category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുവോസ്തിയെ അവഹേളിച്ച് ദക്ഷിണ കൊറിയന്‍ ഫെമിനിസ്റ്റ് സംഘടന
Contentസിയോള്‍: തിരുവോസ്തിയെ നിന്ദിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ ഫെമിനിസ്റ്റ് സംഘടനയുടെ നടപടി വിവാദത്തില്‍. ജൂലൈ പത്താം തീയതിയാണ് 'വൊമാഡ്' എന്ന പേരിലുളള ഫെമിനിസ്റ്റ് സംഘടനയുടെ വെബ്സൈറ്റിൽ തിരുവോസ്തിയെ അപമാനിച്ച് ചിത്രം പോസ്റ്റ് ചെയ്തത്. ഒരു ചിത്രത്തിൽ അശ്ശീലപരമായ വാക്കുകളിൽ സഭയെ വിമർശിച്ചു കൊണ്ട് തിരുവോസ്തിയുടെ മേൽ ചുവന്ന മഷി കൊണ്ട് എഴുതിയിരിക്കുന്നതും മറ്റൊരു ചിത്രത്തിൽ തിരുവോസ്തി കത്തി കരിഞ്ഞ നിലയിലുമാണു കാണപ്പെടുന്നത്. വനിതാ പൗരോഹിത്യം കത്തോലിക്കാ സഭ അംഗീകരിക്കാത്തതിനെകുറിച്ചും, സഭയുടെ ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടുകളെയും പോസ്റ്റിൽ സംഘടന വിമർശിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് കൊറിയയിലെ മെത്രാൻ സമിതിയും, അനേകം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. നടപടിയില്‍ ഖേദം രേഖപ്പെടുത്തി ജൂലൈ പന്ത്രണ്ടാം തീയതി ദക്ഷിണ കൊറിയൻ മെത്രാൻ സമിതി പ്രസ്താവന ഇറക്കിയിരിന്നു. തിരുവോസ്തിയെ വികൃതമാക്കിയത് കത്തോലിക്കാ സഭയുടെ കാതലായ പ്രബോധനത്തിനെതിരെ നടത്തിയ അവഹേളനമാണെന്നും, കത്തോലിക്കരെ മുഴുവൻ അപമാനിച്ചതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വ്യക്തിക്ക് നിയമപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നിവേദനം ദക്ഷിണ കൊറിയൻ ഗവണ്‍മെന്റിന് നൽകപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-26 12:15:00
Keywordsതിരുവോ, ഫെമിനി
Created Date2018-07-26 12:17:20