്തിനെതിരെ നടത്തിയ അവഹേളനമാണെന്നും, കത്തോലിക്കരെ മുഴുവൻ അപമാനിച്ചതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വ്യക്തിക്ക് നിയമപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നിവേദനം ദക്ഷിണ കൊറിയൻ ഗവണ്‍മെന്റിന് നൽകപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2018-07-26-07:47:20.jpg
Keywords: തിരുവോ, ഫെമിനി
Content: 8283
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പയില്‍ കാല്‍നടയായും സൈക്കിളിലുമായി എത്തിയത് അറുപതിനായിരം തീര്‍ത്ഥാടകര്‍
Content: മെക്സിക്കോ സിറ്റി: 185 മൈലുകളോളം താണ്ടി മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പ മരിയൻ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കാല്‍നടയായും, സൈക്കിളിലുമായി എത്തിയത് അറുപതിനായിരത്തോളം വിശ്വാസികള്‍. ക്യുരെറ്റാരോ സംസ്ഥാനത്ത് നിന്നുമാരംഭിച്ച തീര്‍ത്ഥാടനം 17 ദിവസങ്ങള്‍ കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂലൈ 22-നാണ് ഗ്വാഡലൂപ്പ ബസലിക്കയില്‍ എത്തിയത്. മൂന്ന്‍ സംഘങ്ങളായിട്ടായിരുന്നു തീര്‍ത്ഥാടന സംഘം തങ്ങളുടെ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ആറ് മണിക്കെത്തിയ ആദ്യ സംഘത്തില്‍ മുന്നൂറോളം സൈക്കിള്‍ യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഉച്ചയോട് കൂടി ഇരുപത്തിമൂവായിരത്തോളം സ്ത്രീകള്‍ അടങ്ങുന്ന സംഘമെത്തി. അതിനുശേഷമാണ് 'ഗ്വാഡലൂപെ മാതാവിന്റെ പടയാളികള്‍' എന്നറിയപ്പെടുന്ന മുപ്പത്തി അയ്യായിരത്തോളം വരുന്ന പുരുഷന്‍മാരുടെ സംഘമെത്തിയത്. ക്യുരെറ്റാരോയിലെ മെത്രാനായ അര്‍മെന്‍ഡാരിസ് ജിമെനെസും തീര്‍ത്ഥാടകര്‍ക്ക് ധൈര്യവും, പ്രചോദനവും നല്‍കികൊണ്ട് വിശ്വാസികള്‍ക്കൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. മൂന്നു കുര്‍ബാന ബിഷപ്പ് ജിമെനെസ് മെത്രാന്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം അര്‍പ്പിച്ചു. നമ്മുടെ സമയം യേശുവുമായി ചിലവഴിക്കുന്നതില്‍ ഭയപ്പെടരുതെന്നും സമയം യേശുവിനായി സമര്‍പ്പിക്കണമെന്നുമായിരിന്നു ആദ്യ കുര്‍ബാനക്കിടയില്‍ മെത്രാന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്. യേശുവിനോടൊപ്പം മാത്രമേ ദൈവത്തിലും, മറ്റ് സഹജീവികളിലും ശരിയായ സമാധാനവും, അനുതാപത്തിന്റെ ഫലവും അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കൊപ്പം അര്‍പ്പിച്ച കുര്‍ബാനക്കിടയില്‍ മെത്രാന്‍ പറഞ്ഞു. യേശുവില്‍ നമ്മുടെ ഹൃദയം നവീകരിക്കുന്നില്ലെങ്കില്‍ നമുക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ലെന്നു മൂന്നാമത്തെ ദിവ്യബലിയില്‍ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തങ്ങളെ ശക്തിപ്പെടുത്തിയ ഒരു വ്യത്യസ്ഥമായ വിശ്വാസ അനുഭവമായിരുന്നുവെന്നാണ് തീര്‍ത്ഥാടനത്തിനു ശേഷം ക്യുരെറ്റാരോ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിമെനെസ് മെത്രാന്‍ തീര്‍ത്ഥാടനത്തെ വിശേഷിപ്പിച്ചത്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.
Image: /content_image/News/News-2018-07-26-09:43:20.jpg
Keywords: ഗ്വാഡ