Contents

Displaying 8211-8220 of 25180 results.
Content: 8524
Category: 18
Sub Category:
Heading: 6000 നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമായി ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: പ്രളയത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസമായി നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമായി ഇരിങ്ങാലക്കുട രൂപത. പുനരധിവാസത്തിന്റെ ഭാഗമായി ആറായിരം കിറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. രൂപതയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മൂന്നുസോണുകളായി തരംതിരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ക്യാന്പുകളില്‍ നിന്ന് മടങ്ങിയിട്ടുള്ള ആളുകളുടെ വീടുകളിലേക്ക് ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ കിറ്റുകള്‍ ഇടവകകള്‍ വഴി വിതരണം ചെയ്യുമെന്ന് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ അറിയിച്ചു. കൊറ്റനല്ലൂര്‍ ഇടവക വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്റെ നേതൃത്വത്തില്‍ കൈക്കാരന്മാര്‍, സംഘടനാഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരാണ് കിറ്റുകള്‍ തയ്യാറാക്കിയത്. തിരുവോണനാളില്‍ കരുവന്നൂരിലെ ദുരിതാശ്വാസ ക്യാമ്പു സന്ദര്‍ശിച്ച് പ്രളയബാധിതര്‍ക്ക് സാന്ത്വനം പകരാനും കിറ്റുകള്‍ വിതരണം ചെയ്യാന്‍ ബിഷപ്പ് എത്തിയിരിന്നു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ രൂപതയിലെ ദൈവജനം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മാര്‍ കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. പ്രളയത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജാതിമത വ്യത്യാസം നോക്കാതെ രൂപതയിലെ വൈദികര്‍, സിസ്‌റ്റേഴ്‌സ്, യുവജനങ്ങള്‍ തുടങ്ങിയര്‍ സജീവമായിരിന്നു. വീടുകള്‍ നശിച്ചവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും പഞ്ചായത്തും മുനിസിപ്പാലിറ്റിയും സര്‍ക്കാരും ഒരുക്കുന്ന വിവിധ സഹായങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നുള്ളതു എല്ലാവരുടെയും കടമയാണെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2018-08-28-09:12:33.jpg
Keywords: സഹായ
Content: 8525
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ; ഈ വര്‍ഷം നാലാമത്തേത്
Content: മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ. ഒരാഴ്ച മുമ്പ് കാണാതായ ഹോളി ഫാമിലി മിഷ്ണറി സഭാംഗമായ ഫാ. മിഗേല്‍ ജെരാര്‍ഡോ ഫ്ലോറെസ് (39) എന്ന വൈദികനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച മിഷോകാനിലെ ടയറ കാലിന്‍റ പ്രവിശ്യയില്‍ നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെടുത്തത്. മോഷണ ശ്രമത്തിനിടെ അക്രമികള്‍ വൈദികനെ കൊലപ്പെടുത്തിയതായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. മിഷോകാന്‍ പ്രവിശ്യയില്‍ നിന്ന്‍ 2012, 2013 വര്‍ഷങ്ങളില്‍ രണ്ടു വൈദികരെ കാണാതായിരിന്നു. ഇവരെ കുറിച്ചു അന്വേഷണം നടന്നെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിച്ചിരിന്നില്ല. വൈദികര്‍ക്ക് നേരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ 26 കത്തോലിക്ക വൈദികരാണ് രാജ്യത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരാണ്.
Image: /content_image/News/News-2018-08-28-09:44:04.jpg
Keywords: മെക്സി
Content: 8526
Category: 1
Sub Category:
Heading: വൈവിധ്യം സംരക്ഷിക്കാൻ കത്തോലിക്കരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്
Content: ജക്കാര്‍ത്ത: രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കാൻ കത്തോലിക്ക സഭയുടെ പിന്തുണ തേടി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്തോനേഷ്യൻ മെത്രാൻ സമിതിയുടെ ജക്കാർത്തയിലെ കാര്യാലയം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്രസിഡന്റ് ആയതിനു ശേഷം ആദ്യമായാണ് ജോക്കോ വിഡോഡോ മെത്രാന്‍ കാര്യാലയം സന്ദര്‍ശിക്കുന്നത്. മെത്രാൻ സമിതി അധ്യക്ഷനും ജക്കാർത്ത ആർച്ചു ബിഷപ്പുമായ ഇഗ്നേഷ്യസ് സുഹാര്യോയുടെ നേതൃത്വത്തിലുളള മെത്രാൻ സംഘം പ്രസിഡന്റിനെ സ്വീകരിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഒാരോ മെത്രാൻമാരും തങ്ങളുടെ രൂപതകളെ സംബന്ധിച്ച കാര്യങ്ങൾ പ്രസിഡന്റിനെ ധരിപ്പിച്ചു. രാജ്യത്ത് സാഹോദര്യവും, ഒത്തൊരുമയും, ഐക്യവും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് മെത്രാന്മാരുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസിഡന്റ് ജോക്കോ വിഡോഡോ മാധ്യമങ്ങളോടു പറഞ്ഞു. വത്തിക്കാൻ സന്ദര്‍ശിക്കാനുളള തന്റെ ആഗ്രഹം ജോക്കോ വിഡോഡോ മെത്രാൻമാരെ അറിയിച്ചു. ലോകത്തിൽ ഏറ്റവും അധികം ഇസ്ലാം മത വിശ്വാസികളുളള ഇന്തോനേഷ്യയിൽ മതന്യൂനപക്ഷങ്ങൾക്കു നേരേ ആക്രമണങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വൈവിധ്യം കാത്തു സംരക്ഷിക്കാന്‍ കത്തോലിക്ക സഭയെ ക്ഷണിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ പ്രസ്താവന ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
Image: /content_image/News/News-2018-08-28-10:30:24.jpg
Keywords: ഇന്തോനേ
Content: 8527
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷകരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ഇവാഞ്ചലിക്കൽ നേതാക്കൻമാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അറിയപ്പെടുന്ന നൂറോളം സുവിശേഷ പ്രഘോഷകരെയാണ് വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിലേക്ക് ട്രംപ് ക്ഷണിച്ചിരിക്കുന്നത്. ഫെയിത്ത് ആൻഡ് ഫ്രീഡം കൊയാലിഷന്റെ സ്ഥാപകനായ റാൽഫ് റീഡും, ഫസ്റ്റ് ബാപ്റ്റിസ്റ്റ് ഡെല്ലാസ് ചർച്ചിന്റെ പാസ്റ്റർ റൊബേർട്ട് ജെഫ്രസും ക്ഷണം ലഭിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. പ്രസിഡന്റിന്റെ ക്ഷണത്തിനും പ്രോലൈഫ്- ക്രിസ്ത്യന്‍ നിലപാടുകള്‍ക്കും നന്ദി അറിയിച്ച് നിരവധി ഇവാഞ്ചലിക്കല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രംപിനെ പ്രസിഡന്റ് പദവിയിൽ എത്തിച്ചതിൽ ഇവാഞ്ചലിക്കൽ വിശ്വാസികൾ വലിയൊരു പങ്കാണ് വഹിച്ചത്. ഏപ്രില്‍ മാസം നടത്തിയ ഒരു സര്‍വ്വേയില്‍ ഇവാഞ്ചലിക്കൽ വിശ്വാസികളില്‍ 70% പേരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നവരാണെന്ന് വ്യക്തമായിരിന്നു. അതേസമയം നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെയധികം പ്രാധാന്യമേറിയതാണ്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കായി ഫ്ളോറിഡയിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരത്തിനിടെ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണയെ പറ്റി ട്രംപ് എടുത്തു പറഞ്ഞിരുന്നു.
Image: /content_image/News/News-2018-08-28-14:03:10.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 8528
Category: 18
Sub Category:
Heading: രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളിയ്ക്കു സാന്ത്വനവുമായി വരാപ്പുഴ ആർച്ച് ബിഷപ്പ്
Content: വരാപ്പുഴ: പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളിയ്ക്കു സാന്ത്വനവുമായി വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൂനമ്മാവ് കൊച്ചാൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ അർത്തുങ്കൽ സ്വദേശി സ്റ്റാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഇക്കാര്യം അറിഞ്ഞ ആര്‍ച്ച് ബിഷപ്പ് ആശുപത്രിയില്‍ നേരിട്ടു എത്തുകയായിരിന്നു. രക്ഷാപ്രവർത്തനത്തിനിടെ സ്റ്റാലിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്റ്റാലിനു ധനസഹായം കൈമാറിയതിന് ശേഷമാണ് ആർച്ച് ബിഷപ്പ് മടങ്ങിയത്.
Image: /content_image/India/India-2018-08-29-05:20:35.jpg
Keywords: സഹായ
Content: 8529
Category: 18
Sub Category:
Heading: കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും
Content: കുറവിലങ്ങാട്: എട്ടുനോമ്പിന് ഒരുക്കമായി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മർത്തമറിയം ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും. സംസ്ഥാനത്തെ പ്രളയദുരിതം കണക്കിലെടുത്ത് ചെലവുചുരുക്കി പതിവുള്ള കൂറ്റന്‍ പന്തലും മറ്റ് ക്രമീകരണങ്ങളും ഉപേക്ഷിച്ചെങ്കിലും ദൈവാലയവും അങ്കണവും പാരീഷ്ഹാളും കല്‍പ്പടവുകളും നിറഞ്ഞുകവിഞ്ഞു പതിനായിരങ്ങളാണ് വചനവിരുന്നില്‍ പങ്കെടുക്കുന്നത്. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി സ്പിരിച്വല്‍ ഷെയറിംഗും കുമ്പസാരവും ഉണ്ടായിരിന്നു. ചെലവുകള്‍ ചുരുക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രത്യേക ബസ് സര്‍വീസുകള്‍ ഒഴിവാക്കിയിരിന്നു. എന്നാല്‍ വിശ്വാസികളുടെ സൗകര്യാര്‍ഥം സ്വകാര്യ ബസുടമകള്‍ പ്രത്യേക സര്‍വീസ് ഒരുക്കിയത് ശ്രദ്ധേയമായി. അഭിഷേകാഗ്‌നി കണ്‍വന്‍ഷനു സമാപനമാകുന്നതോടെ എട്ടുനോമ്പാചരണത്തിലേക്ക് ഇടവകസമൂഹം പ്രവേശിക്കുകയാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്നതിനായി എട്ടുനോമ്പിനോടനുബന്ധിച്ചും കര്‍ശനമായ ചെലവുചുരുക്കലാണു നടത്തിയിട്ടുള്ളത്.
Image: /content_image/News/News-2018-08-29-06:50:35.jpg
Keywords: കുറവില
Content: 8530
Category: 1
Sub Category:
Heading: ഏഷ്യയിൽ കടുത്ത മതസ്വാതന്ത്ര്യ ലംഘനം: വിലയിരുത്തലുമായി യു‌എന്‍ പ്രതിനിധി
Content: ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത മതസ്വാതന്ത്ര്യ ലംഘനം നടക്കുന്നതായി ഐക്യരാഷ്ട്ര സഭ പ്രതിനിധിയുടെ നിരീക്ഷണം. മതസ്വാതന്ത്ര്യ നിയമങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ തുടർച്ചയായി ലംഘിക്കപ്പെടുകയും മനുഷ്യവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന് തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇറാനിലെ യു‌എന്‍ പ്രതിനിധി അഹമ്മദ് ഷഹീദാണ് പ്രസ്താവിച്ചത്. ചൈന, വിയറ്റ്നാം തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. മ്യാന്മാറിലും പാക്കിസ്ഥാനിലും ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധമത രാഷ്ട്രമായ മ്യാന്മറിൽ ആയിരക്കണക്കിന് റോഹിങ്ക്യകളാണ് വംശശുദ്ധീകരണം എന്ന പേരിൽ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായത്. അതേ സമയം, മുസ്ളിം രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രൈസ്തവരും അഹമ്മദിയരും സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക വിവേചനത്തിനിരയാകുന്നു. ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നു ഷഹീദ് പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളിലും ന്യൂനപക്ഷങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നു. മതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പുറമേ, അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നത് ഖേദകരമാണ്. നിയമങ്ങൾ പരിഷ്കരിച്ച് വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ഭരണകൂടവും മൗനാനുവാദം നല്കുകയാണ്. മുസ്ളിം രാഷ്ട്രങ്ങളിൽ മതപരമായ രീതികൾ അവലംബിക്കാൻ ന്യൂനപക്ഷങ്ങൾ നിർബന്ധിതരാകുന്നു. ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളുമ്പോൾ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കും. ഭരണാധികാരികൾ എന്ന നിലയിൽ ഒരു മത വിശ്വാസത്തിനും മുൻതൂക്കം നല്കാതെ മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഷഹീദ് അഭിപ്രായപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ കടുത്ത പീഡനത്തിന് ഇരയാകുന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ് അടക്കമുള്ള നിരവധി സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2018-08-29-07:34:49.jpg
Keywords: ഏഷ്യ
Content: 8531
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ അനുഗ്രഹിച്ച് നല്‍കിയ കുടുംബങ്ങളുടെ പ്രാര്‍ത്ഥന
Content: ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ ആഗസ്റ്റ് 21- 26 തീയതികളില്‍ നടന്ന ആഗോള കുടുംബ സംഗമത്തില്‍ ഉപയോഗിച്ച കുടുംബങ്ങളുടെ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ വത്തിക്കാന്‍ റേഡിയോ വിഭാഗം പരിഭാഷപ്പെടുത്തി. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പ അനുഗ്രഹിച്ചു നല്കിയ പ്രാര്‍ത്ഥനയുടെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാള വിഭാഗമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. #{red->none->b-> പ്രാര്‍ത്ഥനയുടെ പരിഭാഷ ചുവടെ നല്‍കുന്നു: ‍}# (അനുദിന സന്ധ്യാ പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കാവുന്നതാണ്) ഞങ്ങളുടെ പിതാവായ ദൈവമേ, അങ്ങേ സുതനായ ക്രിസ്തുവില്‍ ഞങ്ങള്‍ സഹോദരങ്ങളും പരിശുദ്ധാത്മാവില്‍ ഞങ്ങള്‍ ഒരു കുടുംബവുമാണ്. ആവശ്യത്തിലായിരിക്കുന്നവരെ സ്വീകരിക്കാന്‍ വേണ്ട ക്ഷമയും കരുണയും സൗമ്യതയും ഉദാരതയും ഞങ്ങള്‍ക്കു നല്‍കണമേ. എന്നും മാപ്പുനല്‍കുന്ന അങ്ങേ സ്നേഹവും സമാധാനവും ജീവിതത്തില്‍ പകര്‍ത്താന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങള്‍ ഇപ്പോള്‍ അനുസ്മരിക്കുന്ന (കുടുംബങ്ങളെയും വ്യക്തികളെയും പേരു പറഞ്ഞ് ഓര്‍ത്ത് അല്പസമയം മൗനമായി പ്രാര്‍ത്ഥിക്കാം) ഞങ്ങളുടെ ഈ കുടുംബങ്ങളെയും ഞങ്ങളെ ഓരോരുത്തരെയും ദൈവമേ, അങ്ങേ കരുതലുള്ള സ്നേഹത്താല്‍ കാത്തുപാലിക്കണമേ! ദൈവമേ, ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയും, പ്രത്യാശയെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അങ്ങേ സ്നേഹത്താല്‍ ഞങ്ങളെ സുരക്ഷിതരായി നയിക്കണമേ. ഞങ്ങള്‍ പങ്കുവയ്ക്കുന്ന ജീവിതദാനത്തിന് എപ്പോഴും നന്ദിയുള്ളവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ! കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ത്ഥന കേട്ടരുളേണമേ!!
Image: /content_image/News/News-2018-08-29-08:59:55.jpg
Keywords: പാപ്പ
Content: 8532
Category: 1
Sub Category:
Heading: കേരളത്തിന് സഹായവുമായി ജര്‍മ്മന്‍ അതിരൂപത
Content: കൊളോണ്‍: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരളത്തിന് സഹായവുമായി ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപത. കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചു മടങ്ങിയ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിയാണ് കൊളോണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍. 1,50,000 യൂറോയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അതിരൂപത സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിന്റെ ആദ്യഗഡു കേരളത്തിന് കൈമാറിയിട്ടുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് വഴിയും ധനസമാഹരണം നടത്തുന്നുണ്ട്. ജര്‍മ്മനിയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തെ സഹായിക്കാനുള്ള സാമ്പത്തിക പദ്ധതി ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്. മലയാളികളായ നിരവധി വൈദികരാണ് ജര്‍മ്മനിയില്‍ സേവനം ചെയ്യുന്നത്.
Image: /content_image/News/News-2018-08-29-10:16:50.jpg
Keywords: ജര്‍മ്മ
Content: 8533
Category: 1
Sub Category:
Heading: ലോക യുവജന സംഗമം: പ്രതീകങ്ങള്‍ക്കു അമേരിക്കന്‍ നഗരങ്ങളില്‍ വന്‍വരേല്‍പ്പ്
Content: ഹൂസ്റ്റണ്‍: അടുത്ത വര്‍ഷം ജനുവരിയില്‍ പനാമയില്‍ വെച്ച് നടക്കുവാനിരിക്കുന്ന ലോകയുവജന ദിനത്തിന്റെ പ്രതീകങ്ങളായ കുരിശും മാതാവിന്റെ ചിത്രവും ഒമ്പത് ദിവസത്തെ പര്യടനത്തിനായി അമേരിക്കയിലെത്തി. അമേരിക്കന്‍ കത്തോലിക്ക യുവത്വത്തിന്റെ വിശ്വാസ തീക്ഷ്ണത വെളിപ്പെടുത്തിക്കൊണ്ട് ആയിരകണക്കിന് യുവജനങ്ങളാണ് കുരിശും മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണങ്ങളില്‍ പങ്കെടുക്കുവാന്‍ നഗരങ്ങളില്‍ തടിച്ചുകൂടിയത്. ഓഗസ്റ്റ് 19 മുതല്‍ 27 വരെയാണ് യുവജന സംഗമത്തിന്റെ പ്രതീകങ്ങള്‍ അമേരിക്കയിലെ ഷിക്കാഗോ, മയാമി, ഹൂസ്റ്റണ്‍, വാഷിംഗ്‌ടണ്‍, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങളിലൂടെ പ്രയാണം നടത്തിയത്. അമേരിക്കയിലെ ഹൂസ്റ്റണിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇക്കഴിഞ്ഞ 23-ന് ലോക യുവജന സംഗമത്തിന്റെ പ്രതീകമായ കുരിശിനേയും, മാതാവിന്റെ രൂപത്തേയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ പ്രദിക്ഷിണത്തിലും വിശുദ്ധ കുര്‍ബാനയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ഹൂസ്റ്റണിലെ സഹായ മെത്രാനായ ജോര്‍ജ്ജ് എ. ഷെല്‍റ്റ്സ് ഗാല്‍വെസ്റ്റോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാഷിംഗ്‌ടണില്‍ ഓഗസ്റ്റ്‌ 25-നായിരുന്നു കുരിശും, രൂപവും വഹിച്ചു കൊണ്ടുള പ്രദിക്ഷിണം സംഘടിപ്പിച്ചത്. ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന്‍ ആരംഭിച്ച ചടങ്ങില്‍ പനാമയിലെ മെത്രാപ്പോലീത്തയായ ജോസ് ഡോമിങ്കോ ഉല്ലോവാ മെന്‍ഡിയേറ്റായും പങ്കെടുത്തു. യുവജനദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും അദ്ദേഹം പനാമയിലേക്ക് സ്വാഗതം ചെയ്തു. പ്രദിക്ഷിണം വാഷിംഗ്‌ടണ്‍ സ്മാരകത്തിനടുത്തെത്തിയപ്പോള്‍ വാഷിംഗ്‌ടണിലെ സഹായക മെത്രാനായ ഡോര്‍സണ്‍വില്ലെ പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 'വിഭാഗീയതയുടെ സംസ്കാരം വിട്ട് ഒരുമയുടെ സംസ്കാരം സ്വീകരിക്കുക' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശം ചെവികൊള്ളുവാന്‍ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഓരോ വര്‍ഷത്തേയും യുവജനദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ യുവജനങ്ങള്‍ പരിപാടി കഴിഞ്ഞ് അടുത്ത വര്‍ഷത്തെ പരിപാടി നടക്കുന്ന രാഷ്ട്രത്തെ യുവജനങ്ങള്‍ക്ക് കുരിശും, രൂപവും കൈമാറുകയാണ് പതിവ്. ഇത് രാജ്യത്തുടനീളം പര്യടനം നടത്തും. പനാമ ചെറിയ രാജ്യമായതിനാല്‍ ഇക്കൊല്ലത്തെ പര്യടനം മധ്യ-അമേരിക്കയിലേക്കും, കരീബിയന്‍ മേഖലയിലേക്കും 5 അമേരിക്കന്‍ നഗരങ്ങളിലേക്കും നീട്ടുകയായിരുന്നു.
Image: /content_image/News/News-2018-08-29-11:25:55.jpg
Keywords: യുവജന