category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രളയ ദുരിതം അന്താരാഷ്ട്ര തലത്തില്‍: പിന്തുണയുമായി യുഎഇ
Contentദുബായ്: കേരളത്തിലെ ദുരിത ബാധിതര്‍ക്കു പൂർണ പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലും ട്വിറ്ററിലും മലയാളത്തിലാണ് ഷെയ്ഖ് മുഹമ്മദ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും അഭ്യർത്ഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. കേരളത്തെ സഹായിക്കുന്നതിന് യുഎഇ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് അടിയന്തര കമ്മറ്റിയും യുഎഇ രൂപരികരിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ്ും (ഇആർസി) യുഎഇയിലെ തിരഞ്ഞെടുത്ത മനുഷ്യാവകാശ സംഘടനകളുമാണ് ഇതിലുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-18 12:32:00
Keywordsസഹായ, പ്രളയ
Created Date2018-08-18 12:30:53