Contents

Displaying 8331-8340 of 25180 results.
Content: 8645
Category: 1
Sub Category:
Heading: ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വത്തിക്കാനില്‍ വിളിച്ചുകൂട്ടും
Content: വത്തിക്കാന്‍ സിറ്റി: സഭയില്‍ ലൈംഗീക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുവാന്‍ മാര്‍പാപ്പയുടെ തീരുമാനം. സഭാനവീകരണത്തിനായുള്ള ഒന്‍പത് അംഗ കര്‍ദ്ദിനാള്‍ കമ്മീഷന്‍റെ ത്രിദിന സമ്മേളനത്തിന്റെ ഏറ്റവും അവസാനത്തെ ചര്‍ച്ചാവേദിയിലായിരുന്നു ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുന്ന കാര്യം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 21 മുതല്‍ 24 വരെ തീയതികളിലാണ് “ലൈംഗീക പീഡനങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം” എന്ന വിഷയത്തില്‍ വത്തിക്കാനില്‍ പാപ്പായുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടക്കുക. ആഗോളതലത്തില്‍ മെത്രാന്മാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയും, മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും, പ്രായോഗികമായ നടപടിക്രമങ്ങള്‍ കൂട്ടായ്മയോടെ കൈക്കൊള്ളാനും ചര്‍ച്ച സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലു ദിവസം നീളുന്ന ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തില്‍ മറ്റൊരു ഔദ്യോഗിക പ്രബോധനം പുറത്തുവരുവാനും സാദ്ധ്യതയുണ്ടെന്നാണ് അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് പ്രതികരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 20-ന് ആഗോളതലത്തില്‍ പ്രസിദ്ധപ്പെടുത്തിയ “ദൈവജനത്തിന്” (To the People of God) എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച സഭയുടെ നിലപാടും, സഭയുടെ കര്‍ശനമായ ശിക്ഷാനടപടികളും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിന്നു.
Image: /content_image/India/India-2018-09-14-07:44:28.jpg
Keywords: ലൈംഗീ
Content: 8646
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇനി ധൈര്യമായി പ്രതിഷേധിക്കാം
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ അബോര്‍ഷന്‍ ക്ലിനിക്കുകളുടേയും പരിസരങ്ങള്‍ പ്രതിഷേധ വിമുക്ത മേഖലയായ ‘ബഫര്‍ സോണു’കളാക്കി മാറ്റണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദ്‌ പ്രഖ്യാപിച്ചു. പ്രോലൈഫ് അനുകൂലികളുടെ പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും സമാധാനപരമാണെന്ന് കണ്ടതിനാലാണ് ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞതെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ അബോര്‍ഷനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും ക്ലിനിക്കുകളുടെ മുന്നിലുള്ള പ്രാര്‍ത്ഥന, ബാനറുകള്‍ പ്രദര്‍ശിപ്പിക്കുക, ലഘുലേഖകള്‍ വിതരണം ചെയ്യുക പോലെയുള്ള സമാധാനപരമായ പ്രതിഷേധ രീതികളാണെന്ന് വ്യക്തമായതായി ഹോം സെക്രട്ടറി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ അപമാനിക്കപ്പെടുന്നത് തടയുവാനായി പബ്ലിക് ഓര്‍ഡര്‍ ആക്റ്റ് 1986, പ്രൊട്ടക്ഷന്‍ ഫ്രം ഹറാസ്മെന്റ് ആക്റ്റ് 1997 പോലെയുള്ള നിയമങ്ങള്‍ ഉള്ളസ്ഥിതിക്ക് ഇത്തരത്തിലുള്ള അപമാനങ്ങള്‍ തടയുവാന്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും ഹോം സെക്രട്ടറിയുടെ പ്രഖ്യാപനത്തിലുണ്ട്. ഇതിനു പുറമേ, കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 363 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ഉള്ളതില്‍ വെറും 36 ക്ലിനിക്കുകളുടെ മുന്നില്‍ മാത്രമാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതെന്നും ജാവിദ്‌ ചൂണ്ടിക്കാട്ടി. അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ വെച്ച് പ്രോലൈഫ് സഹായം ലഭിച്ചിട്ടുള്ളവരും, ബഫര്‍ സോണുകളെ എതിര്‍ക്കുന്നവരുമായ ഒരു കൂട്ടം അമ്മമാരുടെ ‘ബി ഹിയര്‍ ഫോര്‍ മി’ എന്ന സംഘടനയും ഇതര പ്രോലൈഫ് പ്രവര്‍ത്തകരും ഹോം സെക്രട്ടറിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. വളരെ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കപ്പെട്ട ഒരു തീരുമാനമാണിതെന്നാണ് ‘ബി ഹിയര്‍ ഫോര്‍ മി’ സംഘടനയുടെ ഔദ്യോഗിക വക്താവായ എലിസബത്ത് ഹോവാര്‍ഡ്‌ പറഞ്ഞത്. ലണ്ടന്റെ പടിഞ്ഞാറു ഭാഗത്തുള്ള അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചു കൊണ്ട് ഈലിംഗ് കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു. പ്രോലൈഫ് പ്രവര്‍ത്തകരായ രണ്ട് വനിതകള്‍ ഈലിംഗ് കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടെ തീരുമാനം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനത്തെ പൊതുവില്‍ പരിഗണിച്ചു വരുന്നത്.
Image: /content_image/News/News-2018-09-14-08:43:16.jpg
Keywords: ഇംഗ്ല
Content: 8647
Category: 13
Sub Category:
Heading: സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരല്ല; അഭിഭാഷകയായ സന്യാസിനിയുടെ പോസ്റ്റ് വൈറലാകുന്നു
Content: സമര്‍പ്പിത ജീവിതത്തെ ചോദ്യം ചെയ്തും അപമാനിച്ചും രംഗത്തുള്ള സോഷ്യല്‍ മീഡിയ എഴുത്തുകാര്‍ക്ക് ശക്തമായ മറുപടിയുമായി അഭിഭാഷകയായ സന്യാസിനിയുടെ പോസ്റ്റ്. ക്രിസ്തുദാസി സന്യാസ സമൂഹാംഗവും കേരള ഹൈക്കോടതിയിലെ അഭിഭാഷകയുമായ സിസ്റ്റര്‍ ലിനറ്റ് ചെറിയാന്‍ അരയണ്ടയില്‍ എഴുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. ആമുഖത്തിനു ശേഷം ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമർപ്പിത എന്നനിലയിലും കാണാതെ പോകുന്ന ചിലകാര്യങ്ങൾ ചൂണ്ടിക്കാണിക്കുക തൻറെ ഉത്തരവാദിത്തമായി കരുതുന്നുവെന്ന വാക്കുകളോടെയാണ് സിസ്റ്റര്‍ ലിനറ്റിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നും സന്യാസ ജീവിതത്തിൻറെ പവിത്രതയും അർത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാൻ വരുന്നവർ തങ്ങൾ ചെയ്യുന്ന മറ്റാർക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങൾ ഏറ്റെടുക്കാൻ വരുമോയെന്നും സിസ്റ്റര്‍ പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്. എഴുന്നൂറോളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. #{red->none->b->സിസ്റ്റര്‍ ലിനറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം }# പ്രിയപ്പെട്ടവരെ, ആത്മാഭിമാനം സംരക്ഷിക്കാൻ സമരം ചെയ്യുന്ന പ്രിയ സഹോദരിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ധാരാളം എഴുത്തുകൾ നമ്മൾ കാണുന്നുണ്ട്. നീതിക്കുവേണ്ടി അഭിഭാഷക വസ്ത്രമണിഞ്ഞ ഒരാളെന്ന നിലയിൽ, ഒരു സമർപ്പിത എന്ന നിലയിൽ നീതിക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും ലക്ഷ്യം കാണട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ജുഡീഷ്യറിയിലും ഗവൺമെൻറ് സംവിധാനങ്ങളിലും വിശ്വസിക്കുകയും അതോടു ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ വിവാദവിഷയങ്ങളിൽ നീതി നടക്കട്ടെ എന്ന് മാത്രമാണ് പറയുവാനുള്ളത്. പക്ഷേ നമ്മൾ കാണാതെ പോകുന്ന ചിലകാര്യങ്ങൾ ചൂണ്ടിക്കാണിക്കുക ഒരു അഭിഭാഷക എന്നനിലയിലും വളരെ സംതൃപ്തിയോടെ ജീവിക്കുന്ന സമർപ്പിത എന്നനിലയിലും എൻറെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. 1. ഈ ദിവസങ്ങളിൽ കേട്ട ഒരു കമൻറ് സന്യാസിനിമാർ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്നാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത ആരൊക്കെയോ പ്രത്യേക ചില ലക്ഷ്യങ്ങൾ വെച്ച് ഉണ്ടാക്കിയതും ആയ ഒരു കാര്യമാണിത്. ജലന്തർ വിഷയത്തെക്കുറിച്ച് അല്ല ഞാൻ പറയുന്നത്. പൊതുവേ ഇത്തരം പൊതു ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കുറിച്ചാണ്. കന്യാസ്ത്രീ മഠങ്ങളിൽ ആരും അടിമകളായി ജീവിക്കുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ഭരണസംവിധാനം ഉണ്ട്. ഒരു കുടുംബത്തിൽ എന്നപോലെ ഞങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാൻ ഞങ്ങൾക്ക് ഇടമുണ്ട്. ഒരു സഭ അധികാരിയും ഇത്തരം ഒരു ആരോപണം കേട്ടാൽ നീ സഹിച്ചോളാൻ പറയുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ വ്രത വാഗ്ദാന സമയത്ത് ഞങ്ങളുടെ അധികാരികളെ ഞങ്ങളുടെ വിശുദ്ധിയുടെ കാവൽക്കാരായി നിയോഗിക്കുന്നു 2. രണ്ടാമതായി കേട്ട് ആരോപണം കന്യാസ്ത്രീകൾ കൂട്ടിലടച്ച കിളികളെ പോലെയാണ് എന്നാണ്. ഓരോരുത്തരുടെയും കഴിവും സഭയുടെ ആവശ്യവും അനുസരിച്ച് എല്ലാവരെയും വളർത്തിയ പാരമ്പര്യമാണ് ക്രൈസ്തവ സന്യാസസഭകൾക്ക് ഉള്ളത്. കുടുംബങ്ങളിൽ മക്കളെ ആരും അഴിച്ചുവിട്ട് അല്ല വളർത്തുന്നത് ചില നിയമങ്ങളുണ്ട്, നിയന്ത്രണങ്ങൾ ഉണ്ട്. അതിനെ ഒരു കുടുംബ അന്തരീക്ഷത്തിൽ എടുക്കാൻ കഴിയുന്നതാണ് സന്ന്യാസത്തിന്റെ വിജയം. ഞങ്ങളെ സംബന്ധിച്ച് അനുസരണം ഒരു ഭാരമല്ല. അനുസരണത്തിൽ അനുഗ്രഹം പ്രാപിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ അനുസരണ പഠിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നത് 3. സന്യാസഭവനങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങളും, ലൈംഗിക പീഡനവുംനടക്കുന്നു എന്ന് വരുത്തി തീർക്കുന്നത് ചില ഗൂഡ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതായത് ക്രൈസ്തവ സമൂഹത്തെ മുഴുവൻ അവഹേളിക്കുക എന്ന ലക്ഷ്യം ഈ ദിവസങ്ങളിലൊക്കെ ക്രൈസ്തവ സന്യാസത്തെ കുറിച്ച് നമ്മൾ കേട്ട അതിശയിപ്പിക്കുന്ന കഥകൾ വിരൽചൂണ്ടുന്നത് ക്രൈസ്തവ സന്യാസത്തെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾലേക്ക് ആണ് 4. ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണം ഇവർ ഞങ്ങളെ സംബന്ധിച്ച് ക്രിസ്തുവിൽ അനുഭവിക്കുന്ന സന്തോഷങ്ങളാണ്. മാനുഷികമായ രീതിയിൽ അത്രയെളുപ്പമല്ല. ദൈവവിളി എന്ന് പറയുന്നത് ഇതിനാണ്. ജീവിതത്തിൻറെ സഹനങ്ങളെ സ്നേഹപൂർവം സഹിക്കാൻ കഴിയുന്നത് തന്നെയാണ് സന്ന്യാസത്തിലെ മഹത്വം. 5. 18 വയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് സന്യാസം സ്വീകരിക്കുന്നു എന്ന് പറഞ്ഞു വിമർശിക്കുന്നവരെ കണ്ടു. മഠത്തിൽ ഒരാൾ ചേരാൻ വരുമ്പോൾ അയാൾക്ക് നേരെ സന്യാസ വസ്ത്രം കൊടുക്കുകയല്ല ചെയ്യുന്നത്. വർഷങ്ങൾ നീളുന്ന പരിശീലനം ഉണ്ട്. നിത്യ വ്രതം സ്വീകരിക്കുന്നതിന് മുമ്പ് പിന്നെയുമുണ്ട് അവസരങ്ങൾ ഒരാൾക്ക് ഇത് ജീവിക്കുവാൻ കഴിയുന്നില്ലെങ്കിൽ ധൈര്യമായി ഇറങ്ങി പോകാമല്ലോ. സന്യാസം എന്നുള്ളത് കുരിശിൻറെ ജീവിതമാണ് എന്നു മറന്നുകൊണ്ട് സന്യാസത്തിലേക്ക് ആരും വരരുത് 6. സഭയുടെ ഇടപെടലുകളെ കുറിച്ചുള്ളതാണ് മറ്റൊരു ആക്ഷേപം. ഓരോ സന്യാസസഭയുടെയും ഭരണഘടനയ്ക്ക് അനുസരിച്ചാണ് അത് പ്രവർത്തിക്കുന്നത്. സാധാരണ ഒരു മെത്രാന്മാരും വൈദികരും സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരാറില്ല. 7. സന്യാസ ജീവിതത്തിന് അതിൻറെ മഹത്വം വേണമെങ്കിൽ അത് കുരിശിൻറെ വഴി ഉള്ള യാത്രയാക്കണം. മറ്റുള്ളവർക്ക് വേണ്ടി എരിയുന്ന ജീവിതമാണ് സന്യാസമെന്ന് മറക്കരുത്. ഞങ്ങൾക്കിടയിൽ വലിയവരും ചെറിയവരും ഇല്ല ഒരുമിച്ച് ക്രിസ്തുവിലേക്ക് യാത്രചെയ്യുന്നവരാണ് ഞങ്ങൾ സമർപ്പിതർ. 8. സമർപ്പിതരെ കുറിച്ച് ആകുലപ്പെടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ കുടുംബങ്ങളിൽനിന്ന് നല്ല ദൈവവിളികൾ പ്രോത്സാഹിപ്പിക്കുക. ക്രിസ്തുവിൻറെ ആർദ്ര ഭാവമായി അവർ വളരട്ടെ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ എന്ന ബൈബിൾ വിശേഷിപ്പിക്കുന്ന ഉപമ ഇപ്പോഴും പ്രസക്തമാണ്. സന്യാസികളുടെ ജീവിതത്തെക്കുറിച്ച് ഓർത്ത് ഒരുപാട് ആകുലപ്പെടുന്നത് ലക്ഷ്യംവെക്കുന്നത് എന്താണ് എന്ന് തിരിച്ചറിയുക. സന്യാസിനികൾ ഒക്കെ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. സന്യാസ ജീവിതത്തിൻറെ പവിത്രതയും അർത്ഥവും അറിയാതെ ജീവിതത്തെ അവഹേളിക്കാൻ വരുന്നവർ ഞങ്ങൾ ചെയ്യുന്ന മറ്റാർക്കും ചെയ്യാനാകാത്ത വലിയ കാര്യങ്ങൾ ഏറ്റെടുക്കാൻ വരുമോ? ഞങ്ങൾ സമർപ്പിതർ സംതൃപ്തരാണ്. ലോകം ഞങ്ങളെ വേട്ടയാടുമ്പോഴും നിങ്ങൾക്കുവേണ്ടി ഉയർത്തിയ കരങ്ങളുമായി ദിവ്യകാരുണ്യ ഈശോയ്ക്കു മുൻപിൽ ഞങ്ങൾ ഉണ്ടാകും. 'ജെറുസലേം നഗരിയിലെ സ്ത്രീകളോട് ഈശോ പറഞ്ഞതുപോലെ സ്നേഹപൂർവ്വം ഞങ്ങളും പറയുന്നു നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു ആകുലപ്പെടുക. 'സന്യാസ ഭവനങ്ങളുടെ സുരക്ഷിതത്വ അന്വേഷണങ്ങളും സന്യാസിനികളെ പുനരധിവസിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും സമരവേദിയിൽ ഉയർത്തിയിരിക്കുന്ന ചില മുദ്രാവാക്യങ്ങളും അത്തരക്കാരുടെ ലക്ഷ്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നുണ്ട്. ഈ സഹന നാളുകളിൽ ഞങ്ങളുടെ കൂടെ ആയിരിക്കുന്ന പ്രിയപ്പെട്ടവരോട് പറയാനുള്ളത് ശക്തമായി പ്രാർത്ഥിക്കുക, സഹനങ്ങളുടെയും അവഹേളനങ്ങളും അവസാനം ഒരു നല്ല നാളെ ഉണ്ട്. വിശുദ്ധ സന്യാസത്തിലൂടെ ഒരുപാട് പേർക്ക് നാഥനെ മഹത്വപ്പെടുത്താൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ സമർപ്പിതർക്ക് വേണ്ടിയും പ്രാർത്ഥിക്കാം. സ്നേഹപൂർവ്വം Adv.Sr.Linat Cheriyan Arayandayil SKD 9447719471
Image: /content_image/SocialMedia/SocialMedia-2018-09-14-09:52:22.jpg
Keywords: സമര്‍പ്പിത
Content: 8648
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനക്കും വിശ്രമത്തിനും ഞായറാഴ്ച മാറ്റിവെക്കുവാന്‍ ഇറ്റലിയും
Content: റോം: പോളണ്ടിന്റെ ചുവടുപിടിച്ച് ഇറ്റലിയും ഞായറാഴ്ച ഷോപ്പിംഗ് നിരോധിക്കുവാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ഡെപ്യൂട്ടി പ്രധാനമന്ത്രി ലൂയിജി ഡി മായോയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. പഴയ പാരമ്പര്യമനുസരിച്ച് ഞായറാഴ്ചകള്‍ വിശ്രമദിനങ്ങളാക്കി മാറ്റുന്നത് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാകുമെന്ന് മായോ പറഞ്ഞു. ഇറ്റലിയിലെ പുതിയ കൂട്ടുകക്ഷി മന്ത്രിസഭ ഒരു വര്‍ഷത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി മാരിയോ മോണ്ടി 2012-ല്‍ നടപ്പിലാക്കിയ ലിബറലൈസേഷന്‍ ഓഫ് സണ്‍ഡേ ഷോപ്പിംഗ് നിയമം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പുതിയ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലിബറലൈസേഷന്‍ ഓഫ് സണ്‍ഡേ ഷോപ്പിംഗ് നിയമത്തെ കത്തോലിക്കാ സഭയും അപലപിച്ചിരിന്നു. നിയമം ഇറ്റാലിയന്‍ കുടുംബങ്ങളെ നശിപ്പിക്കുന്നുണ്ടെന്ന് മായോ പറഞ്ഞു. നിയമം എടുത്ത് കളയുന്നതിന്റെ ആദ്യപടിയായി കടകള്‍ തുറക്കുന്ന സമയം പരിമിതിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചകളില്‍ വിശ്രമമില്ലാതെ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും നടപടി ആശ്വാസം പകരുമെന്നും മായോ കൂട്ടിച്ചേര്‍ത്തു. പോളണ്ട് സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഞായറാഴ്ചകള്‍ കച്ചവട രഹിതമാക്കിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പോളണ്ടിലെ കത്തോലിക്കാ സഭയും തൊഴിലാളി യൂണിയനുകളും ഈ തീരുമാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കത്തോലിക്കാ സഭയും, ഇറ്റലിയിലെ തൊഴിലാളി പാര്‍ട്ടികളും, വിവിധ അസ്സോസിയേഷനുകളും വളരെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമായിരിന്നു ഞായറാഴ്ചകളിലെ വിശ്രമം. ഇതിനായി കഴിഞ്ഞ മാസം ഒരു പ്രചാരണപരിപാടിക്ക് അവര്‍ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ദിവസത്തെ പരിമിതപ്പെടുത്തുകയാണെങ്കില്‍ ജര്‍മ്മനി, ഓസ്ട്രിയ, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയും ഉള്‍പ്പെടും.
Image: /content_image/News/News-2018-09-14-11:37:35.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 8649
Category: 1
Sub Category:
Heading: നൈജീരിയായില്‍ വീണ്ടും വൈദിക കൊലപാതകം
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വീണ്ടും വൈദിക കൊലപാതകം. തിങ്കളാഴ്ച ആയുധധാരികളായ ആക്രമികള്‍ നടത്തിയ ആക്രമണത്തിൽ യുവ വൈദികൻ ഫാ. ജൂഡ് എഗ്ബോമാണ് കൊല്ലപ്പെട്ടത്. ഇമോ സംസ്ഥാനത്തെ അമുച്ച സെന്‍റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലേക്ക് തിരിച്ചുവരികയായിരിന്ന ഫാ.എഗ്ബോമിനെ ഓർലു റോഡിൽ വച്ചാണ് ആക്രമണത്തിനിരയാക്കിയത്. മോഷണ ശ്രമമാണെന്നാണ് നിഗമനം. അക്രമികള്‍ വൈദികൻ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ ഫാ. എഗ്ബോ തത്ക്ഷണം മരണമടയുകയായിരുന്നുവെന്ന് ദൃക്സക്ഷികൾ മൊഴി നൽകി. പ്രതികളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തെന്നു നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മാസത്തില്‍ തലസ്ഥാന നഗരിയായ അബൂജയിലെ ഗ്വാഗ്വാല്‍ദ പ്രദേശത്തു മറ്റൊരു കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടിരിന്നു
Image: /content_image/News/News-2018-09-14-12:17:42.jpg
Keywords: നൈജീ
Content: 8650
Category: 18
Sub Category:
Heading: ബാലന് അതിജീവനത്തിന് വഴിയൊരുക്കി എറണാകുളം അങ്കമാലി അതിരൂപത
Content: കൊച്ചി: പ്രളയത്തില്‍ ജീവനോപാധിയായിരുന്ന പശുക്കളും താമസിച്ചിരുന്ന കൂരയും പ്രളയം കൊണ്ടുപോയപ്പോള്‍ തൊഴുത്തില്‍ അന്തിയുറങ്ങേണ്ടിവന്ന ബാലനു അതിജീവനത്തിന് വഴിയൊരുക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ. നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര ആളംതുരുത്തില്‍ താമസിക്കുന്ന കരുവേലിപ്പാടം ബാലന്റെ ജീവിതകഥ അറിഞ്ഞു എത്തിയ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ബാലന്റെ താമസസ്ഥലത്തെത്തിയാണു ജീവനോപാധിയായി പശുക്കളെ നല്‍കാനുള്ള സന്നദ്ധതയറിയിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളിയുടെ നേതൃത്വത്തില്‍ ബാലന്റെ കുടുംബത്തിന് ആവശ്യമായ കട്ടില്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ വീട്ടുപകരണങ്ങള്‍, എന്നിവ വാങ്ങി നല്‍കി. സാന്പത്തിക സഹായവും കൈമാറി. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ജെയ്‌സി, പ്രദേശവാസിയായ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജീവനോപാധി ലഭിക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു ബാലന്‍ പറഞ്ഞു. ഭാര്യയും അവിവാഹിതയായ മകളും പ്രളയം ബാക്കിയാക്കിയ ഒരു പശുവിനുമൊപ്പമാണു ബാലന്‍ തൊഴുത്തില്‍ അന്തിയുറങ്ങുന്നത്. പാതി നിലച്ചുപോയ വീടു നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്നു ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്. പുതിയ ജീവിതം കരുപിടിപ്പിക്കുവാനുള്ള ബാലന്റെ ശ്രമങ്ങള്‍ക്ക് പ്രത്യാശയേകുന്നതാണ് സഹൃദയയുടെയും ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും സഹായം.
Image: /content_image/India/India-2018-09-15-04:49:34.jpg
Keywords: പ്രളയ
Content: 8651
Category: 18
Sub Category:
Heading: വാഹന അപകടത്തില്‍ വൈദികന്‍ മരിച്ചു
Content: ചാലക്കുടി: സൗത്ത് മാരാംകോട് റോഡില്‍ പാലം ജംഗ്ഷനില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന്‍ മരിച്ചു. ഇരിങ്ങാലക്കുട രൂപതാംഗവും വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ എഫ്‌സി കോണ്‍വന്റ് ചാപ്ലയിനുമായ ഫാ. പോള്‍ മംഗലന്‍ ആണ് മരിച്ചത്. 63 വയസ്സായിരിന്നു. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. ഉടനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടകര ഫൊറോന ഇടവകാംഗമായ പോളച്ചന്‍ മംഗലന്‍ കുഞ്ഞിപ്പൈലന്‍ കുഞ്ഞേല്യ ദമ്പതികളുടെ മകനാണ്. സംസ്‌കാരം 17നു കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ നടക്കും. അപകടവാര്‍ത്തയറിഞ്ഞ് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോയി പാലിയേക്കര, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ആന്റോ തച്ചില്‍ എന്നിവരും നിരവധി വൈദികരും സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു.
Image: /content_image/India/India-2018-09-15-05:17:12.jpg
Keywords: അപകട
Content: 8652
Category: 1
Sub Category:
Heading: പീഡനമേൽക്കുന്ന ക്രെെസ്തവര്‍ക്ക് സഹായമെത്തിക്കുന്ന ഹംഗറിക്ക് അമേരിക്കയുടെ അംഗീകാരം
Content: വാഷിംഗ്ടണ്‍ ഡി‌സി: വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹത്തിനെ സഹായിക്കുന്ന ഹംഗറിയുടെ പ്രവർത്തനങ്ങൾക്ക് അമേരിക്കയുടെ അംഗീകാരം. യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹങ്ങൾക്ക് സഹായം നൽകുന്ന യൂറോപ്യൻ രാജ്യമായ ഹംഗറിക്ക് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന "സെന്‍റർ ഫോർ സെക്യൂരിറ്റി പോളിസിയുടെ"പുരസ്കാരമാണ് ലഭിച്ചത്. വിശ്വാസത്തെ പ്രതി സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രെെസ്തവ സമൂഹത്തിനായി ഹംഗേറിയൻ പ്രധാനമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ ആസ്ബേജാണ് വാഷിംഗ്ടണിൽ വച്ചു നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ക്രിസ്തു മതമാണ് ലോകത്ത് ഏറ്റവും പീഡനമേൽക്കുന്ന മതമെന്ന് ട്രിസ്റ്റൻ ആസ്ബേജ് ചടങ്ങിൽ വച്ച് പറഞ്ഞു. ക്രെെസ്തവ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും, അനധികൃത കുടിയേറ്റങ്ങൾക്ക് തടയിടുകയും ചെയ്ത ഹംഗറിക്കെതിരെ അച്ചടക്ക ലംഘനം ആരോപിച്ച് യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ ശ്രമിക്കുന്ന നടപടികളെയും ട്രിസ്റ്റൻ ആസ്ബേജ് ശക്തമായ ഭാഷയിൽ വിമർശിച്ചു. അനധികൃത കുടിയേറ്റങ്ങൾക്ക് ഹംഗറി വാതിൽ തുറന്നു നൽകില്ലായെന്നും ട്രിസ്റ്റൻ ആസ്ബേജ് വ്യക്തമാക്കി. വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ വിക്ടർ ഓർബന്റെ സർക്കാർ ഇസ്ലാമിക തീവ്രവാദം മൂലം ഇരകളാക്കപ്പട്ട ക്രെെസ്തവ സമൂഹങ്ങൾക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇരകളാക്കപ്പട്ട ക്രെെസ്തവരുടെ പുനരധിവാസത്തിനും മറ്റുമായി വൻതുക ഹംഗറി ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
Image: /content_image/News/News-2018-09-15-06:56:24.jpg
Keywords: ഹംഗ
Content: 8653
Category: 13
Sub Category:
Heading: സന്യാസജീവിതത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ; കന്യാസ്ത്രീയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
Content: കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ റാണി മോളത്ത് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കിലും വാട്സാപ്പിലും വലിയ ചര്‍ച്ചയാകുന്നത്. സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നതായും അതിനായി അപസർപ്പക കഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു. തങ്ങളുടെ ക്ലാസ്സ് മുറികളിൽ തങ്ങളെ അമ്മയെന്നും സിസ്റ്റർ എന്നും വിളിച്ചു വരുന്ന കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ തങ്ങളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കുത്തിനിറയ്ക്കാനുള്ള ബോധപൂർവമായ ശ്രമം വിജയിക്കാൻ പോകുന്നില്ലായെന്നും സിസ്റ്റര്‍ റാണി ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{red->none->b-> സിസ്റ്റര്‍ റാണി മോളത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# തികച്ചും സാധാരണക്കാരായ കുട്ടികൾക്കിടയിൽ ഒരു ഹൈസ്കൂൾ അധ്യാപികയായി തികഞ്ഞ സംതൃപ്തിയോടെ സമർപ്പിത ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ . മറ്റൊരു വാക്കിൽ പറഞ്ഞാൽ ഒരു അധ്യാപിക എന്നതിനപ്പുറം പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ അമ്മയാകാൻ എന്നും പരിശ്രമിക്കുകയും മാതൃ ഭാവങ്ങൾ കൊണ്ട് നടക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ ഒരംഗമാണ് ഞാൻ. ഇത്തരമൊരു കുറിപ്പ് എഴുതാൻ കാരണം ഈ ദിവസങ്ങളിൽ സഭയേയും സമർപ്പിത ജീവിതത്തെയും ബോധപൂർവ്വം വേട്ടയാടാൻ നടത്തുന്ന ചില ശ്രമങ്ങൾ കണ്ടതുകൊണ്ടാണ്. ചില പ്രത്യേക ലക്ഷ്യങ്ങൾ മുമ്പിൽ കണ്ടുകൊണ്ട് തന്നെയാണ് ഇത്തരക്കാർ സഭയേയും സന്യാസ സമൂഹങ്ങളെയും അപകീർത്തി പ്പെടുത്തുവാൻ പരിശ്രമിക്കുന്നത്. ഒന്നാമതായി സമർപ്പിതരിലുള്ള വിശ്വാസം തകർക്കുക. അവരെ മോശക്കാരായി ചിത്രീകരിക്കുക അതുവഴി ഒരു തലമുറയെ തകർത്തു കളയുക എന്നതാണ് ലക്ഷ്യം. വിശുദ്ധി എന്നത് കാലഹരണപ്പെട്ട പുണ്യമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഗൂഢലക്ഷ്യം തിരിച്ചറിയുക. ഞങ്ങളുടെ ക്ലാസ്സ് മുറികളിൽ ഞങ്ങളെ അമ്മയെന്നും സിസ്റ്റർ എന്നും വിളിച്ചു വരുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കുത്തിനിറയ്ക്കാനുള്ള ബോധപൂർവമായ ഈ ശ്രമം പക്ഷേ വിജയിക്കാൻ പോകുന്നില്ല. കാരണം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്. രണ്ടാമതായി സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നു. അതായത് ഇത്തരം അപസർപ്പകകഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നു . പക്ഷേ യഥാർത്ഥ ദൈവവിളിയുടെ ഉറവിടം ദൈവം തന്നെയാണെന്നും എത്ര അധികം പരിശ്രമിച്ചാലും ദൈവത്തെ ജയിക്കാനാവില്ലെന്നും ഇവർ മറന്നു പോകുന്നു. സഭയിൽ രക്തസാക്ഷികളുടെ കുറവ് ഉണ്ടായപ്പോഴാണ് സന്യാസം ആരംഭിച്ചത് എന്ന് കൂടി ഓർത്താൽ നന്ന്. മൂന്നാമതായി കുടുംബങ്ങളിൽ സമർപ്പിതരെക്കുറിച്ചുള്ള ചിത്രം വികലമാക്കാൻ ഉള്ള ശ്രമമാണിത്. കുടുംബത്തിലെ പ്രശ്നങ്ങളും സ്വകാര്യ നൊമ്പരങ്ങളും ഒക്കെ പലരും പങ്കുവെക്കുന്നത് സമർപ്പിതരോടാണ്. ആരുമറിയാതെ ചില കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താറുണ്ട്, ചിലത് പ്രാർത്ഥനയിലൂടെ ഉത്തരം തേടാറുമുണ്ട് ,സമർപ്പിതർ മുഴുവൻ മോശമാണെന്ന് വരുത്തിത്തീർത്താൽ ആ ബന്ധവും ഇല്ലാതാകുമല്ലോ? പക്ഷേ സംഘടിതമായി നിങ്ങൾ എന്തെല്ലാം ചെയ്താലും ഞങ്ങളെ അറിയാവുന്ന ആളുകൾ ഞങ്ങളുടെ അടുത്ത് തന്നെ ഹൃദയ നൊമ്പരങ്ങളുമായി വരും. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ ഞങ്ങളുടെ പ്രാർത്ഥനകളും ത്യാഗ നിർഭരമായ ജീവിതവും അനേകരെ ഞങ്ങൾ വഴി ഈശോയിലേക്ക് ആകർഷിക്കും. നാലാമതായി സമർപ്പിതരെ വേലക്കാരായി ചിത്രീകരിക്കുന്നത് കണ്ടു. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈശോക്ക് വേണ്ടി അൾത്താരയിൽ പൂക്കൾ വെക്കാനും ,വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകാനും ഞങ്ങൾക്ക് അവസരം ലഭിക്കുന്നത് അഭിമാനമായി കാണുന്നു. സമർപ്പിത ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും ഉൽക്കണ്ഠകളും പറയുന്നവരോട് ഇത്ര മാത്രമാണ് പറയാനുള്ളത് 'സമർപ്പണം ഇനിയും പൂർണമായിട്ടില്ല ' പരാതികൾക്ക് കാരണം അതാണ്.ഈശോയ്ക്ക് വിട്ടുകൊടുത്ത ജീവിതം പൂർണമായി വിട്ടു കൊടുത്തില്ലെങ്കിൽ ആത്മസംഘർഷങ്ങൾ വിട്ടുമാറില്ല. രണ്ടുപതിറ്റാണ്ട് കാലത്തെ എൻറെ സന്യാസജീവിതം കൊണ്ട് ആത്മാർത്ഥതയോടെ എനിക്ക് പറയാൻ കഴിയും സമർപ്പണ ജീവിതം ആനന്ദത്തിന്റെ ജീവിതമാണ്, സമർപ്പിതർ ആനന്ദത്തിന്റെ സാക്ഷികളാണ്. സന്യാസം സംതൃപ്തിയുടെ ജീവിതമാണ് . സന്യാസ ജീവിതത്തിലേക്ക് ഞങ്ങളൊക്കെ ഇറങ്ങിവന്നത് ക്രൂശിതനായ കർത്താവിനെ മാത്രം സ്വപ്നം കണ്ടുകൊണ്ടാണ്. ദൈവം എവിടെ അയച്ചാലും അവിടെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം പകരുക അതാണ് ഞങ്ങളുടെ ലക്ഷ്യം. സന്യാസ ജീവിതത്തെ എല്ലാവർക്കും ഹൃദയത്തിലേറ്റു വാങ്ങാനാവില്ല. അതിനാണ് ദൈവവിളി വേണ്ടത് . സമകാലിക കേരളത്തിൽ നടക്കുന്ന വിഷയത്തെക്കുറിച്ച് നീതി നടക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേ അതിൻറെ മറവിൽ സന്യാസ ജീവിതങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ശ്രമങ്ങൾ അപലപനീയമാണ് .ഒരു അധ്യാപിക എന്നനിലയിൽ സമർപ്പിത ജീവിതങ്ങളെ അപസർപ്പകകഥകൾ പോലെ ചിത്രീകരിക്കുന്നവരോട് കുഞ്ഞുങ്ങളിലേക്ക് തിന്മ കുത്തി നിറയ്ക്കരുതേ എന്ന അഭ്യർത്ഥനയാണ് എനിക്കുള്ളത്. അധ്യാപകരായ സമർപ്പിതരെ കുഞ്ഞുങ്ങൾ ഒരുപാട് സ്നേഹിക്കുന്നത് ഞങ്ങൾ അവരുടെ അധ്യാപകർ മാത്രമല്ല അമ്മമാർ കൂടി ആകുന്നതു കൊണ്ടാണ്. ക്ലാസിലെ ഏതെങ്കിലും കുഞ്ഞിന് ഭക്ഷണം ഇല്ല എന്നറിയുമ്പോൾ സ്വന്തം ചോറ് ആ കുഞ്ഞിന് കൊടുത്ത് ആ കുഞ്ഞിന്റെ വിശപ്പ് മാറുന്നത് കണ്ട് സംതൃപ്തിയടയാൻ ഞങ്ങൾക്ക് മാത്രമേ ആകൂ. മാതാപിതാക്കൻമാരുടെ വഴക്കുകളും വീട്ടിലെ നൊമ്പരങ്ങളും ഒക്കെ കുഞ്ഞുങ്ങൾ വന്ന് പറയുമ്പോൾ അതൊക്കെ ഹൃദയത്തിലേറ്റുവാങ്ങി സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പോലെ അതിൽ ഇടപെടാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ. മാതാപിതാക്കൻമാരുടെ അടുത്ത് പോലും പറയാത്ത സങ്കടങ്ങൾ ഞങ്ങളോട് പറയുമ്പോൾ മാതൃഭാവത്തോടെ അവരെ ആശ്വസിപ്പിക്കുവാൻ കഴിയുന്നത് ഞങ്ങളുടെ സന്യാസ ജീവിതത്തിൻറെ മഹത്വം തന്നെയാണ്. എന്തെങ്കിലുമൊക്കെ ഇല്ലായ്മകൾ ഉണ്ടെങ്കിൽ പഠിപ്പിക്കുന്ന സിസ്റ്റർമാരോട് ആ സങ്കടങ്ങൾ കുട്ടികൾ പറയുന്നത് സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെ അവരെ ഞങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തും എന്ന ബോധ്യമുള്ളതുകൊണ്ടാണ്. സന്യാസ ജീവിതത്തെ നിരന്തരം ആക്ഷേപിക്കുന്നവരോട് ഒരു വാക്ക് നിങ്ങൾക്ക് ഒരിക്കലും ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വിളക്കാ കാനാവില്ല . ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കുട്ടികളിൽ കുറെയേറെ നെഗറ്റീവ് എനർജി നിറയ്ക്കും. സമർപ്പിത ജീവിതത്തെക്കുറിച്ച് കുറ്റം പറയുകയും അനാവശ്യ സഹതാപങ്ങൾ കാണിക്കുകയും ചെയ്യുന്നവർക്ക് സന്യാ സത്തെക്കുറിച്ച് ഒന്നുമറിയില്ല. സന്യാസത്തെ അറിയാൻ കഠിനമായ ത്യാഗവും പ്രാർത്ഥനാ ചൈതന്യവും സമർപ്പണവും ഉണ്ടാകണം. ജന്മം കൊടുക്കാത്ത കുഞ്ഞുങ്ങൾക്ക് അമ്മയാകണം എങ്കിൽ അതിനൊരു വിളി ആവശ്യമാണ്. തീർച്ചയായിട്ടും സന്യാസ ജീവിതത്തിൽ ത്യാഗങ്ങൾ ഉണ്ട്, നൊമ്പരങ്ങൾ ഉണ്ട്. പക്ഷേ അത് ഞങ്ങൾക്ക് ആനന്ദമാണ്. ക്രിസ്തുവിൻറെ മുറിപ്പാടുകളിൽ ആണ് ഞങ്ങൾ സന്തോഷം കണ്ടെത്തുന്നത് . ജീവിതം വച്ചു നീട്ടുന്ന സഹനങ്ങൾ ക്രൂശിതനെ അനുഭവിക്കാനുള്ള അവസരമായിട്ടാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ട് സന്യാസ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല. കുഞ്ഞുങ്ങൾക്ക് നല്ല അധ്യാപകരായി, തളർന്നുവീഴുന്നവർക്ക് താങ്ങായി ,ആശ്രയം ഇല്ലാത്തവർക്ക് ആശ്രയമായി, ഹൃദയനൊമ്പരങ്ങൾ ഏറ്റുവാങ്ങുന്ന ദൈവ കരങ്ങളായി ,ഞങ്ങൾ ഇവിടെയുണ്ടാകും... ലോകത്തിൻറെ അവസാനംവരെ. അവസാനമായി ഒരു അഭ്യർത്ഥന മാത്രം നിങ്ങൾ കുഞ്ഞുങ്ങൾക്ക് മുമ്പിൽ അന്ധകാര ഗോപുരങ്ങളായി മാറരുത്. സന്യാസത്തെ അപകീർത്തിപ്പെടുത്തുന്ന ആളുകൾ വാദപ്രതിവാദങ്ങൾക്കു വിജയിക്കാൻ ആകാത്തത് കൊണ്ട് പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടാണ് മറുപടി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ വാദങ്ങൾക്ക് മറുപടി പറയാൻ സംസ്കാരമുള്ള ആരും തയ്യാറാവില്ല. ഇവരെ പഠിപ്പിച്ച അധ്യാപകർ ഇതൊക്കെ കാണുന്നുണ്ടങ്കിൽ ഹൃദയം നുറുങ്ങി കരയുന്നുണ്ടാകും. സന്യാസ ജീവിതത്തിൻറെ സുരക്ഷിതത്വത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്ന വരോട് വളരെ വ്യക്തതയോടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. സഭയുടെ നിയമങ്ങൾ അനുസരിച്ച്, വിളിയുടെ മഹത്വം മറക്കാതെ ജീവിക്കുന്നവർ സഭയിൽ എന്നും സുരക്ഷിതരായിരിക്കും. വിശുദ്ധിയിൽ വളരാൻ, നന്മ വിതറാൻ ധാരാളം അവസരങ്ങളും ഉണ്ട്. അങ്ങനെ ജീവിക്കുമ്പോൾ ദൈവത്തിൻറെ കൈകളിലെ ഉപകരണങ്ങളായി മാറുന്നത് നമുക്ക് തന്നെ അനുഭവിക്കാനാകും. തങ്ങൾ ജന്മം നൽകിയ മക്കൾ അനേകർക്ക് അനുഗ്രഹമായി മാറുന്നത് കണ്ടു മാതാപിതാക്കൾക്ക് സംതൃപ്തി അടയാൻ കഴിയും. അതുകൊണ്ട് സന്യാസ ജീവിതത്തെ അടുത്തറിയുക .അടുത്ത് അറിയാത്തവർ അഭിപ്രായങ്ങൾ പറയാതിരിക്കുക. സന്യാസജീവിതം മടുത്തവരുടെ കഥകൾ കേട്ടല്ല അത് അനുഗ്രഹമാക്കി മാറ്റുന്നവരുടെ ജീവിതങ്ങൾ കേട്ട് സമർപ്പിത ജീവിതത്തെ വിലയിരുത്തുക. സമർപ്പിത ജീവിതത്തിലേക്കുള്ള ഒരു വിളിയും നിരുത്സാഹപ്പെടുത്താതി രിക്കുക സ്നേഹപൂർവ്വം Sr.Rani Molath SABS ST .Joseph HSS Karimannoor 94950 37746
Image: /content_image/News/News-2018-09-15-07:26:03.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 8654
Category: 10
Sub Category:
Heading: സന്യാസജീവിതത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ; കന്യാസ്ത്രീയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
Content: കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ റാണി മോളത്ത് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കിലും വാട്സാപ്പിലും വലിയ ചര്‍ച്ചയാകുന്നത്. സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നതായും അതിനായി അപസർപ്പക കഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു. തങ്ങളുടെ ക്ലാസ്സ് മുറികളിൽ തങ്ങളെ അമ്മയെന്നും സിസ്റ്റർ എന്നും വിളിച്ചു വരുന്ന കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ തങ്ങളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കുത്തിനിറയ്ക്കാനുള്ള ബോധപൂർവമായ ശ്രമം വിജയിക്കാൻ പോകുന്നില്ലായെന്നും സിസ്റ്റര്‍ റാണി ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{red->none->b-> സിസ്റ്റര്‍ റാണി മോളത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# തികച്ചും സാധാരണക്കാരായ കുട്ടികൾക്കിടയിൽ ഒരു ഹൈസ്കൂൾ അധ്യാപികയായി തികഞ്ഞ സംതൃപ്തിയോടെ സമർപ്പിത ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ . മറ്റൊരു വാക്കിൽ പറഞ്ഞാൽ ഒരു അധ്യാപിക എന്നതിനപ്പുറം പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ അമ്മയാകാൻ എന്നും പരിശ്രമിക്കുകയും മാതൃ ഭാവങ്ങൾ കൊണ്ട് നടക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ആരാധന സമൂഹത്തിലെ ഒരംഗമാണ് ഞാൻ. ഇത്തരമൊരു കുറിപ്പ് എഴുതാൻ കാരണം ഈ ദിവസങ്ങളിൽ സഭയേയും സമർപ്പിത ജീവിതത്തെയും ബോധപൂർവ്വം വേട്ടയാടാൻ നടത്തുന്ന ചില ശ്രമങ്ങൾ കണ്ടതുകൊണ്ടാണ്. ചില പ്രത്യേക ലക്ഷ്യങ്ങൾ മുമ്പിൽ കണ്ടുകൊണ്ട് തന്നെയാണ് ഇത്തരക്കാർ സഭയേയും സന്യാസ സമൂഹങ്ങളെയും അപകീർത്തി പ്പെടുത്തുവാൻ പരിശ്രമിക്കുന്നത്. ഒന്നാമതായി സമർപ്പിതരിലുള്ള വിശ്വാസം തകർക്കുക. അവരെ മോശക്കാരായി ചിത്രീകരിക്കുക അതുവഴി ഒരു തലമുറയെ തകർത്തു കളയുക എന്നതാണ് ലക്ഷ്യം. വിശുദ്ധി എന്നത് കാലഹരണപ്പെട്ട പുണ്യമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഗൂഢലക്ഷ്യം തിരിച്ചറിയുക. ഞങ്ങളുടെ ക്ലാസ്സ് മുറികളിൽ ഞങ്ങളെ അമ്മയെന്നും സിസ്റ്റർ എന്നും വിളിച്ചു വരുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങളെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കുത്തിനിറയ്ക്കാനുള്ള ബോധപൂർവമായ ഈ ശ്രമം പക്ഷേ വിജയിക്കാൻ പോകുന്നില്ല. കാരണം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്. രണ്ടാമതായി സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നു. അതായത് ഇത്തരം അപസർപ്പകകഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നു . പക്ഷേ യഥാർത്ഥ ദൈവവിളിയുടെ ഉറവിടം ദൈവം തന്നെയാണെന്നും എത്ര അധികം പരിശ്രമിച്ചാലും ദൈവത്തെ ജയിക്കാനാവില്ലെന്നും ഇവർ മറന്നു പോകുന്നു. സഭയിൽ രക്തസാക്ഷികളുടെ കുറവ് ഉണ്ടായപ്പോഴാണ് സന്യാസം ആരംഭിച്ചത് എന്ന് കൂടി ഓർത്താൽ നന്ന്. മൂന്നാമതായി കുടുംബങ്ങളിൽ സമർപ്പിതരെക്കുറിച്ചുള്ള ചിത്രം വികലമാക്കാൻ ഉള്ള ശ്രമമാണിത്. കുടുംബത്തിലെ പ്രശ്നങ്ങളും സ്വകാര്യ നൊമ്പരങ്ങളും ഒക്കെ പലരും പങ്കുവെക്കുന്നത് സമർപ്പിതരോടാണ്. ആരുമറിയാതെ ചില കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താറുണ്ട്, ചിലത് പ്രാർത്ഥനയിലൂടെ ഉത്തരം തേടാറുമുണ്ട് ,സമർപ്പിതർ മുഴുവൻ മോശമാണെന്ന് വരുത്തിത്തീർത്താൽ ആ ബന്ധവും ഇല്ലാതാകുമല്ലോ? പക്ഷേ സംഘടിതമായി നിങ്ങൾ എന്തെല്ലാം ചെയ്താലും ഞങ്ങളെ അറിയാവുന്ന ആളുകൾ ഞങ്ങളുടെ അടുത്ത് തന്നെ ഹൃദയ നൊമ്പരങ്ങളുമായി വരും. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ ഞങ്ങളുടെ പ്രാർത്ഥനകളും ത്യാഗ നിർഭരമായ ജീവിതവും അനേകരെ ഞങ്ങൾ വഴി ഈശോയിലേക്ക് ആകർഷിക്കും. നാലാമതായി സമർപ്പിതരെ വേലക്കാരായി ചിത്രീകരിക്കുന്നത് കണ്ടു. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈശോക്ക് വേണ്ടി അൾത്താരയിൽ പൂക്കൾ വെക്കാനും ,വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കഴുകാനും ഞങ്ങൾക്ക് അവസരം ലഭിക്കുന്നത് അഭിമാനമായി കാണുന്നു. സമർപ്പിത ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും ഉൽക്കണ്ഠകളും പറയുന്നവരോട് ഇത്ര മാത്രമാണ് പറയാനുള്ളത് 'സമർപ്പണം ഇനിയും പൂർണമായിട്ടില്ല ' പരാതികൾക്ക് കാരണം അതാണ്.ഈശോയ്ക്ക് വിട്ടുകൊടുത്ത ജീവിതം പൂർണമായി വിട്ടു കൊടുത്തില്ലെങ്കിൽ ആത്മസംഘർഷങ്ങൾ വിട്ടുമാറില്ല. രണ്ടുപതിറ്റാണ്ട് കാലത്തെ എൻറെ സന്യാസജീവിതം കൊണ്ട് ആത്മാർത്ഥതയോടെ എനിക്ക് പറയാൻ കഴിയും സമർപ്പണ ജീവിതം ആനന്ദത്തിന്റെ ജീവിതമാണ്, സമർപ്പിതർ ആനന്ദത്തിന്റെ സാക്ഷികളാണ്. സന്യാസം സംതൃപ്തിയുടെ ജീവിതമാണ് . സന്യാസ ജീവിതത്തിലേക്ക് ഞങ്ങളൊക്കെ ഇറങ്ങിവന്നത് ക്രൂശിതനായ കർത്താവിനെ മാത്രം സ്വപ്നം കണ്ടുകൊണ്ടാണ്. ദൈവം എവിടെ അയച്ചാലും അവിടെ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം പകരുക അതാണ് ഞങ്ങളുടെ ലക്ഷ്യം. സന്യാസ ജീവിതത്തെ എല്ലാവർക്കും ഹൃദയത്തിലേറ്റു വാങ്ങാനാവില്ല. അതിനാണ് ദൈവവിളി വേണ്ടത് . സമകാലിക കേരളത്തിൽ നടക്കുന്ന വിഷയത്തെക്കുറിച്ച് നീതി നടക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേ അതിൻറെ മറവിൽ സന്യാസ ജീവിതങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ശ്രമങ്ങൾ അപലപനീയമാണ് .ഒരു അധ്യാപിക എന്നനിലയിൽ സമർപ്പിത ജീവിതങ്ങളെ അപസർപ്പകകഥകൾ പോലെ ചിത്രീകരിക്കുന്നവരോട് കുഞ്ഞുങ്ങളിലേക്ക് തിന്മ കുത്തി നിറയ്ക്കരുതേ എന്ന അഭ്യർത്ഥനയാണ് എനിക്കുള്ളത്. അധ്യാപകരായ സമർപ്പിതരെ കുഞ്ഞുങ്ങൾ ഒരുപാട് സ്നേഹിക്കുന്നത് ഞങ്ങൾ അവരുടെ അധ്യാപകർ മാത്രമല്ല അമ്മമാർ കൂടി ആകുന്നതു കൊണ്ടാണ്. ക്ലാസിലെ ഏതെങ്കിലും കുഞ്ഞിന് ഭക്ഷണം ഇല്ല എന്നറിയുമ്പോൾ സ്വന്തം ചോറ് ആ കുഞ്ഞിന് കൊടുത്ത് ആ കുഞ്ഞിന്റെ വിശപ്പ് മാറുന്നത് കണ്ട് സംതൃപ്തിയടയാൻ ഞങ്ങൾക്ക് മാത്രമേ ആകൂ. മാതാപിതാക്കൻമാരുടെ വഴക്കുകളും വീട്ടിലെ നൊമ്പരങ്ങളും ഒക്കെ കുഞ്ഞുങ്ങൾ വന്ന് പറയുമ്പോൾ അതൊക്കെ ഹൃദയത്തിലേറ്റുവാങ്ങി സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പോലെ അതിൽ ഇടപെടാൻ ഞങ്ങൾക്ക് മാത്രമേ കഴിയൂ. മാതാപിതാക്കൻമാരുടെ അടുത്ത് പോലും പറയാത്ത സങ്കടങ്ങൾ ഞങ്ങളോട് പറയുമ്പോൾ മാതൃഭാവത്തോടെ അവരെ ആശ്വസിപ്പിക്കുവാൻ കഴിയുന്നത് ഞങ്ങളുടെ സന്യാസ ജീവിതത്തിൻറെ മഹത്വം തന്നെയാണ്. എന്തെങ്കിലുമൊക്കെ ഇല്ലായ്മകൾ ഉണ്ടെങ്കിൽ പഠിപ്പിക്കുന്ന സിസ്റ്റർമാരോട് ആ സങ്കടങ്ങൾ കുട്ടികൾ പറയുന്നത് സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെ അവരെ ഞങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തും എന്ന ബോധ്യമുള്ളതുകൊണ്ടാണ്. സന്യാസ ജീവിതത്തെ നിരന്തരം ആക്ഷേപിക്കുന്നവരോട് ഒരു വാക്ക് നിങ്ങൾക്ക് ഒരിക്കലും ഈ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വിളക്കാ കാനാവില്ല . ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കുട്ടികളിൽ കുറെയേറെ നെഗറ്റീവ് എനർജി നിറയ്ക്കും. സമർപ്പിത ജീവിതത്തെക്കുറിച്ച് കുറ്റം പറയുകയും അനാവശ്യ സഹതാപങ്ങൾ കാണിക്കുകയും ചെയ്യുന്നവർക്ക് സന്യാ സത്തെക്കുറിച്ച് ഒന്നുമറിയില്ല. സന്യാസത്തെ അറിയാൻ കഠിനമായ ത്യാഗവും പ്രാർത്ഥനാ ചൈതന്യവും സമർപ്പണവും ഉണ്ടാകണം. ജന്മം കൊടുക്കാത്ത കുഞ്ഞുങ്ങൾക്ക് അമ്മയാകണം എങ്കിൽ അതിനൊരു വിളി ആവശ്യമാണ്. തീർച്ചയായിട്ടും സന്യാസ ജീവിതത്തിൽ ത്യാഗങ്ങൾ ഉണ്ട്, നൊമ്പരങ്ങൾ ഉണ്ട്. പക്ഷേ അത് ഞങ്ങൾക്ക് ആനന്ദമാണ്. ക്രിസ്തുവിൻറെ മുറിപ്പാടുകളിൽ ആണ് ഞങ്ങൾ സന്തോഷം കണ്ടെത്തുന്നത് . ജീവിതം വച്ചു നീട്ടുന്ന സഹനങ്ങൾ ക്രൂശിതനെ അനുഭവിക്കാനുള്ള അവസരമായിട്ടാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ട് സന്യാസ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല. കുഞ്ഞുങ്ങൾക്ക് നല്ല അധ്യാപകരായി, തളർന്നുവീഴുന്നവർക്ക് താങ്ങായി ,ആശ്രയം ഇല്ലാത്തവർക്ക് ആശ്രയമായി, ഹൃദയനൊമ്പരങ്ങൾ ഏറ്റുവാങ്ങുന്ന ദൈവ കരങ്ങളായി ,ഞങ്ങൾ ഇവിടെയുണ്ടാകും... ലോകത്തിൻറെ അവസാനംവരെ. അവസാനമായി ഒരു അഭ്യർത്ഥന മാത്രം നിങ്ങൾ കുഞ്ഞുങ്ങൾക്ക് മുമ്പിൽ അന്ധകാര ഗോപുരങ്ങളായി മാറരുത്. സന്യാസത്തെ അപകീർത്തിപ്പെടുത്തുന്ന ആളുകൾ വാദപ്രതിവാദങ്ങൾക്കു വിജയിക്കാൻ ആകാത്തത് കൊണ്ട് പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടാണ് മറുപടി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ വാദങ്ങൾക്ക് മറുപടി പറയാൻ സംസ്കാരമുള്ള ആരും തയ്യാറാവില്ല. ഇവരെ പഠിപ്പിച്ച അധ്യാപകർ ഇതൊക്കെ കാണുന്നുണ്ടങ്കിൽ ഹൃദയം നുറുങ്ങി കരയുന്നുണ്ടാകും. സന്യാസ ജീവിതത്തിൻറെ സുരക്ഷിതത്വത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെടുന്ന വരോട് വളരെ വ്യക്തതയോടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. സഭയുടെ നിയമങ്ങൾ അനുസരിച്ച്, വിളിയുടെ മഹത്വം മറക്കാതെ ജീവിക്കുന്നവർ സഭയിൽ എന്നും സുരക്ഷിതരായിരിക്കും. വിശുദ്ധിയിൽ വളരാൻ, നന്മ വിതറാൻ ധാരാളം അവസരങ്ങളും ഉണ്ട്. അങ്ങനെ ജീവിക്കുമ്പോൾ ദൈവത്തിൻറെ കൈകളിലെ ഉപകരണങ്ങളായി മാറുന്നത് നമുക്ക് തന്നെ അനുഭവിക്കാനാകും. തങ്ങൾ ജന്മം നൽകിയ മക്കൾ അനേകർക്ക് അനുഗ്രഹമായി മാറുന്നത് കണ്ടു മാതാപിതാക്കൾക്ക് സംതൃപ്തി അടയാൻ കഴിയും. അതുകൊണ്ട് സന്യാസ ജീവിതത്തെ അടുത്തറിയുക .അടുത്ത് അറിയാത്തവർ അഭിപ്രായങ്ങൾ പറയാതിരിക്കുക. സന്യാസജീവിതം മടുത്തവരുടെ കഥകൾ കേട്ടല്ല അത് അനുഗ്രഹമാക്കി മാറ്റുന്നവരുടെ ജീവിതങ്ങൾ കേട്ട് സമർപ്പിത ജീവിതത്തെ വിലയിരുത്തുക. സമർപ്പിത ജീവിതത്തിലേക്കുള്ള ഒരു വിളിയും നിരുത്സാഹപ്പെടുത്താതിരിക്കുക സ്നേഹപൂർവ്വം Sr.Rani Molath SABS ST .Joseph HSS Karimannoor 94950 37746
Image: /content_image/News/News-2018-09-15-07:28:49.jpg
Keywords: കന്യാ, സമര്‍പ്പി