Contents

Displaying 7951-7960 of 25184 results.
Content: 8264
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിനായി ആഗോള ഉന്നതതല യോഗം നാളെ മുതല്‍; പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം
Content: വാഷിംഗ്‌ടണ്‍ ഡിസി: ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉന്നത തല യോഗം വാഷിംഗ്‌ടണ്‍ ഡിസിയില്‍ നാളെ ആരംഭിക്കും. 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവ വിശ്വാസികളാണ്. ഈ സാഹചര്യത്തില്‍ നടത്തുന്ന ഉന്നതതല യോഗം ആഗോള തലത്തില്‍ വലിയ രീതിയില്‍ ഇടപെടലുകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ തലസ്ഥാന നഗരം ഈ ആഴ്ച അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്. മൂന്ന്‍ ദിവസത്തെ പരിപാടിക്കിടയില്‍ മതപീഡനത്തിനിരയാവര്‍ തങ്ങള്‍ നേരിട്ട ക്രൂരമായ അനുഭവങ്ങളെ കുറിച്ച് നേരിട്ട് വിവരിക്കും. ലോകമാസകലം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും, മതപീഡനത്തേയും വിഭാഗീയതയേയും തടയുവാന്‍ കൈകൊള്ളേണ്ട ഫലപ്രദമായ നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ മതസ്വാതന്ത്ര്യ നയലക്ഷ്യങ്ങളെക്കുറിച്ച് അവലോകനം നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിമാരും വിദേശ പ്രതിനിധികളും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി തങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് വിവരിക്കും. ആഗോള മനുഷ്യാവകാശത്തിനു വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നത് വെറും കാഴ്ചക്കാരേപ്പോലെ അമേരിക്ക നോക്കിനില്‍ക്കില്ലെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്തരത്തിലൊരു യോഗം ലോകത്താദ്യമായാണ് നടക്കുന്നതെന്നും, യോഗം സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിന്റെ അമേരിക്കന്‍ അംബാസഡറായ സാം ബ്രൌണ്‍ ബാക്ക് പറഞ്ഞു. ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്ന ഉടന്‍ തന്നെ മതസ്വാതന്ത്ര്യത്തിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‍ വ്യക്തമാക്കിയിരിന്നു. ഇതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
Image: /content_image/News/News-2018-07-23-12:47:22.jpg
Keywords: മതസ്വാത, അമേരി
Content: 8265
Category: 18
Sub Category:
Heading: സിസ്റ്റര്‍ അമല കൊലക്കേസ്; വിചാരണ ആരംഭിച്ചു
Content: കോട്ടയം: പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ (69) കൊലപ്പെടുത്തിയ കേസില്‍ പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. കാസര്‍ഗോഡ് സ്വദേശി സതീഷ് നായര്‍ ആണ് പ്രതി. 2015 സെപ്റ്റംബര്‍ 16 ന് അര്‍ധരാത്രിക്ക് മഠത്തില്‍ അതിക്രമിച്ചു കയറിയ പ്രതി സിസ്റ്റര്‍ അമലയെ (69) കൈത്തൂന്പ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരിന്നു. കൊലപാതക കേസില്‍ അന്‍പതിലധികം സാക്ഷികളുണ്ട്. ഇന്നലെ രണ്ടു സാക്ഷികളെ വിസ്തരിച്ചു. ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത കേസിലും പ്രതിയായ സതീഷ് ബാബുവിനെ കഴിഞ്ഞ മാസം പാലാ കോടതി ആറു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.
Image: /content_image/India/India-2018-07-24-04:05:55.jpg
Keywords: കൊലപ
Content: 8266
Category: 18
Sub Category:
Heading: തിരുനാള്‍ ലഘൂകരിച്ച് കുട്ടനാടിനു കാരുണ്യ സ്പര്‍ശവുമായി പുന്നപ്ര ദേവാലയം
Content: ആലപ്പുഴ: വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ലഘൂകരിച്ച് കുട്ടനാടിന്റെ കണ്ണീരൊപ്പിക്കൊണ്ട് പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് പള്ളി. 18 മുതല്‍ 22 വരെ നടന്ന തിരുനാള്‍ പൊലിമ കുറച്ചു ദുരിതബാധിതരെ സഹായിക്കണമെന്ന നിര്‍ദേശം വികാരി ഫാ. ബിജോയ് അറയ്ക്കലാണ് മുന്നോട്ടുവച്ചത്. ഇക്കാര്യം തിരുനാള്‍ പ്രസുദേന്തിമാരും യുവജനങ്ങളും ഏറ്റെടുക്കുകയായിരിന്നു. പ്രസുദേന്തിമാരുടെ സഹായത്തിനൊപ്പം ഫാ. ബിജോയ് അറയ്ക്കല്‍ തന്റെ വിഹിതം കൂടി നല്‍കുകയായിരിന്നു. പണമായും അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളുമായൊക്കെയായി അനേകര്‍ തങ്ങളുടെ സംഭാവന പള്ളിയ്ക്കു നല്‍കി. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് യുവദീപ്തി പ്രവര്‍ത്തകര്‍ തയാറാക്കി. ദിവസവും രാവിലെ എട്ടോടെ പ്രാര്‍ത്ഥനയ്ക്കുശേഷം ഭക്ഷ്യധാന്യങ്ങള്‍ വാഹനത്തില്‍ പള്ളാത്തുരുത്തിയിലെത്തിച്ചു. അവിടെനിന്നു ചെറുവള്ളങ്ങളില്‍ ഭക്ഷ്യ കിറ്റുകള്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു. പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പെരുന്തുരുത്ത്, മാന്നാര്‍, ആയാംകുടി, അല്‍ഫോന്‍സാപുരം, വാലാച്ചിറ പ്രദേശത്ത് ഒരാഴ്ചയായി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ദുരിതബാധിത മേഖലയില്‍ സഭയിലെ വിവിധ രൂപതകള്‍ തങ്ങളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Image: /content_image/India/India-2018-07-24-04:24:11.jpg
Keywords: ദുരിത
Content: 8267
Category: 18
Sub Category:
Heading: ദുരിത മേഖലയില്‍ ചങ്ങനാശേരി അതിരൂപത നടപ്പാക്കിയത് ഒരുകോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങള്‍
Content: ചങ്ങനാശേരി: കോട്ടയം ആലപ്പുഴ ജില്ലകളിലെ പ്രളയ ദുരിത മേഖലകളില്‍ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തതുള്‍പ്പെടെ ചങ്ങനാശേരി അതിരൂപത നടപ്പാക്കിയത് ഒരുകോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. വെള്ളപ്പൊക്ക ദുരിതം ആരംഭിച്ച ദിവസങ്ങളില്‍ തന്നെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ അതിരൂപത സഹായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരിന്നു. മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി വെള്ളപ്പൊക്കമേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്‍പത് ടണ്‍ അരി, പത്ത് ടണ്‍ പയര്‍, മൂന്ന് ടണ്‍ പഞ്ചസാര, നാല് ടണ്‍ ആട്ട തുടങ്ങിയ അവശ്യവസ്തുക്കളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. രണ്ടാംഘട്ടമായി അയ്യായിരം പായ്ക്കറ്റ് പാല്‍, ആറായിരത്തോളം പായ്ക്കറ്റ് ബ്രഡ്, വിവിധ ഇടവകകളില്‍ നിന്നു സമാഹരിച്ച ഭക്ഷണ പൊതികള്‍ തുടങ്ങിയവ വിതരണം ചെയ്തു. ആലപ്പുഴ, പുളിങ്കുന്ന്, ചന്പക്കുളം, എടത്വാ ഫൊറോനകളിലെ 76 ഇടവകപരിധികളിലെ നാനാജാതി മതസ്ഥരായ ഒരുലക്ഷത്തോളം കുടുംബങ്ങളില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങളും ബഡ്ഷീറ്റ്, മുണ്ട്, തോര്‍ത്ത്, നൈറ്റി തുടങ്ങിയ വസ്ത്രങ്ങളും വിതരണം ചെയ്തു. കുട്ടനാട്ടിലെ വിവിധ ഇടവകകളിലെ വൈദികരും സന്നദ്ധസംഘടനാ പ്രതിനിധികളും ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ദുരിതമേഖലയിലെ വീടുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുകയാണ്. അടുത്ത ഞായറാഴ്ച അതിരൂപതയിലെ വിവിധ ഇടവകകളില്‍ വിശുദ്ധകുര്‍ബാന മധ്യേ സ്വീകരിക്കുന്ന സ്‌തോത്രക്കാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-07-24-04:55:11.jpg
Keywords: ദുരിത
Content: 8268
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തി നിയമനിർമ്മാണ സഭാംഗം
Content: ലണ്ടന്‍: വിശ്വാസത്തിന്റെ പേരിൽ ക്രിസ്‌ത്യാനികൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ചോദ്യം ഉയർത്തി നിയമനിർമ്മാണ സഭാംഗം. ക്രോയിഡൺ സൗത്തിൽ നിന്നുള്ള നിയമനിർമ്മാണ സഭാംഗമായ ക്രിസ്‌ ഫിലിപ്പാണ് ക്രൈസ്തവ പീഡനത്തെ പറ്റി ചോദ്യം ഉന്നയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌ത്യാനികൾക്കു നേരേയുളള അക്രമങ്ങളും, പീഡനങ്ങളും വർദ്ധിച്ചു വരികയാണെന്നും, ഈ കാര്യത്തിൽ തനിക്കുളള ആശങ്ക പ്രധാനമന്ത്രിക്കുണ്ടോയെന്നും ക്രിസ് ഫിലിപ്പ്, തെരേസ മേയോട് ചോദിച്ചു. പാക്കിസ്ഥാനിലെ ആശുപത്രിയിൽ അടിയേറ്റ് കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസി സുനിൽ സലിമിന്റെ കാര്യവും, പ്രാർത്ഥിച്ചതിന്റെ പേരിൽ എറിത്രിയയിലെ ജയിലിലടയ്ക്കപ്പട്ട മുപ്പത്തി മൂന്ന് സ്ത്രീകളുടെ കാര്യവുമാണ് ക്രിസ്‌തീയ പീഡനത്തിന്റെ ഉദാഹരണങ്ങളായി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാട്ടിയത്. ഒരു ഗവണ്‍മെന്റ് എന്ന നിലയ്ക്ക് തന്റെ സർക്കാർ പീഡിപ്പിക്കപ്പെടുന്ന ക്രെെസ്തവർക്കൊപ്പം നിൽക്കുമെന്നും, അവരെ തങ്ങൾ പിന്‍തുണയ്ക്കുമെന്നും തെരേസ മേയ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇക്കാലഘട്ടത്തിലും ക്രെെസ്തവ വിശ്വാസികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത് ഉൾക്കൊളളാൻ പ്രയാസമാണെന്നും, എന്നാൽ ഏതു മതത്തിലും ഏതു വിശ്വാസത്തിലും ഉൾപ്പെട്ട ആളാണെങ്കിലും അവരുടെ വിശ്വാസം പിന്തുടരാനായുള്ള സ്വാതന്ത്യത്തിനായി നിലകൊള്ളുമെന്ന് ആവർത്തിച്ചു പറയാൻ നാം തയാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കളോടായി പറഞ്ഞു. പീഡനമേൽക്കുന്ന ക്രിസ്‌ത്യാനികൾക്കായി ബ്രിട്ടണിലെ രാഷ്ട്രീയ വേദികളിൽ നിരന്തരം ശബ്ദമുയർത്തുന്ന ചുരുക്കം ചില ബ്രിട്ടീഷ് നേതാക്കൻമാരിൽ ഒരാളാണ് ക്രിസ്‌ ഫിലിപ്പ്.
Image: /content_image/News/News-2018-07-24-06:11:08.jpg
Keywords: തെരേസാ മെയ്, ബ്രിട്ടീഷ്
Content: 8269
Category: 1
Sub Category:
Heading: ജീവസ്വരമുയര്‍ത്തി ജപ്പാനിലും മാർച്ച് ഫോർ ലൈഫ് തരംഗം
Content: ടോക്കിയോ: മനുഷ്യജീവന്റെ മഹത്വവും വിലയും പ്രഘോഷിച്ച് ജപ്പാനില്‍ മാർച്ച് ഫോർ ലൈഫ് തരംഗം. ജൂലൈ പതിനാറിന് ടോക്കിയോ നഗരത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് പ്രോലൈഫ് പ്രവർത്തകരാണ് പങ്കെടുത്തത്. 2014- മുതൽ ജപ്പാനിൽ നടത്തി വരുന്ന റാലി മുന്‍ വര്‍ഷങ്ങളിലെ പോലെ സമാധാനപരമായി പ്രാർത്ഥനയോടെ പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം സംഘാടകർ പങ്കുവെച്ചു. ദുർബലമായ അവസ്ഥയിലും മനുഷ്യജീവന് നൽകുന്ന ബഹുമാനമാണ് രാജ്യത്തിന്റെ സംസ്ക്കാരം വെളിപ്പെടുത്തുന്നതെന്നും അതിനാൽ ഭ്രൂണാവസ്ഥ മുതൽ മരണം വരെ ജീവൻ സംരക്ഷിക്കാൻ റാലിയിലൂടെ ബോധവത്ക്കരണം സാധ്യമാകട്ടെയെന്നും ജപ്പാൻ അപ്പസ്തോലിക ന്യൂൺഷോ ആർച്ച് ബിഷപ്പ് ജോസഫ് ചേനോത്ത് പറഞ്ഞു. സുകിച്ചി കത്തോലിക്ക ദേവാലയ വികാരി ഫാ.ലിയോ ഷൂമാക്കറിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ഈ വർഷത്തെ റാലിയ്ക്ക് തുടക്കം കുറിച്ചത്. ടോക്കിയോ നഗരവീഥിയിലൂടെ ആരംഭിച്ച റാലി ഗിൻസ, നിഹോൺബഷി പ്രദേശങ്ങളിലൂടെ ജപ്പാൻ നിയമസഭ മന്ദിരത്തിന് സമീപം ഹിബിയ പാർക്കിൽ സമാപിച്ചു. റോസാപൂക്കളും ലില്ലി പൂക്കളും അലങ്കരിച്ച ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും പ്രവർത്തകർ റാലിയിൽ വഹിച്ചിരിന്നു. അഞ്ച് വൈദികരുടെ നേതൃത്വത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി മൂന്നു കിലോമീറ്ററോളം പിന്നിട്ടാണ് റാലി പൂർത്തിയാക്കിയത്. മനുഷ്യ ജീവിതം ദൈവത്തിന്റെ ദാനമാണെന്നും ഉത്ഭവം മുതൽ സംരക്ഷിക്കപ്പെടണമെന്നും ടോക്കിയോ ആർച്ച് ബിഷപ്പ് മോണ്‍. ഈസാവോ കികുച്ചി അഭിപ്രായപ്പെട്ടു. സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ മാർച്ച് ഫോർ ലൈഫ്, നമ്മുക്ക് ലഭിച്ച ജീവിതത്തിന് നന്ദിയർപ്പിക്കുന്ന അവസരം കൂടിയാണെന്ന് റാലിയുടെ സംഘാടകണായ ഫാ.തോമസ് ഒന്നോഡ പറഞ്ഞു. 1948 ൽ പരിമിതമായ ഭ്രൂണഹത്യയ്ക്ക് നിയമാനുമതി നല്കിയ ജപ്പാൻ പിന്നീട് ആവശ്യാനുസരണം അബോർഷൻ അനുവദിക്കാന്‍ നിയമഭേദഗതി പാസ്സാക്കുകയായിരുന്നു. 1949 മുതൽ 2015 വരെയുള്ള കാലയളവിൽ നാല് കോടിയോളം ജാപ്പനീസ് ശിശുക്കളാണ് ഭ്രൂണഹത്യയ്ക്കിരയായതെന്ന് ഫാ.തോമസ് ഒന്നോഡ വ്യക്തമാക്കി. ഗർഭസ്ഥ ശിശുക്കളും ജപ്പാന്റെ സമ്പത്താണ്. സമാധാനപൂർണമായ ഭരണഘടനയുടെ ഭാഗമാകാൻ അവകാശികളുമാണ്. എന്നാൽ അബോർഷൻ നിയമത്തോടെ ജന്മാവകാശത്തിനായി അവർ പോരാടുകയാണെന്നും ഉദരത്തിൽ വധിക്കപ്പെടുന്ന ഭീകരാവസ്ഥയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജപ്പാനില്‍ ഗർഭനിരോധന മാർഗ്ഗങ്ങളുടെ അമിത ഉപയോഗം മൂലം വന്ധ്യത നിരക്ക് വർദ്ധിച്ചത് സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയ്ക്ക് കാരണമാകുന്ന അവസ്ഥ സംജാതമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-07-24-08:14:19.jpg
Keywords: ജീവന്‍, മാര്‍ച്ച് ഫോര്‍ ലൈഫ്
Content: 8270
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാജ്യം ഇസ്രായേല്‍: പ്രധാനമന്ത്രി നെതന്യാഹു
Content: ജറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാജ്യം ഇസ്രായേലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI) ന്റെ 13-മത് വാര്‍ഷിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തത്. മധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യത്തിന്റെ വഴികാട്ടിയും ദീപസ്തംഭവുമായാണ് അദ്ദേഹം ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേലില്‍ ക്രിസ്ത്യാനികള്‍ നിലനില്‍ക്കുക മാത്രമല്ല, പുരോഗതി പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുകയും, ക്രിസ്ത്യാനികള്‍ക്ക് യാതൊരു ഭയവും കൂടാതെ സ്വതന്ത്രമായി ആരാധന ചെയ്യുവാന്‍ കഴിയുകയും ചെയ്യുന്ന മേഖലയിലെ ഏക രാജ്യം ഇസ്രായേലാണ്. രാജ്യത്തെ ക്രൈസ്തവര്‍ എല്ലാ മേഖലയിലും വളരെയേറെ ഉന്നതി പ്രാപിച്ചിട്ടുള്ളവരാണെന്ന് മധ്യപൂര്‍വ്വേഷ്യയിലെ മറ്റ് രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് നെതന്യാഹു പറഞ്ഞു. ഇറാനില്‍ ക്രിസ്ത്യാനികള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനില്‍ നിരവധി ക്രിസ്ത്യാനികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, ജയിലില്‍ അടക്കപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെ ആരും ശബ്ദിക്കാത്തതു എന്തുകൊണ്ടാണ്? ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ വെറും കാഴ്ചക്കാരേപ്പോലെ തങ്ങള്‍ നോക്കി നില്‍ക്കുകയില്ല. ഇറാനില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളോടുള്ള തന്റെ പിന്തുണ അറിയിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ അനുകൂലിക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയാണ് ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI). ഇസ്രായേല്‍ വിരുദ്ധമായ വ്യാജപ്രചാരണങ്ങളേയും, ആശയങ്ങളേയും രാഷ്ട്രീയ ഭീഷണികളേയും പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. യഹൂദരെ കൂടാതെ ക്രൈസ്തവ വിശ്വാസം സാധ്യമല്ലെന്ന എന്ന ചിന്താഗതിയില്‍ ഊന്നിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.
Image: /content_image/News/News-2018-07-24-09:47:57.jpg
Keywords: ഇസ്രായേ
Content: 8271
Category: 1
Sub Category:
Heading: ക്രിസ്തുവിനെ സ്നേഹിക്കുന്നവരെ ലോകം ദ്വേഷിക്കും: ഫിലിപ്പീന്‍സ് കർദ്ദിനാൾ ടാഗിൾ
Content: മനില: ക്രിസ്തുവിനെ സ്നേഹിക്കുന്നവരെ ലോകം ദ്വേഷിക്കുമെന്നും കത്തോലിക്ക വിശ്വാസികള്‍ ആക്രമണത്തിന് വിധേയരാകാന്‍ ഒരുങ്ങണമെന്നും മനില ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ലൂയിസ് അന്റോണിയോ ടാഗിളിന്റെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ പതിനാറിന് കര്‍മ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മനില സെന്‍റ് സെബാസ്റ്റ്യൻ മൈനർ ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവമായി സ്വയം അവതരിക്കുന്നവരുടെ ഇടയിൽ ക്രിസ്തുവിന്റെ പാത പിന്തുടരുക ക്ലേശകരമാണെന്നും മറ്റുള്ളവരെ ആകർഷിക്കും വിധം ദൈവമെന്ന സങ്കല്പത്തെ വളച്ചൊടിക്കുന്നവർക്ക് അനേകം അനുഗാമികളെ ലഭിക്കുന്നതായും അദ്ദേഹം വിലയിരുത്തി. സഭയ്ക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ വിശ്വാസികൾ പതറരുത്. നമ്മള്‍ ക്രിസ്തുവിന് ഉള്ളവരാണെന്ന ബോധ്യത്തില്‍ സംയമനം പാലിക്കണം. ക്രിസ്തുവിനെ ക്രൂശിച്ച ലോകം ക്രിസ്ത്യാനികളെയും ഉപദ്രവിക്കുമെന്നത് തീർച്ചയാണ്. നിങ്ങളുടെ ഇടവക വൈദികര്‍ക്ക് പ്രോത്സാഹനം നല്‍കുക. വ്യാജ വാഗ്ദാനങ്ങളാൽ അന്ധമായ വിഭാഗമാണ് തെറ്റായ ദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതെന്നും ക്രിസ്തു അനുയായികൾ കുരിശുകൾ ചുമക്കാൻ തയ്യാറാകണമെന്നും കർദ്ദിനാൾ ടാഗിൾ പറഞ്ഞു. സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തെ കർമ്മലമാതാവിനു പ്രതിഷ്ഠിച്ചതിന്റെ നാനൂറാമത് വാർഷികമെന്ന നിലയിൽ ഇത്തവണത്തെ തിരുനാൾ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.
Image: /content_image/News/News-2018-07-24-10:14:31.jpg
Keywords: ടാഗി, ഫിലിപ്പീ
Content: 8272
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാന്‍ ബോധപൂര്‍വ്വ ശ്രമം: പ്രമേയവുമായി സീറോ മലബാര്‍ പാസ്റ്ററല്‍ യോഗം
Content: കൊച്ചി: അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാന്‍ സഭാവിരുദ്ധകേന്ദ്രങ്ങള്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെ യോഗം. പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തെയും സഭാ സംവിധാനങ്ങളെയും പരിശുദ്ധ കൂദാശകളെയും ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വിലയിരുത്തി സമ്മേളനം പ്രമേയം പാസാക്കി. നൂറുകണക്കിനു വൈദികരുടേയും സന്യസ്തരുടേയും ആയിരക്കണക്കിനു വിശ്വാസികളുടേയും ആത്മസമര്‍പ്പണവും നിസ്വാര്‍ഥസേവനവുമായി ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സഭയുടെ സേവനങ്ങളെ വിശ്വാസിസമൂഹമൊന്നാകെ അഭിമാനത്തോടെ ആദരിക്കുന്നു. പതിറ്റാണ്ടുകളായി സാമൂഹ്യ സേവന ആതുരശുശ്രൂഷാരംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്ത് അനേകായിരങ്ങളുടെ കണ്ണീരൊപ്പി അഭയവും സാന്ത്വനവും പകരുന്ന സഭാസമൂഹത്തേയും ക്രൈസ്തവ ശുശ്രൂഷാമേഖലകളേയും പൊതുസമൂഹത്തില്‍ ഇകഴ്ത്തികാണിക്കാനുള്ള സഭാവിരുദ്ധകേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. മാനുഷിക ബലഹീനതകള്‍ മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന വീഴ്ചകളുടെ പേരില്‍ ചില മാധ്യമങ്ങളും കേന്ദ്രങ്ങളും പരന്പരാഗത െ്രെകസ്തവവിശ്വാസത്തേയും സഭാസംവിധാനങ്ങളേയും പരിശുദ്ധകൂദാശകളേയും സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. ലോകാരാധ്യയായ മദര്‍ തെരേസായുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പോലും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ചില മാധ്യമങ്ങള്‍ തങ്ങളുടെ ഹിഡന്‍ അജന്‍ണ്ട ഉപയോഗിച്ച് വിചാരണയും വിധിയും സ്വമേധയാ നടത്തി ആരേയും കരിവാരിത്തേക്കുന്നത് ഭൂഷണമാണോ എന്ന് മതേതര ജനാധിപത്യ സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ മുഖമുദ്ര. ജാതിയും മതവും നോക്കാതെ ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രേരിതമായി ജനങ്ങളുടെ കഷ്ടപ്പാടുകളിലും ദു:ഖദുരിതങ്ങളിലും നിസ്വാര്‍ഥ സേവനമാണ് സഭയുടെ പ്രവര്‍ത്തന ശൈലി. സഭയുടെ സാമൂഹിക പ്രതിബദ്ധത സ്‌നേഹത്തിന്റെ നിറവില്‍ എക്കാലവും ചെയ്യാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തന ങ്ങളില്‍ രാപകല്‍ ശുശ്രൂഷിക്കുന്ന എല്ലാവരേയും പ്രത്യേകമായി ശ്ലാഹിക്കുന്നു. സഭയുടെ ഈ സ്‌നേഹശൈലി ഉള്‍ക്കൊള്ളാന്‍ സധിക്കാത്തവരുടെ അജ്ഞതയും അന്ധതയും വിശ്വാസിസമൂഹം അവഗണിക്കുന്നു. അതേസമയം സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സഭാവിരുദ്ധശക്തികളെ വിശ്വാസികളും സഭാനേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്. സഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തികേന്ദ്രീകൃതമല്ല, സംഘാതമായ ചിന്തയുടെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയില്‍ രൂപം കൊള്ളുന്നതാണ്. ജീവിക്കുന്ന സമൂഹത്തില്‍ െ്രെകസ്തവസാക്ഷ്യം നല്‍കുക എന്നതാണ് സഭയുടെ ദൗത്യം. ഭാരത ക്രൈസ്തവ സമൂഹം ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ടതിന്റെയും ജാതി മത വര്‍ഗ ചിന്തകളില്ലാതെ ഈ രാജ്യത്തിലെ സാധുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെയും പാരന്പര്യം വിസ്മരിക്കപ്പെടരുത്. മതേതരത്വത്തിന്റെയും അഹിംസയുടേയും മണ്ണില്‍ വിഷം പുരട്ടിയ പ്രചരണങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധതയും വര്‍ഗീയവാദവും ഉയര്‍ത്തുന്നത് അപലപനീയമാണ്. കുത്സിതമാര്‍ഗങ്ങളിലൂടെ സഭാനേതൃത്വത്തേയും സഭാസംവിധാനങ്ങളേയും ശുശ്രൂഷകളേയും അവഹേളിക്കാന്‍ ശ്രമിക്കുന്നവരെല്ലാം പൊതുനന്മയെപ്രതി അത്തരം ശ്രമങ്ങളില്‍നിന്ന് പിന്തിരിയണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം ക്രൈസ്തവ സ്ഥാപനങ്ങളിലും ശുശ്രൂഷകളിലും വ്യക്തിജീവിതത്തിലും കലര്‍പ്പില്ലാത്ത ക്രൈസ്തവസാക്ഷ്യം പുലര്‍ത്താന്‍ ഓരോ സഭാംഗവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസത്യങ്ങളും അപവാദങ്ങളും ചാര്‍ത്തി സഭയേയും സഭാസംവിധാനങ്ങളേയും ആക്ഷേപിച്ച് സഭയുടെ പ്രേഷിതചൈതന്യവും കൂട്ടായ്മയും ആര്‍ക്കും തകര്‍ക്കാനാവില്ല. വിശ്വാസി സമൂഹമൊന്നാകെ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും കരുത്തുപകരുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന യോഗം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്.
Image: /content_image/News/News-2018-07-25-04:53:21.jpg
Keywords: ക്രൈസ്തവ
Content: 8273
Category: 18
Sub Category:
Heading: ദൈവം നിശ്ചയിച്ചിട്ടുള്ള മാര്‍ഗങ്ങളില്‍ ജീവിതവിശുദ്ധി പ്രാപിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ഭരണങ്ങാനം: വിശുദ്ധി പ്രാപിക്കുന്നതിന് ദൈവം അല്‍ഫോന്‍സാമ്മയ്ക്ക് അനുവദിച്ച മാര്‍ഗം സഹനത്തിന്റേതായിരുന്നുവെന്നും ദൈവം നിശ്ചയിച്ചിട്ടുള്ള മാര്‍ഗങ്ങളില്‍ ജീവിതവിശുദ്ധി പ്രാപിക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധയുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുപറ്റുമ്പോഴാണ് പാപംമൂലം മനുഷ്യനു നഷ്ടപ്പെട്ട ദൈവീകച്ഛായ തിരിച്ചുകിട്ടുന്നത് . അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുചേര്‍ന്നു. വിശുദ്ധി പ്രാപിക്കണമെന്ന ആഗ്രഹം അല്‍ഫോന്‍സാമ്മയ്ക്കു കൊച്ചുപ്രായം മുതലേ ഉണ്ടായിരുന്നു. ആ ചിന്ത ദൈവം അവളില്‍ അങ്കുരിപ്പിച്ചതാണ്. ദൈവത്തോടു സഹകരിച്ച് അല്‍ഫോന്‍സാമ്മ ദൈവീക ജ്ഞാനത്തില്‍ വളര്‍ന്നു. ദൈവത്തില്‍നിന്നും ലഭിക്കുന്ന ജ്ഞാനം നിര്‍മലമായും സത്യസന്ധമായും നിഷ്പക്ഷമായും വിനയാന്വിതമായും ജീവിക്കാനുള്ള പ്രേരണ നല്‍കുന്നു. അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിക്കാധാരം ദൈവീകജ്ഞാനമാണ്. ഇന്നു ലോകത്തില്‍ തെറ്റായ ജ്ഞാനം പ്രചരിക്കുന്നുണ്ട്. നുണയും വിദ്വേഷവും സ്പര്‍ധയും വിഭാഗീയതയും വര്‍ഗീയതയുമെല്ലാം തെറ്റായ ജ്ഞാനത്തില്‍നിന്നു വരുന്നതാണ്. ജ്ഞാനത്തിന്റെ വെളിച്ചം നേടിയ അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ പരിമളം പരത്തുന്നു. വിശുദ്ധി പ്രാപിക്കുന്നതിന് ദൈവം അല്‍ഫോന്‍സാമ്മയ്ക്ക് അനുവദിച്ച മാര്‍ഗം സഹനത്തിന്റേതായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇന്നു താമരശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനി വിശുദ്ധയുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2018-07-25-05:16:35.jpg
Keywords: മാര്‍ ജോസഫ് പെരുന്തോ