Contents
Displaying 8221-8230 of 25180 results.
Content:
8534
Category: 1
Sub Category:
Heading: കുരിശുകള്‍ അഗ്നിക്കിരയാക്കി; ചൈനയില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ നിലയില്‍
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈനയില്‍ നടക്കുന്ന ക്രൈസ്തവ പീഡനം രൂക്ഷമായ രീതിയില്‍. കുരിശുകള്‍ കത്തിച്ചു കളയുക, ദേവാലയങ്ങളിലും മതസ്ഥാപനങ്ങളിലും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ എഴുതിപിടിപ്പിക്കുക, കുരിശുകള്‍ക്ക് പകരം ചെങ്കൊടി സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ രാജ്യത്തു വര്‍ദ്ധിച്ചുവരികയാണെന്ന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെനാന്‍ പ്രവിശ്യയിലെ അന്യാങ്ങിലേയും, ഹെബേയിയിലേയും പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ കുരിശുകള്‍ കത്തിച്ചു കളഞ്ഞതും, ലുവോയാങ്ങിലെ കുരിശ് മാറ്റി പകരം ചെങ്കൊടി സ്ഥാപിച്ചതും അടുത്ത ദിവസമാണെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്യാങ്ങിലെ ഒരു കത്തോലിക്കാ ദേവാലയത്തിലും ചെങ്കൊടി സ്ഥാപിച്ചിട്ടുണ്ട്. ഹെനാന്‍ പ്രവിശ്യയിലെ ഒരു ദേവാലയത്തിലെ ബൈബിള്‍ വാചകങ്ങള്‍ മായിക്കുകയും, അന്ത്യ അത്താഴത്തിന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷാന്‍ഹ്വായിയിലെ ഒരു ദേവാലയത്തിന്റെ മുന്‍വശത്ത് തന്നെ സോഷ്യലിസത്തെ കുറിച്ചാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഷാന്‍ഗ്രാവോയിലെ നാല്‍പ്പതോളം ദേവാലയങ്ങളില്‍ ചൈനാക്കാരല്ലാത്തവര്‍ക്ക് സുവിശേഷ പ്രഘോഷണം നടത്തുവാനും 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശിക്കുവാനും വിലക്കുണ്ട്. ജിയാന്‍ക്സിയിലേയും കാര്യങ്ങള്‍ സമാനമാണ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങളും, ദേശീയ പതാകയും കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിക്കുവാന്‍ ദേവാലയങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജീകെനിലെ ഇവാഞ്ചലിക്കല്‍ ദേവാലയത്തിലെ കുരിശു രൂപം അടുത്തിടെയാണ് സര്‍ക്കാര്‍ അധികാരികള്‍ തകര്‍ത്തത്. രാജ്യത്തു നിരവധി ദേവാലയങ്ങള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. അതേടമയം സര്‍ക്കാര്‍ നിയന്ത്രിത സഭകളില്‍ ചേരുവാന്‍ വിശ്വാസികളുടെ മേല്‍ സമ്മര്‍ദ്ധമേറി വരികയാണ്.
Image: /content_image/News/News-2018-08-29-12:41:23.jpg
Keywords: ചൈന, ചൈനീ

8535
Category: 18
Sub Category:
Heading: ദുരിതാശ്വാസ നിധിയിലേക്ക് അലവന്‍സ് തുകയുമായി വൈദികന്‍
Content: കല്‍പ്പറ്റ: ഒരു മാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് വയനാട്ടില്‍ നിന്നും ഒരു വൈദികന്‍. കല്‍പ്പറ്റ ഡിപോള്‍ ദേവാലയ വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍ ആണ് ഒരുമാസത്തെ അലവന്‍സായ പതിനൊന്നായിരവും കുര്‍ബാനയ്ക്ക് ലഭിച്ച മൂവായിരവും ചേര്‍ത്ത് 14,000 രൂപ വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനു നല്‍കിയത്. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഡിപോള്‍ ദേവാലയം നാലു ലക്ഷത്തോളം രൂപയുടെ സഹായം എത്തിച്ചിരിന്നു. പൂര്‍ണമായി വെള്ളത്തിലായ എട്ടു വീടുകള്‍ക്ക് 10,000 രൂപ വീതം പള്ളിയില്‍ നിന്നു കൈമാറിയിരിന്നു. ദുരിതബാധിതരായ 150ഓളം വീട്ടുകാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ഇതിനെല്ലാം പുറമേയാണ് തനിക്ക് ലഭിച്ച അലവന്‍സ് തുകയും ഇടവക വികാരി കൈമാറിയത്.
Image: /content_image/News/News-2018-08-29-14:07:18.jpg
Keywords: വൈദിക

8536
Category: 18
Sub Category:
Heading: കുട്ടനാടിന്‍റെ ശുചീകരണത്തിനു വടവാതൂരില്‍ നിന്നുള്ള വൈദിക സംഘവും
Content: ചങ്ങനാശേരി: പ്രളയക്കെടുതിയില്‍ മാലിന്യമടിഞ്ഞ കുട്ടനാടിനെ ശുചിയാക്കാന്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്നുള്ള സംഘം. ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന 'ക്ലീന്‍ കുട്ടനാട് 'പദ്ധതിയുടെ ഭാഗമായി 20 വൈദികരുടെ നേതൃത്വത്തില്‍ 250 വൈദിക വിദ്യാര്‍ത്ഥികളാണ് കുട്ടനാട്ടിലെത്തിയത്. സെമിനാരി റെക്ടര്‍ റവ.ഡോ.ജോയി ഐനിയാടന്റെ നേതൃത്വത്തില്‍ അന്‍പതുപേരുള്ള അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനം നടന്നത്. മുട്ടാര്‍ കുമരഞ്ചിറ സെന്റ് തോമസ്, വെളിയനാട് സെന്റ് സേവ്യേഴ്‌സ്, മുട്ടാര്‍ സെന്റ് ജോര്‍ജ്, കിടങ്ങറ സെന്റ് ഗ്രിഗോറിയോസ്, പുല്ലങ്ങടി ഹോളി ഫാമിലി, കാവാലം ലിസ്യു, കൈനടി വ്യാകുലമാതാ ഇടവക പള്ളികളും പള്ളിയോടു ചേര്‍ന്നുള്ള പാരിഷ്ഹാളുകളും സ്‌കൂളുകളും ദേവാലയങ്ങള്‍ക്കു സമീപങ്ങളിലുള്ള നാനാജാതി മതസ്ഥരായ ആളുകളുടെ അറുപതിലേറെ വീടുകളുമാണ് ഇവര്‍ ശുചീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇവര്‍ ശുചീകരണം നടത്തി.
Image: /content_image/India/India-2018-08-30-04:35:59.jpg
Keywords: കുട്ടനാ, കാരുണ്യ

8537
Category: 18
Sub Category:
Heading: പ്രളയ ബാധിതര്‍ക്ക് ഇരുപതു ലക്ഷം രൂപയുടെ സഹായവുമായി ഷംഷാബാദ് രൂപത
Content: ചങ്ങനാശേരി: പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കുട്ടനാടിനു ഇരുപതു ലക്ഷം രൂപയുടെ സഹായവുമായി ഷംഷാബാദ് രൂപത. ഷംഷാബാദ് രൂപതയുടെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റായ പ്രേംമാര്‍ഗിന്റെ നേതൃത്വത്തിലാണ് 350 കുടുംബങ്ങള്‍ക്കുള്ള തുണിത്തരങ്ങളും ഭക്ഷ്യസാധനങ്ങളും സാനിട്ടേഷന്‍ സാമഗ്രികളും എത്തിച്ചത്. രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് റീജണിലെ 14 ഇടവകകളില്‍നിന്നു സമാഹരിച്ച വസ്തുക്കള്‍ രണ്ട് ട്രക്കുകളിലായി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഷംഷാബാദ് വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, സോഷ്യല്‍വര്‍ക്ക് ഡയറക്ടര്‍ ഫാ. ജിബി എന്‍.ജോസ് നെച്ചിമ്യാലില്‍ എന്നിവരും 14 ഇടവകകളിലെ പ്രതിനിധികളും ചേര്‍ന്നാണ് വസ്തുക്കള്‍ ചങ്ങനാശേരി അതിരൂപതയില്‍ എത്തിച്ചത്.
Image: /content_image/India/India-2018-08-30-05:05:33.jpg
Keywords: ഷംഷാ

8538
Category: 1
Sub Category:
Heading: "ദെെവം നല്ലവനാണ്"; ശാസ്ത്രത്തെ അതിജീവിച്ച് കുല്ലൻ പോർട്ടർ ജീവിതത്തിലേക്ക്
Content: അലബാമ: ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞത് വെറും ഇരുപത്തിരണ്ട് ആഴ്ച. രക്ഷപ്പെടാൻ സാധ്യത വിരളം. ഒടുവില്‍ അതിജീവനം അസാധ്യമെന്ന്‍ ഡോക്ടർമാർ കല്‍പ്പിച്ച കുഞ്ഞ് നൂറ്റിയറുപതു ദിവസത്തെ ജീവൻമരണ പോരാട്ടത്തിനു ശേഷം ആരോഗ്യവാനായി വീട്ടിലേയ്ക്കു മടങ്ങി. അമേരിക്കയിലെ അലബാമ സംസ്ഥാനത്തു നിന്നാണ് ഈ അത്ഭുതസാക്ഷ്യം. ഇരുപത്തിരണ്ട് ആഴ്ച മാത്രം അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ കുല്ലൻ പോർട്ടർ എന്ന കുഞ്ഞാണ് ലോകത്തിനു വിസ്മയമായി മാറിയിരിക്കുന്നത്. ഗർഭിണിയായി ആദ്യ നാളുകളിൽ തന്നെ മോളി പോട്ടർ എന്ന അമ്മക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ എന്തു പ്രതിസന്ധി നേരിട്ടാലും ഉദരത്തിലുളള കുഞ്ഞിനെ രക്ഷിക്കാൻ മോളി പോട്ടറും, ഭർത്താവും തീരുമാനം എടുക്കുകയായിരിന്നു. ഒരുപാട് ആശുപത്രികൾ മോളി പോട്ടർക്ക് ചികിൽസ നൽകാൻ മടി കാണിച്ചു. ഇരുപത്തിനാല് ആഴ്ചയെങ്കിലും പിന്നിടാതെ അമ്മയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. പല ഡോക്ടർമാർക്കും ജനിക്കുന്ന കുഞ്ഞിന്റെ ജീവന് ഉറപ്പ് നൽകാൻ സാധിക്കില്ലായിരുന്നു. കുല്ലനു വെറും രണ്ടു ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ നൽകിയിരുന്നത്. എന്നാൽ മെഡിക്കൽ സയൻസിന്റെ പ്രവചനങ്ങൾ അസ്ഥാനത്തായി. ഡോക്ടർമാരെയും, ലോകത്തെയും തന്നെ വിസ്മയിപ്പിച്ചാണ് ഇരുപത്തിരണ്ടു ആഴ്ച ആയപ്പോഴേക്കും ജനിച്ച കുല്ലൻ പോർട്ടർ ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങിയത്. കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആവേശകരമായ യാത്രയയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. "അവനു രണ്ടു ശതമാനം സാധ്യത മാത്രമേ അവര്‍ പറഞ്ഞിരിന്നുളളു, ഇതാ ആ രണ്ടു ശതമാനം, പൂർണ ആരോഗ്യവാനായി, ദെെവം നല്ലവനാണ്". കുല്ലന്റെ ചിത്രത്തോടൊപ്പം അവന്റെ അമ്മയായ മോളി പോട്ടർ കുല്ലൻ ആശുപത്രി വിട്ട ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ തീരുമാനിച്ച അനേകര്‍ക്ക് മുന്നില്‍ ജീവന്റെ സാക്ഷ്യം നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍.
Image: /content_image/News/News-2018-08-30-06:32:14.jpg
Keywords: അത്ഭുത

8539
Category: 13

Content: അലബാമ: ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞത് വെറും ഇരുപത്തിരണ്ട് ആഴ്ച. രക്ഷപ്പെടാൻ സാധ്യത വിരളം. ഒടുവില്‍ അതിജീവനം അസാധ്യമെന്നു ഡോക്ടർമാർ കല്‍പ്പിച്ച കുഞ്ഞ് നൂറ്റിയറുപതു ദിവസത്തെ ജീവൻമരണ പോരാട്ടത്തിനു ശേഷം ആരോഗ്യവാനായി വീട്ടിലേയ്ക്കു മടങ്ങി. അമേരിക്കയിലെ അലബാമ സംസ്ഥാനത്തു നിന്നാണ് ഈ അത്ഭുതസാക്ഷ്യം. ഇരുപത്തിരണ്ട് ആഴ്ച മാത്രം അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ കുല്ലൻ പോർട്ടർ എന്ന കുഞ്ഞാണ് ലോകത്തിനു വിസ്മയമായി മാറിയിരിക്കുന്നത്. ഗർഭിണിയായി ആദ്യ നാളുകളിൽ തന്നെ മോളി പോട്ടർ എന്ന അമ്മക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ എന്തു പ്രതിസന്ധി നേരിട്ടാലും ഉദരത്തിലുളള കുഞ്ഞിനെ രക്ഷിക്കാൻ മോളി പോട്ടറും, ഭർത്താവും തീരുമാനം എടുക്കുകയായിരിന്നു. ഒരുപാട് ആശുപത്രികൾ മോളി പോട്ടർക്ക് ചികിൽസ നൽകാൻ മടി കാണിച്ചു. ഇരുപത്തിനാല് ആഴ്ചയെങ്കിലും പിന്നിടാതെ അമ്മയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. പല ഡോക്ടർമാർക്കും ജനിക്കുന്ന കുഞ്ഞിന്റെ ജീവന് ഉറപ്പ് നൽകാൻ സാധിക്കില്ലായിരുന്നു. കുല്ലനു വെറും രണ്ടു ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ നൽകിയിരുന്നത്. എന്നാൽ മെഡിക്കൽ സയൻസിന്റെ പ്രവചനങ്ങൾ അസ്ഥാനത്തായി. ഡോക്ടർമാരെയും, ലോകത്തെയും തന്നെ വിസ്മയിപ്പിച്ചാണ് ഇരുപത്തിരണ്ടു ആഴ്ച ആയപ്പോഴേക്കും ജനിച്ച കുല്ലൻ പോർട്ടർ ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങിയത്. കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആവേശകരമായ യാത്രയയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. "അവനു രണ്ടു ശതമാനം സാധ്യത മാത്രമേ അവര്‍ പറഞ്ഞിരിന്നുളളു, ഇതാ ആ രണ്ടു ശതമാനം, പൂർണ ആരോഗ്യവാനായി, ദെെവം നല്ലവനാണ്". കുല്ലന്റെ ചിത്രത്തോടൊപ്പം അവന്റെ അമ്മയായ മോളി പോട്ടർ കുല്ലൻ ആശുപത്രി വിട്ട ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ തീരുമാനിച്ച അനേകര്‍ക്ക് മുന്നില്‍ ജീവന്റെ സാക്ഷ്യം നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍.
Image: /content_image/News/News-2018-08-30-06:37:11.jpg

8540
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയൻ ദേവാലയ പുനരുദ്ധാരണത്തിന് റഷ്യൻ സഭ
Content: സിയോൾ: ദക്ഷിണ കൊറിയൻ ദേവാലയം പുനരുദ്ധരിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭ രംഗത്ത്. തലസ്ഥാന നഗരിയായ സിയോളിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ദേവാലയമാണ് പുനർനിർമ്മാണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1900ൽ നിർമ്മാണം പൂർത്തിയാക്കിയ ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനരുദ്ധാരണം രാഷ്ട്രീയ ഇടപെടല്‍ മൂലം കഴിഞ്ഞ അന്‍പതു വര്‍ഷത്തോളമായി താത്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ദേവാലയ ഉപയോഗയോഗ്യമാക്കി ക്രൈസ്തവ വിശ്വാസികൾക്ക് ഉടനെ തുറന്നു നല്‍കാനാകുമെന്നു പ്രതീക്ഷ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പാത്രിയർക്കീസ് കിറില്‍ പ്രകടിപ്പിച്ചു.
Image: /content_image/News/News-2018-08-30-07:41:20.jpg
Keywords: കൊറിയ, റഷ്യ

8541
Category: 1
Sub Category:
Heading: “നമുക്കൊരുമിച്ച് ജീവന്റെ അന്തസ്സിനെ സംരക്ഷിക്കാം”: പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: പ്രോലൈഫ് മൂല്യങ്ങള്‍ക്ക് വേണ്ടിയും, മതസ്വാതന്ത്ര്യത്തിന് വേണ്ടിയും പോരാടുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവാഞ്ചലിക്കല്‍ സഭാ നേതാക്കള്‍ക്കും വചനപ്രഘോഷകര്‍ക്കുമായി വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് തന്റെ ശക്തമായ പ്രോലൈഫ് കാഴ്ചപ്പാട് വീണ്ടും വ്യക്തമാക്കിയത്. ജീവന്റെ വിശുദ്ധിയെ സംരക്ഷിച്ചുകൊണ്ട്, നമുക്കൊരുമിച്ച് നമ്മുടെ രാഷ്ട്രത്തെ പ്രാര്‍ത്ഥനയിലൂടെ ഉയര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ വര്‍ഷങ്ങളില്‍ തന്റെ ഗവണ്‍മെന്റ് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. ജീവന്റെ അന്തസ്സിലും, ദൈവമഹത്വത്തിലും, പ്രാര്‍ത്ഥനയുടെ ശക്തിയിലും വിശ്വസിക്കുന്ന ഇവാഞ്ചലിക്കല്‍ നേതാക്കള്‍ക്കൊപ്പം അത്താഴം പങ്കുവെക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. ക്രിസ്ത്യന്‍ നേതാക്കള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിപറയുവാനും ട്രംപ് മറന്നില്ല. ഫെയിത്ത് ആന്‍ഡ് ഫ്രീഡം ചെയര്‍മാന്‍ റാല്‍ഫ് റീഡ്, ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് ടോണി പെര്‍കിന്‍സ്, സിവില്‍ റൈറ്റ്സ് ഫോര്‍ ദി അണ്‍ബോണ്‍ ഡയറക്ടര്‍ അല്‍വേഡാ കിംഗ്, ലിബര്‍ട്ടി സര്‍വ്വകലാശാല പ്രസിഡന്റ് ജെറി ഫാല്‍വെല്‍, ഇവാഞ്ചലിക്കല്‍ സഭാ നേതാക്കളായ ഫ്രാങ്ക്ലിന്‍ ഗ്രഹാം, റോബര്‍ട്ട് ജെഫ്റസ്സ്, പൌള വൈറ്റ്, ഡാരല്‍ സ്കോട്ട് തുടങ്ങിയവര്‍ക്ക് പുറമേ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഹെല്‍ത്ത് ആന്‍ഡ് ഹുമന്‍ സര്‍വീസസ് സെക്രട്ടറി അലെക്സ് അസര്‍, റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. ഏതാണ്ട് 10 കോടി ഡോളറിന്റെ ഗര്‍ഭഛിദ്രം കച്ചവടം നടത്തുന്ന വലിയ കമ്പനിയാണ് ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എന്ന് പറഞ്ഞുകൊണ്ട് അവര്‍ക്ക് നല്‍കിവന്ന ധനസഹായം നിര്‍ത്തലാക്കിയ നടപടി ശരിയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷം ഇതാദ്യമായല്ല ട്രംപ് തന്റെ ദൈവവിശ്വാസത്തെക്കുറിച്ചും, പ്രോലൈഫ് കാഴ്ചപ്പാടിനെക്കുറിച്ചും പരസ്യമായി പറയുന്നത്. പല പ്രമുഖ വേദികളിലും അദ്ദേഹം തന്റെ ദൈവ വിശ്വാസവും പ്രോലൈഫ് നിലപാടുകളും പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-08-30-14:10:51.jpg
Keywords: അമേരിക്ക, ട്രംപ

8542
Category: 1
Sub Category:
Heading: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1ന്
Content: വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള നാലാമത് ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1 ശനിയാഴ്ച നടക്കും. ഇതര ക്രൈസ്തവ സഭകളുടെയും, സന്ന്യാസ സഭാസമൂഹങ്ങളുടെയും, മറ്റു സന്നദ്ധ സംഘടന കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് കത്തോലിക്ക സഭ ആഗോള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1നു ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഭൂമിയുടെ പരമപ്രധാനമായ സമ്പത്തായി ജലം സംരക്ഷിക്കണമെന്നും അത് സകലര്‍ക്കുമായി നീതിയോടെ പങ്കുവയ്ക്കണമെന്നും സന്ദേശത്തില്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. 2015 ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു.
Image: /content_image/News/News-2018-08-30-17:56:09.jpg
Keywords: സൃഷ്ടി

8543
Category: 1
Sub Category:
Heading: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം നാളെ
Content: വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള നാലാമത് ആഗോള പ്രാര്‍ത്ഥനാദിനം നാളെ സെപ്തംബര്‍ 1 ശനിയാഴ്ച നടക്കും. ഇതര ക്രൈസ്തവ സഭകളുടെയും, സന്ന്യാസ സഭാസമൂഹങ്ങളുടെയും, മറ്റു സന്നദ്ധ സംഘടന കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് കത്തോലിക്ക സഭ ആഗോള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1നു ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഭൂമിയുടെ പരമപ്രധാനമായ സമ്പത്തായി ജലം സംരക്ഷിക്കണമെന്നും അത് സകലര്‍ക്കുമായി നീതിയോടെ പങ്കുവയ്ക്കണമെന്നും സന്ദേശത്തില്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. 2015 ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു.
Image: /content_image/News/News-2018-08-30-17:59:53.jpg