Contents

Displaying 8421-8430 of 25180 results.
Content: 8735
Category: 1
Sub Category:
Heading: വത്തിക്കാന്‍ ചൈന ഉടമ്പടി; മുറിവുകള്‍ ഉണക്കി കൂട്ടായ്മ വളര്‍ത്തുമെന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ശനിയാഴ്ച ഒപ്പുവച്ച വത്തിക്കാന്‍ ചൈന ഉടമ്പടിയിലൂടെ ചൈനയിലെ വിശ്വാസികളുടെ മുറിവുകള്‍ ഉണക്കി കൂട്ടായ്മ വളര്‍ത്തുവാന്‍ ഉപകരിക്കുമെന്ന് മാര്‍പാപ്പ. ചൈനയിലെ സഭയ്ക്കും വിശ്വാസപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് കരാറെന്ന് പാപ്പ ഇന്നലെ പൊതു പ്രഭാഷണത്തില്‍ വ്യക്തമാക്കി. ചൈനയിലെ ക്രൈസ്തവ സഹോദരങ്ങളുമായി പ്രാര്‍ത്ഥനയിലും സാഹോദര്യത്തിലും സൗഹൃദത്തിലും ഇനിയും ചേര്‍ന്നുനില്ക്കണമെന്നും പാപ്പ വിശ്വാസ ഗണത്തെ ഓര്‍മ്മിപ്പിച്ചു. വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ആ​രം​ഭി​ച്ച​തും ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ തു​ട​ർ​ന്ന​തു​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ​ര്യ​വ​സാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. രാജ്യത്തെ കത്തോലിക്കര്‍ ഒറ്റയ്ക്കല്ലെന്ന് അവര്‍ക്കറിയാം. സഭ മുഴുവനും അവര്‍ക്കൊപ്പമുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയം ചൈന മഹാരാജ്യത്തിലെ കത്തോലിക്കരെ കാത്തുസംരക്ഷിക്കുകയും, അവിടത്തെ ജനങ്ങളെന്നും സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചുള്ള വിവരണം പാപ്പ ഉപസംഹരിച്ചത്. നിരന്തരമായ സംവാദത്തിന്‍റെയും കൂടിക്കാഴ്ചകളുടെയും ഫലമായി സെപ്തംബര്‍ 22നു മെത്രാന്‍ നിയമനത്തില്‍ വത്തിക്കാന്‍- ചൈന രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരിന്നു. ഉടമ്പടി പ്രാബല്യത്തില്‍ എത്തിയതിന് ശേഷം വിശ്വാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഒരു വിഭാഗം ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുമെന്ന് ആശങ്കപ്പെടുമ്പോള്‍ മറുവിഭാഗം രാജ്യത്തു മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഈ അവസരത്തിലാണ് നടപടിയെ നല്ല രീതിയില്‍ കാണാനുള്ള ആഹ്വാനവുമായി പാപ്പ സന്ദേശം നല്‍കിയത്.
Image: /content_image/News/News-2018-09-27-05:43:13.jpg
Keywords: ചൈന
Content: 8736
Category: 7
Sub Category:
Heading: തിരുസഭക്ക് വേണ്ടി നമ്മുക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാർത്ഥിക്കാം
Content: ആദിമ ക്രൈസ്തവ കാലത്തു സാവൂൾ മുതൽ സാമ്രാജ്യങ്ങളും രാജാക്കന്മാരും ഏകാധിപതികളും തിരുസഭയാകുന്ന ആലയത്തെ നശിപ്പിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. തിരുസഭ വളർന്നു. സഹനത്തിന്റെ നാളുകളിൽ ആദിമ സഭ ചെയ്തതുപോലെ നമ്മുക്കും പ്രാർത്ഥിക്കാം. തീക്ഷണമായി.
Image:
Keywords: തിരുസഭ
Content: 8737
Category: 13
Sub Category:
Heading: പൊതു വിദ്യാലയങ്ങള്‍ ഇനി ക്രെെസ്തവ വിദ്യാലയങ്ങള്‍; ഹംഗറിയുടെ ക്രൈസ്തവ വിപ്ലവം തുടരുന്നു
Content: ബുഡാപെസ്റ്റ്: മതേതര പൊതു വിദ്യാലയങ്ങളെ ക്രെെസ്തവ മൂല്യങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങളാക്കി മാറ്റി യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ നടപടി. യൂറോപ്യൻ സംസ്ക്കാരത്തിന്റെ നിലനിൽപ്പ് ക്രെെസ്തവ വിശ്വാസമാണ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കുന്ന വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഹംഗേറിയന്‍ ഗവണ്‍മെന്റാണ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2010-ൽ അഞ്ഞൂറ്റിപത്ത് ക്രെെസ്തവ വിദ്യാലയങ്ങളും, ഒരു ലക്ഷത്തി പന്ത്രണ്ട് വിദ്യാർത്ഥികളൂം ഉണ്ടായിരുന്ന ഹംഗറിയില്‍ ഇന്ന് ആയിരത്തിമുന്നൂറ് ക്രെെസ്തവ വിദ്യാലയങ്ങളും രണ്ടുലക്ഷത്തിപതിനായിരത്തോളം വിദ്യാർത്ഥികളും ഉണ്ട്. രാജ്യത്തെ നൂറ് ഗ്രാമങ്ങളിൽ ക്രെെസ്തവ വിദ്യാലയങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുളളുവെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസമുള്ള ജനതയെ വളര്‍ത്തിയെടുക്കുന്നതിലൂടെ നല്ല ഹംഗറിക്കാരെ രൂപപ്പെടുത്തുകയാണ് പുതിയ പദ്ധതി കൊണ്ട് രാജ്യത്തെ ഭരണകൂടം ഉദ്ദേശിക്കുന്നത്. അടിയുറച്ച ക്രെെസ്തവ വിശ്വാസിയായ വിക്ടർ ഓർബൻ ഹംഗറിയെ ക്രെെസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർമിക്കുകയാണ്. വലിയ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബന്റെ പാർട്ടി ഈ വർഷം നടന്ന ഹംഗേറിയൻ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയത്. യൂറോപ്പില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുനരുദ്ധരിക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന നേതാവ് കൂടിയാണ് ഓര്‍ബാന്‍.
Image: /content_image/News/News-2018-09-27-06:56:57.jpg
Keywords: ഹംഗേ, ഹംഗ
Content: 8738
Category: 18
Sub Category:
Heading: പ്രളയ ബാധിത കുടുംബങ്ങളെ ദത്തെടുത്ത് ഇരുമ്പനം ഇടവക സമൂഹം
Content: കൊച്ചി: പ്രളയ ബാധിത കുടുംബങ്ങളെ ആറുമാസത്തേക്ക് ദത്തെടുത്തു എറണാകുളം ഇരുമ്പനം ഉണ്ണി മിശിഹാപള്ളിയിലെ ഇടവകസമൂഹം മാതൃകയാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ സഹൃദയയുടെ 'നാമൊന്നായി' എന്ന സംരംഭവുമായി സഹകരിച്ചാണ് പദ്ധതി. വൈക്കം വല്ലകം പ്രദേശത്തെ നൂറിലധികം പ്രളബാധിത കുടുംബങ്ങളെയാണ് ഇവര്‍ ആറുമാസത്തേക്ക് ദത്തെടുത്തത്. ആറു മാസത്തേക്ക് ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണു ലക്ഷ്യം. വല്ലകം ഇടവകയിലെ ഫാമിലി യൂണിയനുകളും സഹൃദയും ചേര്‍ന്നാണ് അര്‍ഹതയുള്ള കുടുംബങ്ങളെ തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍ഇഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, വല്ലകം ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി, റോബി നാല്പതാങ്കളം, പോള്‍ ചെറുപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-27-07:20:45.jpg
Keywords: പ്രളയ
Content: 8739
Category: 1
Sub Category:
Heading: ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ ശിശുക്കളുടെ കച്ചവടം; ട്രംപ് ഭരണകൂടം കരാര്‍ റദ്ദാക്കി
Content: വാഷിംഗ്ടണ്‍ ഡി‌സി: പ്രോലൈഫ് സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ വാങ്ങുവാനുള്ള ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) കരാര്‍ ട്രംപ് ഭരണകൂടം റദ്ദാക്കി. കരാര്‍ റദ്ദാക്കിയതിനോടൊപ്പം ഇതിനെ കുറിച്ച് അന്വേഷിക്കുവാനും ഉത്തരവിറക്കി കഴിഞ്ഞു. ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ കുട്ടികളുടെ കോശഭാഗങ്ങള്‍ എലികളില്‍ കുത്തിവെച്ച് മനുഷ്യ പ്രതിരോധ ശക്തിയോട് കൂടിയ ജീവികളെ സൃഷ്ടിച്ച് ഗവേഷണം നടത്തുന്നതിനായി എഫ്‌ഡി‌എ, അഡ്വാന്‍സ്ഡ് ബയോസയന്‍സ് റിസോഴ്സസുമായി (ABR) ഉണ്ടാക്കിയ കരാറാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് (HHS) കരാര്‍ റദ്ദാക്കി കൊണ്ടുള്ള പ്രസ്താവന പുറത്തുവിട്ടത്. ഭ്രൂണകോശങ്ങളുടെ സംരക്ഷണത്തിനും, ശരീര അവയവങ്ങള്‍ വാങ്ങിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ കരാറില്‍ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലാത്തതിനാല്‍ കരാര്‍ റദ്ദാക്കുകയാണെന്നാണ് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. ഭ്രൂണ കോശങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ പരീക്ഷങ്ങളെക്കുറിച്ചും അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഭാവിയില്‍ ഇത്തരം കരാറുകള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട നടപടിയും കൈകൊള്ളണമെന്ന് പ്രോലൈഫ് സംഘടനയായ സൂസന്‍ ബി. അന്തോണി ലിസ്റ്റിന്റെ പ്രസിഡന്റായ മാര്‍ജോരി ഡാനെന്‍ഫെല്‍സര്‍ പറഞ്ഞു. നികുതിദായകരുടെ പണമുപയോഗിച്ചു കൊണ്ടുള്ള ബാലഹത്യയാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകനും, സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സിന്റെ സ്ഥാപകനുമായ ഡേവിഡ് ഡാലെയിഡന്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ഇത്തരം ഭ്രൂണ കോശങ്ങളുടെ വില്‍പ്പനയില്‍ പ്ലാന്‍ഡ് പാരന്റ്ഹുഡിനുള്ള പങ്ക് വ്യക്തമാക്കുന്ന പ്ലാന്‍ഡ് പാരന്റ് ഹുഡ് ഗള്‍ഫ് കോസ്റ്റിന്റെ റിസര്‍ച്ച് വിഭാഗം ഡയറക്ടറായ മെലീസ്സ ഫാരെല്‍ ഉള്‍പ്പെട്ട ഒരു വീഡിയോ 2015-ല്‍ പുറത്തുവന്നിരുന്നു. പ്ലാന്‍ഡ്പാരന്റ് ഹുഡ് ഇത്തരം പരീക്ഷണങ്ങളെക്കുറിച്ച് ബോധവാന്‍മാരാണെന്ന് വീഡിയോയില്‍ മെലീസ്സ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയും ഡേവിഡ് ഡാലെയിഡന്‍ അടുത്ത നാളുകളില്‍ ശബ്ദമുയര്‍ത്തിയിരിന്നു. അതേസമയം അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് നടപടിയെ കണ്ടു വരുന്നത്. പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച ട്രംപ് ഭരണകൂടത്തെ നന്ദിയോടെ സ്മരിക്കുന്നവരും നിരവധിയാണ്.
Image: /content_image/News/News-2018-09-27-09:19:55.jpg
Keywords: ട്രംപ, അമേരി
Content: 8740
Category: 18
Sub Category:
Heading: കത്തോലിക്ക സഭയെ അവഹേളിക്കുവാന്‍ വന്‍ ഗൂഢാലോചന
Content: പാലാ: സമീപകാലത്തുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കത്തോലിക്കാ സഭയെ ഒന്നാകെ ആക്രമിക്കാനും അവഹേളിക്കാനും ചില മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു. ചാനലുകള്‍ നേരില്‍ കാണാത്ത കാര്യങ്ങള്‍ വരെ വളരെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്നും ബ്രേക്കിംഗ് ന്യൂസുകള്‍ക്കും റേറ്റിംഗില്‍ ഒന്നാംസ്ഥാനം നേടുന്നതിനും വേണ്ടി മത്സരിക്കുമ്പോള്‍ ഇല്ലാക്കഥകളും തെറ്റായ വാര്‍ത്തകളും സ്വന്തം ഭാവനയനുസരിച്ച് സൃഷ്ടിക്കപ്പെടുന്നുവെന്നും സമിതി പ്രസ്താവിച്ചു. സ്വന്തം ഭാവനയനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന മാധ്യമ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇങ്ങനെ പൊതുജനവികാരത്തെ സഭയ്ക്ക് എതിരായി മാറ്റുവാന്‍ ശ്രമിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ സഭാവിരോധികളെയും യുക്തിവാദികളെയും കുത്തിനിറച്ച് നടത്തുന്നതും എല്ലാ ദിവസവും ഒരു വിഷയം തന്നെ ചര്‍ച്ചയാക്കുന്നതും ചാനല്‍ ജഡ്ജിമാര്‍ വിധിക്കുന്നതും ദുരുദേശ്യപരമായ അജണ്ടയാണ്. കഴിഞ്ഞ ദിവസം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയതും പിന്നീട് പിന്‍വലിക്കേണ്ടി വന്നതും ഈ അജന്‍ഡകള്‍ വെളിവാക്കുന്നതാണ്. ഡോ. ഫ്രാങ്കോയെ പാലാ കോടതിയിലും കുറവിലങ്ങാട് മഠത്തിലുമൊക്കെ എത്തിച്ചപ്പോള്‍ ചാനല്‍ പ്രവര്‍ത്തകരും അവരുടെ കൂടെ വന്ന മറ്റു ജീവനക്കാരുമാണ് ബോധപൂര്‍വം കൂവല്‍ നടത്തിയതെന്നും അവിടെയുണ്ടായിരുന്ന നാമമാത്രമായ ആളുകളെ കൂവാന്‍ നിര്‍ബന്ധിക്കുന്നത് പലരും നേരില്‍ കണ്ടതാണെന്നും സമിതി വെളിപ്പെടുത്തി. ഈ വിഷയത്തില്‍ എറണാകുളത്ത് ഉള്‍പ്പെടെ നടന്ന സമരത്തില്‍ നാമമാത്രമായ ആളുകളെ ഉണ്ടായിരുന്നുവെങ്കിലും വലിയ ജനപങ്കാളിത്തമെന്ന് നിരന്തരം വാര്‍ത്ത കൊടുത്തത് മാധ്യമ അജന്‍ഡയുടെ ഭാഗമാണ്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഈ വിഷയത്തിലേക്കു മനഃപൂര്‍വം വലിച്ചിഴച്ചതും ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. ഇതിനു മുന്‍പ് ഭൂമി വിവാദവുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനകളും ഇപ്പോള്‍ ബോധ്യമായിരിക്കുകയാണ്. തെറ്റു ചെയ്തവര്‍ ആരായാലും അവര്‍ നിയമത്തിനു മുന്പില്‍ ശിക്ഷിക്കപ്പെടട്ടെ. ആരും അതിനെ എതിര്‍ത്തിട്ടില്ല. ഒരു സ്വാധീനവും ചെലുത്തുവാന്‍ സഭ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കത്തോലിക്കാസഭയെ ആക്രമിക്കുന്നതും അവഹേളിക്കുന്നതും അപലപനീയമാണെന്നും സമിതി പ്രസ്താവിച്ചു.
Image: /content_image/India/India-2018-09-27-09:59:12.jpg
Keywords: സഭ
Content: 8741
Category: 1
Sub Category:
Heading: വീണ്ടും അധാര്‍മ്മികമായ വിധി; വിവാഹേതര ലൈംഗീക ബന്ധത്തിനു സുപ്രീം കോടതിയുടെ അനുമതി
Content: ന്യൂഡൽഹി: സ്വവര്‍ഗ്ഗരതിക്ക് അനുമതി നല്‍കിയതിന് പിന്നാലെ വിവാഹേതര ലൈംഗീക ബന്ധത്തിനും അനുവാദം നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി. ഭരണഘടനയിലെ 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ധാര്‍മ്മികമായ മൂല്യങ്ങളെ തമസ്ക്കരിച്ച് വിധി പ്രസ്താവം നടത്തിയത്. വിവാഹിതയായ സ്ത്രീയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. കേസ് പരിഗണിച്ചപ്പോൾ തന്നെ വിവാഹേതര ലൈംഗീക ബന്ധം ഭാരതത്തിന്റെ സംസ്ക്കാരത്തിന് എതിരാണെന്നു കേന്ദ്രം തുറന്ന്‍ പറഞ്ഞിരിന്നു. എന്നാല്‍ ഈ നിലപാടുകളെ എല്ലാം തള്ളി അധാര്‍മ്മികമായ വിധി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരിന്നു. വിവാഹത്തിനുശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം ഭർത്താവിന് അടിയറവു വയ്ക്കേണ്ട കാര്യമില്ലായെന്നും മറ്റാരെങ്കിലുമായുള്ള വിവാഹബന്ധത്തിന് സ്ത്രീകൾക്കു തടസ്സമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത് മൂല്യച്യുതിയുടെ ഉദാഹരണമാണ്. വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടി ചട്ടം 198 ലെ ചില വ്യവസ്ഥകളും സുപ്രീം കോടതി റദ്ദാക്കി. വിധിയില്‍ ആശങ്ക പങ്കുവച്ച് നിരവധി പേര്‍ രംഗത്തുണ്ട്.
Image: /content_image/News/News-2018-09-27-10:48:53.jpg
Keywords: ലൈംഗീ
Content: 8742
Category: 1
Sub Category:
Heading: പുറപ്പാട് സംഭവത്തിന് ചരിത്രപരമായ തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍
Content: ജോര്‍ദാന്‍: ഈജിപ്ത്കാരുടെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് മോശ നയിച്ച പുറപ്പാട് സംഭവം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുമായി പുരാവസ്തു ഗവേഷകര്‍ രംഗത്ത്. ജോര്‍ദ്ദാന്‍ നദീ സമതലത്തിലെ പൗരാണിക അവശേഷിപ്പുകളില്‍ നിന്നും ലഭിച്ച ശിലാവശിഷ്ടങ്ങളും മണ്‍പാത്ര കഷണങ്ങളും പുരാതനകാലത്ത് ഒരു ജനത ജോര്‍ദ്ദാന്‍ നദിയുടെ സമീപത്ത് തമ്പടിച്ചിരുന്നു എന്നതിന്റെ തെളിവുകളാണെന്നാണ് ഗവേഷകരായ റാല്‍ഫ് കെ. ഹോകിന്‍സും, ഡേവിഡ് ബെന്‍-ഷ്ലോമോയും അവകാശപ്പെടുന്നത്. അവശേഷിപ്പുകള്‍ പുറപ്പാട് കാലഘട്ടത്തിലെ ഇസ്രായേല്‍ ജനതയുടേതാണോയെന്ന്‍ ഉറപ്പില്ലായെങ്കിലും അതിനുള്ള സാധ്യതകള്‍ ഏറെയാണെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ക്കായി ‘ഉജാ എല്‍-ഫോക്വാ’ക്ക് സമീപമുള്ള പ്രദേശത്ത് ഉദ്ഘനനം നടത്തുവാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. 2013-ല്‍ ജോര്‍ദ്ദാന്‍ സമതലത്തിലെ ഖിര്‍ബെത് എല്‍-മസ്താരയില്‍ നടത്തിയ ഉദ്ഘനനനത്തില്‍ ശിലാവശിഷ്ടങ്ങളും, മണ്‍പാത്രങ്ങളുടെ കഷണങ്ങളും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബി.സി 1400-1200 ലോഹ യുഗത്തിന്റെ അവസാനത്തെയോ, ഇരുമ്പ് യുഗത്തിലെയോ (1200-1000) അവശേഷിപ്പുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. അതേസമയം പുറപ്പാട് സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആദ്യ തെളിവായാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലിനെ ഏവരും നിരീക്ഷിക്കുന്നത്. ചെങ്കടലിനെ രണ്ടായി പിളര്‍ത്തിക്കൊണ്ട് മോശ ഇസ്രായേല്‍ ജനതയെ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്ക് നയിച്ച ബൈബിള്‍ സംഭവത്തിനെ കുറിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ഗവേഷകര്‍.
Image: /content_image/News/News-2018-09-27-13:10:46.jpg
Keywords: പുരാത
Content: 8743
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പ്ലീനറി സമ്മേളനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനം ആരംഭിച്ചു. അറുപത്താറ് അംഗങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം പതിമ്മൂന്നു കര്‍ദ്ദിനാളുമാരും പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള കൗണ്‍സിലിന്റെ തലവന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്‌തോമിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന അള്‍ത്താരയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം ആരംഭിച്ചത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കൂടാതെ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍, ആര്‍ച്ച് ബിഷപ്പ് ദിമിത്രി സാലാക്കാസ് എന്നിവരാണ് പൗരസ്ത്യ സഭകളില്‍നിന്നു സംബന്ധിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ വിവിധ സഭകളുമായി നടത്തിയിട്ടുള്ള ഐക്യസംഭാഷണങ്ങളെക്കുറിച്ചും സമ്മേളനം വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യും. വിവിധ നവീന സഭാവിഭാഗങ്ങളുമായുള്ള എക്യുമെനിക്കല്‍ സംഭാഷണമാണു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.
Image: /content_image/News/News-2018-09-28-05:22:54.jpg
Keywords: ഐക്യ
Content: 8744
Category: 18
Sub Category:
Heading: കുടുംബ മൂല്യങ്ങളെ നിഷേധിക്കുന്ന കോടതി വിധികളിൽ ആശങ്ക
Content: കൊച്ചി: കുടുംബജീവിത മൂല്യങ്ങളെ നിഷേധിക്കുന്ന വിധത്തിൽ സുപ്രീം കോടതിയിൽ നിന്നും അവർത്തിച്ചുണ്ടാകുന്ന വിധികളിൽ ആശങ്ക ഉണ്ടെന്നും ഇതില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. സ്വവർഗ്ഗരതിക്ക് നിയമ സാധുത നൽകിയിട്ട് അധികം വൈകാതെ, ഇപ്പോൾ വിവാഹേതര ലൈംഗീക ബന്ധത്തിന് അനുമതി നൽകിയതിൽ കുടുംബജീവിതം നയിക്കുന്നവരും, കുടുംബജീവിതത്തെ ആദരിക്കുന്നവരും വലിയ ദുഃഖത്തിലാണ്. രാഷ്ടത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളും വിപത്തുകളും രാജ്യത്തിന്റെ വികസനത്തെയും നന്മകളെയും ബാധിക്കുമെന്നും പ്രസ്താവനയിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി കൂടിയായ സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-09-28-05:38:56.jpg
Keywords: കുടുംബ