Contents

Displaying 8381-8390 of 25180 results.
Content: 8695
Category: 18
Sub Category:
Heading: കടുത്തുരുത്തി അഭിഷേകാഗ്നി കൺവെൻഷന്‍ 23 മുതല്‍
Content: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ അഭിഷേകാഗ്നി കൺവെൻഷന്‍ 23നു ആരംഭിക്കും. 27 വരെയാണ് കൺവെൻഷൻ നടക്കുക. സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സാംസൺ മണ്ണൂർ എന്നിവർ കണ്‍വെന്‍ഷന് നേതുത്വം നൽകും. വിവിധ ദിവസങ്ങളിൽ ബിഷപ്പുമാരും വികാരി ജനറാൾമാരും വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. കൺവെൻഷനോട് അനുബന്ധിച്ചു പങ്കെടുക്കാൻ എത്തുന്നവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ഫാ. സെബാസ്റ്റ്യൻ കൊല്ലംപാറ അറിയിച്ചു.
Image: /content_image/India/India-2018-09-21-08:58:16.jpg
Keywords: സേവ്യര്‍
Content: 8696
Category: 1
Sub Category:
Heading: രാജ്യത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാന്‍ ആഹ്വാനവുമായി നൈജീരിയന്‍ മെത്രാൻ സമിതി
Content: അബൂജ: അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നൈജീരിയയിൽ സമാധാനം സംജാതമാകുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാൻ സമിതി. സെപ്റ്റംബർ മാസത്തിലെ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മെത്രാന്മാർ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഇഹലോക ജീവിതത്തില്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു പ്രാര്‍ത്ഥനയുടെ അത്ഭുതാവാഹമായ ശക്തി കാണിച്ചു തന്നുവെന്നും ഈ മാതൃക പിന്തുടര്‍ന്നു ഇടവകകളിലും കുടുംബങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷക്ക് അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇസ്ളാമിക തീവ്ര ഗോത്ര സംഘമായ ഫുലാനികള്‍ ക്രൈസ്തവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രസിഡന്റ് നടപടി വൈകിപ്പിക്കുന്നതിനെയും അവർ പ്രസ്താവനയിൽ ചോദ്യം ചെയ്തു. മത-രാഷ്ട്രീയ-അതിർത്തി തർക്കങ്ങളിൽ നിരായുദ്ധരായ നൈജീരിയൻ ജനത കൊല്ലപ്പെടുന്നത് വേദനാജനകമാണ്. ഭരണകൂടത്തിന്റെ നിസ്സഹകരണം ഇത്തരം ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴി തെളിയിക്കുന്നു. പൗരന്മാരുടെ ജീവനും സമ്പത്തും സംരക്ഷിക്കുക ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്തെ അരക്ഷിതാവസ്ഥ പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നു. പ്രതീക്ഷകൾ നിറഞ്ഞ ശോഭനവും സമാധാനപൂർവവുമായ ഭാവി രാജ്യത്ത് സംജാതമാകണം. പൗരന്മാരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഭരണകൂടത്തിന്റെ പിന്തുണയും സാന്മാർഗ്ഗിക പരിവർത്തനവും രാജ്യത്തിന് ആവശ്യമാണ്. ശരിയായ അനുതാപവും ആത്മാർത്ഥമായ സാന്മാർഗ്ഗിക പരിവർത്തനവും രാജ്യത്തിന് ആവശ്യമാണ്. അടുത്ത ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സത്യസന്ധമായും സ്വതന്ത്രമായും തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരം നല്കണം. നൈജീരിയൻ വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണം. ബൊക്കോ ഹറാം തീവ്രവാദികൾ തട്ടികൊണ്ടു പോയി ക്രൈസ്തവ വിശ്വാസം ത്യജിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന ലീയ ഷരിബുവിന്റെ മോചനവും മെത്രാന്‍ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സഭയിലെ പ്രതിസന്ധികൾ ദൈവ വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരങ്ങളായും പരിഗണിക്കണം. രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ ഒറ്റക്കെട്ടായി രാഷ്ട്ര പുരോഗതിയ്ക്ക് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് മെത്രാൻ സമിതിയുടെ പ്രസ്താവന സമാപിക്കുന്നത്. ക്രൈസ്തവ മതസ്വാതന്ത്ര്യത്തെ വിലക്കുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ വിമർശിച്ച് നൈജീരിയൻ ബിഷപ്പുമാർ മുൻപും രംഗത്തെത്തിയിരുന്നു.
Image: /content_image/News/News-2018-09-21-10:38:30.jpg
Keywords: ജപമാല
Content: 8697
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസം പങ്കുവെക്കുമ്പോള്‍ ആത്മാവ് നിറയുന്നു; വീണ്ടും ക്രിസ് പ്രാറ്റിന്റെ ഏറ്റുപറച്ചില്‍
Content: ന്യൂയോര്‍ക്ക്: ക്രൈസ്തവ വിശ്വാസം പങ്കുവെക്കുമ്പോള്‍ തന്റെ ആത്മാവ് പൂര്‍ണ്ണമായും നിറയുകയാണെന്ന വാക്കുകളുമായി ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റിന്റെ വിശ്വാസ സാക്ഷ്യം വീണ്ടും. അമേരിക്കന്‍ സിനിമാവ്യവസായം ക്രൈസ്തവ വിശ്വാസത്തിനോ, മറ്റേതെങ്കിലും മതത്തിനോ എതിരല്ലെന്നും അത്തരം വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്നും അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ പ്രാറ്റ് പറഞ്ഞു. തന്റെ ക്രിസ്ത്യന്‍ വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ തന്റെ മുഖത്ത് നോക്കി ഇതുവരെ ഹോളിവുഡിലെ ആരും തന്നെ പരിഹസിക്കുവാനോ, അപമാനിക്കുവാനോ മുതിര്‍ന്നിട്ടില്ലെന്നാണ് പ്രാറ്റ് പറയുന്നത്. ഒരുപക്ഷേ താന്‍ കാണാതെ അങ്ങനെ ചെയ്യുന്നവരുണ്ടായേക്കാം. എന്നാല്‍ താന്‍ അതൊന്നും കണക്കിലെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ക്രിസ് പ്രാറ്റ് തന്റെ ക്രൈസ്തവ വിശ്വാസം തുറന്നു പറയുന്നത്. സമീപകാലത്ത് നടന്ന എം‌ടി‌വി അവാര്‍ഡ് വേദിയില്‍ താരം തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെക്കുറിച്ചും, ദൈവത്തോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും വെളിപ്പെടുത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. ദൈവം യാഥാര്‍ത്ഥ്യമാണെന്നും അവിടുന്നു നമ്മേ ഓരോരുത്തരേയും സ്നേഹിക്കുന്നുവെന്നുമാണു പ്രാറ്റ് പറഞ്ഞത്. പ്രാര്‍ത്ഥന ആത്മാവിന്റെ പോഷണത്തിന് നല്ലതെന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ടാണ് താന്‍ തന്റെ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നാണ് പ്രാറ്റ് പറയുന്നു. “ഇതിനുവേണ്ടിയാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്, അതും ഇപ്പോള്‍ തന്നെ”. ഒരു കുട്ടിയെ പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ കൂടുതലായി മറ്റൊന്നും തന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താറില്ലെന്നും പ്രാറ്റ് കൂട്ടിച്ചേര്‍ത്തു. ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി’, ‘ജുറാസിക് വേള്‍ഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ അഭിനയമാണ് ക്രിസ് പ്രാറ്റിനെ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാക്കിയത്.
Image: /content_image/News/News-2018-09-21-12:03:48.jpg
Keywords: ക്രിസ് പ്രാറ്റ, ഹോളി
Content: 8698
Category: 18
Sub Category:
Heading: സ്വവര്‍ഗരതി: സുപ്രീം കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എല്‍
Content: കൊച്ചി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എല്‍ സംസ്ഥാന സമിതി. ലൈംഗീകതയെ സംബന്ധിച്ച ദൈവികവും മതപരവുമായ നിലപാടുകള്‍ ഭരണകൂടം കണക്കിലെടുക്കണമെന്നും കോടതിവിധി ഭാവിതലമുറയില്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുമെന്നും യോഗം ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷം സംസ്ഥാന കലോത്സവം, സാഹിത്യോത്സവം എന്നിവയുണ്ടാവില്ല. രൂപതാതല മത്സരങ്ങള്‍ നടത്തും. പ്രോലൈഫ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യാനുള്ള ബൈബിള്‍, പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ എന്നിവ പാലാരിവട്ടം പിഒസിയിലെ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. കേരളത്തിലെ 22 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, സംസ്ഥാന പ്രസിഡന്റ് മാത്യുക്കുട്ടി കുത്തനാപ്പള്ളില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍, ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ വടക്കേമുറി, സോയി കളന്പാടന്‍, ഷാജു തോമസ്, യുഗേഷ് പുളിക്കന്‍, മോളി ദേവസി, മിനി ബാബു, എല്‍സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-22-03:30:17.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ
Content: 8699
Category: 18
Sub Category:
Heading: പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സമര്‍പ്പിത സമൂഹങ്ങള്‍
Content: കൊച്ചി: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുചേരാന്‍ സന്ന്യാസസഭകളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസി ഭാരവാഹികളുടെയും സംയുക്ത സമ്മേളനം തീരുമാനിച്ചു. ഇന്നലെ കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേലിന്റെ അധ്യക്ഷതയില്‍ പി‌ഒസിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സന്യസ്തര്‍ ഒരുമാസത്തെ ശമ്പളം സഭയുടെ ദുരിതാശ്വാസ, പുനരധിവാസ ഫണ്ടിലേക്കു സംഭാവന നല്‍കും. ഭവനനിര്‍മാണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍, കക്കൂസ് നിര്‍മാണം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനം, കുട്ടികളുടെ വിദ്യാഭ്യാസവും മാനസികാരോഗ്യവും, കാര്‍ഷികവികസനം എന്നീ മേഖലകളില്‍ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായ ശ്രദ്ധ നല്‍കും. രൂപതകളും സന്യാസസമൂഹങ്ങളും പ്രാദേശികതലത്തില്‍ സഹകരിച്ചു ആയിരിയ്ക്കും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. കേരളത്തിലെ 32 രൂപതകളിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്ന്യാസസമൂഹങ്ങളും സഭയുടെ മറ്റു സന്നദ്ധ സംഘടനകളും കേരളത്തിന്റെ പുനര്‍നിര്‍മിതിയില്‍ സജീവമായി പങ്കുകൊള്ളുവാനും യോഗം തീരുമാനിച്ചു. സമ്മേളനം കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ലിസിയ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-22-03:48:16.jpg
Keywords: സഹായ, പ്രളയ
Content: 8700
Category: 18
Sub Category:
Heading: പുനരൈക്യ ആഘോഷങ്ങള്‍ ഒഴിവാക്കി മലങ്കര കത്തോലിക്ക സഭ
Content: മൂവാറ്റുപുഴ: 88 ാമത് പുനരൈക്യദിനത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ മാറ്റിവച്ച് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായമായിത്തീരാന്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് സാധിച്ചുവെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനരൈക്യ വാര്‍ഷികങ്ങളോടനുബന്ധിച്ച് രൂപതയുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചു നല്‍കുന്ന 30 വീടുകളുടെ താക്കോല്‍ദാനവും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. പുനരൈക്യ വാര്‍ഷികാഘോഷങ്ങളും സഭാ സംഗമവും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയെങ്കിലും രൂപതാ തലത്തിലുള്ള ആചാരങ്ങള്‍ക്ക് സഭാ തലവന്‍ ആഹ്വാനം ചെയ്തിരുന്നു. ആഘോഷമായ സമൂഹ ബലിയോടെയാണ് പുനരൈക്യ വാര്‍ഷിക ദിനത്തിന് തുടക്കമായത്. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ്, സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, രൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. ബിഷപ്പ്ഏബ്രഹാം മാര്‍ യൂലിയോസ് വചന സന്ദേശം നല്‍കി. തുടര്‍ന്നാണ് പുനരൈക്യ വാര്‍ഷിക കുടുംബ സംഗമം ആരംഭിച്ചത്. മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഫാ. മരിയദാസ്, മോണ്‍.വര്‍ഗീസ് കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് മുളകുകൊടിയില്‍, ഫാ. ജോസ് കുറ്റികേറിയില്‍, ഫാ. തോമസ് ഞാറക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി. സി. ജോര്‍ജ്കുട്ടി, എംസിഎ പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ട്, എംസിവൈഎം പ്രസിഡന്റ് ബിച്ചു, എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-22-04:10:54.jpg
Keywords: സഹായ
Content: 8701
Category: 1
Sub Category:
Heading: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം: ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച് റഷ്യൻ മെത്രാപ്പോലീത്ത
Content: ലിസ്ബണ്‍: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച് റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവ്. യൂറോപ്യൻ രാജ്യമായ പോർച്ചുഗലിലെ 'ജുൻഗായോ ഡോ ബെം' എന്ന സംഘടന നൽകിയ സ്വീകരണത്തിലാണ് ക്രെെസ്തവ വിശ്വാസത്തിന് യൂറോപ്പിലുളള നിലനില്‍പ്പിനെ കുറിച്ചുള്ള ചിന്തകള്‍ മെത്രാപ്പോലീത്ത പങ്കുവച്ചത്. ക്രെെസ്തവ വിശ്വാസം പ്രതിസന്ധികളെ തരണം ചെയ്തു യൂറോപ്പിൽ വളർന്നതും, പിന്നീട് യൂറോപ്പിന്റെ സാംസ്ക്കാരിക ആരോഗ്യ വിദ്യാഭ്യാസപരമായ നിലവാരവും ഉയരുന്നതിന് അടിസ്ഥാനമായതും മറ്റും മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. യൂറോപ്പിന് ഇപ്പോൾ അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ മൂലമാണെന്നും ഹിലാരിയോൺ പറയുന്നു. സഭകളുടെ വേർപിരിയലും, യൂറോപ്യൻ രാജ്യങ്ങൾ മതേതര കാഴ്ചപ്പാടുകൾ സ്വീകരിച്ചതും ചില സഭകൾ തന്നെയും മതേതര ചിന്തകൾക്ക് തങ്ങളുടെ വിശ്വാസത്തിനെ ബലി നൽകിയതും മറ്റുമാണ് യൂറോപ്പിന് സംഭവിക്കുന്ന അപചയങ്ങൾക്ക് കാരണമെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ വെള്ളം ചേർത്ത യൂറോപ്പിലെ പ്രൊട്ടസ്റ്റന്‍റ് സഭകളെയും ഹിലാരിയോൺ ശക്തമായ ഭാഷയിൽ വിമർശിച്ചു. സ്വവർഗാനുരാഗവും മറ്റു മൂല്യച്യുതികളും പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളും ഹിലാരിയോണിന്റെ മൂർച്ഛയേറിയ വാക്കുകളുടെ ഇരകളായി മാറി. വീണ്ടും യൂറോപ്പ് ദെെവത്തിലേയ്ക്ക് തിരിയും എന്ന് പ്രതീക്ഷ പങ്കുവച്ചാണ് ഹിലാരിയോൺ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി നിരന്തരം ശബ്ദമുയര്‍ത്തുന്ന മെത്രാപ്പോലീത്ത കൂടിയാണ് ഹിലാരിയോണ്‍ ആല്‍ഫയേവ്.
Image: /content_image/News/News-2018-09-22-04:53:56.jpg
Keywords: റഷ്യ, മെട്രോ
Content: 8702
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ബാള്‍ട്ടിക് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ഇന്നു ആരംഭിക്കും. ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നി ബാള്‍ട്ടിക് നാടുകളിലാണ് പാപ്പ ത്രിദിന സന്ദര്‍ശനം നടത്തുന്നത്. ബാൾട്ടിക് കടലുമായി ബന്ധപ്പെടുത്തിയാണ് ഈ നാടുകളെ ബാള്‍ട്ടിക് രാജ്യങ്ങൾ എന്നു വിളിക്കുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ചെറുതും വലുതുമായ പതിനഞ്ചോളം പ്രഭാഷണങ്ങള്‍ പാപ്പ നടത്തും. ഇന്ന് (22/09/18) റോമില്‍ നിന്നു പുറപ്പെടുന്ന ഫ്രാന്‍സിസ് പാപ്പ ആദ്യം ലിത്വാനിയയിലാണ് എത്തിച്ചേരുക. തിങ്കളാഴ്ച പാപ്പ ലാത്വിയയിലേക്കു പോകും. അന്നുതന്നെ ലിത്വാനിയിയില്‍ തിരിച്ചെത്തുന്ന പാപ്പാ അടുത്തദിവസം, (ചൊവ്വാഴ്ച) എസ്തോണിയയിലേക്കു പോകുകയും അവിടെനിന്നു റോമിലേക്കു മടങ്ങുകയും ചെയ്യും. രാഷ്ട്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സഭൈക്യകൂട്ടായ്മകള്‍, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍, സഭാപ്രതിനിധികളും വൈദികരും സന്ന്യസ്തരുമായുള്ള സംവാദം, ജനങ്ങള്‍ക്കൊപ്പം പാപ്പ അര്‍പ്പിക്കുന്ന സമൂഹബലി എന്നിവ ഓരോ രാജ്യത്തെയും സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുന്നു. ബാള്‍ട്ടിക്ക് നാടുകളില്‍ എത്തുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇതിനു മുമ്പ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ ആയിരുന്നു. 1993 സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ ആയിരുന്നു ജോണ്‍ പോള്‍ പാപ്പ ഇവിടെ അപ്പസ്തോലിക പര്യടനം നടത്തിയത്.
Image: /content_image/News/News-2018-09-22-09:08:45.jpg
Keywords: പാപ്പ
Content: 8703
Category: 1
Sub Category:
Heading: ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കച്ചവടത്തിന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കടത്തുന്നതിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രോലൈഫ് പ്രവര്‍ത്തകനും, സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സിന്റെ സ്ഥാപകനുമായ ഡേവിഡ് ഡാലെയിഡന്‍ രംഗത്ത്. നികുതിദായകരുടെ പണമുപയോഗിച്ചു കൊണ്ടുള്ള ബാലഹത്യയാണ് അമേരിക്കയില്‍ നടക്കുന്നതെന്നും യുഎസ് ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ജീവിക്കാനിരിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ വില മരിച്ച കുട്ടികള്‍ക്കാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഡാലെയിഡന്‍ പറയുന്നു. വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന വാല്യൂസ് വോട്ടര്‍ ഉച്ചകോടിയിലാണ് അദ്ദേഹം വേദനാജനകമായ വസ്തുതകള്‍ വിവരിച്ചത്. അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ ശിശുക്കളുടെ ശരീരഭാഗങ്ങള്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്‌ഡി‌എ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ സംബന്ധിച്ച് അഡ്വാന്‍സ്ഡ് ബയോസയന്‍സ് റിസോഴ്സസ് (ABR) മായി ഒരു കരാര്‍ പുതുക്കിയിട്ടുണ്ടെന്ന് ഡാലെയിഡന്‍ ആരോപിക്കുന്നു. പ്ലാന്‍ഡ് പാരന്റ്ഹുഡില്‍ നിന്നും ശരീര ഭാഗങ്ങള്‍ വാങ്ങിക്ക് മറിച്ചു വില്‍ക്കുന്നവരാണ് എ‌ബി‌ആര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഡാലെയിഡന്‍ പറഞ്ഞു. പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ കീഴിലാണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുട്ടികളുടെ കോശഭാഗങ്ങള്‍ എലികളില്‍ കുത്തിവെച്ച് മനുഷ്യ പ്രതിരോധ ശക്തിയോട് കൂടിയ ജീവികളെ സൃഷ്ടിക്കുകയാണ് എഫ്‌ഡി‌എ ചെയ്യുന്നത്. ബയോളജിക്കല്‍ മരുന്നുകള്‍ വളരെ ഫലപ്രദമായി പരിശോധിക്കുന്നതിന് മനുഷ്യ പ്രതിരോധശേഷിയോട് കൂടിയ ജീവികള്‍ സഹായകരമാണെന്നാണ് എഫ്‌ഡി‌എയുടെ വിലയിരുത്തല്‍. പ്ലാന്‍ഡ് പാരന്റ് ഹുഡിന്റെ കീഴില്‍ അബോര്‍ഷന്‍ ചെയ്യുന്നവരും ഉദ്യോഗസ്ഥരും തമ്മില്‍ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിലപേശലിന്റെ വീഡിയോ സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സ് 2015-ല്‍ പുറത്തു വിട്ടിരിന്നു. കഴിഞ്ഞ വര്‍ഷം മാത്രം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഹെല്‍ത്ത് (NIH) ഏതാണ്ട് 10 കോടി ഡോളറോളം ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ പരീക്ഷണങ്ങള്‍ക്കായി ചിലവഴിച്ചുവെന്ന് ഡാലെയിഡന്‍ പറയുന്നു. ആഗോളതലത്തില്‍ ഭ്രൂണഹത്യ എന്ന നരഹത്യയോടനുബന്ധിച്ച് നടക്കുന്ന വാണീജ്യതാല്‍പ്പര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡാലെയിഡന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വരുന്നത്. ഇക്കാര്യത്തെക്കുറിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് ഉടനെ പ്രതികരിക്കണമെന്നാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന പ്രതികരണം.
Image: /content_image/News/News-2018-09-22-11:57:20.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 8704
Category: 1
Sub Category:
Heading: ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കച്ചവടത്തിന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കടത്തുന്നതിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രോലൈഫ് പ്രവര്‍ത്തകനും, സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സിന്റെ സ്ഥാപകനുമായ ഡേവിഡ് ഡാലെയിഡന്‍ രംഗത്ത്. നികുതിദായകരുടെ പണമുപയോഗിച്ചു കൊണ്ടുള്ള ബാലഹത്യയാണ് അമേരിക്കയില്‍ നടക്കുന്നതെന്നും യുഎസ് ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ജീവിക്കാനിരിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ വില മരിച്ച കുട്ടികള്‍ക്കാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഡാലെയിഡന്‍ പറയുന്നു. വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന വാല്യൂസ് വോട്ടര്‍ ഉച്ചകോടിയിലാണ് അദ്ദേഹം വേദനാജനകമായ വസ്തുതകള്‍ വിവരിച്ചത്. അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ ശിശുക്കളുടെ ശരീരഭാഗങ്ങള്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്‌ഡി‌എ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ സംബന്ധിച്ച് അഡ്വാന്‍സ്ഡ് ബയോസയന്‍സ് റിസോഴ്സസ് (ABR) മായി ഒരു കരാര്‍ പുതുക്കിയിട്ടുണ്ടെന്ന് ഡാലെയിഡന്‍ ആരോപിക്കുന്നു. പ്ലാന്‍ഡ് പാരന്റ്ഹുഡില്‍ നിന്നും ശരീര ഭാഗങ്ങള്‍ വാങ്ങിക്ക് മറിച്ചു വില്‍ക്കുന്നവരാണ് എ‌ബി‌ആര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഡാലെയിഡന്‍ പറഞ്ഞു. പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ കീഴിലാണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുട്ടികളുടെ കോശഭാഗങ്ങള്‍ എലികളില്‍ കുത്തിവെച്ച് മനുഷ്യ പ്രതിരോധ ശക്തിയോട് കൂടിയ ജീവികളെ സൃഷ്ടിക്കുകയാണ് എഫ്‌ഡി‌എ ചെയ്യുന്നത്. ബയോളജിക്കല്‍ മരുന്നുകള്‍ വളരെ ഫലപ്രദമായി പരിശോധിക്കുന്നതിന് മനുഷ്യ പ്രതിരോധശേഷിയോട് കൂടിയ ജീവികള്‍ സഹായകരമാണെന്നാണ് എഫ്‌ഡി‌എയുടെ വിലയിരുത്തല്‍. പ്ലാന്‍ഡ് പാരന്റ് ഹുഡിന്റെ കീഴില്‍ അബോര്‍ഷന്‍ ചെയ്യുന്നവരും ഉദ്യോഗസ്ഥരും തമ്മില്‍ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിലപേശലിന്റെ വീഡിയോ സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സ് 2015-ല്‍ പുറത്തു വിട്ടിരിന്നു. കഴിഞ്ഞ വര്‍ഷം മാത്രം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഹെല്‍ത്ത് (NIH) ഏതാണ്ട് 10 കോടി ഡോളറോളം ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ പരീക്ഷണങ്ങള്‍ക്കായി ചിലവഴിച്ചുവെന്ന് ഡാലെയിഡന്‍ പറയുന്നു. ആഗോളതലത്തില്‍ ഭ്രൂണഹത്യ എന്ന നരഹത്യയോടനുബന്ധിച്ച് നടക്കുന്ന വാണീജ്യതാല്‍പ്പര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡാലെയിഡന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വരുന്നത്. ഇക്കാര്യത്തെക്കുറിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് ഉടനെ പ്രതികരിക്കണമെന്നാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന പ്രതികരണം.
Image: /content_image/News/News-2018-09-22-11:59:10.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ