Contents
Displaying 8241-8250 of 25180 results.
Content:
8554
Category: 18
Sub Category:
Heading: കാര്‍ഷിക പുനരുദ്ധാരണം നടപ്പാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ദുരിതബാധിത പ്രദേശങ്ങളിലെ ആയിരം കര്‍ഷക കുടുംബങ്ങളുടെ കാര്‍ഷിക പുനരുദ്ധാരണം നടപ്പാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നൂറു കുടുംബങ്ങള്‍ക്കു വീട് വയ്ക്കാന്‍ സ്ഥലം ലഭ്യമാക്കാനും ആയിരം വീടുകളുടെ പുനരുദ്ധാരണത്തിനും നേതൃത്വം നല്‍കുവാനും കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമഗ്ര കാര്‍ഷിക പദ്ധതിയുടെ നടത്തിപ്പിനായി കേരളത്തിനകത്തും പുറത്തുമുള്ളവരില്‍നിന്നായി ഏഴംഗ സമിതിയെ യോഗം തെരഞ്ഞെടുത്തു. ക്ഷീരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരം കര്‍ഷകര്‍ക്ക് പശുക്കള്‍ വിതരണം ചെയ്യും. സഭയുടെയും കത്തോലിക്കാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നിക്ഷേപങ്ങളും തുടര്‍ന്നുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു. പ്രളയത്തില്‍ കാര്‍ഷികമേഖലയ്ക്കുണ്ടായ തകര്‍ച്ചയില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സമഗ്ര കാര്‍ഷിക പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്കും സഭാ സിനഡിനും സമര്‍പ്പിക്കുവാനും ധാരണയായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന യോഗം ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോസ് മേനാച്ചേരി, എം.എം. ജേക്കബ്, ഫാ. ജോജി കല്ലിങ്കല്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ഫീസ്റ്റി മാന്പിള്ളി, ആന്റണി എല്‍. തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-01-08:00:26.jpg
Keywords: കത്തോലിക്ക കോണ്‍

8555
Category: 1
Sub Category:
Heading: സൃഷ്ടികളുടെ സംരക്ഷണം; ആഗോള പ്രാര്‍ത്ഥനാദിനം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള നാലാമത് ആഗോള പ്രാര്‍ത്ഥനാദിനം ഇന്ന്‍. സെപ്റ്റംബര്‍ ഒന്നിന് മറ്റ് സഭകളോട് കൂടി ചേര്‍ന്ന് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്ന പതിവ് 2015 മുതലാണ് കത്തോലിക്ക സഭയില്‍ ആരംഭിച്ചത്. 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് ആദ്യമായി ആരംഭിച്ചത്. 2015 ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു. പ്രകൃതിയുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് തന്റെ ചാക്രിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-09-01-09:31:08.jpg
Keywords: സൃഷ്ടി

8556
Category: 1
Sub Category:
Heading: ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വിശ്വാസിയായ വനിത ഗവർണ്ണർ
Content: കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രെെസ്തവ വിശ്വാസിയായ ആദ്യ വനിത ഗവർണ്ണർ ചുമതലയേറ്റു. ഡാമിയേറ്റാ നഗരത്തിന്റെ ഗവർണ്ണറായി മനാൽ മിഖായേൽ എന്ന അൻപത്തിയൊന്നുകാരികാരിയാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ചുമതലയേറ്റ നാൾ മുതൽ ക്രൈസ്തവരോട് കാണിച്ചുവരുന്ന സൗഹൃദ മനോഭാവത്തിന്റെ പ്രതിഫലനമായാണ് ഗവർണ്ണർ പദവിയെ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത്. മറ്റ് ഇരുപത്തിയൊന്ന് പ്രവിശ്യ ഗവർണ്ണർമാർക്കൊപ്പമാണ് മനാൽ മിഖായേലും പദവി ഏറ്റെടുത്തത്. ജനസംഖ്യയുടെ പത്തു ശതമാനം മാത്രമായ ഈജിപ്തിലെ ക്രെെസ്തവർക്ക് നേരെയുളള മത പീഡനം നിത്യ സംഭവമാണ്. എന്നാൽ തീവ്ര ഇസ്ലാമിക വിഭാഗങ്ങൾക്കെതിരെ പട പൊരുതി അധികാരത്തിലേറിയ അൽ സിസിയിൽ വലിയ പ്രതീക്ഷയാണ് ക്രെെസ്തവ സമൂഹം വച്ചുപുലർത്തുന്നത്. അധികാരമേറ്റതിന് ശേഷം നിരവധി തവണ തവണ അൽ സിസി, കെയ്റോയിലെ കോപ്റ്റിക്ക് ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അൽ സിസിയുടെ നിരന്തര ശ്രമ ഫലമായാണ് മോസ്ക്കുകൾക്കു നൽകുന്ന അതേ അവകാശം ക്രെെസ്തവ ദേവാലയങ്ങൾക്കും നൽകാനുള്ള നിയമം ഈജിപ്തിലെ നിയമനിര്‍മ്മാണസഭ 2016-ൽ പാസാക്കിയത്.
Image: /content_image/News/News-2018-09-01-10:23:17.jpg
Keywords: ഈജി

8557
Category: 18
Sub Category:
Heading: കുട്ടനാടിനു സഹായഹസ്തവുമായി സലേഷ്യന്‍ സഭയുടെ 'ബ്രെഡ്സ്'
Content: ബെംഗളൂരു: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരള ജനതയ്ക്കു സഹായവുമായി സലേഷ്യന്‍ സഭയുടെ കേരള കര്‍ണ്ണാടക സന്നദ്ധ സേവന വിഭാഗമായ ബ്രെഡ്സ് (ബാംഗ്ലൂര്‍ റൂറൽ എഡ്യുക്കേഷൻ ആന്റ് ഡെവലപ്മെന്റ് സൊസൈറ്റി). ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങളുമായാണ് വൈദികര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ എത്തിയത്. ബ്രെഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോയി നെടുംപറമ്പില്‍, ഫാ. സിറിള്‍ ഇടമന എസ്‌ഡിബി എന്നിവര്‍ നേതൃത്വം നല്‍കി. സാധനങ്ങള്‍ കുട്ടനാട്ടിലെയും മറ്റ് പ്രദേശങ്ങളിലെയും ദുരന്തബാധിതര്‍ക്ക് കൈമാറിയതിന് ശേഷമാണ് സംഘം മടങ്ങിയത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നു ഫാ. സിറിള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 9 വര്‍ഷത്തെ യുകെയിലെ നിസ്തുല സേവനത്തിന് ശേഷം അടുത്തിടെ ഇന്ത്യയിലെത്തിയ ഫാ. സിറിള്‍ 'ബ്രെഡ്സി'ന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്.
Image: /content_image/India/India-2018-09-01-12:37:27.jpg
Keywords: സിറിള്‍

8558
Category: 1
Sub Category:
Heading: കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തെ ആസ്പദമാക്കി സിനിമ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്തെ ആസ്പദമാക്കി സുപ്രസിദ്ധ എഴുത്തുകാരനും സംവിധായകനുമായ സേവ്യര്‍ ജിയാന്നോളിയുടെ സംവിധാനത്തില്‍ പുതിയ സിനിമ തിയറ്ററുകളിലേക്ക്. “ദി അപ്പാരിഷന്‍” എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റംബര്‍ 7-ന് തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലെത്തും. പരിശുദ്ധ കന്യകാമാതാവിനെ ദര്‍ശിച്ചുവെന്ന ഫ്രഞ്ച് യുവതിയുടെ അവകാശവാദത്തെ കുറിച്ച് വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം ഒരു റിപ്പോര്‍ട്ടര്‍ അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഏറ്റവും മികച്ച നടനുള്ള ‘കാന്‍’ അവാര്‍ഡ് നേടിയിട്ടുള്ള വിന്‍സെന്റ് ലിന്‍ഡനാണ് ജാക്വസ് മയാനോ എന്ന പത്രപ്രവര്‍ത്തകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗലാറ്റീ ബെല്ലൂജിയാണ് ഫ്രഞ്ച് യുവതിയായി വേഷമിടുന്നത്. പാട്രിക് ഡി’അസ്സുമാക്കോ, അനാട്ടോളെ ടോബ്മാന്‍, എലീന ലോവെന്‍സോണ്‍, ക്ളോഡ് ലെവേക്യു തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് നിരവധി അവകാശവാദങ്ങളും, വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തില്‍ ജിയാന്നോളിയുടെ സിനിമ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് വിലയിരുത്തുന്നത്. ദൈവ മാതാവിന്റെ ദര്‍ശനം ലഭിച്ചതായി നൂറു കണക്കിന് അവകാശവാദങ്ങളാണ് നൂറ്റാണ്ടുകളായി പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ 12 എണ്ണം മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കഥയുടെ പ്രമേയത്തെ വളരെ ഗൗരവത്തോടെയാണ് ജിയാന്നോളി സമീപിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-09-01-14:31:07.jpg
Keywords: മാതാവ, കന്യകാ

8559
Category: 18
Sub Category:
Heading: തിരുനാളുകളും ജൂബിലി ആഘോഷങ്ങളും ലളിതമായി നടത്താന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശം
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സമസ്ത മേഖലകളിലും തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി മാത്രമേ നടത്താവൂ എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ നിര്‍ദേശം നല്‍കി. ഇന്നു ദേവാലയങ്ങളില്‍ ദിവ്യബലിമധ്യേ വായിക്കുന്ന ഇടയലേഖനത്തിലാണ് ഈ നിര്‍ദേശം. ഈ വര്‍ഷത്തെ വല്ലാര്‍പാടം കാല്‍നട തീര്‍ത്ഥാടനവും മരിയന്‍ കണ്‍വെന്‍ഷനും ഒഴിവാക്കി, ആരാധനക്രമം അനുസരിച്ചുള്ള ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, മനസമ്മതം, വിവാഹം, തിരുപ്പട്ട സ്വീകരണം, നിത്യവ്രതവാഗ്ദാനം മുതലായവയും തികച്ചും ലളിതമായി നടത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുക പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അതിന്റെ ഭാഗമായി നേരത്തെ അതിരൂപതയിലെ വൈദികര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായും അതിനുശേഷവും എല്ലാ മേഖലകളിലും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഇടയലേഖനത്തില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.
Image: /content_image/India/India-2018-09-02-01:40:35.jpg
Keywords: കളത്തി

8560
Category: 18
Sub Category:
Heading: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മെത്രാന്‍മാര്‍
Content: ചാലക്കുടി: പ്രളയത്തില്‍ വെള്ളം കയറിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മെത്രാന്‍മാര്‍. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരാണ് വൈദികരുള്‍പ്പെടെ 30 പേര്‍ക്കൊപ്പം ശുചീകരണം നടത്തിയത്. ഫാ. ജോര്‍ജ് പനയ്ക്കല്‍, ഡിവൈന്‍ ധ്യാനകേന്ദ്രം സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ, ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോഷി കൊച്ചുകൊടിയാറ്റില്‍, ഫാ. മാത്യു ഇലവുങ്കല്‍ തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ദിവസവും മെത്രാന്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു.
Image: /content_image/India/India-2018-09-02-01:53:03.jpg
Keywords: മെത്രാ

8561
Category: 1
Sub Category:
Heading: ക്രിമിനൽ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ല: നിലപാട് ആവര്‍ത്തിച്ച് ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി
Content: മെല്‍ബണ്‍: കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ അറിയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ വീണ്ടും തള്ളികളഞ്ഞു ഓസ്ട്രേലിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതി. സര്‍ക്കാര്‍ നിര്‍ദ്ദേശം “വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും” എതിരാണെന്നും ക്രിമിനൽ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലായെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും, കത്തോലിക് റിലീജിയസ് ഓസ്ട്രേലിയയും (CRA) പത്ര സമ്മേളനത്തില്‍ വീണ്ടും വ്യക്തമാക്കിയത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ സഭ അംഗീകരിച്ചിട്ടുണ്ട്. കുമ്പസാരരഹസ്യം സൂക്ഷിച്ചു കൊണ്ട് തന്നെ കുട്ടികളേയും പീഡിപ്പിക്കപ്പെടുവാന്‍ സാധ്യതയുള്ളവരേയും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജും സിആര്‍എ പ്രസിഡന്റ് സിസ്റ്റര്‍ മോണിക്കാ കാവനായും അറിയിച്ചു. 5 വര്‍ഷങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം അവസാനം റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ പുരോഹിതര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശമുള്ളത്. നാനൂറോളം നിര്‍ദ്ദേശങ്ങള്‍ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതില്‍ പലതും സഭ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സഭയുടെ സല്‍പ്പേരിനെ ഓര്‍ത്ത് കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കുന്ന പുരോഹിതരെ സംരക്ഷിക്കുകയില്ലെന്നും, സഭയുടെ കീര്‍ത്തിക്കും മേലെയാണ് കുട്ടികളുടെ സുരക്ഷയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
Image: /content_image/News/News-2018-09-02-05:35:44.jpg
Keywords: കുമ്പസാര

8562
Category: 1
Sub Category:
Heading: കത്തോലിക്ക സ്ത്രീകള്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കണം: മലാവി ബിഷപ്പ് തംബാല
Content: സോംബ: കത്തോലിക്ക സ്ത്രീകൾ വിശ്വാസത്തിനു സാക്ഷ്യം നല്‍കണമെന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ സോംബ രൂപതാദ്ധ്യക്ഷന്‍ ജോർജ് ഡേശ്മോണ്ട് തംബാല. മലാവിയിലെ ബിഷപ്പ് അന്യൂ ഗേൾസ് സെക്കൻററി സ്കൂളിൽ രൂപതയുടെ കീഴിലുള്ള കത്തോലിക്ക വനിത സംഘടനയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക വിശ്വാസവും പ്രബോധനങ്ങളും ആധികാരികമായി വിവരിക്കാൻ സ്ത്രീകൾ പ്രാപ്തരാകണം. കർത്താവിന്റെ രണ്ടാം വരവിനായി എല്ലാവരും ആത്മീയമായി ഒരുങ്ങുകയും ജാഗ്രത പുലർത്തുകയും വേണം. രാഷ്ട്രീയ സ്വാധീനം സഭയിൽ അനുവദിക്കുകയില്ലായെന്നും കത്തോലിക്ക വിശ്വാസത്തിന് സ്ത്രീകൾ എപ്പോഴും പ്രഥമ പരിഗണന നല്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സോംബ രൂപതയുടെ അഞ്ചാമത് മെത്രാനായി 2016 ജനുവരിയിലാണ് ബിഷപ്പ് തംബാല സ്ഥാനമേറ്റത്. സമ്മേളനത്തില്‍ ഫാ. ഇഗ്നാഷ്യോ ബൊക്കോസി നന്ദി രേഖപ്പെടുത്തി. സംഘടനയ്ക്ക് നേതൃത്വം നല്കുന്ന അദ്ദേഹം വനിതകളുടെ പദ്ധതികൾക്ക് ഇടവക തലത്തിൽ പിന്തുണ നല്കുന്ന വൈദികരുടെ സ്തുത്യർഹ സേവനത്തെയും അദ്ദേഹം അനുസ്മരിച്ചു.
Image: /content_image/News/News-2018-09-02-06:27:58.jpg
Keywords: കത്തോലിക്ക

8563
Category: 1
Sub Category:
Heading: ദുരിതബാധിതരുടെ ഭവനനിർമ്മാണത്തിന് കാർ ലേലം ചെയ്യുവാന്‍ വരാപ്പുഴ ആർച്ച് ബിഷപ്പ്
Content: വരാപ്പുഴ: പ്രളയ ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർ ലേലം ചെയ്യുന്നു. കാർ ലേലം ചെയ്തു അതിൽ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ ഉപേക്ഷിച്ച് ആർച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാര്‍ ആയിരിയ്ക്കും അദ്ദേഹം ഇനി ഉപയോഗിക്കുക. അതിരൂപതയിൽ തിരുനാള്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ലളിതമാക്കണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തണമെന്നും കഴിഞ്ഞദിവസം ആർച്ച് ബിഷപ്പ് ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-09-03-04:16:00.jpg
Keywords: വരാപ്പുഴ