Contents

Displaying 8341-8350 of 25180 results.
Content: 8655
Category: 14
Sub Category:
Heading: 590 അടി താഴ്ചയില്‍ ഉപ്പില്‍ കൊത്തിയുണ്ടാക്കിയ ഭൂഗര്‍ഭ ദേവാലയം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ബൊഗോട്ട: കൊളംബിയായിൽ ഭൂനിരപ്പില്‍ നിന്നും 590 അടി താഴെ ഉപ്പില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം അത്ഭുതമാകുന്നു. പതിനായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്നതാണ് ഈ ദേവാലയം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടാക്ക് 30 മൈല്‍ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 2,50,000 ടണ്‍ ഉപ്പാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി നീക്കം ചെയ്തിരിക്കുന്നത്. വിദഗ്ദരായ ശില്‍പ്പികള്‍ കൈകൊണ്ടു കൊത്തിയുണ്ടാക്കിയിരിക്കുന്ന രൂപങ്ങളാണ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണം. ദേവാലയത്തിന്റെ ഭിത്തികള്‍ വരെ ഉപ്പ് ശിലയില്‍ കൈകൊണ്ട് കൊത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടനാഴിയിലെ ശില്‍പ്പങ്ങളും ഉപ്പ് ശിലയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നവയാണ്. പ്രധാന അള്‍ത്താരക്ക് മുകളിലായി വലിയൊരു കുരിശുമുണ്ട്. ഭൂഗര്‍ഭ കഫേയും ദേവാലയത്തിലുണ്ട്. മരം കൊണ്ടുള്ള ഇരിപ്പിടങ്ങളും വൈദ്യുതാലങ്കാരങ്ങളും ദേവാലയത്തെ കൂടുതല്‍ മനോഹരമാക്കുന്നു. 1930-ല്‍ ഉപ്പ് ഖനിയിലെ ഒരു തുരങ്കത്തില്‍ ഖനി തൊഴിലാളികള്‍ തങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഒരു ചെറിയ ചാപ്പല്‍ കൊത്തി ഉണ്ടാക്കിയതോടെയാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് ഒരു വലിയ കത്തീഡ്രല്‍ ഉണ്ടാക്കിയെങ്കിലും സുരക്ഷിതമല്ല എന്ന കാരണത്താല്‍ 1992-ല്‍ അധികാരികള്‍ അത് അടച്ചുപൂട്ടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കമ്പനിയുടെ ധനസഹായത്തോടെ 1995-ലാണ് ഇന്ന് കാണുന്ന ദേവാലയം തുറന്നത്. ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിവാഹം പോലെയുള്ള പരിപാടികള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ദേവാലയത്തിനോട് ചേര്‍ന്നുണ്ട്. കൊളംബിയന്‍ നിര്‍മ്മാണ കലയുടെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നായും പൈതൃകസ്വത്തായുമാണ് ദേവാലയത്തെ വിശേഷിപ്പിക്കുന്നത്.
Image: /content_image/News/News-2018-09-15-08:32:42.jpg
Keywords: അത്ഭുത
Content: 8656
Category: 1
Sub Category:
Heading: മാർപാപ്പ അടുത്ത വർഷം ജപ്പാൻ സന്ദർശിച്ചേക്കും
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ അടുത്ത വര്‍ഷം ജപ്പാൻ സന്ദർശിച്ചേക്കും. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ടെൻഷോ കെനോഹോ ഷിസേത്സു കെൻഷോകൈ എന്ന സാമൂഹിക സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ജപ്പാന്‍ സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും തന്റെ ആഗ്രഹം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞു. സമ്മേളനത്തില്‍ 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനില്‍ നിന്നുള്ള പ്രതിനിധി സംഘം ആദ്യമായി വത്തിക്കാനില്‍ എത്തിയ സംഭവം പാപ്പ സ്മരിച്ചു. 1556 ൽ നാല് ജപ്പാൻ യുവാക്കന്മാർ ജെസ്യൂട്ട് മിഷ്ണറിമാരൊപ്പം അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിമൂന്നാൻ മാർപാപ്പയെ സന്ദർശിക്കുകയുണ്ടായി. ജപ്പാനിലെ സംഘം ആദ്യമായി നടത്തിയ യൂറോപ്യൻ സന്ദർശനം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ കൂടിക്കാഴ്ചയായിരുന്നു അത്. രണ്ടു സംസ്കാരങ്ങളുടെയും ആത്മീയ പാരമ്പര്യങ്ങളുടേയും സംഗമവും ഒത്തുചേരലിനും വഴിയൊരുക്കിയ അന്നത്തെ സന്ദർശനത്തിന്റെ അനുസ്മരണമാണ് ടെൻഷോ കെനോഹോ സംഘടനയുടെ വരവെന്നു പാപ്പ സ്മരിച്ചു. സൗഹൃദത്തിന്റെയും മാനുഷിക ക്രൈസ്തവ മൂല്യങ്ങളുടേയും പ്രതിനിധികളായി തീർന്ന നാല് യുവാക്കളിലെ മാൻസിയോ ഇറ്റോ വൈദികനാകുകയും ജൂലിയൻ നകുറ നാഗസാക്കിയിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. യുവജനങ്ങളെയും അനാഥരെയും പരിശീലിപ്പിക്കുന്ന ടെൻഷോ കെനോഹോ ഷിസേത്സു കെൻഷോകൈ സംഘടനയുടെ പദ്ധതി ശ്ലാഘനീയമാണ്. ജപ്പാനില്‍ ക്രിസ്ത്യന്‍ മാനുഷിക മൂല്യങ്ങളുടെ വക്താക്കളാകുവാന്‍ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്.
Image: /content_image/News/News-2018-09-15-09:40:06.jpg
Keywords: ജപ്പാന
Content: 8657
Category: 18
Sub Category:
Heading: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ഫാ. മാത്യു കോക്കണ്ടത്തിന്
Content: കൊച്ചി: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ഫാ. മാത്യു കോക്കണ്ടത്തിനു കൈമാറി. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനേ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതല കൈമാറിയത്. രൂപതയിൽ നിന്ന് മാറിനിൽക്കുമ്പോൾ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് ഇതു സംബന്ധിച്ചുള്ള കുറിപ്പിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറിച്ചു. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും രൂപതയുടെ വിവിധ ചുമതലകൾ ഉണ്ട്.
Image: /content_image/India/India-2018-09-15-11:49:42.jpg
Keywords: സമർപ്പി
Content: 8658
Category: 1
Sub Category:
Heading: ജെസ്യൂട്ട് വെെദികന് ഇസ്ലാമിക സർവ്വകലാശാലയുടെ അവാർഡ്
Content: ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക സർവ്വകലാശാലയായ അലിഗഢ് മുസ്ലിം സർവകലാശാലയുടെ 'സയിദ് എക്സലൻസ്' അവാർഡ് ജർമ്മൻ സ്വദേശിയായ ഈശോ സഭാ വെെദികന്. ഫാ. ക്രിസ്റ്റ്യൻ ട്രോളിനാണ് അവാർഡ്. ക്രെെസ്തവ മുസ്ലിം മതാന്തര സംവാദങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫാ. ക്രിസ്റ്റ്യന്, സർ സയിദ് എക്സലൻസ് അവാർഡ് നൽകുന്നത്. ഒക്ടോബർ മാസം പതിനേഴാം തീയതി സർവകലാശാലയിൽ നടക്കാനിരിക്കുന്ന പ്രത്യേക ആഘോഷത്തിൽ ബഹുമതി സമ്മാനിക്കുമെന്ന് അലിഗഢ് സർവകലാശാലയിലെ ഖുറാൻ പഠന വിഭാഗത്തിന്റെ തലവൻ പ്രൊഫസർ അബ്ദുൽ കിദ്വായി വ്യക്തമാക്കി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ സ്ഥിതി ചെയ്യുന്ന ഈശോ സഭയുടെ ദെെവശാസ്ത്ര കോളേജിൽ പ്രൊഫസർ എമിരിറ്റസ് പദവിയിൽ ശുശ്രൂഷ ചെയ്യുകയാണ് ഫാ. ക്രിസ്റ്റ്യൻ. സ്കൂൾ ഒാഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നാണ് ഫാ. ക്രിസ്റ്റ്യൻ ട്രോൾ ഡോക്ടറേറ്റ് നേടിയത്. 1976 മുതൽ പന്ത്രണ്ടു വർഷം ഡൽഹിയിലെ വിദ്യാജോതി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിലീജിയസ് സ്റ്റഡിസിൽ ഫാ. ക്രിസ്റ്റ്യൻ അധ്യാപകനായി ജോലി ചെയ്തിരിന്നു. വത്തിക്കാന്റെ മതാന്തര സംവാദങ്ങൾക്കായുളള പൊന്തിഫിക്കൽ കൗൺസിലിലെ അംഗമായിട്ടും ഏതാനും വർഷം ഫാ. ക്രിസ്റ്റ്യൻ ട്രോൾ പ്രവർത്തിച്ചിട്ടുണ്ട്. ഇസ്ലാമിക ചിന്തകനായിരുന്ന സർ സയിദ് അഹമ്മദ് ഖാനാണ് പത്തൊൻപതാം നൂറ്റാണ്ടിൽ അലിഗഢ് മുസ്ലിം സർവകലാശാലയ്ക്ക് അടിത്തറ പാകിയത്.
Image: /content_image/News/News-2018-09-15-13:24:38.jpg
Keywords: അവാര്‍ഡ
Content: 8659
Category: 18
Sub Category:
Heading: പോലീസ് അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെന്നു ദേശീയ മെത്രാന്‍ സമിതി
Content: ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസിന്റെ അന്തിമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട സഭാ അധികൃതര്‍ ആവശ്യമായ തീരുമാനം എടുക്കുമെന്നു ദേശീയ മെത്രാന്‍ സമിതി. ബിഷപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ അതീവ ദുഃഖമുണ്ടെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഏതെങ്കിലും പക്ഷത്ത് അല്ലെന്നും സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസ് പ്രസ്താവനയില്‍ കുറിച്ചു. നേരത്തേ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. വ്യക്തി മെത്രാന്മാരുടെ കാര്യത്തില്‍ സിബിസിഐക്ക് അധികാരമില്ല. പോരാത്തതിന് പോലീസ് അന്വേഷണം നടന്നുവരികയാണ്. കേസിലെ ഒരു കക്ഷി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും. പോലീസ് അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉത്തരവാദപ്പെട്ട സഭാധികാരികള്‍ തീര്‍ച്ചയായും ആവശ്യമായ തീരുമാനം എടുക്കും. സത്യം പുറത്തു വരണമെന്നും നീതിപൂര്‍വമായ പരിഹാരം ഉണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുകയാണ്. പ്രതിസന്ധി സമയത്ത് സഭയുടെയാകെ പ്രാര്‍ത്ഥാന അഭ്യര്‍ഥിക്കുകയാണെന്നും സി‌ബി‌സി‌ഐ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2018-09-16-02:11:26.jpg
Keywords: സി‌ബി‌സി‌ഐ
Content: 8660
Category: 18
Sub Category:
Heading: കത്തോലിക്ക സഭയെ അധിക്ഷേപിച്ച് ബി‌ജെ‌പി നേതാവ്; നിയമ നടപടിക്ക് കെ‌എല്‍‌സി‌എ
Content: തിരുവനന്തപുരം: കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച ബി‌ജെ‌പി നേതാവ് സി‌കെ പത്മനാഭനെതിരെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വഷെറി ജെ. തോമസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സി‌കെ പത്മനാഭൻ കത്തോലിക്കാസഭയിലെ മെത്രാന്മാരെ മുഴുവൻ ആക്ഷേപിച്ച് സംസാരിച്ചത്. ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്ന് കുടിച്ച് കൊഴുത്തു നടക്കുന്ന ആളുകൾക്ക് അവരുടേതായ ജൈവികമായ പ്രശ്നങ്ങളുണ്ടാകുമെന്നും വിയറ്റ്നാമിൽ മുഴുവൻസമയ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പാർട്ടി വൈഫ് സംവിധാനമുണ്ടെന്നും അതുപോലെ സഭയ്ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നുമാണ് സി‌കെ പത്മനാഭൻ പറഞ്ഞത്. ഇദ്ദേഹത്തിനെതിരെയുള്ള പരാതി ബി‌ജെ‌പി സംസ്ഥാന- ദേശീയ അദ്ധ്യക്ഷന്‍മാര്‍ക്ക് സംഘടന കൈമാറിയിട്ടുണ്ട്. ഒരു വ്യക്തിയുടെ വിഷയത്തിന്റെ പേരിൽ സഭയെ ആകമാനം സാമാന്യവൽക്കരിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കൽ ആണെന്നും കത്തില്‍ പറയുന്നു. കെ‌എല്‍‌സി‌എ സംസ്ഥാന സമിതി, ബി‌ജെ‌പി അധ്യക്ഷൻ അമിത് ഷാ, കത്തിൻറെ ഒരു പകർപ്പ് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും നൽകിയിട്ടുണ്ട്.
Image: /content_image/India/India-2018-09-16-02:30:27.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 8661
Category: 1
Sub Category:
Heading: വിവാഹം സ്ത്രീയും പുരുഷനും തമ്മിൽ മാത്രം; നിയമ ഭേദഗതിക്ക് റൊമാനിയ ഒരുങ്ങുന്നു
Content: ബുച്ചാറെസ്റ്റ്: ക്രെെസ്തവ വിശ്വാസത്തിനെ അടിസ്ഥാനമാക്കി വിവാഹം ഒരു പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്ന നിയമം യൂറോപ്യന്‍ രാജ്യമായ റൊമാനിയയുടെ നിയമനിർമ്മാണ സഭ പാസാക്കി. സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തെ തള്ളികളയുന്നതാണ് നിയമം. നിലവില്‍ ഭരണഘടനയിൽ വിവാഹം എന്നത് 'ജീവിതപങ്കാളികൾ തമ്മിലുള്ള ബന്ധം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിയമനിർമ്മാണ സഭയിലെ 107 അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ, വെറും പതിമൂന്ന് നിയമനിർമ്മാണ സഭാഗംങ്ങൾ മാത്രമാണ് നിയമത്തിന് എതിരായി വോട്ടു ചെയ്തത്. ഏഴു പേർ വോട്ടു ചെയ്യാൻ എത്തിയില്ല. റൊമേനിയ രണ്ടായിരം വർഷമായി ഒരു ക്രെെസ്തവ രാജ്യമാണെന്ന്‍ രാജ്യം ഭരിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗവും, സെനറ്ററുമായ സെർബൻ നിക്കോളേഴ് പറഞ്ഞു. വോട്ടെടുപ്പ് വിശ്വാസപരമായ കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം റൊമാനിയയുടെ അധോസഭയായ ചേംബർ ഒാഫ് ഡെപ്യൂട്ടീസും നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് റൊമേനിയ വരുന്ന ഒക്ടോബർ മാസം ജനഹിത പരിശോധന നടത്തുമെന്ന് സോഷൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ ലിവ്യു ഡ്രാഗ്നേയി വ്യക്തമാക്കി. അതേസമയം നിയമ നിർമ്മാണം ഭരണഘടനാ ഭേദഗതിക്കു കാരണമായേക്കും. യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, സ്ളോവാക്കിയ, ബൾഗേറിയ, ലാത്വിയ, തുടങ്ങിയ രാജ്യങ്ങളും സ്വവര്‍ഗ്ഗ ബന്ധങ്ങൾ വിവാഹം എന്ന നിലയ്ക്ക് അംഗീകരിച്ചിട്ടില്ല.
Image: /content_image/News/News-2018-09-16-02:55:44.jpg
Keywords: വിവാഹ
Content: 8662
Category: 1
Sub Category:
Heading: നവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി 'കുമ്പസാരം' ടെലിഫിലിം
Content: ഖത്തര്‍: കുമ്പസാരത്തിന്റെ ആത്മീയ ആഴവും പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രതയും എടുത്തു കാട്ടുന്നതുമായ ടെലിഫിലിം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഖത്തര്‍ ജീസസ് യൂത്തിന്റെ ബാനറില്‍ പ്രവാസി മലയാളിയും നിലമ്പൂര്‍ ഇടിവണ്ണ സ്വദേശി മുള്ളൂര്‍ തങ്കച്ചന്റെയും ഡെയ്‌സിയുടെയും മകന്‍ റെസ്ബിന്‍ അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. 14 മിനിറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടെലിഫിലിം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്. മൂകനായ വ്യക്തി തന്റെ പാപങ്ങള്‍ ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തില്‍ പങ്കുവയ്ക്കുന്ന ഹൃദയസ്പര്‍ശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവര്‍ഷമായി ഖത്തറിലെ ജീസസ് യൂത്തില്‍ സജീവ പ്രവര്‍ത്തകനായ റെസ്ബിന്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.
Image: /content_image/News/News-2018-09-17-04:11:04.jpg
Keywords: കുമ്പസാര
Content: 8663
Category: 18
Sub Category:
Heading: പ്രവാചകദൗത്യത്തോടെ ക്രിസ്തുവിനെ അനുകരിക്കാന്‍ സമര്‍പ്പിതര്‍ പരിശ്രമിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഭയിലും സമൂഹത്തിലും നിരന്തരമായി ദൈവാന്വേഷണത്തിന്റെ തീര്‍ത്ഥയാത്രികരായി മാറാന്‍ സമര്‍പ്പിതര്‍ക്കു സാധിക്കണമെന്നും പ്രവാചകദൗത്യത്തോടെ ക്രിസ്തുവിനെ അനുകരിക്കാന്‍ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ വര്‍ഷം നിത്യവ്രതമെടുക്കുന്ന സീറോ മലബാര്‍ സഭയിലെ സമര്‍പ്പിതര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര്‍പ്പിത അപ്പസ്‌തോലിക സമൂഹങ്ങള്‍ക്കായുള്ള കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സന്യാസവ്രതത്തിലൂടെ സമര്‍പ്പിതര്‍ ക്രിസ്തുവിന്റെ ജീവിക്കുന്ന വചനവും ദൈവസ്‌നേഹത്തിന്റെ അസ്തിത്വവുമായി മാറാനാണു വിളിക്കപ്പെടുകയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരകുന്നേല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഡിവോഷ്യ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-17-04:26:13.jpg
Keywords: ആലഞ്ചേ
Content: 8664
Category: 18
Sub Category:
Heading: കത്തോലിക്ക സഭക്കെതിരെയുള്ള പ്രചരണങ്ങള്‍ സഭയെ ഇകഴ്ത്തിക്കാണിക്കാന്‍
Content: കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നു എന്നു ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ബിഷപ്പ് പോലീസിനെ സ്വാധീനിക്കുന്നു, സഭ തെറ്റിനു കൂട്ടുനില്‍ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധവും പൊതുസമൂഹത്തില്‍ സഭയെ ഇകഴ്ത്തിക്കാണിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാധ്യമരംഗത്തെ ക്രിയാത്മകത എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് സംഘടന ഇക്കാര്യം പ്രസ്താവിച്ചത്. ആരോപണവിധേയനായ ബിഷപ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം. ബിഷപ്പിന്റെ അറസ്റ്റിനായി എറണാകുളത്തു നടക്കുന്ന ഉപവാസസമരത്തിനു നേതൃത്വം നല്‍കുന്നതു തുടര്‍ച്ചയായി സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ കുമ്പസാരം ഉള്‍പ്പെടെയുള്ള സഭയുടെ കൂദാശകളുടെ പവിത്രതയെ തന്നെ എതിര്‍ക്കുന്നതാണ്. അന്വേഷണത്തോടു ബിഷപ്പ് പൂര്‍ണമായി സഹകരിക്കണം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ലഭിക്കുന്ന വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ പോലീസ് തയാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഫാ. ജോബി മാപ്രക്കാവില്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, വര്‍ക്കി നിരപ്പേല്‍, സെലിന്‍ സിജോ, ആന്റണി എല്‍. തൊമ്മാന, ഹീസി മാന്പിള്ളി, ജോര്‍ജ് കാരാമയില്‍, ജോണ്‍ മുണ്ടന്‍കാവില്‍, ഷൈജി ഓട്ടപ്പിള്ളി അജോ ജോസഫ്, കെ.സി.ഡേവിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-09-17-05:11:02.jpg
Keywords: സഭ