category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗോള കുടുംബ സംഗമം: പാക്കിസ്ഥാൻ ക്രൈസ്തവരുടെ വിസ നിഷേധിച്ച് അയര്‍ലണ്ട്
Contentഇസ്ലാമാബാദ്: ഡബ്ളിനിൽ നടക്കാനിരിക്കുന്ന ലോക കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ച പാക്കിസ്ഥാൻ ക്രൈസ്തവർക്ക് അയര്‍ലണ്ട് വിസ നിഷേധിച്ചു. മാർപാപ്പയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന സമ്മേളനത്തിനാണ് പാക്കിസ്ഥാൻ പൗരന്മാർ എന്ന കാരണത്താൽ ഐറിഷ് ഭരണകൂടം വിസ നിഷേധിച്ചത്. പാക്കിസ്ഥാനിൽ നിന്നും പതിനായിരം ക്രൈസ്തവ കുടുംബങ്ങളാണ് വിസയ്ക്ക് അപേക്ഷ നൽകിയത്. കറാച്ചി അതിരൂപതയിൽ നിന്നും അറുനൂറ് കുടുംബങ്ങൾ അപേക്ഷിച്ചുവെങ്കിലും എല്ലാവരുടേയും അപേക്ഷ ഐറിഷ് എംബസി നിരസിച്ചു. വൈദിക സന്യസ്ത സമൂഹങ്ങളുടെ അപേക്ഷയും തള്ളിയവയില്‍ ഉൾപ്പെടും. കുടുംബ സഹചര്യം, സാമ്പത്തികം, ജോലി, യാത്രാ ലക്ഷ്യം, അയര്‍ലണ്ടിലെ താമസ സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നതെന്ന് കറാച്ചിയിലെ ഐറിഷ് കോൺസുലേറ്റ് നല്‍കുന്ന വിശദീകരണം. എന്നാൽ അപേക്ഷകൾ നിരാകരിച്ച് ഒരേ മറുപടിയാണ് പലർക്കും ലഭിച്ചതെന്ന് കറാച്ചി ഗുഡ് ഷെപ്പേർഡ് ഇടവക വികാരി ഫാ.അന്തോണി അബ്രസ് പറഞ്ഞു. തിരഞ്ഞെടുത്ത തീർത്ഥാടകർക്കാണ് ദേവാലയ അധികൃതർ കർദിനാൾ ജോസഫ് കോട്ട്സിന്റെ ശുപാർശ കത്ത് നല്കിയത്. എന്നാല്‍ എല്ലാവരുടേയും അപേക്ഷ ഐറിഷ് ഭരണകൂടം നിരാകരിച്ചതിൽ വിശ്വാസികൾ നിരാശയിലാണ്. മരുന്നു കമ്പനിയിൽ ജോലി ചെയ്യുന്ന സാമുവേൽ സർഫാർസ് ഭൂമി വിറ്റാണ് അഞ്ചംഗ കുടുംബത്തിന്റെ വിസ നടപടികൾക്കാവശ്യമായ മൂന്നു ലക്ഷം രൂപ കണ്ടെത്തിയത്. മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനിലെ ക്രൈസ്തവരെ അവഗണിക്കുന്നതോടൊപ്പം വിസ അപേക്ഷ തുക കൈക്കലാക്കി ഐറിഷ് നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-10 16:00:00
Keywordsകുടുംബ
Created Date2018-08-10 15:56:24