Contents
Displaying 8291-8300 of 25180 results.
Content:
8605
Category: 18
Sub Category:
Heading: നീതി ഞായര്‍ സംസ്ഥാനതല സമ്മേളനം 22ന്
Content: കോട്ടയം: ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്ത നീതി ഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമ്മേളനം 22ന് തിരുവനന്തപുരത്ത് നടക്കും. ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജയിംസ് ഇലവുങ്കന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് തീരുമാനം എടുത്തത്. കെസിബിസി എസ്‌സി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ട്രഷറര്‍ ജോര്‍ജ് എസ് പള്ളിത്തറ, എന്‍.ഡി സെലിന്‍, ജസ്റ്റിന്‍ മാത്യു, ഷാജി ചാഞ്ചിക്കല്‍, പി.ഒ. പീറ്റര്‍, സി.സി. കുഞ്ഞുകൊച്ച് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി രൂപതകള്‍ സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു.
Image: /content_image/India/India-2018-09-08-04:55:04.jpg
Keywords: നീതി

8606
Category: 18
Sub Category:
Heading: പൊന്നിൻ കുരിശ് വിൽപ്പന നടത്തിപ്പോലും പാവങ്ങളെ സഹായിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: പൊന്നിൻ കുരിശു വിൽപ്പന നടത്തി പോലും പാവങ്ങളെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിഷപ്പിന്റെ ആഹ്വാനം. രൂപതയിലെ വൈദികർ, സന്യസ്ഥർ, അൽമായർ ചെയ്ത സേവനങ്ങൾക്കും ഔദാര്യപൂർവ്വം സംഭാവനകൾക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് മാർ കല്ലറങ്ങാട്ടിന്റെ നാല് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശം ആരംഭിക്കുന്നത്. "മൂന്നു കേന്ദ്രങ്ങളിലായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഇടുക്കി രൂപതയ്ക്ക്, ചങ്ങനാശേരി അതിരൂപതയ്ക്ക് 151 ലക്ഷം രൂപ സംഭാവന ചെയ്യുവാൻ സാധിച്ചു. അതെല്ലാം നിങ്ങളുടെ സംഭാവനയാണ്. നമുക്ക് നാളിതുവരെ വിവിധ ഇടവകകളിലും നിന്നും രൂപതയിലെ വിവിധ വ്യക്തികളിൽ നിന്നും 130 ലക്ഷത്തോളം കിട്ടിയതിൽ, കൂടുതൽ കൊടുക്കുകയാണ് ചെയ്തത്. 25 ലക്ഷത്തോളം രൂപയുടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു. ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങൾക്ക് അറിവുള്ളതാണ്. നമ്മളെല്ലാം ചെയ്തപ്പോഴും ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തു എന്നൊരു ചിന്ത എനിക്കില്ല. എന്റെ എളിയ നിർദ്ദേശം പാലാ രൂപതയിലെ വൈദികർ ഒരുമാസത്തെ അലവൻസ്, അത് ചെറിയ തുകയെയുള്ളുവെന്നറിയാം. അത് വിധവയുടെ ചില്ലികാശു പോലെ പങ്കുവെച്ചാൽ ദൈവസന്നിധിയിൽ പ്രീതികരം ആയിരിക്കുമെന്ന് കരുതുകയാണ്. അതുപോലെതന്നെ കോളേജ് വിദ്യാർഥികൾ ഒരുദിവസം ചോക്ലേറ്റിനും ഐസ്ക്രീനും മിഠായിക്കുമായി ചിലവാക്കുന്ന തുക മാറ്റി വെച്ച് കിട്ടുന്ന തുക ചെറുതാണെങ്കിലും അത് മാറ്റിവെക്കുമ്പോൾ അതിന് ഒരു പവിത്രമായ മാനമുണ്ടെന്നു കരുതുകയാണ്. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ചെയ്തതെന്നും പോരാ എന്ന് ഒരു ഭാരം മനസ്സിനെ അലട്ടുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ പൊന്നിൻ കുരിശു പോലും വിറ്റ് ആവശ്യക്കാരെ സഹായിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന വാക്കുകളോടെയാണ് ബിഷപ്പ് കല്ലറങ്ങാട്ടിന്റെ സന്ദേശം അവസാനിക്കുന്നത്. {{വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.facebook.com/pravachakasabdam/videos/1013437635503933/}}
Image: /content_image/India/India-2018-09-08-05:23:19.jpg
Keywords: കല്ലറങ്ങാ

8607
Category: 1
Sub Category:
Heading: പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യം: പാരമ്പര്യ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കര്‍ദ്ദിനാള്‍ സ്കോള
Content: മിലാന്‍: വിശുദ്ധ കുര്‍ബാന സ്വീകരണത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ പാരമ്പര്യ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇറ്റലിയിലെ മിലാന്‍ രൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്കോള രംഗത്ത്. ഇറ്റാലിയന്‍ വാര്‍ത്താ മാഗസിനായ എല്‍’എസ്പ്രസ്സോക്ക് നല്‍കിയ അഭിമുഖത്തിലാണ് 2013-ലെ പാപ്പാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച കര്‍ദ്ദിനാള്‍ സ്കോള, സഭ നിഷ്കര്‍ഷിക്കും വിധത്തിലുള്ള വിശുദ്ധിയില്‍ കഴിയാത്തിടത്തോളം കാലം വിവാഹമോചനം നേടിയവരും, പുനര്‍ വിവാഹിതരും വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ലായെന്ന നിലപാട് ഉയര്‍ത്തിയത്. “വിവാഹവും, ദിവ്യകാരുണ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവന്നതാണ് നിലവിലെ പ്രശ്നത്തിന്റെ കാതലായ വശം. യേശുവും സഭയും തമ്മിലുള്ള ദാമ്പത്യ സ്നേഹമാണ് ദിവ്യകാരുണ്യം. വിശുദ്ധ കുര്‍ബാന തന്നെയാണ് വിവാഹത്തിന്റെ അടിസ്ഥാനവും. അതിനാല്‍ വിവാഹ ബന്ധത്തെ ഉപേക്ഷിക്കുന്നവര്‍ ദിവ്യകാരുണ്യത്തില്‍ നിന്നും സ്വയം അകലുകയാണ് ചെയ്യുന്നത്. വിവാഹമോചനം നേടിയവര്‍ക്കും പുനര്‍വിവാഹിതര്‍ക്കും നല്‍കിയിരിക്കുന്ന ഒരു ശിക്ഷയല്ലിതെന്നും മറിച്ച് വിവാഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു സവിശേഷതയാണിതെന്നും കര്‍ദ്ദിനാള്‍ സ്കോള വിവരിച്ചു. കുടുംബത്തെക്കുറിച്ചുള്ള 2014-15 ലെ സിനഡിനു ശേഷമാണ് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച സഭയില്‍ ശക്തമായത്. കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിനേപ്പോലെയുള്ളവര്‍ പുതിയ പങ്കാളിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നിഷ്കര്‍ഷിക്കപ്പെട്ട അനുതാപ പ്രക്രിയയിലൂടെ കടന്നു പോയാല്‍ പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണം എന്ന് വാദിച്ചപ്പോള്‍, മറ്റ് ചില മെത്രാന്‍മാര്‍ അതിനെ എതിര്‍ത്തു. ഇതു സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ അമോരിസ് ലെത്തീസ്യായിലെ ചില പരാമര്‍ശങ്ങളും ചര്‍ച്ചക്ക് വഴിതെളിയിച്ചിരിന്നു. 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ‘ഫാമിലിയാരിസ് കോണ്‍സോര്‍ഷ്യോ’ എന്ന ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കര്‍ദ്ദിനാള്‍ സ്കോളയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. തന്റെ അഭിപ്രായം കര്‍ദ്ദിനാള്‍ സ്കോള ഫ്രാന്‍സിസ് പാപ്പായോടും തുറന്നു പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2018-09-08-06:34:37.jpg
Keywords: പുനര്‍ വി, ദിവ്യ

8608
Category: 1
Sub Category:
Heading: 340 സിറിയന്‍ അഭയാര്‍ത്ഥികളെ ദത്തെടുത്ത് ഇറ്റാലിയന്‍ രൂപതകള്‍
Content: റോം: തെക്കു പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ തീരത്ത് എത്തിയ അഭയാര്‍ത്ഥികളെ സ്വീകരിച്ച് ഇറ്റലിയിലെ രൂപതകള്‍. ഇറ്റലിയിലെ ‘കാരിത്താസ്’ സന്നദ്ധ സംഘടനയും പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയവും ഇറ്റാലിയന്‍ സര്‍ക്കാരിനോടു കൈകോര്‍ത്താണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള സിറിയന്‍ അഭയാര്‍ത്ഥി സംഘത്തെ 'പാപ്പ ദി റോക്കാ' എന്നസ്ഥലത്തുള്ള വത്തിക്കാന്‍റെ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവരെ എല്ലാവരെയും ഒറ്റയായും കുടുംബങ്ങളുടെ കൂട്ടമായും ഇറ്റലിയിലെ വിവിധ രൂപതകള്‍ ദത്തെടുക്കുമെന്ന വിവരം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തോടു ചേര്‍ന്നാണ് ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസൃതമായി സിറിയന്‍ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും യുവതീയുവാക്കളെയും ദത്തെടുക്കുന്നതെന്ന്, മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാട് ക്രജേസ്ക്കി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളെ സ്വീകരിച്ചതിലുള്ള സന്തോഷം അഭയാര്‍ത്ഥികള്‍ പങ്കുവെച്ചു. ഒരു മുസ്ലിം സ്ത്രീ കുടിയേറ്റയാത്രയില്‍ കരുതിയ കന്യകാമാതാവിന്റെ സിറിയന്‍ സിറാമിക് ചിത്രവും നന്ദിസൂചകമായി കര്‍ദ്ദിനാള്‍ ക്രജേസ്കിയുടെ കൈവശം പാപ്പായ്ക്കു സമ്മാനിക്കുവാന്‍ കൈമാറിയതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2018-09-08-07:37:07.jpg
Keywords: അഭയാര്‍ത്ഥ

8609
Category: 1
Sub Category:
Heading: സിറിയയില്‍ നിന്നും ക്രിസ്ത്യാനികളെ ഒഴിപ്പിക്കുവാന്‍ ശ്രമം: വെളിപ്പെടുത്തലുമായി ആര്‍ച്ച് ബിഷപ്പ് ബെഹ്നാന്‍
Content: ബാഗ്ദാദ്: വടക്ക്- കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് അധികാരികള്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും പുറത്താക്കുവാന്‍ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി സിറിയയിലെ മുതിര്‍ന്ന സഭാദ്ധ്യക്ഷനും ഹസാക്കെ-നിസിബിയിലെ മെത്രാപ്പോലീത്തയുമായ ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോ രംഗത്ത്. കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നു നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്ത്യാനികളെ പുറത്താക്കുവാനുള്ള കുര്‍ദ്ദിഷ് അധികാരികളുടെ നിഗൂഢപദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. വടക്കന്‍ സിറിയിലെ സ്വയംഭരണാവകാശമുള്ള പ്രാദേശിക ഭരണകൂടമായ ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് നോര്‍ത്തേണ്‍ സിറിയ (DFNS) ക്രിസ്ത്യാനികളോട് വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് മെത്രാപ്പോലീത്ത ആരോപിച്ചു. പുതിയ കുര്‍ദ്ദിഷ് പാഠ്യപദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് 85 വര്‍ഷം പഴക്കമുള്ള സ്ഥാപനമുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. പുതിയ പാഠ്യപദ്ധതി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് ആദ്യം അവര്‍ പറഞ്ഞുവെങ്കിലും പിന്നീട് സഭയുടെ കീഴിലുള്ള സ്വകാര്യ സ്കൂളുകളെ ലക്ഷ്യംവെക്കുകയായിരിന്നു. നിരവധി സ്കൂളുകള്‍ അടപ്പിക്കുകയും ചെയ്തു. സിറിയന്‍ ഭാഷ പഠിപ്പിക്കുവാനോ ചരിത്രം പഠിപ്പിക്കുവാനോ അവര്‍ സമ്മതിക്കുന്നില്ല. വളച്ചൊടിച്ചിട്ടുള്ള സ്വന്തം ചരിത്രം കുട്ടികളുടെ തലയില്‍ കുത്തിവെക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. പാശ്ചാത്യ ലോകത്തിന് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുവാന്‍ കഴിയുകയില്ലെന്നും, സിറിയയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തെ രക്ഷിക്കുവാന്‍ പാശ്ചാത്യ ലോകം മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2015-ല്‍ കുര്‍ദ്ദിഷ് മിലീഷ്യ (YPG) തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ക്രിസ്ത്യാനികളെ അവരുടെ ഭവനങ്ങളില്‍ നിന്നും പുറത്താക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ക്വാമിഷ്ലി, അല്‍-ദര്‍ബാസിയാ, അല്‍-മലീകിയാ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളാണ് അടപ്പിച്ചിട്ടുള്ളത്. ഹസാക്കെയിലെ ബാക്കിയുള്ള ക്രിസ്ത്യന്‍ സ്കൂളുകളും സ്ഥാപനങ്ങളും അധികാരികള്‍ അടപ്പിക്കുമോ എന്ന ആശങ്കയിലാണ് മെത്രാപ്പോലീത്ത.
Image: /content_image/News/News-2018-09-08-09:43:53.jpg
Keywords: സിറിയ

8610
Category: 1
Sub Category:
Heading: ലോക വ്യാപകമായി മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി: യൂറോപ്യന്‍ യൂണിയന്‍
Content: ബ്രസ്സല്‍സ്: ഭാരതം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൗരവമര്‍ഹിക്കുന്ന രീതിയിലുള്ള കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുമായി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഇന്റര്‍ഗ്രൂപ്പ് ഓണ്‍ ഫ്രീഡം ഓഫ് റിലീജിയന്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മതസ്വാതന്ത്ര്യം ഭീഷണിയിലായിട്ടുള്ള 34 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തില്‍ 19 രാജ്യങ്ങളില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഘാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചൈന, ഉത്തര കൊറിയ, ഈജിപ്ത്, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, മ്യാന്‍മര്‍, നൈജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നത്. ഇന്ത്യയിലെ മത ഭൂരിപക്ഷമായ ഹിന്ദു മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കും, ഇസ്ലാമിലേക്കും മതപരിവര്‍ത്തനം തടയുന്ന മതപരിവര്‍ത്തന നിരോധന നിയമത്തെക്കുറിച്ചും, പശുവിന്റെ പേരില്‍ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളും റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നുണ്ട്. പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പീനല്‍ കോഡ് സെക്ഷന്‍ 295c166 കീഴില്‍ ഏതാണ്ട് ഇരുപതോളം നിരപരാധികള്‍ വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1990 മുതല്‍ മതനിന്ദയുടെ പേരില്‍ ഏറ്റവും ചുരുങ്ങിയത് 71 പേര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷക്ക് വകനല്‍കുന്ന ചില കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ റെയിന്‍ ഫോറസ്റ്റ് ഇനീഷ്യെറ്റീവ്, ഗ്ലോബല്‍ ആംഗ്ലിക്കന്‍ കമ്മീഷന്‍, ബുറുണ്ടിയിലെ മതനേതാക്കളുടെ സമാധാന ഉടമ്പടി പുതുക്കല്‍, ഇന്തോനേഷ്യയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന നിയമം എന്നിവയാണ് മതസ്വാതന്ത്ര്യത്തിന് പ്രതീക്ഷ നല്‍കുന്ന നടപടികള്‍.
Image: /content_image/News/News-2018-09-08-10:52:03.jpg
Keywords: യൂറോപ്പ

8611
Category: 1
Sub Category:
Heading: അർബുദ രോഗിയായ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി യേശു നാമം വിളിച്ച് ചിക്ക് ഫിൽ എ ജീവനക്കാർ
Content: ബെൽമൗണ്ട്: അർബുദ രോഗിയായ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി ജോലി സമയത്ത് യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ജീവനക്കാരുടെ വീഡിയോ വൈറലാകുന്നു. പ്രമുഖ അമേരിക്കൻ ഫാസ്റ്റു ഫുഡ് ശൃംഖലയായ ചിക്ക്-ഫിൽ-എ ബെൽമൗൺഡു ശാഖയിലെ ജീവനക്കാരാണ് തങ്ങളോടൊപ്പം ജോലി ചെയ്യുന്ന കാൻസർ ചികിൽസയിലായിരിക്കുന്ന ട്രിഷ് എന്ന സുഹൃത്തിന് വേണ്ടി സ്ഥാപനത്തില്‍ പരസ്യമായി പ്രാര്‍ത്ഥന ഉയര്‍ത്തിയത്. ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോയിൽ ട്രിഷിന് വേണ്ടി സഹപ്രവർത്തകർ പ്രാർത്ഥിക്കുന്നത് കാണാം. അവിടെ ഉണ്ടായിരുന്ന ഉപയോക്താക്കളും പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായി എന്നത് ശ്രദ്ധേയമാണ്. നമ്മുടെ ടീമിലെ ഒരാൾക്ക് ഉടനെ കാൻസറിന് ചികിൽസ ആരംഭിക്കാൻ പോകുകയാണ്, അവൾക്കു വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാമെന്ന സ്ഥാപനത്തിലെ മാനേജരുടെ വാക്കുകളോടെയാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. യേശുവിന്റെ നാമത്തിലാണ് മാനേജർ പ്രാർത്ഥന അവസാനിപ്പിക്കുന്നത്. സ്ഥാപനത്തിലെ തന്നെ ജീവനക്കാരിയായ സൂസൻ ലാക്കി നോറിസ് എന്ന സ്ത്രീയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഥാപനത്തിൽ എത്തുന്ന കസ്റ്റമേഴ്സിനായി ട്രിഷ് നിരന്തരം പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നു സൂസൻ നോറിസ് സ്മരിച്ചു. അടിയുറച്ച ക്രെെസ്തവ വിശ്വാസിയായ ട്രൂയേറ്റ് കാത്തി എന്നയാൾ തുടങ്ങിയ ഫാസ്റ്റു ഫുഡ് ശൃംഖലയാണ് ചിക്ക് ഫിൽ എ. ചെറിയ രീതിയിൽ തുടങ്ങിയ സംരംഭം പിന്നീട് അമേരിക്കയിൽ വ്യാപകമാകുകയായിരിന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ അത് പരസ്യമായി ദൈവ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ബെൽമൗൺഡിലെ ചിക്ക്-ഫിൽ-എ ജീവനക്കാര്‍.
Image: /content_image/News/News-2018-09-08-11:21:29.jpg
Keywords: യേശു

8612
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ പാദ്രെ പിയോയുടെ തിരുശേഷിപ്പ് തീർത്ഥാടനം
Content: മനില: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് സ്വീകരിക്കുവാന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സ് ഒരുങ്ങുന്നു. ഒക്ടോബർ ആറ് മുതൽ ഇരുപതു വരെ നടക്കുന്ന ചരിത്രപരമായ തീർത്ഥാടനത്തിൽ മനില, സെബു, ദാവോ ഉൾപ്പെടെയുള്ള ഫിലിപ്പീന്‍സ് നഗരങ്ങളിൽ വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് പ്രദർശിപ്പിക്കും. തീര്‍ത്ഥാടനത്തെ തുടര്‍ന്നു രാജ്യത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ നിരവധി അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്ന് ദേശീയ തീർത്ഥാടന കേന്ദ്രമായ സാന്റോ തോമസ് പാദ്രെ പിയോ ദേവാലയ റെക്ടർ ഫാ.ജോസ് ലിൻ ഗോണ്ട തീർത്ഥാടന വിവരങ്ങൾ പങ്കുവെച്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അരക്ഷിതാവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. വിശുദ്ധന്റെ ശരീരത്തിൽ തിരുമുറിവുകൾ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികവും മരണത്തിന്റെ അമ്പതാം വർഷവും പൂർത്തിയാകുന്ന കാലഘട്ടത്തിലാണ് തിരുശേഷിപ്പ് വണക്കം ക്രമീകരിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സ് സഭ സന്യസ്തരുടെ വർഷമായി ആചരിക്കുന്ന വേളയിൽ വിശുദ്ധ പാദ്രെ പിയോയുടെ മാതൃക പ്രചോദനമാണ്. തിരുശേഷിപ്പ് തീർത്ഥാടനത്തിന് മുൻകൈയ്യെടുത്ത ലിപ രൂപതയ്ക്കും എപ്പിസ്കോപ്പൽ അദ്ധ്യക്ഷനും സാൻ പാബ്ളോ ബിഷപ്പുമായ മോൺ. ബുനവെൻച്ചുറ ഫറഡികോയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് നേരത്തെ അമേരിക്ക, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളിൽ തീർത്ഥാടനം പൂർത്തിയാക്കിയിരുന്നു. സെന്‍റ് പാദ്രെ പിയോ ദേവാലയം ദേശീയ കേന്ദ്രമായി ഉയർത്തിയ ശേഷം ആയിരകണക്കിന് വിശ്വാസികളാണ് ഫിലിപ്പീന്‍സ് ദേവാലയത്തിൽ എത്തുന്നത്. എല്ലാ മാസവും വിശുദ്ധന്റെ മരണ ദിനമായ ഇരുപത്തിമൂന്നാം തിയ്യതി പാദ്രെ പിയോയുടെ മദ്ധ്യസ്ഥതയിൽ രോഗികൾക്കായി പ്രത്യേകം പ്രാർത്ഥനകൾ നടത്തി വരുന്നുണ്ട്.
Image: /content_image/News/News-2018-09-08-17:00:01.jpg
Keywords: പാദ്രെ

8613
Category: 1
Sub Category:
Heading: കലാമൂല്യമുള്ള പുരാതന രൂപങ്ങള്‍ വികൃതമാക്കപ്പെടുന്നത് സ്പെയിനില്‍ തുടര്‍ക്കഥയാവുന്നു
Content: പാരീസ്: വൈദഗ്ദ്യമില്ലാത്ത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരാതന ചിത്രങ്ങളുടേയും, രൂപങ്ങളുടേയും കലാമൂല്യത്തെ നശിപ്പിക്കുമെന്നതിന്റെ ആവര്‍ത്തിച്ചുള്ള ഉദാഹരണമായി സ്പെയിന്‍. പരിശുദ്ധ കന്യകാമാതാവും ഉണ്ണിയേശുവും വിശുദ്ധ അന്നയുമടങ്ങുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ അമൂല്യമായ മരത്തില്‍ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വികൃതമായതാണ് മാധ്യമങ്ങളില്‍ ഒടുവില്‍ വാര്‍ത്തയായിരിക്കുന്നത്. വടക്ക്-കിഴക്കന്‍ സ്പെയിനിലെ റാനാഡോറിയോ പട്ടണ ദേവാലയത്തിലെ രൂപങ്ങളാണ് ഇത്തരത്തില്‍ വികൃതമാക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പുനരുദ്ധാരണത്തിന് ശേഷം കലാമൂല്യമുള്ള പുരാതന അമൂല്യ പ്രതിമകള്‍ വികൃതമാക്കപ്പെടുന്നത് ഇത് മൂന്നാമത്തെ പ്രാവശ്യമാണ്. ബോര്‍ജാ ദേവാലയത്തിലെ മുള്‍ക്കിരീടമണിഞ്ഞിരിക്കുന്ന യേശുവിന്റെ ചുമര്‍ചിത്രമാണ് ആദ്യത്തെ ഇര. 1930- ല്‍ ഉള്ള ചിത്രം മങ്ങിയിരിക്കുന്നത് കണ്ട് 81 കാരിയായ സെസില ജിമെനെസിന്റെ വൈദഗ്ദ്യമില്ലാത്ത പെയിന്റിംഗ് ജോലി ഏലിയാസ് ഗാര്‍ഷ്യ മാര്‍ട്ടിനെസ് ചുമര്‍ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ വികൃതമാക്കുകയായിരുന്നു. രണ്ടാമത്തെ പെയിന്റിംഗിന് ശേഷം യേശുവിന്റെ ചൈതന്യമാര്‍ന്ന മുഖം വികൃതമായി. എങ്കിലും ഈ ചിത്രം കാണുവാന്‍ ധാരാളമാളുകളാണ് ഈ ദേവാലയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വടക്കന്‍ സ്പെയിനിലെ സാന്‍ മിഗുവേല്‍ ഡി എസ്റ്റെല്ല ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ രൂപമായിരുന്നു അടുത്ത ഇര. കലയെ അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ കാണുവാന്‍ കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. കലാമൂല്യമുള്ള രൂപങ്ങളുടെ പുനരുദ്ധാരണത്തില്‍ ഇനിയെന്ത് നടപടിയാണ് വേണ്ടതെന്ന ചിന്തയിലാണ് സ്പെയിനിലെ പുനരുദ്ധാരണ അതോറിറ്റി.
Image: /content_image/News/News-2018-09-08-17:11:48.jpg
Keywords: സ്പെയി

8614
Category: 1
Sub Category:
Heading: സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല: കെസിബിസി
Content: കൊച്ചി: സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ' ബന്ധത്തെ അംഗീകരിക്കുന്നില്ലായെന്ന കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം സഭയുടെ നിലപാട് ആവര്‍ത്തിച്ചത്. സ്വവര്‍ഗരതി നിയമപരമായി കുറ്റകരമല്ലാതാകുന്‌പോള്‍ എതിര്‍ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ രഹസ്യമായോ പരസ്യമായോ ഉള്ള ലൈംഗികപെരുമാറ്റങ്ങളും പ്രവൃത്തികളും നിയമപരമായ നിയന്ത്രണങ്ങള്‍ക്കതീതമായിരിക്കണമെന്ന വാദം ശക്തിപ്പെടാമെന്നും ഇത് വിവാഹപൂര്‍വവിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു. #{red->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി നിര്‍ണായകമാണ്. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കും. വ്യക്തികള്‍ പരസ്യമായോ രഹസ്യമായോ ഏര്‍പ്പെടുന്ന സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും കുറ്റകരമാക്കുന്ന ഐപിസി 377ല്‍ മാറ്റം വരുത്തിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിയമനടപടി ആവശ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ഏര്‍പ്പെടുന്ന സ്വവര്‍ഗ ലൈംഗിക പെരുമാറ്റങ്ങളും പ്രവൃത്തികളും ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സ്വവര്‍ഗരതിപരമായ പ്രവൃത്തികളും പെരുമാറ്റങ്ങളും കുറ്റകരമായി തുടരും. വിധി ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ കോടതി വേണ്ടത്ര പരിഗണിച്ചതായി കാണുന്നില്ല എന്നതാണ് ഈ വിധിയുടെ പരിമിതിയും പോരായ്മയും. ഭ്രൂണഹത്യയും ദയാവധവും പോലെ സ്വവര്‍ഗരതിയും നിയമപരമായി കുറ്റകരമല്ലാത്ത പ്രവൃത്തിയായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ള വ്യക്തികളുടെ മാനുഷിക മഹത്ത്വവും മൂല്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. വ്യക്തികളെന്ന നിലയില്‍ സ്വവര്‍ഗരതിക്കാരുടെ മനുഷ്യാന്തസിനെയും അതില്‍ നിന്നുത്ഭവിക്കുന്ന മനുഷ്യാവകാശങ്ങളെയും രാജ്യത്തെ പൗരന്മാരെന്ന നിലയ്ക്കുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സഭ ആദരിക്കുന്നു. പ്രസ്തുത അവകാശങ്ങളെ സംരക്ഷിക്കുന്നതിന് കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍ സ്വവര്‍ഗലൈംഗികതയെന്ന അവസ്ഥ അവരുടെ ലൈംഗികതയില്‍ വരുത്തിയിട്ടുള്ള പരിമിതികള്‍ അവരും സമൂഹവും അംഗീകരിക്കുകയും അതനുസരിച്ചുള്ള ജീവിതക്രമങ്ങള്‍ പാലിക്കുകയും ചെയ്യുന്‌പോഴാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയും സുസ്ഥിതിയും ഉറപ്പുവരുത്താന്‍ കഴിയുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പൊതുസമൂഹത്തിലും ഉന്നതമായ ധാര്‍മിക നിലവാരം പ്രതീക്ഷിക്കുന്ന ഭാരതീയസമൂഹത്തിന് ഈ കോടതി വിധി ഉയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സ്വവര്‍ഗരതി നിയമപരമായി കുറ്റകരമല്ലാതാകുന്‌പോള്‍ എതിര്‍ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ രഹസ്യമായോ പരസ്യമായോ ഉള്ള ലൈംഗികപെരുമാറ്റങ്ങളും പ്രവൃത്തികളും നിയമപരമായ നിയന്ത്രണങ്ങള്‍ക്കതീതമായിരിക്കണമെന്ന വാദം ശക്തിപ്പെടാം. ഇത് വിവാഹപൂര്‍വവിവാഹേതര ലൈംഗികബന്ധങ്ങളെയും അനിയന്ത്രിതമായ സ്വവര്‍ഗലൈംഗികതയെയും പ്രോത്സാഹിപ്പിക്കും. ഇത് ഭാരതീയസംസ്‌കാരത്തിന് അനുയോജ്യമാണോയെന്നും സാമൂഹ്യജീവിതത്തിനും കുടുംബഭദ്രതയ്ക്കും ധാര്‍മിക പുരോഗതിക്കും സഹായകമാണോയെന്നും കോടതി ഗൗരവപൂര്‍വം പരിഗണിച്ചതായി കാണുന്നില്ല. സ്വവര്‍ഗലൈംഗിക പങ്കാളികളുടെ വിവാഹ അവകാശവാദത്തിലേക്കും കൂടിത്താമസം, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങിയ അവകാശങ്ങളിലേക്കുമുള്ള ചവിട്ടുപടിയായും ഈ വിധിയെ കാണാവുന്നതാണ്. ഇതു വിവാഹം, കുടുംബം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കുടുംബവും സമൂഹവും രാഷ്ട്രവും നിലനില്ക്കുന്നതിന്റെ ധാര്‍മിക അടിത്തറ പ്രകൃതി നിയമത്തിലധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധത്തിലും സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്തമായ ലൈംഗികതയുടെ പാരസ്പര്യത്തിലുമാണ്. ഇപ്രകാരമുള്ള ധാര്‍മിക അടിത്തറയിലാണ് വിവാഹബന്ധത്തിലേക്കും ദാന്പത്യസ്‌നേഹത്തിലേക്കും കുടുംബജീവിതത്തിലേക്കും സന്താനോല്പാദനത്തിലേക്കും നയിക്കുന്ന സ്ത്രീ പുരുഷ ബന്ധം നിലനില്‌ക്കേണ്ടത്. പ്രകൃതിനിയമത്തിനും അതില്‍നിന്നുളവാകുന്ന ധാര്‍മികതയ്ക്കുമെതിരായ നിയമം സമൂഹത്തെ നേര്‍വഴിക്കു നടത്തും എന്നു കരുതാനാവില്ല. കൂടാതെ സ്വവര്‍ഗലൈംഗികത ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. എച്ച്‌ഐവി/എയ്ഡ്‌സ് ഉള്‍പ്പടെയുള്ള മാരകരോഗങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാകാമെന്ന് സമീപകാലപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗ ജോഡികളുടെ കൂടിത്താമസവും വിവാഹവും കുട്ടികളെ ദത്തെടുക്കുന്നതുള്‍പ്പെടെയുള്ള അവകാശങ്ങളും സ്വാഭാവിക സ്ത്രീപുരുഷബന്ധത്തിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷത്തില്‍ വളരാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിയമപരമായി കുറ്റകരമാകുന്നില്ലയെന്നതുകൊണ്ട് സ്വവര്‍ഗരതി ധാര്‍മികമായി ശരിയോ സ്വീകാര്യമോ ആണെന്നു വരുന്നില്ല. സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും മനുഷ്യന്റെ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യത്തെ ലംഘിക്കുന്നു. രതിയുടെ ലക്ഷ്യം വിവാഹത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ശാരീരിക ഒത്തുചേരലില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പ്രജനനവും സ്‌നേഹത്തിന്റെ കൂട്ടായ്മയുമാണ്. ഇതാണ് കത്തോലിക്കാസഭയുടെ ധാര്‍മിക നിലപാട്. കത്തോലിക്കാ ധാര്‍മിക വീക്ഷണത്തില്‍, സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തികളും ധാര്‍മികമായി സ്വീകാര്യമല്ല. കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ'' ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല. ജന്മനാ സ്വവര്‍ഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ട്. സ്വവര്‍ഗരതി ഒരു പ്രവണത അഥവാ ആഭിമുഖ്യം എന്ന നിലയില്‍ ഈ വ്യക്തികളില്‍ കാണപ്പെടുന്നത് കുറ്റകരമോ പാപമോ അല്ല. എന്നാല്‍ സ്വവര്‍ഗരതിയുടെ പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള അഭിനിവേശം ക്രമരഹിതവും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. ധാര്‍മികവും നിയമപരവുമായുള്ള ഇത്തരം നിയന്ത്രണമാണ് മനുഷ്യസമൂഹത്തെ സാംസ്‌കാരിക പുരോഗതിയിലേക്ക് നയിക്കുന്നത്. സ്വവര്‍ഗരതിയെ മഹത്വവത്ക്കരിക്കാനും ആഘോഷിക്കാനുമുള്ള പ്രവണതയും സമൂഹത്തിനു ഗുണകരമല്ല. ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗമനത്തിന്റെ പേരിലോ ലിബറലിസത്തിന്റെ പേരിലോ പാശ്ചാത്യ ചിന്താധാരകളെ, അവ ഉണ്ടാക്കിയിട്ടുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ അന്ധമായി സ്വീകരിക്കുന്നത് അപകടകരമാണ്. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗിക വക്താവ്, കേരള കാത്തലിക് ബിഷപ്‌സ് കൗണ്സിരല്‍ (കെസിബിസി)
Image: /content_image/News/News-2018-09-09-01:33:07.jpg
Keywords: സ്വവര്‍