category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാന്‍ ചൈന ഉടമ്പടി; മുറിവുകള്‍ ഉണക്കി കൂട്ടായ്മ വളര്‍ത്തുമെന്ന് മാര്‍പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ശനിയാഴ്ച ഒപ്പുവച്ച വത്തിക്കാന്‍ ചൈന ഉടമ്പടിയിലൂടെ ചൈനയിലെ വിശ്വാസികളുടെ മുറിവുകള്‍ ഉണക്കി കൂട്ടായ്മ വളര്‍ത്തുവാന്‍ ഉപകരിക്കുമെന്ന് മാര്‍പാപ്പ. ചൈനയിലെ സഭയ്ക്കും വിശ്വാസപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് കരാറെന്ന് പാപ്പ ഇന്നലെ പൊതു പ്രഭാഷണത്തില്‍ വ്യക്തമാക്കി. ചൈനയിലെ ക്രൈസ്തവ സഹോദരങ്ങളുമായി പ്രാര്‍ത്ഥനയിലും സാഹോദര്യത്തിലും സൗഹൃദത്തിലും ഇനിയും ചേര്‍ന്നുനില്ക്കണമെന്നും പാപ്പ വിശ്വാസ ഗണത്തെ ഓര്‍മ്മിപ്പിച്ചു. വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ആ​രം​ഭി​ച്ച​തും ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ തു​ട​ർ​ന്ന​തു​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ​ര്യ​വ​സാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. രാജ്യത്തെ കത്തോലിക്കര്‍ ഒറ്റയ്ക്കല്ലെന്ന് അവര്‍ക്കറിയാം. സഭ മുഴുവനും അവര്‍ക്കൊപ്പമുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയം ചൈന മഹാരാജ്യത്തിലെ കത്തോലിക്കരെ കാത്തുസംരക്ഷിക്കുകയും, അവിടത്തെ ജനങ്ങളെന്നും സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചുള്ള വിവരണം പാപ്പ ഉപസംഹരിച്ചത്. നിരന്തരമായ സംവാദത്തിന്‍റെയും കൂടിക്കാഴ്ചകളുടെയും ഫലമായി സെപ്തംബര്‍ 22നു മെത്രാന്‍ നിയമനത്തില്‍ വത്തിക്കാന്‍- ചൈന രാജ്യങ്ങള്‍ ധാരണയിലെത്തുകയായിരിന്നു. ഉടമ്പടി പ്രാബല്യത്തില്‍ എത്തിയതിന് ശേഷം വിശ്വാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഒരു വിഭാഗം ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുമെന്ന് ആശങ്കപ്പെടുമ്പോള്‍ മറുവിഭാഗം രാജ്യത്തു മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. ഈ അവസരത്തിലാണ് നടപടിയെ നല്ല രീതിയില്‍ കാണാനുള്ള ആഹ്വാനവുമായി പാപ്പ സന്ദേശം നല്‍കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-09-27 10:18:00
Keywordsചൈന
Created Date2018-09-27 10:13:13