Content | ജനീവ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.
ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. റെസിഡന്റ് കോ ഓർഡിനേറ്റർ യൂറി അഫാൻസിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും വക്താവ് അറിയിച്ചു. |