Contents

Displaying 8201-8210 of 25180 results.
Content: 8514
Category: 18
Sub Category:
Heading: തോമസ് മാര്‍ അത്തനാസിയോസിനു നാടിന്റെ അന്ത്യാഞ്ജലി
Content: ചെങ്ങന്നൂര്‍: കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്തനാസിയോസിനു നാടിന്റെ അന്ത്യാഞ്ജലി. ഭൗതികദേഹം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം പരുമല സെമിനാരി പള്ളിയില്‍ എത്തിച്ചു. കെഎസ്ആര്‍ടിസിയുടെ അലങ്കരിച്ച വോള്‍വോ ബസിലായിരുന്നു വിലാപയാത്ര. പരുമലപള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ വൈദികര്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരം ചെങ്ങന്നൂര്‍ ബഥേല്‍ അരമന പള്ളിയില്‍ എത്തിച്ചു. നേരത്തെ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പുത്തന്‍കാവ് പള്ളിയിലെ മദ്ബഹയോട് അന്തിമമായി യാത്ര ചോദിച്ചു. തുടര്‍ന്ന് പള്ളി അങ്കണത്തില്‍ സംസ്ഥാന പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അലങ്കരിച്ച രഥത്തില്‍ ഒട്ടനവധി വിശ്വാസികളുടെയും വാഹനങ്ങളുടെയും അകന്പടിയോടെ നഗരികാണിക്കല്‍ നടത്തി. ചെങ്ങന്നൂര്‍ പട്ടണത്തിലൂടെ ഓതറ ദയറയില്‍ എത്തിച്ചു. പിതാവിന്റെ അന്ത്യാഭിലാഷ പ്രകാരമുള്ള ഓതറ ദയറയിലെ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ കബറടക്കം നടന്നു. സമാപന ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെയും മറ്റ് വിവിധ സഭകളിലെയും മേലധ്യക്ഷന്മാര്‍ സഹകാര്‍മികത്വം വഹിച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ തേവേറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ, ഏബ്രാഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ക്ലീമിസ്, മാത്യൂസ് മാര്‍ തേവേറിയോസ്, യൂഹാനോന്‍ മാര്‍ ദിയോസ്‌കോറസ്, ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, മാത്യുസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യാക്കൂബ് മാര്‍ ഏലിയാസ്, ജോസഫ് മാര്‍ ഈവന്യാസിയോസ്, ജോഷ്വാ മാര്‍ തീമോദിമോസ്, അലക്‌സ്യോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് തുടങ്ങിയ മതമേലധ്യക്ഷന്മാര്‍ അന്തിമോപചാരം അര്‍പ്പിക്കാനും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കാനും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജനപ്രതിനിധികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി കെ.എം. മാണി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, പി.സി. വിഷ്ണുനാഥ് അനൂപ് ജേക്കബ് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, തോമസ് കുതിരവട്ടം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഹൗസിംഗ്‌ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, പിഎസ്സി അംഗം ഡോ. ജിനു സഖറിയ ഉമ്മന്‍, അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കര, ചെറികോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
Image: /content_image/India/India-2018-08-27-05:22:03.jpg
Keywords: അത്തനാ
Content: 8515
Category: 1
Sub Category:
Heading: ക്ഷമ ക്രൈസ്തവ കുടുംബ ജീവിതത്തിന്‍റെ മുദ്രയാകണം: ഫ്രാന്‍സിസ് പാപ്പ
Content: ഡബ്ലിന്‍: ക്ഷമിക്കുന്ന സ്നേഹം ക്രൈസ്തവ കുടുംബജീവിതത്തിന്‍റെ മുദ്രയാവണമെന്നും ക്ഷമയെന്നതു സൗഖ്യം പകരുന്ന മുറിവുണക്കുന്ന ദൈവികദാനമാണെന്നും ഫ്രാന്‍സിസ് പാപ്പ. അയര്‍ലണ്ടിലെ ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ആഗോള കുടുംബ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ശത്രുസ്നേഹം ക്രിസ്തുവിന്‍റെ അടിസ്ഥാനപാഠവും മുഖ്യപാഠവുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തെറ്റുപറ്റുക മാനുഷികമാണ്, എന്നാല്‍ ക്ഷമിക്കുക ദൈവികമാണ്! സൗഖ്യം പകരുന്ന, സുഖപ്പെടുത്തുന്ന, മുറിവുണക്കുന്ന ദൈവികദാനമാണ് ക്ഷമ! അതിനാല്‍ കുടുംബങ്ങളിലെ ശീതസമരവും സൗന്ദര്യപ്പിണക്കവും നീണ്ടുപോകരുത്. സൂര്യാസ്തമയം കഴിയുംമുന്‍പേ രമ്യതപ്പെടാം. അനുരജ്ഞിതരാകാം. മുറിയില്‍ അടച്ചിരിക്കുന്നയാളെ അന്വേഷിക്കണം, മുട്ടിത്തുറക്കണം. സ്നേഹമുള്ള നോട്ടംകൊണ്ട്, ഒരു ആശ്ലേഷം കൊണ്ട്, ഒരു ചുംബനംകൊണ്ട്, ഒരു തലോടല്‍ കൊണ്ട് രമ്യതപ്പെടാം. പൂര്‍ണ്ണതയുള്ള ആരുമില്ല, നാം മനുഷ്യരും ബലഹീനരുമാണ്. ക്ഷമയിലും സ്നേഹത്തിലും ഉണരാം, ഒന്നാകാം വളരാം. ക്രൈസ്തവ വിവാഹത്തിലൂടെ കുടുംബങ്ങള്‍ രൂപീകരിക്കുന്നവര്‍ ദൈവസ്നേഹത്തിലും പരിപാലനയിലും ജീവിതയാത്ര തുടങ്ങുന്നവരാണ്. അവിടെ സനേഹത്തിന്‍റെ പൂര്‍ണ്ണത കാണാനാകും. ഒരേ ഹൃദയത്തോടും ആത്മാവോടുംകൂടെ ജീവിക്കാന്‍ അവിടെ ദമ്പതികളെ സഹായിക്കുന്നത് ദൈവാത്മാവായിരിക്കും. ദൈവകൃപയായിരിക്കും. മനുഷ്യര്‍ ദൈവത്തില്‍ ആശ്രയിച്ചും വിശ്വസിച്ചും പ്രത്യാശിച്ചും ജീവിക്കുന്ന ദൈവസ്നേഹത്തിന്‍റെ വേദിയാണ് കുടുംബം. ദൈവം തന്‍റെ വിശ്വസ്തയുള്ളതും നിലയ്ക്കാത്തതുതമായ കാരുണ്യവും സ്നേഹവും കുടുംബങ്ങളില്‍ അനുസ്യൂതം വര്‍ഷിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു. 80,000-ത്തില്‍ അധികം ആളുകളാണ് പാപ്പയുടെ സന്ദേശം ശ്രവിച്ചത്.
Image: /content_image/News/News-2018-08-27-06:09:03.jpg
Keywords: കുടുംബ, പാപ്പ
Content: 8516
Category: 18
Sub Category:
Heading: ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ വ്യാജ പിരിവ്
Content: ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ പ്രളയക്കെടുതിക്കായി ധനസമാഹരണം എന്ന വ്യാജേന ചിലയിടങ്ങളില്‍ പണപ്പിരിവ് നടക്കുന്നതായി വിവരം. ധ്യാനകേന്ദ്രം പണപ്പിരിവിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡിവൈന്‍ ധ്യാനകേന്ദ്രം ധനസമാഹരണം നടത്തുന്നുണ്ടെങ്കില്‍ അതു നിയമാനുസൃതം ഡിവൈനിലെ വൈദികര്‍ മുഖേനയോ ധ്യാനകേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയോ മാത്രമായിരിക്കുമെന്നും സുപ്പീരിയര്‍ അറിയിച്ചു. പ്രളയക്കെടുതികളില്‍ ധ്യാനകേന്ദ്രത്തോടു സഹകരിക്കുകയും തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ധ്യാനകേന്ദ്രം അറിയിച്ചു.
Image: /content_image/India/India-2018-08-27-06:44:13.jpg
Keywords: ഡിവൈ
Content: 8517
Category: 18
Sub Category:
Heading: പ്രളയ ബാധിതരുടെ പുനരധിവാസത്തിനു ഏഴു കോടിയുടെ പദ്ധതിയുമായി തലശ്ശേരി അതിരൂപത
Content: തലശേരി: വെള്ളപ്പൊക്കത്തെ തുടര്‍ന്നു സകലതും നഷ്ടമായവരുടെ സഹായത്തിനും പുനരധിവാസത്തിനുമായി തലശ്ശേ അതിരൂപത ഏഴു കോടി രൂപയുടെ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിലെ 160 വൈദിക വിദ്യാര്‍ഥികളും വൈദികരും ഒരാഴ്ചയായി ശുചീകരണപ്രവൃത്തികളുമായി മധ്യകേരളത്തില്‍ കര്‍മനിരതരാണ്. വീടു നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 40 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പരിയാരം, ചെന്‌പേരി, ശാന്തിനഗര്‍, ബെഡൂര്‍ പ്രദേശങ്ങളിലായി മൂന്നേക്കറോളം ഭൂമി അതിരൂപത സൗജന്യമായി നല്കും. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കൃഷിഭൂമികള്‍ സാധിക്കുന്നിടത്തോളം വീണ്ടും കൃഷിയോഗ്യമാക്കാന്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അറിയിച്ചു. ആടുമാടുകള്‍ നഷ്ടമായവര്‍ക്ക് അവയെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും അതിരൂപതയുടെ കര്‍മപദ്ധതിയിലുണ്ട്.അതിരൂപതയിലെ 200 ഇടവകകളില്‍നിന്നു ശേഖരിച്ച 500 ടണ്‍ അരിയും 10 ടണ്‍ പയറും മൂന്നു ടണ്‍ പഞ്ചസാരയും ഒരു ടണ്‍ വെളിച്ചെണ്ണയും ഇതിനോടകം ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം 50 ലക്ഷം രൂപയുടെ തുണിത്തരങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേയാണ് ആര്‍ച്ച് ബിഷപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലെ പ്രതിനിധികളും അതിരൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളും ഉള്‍പ്പെട്ട സംയുക്ത യോഗത്തിലായിരിന്നു തീരുമാനം.
Image: /content_image/India/India-2018-08-27-07:44:12.jpg
Keywords: തലശ്ശേ
Content: 8518
Category: 1
Sub Category:
Heading: മുന്നൂറോളം വര്‍ഷം പഴക്കമുള്ള ദേവാലയം ചൈനീസ് ഭരണകൂടം തകര്‍ത്തു
Content: ക്വിയാൻവാങ്: ക്രൈസ്തവ ദേവാലയങ്ങൾ തകര്‍ക്കുന്ന ചെെനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര നടപടി വീണ്ടും തുടരുന്നു. നഗര വികസനത്തിന് എന്ന വ്യാജേന കഴിഞ്ഞ ആഴ്ച ഭരണകൂടം കത്തോലിക്ക ദേവാലയം തകർത്തതാണ് ഒടുവിലത്തെ സംഭവം. ചെെനയിലെ ക്വിയാൻവാങ് എന്ന പ്രവിശ്യയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയം ആഗസ്റ്റ് പതിമൂന്നാം തീയതി ഉച്ചയ്ക്ക് നൂറോളം വരുന്ന ഒരു സംഘം ആളുകളെത്തി തകർക്കുകയായിരുന്നു. ഗവണ്‍മെന്‍റ് അയച്ച അക്രമി സംഘം ദേവാലയത്തിലെ രൂപങ്ങളും പല വിശുദ്ധ വസ്തുക്കളും എറിഞ്ഞുടച്ചു. സംഭവം നടന്നതിന്റെ പിറ്റേന്ന് ഏകദേശം എഴുപതോളം വിശ്വാസികളും, രണ്ടു പുരോഹിതരും പ്രതിഷേധം പ്രകടനം നടത്തി. നഗരത്തിലെ സർക്കാർ ആസ്ഥാനത്തിനു മുന്‍പിൽ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ 'ഞങ്ങളുടെ ദേവാലയം ഞങ്ങൾക്ക് തിരികെ തരൂ', 'ഞങ്ങളുടെ ഹൃദയം ഞങ്ങൾക്ക് തിരികെ തരൂ' എന്നെഴുതിയ ബോർഡുകള്‍ വഹിച്ചാണ് വിശ്വാസികള്‍ റാലി നടത്തിയത്. 1750-ലാണ് ക്വിയാൻവാങ്ങിലെ ദേവാലയം നിർമിച്ചത്. മാവോയുടെ ഭരണകാലത്ത് സർക്കാർ ഏറ്റെടുത്ത ദേവാലയം പിന്നീട് സഭയ്ക്ക് തിരികെ ലഭിക്കുകയായിരുന്നു. എന്നാൽ ഏതാനും വർഷം മുൻപ് ദേവാലയം തകർക്കാനുളള തീരുമാനം സർക്കാർ തലത്തില്‍ നടന്നുവരികയായിരിന്നു. ദേവാലയം ഇരിക്കുന്ന സ്ഥലത്ത് ഒരു പാർക്കും, പാർപ്പിട സമുച്ചയവും പണിയുകയെന്നാണ് സര്‍ക്കാര്‍ പൊതുജനത്തെ അറിയിച്ചത്. സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിനു പകരമായി വേറൊരു സ്ഥലം കണ്ടെത്തി തരാം എന്നു അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും സർക്കാർ വാക്കുപാലിച്ചില്ല. ഒരു മാസം മുൻപ് ഇതേ കാരണങ്ങൾ പറഞ്ഞ് സമീപം മറ്റൊരു കത്തോലിക്കാ ദേവാലയം സർക്കാർ സംഘം തകർത്തിരുന്നു. ചെെനയിൽ ക്രൈസ്തവ വിശ്വാസത്തിന് സംഭവിക്കുന്ന വളർച്ചയിൽ വിറളി പിടിച്ചാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് അന്താരാഷ്ട്ര വിലയിരുത്തല്‍.
Image: /content_image/News/News-2018-08-27-09:21:40.jpg
Keywords: ചൈന, ചൈനീ
Content: 8519
Category: 1
Sub Category:
Heading: കെനിയൻ സഭയുടെ റേഡിയോ സുവിശേഷവത്ക്കരണം തുടരുന്നു
Content: നെയ്റോബി: രാജ്യത്തെ സുവിശേഷ പ്രഘോഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ വീണ്ടും റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച് കെനിയൻ കത്തോലിക്കാസഭ. ഓഗസ്റ്റ് 22ന് കെനിയൻ കത്തോലിക്ക മെത്രാൻ സമിതി ഉപാധ്യക്ഷനും ഗോങ്ങ് രൂപത മെത്രാനുമായ ജോൺ ഒബല്ല ഒവ്വയാണ്, രാജ്യത്തെ പന്ത്രണ്ടാമത് കത്തോലിക്ക എഫ്എം റേഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റേഡിയോ ചാനലിന്റെ പേരായ ഓസോട്വ എന്ന വാക്കിന്റെ അർത്ഥം സമാധാനമെന്നാണ്. സുവിശേഷവത്കരണത്തിന്റെ ഉപാധി എന്ന നിലയിൽ റേഡിയോ സ്റ്റേഷന്റെ സ്ഥാപനം ഗോങ്ങ് രൂപത ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് നാരോക്ക് കൗണ്ടിയിലെ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ നടന്ന ചടങ്ങിൽ ബിഷപ്പ് അഭിപ്രായപ്പെട്ടു. ശ്രോതാക്കളുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് റേഡിയോ സംപ്രേക്ഷണം ഉപകരിക്കും. സാന്മാർഗ്ഗിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹത്തിന്റെ വളർച്ച അതുവഴി സാധ്യമാകും. ഇടവകകളിൽ റേഡിയോ സംപ്രേക്ഷണം എന്ന ദൗത്യത്തിന് മുൻകൈയ്യെടുത്ത കെനിയൻ കത്തോലിക്ക മെത്രാൻ സമിതിയ്ക്കും മറ്റ് സംഘടനകൾക്കും അദ്ദേഹം നന്ദി അറിയിച്ചു. എഫ്.എം സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്താൻ ക്രൈസ്തവ സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുണയോടെ ശക്തമായ ആത്മീയ പരിപാടികള്‍ ആസൂത്രണം ചെയ്യാൻ റേഡിയോ സ്റ്റേഷൻ പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഡോ. ഏലിയാസ് മൊക്കാവ പറഞ്ഞു. ഇടവകകളുടെ കൂട്ടായ്മയിലൂടെ മികച്ച സ്റ്റേഷനായി മാറട്ടെയെന്നും ക്രൈസ്ത സന്നദ്ധ പ്രവർത്തകരുടെ സേവനത്തിലൂടെ സംപ്രേഷണം നിലവാരം പുലർത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സവാഹിലി, മസായി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന നാരോക്ക് കൗണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യത്തെ കത്തോലിക്ക റേഡിയോയാണ് ഓസോട്വ എഫ്.എം 83.0. 2020തോടെ രാജ്യത്തെ ഇരുപത് രൂപതകളിലും റേഡിയോ സ്റ്റേഷൻ സ്ഥാപിക്കുകയാണ് കെനിയന്‍ മെത്രാൻ സമിതിയുടെ ലക്ഷ്യം.
Image: /content_image/News/News-2018-08-27-10:26:08.jpg
Keywords: കെനിയ, ആഫ്രിക്ക
Content: 8520
Category: 1
Sub Category:
Heading: ആഗോള കുടുംബ സംഗമത്തിന് പരിസമാപ്തി; ഇനി റോമില്‍
Content: ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവന്ന ആഗോള കുടുംബ സംഗമത്തിന് വിജയകരമായ പരിസമാപ്തി. ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ എന്ന സന്ദേശമുണര്‍ത്തി നടത്തപ്പെട്ട ലോക കുടുംബസംഗമത്തില്‍ 171 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സംഗമത്തിന്റെ സമാപന ദിവസമായ ഇന്നലെ ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയില്‍ രണ്ടുലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഐറിഷ് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സും ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ലിയോ വരാദ്കറും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അടുത്ത ലോക കുടുംബസമ്മേളനം റോമിലാണ് നടക്കുന്നതെന്ന് പാപ്പ പ്രഖ്യാപിച്ചു. ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. കത്തോലിക്ക സഭ അന്താരാഷ്ട്ര കുടുംബവര്‍ഷമായി ആചരിച്ച 1994-ലാണ് ആദ്യമായി ആഗോള കുടുംബസംഗമം നടന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹ പ്രകാരം നടന്ന സംഗമത്തിന് റോം ആയിരിന്നു ആതിഥേയത്വമരുളിയത്. തുടര്‍ന്ന് എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഗമം സംഘടിപ്പിക്കുവാന്‍ കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് അവസാനമായി കുടുംബ സംഗമം നടന്നത്.
Image: /content_image/News/News-2018-08-27-13:57:33.jpg
Keywords: കുടുംബ
Content: 8521
Category: 24
Sub Category:
Heading: പ്രളയത്തേക്കാൾ ദുരന്തമായ മനുഷ്യരും നമ്മുടെയിടയിൽ ജീവിക്കുന്നു: അനേകരെ രക്ഷപ്പെടുത്തിയ ഒരു വൈദികന്റെ പോസ്റ്റ് വൈറലാകുന്നു
Content: പ്രളയത്തിന്റെ കെടുതിയില്‍ നിന്നു കരകയറും മുന്‍പ് കത്തോലിക്ക സഭയ്ക്കും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും എതിരെ വിഷം തുപ്പുന്നവര്‍ക്കുള്ള മറുപടിയുമായി വൈദികന്റെ പോസ്റ്റ്. കാവാലം സെന്‍റ് ജോസഫ് ഇടവക വികാരിയായ ഫാ. റ്റിജോ പുത്തൻപറമ്പിലിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. ഒരു സാധാരണ അമ്മയ്ക്ക് മക്കളെ ഓർത്ത് എത്ര ആകാംക്ഷയും ആകുലതയും ഉണ്ടോ അതിന്റെ നൂറിരട്ടി സഭാമാതാവിനും മക്കളെക്കുറിച്ചുമുണ്ടെന്നും മുഖപുസ്തകത്തിന്റെ സുരക്ഷിത ചില്ലുകൂടാരങ്ങളിൽ ഇരുന്നു കൊണ്ട് വാസ്തവമറിയാതെ വായിൽ തോന്നുന്നവ വിളിച്ചു പറയുകയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിക്കുകയും ചെയ്യുന്നവരും മുതലെടുപ്പു നടത്തുന്നവരും കുറവല്ലായെന്നും അദ്ദേഹം പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്. #{red->none->b-> വൈദികന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം‍}# കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തിനു ശേഷം ക്യാമ്പുകളിൽ അഭയാർത്ഥികളായി കഴിയുന്ന സഹോദരങ്ങൾ പതുക്കെ പതുക്കെ ജന്മ നാടുകളിലേക്ക്..... സ്വഭവനങ്ങളിലേക്ക് പോകാനായി തുടങ്ങി..... ക്യാമ്പുകൾ പിരിച്ചുവിടാനായി തുടങ്ങിക്കഴിഞ്ഞു. ... ഒരു ചെറിയ കാര്യം പറയാനാണീ ഈ കുറിപ്പ്.... വെറുതെ എന്തെങ്കിലും കുറിക്കുന്നതിനേക്കാൾ ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും കുറിക്കാനാണ് എനിക്കിഷ്ടം. ക്യാമ്പു കഴിഞ്ഞ് വീടുകളിലേക്ക് പോകുമ്പോൾ വെറും കൈയോടെ പോവാതിരിക്കാനായി ഗവണമെന്റ് ആനുകൂല്യങ്ങൾക്കായി കാത്തിരിക്കാതെ മക്കൾ വിദേശത്തേക്ക് പോവാനൊരുങ്ങുമ്പോൾ അവലോസുപൊടിയും അച്ചാറും വറുത്തതും പൊരിച്ചതുമൊക്കെ തയ്യാറാക്കുന്ന അമ്മയെപ്പോലെ, ഏറെ കരുതലോടെ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമൊക്കെ കൊടുത്തു വിടാനായി പാലായിലും കാഞ്ഞിരപ്പള്ളിയിലും മലബാറിലുമൊക്കെയുള്ള സുഹൃത്തുക്കളായ വൈദീക സഹോദരങ്ങളുടെയും വിദേശത്തുള്ള ബന്ധുമിത്രാധികമുമ്പിൽ സഹായത്തിനായി കൈ നീട്ടിയ വൈദീകരെയും സന്യസ്തരെയും എനിക്കറിയാം'. ഒരു മാസത്തിലേറെയായി ഊണും ഉറക്കവും നഷ്ടപ്പെടുത്തി ദുരിതമേഖലകളിലെ സഹോദരങ്ങളോടൊപ്പമായിരുന്ന വൈദീകരെ സന്യസ്തരെ എനിക്കറിയാം. തീരെ നിർവ്വാഹമില്ലാതെ കിടപ്പു രോഗികളുമായി മരണം മുന്നിൽ കണ്ടു വീട്ടിൽ തന്നെ പ്രളയത്തോട്ടു മല്ലിട്ടു നിന്നവരെയും അല്പം പിടിവാശിയുമായി നിന്നവരെയും ഉപജീവന മാർഗ്ഗമായ കന്നുകാലികളെ രക്ഷിക്കാനായി വീട്ടിൽ നിന്നവരെയും അന്നത്തിനു മുട്ടുവരാതെ ഏറെ ത്യാഗം സഹിച്ച് വീടുകളിൽ യുവാക്കൾ വഴി എത്തിച്ചു കൊടുത്ത എന്റെ പ്രിയപ്പെട്ട വൈദീക സുഹൃത്ത്...... 5 ദിവസത്തിലെറെ തുടർച്ചയായി വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് കാലു നിലത്തു കുത്താൻ കഴിയാത്ത അവസ്ഥയിൽ ഉപ്പും മഞ്ഞൾയും ചൂടുവെള്ളത്തിലിട്ട് കാല അതിൽ മുക്കി വച്ച രാത്രി 11 മണിക്ക് കിടക്കാൻ പോയിട്ട് രാവിലെ ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന എന്നെ വെളുപ്പിനെ 5.30ന് വിളിച്ചിട്ട് ആദ്യ വള്ളം ചങ്ങനാശ്ശേരി ചന്തക്കടവിൽ അടുക്കുന്നതിനു മുമ്പ് നമുക്ക് അവിടെ എത്തണം റ്റിജോ എന്നു പറഞ്ഞ എന്റെ പ്രിയപ്പെട്ട വൈദീക സഹോദരൻ..... അഭിവ്ന്ദ്യ പിതാക്കൻമാരുടെ ഇടപെടലിലൂടെ തിരുവനന്തപുരത്തു നിന്നും കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഫിഷിംഗ് ബോട്ടുകൾ എത്തിയപ്പോൾ ബോട്ട് വണ്ടിയിൽ നിന്നും നിലത്തിറക്കുന്നതിനുള്ള അനുമതിക്കായി കലക്ട്രേറ്റിന്റെ മുമ്പിൽ മണിക്കൂറുകൾ കാത്തു നിന്ന വൈദീക സഹോദരങ്ങളെ എനിക്കറിയാം. ഇതൊക്കെ ഞാനീ കുറിക്കുന്നത് ചെയ്തതൊക്കെ അക്കമിട്ട് എണ്ണിപ്പെറുക്കാനല്ല, മറിച്ച് ചെയ്തതിനെ കണ്ണടച്ച് ഇരുട്ടാക്കരുത്. മനുഷ്യരുടെ ദുരിതത്തിന് ഒരറുതി വരുന്നതുവരെ ഇനിയും രാപകലില്ലാതെ കൂടെയുണ്ടാകും കാരണം സഭയും ഒരമ്മയാണ്. ഒരു സാധാരണ അമ്മയ്ക്ക് മക്കളെ ഓർത്ത് എത്ര ആകാംക്ഷയും ആകുലതയും ഉണ്ടോ അതിന്റെ നൂറിരട്ടി സഭാമാതാവിനും എം ക് മക്കളെക്കുറിച്ചുമുണ്ട്. മുഖപുസ്തകത്തിന്റെ സുരക്ഷിത ചില്ലുകൂടാരങ്ങളിൽ ഇരുന്നു കൊണ്ട് വാസ്തവമറിയാതെ വായിൽ തോന്നുന്നവ വിളിച്ചു പറയുകയും വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിക്കുകയും ചെയ്യുന്നവരും മുതലെടുപ്പു നടത്തുന്നവരും കുറവല്ല. വൈദീകർ മോഷ്ടിച്ചെടുത്തവ തിരിച്ചു കൊടുത്താൽ എല്ലാം ശരിയാകും എന്നു പോസ്റ്റിട്ട് മിടുക്കൻമാരാകുന്ന പ്രളയത്തെക്കാൾ ദുരന്തമായ മനുഷ്യരും ഇപ്പോഴും നമ്മുടെ ഇടയിലൊക്കെ ജീവിക്കുന്നു എന്നുള്ളതും വിചിത്രം തന്നെ. ജാതിയും മതവും നോക്കിയല്ല സഭ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. കത്തോലിക്കാ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ക്വാമ്പിനായി തുറന്നിട്ടതും ജാതിയും മതവും നോക്കിയല്ല, കാരണം സഭയക്ക് എല്ലാവരും ദൈവത്തിന്റെ മക്കൾ തന്നെ. ഇനിയും അവൾ ഉറങ്ങാതെ കാവലിരിക്കും ആകുലപ്പെടുന്ന ജീവിതങ്ങളുടെ കൂടെ. ഏല്പിക്കപ്പെട്ട കടമകൾ നിർവ്വഹിച്ച ദാസർ എന്നു പറഞ്ഞ് താഴ്മയോടെ മാറി നില്ക്കാനാ സഭയക്കിഷ്ടം'... യാതൊരു ക്രെഡിറ്റും അവകാശപ്പെടാൻ സഭ വരുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം മാത്രം. ഒരു എളിയ അപേക്ഷ മാത്രം, വന്ദിച്ചില്ലേലും സഭയെ നിന്ദിക്കരുത്. സ്നേഹപൂർവ്വം, ഫാ. റ്റിജോ പുത്തൻപറമ്പിൽ
Image: /content_image/News/News-2018-08-28-05:26:14.jpg
Keywords: വൈറ
Content: 8522
Category: 1
Sub Category:
Heading: ഗ്രാമങ്ങളിൽ ബലിയര്‍പ്പിക്കുവാന്‍ റഷ്യൻ സഭയുടെ സഞ്ചരിക്കുന്ന ദേവാലയം
Content: മോസ്ക്കോ: റഷ്യൻ ഒാർത്തഡോക്സ് സഭയുടെ 'സഞ്ചരിക്കുന്ന ദേവാലയം' കൗതുകമുണർത്തുന്നു. ഗ്രാമ പ്രദേശങ്ങളിൽ ദേവാലയം ഇല്ലാത്ത വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ റഷ്യൻ ഒാർത്തഡോക്സ് സഭ രൂപകൽപന ചെയ്ത 'ദേവാലയ ബസ്' ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മോസ്കോയിൽ നടന്ന യുവജന സമ്മേളനത്തിൽ 'ദേവാലയ ബസ്' പ്രദർശിപ്പിച്ചു. മിഷ്ണറി പ്രവർത്തന വിഭാഗത്തിലാണ് 'സഞ്ചരിക്കുന്ന ദേവാലയം' പ്രദർശനത്തിനു വച്ചത്. റഷ്യൻ ഒാർത്തഡോക്സ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ കിറിലും ബസ് കാണാൻ എത്തിയിരുന്നു. ഫാ. ആൻഡ്രയ് സ്റ്റെർലക്കോവ് എന്ന വെെദികനാണ് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധ്യമായ രീതിയിൽ ബസ് രൂപകല്‍പ്പന ചെയ്തത്. ദേവാലയങ്ങള്‍ ഇല്ലാത്ത മുപ്പതോളം ഗ്രാമ പ്രദേശങ്ങളില്‍ ഏഴു വർഷമായി ഫാ. ആൻഡ്രയ് സ്റ്റെർലക്കോവ് തിരുകർമ്മങ്ങൾക്കായി പള്ളി ബസ് ഉപയോഗിക്കുന്നുണ്ട്. സേയിൻസ്ക് എന്ന ചെറിയ നഗരത്തിൽനിന്നും 1100 കിലോമീറ്റർ താണ്ടിയാണ് 'പള്ളി ബസ്' മോസ്കോയിലേ യുവജന സമ്മേളനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തി ചേർന്നത്. സഞ്ചരിക്കുന്ന ദേവാലയം കാണുവാന്‍ നിരവധി ആളുകളാണ് മോസ്കോയില്‍ എത്തിയത്.
Image: /content_image/News/News-2018-08-28-06:13:21.jpg
Keywords: റഷ്യ
Content: 8523
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക നമ്മുടെ കടമ: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനു സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക എന്നതു ഓരോരുതരുടെയും കടമയാണെന്ന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കീഴിലുള്ള ദേവാലയങ്ങളിലും സഭയുടെ സ്ഥാപനങ്ങളിലും വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് കര്‍ദ്ദിനാളിന്റെ പ്രസ്താവന. സര്‍ക്കാരും ഉദ്യോഗസ്ഥരും സഭയും പലതലങ്ങളിലുള്ള സന്നദ്ധസംഘടനകളും ഈ രംഗത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു വളരെ ആശ്വാസകരമായ വസ്തുതയാണെന്നും യുവജനങ്ങളുടെ സാന്നിധ്യവും സജീവമാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറില്‍ കുറിച്ചു. കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനു സര്‍ക്കാരിന്റെ പരിശ്രമങ്ങളെ സഹായിക്കുക എന്നതു നമ്മുടെ കടമയാണ്. കെസിബിസിയുടെ പ്രസിഡന്റ് കേരളത്തിലെ കത്തോലിക്കാസഭയ്ക്കുവേണ്ടി ഒരുകോടി രൂപ മുഖ്യമന്ത്രിയെ ഏല്‍പിച്ചു. ഇതര െ്രെകസ്തവസഭകളും അപ്രകാരം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെസിബിസിയുടെ സംഭാവനയില്‍ സീറോമലബാര്‍ സഭയുടെ പങ്കും ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. സീറോ മലബാര്‍സഭയുടെ പൊതുവായ ആഭിമുഖ്യത്തില്‍ പിരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കുന്നതാണ്. സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്നതോടൊപ്പം നമ്മുടെ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികം ആവശ്യമാണല്ലോ. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും സഹായസഹകരണങ്ങള്‍ നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പ്രദേശങ്ങളില്‍നിന്നു വന്ന മത്സ്യത്തൊഴിലാളികളാണു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. പത്തനംതിട്ട, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് അവരുടെ സാഹസികമായ യത്‌നത്തിലൂടെയാണ്. ആരും ആവശ്യപ്പെട്ടിട്ടല്ല അവര്‍ വന്നത്. സ്വമേധയാ വള്ളങ്ങളും ബോട്ടുകളുമായി വന്നു. നഷ്ടങ്ങളെക്കുറിച്ചോ ചെലവുകളെക്കുറിച്ചോ അവര്‍ ചിന്തിച്ചില്ല. അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുകയാണു ചെയ്തത്. നമ്മുടെ കടലോരമക്കളുടെ വിശ്വാസത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും വലിയൊരു സാക്ഷ്യമാണ് ഇവിടെ പ്രകടമായത്. അവരിലൂടെ ദൈവത്തിന്റെ മഹത്വം ഈ സന്ദര്‍ഭത്തില്‍ പ്രകാശിതമാകുകയായിരുന്നു. ദുരിതാശ്വാസക്യാന്പുകളില്‍ കഴിഞ്ഞ ലക്ഷക്കണക്കിനാളുകള്‍ക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വലിയൊരു സാക്ഷ്യം നല്‍കാന്‍ എത്രയോപേര്‍ സന്നദ്ധരായി. ഇപ്പോഴും ക്യാമ്പുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളുണ്ട്. അതുപോലെ സൈന്യത്തിന്റെയും പോലീസിന്റെയും സേവനവും സമര്‍പ്പണത്തിന്റെ സാധകപാഠമായിരുന്നു. സഭയുടെ ഭാഗത്തുനിന്ന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ മെത്രാന്മാരും വൈദികരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സ്‌നേഹപൂര്‍വം അഭിനന്ദിക്കുന്നു. 'മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്പില്‍ പ്രകാശിക്കട്ടെ.'(മത്തായി 5:16). എന്ന സുവിശേഷവചനം ഇവിടെ അന്വര്‍ഥമായി. പ്രളയത്തില്‍ ജീവഹാനി സംഭവിച്ചവരെയും അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങളെയും ദൈവകാരുണ്യത്തിനു സമര്‍പ്പിക്കാമെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിലുള്ള പ്രത്യാശ കൈവിടാതെ നമുക്കൊന്നിച്ചു മുന്നേറാമെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.
Image: /content_image/India/India-2018-08-28-06:40:26.jpg
Keywords: സഹായ, പ്രളയ