Contents

Displaying 8181-8190 of 25180 results.
Content: 8494
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയ്ക്കു തടയിട്ട് റഷ്യയുടെ ധീര നിലപാട്
Content: മോസ്കോ: സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിക്ക് തടയിട്ട് റഷ്യന്‍ സര്‍ക്കാരിന്റെ ധീര നിലപാട്. സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ശക്തമായ നിയമം ഉള്ള റഷ്യയിൽ ആഹ്വാനം ചെയ്തിരുന്ന റാലി രാജ്യത്തെ നോവോലിയനോസ്ക് പ്രാദേശിക ഭരണകൂടമാണ് തടഞ്ഞത്. സ്വവര്‍ഗ്ഗാനുരാഗികൾക്കായി പ്രവർത്തിക്കുന്ന നിക്കോളേവ് അലക്സീവ് എന്ന ആക്ടിവിസ്റ്റാണ് റാലിക്ക് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ റാലി നടത്താൻ ഉദേശിച്ചിരുന്ന സ്ഥലത്തെ പ്രാദേശിക ഭരണകൂടം ഉടനെ തന്നെ റാലിക്കെതിരെ രംഗത്തു വന്നു. ഭരണകൂടം ഇങ്ങനെ ഒരു റാലിക്ക് അനുമതി നൽകില്ല എന്നാണ് അവര്‍ വ്യക്തമാക്കിയത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} തങ്ങൾ പരമ്പരാഗതമായ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്നും, കുഞ്ഞുങ്ങളെ അടക്കം അധാര്‍മ്മികതയിലേക്ക് നയിക്കുവാനുള്ള ആശയപ്രചാരണങ്ങളിൽ നിന്നും സമൂഹത്തെ പരിരക്ഷിക്കുമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധി വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സഭയെയും ഏറ്റവും നിന്ദ്യമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് സ്വവര്‍ഗ്ഗാഗനുരാഗികളുടെ മാര്‍ച്ച് നടക്കുക. 2013-ല്‍ റഷ്യയിൽ നിലവിൽ വന്ന നിയമം അനുസരിച്ച് സ്വവര്‍ഗ്ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ നിയമവിരുദ്ധമാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും, തന്റെ രാജ്യത്തിന്റെ പാരമ്പര്യമൂല്യങ്ങളെ താന്‍ മുറുകെപ്പിടിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.
Image: /content_image/News/News-2018-08-23-18:15:01.jpg
Keywords: സ്വവര്‍
Content: 8495
Category: 1
Sub Category:
Heading: ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് അന്തരിച്ചു
Content: കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍നിന്നു വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് മടങ്ങിവരും വഴി പുലര്‍ച്ചെ ആറിനായിരുന്നു അപകടം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികില്‍ നില്‍ക്കവേ പുറത്തേക്ക് തെറിക്കുകയായിരുന്നു. ഭൗതിക ശരീരം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതസംസ്ക്കാരം പിന്നീട് തീരുമാനിക്കും.
Image: /content_image/News/News-2018-08-24-04:08:41.jpg
Keywords: അത്തനാസി
Content: 8496
Category: 1
Sub Category:
Heading: ആഗോള കുടുംബ സംഗമം; പാക്കിസ്ഥാന് പുറമേ ഇറാഖി ക്രൈസ്തവരുടേയും വിസ നിഷേധിച്ചു
Content: ബാഗ്ദാദ്: അയര്‍ലണ്ടില്‍ നടക്കുന്ന ആഗോള കുടുംബ സംഗമത്തിന് പാക്കിസ്ഥാന് പുറമേ ഇറാഖി ക്രൈസ്തവരുടേയും വിസ നിഷേധിച്ചു. കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഇറാഖി ക്രൈസ്തവ ജനതയ്ക്ക് വിസ നിഷേധിച്ച നടപടി അത്യന്തം ഖേദകരമാണെന്ന് ബാഗ്ദാദ് സഹായമെത്രാൻ മോൺ. ഷെലമോൻ ഓഡിഷ് വാർദാനി പ്രതികരിച്ചു. കൽദായ പാത്രിയർക്കീസും ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സന്യസ്തരുടേതടക്കം നിരവധി വിസ അപേക്ഷകൾ മാസങ്ങളോളം തടഞ്ഞുവച്ച ശേഷം അയര്‍ലണ്ട് നിഷ്കരുണം തള്ളികളയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐറിഷ് എംബസിയിൽ ഇക്കാര്യം ഉന്നയിച്ചുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. കത്തോലിക്ക രാഷ്ട്രമായ അയർലണ്ട് ക്രൈസ്തവരുടെ വിസ നിഷേധിച്ച നടപടി അപലപനീയമാണ്. എംബസികൾ തമ്മിൽ ആശയ വിനിമയം നടത്തിയാൽ തീരാവുന്ന പ്രശ്നമായിരുന്നു ഇത്. ഇറാഖിൽ നിന്നും അമ്പതോളം ക്രൈസ്തവരാണ് ആഗോള കുടുംബ സംഗമത്തിന് പങ്കെടുക്കാൻ അപേക്ഷിച്ചത്. സഭയുടേയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബത്തെ പ്രതിനിധാനം ചെയ്യാൻ ഇറാഖിനെ അനുവദിക്കാത്തത് ഇതിന് മുന്നെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പുരോഗതിയിൽ ഓരോ കുടുംബവും പങ്കുവഹിക്കുന്നതായി കല്‍ദായ കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അഭിപ്രായപ്പെട്ടു. ജീവിത പങ്കാളികളുടെ പരസ്പര സ്നേഹത്തിൽ പടുത്തുയർത്തുന്നതാണ് ഓരോ കുടുംബവും. എന്നാൽ, തൊഴിലിലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ കുടുംബത്തെ പിടിച്ചുലയ്ക്കുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ നിസഹകരണവും കുടുംബത്തിന്റെ വളർച്ചയ്ക്കാവശ്യമായ നിയമ പരിരക്ഷയുടെ അഭാവവും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഡബ്ളിനില്‍ നടക്കുന്ന ആഗോള കുടുംബ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രാർത്ഥനയിൽ പങ്കെടുക്കുമെന്നും അതുവഴി ദൈവഹിതപ്രകാരവും വിശുദ്ധവുമായ ഒരു കുടുംബത്തിന് അടിസ്ഥാനം നല്കാനാകുമെന്നും മോൺ. വാർദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/News/News-2018-08-24-04:43:18.jpg
Keywords: കുടുംബ
Content: 8497
Category: 18
Sub Category:
Heading: സഹായവുമായി കാരിത്താസ് ആശുപത്രിയും
Content: കോട്ടയം: കേരളത്തില്‍ പ്രകൃതി ദുരന്തത്തിനിരയായിട്ടുള്ളവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്കു സഹകരിക്കുന്ന കോട്ടയം അതിരൂപതയ്ക്കു സഹായവുമായി കാരിത്താസ് ആശുപത്രിയും. കാരിത്താസ് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും മാനേജ്‌മെന്റും തങ്ങളുടെ ശന്പളത്തില്‍നിന്നു നീക്കിവച്ച 26 ലക്ഷം രൂപ, ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലിനു കൈമാറി. ആശുപത്രി, രൂപതാ പ്രതിനിധികള്‍ സന്നിഹിതരായിരിന്നു.
Image: /content_image/India/India-2018-08-24-06:12:35.jpg
Keywords: കാരിത്താ
Content: 8498
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള്‍ക്കു തുടക്കം
Content: വരാപ്പുഴ: പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനും ഭവന പുനര്‍നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കും. അതിരൂപതയിലെ എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസത്തിനായി നല്‍കും. ഇടവക തിരുനാളുകള്‍, മറ്റു തിരുനാളുകള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വിവിധ ജൂബിലികള്‍ എന്നിവ തീര്‍ത്തും ലളിതമായി നടത്തും. മനസമ്മതം, വിവാഹം, ജ്ഞാനസ്നാനം, ആദ്യകുര്‍ബാന സ്വീകരണം എന്നിവ ലളിതമായി നടത്താന്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ വല്ലാര്‍പാടം തീര്‍ത്ഥാടനം വല്ലാര്‍പാടം ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി മാത്രമായി ചുരുക്കും. ഇപ്രകാരമെല്ലാം സ്വരൂപിക്കുന്ന പണം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ പ്രാദേശിക തലത്തില്‍ ശേഖരിക്കാന്‍ ഉടനെ തന്നെ നടപടികള്‍ ആരംഭിക്കും. ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടവക അജപാലന സമിതികള്‍ കുടുംബയൂണിറ്റുകളുളെയും സംഘടനകളുടെയും സഹകരണത്തോടെ അതത് ഇടവകകളില്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. പ്രളയബാധിത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടവകകളെ മറ്റു ഇടവകകള്‍ ഏറ്റെടുക്കും. ഏറ്റവും കൂടുതല്‍ ദുരന്തമേറ്റു വാങ്ങിയ പ്രദേശങ്ങള്‍ ദുരന്തവ്യാപ്തിയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികളെടുക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) ഏകോപിപ്പിക്കും. എറണാകുളം ലൂര്‍ദ്ദ് , മരട് പി. എസ്. മിഷന്‍, മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്, പെരുമ്പിള്ളി ക്രിസ്തു ജയന്തി എന്നീ ആശു പത്രികളുടെ നേതൃത്വത്തില്‍ തുടര്‍ ആരോഗ്യ പരിപാലന യജ്ഞം നടത്തും. സഹായിച്ച എല്ലാസുമനസ്സുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ച വൈദീകര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നന്ദി അറിയിച്ചു. അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 212 ക്യാമ്പുകള്‍ക്ക് അതിരൂപത സഹായം നല്‍കി. 4860 യുവജനങ്ങളും 1612 വിദ്യാര്‍ത്ഥികളും, കൂടാതെ 6580 അല്‍മായരും 200 വൈദീകരും 200 സന്യാസിനികളും വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. ക്യാമ്പുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം, മരുന്ന്, വസ്ത്രം, വാഹനം, പവര്‍സപ്ളൈ, ടോയ്ലറ്റ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വരാപ്പുഴ അതിരൂപത കോടികണക്കിന് രൂപയാണ് അതിരൂപത ഇതിനോടകം ചെലവഴിച്ചത്. നിരവധി ആളുകൾ ഇതിനുവേണ്ടി സഹായിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-08-24-07:13:00.jpg
Keywords: വരാപ്പുഴ
Content: 8499
Category: 7
Sub Category:
Heading: ദൈവം എവിടെ?
Content: ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരവധി മനുഷ്യര്‍ ചോദിക്കുന്ന ചോദ്യമാണ്, "ദൈവം എവിടെ?". സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ക്കും ദുരന്തത്തെ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി വിശദീകരിക്കുന്നവര്‍ക്കും ഉള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ നല്‍കുന്നത്.
Image: /content_image/News/News-2018-08-24-07:49:13.jpg
Keywords: ഏകരക്ഷക
Content: 8500
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ നാളെ അയര്‍ലണ്ടിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നാളെ അയര്‍ലണ്ടില്‍ എത്തിച്ചേരും. സംഗമത്തിന്‍റെ അഞ്ചാം ദിവസമായ നാളെ, പ്രാദേശിക സമയം രാവിലെ 9.30-ന് ഡബ്ലിനിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 7.30-ന് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബങ്ങളുടെ സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുത്ത് സന്ദേശം നല്കും. ആഗസ്റ്റ് 26 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.45നു നോക്കിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും. ത്രികാലപ്രാര്‍ത്ഥനയെ തുടര്‍ന്നു പാപ്പ ഹ്രസ്വസന്ദേശം നല്കും. ഉച്ചകഴിഞ്ഞ് 2.30-ന് ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലെത്തും. 3.30-ന് കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. സുവിശേഷസന്ദേശം പങ്കുവയ്ക്കും. വൈകുന്നേരം 5.30-ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയാണ് ഡബ്ലിനില്‍ ഫ്രാന്‍സിസ് പാപ്പയുടെ അവസാനത്തെ പരിപാടി. തുടര്‍ന്ന് 6.30-ന് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയയപ്പ് സ്വീകരിച്ച് വത്തിക്കാനിലേയ്ക്കു മടങ്ങും. 116 രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തിനടുത്ത് ആളുകളാണ് ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നത്.
Image: /content_image/News/News-2018-08-24-10:00:38.jpg
Keywords: പാപ്പ
Content: 8501
Category: 18
Sub Category:
Heading: തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം നാളെ
Content: തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയായ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം നാളെ വൈകുന്നേരം ഓതറ ദയറയില്‍ അടക്കുകയും ചെയ്യും. ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് വൈകുന്നേരം ബഥേല്‍ അരമനയില്‍ കൊണ്ടുവരും. ശനിയാഴ്ച നഗരി കാണിക്കലിനു ശേഷമാണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഭക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ വലിയതോതില്‍ സംഭാവനചെയ്ത സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2018-08-24-10:19:57.jpg
Keywords: ഓര്‍ത്തഡോ
Content: 8502
Category: 10
Sub Category:
Heading: കത്തോലിക്ക വിദ്യാഭ്യാസം കുട്ടികളിൽ അച്ചടക്കം വളർത്തിയെടുക്കുമെന്ന് പഠനഫലം
Content: കാലിഫോര്‍ണിയ: കത്തോലിക്ക സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം കുട്ടികളിൽ അച്ചടക്കം വളർത്തുമെന്ന് ഗവേഷണ ഫലം. കാലിഫോർണിയായിലെ സാന്താ ബാർബറാ സർവ്വകലാശാല നടത്തിയ പഠനത്തിലാണ് വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്തിയെടുക്കുന്നതിൽ കത്തോലിക്കാ സ്കൂളുകൾ വഹിക്കുന്ന പങ്കിനെപറ്റി വ്യക്തമാക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം കത്തോലിക്കാ സ്കൂളുകളുടെ അത്രയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിദ്യാർത്ഥികളെ അച്ചടക്കത്തിൽ രൂപപ്പെടുത്തിയെടുക്കാൻ സർക്കാർ സ്കൂളുകൾക്കും, മറ്റ് സ്വകാര്യ സ്കൂളുകൾക്കും സാധിക്കുന്നില്ല. ഏകദേശം ഇരുപതിനായിരത്തോളം വിദ്യാർത്ഥികളിൽ നടത്തിയ പഠനങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഒരു നിഗമനത്തിൽ ഗവേഷകർ എത്തിചേർന്നത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതര സ്കൂളുകളിലെ വിദ്യാർത്ഥികളെ അപേക്ഷിച്ച് കത്തോലിക്കാ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ കൂടുതൽ ആത്മനിയന്ത്രണം ഉള്ളവർ ആയിരിക്കും എന്നതാണ്. പാശ്ചാത്യ നാടുകളിലെ മതേതര ചിന്താഗതിയുടെ തള്ളികയറ്റത്തിനിടയിൽ മതാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയിലേക്കാണ് റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയിലെ പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർവ്വകലാശാലകളും കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഉള്ളതാണ്.
Image: /content_image/News/News-2018-08-24-12:00:04.jpg
Keywords: കത്തോലി
Content: 8503
Category: 14
Sub Category:
Heading: യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങള്‍; വിർച്വൽ റിയാലിറ്റി സിനിമ ഒരുങ്ങുന്നു
Content: ലണ്ടന്‍: യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങളെ ആസ്പദമാക്കി ലോക ചരിത്രത്തിലെ ആദ്യത്തെ വിർച്വൽ റിയാലിറ്റി ഫീച്ചർ സിനിമ ഒരുങ്ങുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു പ്രവർത്തിച്ച ഏഴ് അത്ഭുതങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ "സെവൻ മിറക്കിൾസ്" ലോക ചരിത്രത്തിലെ ആദ്യത്തെ വെർച്ചൽ റിയാലിറ്റി ഫീച്ചർ സിനിമയാണ്. ലണ്ടനിലെ റേയിൻഡാനസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. സെപ്തംബർ ഇരുപത്തി ആറുമുതൽ ഒക്ടോബർ മാസം ഏഴാം തീയതി വരെയാണ് ലണ്ടൻ നഗരത്തിലെ വിവേ സ്റ്റുഡിയോസില്‍ റേയിൻഡാനസ് ചലച്ചിത്രമേള നടക്കുന്നത്. ഏഴു ഭാഗങ്ങളായാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കാനായിലെ കല്യാണ വീട്ടിൽ വച്ച് യേശു പ്രവർത്തിച്ച അത്ഭുതം അടക്കം ഏഴ് അത്ഭുതങ്ങൾ വിർച്വൽ റിയാലിറ്റിയിലൂടെ ആളുകളിൽ എത്തും. ക്രെെസ്‌തവ വിശ്വാസത്തിൽ അധിഷ്ടിതമായ വിർച്വൽ റിയാലിറ്റി ചിത്രം സിനിമ ആസ്വാദകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Image: /content_image/News/News-2018-08-24-18:32:10.jpg
Keywords: സിനിമ, ചലച്ചിത്ര