Contents

Displaying 8251-8260 of 25180 results.
Content: 8564
Category: 18
Sub Category:
Heading: മരണത്തെ മുന്നില്‍ കണ്ട അനേകര്‍ക്ക് അഭയമായത് ആലുവ മേജര്‍ സെമിനാരി
Content: കൊച്ചി: പ്രളയത്തില്‍ വീടുകളില്‍ നിന്നു ഓടിരക്ഷപ്പെട്ട ആയിരത്തിഇരുന്നൂറോളം പേര്‍ക്കു കുടുംബസമാനമായ അന്തരീക്ഷത്തില്‍ പാര്‍ക്കാന്‍ ഇടമൊരുക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ വൈദിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി. യാതൊരു വിധ ആസൂത്രണമൊന്നുമില്ലാതെ ഓഗസ്റ്റ് 14നു പെരിയാറിനോട് ചേര്‍ന്ന സെമിനാരിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പ് ഇക്കഴിഞ്ഞ 24 വരെ നൂറുകണക്കിന് ആളുകള്‍ക്ക് പുതുജീവിതത്തിന് പ്രതീക്ഷയായി. സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടികയില്‍ സെമിനാരി ഉണ്ടായിരുന്നില്ലെങ്കിലും പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈദികരും വൈദിക വിദ്യാര്‍ഥികളും ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്ഞു അഭയാര്‍ത്ഥികളെ സഹായിച്ചു. സെമിനാരിയിലെ എല്ലാ സൗകര്യങ്ങളും തുറന്നു നല്‍കി. ഗസ്റ്റ് റൂമുകളും ക്ലാസ് മുറികളും ഓഡിറ്റോറിയവും സെമിനാരി വിദ്യാര്‍ഥികളുടെ മുറികളും ഏവര്‍ക്കും തുറന്നു നല്‍കി. സെമിനാരിയുടെ തീരത്ത് 20 അടിയോളം വെള്ളം ഉയര്‍ന്നെങ്കിലും കെട്ടിടങ്ങളിലേക്കെത്തിയില്ല. വൈകാതെ ഇവിടേക്കുള്ള റോഡുകള്‍ വെള്ളത്താല്‍ നിറഞ്ഞു. ആദ്യ ദിവസങ്ങളില്‍ വൈദ്യുതി, ഡീസല്‍, ആശയവിനിമയോപാധികള്‍ എന്നിവയ്ക്കു ബുദ്ധിമുട്ട് നേരിട്ടു. രണ്ടു ദിവസം സെമിനാരിയില്‍ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍കൊണ്ടാണു ക്യാന്പംഗങ്ങള്‍ വിശപ്പകറ്റിയത്. ആ ദിവസങ്ങളില്‍ മഴവെള്ളമാണു കുടിവെള്ളമായി ഉപയോഗിച്ചത്. മൂന്നാം ദിവസം മുതല്‍ പുറത്തുനിന്നു ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും ലഭിച്ചു. ഇതിനിടെ നാവികസേനയും ഭക്ഷണവുമായെത്തി. ബാക്കി സമയങ്ങളില്‍ സെമിനാരിയുടെ അടുക്കളയില്‍ തന്നെ ഭക്ഷണം തയാറാക്കി നല്‍കി. പുഴയില്‍നിന്ന് വെള്ളം ചുമന്നു കയറ്റിയാണു ടോയ്ലറ്റുകളിലും മറ്റു ശുചീകരണത്തിനും ഉപയോഗിച്ചിരുന്നത്. സെമിനാരിയിലെ എല്ലാ വൈദികരും വൈദികവിദ്യാര്‍ഥികളും മുഴുവന്‍ സമയവും സേവനത്തിനുണ്ടായിരുന്നു. ആളുകള്‍ എത്തിച്ച അവശ്യവസ്തുക്കളില്‍ മിച്ചം വന്നവ ക്യാമ്പു വിട്ടുപോകുന്നവര്‍ക്കു കിറ്റുകളിലാക്കി നല്‍കി മാതൃകയായതിന് ശേഷമാണ് സെമിനാരി തങ്ങളുടെ രക്ഷാദൌത്യം അവസാനിപ്പിച്ചത്.
Image: /content_image/India/India-2018-09-03-04:37:18.jpg
Keywords: പ്രളയ, ദുരിത
Content: 8565
Category: 1
Sub Category:
Heading: ക്രെെസ്തവ വിശ്വാസത്തെ വീണ്ടും നിന്ദിച്ച് നെറ്റ്ഫ്ളിക്സ്; പ്രതിഷേധം ശക്തമാകുന്നു
Content: കാലിഫോര്‍ണിയ: ക്രെെസ്തവ വിശ്വാസത്തെ അവഹേളിച്ച് നിന്ദാപരമായ പരിപാടി സംപ്രേഷണം ചെയ്ത ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ളിക്സിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യേശുവിന്റെയും, പരിശുദ്ധാത്മാവിന്റെയും നാമം ദെെവനിന്ദാപരമായി ലെെംഗീകപരമായ പരാമർശങ്ങൾ നടത്താനായി ഉപയോഗിച്ച് ക്രെെസ്തവരെ മുഴുവൻ അപമാനിച്ച "ഇൻസാറ്റിയബിൾ" എന്ന പരമ്പരയ്ക്കെതിരെയാണ് അമേരിക്കയിൽ ജനരോക്ഷം ആളികത്തുന്നത്. "ഇൻസാറ്റിയബിൾ" എന്ന പരമ്പര സംപ്രേഷണം ചെയ്യുന്നത് നെറ്റ്ഫ്ളിക്സ് നിർത്തണമെന്നാണ് ക്രെെസ്തവ വിശ്വാസികൾ ആവശ്യപ്പെടുന്നത്. പരമ്പര നെറ്റ്ഫ്ളിക്സ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടരലക്ഷത്തോളം ആളുകൾ ഒപ്പിട്ട ഒാൺലെെൻ പരാതി നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. പരമ്പരയിലൂടെ സ്വവര്‍ഗ്ഗലെെംഗികതയും, ഗര്‍ഭച്ഛിദ്രവും, മറ്റ് പല സാമൂഹ്യ തിൻമകളും പ്രോത്സാഹിക്കപ്പെടുന്നുണ്ട്. കൗമാരപ്രായക്കാരെയാണ് ഇൻസാറ്റിയബിൾ പരമ്പര കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുൻപും ക്രെെസ്തവ വിശ്വാസത്തിനെതിരെയുളള പല പരിപാടികളും നെറ്റ്ഫ്ളിക്സ് സംപ്രേഷണം ചെയ്തിരുന്നു.
Image: /content_image/News/News-2018-09-03-05:00:28.jpg
Keywords: നെറ്റ്ഫ്, നിന്ദി
Content: 8566
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം
Content: കണക്റ്റികട്ട്: വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാർത്ഥന നടത്തുവാന്‍ രൂപതാ വെെദികർക്ക് നിർദ്ദേശവുമായി അമേരിക്കൻ രൂപത. ലൈംഗീക വിവാദങ്ങളിലൂടെ സഭ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയിലെ കണക്റ്റികട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബ്രിഡ്ജ്പോർട്ട് രൂപതാദ്ധ്യക്ഷന്‍ ഫ്രാങ്ക് കാഗിയാനോ ഇപ്രകാരം തീരുമാനം എടുത്തത്. വ്യാകുല മാതാവിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി മുതൽ ബിഷപ്പ് ഫ്രാങ്ക് കാഗിയാനോയുടെ നിർദേശം ഇടവക ദേവാലയങ്ങളിൽ പ്രാബല്യത്തില്‍ വരും. അന്നേ ദിവസം രൂപതയിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ ബലിയർപ്പണവും നടക്കും. രൂപതാ ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനകളുടെ സമാപനത്തിലും, വെെദികർ വ്യക്തിപരമായും വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന ചൊല്ലണമെന്നാണ് ബിഷപ്പ് ഫ്രാങ്ക് കാഗിയാനോയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1884-ല്‍ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് സഭയിൽ വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന ആരംഭിച്ചത്. 80 വര്‍ഷങ്ങള്‍ക്ക് ശേഷം പല ദേവാലയങ്ങളും ഈ പ്രാർത്ഥന അവസാനിപ്പിക്കുകയായിരിന്നുവെന്നും തുടര്‍ന്നു സാത്താന്റെ പ്രവര്‍ത്തനം ശക്തി പ്രാപിച്ചതായും രൂപതാവൈദികനായ ഡേവിഡ് ക്ലോസ്റ്റര്‍ ഒരു കത്തോലിക്ക പോര്‍ട്ടലില്‍ കുറിച്ചു. എന്നാൽ ഏതാനും നാളുകളായി വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന പുനഃസ്ഥാപിക്കണം എന്ന ആവശ്യം സഭയിൽ ശക്തമാകുന്നുണ്ട്.
Image: /content_image/News/News-2018-09-03-05:28:47.jpg
Keywords: മിഖായേ
Content: 8567
Category: 10
Sub Category:
Heading: യേശുവിനെ പ്രതി നിന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്, വിമര്‍ശനങ്ങൾ വരുമ്പോൾ ദൈവത്തെ സ്തുതിക്കുന്നു: യുഎസ് വൈസ് പ്രസിഡന്റ് പെൻസ്
Content: കാലിഫോർണിയ: യേശുവിലുള്ള തന്റെ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കാറില്ലെന്നും, അപ്പോഴെല്ലാം ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്കിന് (CBN) നല്‍കിയ അഭിമുഖത്തിലാണ് വിശ്വാസത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന വ്യക്തിഹത്യകളെക്കുറിച്ചും തന്റെ ആഴമായ വിശ്വാസത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്. “എന്റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുന്നതെന്ന് അറിയാമല്ലോ” (യാക്കോബ് 1:2-3) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് വിമർശന സമയത്തു താൻ ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്ന സാക്ഷ്യം അദ്ദേഹം പ്രഘോഷിച്ചത്. അമേരിക്ക ദൈവ വിശ്വാസത്തിലധിഷ്ടിതമായ രാജ്യമാണെന്നും, ഓരോ അമേരിക്കകാരന്റേയും, വിശ്വാസങ്ങളേയും ബഹുമാനിക്കുന്നുണ്ടെന്നും, ജനത ദൈവ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പെന്‍സ് പറഞ്ഞു. തന്റെ ശക്തമായ ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ പെന്‍സ് പലപ്രാവശ്യം പരിഹസിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ടോക് ഷോ അവതാരകനും കൊമേഡിയനുമായ ജോയ് ബെഹാര്‍ പെന്‍സിന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ “മാനസിക രോഗി” എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും ചെയ്തു. മൈക്കേല്‍ ഡി അന്റോണിയോ, പീറ്റര്‍ എയിസ്നര്‍ എന്നീ രചയിതാക്കള്‍ എഴുതിയ ‘ദി ഷാഡോ പ്രസിഡന്റ് : ദി ട്രൂത്ത് എബൌട്ട് മൈക് പെന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം അടുത്തകാലത്തായിരുന്നു.“അമേരിക്കന്‍ ചരിത്രത്തില്‍ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഉന്നതാധികാരി” എന്നാണു പുസ്തകത്തില്‍ പെന്‍സിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
Image: /content_image/News/News-2018-09-03-11:00:31.jpg
Keywords: പെന്‍, യു‌എസ് വൈസ്
Content: 8568
Category: 1
Sub Category:
Heading: വിശുദ്ധിക്ക് വേണ്ടി മരണം വരിച്ച സ്ലോവാക്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട പദവിയില്‍
Content: ബ്രാറ്റിസ്ലാവ: കന്യകാത്വവും, വിശുദ്ധിയും സംരക്ഷിക്കുന്നതിനായി മരണം ഏറ്റുവാങ്ങിയ സ്ലോവാക്യയിലെ കര്‍ഷക പെണ്‍കുട്ടി അന്നാ കൊലെസരോവയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 16 കാരിയായ അന്നയുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ മാസം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ അന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 1-ന് കോസിസിലെ ലോകോമോട്ടീവാ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്ത വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ പുതിയ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെസ്സ്യുവാണ് പ്രഖ്യാപനം നടത്തിയത്. അനുദിനവും ദേവാലയത്തില്‍ പോകുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ലളിത ജീവിതം നയിച്ചിരുന്നൊരു പെണ്‍കുട്ടിയായിരുന്നു അന്ന. 1944-ല്‍ മദ്യപിച്ചെത്തിയ സോവിയറ്റ് കമ്മ്യൂണിസ്റ്റ് സൈനികന്റെ മാനഭംഗ ശ്രമം ചെറുത്തുകൊണ്ട് തന്റെ കന്യകാത്വവും, വിശുദ്ധിയും സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റാണ് അന്നാ കൊല്ലപ്പെടുന്നത്. ഈശോ, മറിയം, യൌസേപ്പേ എന്ന് വിളിച്ചുകൊണ്ടാണ് അന്ന മരണത്തെ പുല്‍കിയത്. 2004-ല്‍ തുടങ്ങിയ അന്നായുടെ നാമകരണ നടപടികള്‍ 2011-ലാണ് അവസാനിച്ചത്. അന്ന വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുവാന്‍ യോഗ്യതയുള്ളവളാണോ എന്ന് പരിശോധിക്കുവാനായി രൂപം കൊടുത്ത ട്രിബ്യൂണല്‍ മുപ്പത്തിയെട്ടോളം സാക്ഷികളുമായി സംസാരിച്ചതിനു ശേഷം 650 പേജുള്ള റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിക്കുകയായിരുന്നു. വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനെന്ന നിലയിലുള്ള തന്റെ സേവനം അന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കര്‍ദ്ദിനാള്‍ ബെസ്സ്യു പങ്കുവെച്ചു. വാഴ്ത്തപ്പെട്ട അന്നായെ തന്റെ മാര്‍ഗ്ഗദര്‍ശിയാക്കുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതലമുറക്ക് ശക്തമായ ഒരു സന്ദേശമാണ് കൌമാരക്കാരിയായ അന്ന നല്‍കുന്നതെന്ന് കോസിസിലെ മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ഡ് ബോബ് പറഞ്ഞു. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
Image: /content_image/News/News-2018-09-03-12:47:23.jpg
Keywords: വിശുദ്ധി
Content: 8569
Category: 24
Sub Category:
Heading: പ്രളയകാലത്തു വാര്‍ത്തയാകാത്തവ വാര്‍ത്തയാകുമ്പോള്‍
Content: പ്രളയം പുറത്തെടുത്ത മാനുഷികനന്മകളുടെ ഉത്സവമായിരുന്നു ഇക്കൊല്ലത്തെ (2018) ഓണം. കേവലം അത്തപ്പൂവിലും പടക്കത്തിലും മൃഷ്ടാന്നഭോജനത്തിലും സാംസ്കാരികസദസ്സുകളിലുമായി ഒതുങ്ങിപ്പോയിരുന്ന ഓണനന്മകള്‍ മനുഷ്യരൂപം പൂണ്ട ഓണക്കാലമായി അത് മാറി. "മാനുഷരെല്ലാരും ഒന്നുപോലെ" എന്ന ഈരടികള്‍ക്ക് അര്‍ത്ഥവും ജീവനും വച്ചു. ഭൗതികാര്‍ജ്ജനത്തിന്‍റെ സ്വര്‍ത്ഥതക്ക് മേല്‍ കയറിയിറങ്ങിയ പ്രളയജലം മനുഷ്യമനസ്സിലെ അഴുക്കുകളും തുടച്ചെടുത്താണ് മടങ്ങിപ്പോയത്. തെളി‌ഞ്ഞ കാഴ്ചയോടെ ചുറ്റും നോക്കിയപ്പോള്‍ അയല്‍ക്കാരന്‍റെ മുഖം കണ്ടു... അകലെയുള്ളവര്‍പ്പോലും സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞു... ആര്‍ജ്ജിക്കലല്ല, അതിജീവിക്കലാണ് പ്രധാനമെന്ന് മനസ്സിലായി... ഒത്തിരിപ്പേരുടെ നന്മകള്‍ അന്നമായും ആശ്രയമായും കൈത്താങ്ങായും കടന്നുവന്നപ്പോള്‍ ഒരു പ്രളയകാലം തന്ന വെളിപാടില്‍ കേരളജനത നമ്രശിരസ്കരായി. കേരളത്തിലെ ക്രൈസ്തവസമുദായങ്ങളുടെ നന്മനിറഞ്ഞ മനസ്സുകൂടി വെളിപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്. മാധ്യമവിചാരണകളുടെ കുപ്പത്തൊട്ടിയില്‍ കടിപിടികൂടുന്നവരുടെ ബൗബൗ ശബ്ദത്തില്‍ മാത്രം സഭയെന്നും വൈദികരെന്നും രൂപതയെന്നും ("രൂപ താ" എന്നും) കേട്ടു ശീലിച്ചവര്‍ ഈ സംവിധാനങ്ങളിലൂടെ ചുരുളഴിയുന്ന (ഒരു പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ കാര്യക്ഷമവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും അഴിമതിരഹിതവുമായ) ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെയും പുനരധിവാസപ്രക്രിയകളുടെയും ചടുലതയും വ്യാപ്തിയും കണ്ട് അന്പരന്നുപോയിട്ടുണ്ട്. ക്രൈസ്തവസമുദായം ഇക്കാലമത്രയും യാതൊന്നും ചെയ്തിട്ടില്ലെന്നും ഇപ്പോളെന്തൊക്കെയോ പുതുതായി ചെയ്യുന്നുവെന്നും ഇതിനരര്‍ത്ഥമില്ല. മറിച്ച്, ഇക്കലമത്രയും ചെയ്തവയൊന്നും പുറത്തുപറയേണ്ടതും വാര്‍ത്തയാക്കേണ്ടതും ആണെന്ന് സഭാസംവിധാനങ്ങള്‍/ ക്രൈസ്തവവൃത്തങ്ങള്‍ കരുതിയിരുന്നില്ല എന്നതാണ് സത്യം. അസത്യത്തെ ആക്ഷേപങ്ങളുടെ മേല്‍മുണ്ടു പുതപ്പിച്ച് അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവസമുദായത്തെ കരിവാരിത്തേക്കുന്നവര്‍ക്ക് ചെകിടോര്‍മ്മയാവാന്‍ മാത്രം വാര്‍ത്തകളും ചിത്രങ്ങളും പ്രളയകാലം പുറത്തു വിട്ടിട്ടുണ്ട്. ഇഷ്ടമില്ലാത്തത് കാണുന്പോള്‍ പുറംതിരിഞ്ഞിരിക്കുന്നവരെപ്പോലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അതിനു പുറംതിരിഞ്ഞിരിപ്പുണ്ട് എന്നത് അവഗണിക്കാനാവാത്ത സത്യവുമാണ്. മാധ്യമങ്ങള്‍ അവഗണിച്ചാലും കാലവും സമൂഹവും ഓര്‍ത്തുവെക്കുന്ന ചില വാര്‍ത്തകള്‍ക്ക് ഉദാഹരണങ്ങളിതാ: 1. റാന്നി, ചെങ്ങന്നൂര്‍ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സ്ഥിതപ്രജ്ഞരായ സര്‍ക്കാര്‍ സംവിധാനത്തിന് എത്ര വള്ളങ്ങളും മത്സ്യത്തൊഴിലാളികളും വേണമെങ്കിലും എത്തിച്ചുനല്കാമെന്ന് ഉറപ്പു നല്കിയ വരാപ്പുഴ ലത്തീന്‍ രൂപതാനേതൃത്വം (കളക്ടര്‍ വാസുകിയുടെ പ്രസംഗം കേള്‍ക്കാം). 2. കുട്ടനാട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഏതാണ്ട് മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവന്ന് സുരക്ഷിതസ്ഥാനങ്ങള്‍ തയ്യാറാക്കിക്കൊടുത്ത ചങ്ങനാശ്ശേരി അതിരൂപതയും സംവിധാനങ്ങളും. 3. ദുരിതകാലം ആരംഭിച്ചപ്പോള്‍ ഇടവകയുടെ സ്ഥാപനങ്ങളും സ്കൂളുകളും പള്ളികള്‍ പോലും തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട മെത്രാന്മാര്‍. പള്ളി തുറന്നുകൊടുത്ത മാനന്തവാടി രൂപതയിലെ അന്പായത്തോട് ഇടവക. 4. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കിയ സീറോ മലങ്കരസഭ 5. എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാന്പുകളായി തുറന്നുകൊടുത്ത കപ്പൂച്ചിന്‍ സന്ന്യാസസമൂഹം. 6. തൃശ്ശൂര്‍ സെന്‍റ് മേരീസ് കോളേജ് ആര്‍ക്കുവേണമെങ്കിലും വന്ന് താമസിക്കാമെന്ന് പറഞ്ഞ് തുറന്നുകൊടുത്ത പ്രിന്‍സിപ്പാള്‍ 7. ജനത്തിനുവേണ്ടി തുറന്നുകൊടുത്ത മറ്റ് ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും 8. 600-ല്‍പ്പരം ആളുകള്‍ക്ക് അഭയവും ഭക്ഷണവും നല്കിയ ആലുവ മംഗലപ്പുഴ സെമിനാരി. 9. ദുരിതം ബാധിച്ചിട്ടില്ലാത്തവരോട് അയല്‍ക്കാരുടെ അടുക്കളസന്ദര്‍ശിക്കണമെന്നും ഭക്ഷണമില്ലാത്തവരുണ്ടെങ്കില്‍ ബിഷപ്സ് ഹൗസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്കിയ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി ബിഷപ്സ് ഹൗസില്‍ നിന്ന് മാത്രം (അനേകരുടെ സഹകരണത്തോടെ) ഉദ്ദേശം 3.5 കോടി രൂപയുടെ അവശ്യവസ്തുക്കളാണ് (ഭക്ഷണമുള്‍പ്പെടെ) വയനാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വണ്ടി കയറിപ്പോയത്. 10. ചിത്തിരപുരം സ്വദേശിയായ സുബ്രമണ്യനെന്ന ഹൈന്ദവസഹോദരന് അന്ത്യവിശ്രമത്തിന് സെമിത്തേരി വിട്ടുനല്കിയ പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയം. 11. കേരളത്തെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും ലോകരാഷ്ട്രങ്ങളോട് സഹായിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ. 12. കലാമത്സരങ്ങള്‍ വേണ്ടെന്ന് വച്ച് ചിലവുതുക ദുരിതാശ്വാസത്തിന് നീക്കി വെച്ച ഭക്തസംഘടനകള്‍ (മിഷന്‍ലീഗ്, കെ.സി.വൈ.എം.മുതലായവ) 13. ഒറ്റപ്പെട്ടുപോയ എയ്ഞ്ചല്‍ വാലിയിലേക്ക് സഹായഹസ്തവുമായി ഓടിയെത്തിയ കാഞ്ഞിരപ്പള്ളി രൂപത, രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍ 14. സൗജന്യചികിത്സ നല്കിയ കോട്ടയത്തെയും എറണാകുളത്തെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കാ ഹോസ്പിറ്റലുകള്‍. അവ നടത്തിയ മെഡിക്കല്‍ ക്യാംപുകള്‍. സൗജന്യമായി നല്കിയ മരുന്നുകള്‍. 15. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി നല്കിയ ഒരു കോടി രൂപ. 16. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതികളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സമര്‍പ്പിതര്‍ 17. തുച്ഛം കിട്ടുന്ന (പതിനായിരത്തിനടുത്ത്) ജീവനാംശം ഒരു മാസത്തേത് മുഴുവന്‍ ദുരിതാശ്വാസത്തിന് നല്കുന്ന കേരളകത്തോലിക്കാസഭയിലെ വൈദികര്‍. സ്വന്തം സ്ഥലം വിട്ടുനല്കുന്നവര്‍. 18. പ്രളയാനന്തരം വൃത്തിയാക്കാനും സമാശ്വസിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട സംഘടനകള്‍, സമര്‍പ്പിതര്‍, വൈദികര്‍, മെത്രാന്മാര്‍ 19. സ്വന്തം കാറ് വില്‍ക്കാന്‍ തയ്യാറാണെന്നറിയിച്ച വരാപ്പുഴ മെത്രാന്‍. രൂപതയില്‍ എല്ലാ ആഘോഷങ്ങളും വേണ്ടെന്നുവെക്കാന്‍ നിര്‍ദ്ദേശം. 20. ഇടവകയുടെ ഒരേക്കര്‍ പത്തു കുടുംബങ്ങള്‍ക്ക് നല്കുന്ന ചിറ്റാരിക്കാല്‍ ഇടവക. 21. 1,50,000 യൂറോ കേരളത്തിന് നല്കിയ ജര്‍മ്മന്‍ അതിരൂപത 22. 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ ഇടുക്കി രൂപതക്കും നല്കിയ പാലാ രൂപത ഇങ്ങനെ എണ്ണിപ്പറഞ്ഞുപോയാല്‍ എനിക്ക് എഴുതി അവസാനിപ്പിക്കാന്‍ സാധിക്കില്ല എന്നറിയാവുന്നതിനാല്‍ നിര്‍ത്തുന്നു. പ്രളയം ദുരിതത്തിലാഴ്ത്തിയ കേരളത്തില്‍ കത്തോലിക്കാസഭ ചെയ്ത കണക്കെടുക്കാനോ വിലമതിക്കാനോ കഴിയാത്ത ശുശ്രൂഷകളുടെ സുദീര്‍ഘമായ പട്ടികയില്‍ ഏതാനും എണ്ണം മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. (പറഞ്ഞവയ്ക്കുള്ള തെളിവുകള്‍ ചിത്രങ്ങള്‍ സഹിതവും കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും “Catholic Response” എന്ന പേജില്‍ കാണാവുന്നതാണ്: https://www.facebook.com/catholicresponse/?ref=br_rs) "മറ്റുള്ളവരുടെ നന്മകള്‍ കാണുന്പോള്‍ നിനക്ക് ചൊറിച്ചിലുണ്ടാവണം" എന്ന് വിശുദ്ധ ജെറോം ഒരു വ്യക്തിയെ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ നന്മകള്‍ കാണുന്പോള്‍ തോന്നുന്ന ചൊറിച്ചിലും അസൂയയും കൂടുതല്‍ മെച്ചപ്പെട്ട നന്മകളിലേക്ക് അയാളെ നയിക്കണമെന്നാണ് വിശുദ്ധന്‍ ആഗ്രഹിച്ചത്. കത്തോലിക്കാസഭയുടെ സകല നന്മകളിലും ചൊറിച്ചിലുണ്ടാകുന്ന നാലാംകിട ഓണ്‍ലൈന്‍ പത്രങ്ങളും അവ മാത്രം വായിക്കുന്ന സാമൂഹ്യ (ക്രൈസ്തവ) നവോത്ഥാരകരും ഉണ്ട്. വിശ്വാസികളെന്ന് നടിക്കുന്ന ക്രൈസ്തവനാമധാരികളുടെയും സഭയോടൊത്താണെന്ന് വരുത്തിത്തീര്‍ക്കുന്ന വൈദികരുടെയും എല്ലാമറിയാമെന്ന് കരുതുന്ന അല്മായരുടെയും ഒന്നുമറിയാത്ത മറ്റു പലരുടെയും (ഒരു അഭിഭാഷകന്‍ ഉദാഹരണം) ചിന്തയിലും ശരീരത്തിലും ഈ ചൊറിച്ചില്‍ അവതാരമെടുക്കുന്നുണ്ട്. പ്രിയമുള്ളവരെ, പ്രളയകാലത്ത് കേരളം ക്രൈസ്തവരില്‍ നിന്ന് കാണുന്ന സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമഭാവനയുടെയും ഇതേ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. തിരുസ്സഭ കാലാകാലങ്ങളില്‍ ജീവിച്ചിട്ടുള്ളതും അതുതന്നെയാണ്... എന്നാല്‍ വീഴ്ചകളും പരാജയങ്ങളും ഉണ്ടാകാതെയല്ല എന്ന സത്യവും വിസ്മരിക്കരുത്. നന്മകളെ ബോധപൂര്‍വ്വം അവഗണിച്ച്, തിന്മകളെ ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവസമുദായത്തെ വിമര്‍ശിക്കുന്നവരെയാണ് മാധ്യമങ്ങളിലും മറ്റും നാം കാണുക. സത്യം എത്രയോ വ്യത്യസ്തവും വിദൂരവുമാണെന്ന് നോക്കുക.
Image: /content_image/SocialMedia/SocialMedia-2018-09-03-14:47:02.jpg
Keywords: സഹായ, പ്രളയ
Content: 8570
Category: 18
Sub Category:
Heading: ഇടുക്കിയ്ക്കു കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി പാലാ രൂപത
Content: പാലാ: പ്രളയക്കെടുതിയില്‍ വ്യാപക നാശനഷ്ട്ടം സംഭവിച്ച ഇടുക്കിക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി പാലാ രൂപതയുടെ മഹത്തായ മാതൃക. ഇന്നലെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടുക്കി രൂപതാകേന്ദ്രത്തിലെത്തി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് 50 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. പാലാ രൂപത, മുഖ്യമന്ത്രിക്കു നല്‍കിയ 50 ലക്ഷം രൂപയ്ക്കു പുറമെയാണ് ഇടുക്കിക്കും അന്‍പതു ലക്ഷം രൂപ നല്‍കിയത്. ഇടുക്കി രൂപതാകേന്ദ്രത്തില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് മാര്‍ കല്ലറങ്ങാട്ട് ചെക്ക് കൈമാറിയത്. തുക വലിയ ആശ്വാസമാകുന്നുവെന്ന് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രതികരിച്ചു. നേരത്തെ പ്രളയക്കെടുതിയിലൂടെ കടന്നുപോകുന്ന പാലാ രൂപതയില്‍ എല്ലാ പള്ളികളിലും പ്രാര്‍ത്ഥനയും സംഭാവനാ ശേഖരണവും നടത്തിയിരുന്നു.
Image: /content_image/India/India-2018-09-04-04:45:00.jpg
Keywords: പാലാ
Content: 8571
Category: 18
Sub Category:
Heading: ഫാ. ദാനിയേല്‍ മംഗലത്തിന്റെ സംസ്‌കാരം നാളെ
Content: അടൂര്‍: ഇന്നലെ അന്തരിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസനാംഗവും പ്രഗത്ഭ തത്വശാസ്ത്രജ്ഞനുമായ റവ. ഡോ. ദാനിയേല്‍ മംഗലത്തിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 10ന് മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ പാറക്കൂട്ടം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലാണ് മൃതസംസ്കാരം നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് അടൂര്‍ പാറക്കൂട്ടം മംഗലത്ത് ഭവനത്തില്‍ എത്തിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഭവനത്തില്‍ എത്തി പ്രാര്‍ത്ഥിക്കും. നാളെ രാവിലെ ഏഴിന് പരേതനുവേണ്ടി പാറക്കൂട്ടം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി അധ്യാപകന്‍, നാലാഞ്ചിറ സെന്റ് മേരീസ് സെമിനാരി അധ്യാപകന്‍, റെക്ടര്‍, മാവേലിക്കര മാര്‍ ഈവാനിയോസ് മൈനര്‍ സെമിനാരി റെക്ടര്‍, കോട്ടയം എംഒസി അധ്യാപകന്‍, വിവിധ സന്യാസ ഭവനങ്ങളിലെ പരിശീലകന്‍ എന്ന നിലകളില്‍ ഡോ. ദാനിയേല്‍ പ്രശസ്തനായിരുന്നു.
Image: /content_image/India/India-2018-09-04-05:38:46.jpg
Keywords: മലങ്കര
Content: 8572
Category: 9
Sub Category:
Heading: യുവതലമുറയുടെ ആവേശമായി അലാബേർ 2018; ദൈവാരാജ്യസ്ഥാപനത്തിന് യുവജനമുന്നേറ്റത്തിന് വഴിയൊരുക്കി വീണ്ടും സെഹിയോൻ യുകെ
Content: ബെർമിങ്ഹാം. ദൈവരാജ്യ സ്ഥാപനത്തിനായി യുവജന ശാക്തീകരണം . റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യുകെ യുടെ ലോകമെമ്പാടുമുള്ള നവസുവിശേഷപ്രവർത്തനങ്ങൾക്ക് പുത്തൻ ദിശാബോധവും ഉണർവ്വും നൽകിക്കൊണ്ട് വൻ യുവജന മുന്നേറ്റത്തോടെ അലാബേർ 2018 ബർമിങ്ഹാമിൽ നടന്നു. അയർലൻഡ്, സിറ്റ്സ്വർലൻഡ്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽനിന്നും യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി കോളേജ് വിദ്യാർത്ഥികളും യുവതീയുവാക്കളാണ് ഈ കൂട്ടായ്മയ്ക്കായി എത്തിച്ചേർന്നത്. പല സ്ഥലങ്ങളിൽനിന്നും പ്രത്യേകം കോച്ചുകൾ അലാബെറിനായി ബർമിംഗ്ഹാമിലേക്കെത്തി. വളർച്ചയുടെ പാതയിൽ നന്മ തിന്മകളെ യേശുവിൽ വിവേചിച്ചറിയുവാൻ പ്രാപ്തമാക്കുന്ന ശുശ്രൂഷകൾ, ലൈവ് മ്യൂസിക്, വർ‌ക്സ്ഷോപ്പുകൾ, അഡോറേഷൻ, പ്രയ്‌സ് ആൻഡ് വർഷിപ് തുടങ്ങിയവയും പ്രത്യേക വി. കുർബാനയും അലാബറിന്റെ ഭാഗമായി.ഫാ.ഷൈജു നടുവത്താനി, ഫാ.ടെറിൻ മുല്ലക്കര , ഫാ.ക്രിസ്റ്റി ഉതിരക്കുറിശ്ശിമാക്കൽ , ഫാ. ബിജു ചിറ്റുപറമ്പിൽ , അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ യൂത്ത് കോ ഓർഡിനേറ്റർ ജോസ് കുര്യാക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അലാബേർ ന് എത്തിയ യുവതീയുവാക്കളുടെ മാതാപിതാക്കൾക്കായി തത്സമയം നടത്തപ്പെട്ട ക്ലാസ്സുകളിലും ശുശ്രൂഷകളിലും നിരവധിപേരാണ് പങ്കെടുത്തത്. സെഹിയോൻ യുകെ യുടെ യൂത്ത് മിനിസ്ട്രിയിലും പിന്നീട് വൈദിക വിദ്യാർത്ഥിയും ആയിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട അലൻ ചെറിയാന്റെ മാതാപിതാക്കൾ പ്രശസ്ത വചനപ്രഘോഷകൻ ചെറിയാൻ സാമുവേലും റീനയും, ഏവർക്കും മാതൃകയായി,സെഹിയോൻ യുകെ യുടെ സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷനിൽ ഓർമ്മയിലെ നിറസാന്നിധ്യമായിക്കൊണ്ട് ദൈവിക സ്നേഹത്തിൽ അധിഷ്ഠിതമായ യുവത്വത്തിന്റെ വഴിയിൽ ദൈവം തിരികെ വിളിച്ച എമ്മാനുവേലിന്റെ മാതാപിതാക്കൾ രാജുവും മോളമ്മയും അലാബേർ 2018 ന് എത്തിച്ചേർന്ന് ശുശ്രൂഷകളുടെ ഭാഗമായത് അവിസ്മരണീയമായി. സിസ്റ്റർ ഡോ. മീന , ബ്രദർ സാജു വർഗീസ്‌, ചെറിയാൻ സാമുവേൽ, സാറാമ്മ മാത്യു എന്നിവർ മാതാപിതാക്കൾക്കായുള്ള ശുശ്രൂഷ നയിച്ചു . ഏറെ വിഭവങ്ങളോടെ നിരവധി ഫുഡ് സ്റ്റാളുകളും കൺവെൻഷന്റെ പ്രത്യേകതയായി. തത്സമയ റിക്കാർഡിങ്‌നായി പ്രമുഖ മാധ്യമ ശുശ്രൂഷയായ ശാലോം ടി വി യും എത്തിയത് കൂടുതൽ ആകർഷകമായി.
Image: /content_image/Events/Events-2018-09-04-06:05:48.jpg
Keywords: സെഹിയോ
Content: 8573
Category: 1
Sub Category:
Heading: സൗദിയിൽ കത്തീഡ്രല്‍ പണിയുന്നതുവരെ മോസ്ക്കുകൾ യൂറോപ്പിൽ വേണ്ട: പോളണ്ട്
Content: വാര്‍സോ: പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സാധിക്കുന്നതു വരെ സൗദി മോസ്ക്കുകൾ യൂറോപ്പിൽ വേണ്ടെന്ന് പോളിഷ് നിയമനിര്‍മ്മാണ സഭാംഗവും, രാജ്യം ഭരിക്കുന്ന ലോ ആൻഡ് ജസ്റ്റിസ് പാർട്ടി അംഗവുമായ ഡോമിനിക്ക് ടാർസിൻസ്ക്കി. പ്രശസ്ത മാധ്യമമായ ബ്രേറ്റ്ബർട്ട് ലണ്ടന് അനുവദിച്ച അഭിമുഖത്തിലാണ് ഡോമിനിക്ക് ടാർസിൻസ്ക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത കാലത്തായി യൂറോപ്പിൽ നടക്കുന്ന ബുർക്ക നിരോധന ചർച്ചകളെ പറ്റിയും നിയമ ബിരുദധാരി കൂടിയായ ഡോമിനിക്ക് തന്റെ അഭിപ്രായം പറഞ്ഞു. ക്രെെസ്തവ ക്രൂശിത രൂപം ഏപ്രകാരം സൗദി വിലക്കിയിരിക്കുന്നുവോ അപ്രകാരം തന്നെ യൂറോപ്പ് ഇസ്ലാമിക ബുർക്കയും വിലക്കണം എന്നാണ് ഡോമിനിക്ക് പറയുന്നത്. പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ മോസ്ക്ക് നിർമിക്കാൻ സൗദി നടത്തുന്ന ശ്രമത്തെ ചൂണ്ടികാട്ടിയ ഡോമിനിക്ക് പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സമ്മതം ലഭിച്ചു കഴിഞ്ഞാൽ പോളണ്ടിൽ മോസ്ക്ക് പണിയാൻ സന്തോഷത്തോടെ തങ്ങൾ അനുവാദം നൽകും എന്നാണ്. പല ചാവേറുകളും, കള്ളൻമാരും ആളുകളെ തെറ്റിധരിപ്പിക്കാനായി ബുർക്ക ധരിക്കാറുണ്ടെന്നും, അതിനാൽ സുരക്ഷ മുൻനിർത്തി യൂറോപ്പ് ബുർക്ക നിരോധിക്കണമെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി കൂട്ടിച്ചേർത്തു. കൈയ്യേറ്റക്കാർക്ക് ക്രെെസ്തവ യൂറോപ്പിൽ ജീവിക്കുന്നത് ഇഷ്ടമല്ലായെങ്കിൽ അവർക്ക് സൗദി അറേബ്യയിൽ പോയി ജീവിക്കാം. നമ്മളെല്ലാം മനുഷ്യരെന്ന നിലയിൽ സമാനരാണ്. അതിനാൽ യൂറോപ്യൻ ക്രിസ്ത്യാനികൾക്ക് അറേബ്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ കുടിയേറ്റക്കാർ യൂറോപ്പിൽ നിന്നും പ്രതീക്ഷിക്കാന്‍ പാടുള്ളൂവെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി പറഞ്ഞു. ക്രൈസ്തവ ആശയങ്ങളെ ശക്തമായ രീതിയില്‍ മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഡോമിനിക്കിന്റെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ ഹംഗറിയോടൊപ്പം തീവ്രശ്രമം നടത്തുന്ന രാജ്യം കൂടിയാണ് പോളണ്ട്.
Image: /content_image/News/News-2018-09-04-06:37:38.jpg
Keywords: പോള, ഹംഗ