Contents

Displaying 8141-8150 of 25180 results.
Content: 8454
Category: 18
Sub Category:
Heading: രോഗികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും
Content: ആര്‍പ്പൂക്കര: ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാകുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും അത്യാവശ്യ മരുന്നുകളും നല്‍കുമെന്ന് നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു. ഫോണ്‍: 04812590300, 9497076300.
Image: /content_image/India/India-2018-08-18-05:46:00.jpg
Keywords: സഹായ, പ്രളയ
Content: 8455
Category: 1
Sub Category:
Heading: ദയവായി എല്ലാവരും അയല്‍പക്കങ്ങള്‍ സന്ദര്‍ശിക്കുക: അഭ്യര്‍ത്ഥനയുമായി മാര്‍ ജോസ് പൊരുന്നേടം
Content: കല്‍പ്പറ്റ: പ്രളയകെടുതിയിൽ പലരും ദാരിദ്ര്യത്തിലാണ് എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും എല്ലാവരും അയല്‍പക്കങ്ങള്‍ സന്ദര്‍ശിച്ചു സാഹചര്യങ്ങള്‍ മനസ്സിലാക്കി സഹായം ഉറപ്പുവരുത്തണമെന്നും അഭ്യര്‍ത്ഥിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തുകൂടി നമ്മുടെ നാട് കടന്നുപോവുകയാണെന്നും ഈ പ്രതിസന്ധിയെ ഏതുവിധേനയും അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് കഴിയണമെന്നും ബിഷപ്പ് പറഞ്ഞു. മാനന്തവാടി രൂപത പൂര്‍ണമായ സഹായസഹകരണങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ദുരന്തകാലത്ത് നമ്മുടെ ദേവാലയങ്ങളുടെ അനുബന്ധസൗകര്യങ്ങളെല്ലാം ഉപയോഗിക്കാമെന്നത് നേരത്തേ രൂപതാകേന്ദ്രത്തില്‍ നിന്ന് അറിയിച്ചിരുന്നല്ലോ. ഈ സാഹചര്യത്തില്‍, ഒരു പ്രത്യേകസഹായം അഭ്യര്‍ത്ഥിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രത്യേകിച്ച്, ഈ ദുരിതങ്ങള്‍ അത്രമേല്‍ ബാധിച്ചിട്ടില്ലാത്ത എല്ലാവരോടും. ദയവു ചെയ്ത് നിങ്ങള്‍ നിങ്ങളുടെ അയല്‍പക്കങ്ങള്‍ ഒന്നു സന്ദര്‍ശിക്കണം. അനുദിനം കൂലിപ്പണി ചെയ്ത് അതില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിതം മുന്പോട്ടു കൊണ്ടുപോകുന്ന നിരവധി ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്. ഈ കാലാവസ്ഥയില്‍ പലരും ദാരിദ്ര്യത്തിലാണ് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ആരും ഭക്ഷണമില്ലാതെ പട്ടിണിയില്‍ കഴിയുന്നില്ല എന്ന് നമുക്ക് ഉറപ്പാക്കണം. ക്രൈസ്തവസ്നേഹം എന്‍റെ ദൈവജനത്തെ പ്രത്യേകം അതിനായി നിര്‍ബന്ധിക്കുമുണ്ട് എന്നോര്‍ക്കുക. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ ഇടവകവികാരി വഴി രൂപതാകേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും തീര്‍ച്ചയായും ഇടവകകള്‍ വഴിതന്നെ അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2018-08-18-07:21:40.jpg
Keywords: സഹായ, പ്രളയ
Content: 8456
Category: 1
Sub Category:
Heading: പ്രളയ ദുരിതം അന്താരാഷ്ട്ര തലത്തില്‍: പിന്തുണയുമായി യുഎഇ
Content: ദുബായ്: കേരളത്തിലെ ദുരിത ബാധിതര്‍ക്കു പൂർണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലും ട്വിറ്ററിലും മലയാളത്തിലാണ് ഷെയ്ഖ് മുഹമ്മദ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. കേരളത്തെ സഹായിക്കുന്നതിന് യുഎഇ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് അടിയന്തര കമ്മറ്റിയും യുഎഇ രൂപരികരിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ്ും (ഇആർസി) യുഎഇയിലെ തിരഞ്ഞെടുത്ത മനുഷ്യാവകാശ സംഘടനകളുമാണ് ഇതിലുള്ളത്.
Image: /content_image/News/News-2018-08-18-08:00:53.jpg
Keywords: സഹായ, പ്രളയ
Content: 8457
Category: 1
Sub Category:
Heading: ദുഃഖകരം, ആരും സഹായം ആവശ്യപ്പെട്ടിട്ടില്ല: ഐക്യരാഷ്ട്ര സഭ
Content: ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. റെസിഡന്റ് കോ ഓർഡിനേറ്റർ യൂറി അഫാൻസിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും വക്താവ് അറിയിച്ചു.
Image: /content_image/News/News-2018-08-18-08:14:00.jpg
Keywords: ദുരന്ത, പ്രളയ
Content: 8458
Category: 1
Sub Category:
Heading: ആദ്യഘട്ടമായി 25 ലക്ഷം രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സീറോ മലങ്കര സഭ
Content: തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് സീറോ മലങ്കര സഭ. കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപയുടെ ചെക്ക് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. മന്ത്രി ഇ.പി.ജയരാജൻ, വികാരി ജനറൽ റവ. മോൺ. മാത്യു മനക്കരക്കാവിൽ കോറെപ്പിസ്കോപ്പാ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രി. ജേക്കബ് പുന്നൂസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന ഫിനാൻസ് ഓഫീസർ റവ. ഫാ.തോമസ് കയ്യാലക്കൽ തുടങ്ങിയവര്‍ സന്നിഹിതരായിരിന്നു. സെപ്റ്റംബര്‍ മാസത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. ദുരിതമനുഭവിക്കുവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും അവര്‍ക്കാവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുകയും ചെയ്യേണ്ട് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതര്‍ക്കായി സഭയുടെ പള്ളികളും സ്ഥാപനങ്ങളും തുറന്നുകൊടുക്കുവാനും കര്‍ദ്ദിനാള്‍ നേരത്തെ നിര്‍ദേശിച്ചിരിന്നു.
Image: /content_image/News/News-2018-08-18-13:04:13.jpg
Keywords: പ്രളയ, ദുരിത
Content: 8459
Category: 18
Sub Category:
Heading: കുറാഞ്ചേരിയില്‍ മരണപ്പെട്ടവര്‍ക്ക് യാത്രാമൊഴി
Content: തൃശൂര്‍: വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി മരണപ്പെട്ടവര്‍ക്ക് യാത്രാമൊഴി. ഉച്ചക്ക് 12 മണിക്ക് പൂമല ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ എത്തിച്ച പതിനഞ്ചോളം പേരുടെ മൃതശരീരത്തിനരികെ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തിയത്. മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വ്യാഴാഴ്ച രാവിലെ 6. 40 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. വലിയ മുഴക്കത്തോടെ വൻമരങ്ങളും, പാറക്കല്ലുകളും കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. പതിനഞ്ചോളം മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 18 പേരാണ് സ്ഥലത്തു മരിച്ചത്.
Image: /content_image/India/India-2018-08-18-14:46:08.jpg
Keywords: പ്രളയ, ദുരിത
Content: 8460
Category: 18
Sub Category:
Heading: സഹായവും പ്രാര്‍ത്ഥനയുമായി പാലാ രൂപത
Content: പാലാ: രൂപതയിലെ കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ഇന്നലെ സന്ദര്‍ശിച്ചു. വെള്ളികുളം, മംഗളഗിരി, മൂലമറ്റം, മുട്ടം, ഇലപ്പള്ളി പ്രദേശങ്ങളാണ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും പാലാ രൂപതയുടെ നേതൃത്വത്തില്‍ തുടര്‍ന്നും നല്‍കുമെന്ന് ബിഷപ്പ് ഉറപ്പു നല്‍കി. നിലവിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ബിഷപ്പുമാര്‍ തൃപ്തി രേഖപ്പെടുത്തി. ഗുരുതരമായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ സാമ്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങള്‍ അകമഴിഞ്ഞു നല്‍കാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതാംഗങ്ങളോട് അഭ്യര്‍ഥിച്ചു. രൂപതയിലെ ഇടവകകളോട് ബന്ധപ്പെട്ട പാരീഷ്ഹാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ദുരിതാശ്വാസ ക്യാന്പുകള്‍ക്കായി നല്‍കാനും എല്ലാ ദൈവാലയങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും തിരുമണിക്കൂര്‍ ആരാധനയും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടത്താനും സര്‍ക്കുലറില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭ്യര്‍ത്ഥിച്ചു. സമാഹരണത്തിനു ഭക്ഷ്യവസ്തുകളും നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും രൂപതയുടെ സാമൂഹ്യക്ഷേമ പ്രസ്ഥാനമായ പാലാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (പിഎസ്ഡബ്ല്യുഎസ് ) വഴി നല്‍കാം.
Image: /content_image/India/India-2018-08-19-03:20:36.jpg
Keywords: സഹായ, പ്രളയ
Content: 8461
Category: 18
Sub Category:
Heading: ഏയ്ഞ്ചല്‍വാലി ഗ്രാമവാസികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: പമ്പ, കക്കി, മൂഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയാര്‍ കരകവിഞ്ഞൊഴുകി പമ്പയ്ക്കപ്പുറം ഒറ്റപ്പെട്ട ഏയ്ഞ്ചല്‍വാലി ഗ്രാമവാസികള്‍ക്ക് ആശ്വാസവുമായി പകരാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലും വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പിലും വൈദിക സംഘവും. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും വിവിധ ഇടവകകളും അത്മായ സംഘടനകളും ഇവിടേക്കു സഹായങ്ങളുമായി പ്രവഹിച്ചു. മാര്‍ അറയ്ക്കലിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ഏയ്ഞ്ചല്‍വാലിയിലെ ക്യാമ്പുകളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ കണമല ഇടവകയില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ സഹായവുമായി രൂപത ഒപ്പമുണ്ടാകുമെന്ന് എയ്ഞ്ചല്‍വാലി നിവാസികള്‍ക്ക് മാര്‍ അറയ്ക്കല്‍ ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാന്പും വീടുകളും ബിഷപ്പും സംഘവും സന്ദര്‍ശിച്ചു ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു.
Image: /content_image/India/India-2018-08-19-03:33:08.jpg
Keywords: ദുരിത
Content: 8462
Category: 1
Sub Category:
Heading: സാമ്പത്തികമായും കായികമായും ആത്മീയമായും സജീവപങ്കാളികളാകുക: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതിനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും കായികമായും ആത്മീയമായും സജീവപങ്കാളികളാകാന്‍ കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം. ഒരുനേരത്തെ ആഹാരം ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസത്തിലൂടെ മിച്ചംപിടിക്കുന്ന തുകയും 26 ന് ഇടവകകളില്‍നിന്ന് പിരിച്ചെടുക്കുന്ന സംഭാവനയും ഉള്‍പ്പെടുന്ന തുക പ്രളയ ബാധിതരുടെ ദുരിതാശ്വാസത്തിനായി വിനിയോഗിക്കാന്‍ ലഭ്യമാക്കണമെന്ന് ആര്‍ച്ച്ബിഷപ് വിശ്വാസികളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കെസിബിസിയുടെ വിജ്ഞാപനം കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു വായിക്കും. പ്രളയ ദുരിതബാധിതര്‍ക്കായി ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, ജപമാല, പരിത്യാഗപ്രവൃത്തികള്‍ എന്നിവയിലൂടെ പ്രാര്‍ഥിക്കണമെന്നും അടിയന്തിര സാഹചര്യം നേരിടാന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ആരോഗ്യ ശുശ്രൂഷാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ ശുശ്രൂഷാ വിഭാഗങ്ങളും യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സജ്ജമായിരിക്കണമെന്നും വിജ്ഞാപനം ആഹ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുന്നതില്‍ പങ്കാളികളാകാനുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തീരദേശത്തുനിന്നുള്ള 112 എന്‍ജിന്‍ വള്ളങ്ങളും നീന്തല്‍ വിദഗ്ധരായ 560 ഓളം മത്സ്യത്തൊഴിലാളികളും കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലാകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇതിനുപുറമെ, ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് മൂന്നു വാഹനങ്ങള്‍ നിറയെ ഭക്ഷ്യനിത്യോപയോഗ സാധനങ്ങളും അതിരൂപതയുടെ നേതൃത്വത്തില്‍ എത്തിച്ചു. അതിരൂപതയിലെ വിവിധ ഇടവകകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നും സ്വീകരിച്ച അഞ്ച് ടണ്ണോളം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങള്‍, കുടിവെള്ളം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ് മൂന്നു വാഹനങ്ങളിലായി പത്തനംതിട്ട, എറണാകുളം, ആലുവ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളില്‍ എത്തിച്ചത്. ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കയറ്റിയ വാഹനങ്ങളുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ ദിവസങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഭക്ഷണങ്ങളും നിത്യോപയോഗ സാധനങ്ങളും എത്തിക്കാനുള്ള നടപടി തുടരും.
Image: /content_image/News/News-2018-08-19-04:38:22.jpg
Keywords: സൂസ
Content: 8463
Category: 1
Sub Category:
Heading: മനുഷ്യത്വം മരണത്തിനപ്പുറവും; സുബ്രഹ്മണ്യനു ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം
Content: തൊടുപുഴ: ദുരിതപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തൊടുപുഴയില്‍ നിന്നും സഹോദര സ്നേഹത്തിന്റെ മഹത്തായ അധ്യായം. ചിത്തിരപുരം രണ്ടാം മൈലിൽ ദുരിതാശ്വാസ ക്യാംപിൽ മരിച്ച വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹം കത്തോലിക്ക ദേവാലയ സെമിത്തേരിയിലാണ് സംസ്കരിച്ചത്. പ്രളയത്തെ തുടര്‍ന്നു മൃതദേഹം സംസ്കരിക്കാൻ സ്ഥലം തേടി നടന്ന കുടുംബത്തിന് രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ അനുമതിയോടെ വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസൽ സെന്റ് ആൻസ് സെമിത്തേരിയില്‍ കല്ലറ നല്‍കുകയായിരിന്നു. ഇന്നലെ രാവിലെ പത്തോടെ, സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പിൽ ക്യാംപ് സന്ദർശിച്ചപ്പോഴാണു സുബ്രഹ്മണ്യൻ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാൽ സംസ്കരിക്കാൻ സ്ഥലമില്ലെന്ന ദുഃഖം സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പങ്കുവച്ചു. തുടര്‍ന്നു വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വികാരി ജനറൽ അനുമതിയും നൽകിയതോടെ ഇന്നലെ വൈകിട്ട് നാലുമണിയോട് കൂടി സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു അന്തിമോപചാരത്തിന് ശേഷം സംസ്കാരം നടത്തുകയായിരുന്നു.
Image: /content_image/News/News-2018-08-19-10:20:15.jpg
Keywords: സെമി