category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പ്രധാന തിരുനാള്‍ ഇന്ന്; ഭരണങ്ങാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം
Contentഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണത്തിരുനാള്‍ വിശ്വാസ സമൂഹം ഇന്നു ആചരിക്കുന്നു. അൽഫോൻസാമ്മ വിശുദ്ധയായതിനു ശേഷമുള്ള 10–ാമതു തിരുനാളാണിത്. വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേക്ക് തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ തീര്‍ത്ഥാടകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ നടന്ന ജപമാല പ്രദിക്ഷണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്ന് രാവിലെ 7.15നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ വിശുദ്ധ കുർബാന അര്‍പ്പിച്ചു. 10നു പാലാ രൂപതാദ്ധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് റാസ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 12നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണം. വൈകിട്ട് 5.30നുള്ള കുർബാനയോടെ തിരുനാൾ സമാപിക്കും. പുണ്യവതി സഹനജീവിതബലി അര്‍പ്പിച്ച ഭരണങ്ങാനം ക്ലാരമഠം, സന്യാസവ്രതം സ്വീകരിക്കുകയും ഭൗതികശരീരം അവസാനമായി സംവഹിക്കപ്പെടുകയും ചെയ്ത സെന്റ് മേരീസ് ഫൊറോന ദേവാലയം തിരുശേഷിപ്പുകളും ചരിത്രരേഖകളുമുള്ള മ്യൂസിയം എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-28 10:07:00
Keywordsഅല്‍ഫോ
Created Date2018-07-28 10:03:45