Contents
Displaying 8081-8090 of 25180 results.
Content:
8394
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്കു പാരീഷ് ഹാളുകള്‍ വിട്ടുകൊടുക്കുമെന്നു മാനന്തവാടി രൂപത
Content: മാനന്തവാടി: കാലവര്‍ഷക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനു അവശ്യമെങ്കില്‍ പാരീഷ് ഹാളുകളും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുക്കുമെന്നു മാനന്തവാടി രൂപത. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാക്കുന്നതിനു സജീവമായി ഇടപെടണമെന്നു രൂപത ഇടവകകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപതയിലെ ഓരോ ഇടവകയും യുവജനങ്ങളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അടിയന്തിര സഹായങ്ങള്‍ നല്കുകയും ചെയ്യുന്നത് അഭികാമ്യമാണെന്നും ഇടവക വൈദികര്‍ ഇതിനാവശ്യമായ നേതൃത്വം നല്‍കുവാന്‍ ശ്രമിക്കണമെന്നും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2018-08-10-05:09:22.jpg
Keywords: ജോസ് പൊരുന്നേ, മാനന്ത

8395
Category: 9
Sub Category:
Heading: നൂറാമത് രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: അനുഗ്രഹ വർഷങ്ങൾക്ക് നന്ദിയേകി ബഥേലിൽ പ്രത്യേക കൃതജ്ഞതാബലി
Content: ബർമിംങ്‌ഹാം: ലോകസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് ദൈവകരുണയുടെ ജീവിക്കുന്ന അടയാളമായി റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നൂറിന്റെ നിറവിൽ. ദൈവപരിപാലനയിൽ നൂറാമത് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബർമിങ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. നൂറാം കൺവെൻഷനൊരുക്കമായി സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി, സിസ്‌റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാഒരുക്കങ്ങൾ നാളത്തെ പ്രത്യേക കൃതജ്ഞതാബലിയോടെ പൂർത്തിയാകും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിലെ ചരിത്രമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളർത്തിയ സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണയും ടീനേജുകാർക്കും കുട്ടികൾക്കും പ്രത്യേക കൺവെൻഷൻ നടക്കും. പ്രായത്തിന്റെ പ്രലോഭനങ്ങളെ യേശുവിൽ അതിജീവിക്കാൻ ജപമാല ആയുധമാക്കുവാൻ ഉദ്‌ബോധിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാം ടീനേജുകാർക്കായി നടക്കും. #{red->none->b->നൂറാമത് കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ }# സ്വർഗ്ഗാരോഹണ തിരുനാളിനെ മുൻനിർത്തി കടന്നുവരുന്ന ഇത്തവണത്തെ കൺവെൻഷനിൽ ഫാ.സോജി ഓലിക്കലിനൊപ്പം ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയവീട്ടിൽ ,പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ തുടങ്ങിയവരും പങ്കെടുക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ നിറവിൽ 11ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-08-10-05:51:53.jpg
Keywords: രണ്ടാം

8396
Category: 1
Sub Category:
Heading: സിംബാബ്‌വേയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതി
Content: ഹരാരെ: തെക്കേ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് സമാധാന ശ്രമവുമായി ദേശീയ മെത്രാന്‍ സമിതി. തിരഞ്ഞെടുപ്പിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി സര്‍ക്കാരും, പ്രതിപക്ഷവും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടത്താനാണ് സിംബാബ്‌വേയിലെ മെത്രാന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 30ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പോടെയാണ് സിംബാബ്‌വേയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തിരഞ്ഞെടുപ്പില്‍ എമ്മേഴ്സണ്‍ എംനാന്‍ഗാഗ്വാ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവായ നെല്‍സണ്‍ ചമീസാ തിരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിച്ചുകൊണ്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് തര്‍ക്കമോ, അതിര്‍ത്തി പ്രശ്നമോ എന്തുതന്നെ ആയാലും ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കുവാന്‍ സഭ തയ്യാറാണെന്ന് സിംബാബ്‌വേ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറിയായ ഫാ. ഫ്രഡറിക്ക് ചിരോംബാ പറഞ്ഞു. വോട്ടിംഗില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചുകൊണ്ടു തലസ്ഥാന നഗരമായ ഹരാരെയില്‍ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാരെ സുരക്ഷാസൈന്യം വെടിവെച്ച് കൊന്നത് വലിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായിരുന്നു. കത്തോലിക്കാ സഭയും ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. നിരായുധരായ പൊതുജനങ്ങളെ ആയുധങ്ങളുപയോഗിച്ച് നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സിംബാബ്‌വേയിലെ കത്തോലിക്കാ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് അഭിപ്രായപ്പെട്ടു. കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സുരക്ഷാ സേന മാപ്പ് പറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഒറ്റക്കെട്ടായി മുന്നേറുകയാണെങ്കില്‍ പുരോഗതി താനേവരുമെന്നും ഫാ. ഫ്രഡറിക്ക് ചിരോംബാ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഇടവകകളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വഴി സഭ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതാണ്ട് 1.6 കോടിയോളം വരുന്ന ജനസംഖ്യയുള്ള സിംബാബ്‌വേയിലെ ജനങ്ങള്‍ ശരാശരി ഒരു ഡോളര്‍ കൊണ്ടാണ് ഒരു ദിവസം തള്ളി നീക്കുന്നത്. ഈ സാഹചര്യത്തോടൊപ്പം തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.
Image: /content_image/News/News-2018-08-10-06:27:47.jpg
Keywords: ആഫ്രി

8397
Category: 18
Sub Category:
Heading: ദേവാലയങ്ങള്‍ തുറന്നുകൊടുക്കുവാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ നിര്‍ദ്ദേശം
Content: കൊച്ചി: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ളിടത്തു ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും തുറന്നുകൊടുക്കാന്‍ നിര്‍ദ്ദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും മഴക്കെടുതി നേരിടുന്നതിനു സര്‍ക്കാരിന്‍റെ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കാനും ഏവരും ശ്രദ്ധിക്കണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം അസാധാരണമായ ദുരന്തസാഹചര്യമാണുള്ളത്. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിന്‍റെയും മറ്റു നദികളുടെയും തീരങ്ങളിലുള്ളവര്‍ ആശങ്കയിലാണ്. ജനജീവിതത്തിനും കൃഷികള്‍ക്കും മഴക്കെടുതി നാശം വിതയ്ക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഇടവകകളും സ്ഥാപനങ്ങളും വിശ്വാസിസമൂഹവും സന്നദ്ധരായി മുന്നിട്ടിറങ്ങണം. സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും മറ്റു പ്രസ്ഥാനങ്ങളും ഇടവകകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ദുരിതബാധിതര്‍ക്കും രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ മനത്തോടത്ത് ആഹ്വാനം ചെയ്തു. ദുരിതബാധിതര്‍ക്ക് പാരീഷ് ഹാളുകള്‍ തുറന്നുനല്‍കുവാനും സഹായമെത്തിക്കുവാനും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടവും ഇന്നലെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/India/India-2018-08-10-07:28:33.jpg
Keywords: ദുരിത

8398
Category: 1
Sub Category:
Heading: ലൈംഗീക പീഡനക്കേസുകള്‍ക്കെതിരെ നടപടിയെടുത്ത മെത്രാന്മാരെ അഭിനന്ദിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ക്കെതിരെ തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മെത്രാന്‍ സംഘം എടുത്ത നടപടിയെ അഭിനന്ദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. സഭാനിര്‍മ്മിതിയെ ക്രിയാത്മകമായി തുണയ്ക്കുന്ന നടപടിയും ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തുറവുള്ള നിലപാടും ഇതര ദേശീയ സഭകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് 7നു ദേശീയ സമിതിയുടെ പ്രസിഡന്‍റും ചിലിയിലെ മിലിട്ടറി ചാപ്ലിനുമായ ആര്‍ച്ചുബിഷപ്പ് സാന്‍റിയാഗോ സില്‍വ റേത്തേമാലസിന് അയച്ച കത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. സഭാസേവകരുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ ഇല്ലാതാക്കുന്നതിനും അവ തടയുന്നതിനും സഹായകമാകുന്ന വിധത്തില്‍ ചിലിയിലെ മെത്രാന്‍മാര്‍ എടുത്തിട്ടുള്ള പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതും വ്യക്തവുമാണ്. അടുത്തകാലത്ത് കത്തോലിക്കാ വൈദികരുമായി ബന്ധപ്പെട്ട് ചിലിയില്‍ ഉണ്ടായ കുട്ടികളുടെ പീഡനക്കേസുകളുടെ വെളിച്ചത്തില്‍ ഈ പ്രഖ്യാപനം നിര്‍ണ്ണായകവും കുറ്റകൃത്യത്തിന്‍റെ എല്ലാവശങ്ങളെയും കണക്കിലെടുത്തു കൊണ്ടുള്ളതുമാണ്. മെത്രാന്മാര്‍ എടുത്ത ധ്യാനാത്മകമായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും അഭിനന്ദനാര്‍ഹവുമാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.
Image: /content_image/News/News-2018-08-10-08:04:40.jpg
Keywords: ലൈം

8399
Category: 1
Sub Category:
Heading: സന്യാസ വഴിയില്‍ 75 വര്‍ഷങ്ങള്‍ പിന്നിട്ട് മെക്സിക്കന്‍ കന്യാസ്ത്രീ
Content: ഗ്വാഡലാജാര, മെക്സിക്കോ: കര്‍ത്താവിന്റെ മണവാട്ടിയായി സന്യസ്ഥ ജീവിതത്തില്‍ 75 വര്‍ഷങ്ങള്‍ പിന്നിട്ട് മെക്സിക്കന്‍ കന്യാസ്ത്രീ ശ്രദ്ധേയാകര്‍ഷിക്കുന്നു. മെക്സിക്കോയിലെ ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സഭാംഗമായ സിസ്റ്റര്‍ എമ്മായുടെ പ്രഥമ വൃതവാഗ്ദാനത്തിന്റെ 75-മത് വാര്‍ഷികമാണ് ഇക്കഴിഞ്ഞ ജൂലൈ 19-ന് ആഘോഷിക്കപ്പെട്ടത്. പാവപ്പെട്ട രോഗികളേയും, പ്രായമായവരേയും സഹായിച്ചുകൊണ്ടാണ് സിസ്റ്റര്‍ എമ്മാ കഴിഞ്ഞ 75 വര്‍ഷങ്ങളും ചിലവഴിച്ചത്. 1921-ല്‍ മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്തിലെ യാഹൂലിക്കായിലാണ് സിസ്റ്റര്‍ എമ്മാ ജനിക്കുന്നത്. 1940-ല്‍ എമ്മാ വാഴ്ത്തപ്പെട്ട വിസെന്റാ ചാവേസ് ഒറോസ്കോ സ്ഥാപിച്ച ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയില്‍ ചേര്‍ന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 1943 ജൂലൈ 16-ന് ആദ്യ വൃതവാഗ്ദാനം നടത്തി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നിത്യ വൃതവാഗ്ദാനം.‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സന്യാസിനീ സഭയെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. സിസ്റ്ററുമായി ഇടപഴകിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം സിസ്റ്ററിന്റെ സാന്നിധ്യം ദൈവസാന്നിധ്യത്തിനു തുല്ല്യമായിരുന്നുവെന്ന് ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി' സഭാംഗങ്ങള്‍ പറയുന്നു. തങ്ങളുടെ സഭയുടെ മൂല്യങ്ങള്‍ സിസ്റ്റര്‍ എമ്മായിലൂടെ തിളങ്ങുകയാണെന്നും സഹ കന്യാസ്ത്രീകള്‍ സൂചിപ്പിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവസേവനം ചെയ്യുന്നതിനുമാണ് ദൈവം നമുക്ക് നിയോഗം തന്നിരിക്കുന്നതെന്ന് സിസ്റ്റര്‍ എമ്മാ എപ്പോഴും തങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് സിസ്റ്ററിന്റെ കൂടെ താമസിക്കുന്ന കന്യാസ്ത്രീമാര്‍ പറഞ്ഞു. ഗ്വാഡലാജാരയിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള മഠത്തിലാണ് 97കാരിയായ സിസ്റ്റര്‍ എമ്മാ ഇപ്പോള്‍ താമസിക്കുന്നത്. സിസ്റ്റര്‍ എമ്മാ അംഗമായ സന്യാസിനീ സഭക്ക് മെക്സിക്കോയില്‍ നിരവധി ഹോസ്പിറ്റലുകളും, മെഡിക്കല്‍ ക്ലിനിക്കുകളും, മിഷന്‍ കേന്ദ്രങ്ങളും ഉണ്ട്.
Image: /content_image/News/News-2018-08-10-09:36:26.jpg
Keywords: കന്യാസ്

8400
Category: 1
Sub Category:
Heading: ആഗോള കുടുംബ സംഗമം: പാക്കിസ്ഥാൻ ക്രൈസ്തവരുടെ വിസ നിഷേധിച്ച് അയര്‍ലണ്ട്
Content: ഇസ്ലാമാബാദ്: ഡബ്ളിനിൽ നടക്കാനിരിക്കുന്ന ലോക കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ച പാക്കിസ്ഥാൻ ക്രൈസ്തവർക്ക് അയര്‍ലണ്ട് വിസ നിഷേധിച്ചു. മാർപാപ്പയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന സമ്മേളനത്തിനാണ് പാക്കിസ്ഥാൻ പൗരന്മാർ എന്ന കാരണത്താൽ ഐറിഷ് ഭരണകൂടം വിസ നിഷേധിച്ചത്. പാക്കിസ്ഥാനിൽ നിന്നും പതിനായിരം ക്രൈസ്തവ കുടുംബങ്ങളാണ് വിസയ്ക്ക് അപേക്ഷ നൽകിയത്. കറാച്ചി അതിരൂപതയിൽ നിന്നും അറുനൂറ് കുടുംബങ്ങൾ അപേക്ഷിച്ചുവെങ്കിലും എല്ലാവരുടേയും അപേക്ഷ ഐറിഷ് എംബസി നിരസിച്ചു. വൈദിക സന്യസ്ത സമൂഹങ്ങളുടെ അപേക്ഷയും തള്ളിയവയില്‍ ഉൾപ്പെടും. കുടുംബ സഹചര്യം, സാമ്പത്തികം, ജോലി, യാത്രാ ലക്ഷ്യം, അയര്‍ലണ്ടിലെ താമസ സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നതെന്ന് കറാച്ചിയിലെ ഐറിഷ് കോൺസുലേറ്റ് നല്‍കുന്ന വിശദീകരണം. എന്നാൽ അപേക്ഷകൾ നിരാകരിച്ച് ഒരേ മറുപടിയാണ് പലർക്കും ലഭിച്ചതെന്ന് കറാച്ചി ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ.അന്തോണി അബ്രസ് പറഞ്ഞു. തിരഞ്ഞെടുത്ത തീർത്ഥാടകർക്കാണ് ദേവാലയ അധികൃതർ കർദിനാൾ ജോസഫ് കോട്ട്സിന്റെ ശുപാർശ കത്ത് നല്കിയത്. എന്നാല്‍ എല്ലാവരുടേയും അപേക്ഷ ഐറിഷ് ഭരണകൂടം നിരാകരിച്ചതിൽ വിശ്വാസികൾ നിരാശയിലാണ്. മരുന്നു കമ്പനിയിൽ ജോലി ചെയ്യുന്ന സാമുവേൽ സർഫാർസ് ഭൂമി വിറ്റാണ് അഞ്ചംഗ കുടുംബത്തിന്റെ വിസ നടപടികൾക്കാവശ്യമായ മൂന്നു ലക്ഷം രൂപ കണ്ടെത്തിയത്. മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനിലെ ക്രൈസ്തവരെ അവഗണിക്കുന്നതോടൊപ്പം വിസ അപേക്ഷ തുക കൈക്കലാക്കി ഐറിഷ് നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-08-10-11:26:24.jpg
Keywords: കുടുംബ

8401
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: പഞ്ചാബില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി
Content: ലുധിയാന: ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമണങ്ങളുടെ ഒടുവിലത്തെ ഇരയായി പഞ്ചാബില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ ദാരുണ മരണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പിന്നാലെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരിന്നു. അഞ്ജലി മാസി എന്ന 9 വയസ്സുകാരി പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ചിത്രത്തോടോപ്പം ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ 'വേള്‍ഡ് വാച്ച് മോണിറ്ററാ'ണ് വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലത്തായിരുന്നു അഞ്ജലി മാസിയുടെ കുടുംബം ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. പാക്കിസ്ഥാന്റെ അതിര്‍ത്തിക്ക് സമീപമുള്ള ഗുര്‍ദാസ്പൂരിലായിരുന്നു അഞ്ജലിയുടെ കുടുംബം താമസിച്ചത്. തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ട് നില്‍ക്കെ ഒരു കൂട്ടം പുരുഷന്‍മാര്‍ പേരക്ക കാട്ടി അവളെ കൂട്ടിക്കൊണ്ട് പോവുകയും, കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരിന്നു. പിന്നീട് ടെലിഫോണ്‍ വയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മേഖലയിലുള്ള ഏതാനുംകുടുംബങ്ങള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ക്രിസ്ത്യന്‍ വിരുദ്ധ വികാരം മേഖലയില്‍ പ്രചരിപ്പിച്ചിരിന്നതായി പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ പറയുന്നു. മറ്റുള്ളവരും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയുവാനുള്ള ഭീഷണിയാണ് ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു വിശ്വാസി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‍ വിവിധ കോണുകളില്‍ നിന്നു റിപ്പോര്‍ട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യേനെ പഞ്ചാബ്, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സുരക്ഷിത മേഖലയായിരുന്നു. എന്നാല്‍ സമീപ കാലങ്ങളിലായി പഞ്ചാബിലും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയാണ്. ലുധിയാനയില്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട കാര്യത്തില്‍ തെക്കേ ഇന്ത്യയില്‍ തമിഴ്നാടാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എന്നാല്‍ ആന്ധ്രപ്രാദേശിലും, തെലുങ്കാനയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ‘വേള്‍ഡ് വാച്ച് മോണിട്ട’റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ കൂടുതലായി ആക്രമിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയാണ് നിയമമെങ്കിലും ഫലത്തില്‍ എല്ലാതരത്തിലുള്ള വിശ്വാസ പരിവര്‍ത്തനവും സര്‍ക്കാര്‍ തടയുകയാണ്. നിയമം നിലനില്‍ക്കുന്ന ഉത്തരാഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുകയാണ്.
Image: /content_image/News/News-2018-08-10-13:07:18.jpg
Keywords: പെണ്‍

8402
Category: 1
Sub Category:
Heading: പത്തുലക്ഷം രൂപയുടെ ഭക്ഷണക്കിറ്റുകള്‍: ദുരിതാശ്വാസ സഹായങ്ങളുമായി മാനന്തവാടി രൂപത
Content: മാനന്തവാടി: പ്രളയദുരിതത്തിലകപ്പെട്ട വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മാനന്തവാടി രൂപത. ദുരിതാശ്വാസക്യാംപിലുള്ളവര്‍ക്കൊപ്പം വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയും അടിയന്തിരമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയുടെ പ്രവര്‍ത്തനപദ്ധതി രൂപീകരിച്ചിരിക്കുന്നത്. അരിയും പലവ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളുന്ന ആയിരം കിറ്റുകളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ വിതരണത്തിനെത്തിക്കും. പ്രളയമേഖലകളില്‍ ആവശ്യമായ ചികിത്സാ സഹായമെത്തിക്കുന്നതിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുപ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തര്‍ എന്നിവരടങ്ങുന്ന സംഘം ആവശ്യമുള്ള മരുന്നുകളുമായി ക്യാംപുകളിലും പ്രളയമേഖലകളിലും സഹായമെത്തിക്കും. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫൊറോനഇടവക തലങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സ്വകാഡ് രൂപീകരിക്കും. ശുചീകരണം, പുന ര്‍നിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ ഈ സ്‌ക്വാഡ് ക്രിയാത്മകമായി പ്രവര്‍ത്തിക്കും. ക്യാംപുകളിലുള്ളവര്‍ക്കായി വസ്ത്രങ്ങള്‍ ശേഖരിച്ച് നല്കുന്നതിന് വസ്ത്രബാങ്ക് ആരംഭിക്കും. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്ത്ഥികള്‍ക്ക് നോട്ട്ബുക്ക്, കുട, ബാഗ്, പുസ്തകങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും.രൂപതയിലെ ദേവാലയങ്ങള്‍, പാരിഷ് ഹാളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ മുഴുവന്‍ സൗകര്യങ്ങളും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഉപയോഗിക്കും. ദുരിതാശ്വാസക്യാംപിലെത്തിപ്പെടാതെ ബന്ധുക്കുളുടെയും പരിചയക്കാരുടെയും വീടുകളിലും മറ്റും കഴിയുന്ന പ്രളയബാധിതരേയും സഹായപദ്ധതികളുടെ ഭാഗമായി പരിഗണിച്ച് അവര്‍ക്കും അടിയന്തിരസഹായങ്ങള്‍ നല്കാന്‍ അധികൃതര്‍ തയ്യാറാകണം. രൂപതയുടെ നേതൃത്വത്തില്‍ പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിക്കുന്നതാണ്. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗത്തില്‍ വികാരി ജനറാള്‍ മോണ്. അബ്രാഹം നെല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോള്‍ കൂട്ടാല, ഫാ. ജോസ് കൊച്ചറക്കല്‍, ഫാ. ജോര്‍ജ്ജ് മൈലാടൂര്‍, പോള്‍ മുണ്ടോളിക്കല്‍, ഫാ. ജില്‍സണ് കോക്കണ്ടത്തില്‍, സെബാസ്റ്റ്യന് പാലംപറംപില്‍, സാലു മേച്ചേരില്‍, ജോസ് പള്ളത്ത്, സി. സ്‌റ്റെഫീന എഫ്‌സിസി, സി. അനിറ്റ എസ്‌സിവി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-08-10-14:04:16.jpg
Keywords: മാനന്ത

8403
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി
Content: തിരുവനന്തപുരം: ദളിത് കത്തോലിക്കാ മഹാസഭയുടേയും (ഡിസിഎംഎസ്) കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെയും (സിഡിസി) സംയുക്താഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി. സിഡിസി സംസ്ഥാന രക്ഷാധികാരി ഫാ. ജോണ്‍ അരീക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും മതംമാറുന്നതിനാല്‍ മാത്രം പട്ടികജാതിക്കാരന്റെ ജാതി മാറുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ജാതി വ്യവസ്ഥയില്‍ നിന്നു രക്ഷനേടാനാണ് പട്ടികജാതിക്കാരന്‍ ക്രിസ്തുമതത്തിലേക്കു മാറിയതെന്നും ഇതിന്റെ പേരിലാണ് ഇപ്പോള്‍ പീഡിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡിസി ജില്ലാ ചെയര്‍മാന്‍ എസ്. ധര്‍മരാജ് അധ്യക്ഷനായിരിന്നു. ഡിസിഎംഎസ് നെയ്യാറ്റിന്‍കര രൂപത ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍, സാല്‍വേഷന്‍ ആര്‍മി നെടുമങ്ങാട് ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ജ്ഞാനദാസന്‍, സിഡിഎസ് ജനറല്‍ കണ്വീരനര്‍ വി.ജെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, അതിരൂപത പ്രസിഡന്റ് ജോര്‍ജ് പള്ളിത്തറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയദാസ് സ്റ്റീഫന്‍സണ്‍, റവ. എഡ്മണ്ട് റോയി, നെയ്യാറ്റിന്‍കര രൂപത പ്രസിഡന്റ് സജിമോന്‍, ജോയ് പോള്‍, പാസ്റ്റര്‍ സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് ജില്ലാ കണ്വീസനര്‍ നരുവാമൂട് ധര്‍മന്‍ സ്വാഗതവും ലോറന്‍സ് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2018-08-11-00:42:58.jpg
Keywords: ദളിത