Contents
Displaying 7981-7990 of 25183 results.
Content:
8294
Category: 18
Sub Category:
Heading: വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയെ തള്ളി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Content: ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ രേഖ ശര്‍മയുടെ പ്രസ്താവനയെ എതിര്‍ത്തു കേന്ദ്രസര്‍ക്കാരും ദേശീയ ന്യൂനപക്ഷ കമ്മീഷനും. വനിതാ കമ്മീഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ നിലപാടല്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. രേഖ ശര്‍മയുടെ നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും സംസ്ഥാന ബിജെപി നേതാവുമായ ജോര്‍ജ് കുര്യനും വ്യക്തമാക്കിയിട്ടുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ ക്രൈസ്തവരുടെ മൗലിക വിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും എതിരാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവുമില്ലായെന്നും കുമ്പസാരം നിരോധിക്കണമെന്നത് രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വനിത കമ്മീഷന്റെ ശുപാര്‍ശ തള്ളണം എന്നാവശ്യപ്പെട്ട് ജോര്‍ജ് കുര്യനും അല്‍ഫോന്‍സ് കണ്ണന്താനവും പ്രധാനമന്ത്രിക്കു കത്തെഴുതി.
Image: /content_image/India/India-2018-07-28-05:06:19.jpg
Keywords: കുമ്പസാര

8295
Category: 18
Sub Category:
Heading: പ്രധാന തിരുനാള്‍ ഇന്ന്; ഭരണങ്ങാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണത്തിരുനാള്‍ വിശ്വാസ സമൂഹം ഇന്നു ആചരിക്കുന്നു. അൽഫോൻസാമ്മ വിശുദ്ധയായതിനു ശേഷമുള്ള 10–ാമതു തിരുനാളാണിത്. വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേക്ക് തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ തീര്‍ത്ഥാടകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ നടന്ന ജപമാല പ്രദിക്ഷണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്ന് രാവിലെ 7.15നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ വിശുദ്ധ കുർബാന അര്‍പ്പിച്ചു. 10നു പാലാ രൂപതാദ്ധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് റാസ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 12നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണം. വൈകിട്ട് 5.30നുള്ള കുർബാനയോടെ തിരുനാൾ സമാപിക്കും. പുണ്യവതി സഹനജീവിതബലി അര്‍പ്പിച്ച ഭരണങ്ങാനം ക്ലാരമഠം, സന്യാസവ്രതം സ്വീകരിക്കുകയും ഭൗതികശരീരം അവസാനമായി സംവഹിക്കപ്പെടുകയും ചെയ്ത സെന്റ് മേരീസ് ഫൊറോന ദേവാലയം തിരുശേഷിപ്പുകളും ചരിത്രരേഖകളുമുള്ള മ്യൂസിയം എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Image: /content_image/India/India-2018-07-28-05:33:45.jpg
Keywords: അല്‍ഫോ

8296
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ സ്മരിച്ചു ന്യൂസിലാന്റില്‍ ഹൃദയസ്പര്‍ശിയായ പ്രദര്‍ശനം
Content: വെല്ലിംഗ്ടണ്‍: ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുരുന്ന് ജീവനുകളുടെ ഓര്‍മ്മയുണര്‍ത്തിക്കൊണ്ട് ന്യൂസിലാന്റിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ പ്രദര്‍ശനം ഹൃദയസ്പര്‍ശിയായി. 2017-ല്‍ അബോര്‍ഷന്‍ എന്ന മാരക പാപം കൊണ്ട് ഇല്ലാതാക്കപ്പെട്ട 13,285 കുരുന്ന് ജീവനുകളെ പ്രതിനിധീകരിക്കുന്ന ശിശുക്കളുടെ കാലുറകളും, ഷൂസുകളും, ചെരിപ്പുകളും, തൊപ്പികളും കൊണ്ട് പാര്‍ലമെന്റിന് മുന്നിലെ പുല്‍ത്തകിടി നിറച്ചുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ പ്രദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രദര്‍ശനം. 1961-ലെ ‘ക്രൈംസ് ആക്ട്’ പ്രകാരം ന്യൂസിലന്‍റില്‍ അബോര്‍ഷനു അനുമതിയില്ലെങ്കിലും 1977 മുതല്‍ അബോര്‍ഷന്‍ നിയന്ത്രണങ്ങളോടെ നിയമപരമാണ്. ‘ക്രൈംസ് ആക്ടി'നെ മറി കടന്ന്‍ അബോര്‍ഷന്‍ വെറുമൊരു ആരോഗ്യ പ്രശ്നമായി അംഗീകരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തോടുള്ള പ്രതിഷേധമായാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രദര്‍ശനമൊരുക്കിയത്. ‘വോയിസ് ഫോര്‍ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയാണ് ഈ പ്രദര്‍ശനത്തിനു പിന്നില്‍. പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന ഓരോ ജോടി വസ്തുവും അബോര്‍ഷന്‍ ചെയ്യപ്പെട്ട ഓരോ ജീവനേയും പ്രതിനിധീകരിക്കുന്നുവെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി. രാജ്യത്തുള്ള മുഴുവന്‍ പ്രോലൈഫ് പ്രവര്‍ത്തകരും പ്രദര്‍ശനത്തിനുവേണ്ട ശിശുക്കളുടെ കാലുറകളും, തൊപ്പികളും, ഷൂസുകളും സ്വയമായി തുന്നിയുണ്ടാക്കുകയായിരുന്നുവെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. പ്രദര്‍ശനത്തിനു ശേഷം ഇവ ആവശ്യമുള്ള അമ്മമാര്‍ക്ക് സംഭാവനയായി നല്‍കും. ‘ക്രൈംസ് ആക്ട്’ അനുസരിച്ച് അമ്മയുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനു ഭീഷണിയാണെന്ന് രണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ 20 ആഴ്ചകള്‍ക്ക് ശേഷമുള്ള ഭ്രൂണങ്ങളെ അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുമായിരുന്നുഉള്ളു. എന്നാല്‍ പുതിയനിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അബോര്‍ഷന്‍ ചെയ്യാവുന്ന അവസ്ഥ സംജാതമാവും. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 5 ലക്ഷത്തോളം ജീവനുകള്‍ ന്യൂസിലന്‍റില്‍ നിയമപരമായി അബോര്‍ഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. “നഷ്ടപ്പെട്ട ജീവനുകളെ തങ്ങള്‍ മറന്നിട്ടില്ലെന്നും, അബോര്‍ഷനെക്കാള്‍ നല്ല മാര്‍ഗ്ഗമുണ്ടെന്നും” പൊതുജനങ്ങളേയും, പാര്‍ലമെന്റിനേയും ബോധ്യപ്പെടുത്തുവാനാണ് തങ്ങള്‍ ഈ പ്രദര്‍ശനമൊരുക്കിയതെന്ന് വോയിസ് ഫോര്‍ ലൈഫിന്റെ നാഷണല്‍ പ്രസിഡന്റായ ജാക്വി ഡി റുയിട്ടെര്‍ പറഞ്ഞു.
Image: /content_image/News/News-2018-07-28-06:31:48.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8297
Category: 18
Sub Category:
Heading: വനിത കമ്മീഷന്‍റേത് വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന സമീപനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ക്രിസ്തീയ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന സമീപനമാണ് ദേശീയ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം. കുമ്പസാരം നിരോധിക്കുവാന്‍ വനിതാകമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ സംഭവം നിക്ഷിപ്ത താത്പര്യങ്ങളോടെ സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കണക്കുകൂട്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ വിശ്വാസികളില്‍ വളരെയേറെ സംശയങ്ങളും ആശങ്കകളുമുളവാക്കുന്ന ഒരു സമീപനമാണു ദേശീയ വനിതാ കമ്മീഷന്‍ മുന്‍വിധിയോടെ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തീയ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും വെറുപ്പും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന ഒരു സമീപനമാണിത്. ഇനിയും തെളിയിക്കപ്പെടാത്ത ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, സഭയിലെ ഉത്തരവാദപ്പെട്ടവരുമായി ആലോചിക്കാതെ കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങളെ ചോദ്യം ചെയ്യുകയും അവഗണിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. സഭയുടെ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് എന്തും സഹിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകും. ഓരോ കാലഘട്ടത്തിലും സഭയ്ക്ക് പ്രതിസന്ധികളി ലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. അപമാനവും വേദനയും സഹിക്കേണ്ടതായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, പ്രതിസന്ധികള്‍ സഭയെ ഒരിക്കലും തളര്‍ത്തിയിട്ടില്ല, വളര്‍ത്തിയിട്ടേയുള്ളൂ. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു പ്രധാനമന്ത്രിക്കു നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2018-07-28-07:28:43.jpg
Keywords: സൂസ

8298
Category: 1
Sub Category:
Heading: ലോക കുടുംബ സംഗമം: ഫ്രാന്‍സിസ് പാപ്പയുടെ സ്റ്റാമ്പുമായി എെറിഷ് ഗവണ്‍മെന്റ്
Content: ഡബ്ലിന്‍: ആഗസ്റ്റ് ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയാറാം തീയതി വരെ അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നടക്കുന്ന ലോക കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ എത്തുന്നതിന്റെ പ്രതീകമായി എെറിഷ് ഗവണ്‍മെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒരു യൂറോയുടെയും, ഒന്നര യുറോയുടെയും സ്റ്റാമ്പുകളാണ് ജൂലെെ ഇരുപത്തിയാറാം തീയതി മുതൽ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട തപാൽ ഒാഫിസുകളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ പറന്നുയരുന്ന ഒരു പ്രാവിനെ കെെയ്യിൽ പിടിച്ചിരിക്കുന്നതാണ് ഒരു യൂറോയുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം. കടൽ തീരത്തു കൂടി നടക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഒന്നര യൂറോയുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മാർപാപ്പയുടെ സന്ദർശനം സഭയ്ക്കും രാജ്യത്തിനും വലിയൊരു അവസരമാണെന്നും അതിനാൽ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകൾ യോജിച്ച രീതിയിലുള്ള ആദരമാണെന്നും ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിൻ പറഞ്ഞു. ലോക കുടുബ സംഗമത്തിനായി ഏകദേശം അഞ്ചുലക്ഷം ആളുകൾ ഡബ്ലിനിൽ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. 1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിനു ശേഷം അയർലണ്ട് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പരിപാടിയായാണ് ലോക കുടുംബ സംഗമത്തെ സംഘാടകര്‍ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2018-07-28-08:27:42.jpg
Keywords: കുടുംബ, ഐറിഷ

8299
Category: 1
Sub Category:
Heading: കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
Content: മെഡലിൻ: തെക്കൻ അമേരിക്കൻ രാഷ്ട്രമായ കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ബെത്ലേഹം ലോസ് അൽമൻഡ്രോസിലെ ഫാ. ജോൺ ഫ്രെഡി ഗാര്‍സിയോ ജറമിലോയാണ് ജൂലൈ 25 ന് താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്പതുകാരനായ ഫാ. ഗാര്‍സിയ അപാർടാഡോ രൂപത വൈദികനാണ്. സെന്‍റ് ഇഗ്നേഷ്യസ് ലയോള സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്ന വൈദികന്റെ വിയോഗത്തിൽ അതീവ ദുഃഖത്തിലാണ് അപാർടാഡോ രൂപത. മോഷണശ്രമം തടയുന്നതിനിടെ വൈദികൻ വധിക്കപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.
Image: /content_image/News/News-2018-07-28-10:05:14.jpg
Keywords: കൊളംബി

8300
Category: 1
Sub Category:
Heading: അപ്പസ്തോലരുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ശിലാപ്പെട്ടകം കണ്ടെത്തി
Content: ജറുസലേം: യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ശിലാപ്പെട്ടകത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍. മൂന്നു അപ്പസ്തോലന്‍മാരുടേയും ജന്മദേശമായി ബൈബിള്‍ പറയുന്ന (യോഹന്നാന്‍ 1:44) ബെത്സയിദാ എന്ന് കരുതപ്പെടുന്ന എല്‍ അരാജില്‍ നിന്നുമാണ് മുന്നൂറു കിലോഗ്രാം (661 പൗണ്ട്) ഭാരമുള്ള ശിലാപ്പെട്ടകാവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ ലോകത്ത് ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള കണ്ടെത്തല്‍ വളരെ അവിചാരിതമായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയത്. പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകളിലൂടെ ഗവേഷകര്‍ പരിശോധന നടത്തുന്നതിനിടെ ഒട്ടോമന്‍ യുഗത്തിലെ ഇരുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുമാണ് ഈ ശിലാപ്പെട്ടകത്തിന്റെ ഭാഗം കണ്ടെത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ പാഷാ അല്‍ യൂസുഫ് എന്ന ധനികന്റെയായിരുന്നു ഈ കെട്ടിടം. 1955-ല്‍ ഇസ്രായേല്‍ സൈന്യം ഈ കെട്ടിടം തകര്‍ത്തിരിന്നു. അവിടെയുണ്ടായിരുന്ന ദേവാലയത്തിന്റെ അള്‍ത്താരക്ക് താഴെയുള തറയില്‍ നിന്നുമാണ് മൂന്ന്‍ അറകളോട് കൂടിയ ശിലാപ്പെട്ടകത്തിന്റെ ഭാഗം കണ്ടെത്തിയത്. അതേസമയം എല്‍ അരാജ, ബെത്സയിദാ തന്നെയാണോയെന്ന കാര്യത്തില്‍ പുരാവസ്തുഗവേഷകര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. മേഖലയില്‍ ഉദ്ഘനനത്തിന് നേതൃത്വം നല്‍കുന്നയാളും കിന്നരെത് അക്കാഡമിക്ക് കൊളേജിലെ പ്രൊഫസറുമായ മോര്‍ദേക്കായി അവിയാം പറയുന്നത് അല്‍ അരാജും ബെത്സയിദായും ഒന്നു തന്നെയാണെന്നാണ്. ബൈസന്റയിന്‍ കാലഘട്ടത്തിലെ ദേവാലയങ്ങളില്‍ പ്രധാനപ്പെട്ട അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത് അള്‍ത്താരക്ക് കീഴെ ഇത്തരത്തിലുള്ള അറകളോട് കൂടിയ പെട്ടകത്തിലായിരുന്നുവെന്ന് പ്രൊഫ. അവിയാം പറയുന്നു. “പിന്നീട് അവര്‍ പത്രോസിന്റേയും, അന്ത്രയോസിന്റേയും ജന്മദേശമായ ബെത്സയിദായിലേക്ക് പോയി. അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്” എന്ന് എട്ടാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ തീര്‍ത്ഥാടകനായ വിശുദ്ധ വില്ലിബ്രോര്‍ഡ് എഴുതിയിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. അവിയാമിന്റെ വിലയിരുത്തല്‍.
Image: /content_image/News/News-2018-07-28-11:50:13.jpg
Keywords: ഇസ്രാ, പുരാതന

8301
Category: 1
Sub Category:
Heading: ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നു കരുതുന്നവരുടെ കയ്യിലെ ചട്ടുകമായി മാറരുത്: സര്‍ക്കുലറുമായി മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നും അങ്ങനെ അവരെ ഒന്നൊന്നായി തിന്നൊടുക്കാമെന്നും കരുതുന്നവരുടെ കയ്യിലെ ചട്ടുകങ്ങളായി നമ്മള്‍ മാറരുതെന്നും വിശ്വാസികള്‍ അതീവ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മ്മിപ്പിച്ചുകൊണ്ടും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സര്‍ക്കുലര്‍. മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചാഭാസങ്ങള്‍ ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്കരുടെ പൊതുജനസ്വാധീനം കുറക്കുക എന്നത് മാത്രമല്ല സഭാംഗങ്ങള്‍ക്ക് തങ്ങളുടെ നേതൃത്വത്തോടും സംവിധാനങ്ങളോടും വെറുപ്പുളവാക്കുക എന്ന ലക്ഷ്യം കൂടി വച്ചുകൊണ്ടുള്ളതാണെന്നത് ഏതാണ്ട് വ്യക്തമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇന്ന് രൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ വായിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. #{red->none->b-> സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# ക്രൈസ്തവ വിശ്വാസസംഹിതക്കും വിശ്വാസിസമൂഹങ്ങള്‍ക്കും എതിരെയുള്ള എതിര്‍പ്പുകളും പീഡനങ്ങളും ലോകത്തില്‍ പുതുമയല്ല. എല്ലാ നൂറ്റാണ്ടിലും അതുണ്ടായിരുന്നു. തന്റെ അനുയായികള്‍ പീഡനങ്ങള്‍ നേരിടേണ്ടി വരുമെന്ന് നമ്മുടെ കര്‍ത്താവ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദിമനൂറ്റാണ്ടുകളില്‍ റോമാസാമ്രാജ്യത്തില്‍ ഭൂഗര്‍ഭാലയങ്ങളില്‍ ഒരുമിച്ച് കൂടി ആരാധന നടത്തിയിരുന്ന ക്രിസ്ത്യാനികള്‍ക്കെതിരെ മനുഷ്യമാംസം തിന്നുന്നവരെന്ന് പറഞ്ഞ് കുറ്റം ചുമത്തിയിരുന്നു. റോമാപട്ടണത്തിന് സ്വയം തീകൊളുത്തിയിട്ട് അതിന്റെ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി അവരെ ക്രൂരപീഢനത്തിന് വിധേയരാക്കിയ നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനാണ്. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വിജാതീയദേവന്മാരെ ആരാധിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ ക്രൂരമതമര്‍ദ്ദനത്തിന് വിധേയരാക്കി. ആധുനികനൂറ്റാണ്ടുകളില്‍ ഏകാധിപത്യ സര്‍ക്കാരുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികളെയും അവരുടെ നേതാക്കളെയും കല്‍ത്തുറുങ്കിലടക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ആയിരക്കണക്കണക്കിന് വൈദികരും സന്യസ്തരും അല്‍മായരും അടങ്ങുന്ന വിശ്വാസികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എവിടെയെല്ലാം പീഡനങ്ങളും മര്‍ദ്ദനങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സഭ തഴച്ചു വളരുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് തെര്‍ത്തൂല്യന്‍ എന്ന സഭാപിതാവ് പറഞ്ഞത് “രക്തസാക്ഷികളുടെ ചുടുചോരയിലാണ് ക്രൈസ്തവവിശ്വാസത്തിന്റെ വിത്ത് വളരുക” എന്ന്. നിക്കരാഗ്വന്‍ ഏകാധിപത്യസര്‍ക്കാരിന്റെ പട്ടാളക്കാരുടെ വെടിയേറ്റ് വി. കുര്‍ബാനമദ്ധ്യേ പരിശുദ്ധ മദ്ബഹായില്‍ മരിച്ച് വീണ ധീരരക്തസാക്ഷി ആര്‍ച്ച്ബിഷപ്പ് ഒസ്ക്കാര്‍ റൊമേരോയുടെ നാമകരണച്ചടങ്ങില്‍ സുവിശേഷസന്ദേശം കൊടുക്കവേ നമ്മുടെ ഇപ്പോഴത്തെ പരിശുദ്ധപിതാവ് ഫ്രാന്‍സീസ് പാപ്പ ഇപ്രകാരം പറഞ്ഞു: “രക്തസാക്ഷികളുടെ രക്തമാണ് ക്രൈസ്തവവിശ്വാസത്തിന്റെ വിത്ത് എന്ന തെര്‍ത്തൂല്യന്റെ വാക്കുകള്‍ സഭയുടെ ആദ്യകാലം മുതല്‍ തന്നെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. വളരെ നാടകീയമായ രീതിയില്‍ ഇന്നും വളരെയധികം ക്രൈസ്തവരക്തസാക്ഷികളുടെ രക്തം ലോകത്തിലെ പല ഭാഗങ്ങളിലും ചിന്തപ്പെടുന്നുണ്ട്. അവരങ്ങനെ കൊല്ലപ്പെടാന്‍ വിട്ടുകൊടുക്കുന്നത് അവരുടെ രക്തസാക്ഷിത്വം, വിശുദ്ധി, നീതി, മനുഷ്യര്‍ തമ്മിലുള്ള അനുരഞ്ജനം, ദൈവസ്നേഹം എന്നിവയുടെ സമൃദ്ധമായ ഒരു കൊയ്ത്തിന് തന്നെ കാരണമാകും എന്ന ഉറച്ച പ്രതീക്ഷ ഉള്ളതുകൊണ്ടാണ്. എന്നാല്‍ നമ്മളൊന്നോര്‍ക്കണം: ആരും രക്തസാക്ഷിയായി ജനിക്കുന്നില്ല. ആര്‍ച്ച്ബിഷപ്പ് റൊമേരോ പ്രസ്താവിച്ചതുപോലെ, കര്‍ത്താവ് നമുക്കാ ബഹുമതി തരുന്നില്ലെങ്കിലും നമ്മള്‍ നമ്മുടെ വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ പോലും മനസ്സാകണം.... എന്ന് പറഞ്ഞാല്‍ കൊല്ലപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുക എന്ന് മാത്രമല്ല അതിനര്‍ത്ഥം. ജീവന്‍ കൊടുക്കുക, അല്ലെങ്കില്‍ രക്തസാക്ഷിത്വത്തിന്റെ അരൂപി ഉണ്ടാകുക എന്ന് പറഞ്ഞാല്‍ അത് നമുക്ക് നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും സ്വന്തം ഉത്തരവാദിത്വത്തിന്റെ ആത്മാര്‍ത്ഥമായ പൂര്‍ത്തീകരണത്തിലും സമര്‍പ്പിക്കാന്‍ കഴിയുക എന്നാണര്‍ത്ഥം. അതായത് നമ്മുടെ ജീവന്‍ അല്‍പ്പാല്പമായി കൊടുക്കുക എന്നാണര്‍ത്ഥം”. നമ്മുടെ മാതൃഭൂമിയായ ഭാരതത്തില്‍ ഇത്രയും കാലം ക്രൈസ്തവര്‍ താരതമ്യേന ആരാധനാസ്വാതന്ത്ര്യം എല്ലാ കാലത്തും അനുഭവിച്ചിരുന്നു. അത്ര വലിയ പീഢനങ്ങളും മതമര്‍ദ്ദനങ്ങളും ഒന്നും നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. നമ്മുടെ രാജ്യം സ്വതന്ത്രമായി ഒരു ജനാധിപത്യഭരണക്രമത്തിലേക്ക് മാറിയപ്പോള്‍ ഭരണഘടനാശില്‍പ്പികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായിത്തന്നെ പരിരക്ഷയും വളര്‍ച്ചാ സാധ്യതയും ഭരണഘടനയില്‍ തന്നെ ഉള്‍പ്പെടുത്തി. അതിന്റെയെല്ലാം ഫലമാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള നാനാവിധത്തിലുള്ള പുരോഗതി. എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ നടന്നതുപോലെ ഇനി നടക്കുകയില്ല എന്ന സൂചനയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. സഭാസമൂഹത്തിന് എതിരേ സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തുടക്കത്തില്‍ സഭാനേതൃത്വത്തിന്റെ നിലപാടുകളും ചെയ്തികളുമാണ് ആക്രമിക്കപ്പെട്ടിരുന്നതെങ്കില്‍ സാവധാനം അത് നമ്മുടെ വിശ്വാസ സത്യങ്ങള്‍ക്ക് നേര്‍ക്കായിരിക്കുന്നു. അതോടൊപ്പം സഭാസമൂഹം എന്നതുപോലെ പൊതു സമൂഹവും രാജ്യം പോലും ആദരിക്കുന്ന, ആദര്‍ശ ക്രൈസ്തവവിശ്വാസജീവിതത്തിന്റെ ഉടമയായിക്കാണുന്ന വി. മദര്‍ തെരേസായേയും അവരുടെ സഹോദരിമാരേയും പോലെയുള്ളവരുടേയും ശുശ്രൂഷകളും ആക്രമണവിധേയമാകുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ നമ്മള്‍ വിശുദ്ധമെന്നും ബഹുമാന്യമെന്നും വിശ്വസിക്കുന്ന എല്ലാം ആക്രമണ വിധേയമായിക്കഴിഞ്ഞു. നമ്മുടെ ബാലമന്ദിരങ്ങള്‍ ഒട്ടുമിക്കതും പുതിയ നിയമപശ്ചാത്തലത്തില്‍ അടക്കേണ്ടി വന്നു. ഇപ്പോഴിതാ നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായ വിശുദ്ധകുമ്പസാരം പോലും നിരോധിക്കണം എന്ന് സര്‍ക്കാരിന്റെ ഭാഗമായ ദേശീയ വനിതാക്കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ആക്രമണം ഇനിയും ഉണ്ടാകാം. ആക്രമിക്കുന്നവരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. നമ്മുടെ സാന്നിദ്ധ്യവും സ്വാധീനവും പൊതുസമൂഹത്തിന് അന്യമാക്കുക എന്നതാണത്. അപചയങ്ങള്‍ മനുഷ്യര്‍ ഉള്ളിടത്ത് എല്ലാം ഉണ്ടാകും. മറ്റ് മതങ്ങളിലും സംഘടനകളിലും സര്‍ക്കാരിലും എല്ലാം അതുണ്ട്. അതുപോലെ സഭയിലും ഉണ്ടാകും. അതിന്റെ പേരില്‍ നമ്മളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ പിന്നില്‍ ചില നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. സമൂഹത്തിലെ പ്രബലരുടെ ശക്തിക്കെതിരെ പോരാടാന്‍ കഴിവുള്ള ഒരു ശക്തിയായ നമ്മെ ഇല്ലാതാക്കുക. മദ്യത്തിനും മയക്കുമരുന്നിനും പോര്‍ണോഗ്രാഫിക്കും എല്ലാം എതിരെ പോരാടുന്നതില്‍ നമ്മള്‍ മുന്‍ പന്തിയിലാണ്. അതുമൂലം നഷ്ടങ്ങള്‍ സഹിക്കുന്നവര്‍ക്ക് നമ്മുടെ സാന്നിദ്ധ്യം അസഹനീയമാണ്. നമ്മുടെ സമൂഹത്തിലെ ദളിത് സഹോദരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സഭാനേതൃത്വം ബന്ധപ്പെട്ടവര്‍ക്ക് തലവേദനയാണ്. അപ്പോള്‍ നമ്മളെ ഉന്മൂലനം ചെയ്യുക എന്നത് അവരുടെ ആവശ്യമാണ്. അപചയങ്ങളെ തടയുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. അല്ലാതെ അപചയങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ഇല്ലാതാക്കുക എന്നതല്ലല്ലൊ ചെയ്യേണ്ടത്. തലവേദന മാറ്റാന്‍ തല വെട്ടിക്കളയാറില്ല. അഴിമതി നടത്തുന്നത് കൊണ്ട് സര്‍ക്കാരേ വേണ്ട എന്ന് ആരും പറയില്ല. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതുകൊണ്ട് ഇനി ഉദ്യോഗസ്ഥര്‍ വേണ്ട എന്നാരും പറയുന്നില്ല. അതിനാല്‍ വനിതാക്കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്ന നീക്കം അപക്വവും അപലപനീയവും എന്നു മാത്രമല്ല ഭരണഘടനാവിരുദ്ധവുമാണ്. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഭാവിയില്‍ നമുക്കുണ്ടാകും. ഈ സത്യം നമ്മള്‍ തിരിച്ചറിയാന്‍ വൈകരുത്. ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചാഭാസങ്ങള്‍ ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്കരുടെ പൊതുജനസ്വാധീനം കുറക്കുക എന്നത് മാത്രമല്ല സഭാംഗങ്ങള്‍ക്ക് തങ്ങളുടെ നേതൃത്വത്തോടും സംവിധാനങ്ങളോടും വെറുപ്പുളവാക്കുക എന്ന ലക്ഷ്യം കൂടി വച്ചുകൊണ്ടുള്ളതാണെന്നത് ഏതാണ്ട് വ്യക്തമാണ്. സഭാസമൂഹത്തിലെ അസംതൃപ്തരും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും സരളമനസ്കരും അതെല്ലാം വിശ്വസിച്ച് ഈ ആക്രമണത്തില്‍ ഉത്സാഹപൂര്‍വ്വം പങ്ക് ചേരും എന്നും നമ്മള്‍ തിരിച്ചറിയണം. ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറുമെന്നും അങ്ങനെ അവരെ ഒന്നൊന്നായി തിന്നൊടുക്കാമെന്നും കരുതുന്നവരുടെ കയ്യിലെ ചട്ടുകങ്ങളായി നമ്മള്‍ മാറരുത്. അവര്‍ അവരുടെ ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ അവരുടെ കൂടെ കൂടുന്ന ക്രൈസ്തവരെ പുറത്തെറിയും എന്ന സത്യം കൂടി നമ്മുടെ മനസ്സില്‍ നിലനില്‍ക്കട്ടെ. ക്രൈസ്തവവിശ്വാസികള്‍ എന്ന നിലയില്‍ നമ്മള്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഇത്തരം ശക്തികള്‍ക്കെതിരെ അതിശക്തമായ പ്രാര്‍ത്ഥനയുടെ ആയുധവുമായി അവയെ നേരിടുക എന്നതാണ്. കര്‍ത്താവിന്റെ മുന്നറിയിപ്പ് നമ്മുടെ മനസ്സില്‍ ഉണ്ടാകട്ടെ: പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ ഈ വര്‍ഗ്ഗം ഒഴിഞ്ഞുപോകുകയില്ല (മത്താ: 17:21). വി. പൌലോസ് ശ്ലീഹായുടെ ഉപദേശം നമുക്ക് പ്രാവര്‍ത്തികമാക്കാം. “സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്ത് നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധാകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗിയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്ത് നില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ച് നില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ച് നില്‍ക്കുവിന്‍. സമാധനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ധരിക്കുകയും ചെയ്യുവിന്‍” (എഫേ. 6: 10-17). മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നിന്ന് 2018 ജൂലൈ മാസം 28 ന് നല്‍കപ്പെട്ടത്. ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാന്‍)
Image: /content_image/India/India-2018-07-29-01:44:10.jpg
Keywords: രുന്നേട

8302
Category: 1
Sub Category:
Heading: ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച യുവാവ് വെെദികനായി അഭിഷിക്തനായി
Content: യോഗ്യകർത്ത: ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച യുവാവ് ഇന്തോനേഷ്യയിൽ വെെദികനായി അഭിഷിക്തനായി. 'യേശു ഏകരക്ഷകന്‍' എന്നു തിരിച്ചറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹെൻറിച്ച് അൻഗ എന്ന യുവാവാണ് കഴിഞ്ഞ ദിവസം തിരുപട്ടം സ്വീകരിച്ചത്. ഇന്തോനേഷ്യയിലെ വളരെ പ്രശസ്തമായ കുടുംബത്തിലാണ് ഹെൻറിച്ച് അൻഗ ജനിച്ചത്. അൻഗയുടെ പിതാവും, മാതാവും ഇസ്ലാം മത വിശ്വാസികളായിരുന്നു. പിതാവ് പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയുടെ റെക്ടറായിരുന്നു. മാതാവ് കർലീനോ സുപ്പേലി ഇന്തോനേഷ്യയിലെ ആദ്യത്തെ വനിത ജ്യോതിശ്ശാസ്‌ത്രജ്ഞയായാണ് അറിയപ്പെടുന്നത്. കർലീനോ അറിയപ്പെടുന്ന ഒരു തത്ത്വചിന്തകകൂടിയാണ്. ഒരിക്കൽ കർലീനോ ഒരു കത്തോലിക്കാ തത്വചിന്താ ക്ലാസിൽ പങ്കെടുക്കാനിടയായി. അന്ന് കേട്ട ചില കാര്യങ്ങൾ കർലീനോയുടെ ജീവിതത്തെ മാറ്റി മറിക്കുകയായിരിന്നു. അവൾ പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നു. അമ്മയോടൊപ്പം മകനും കത്തോലിക്കാ വിശ്വാസം പുൽകുകയായിരിന്നു. പിതാവ് ഇസ്ലാം മതത്തിൽ തന്നെ തുടർന്നു. അധികം വൈകാതെ അൻഗ വെെദിക പഠനത്തിനായി ജെസ്യൂട്ട് സഭയിൽ ചേർന്നു. ഇക്കഴിഞ്ഞ ഇരുപത്തി അഞ്ചാം തീയതിയോഗ്യകർത്ത എന്ന സ്ഥലത്തുള്ള സെന്റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് അൻഗ പുരോഹിതനായി അഭിഷിക്തനായത്. അൻഗയുടെ പിതാവ് മകന്റെ പട്ടം സ്വീകരണം കാണാൻ ദേവാലയത്തിൽ എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ തിരുപട്ടം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.
Image: /content_image/News/News-2018-07-29-06:16:00.jpg
Keywords: ഇസ്ലാം, ഉപേക്ഷി

8303
Category: 18
Sub Category:
Heading: പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കെസിബിസി നിവേദനം സമര്‍പ്പിച്ചു
Content: കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ ശുപാര്‍ശ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കെസിബിസി നിവേദനം സമര്‍പ്പിച്ചു. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേസ് ഇപ്പോഴും അന്വേഷണഘട്ടത്തിലാണെന്നും പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്‌പോള്‍ തന്നെ നിഗമനങ്ങളില്‍ എത്തിച്ചേരുകയെന്നതു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ സംബന്ധിച്ചിടത്തോളം തികച്ചും അനുചിതവും അപക്വവുമാണെന്നും നിവേദനത്തില്‍ പറയുന്നു. പരാതി സത്യമാണെന്നു കാണുകയും ഒരു ദ്രോഹം സംഭവിച്ചതായി സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ കുറ്റവാളിക്ക് ഈ രാജ്യത്തിന്റെ നിയമമനുസരിച്ച് കഠിനവും മാതൃകാപരവുമായ ശിക്ഷ നല്കണം. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കോടതിയുടെ ജോലിയിലേക്കു കടന്നുകയറുന്നത് അനുവദിക്കരുത്. കുറ്റാരോപണം ആത്യന്തികമായി തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ സഭയുടെ നിയമമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്ന സഭകളും നടപടി സ്വീകരിച്ചുകൊള്ളും. പോലീസിന്റെ അന്വേഷണത്തെ ഇന്ത്യയിലെ ഒരു സഭയും എതിര്‍ക്കുകയോ തടയുകയോ ചെയ്തിട്ടില്ല. നേരേമറിച്ച് കേസിന്റെ അന്വേഷണത്തില്‍ സഹായിക്കാമെന്നും സഹകരിക്കാമെന്നും സഭയുടെ അധികാരികള്‍ ഉറപ്പുനല്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ െ്രെകസ്തവ വിശ്വാസത്തെയും വിശ്വാസാഭ്യസനത്തെയും നിന്ദിച്ചു കേരളത്തില്‍ പത്രസമ്മേളനം നടത്താന്‍ കമ്മീഷന്‍ അധ്യക്ഷ ധൃതി കാണിച്ചതെന്തിന്. ക്രിസ്തീയ സഭകളെയും അവയുടെ മതാഭ്യസനങ്ങളുടെ പ്രതിച്ഛായയെയും താറടിച്ചു കാണിക്കുകയെന്ന നിഗൂഢലക്ഷ്യം വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഉണ്ടായിരുന്നതായി അവരുടെ പ്രവൃത്തിയും പെരുമാറ്റവും തോന്നിപ്പിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.
Image: /content_image/News/News-2018-07-29-05:11:23.jpg
Keywords: കെസിബിസി