Contents

Displaying 8451-8460 of 25180 results.
Content: 8765
Category: 1
Sub Category:
Heading: എൺപത്തിയേഴാം വയസ്സിലും കരുണയുടെ ദീപമായി സിസ്റ്റര്‍ ഡാനിയേല
Content: വിജയവാഡ: ആന്ധ്രയിലെ പ്രത്യാശയറ്റ ജനത്തിന് സുവിശേഷത്തിന്റെ തണലില്‍ പുതുജീവിതമൊരുക്കുന്ന സിസ്റ്റര്‍ ഡാനിയേല കുഴിയാഡയിൽ സമര്‍പ്പിത ജീവിതം ആരംഭിച്ചിട്ട് അന്‍പതു വര്‍ഷം. മിഷ്ണറീസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സഭാംഗവും മലയാളിയുമായ സിസ്റ്റര്‍ ഡാനിയേല, കുഷ്ഠരോഗികളുടെയും പ്രതീക്ഷയറ്റ ഇതരരോഗികളുടെയും സേവനത്തിനായി സ്വജീവിതം മാറ്റി വയ്ക്കുകയായിരുന്നു. എൺപത്തിയേഴാം വയസ്സിലും പ്രായത്തെ വകവെക്കാതെ കരുണയുടെ ദീപമായി തുടരുകയാണ് സിസ്റ്റര്‍ ഡാനിയേല. കുഷ്ഠരോഗം, എച്ച്.ഐ.വി, ക്ഷയരോഗം തുടങ്ങിയവ അനുഭവിക്കുന്നവരെ ശുശ്രൂഷിക്കുന്ന സന്യാസസഭയുടെ പ്രവർത്തനങ്ങൾ 1962-ൽ ആണ് തുടക്കം കുറിച്ചത്. വിജയവാഡ ബിഷപ്പായിരുന്ന മോൺ. അംബ്രോജിയോ ദെ ബാറ്റിസ്റ്റയുടെ നിർദ്ദേശമനുസരിച്ചാണ് വേഗവാരത്ത് പാവപ്പെട്ടവരുടെ പരിചരണത്തിന് ആദ്യത്തെ കുഷ്ഠരോഗാശുപത്രി ആരംഭിക്കുന്നത്. തുടർന്ന് നിരവധി സ്ഥാപനങ്ങളാണ് രോഗികളുടെ ആധിക്യം മൂലം ആന്ധ്രയുടെ വിവിധ മേഖലകളിൽ ആരംഭിച്ചത്. ഇവിടെയെല്ലാം ശുശ്രൂഷയുടെ സ്നേഹസ്പര്‍ശവുമായി സിസ്റ്റര്‍ ഡാനിയേല ഉണ്ടായിരിന്നു. തിരുവനന്തപുരത്തു ജനിച്ച സി.ഡാനിയേല 1963 ൽ ആണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത് മിഷ്ണറി സഭാംഗമാകുന്നത്. ഇറ്റലിയിൽ ഉപരിപഠനം പൂർത്തിയാക്കിയ സിസ്റ്റര്‍, വേഗവാരം ഡാമിയൻ കുഷ്ഠരോഗ കേന്ദ്രത്തിൽ സേവനം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഫ്രാസ്കോഗണ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിലും പ്രവർത്തിച്ച സി.ഡാനിയേല പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ വിശ്രമജീവിതം തിരഞ്ഞെടുത്തില്ല. അവരുടെ സേവനം എൺപത്തിയേഴാം വയസ്സിലും തുടർന്നു പോകുകയാണ്. പ്രായത്തിന്റെ പരിമിതികൾക്കിടയിലും ദൈവസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ സി.ഡാനിയേല തന്റെ ശുശ്രൂഷകള്‍ വഴി ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് പുഞ്ചിരിയോടെ ശുശ്രൂഷ തുടരുകയാണ്. ഒക്ടോബർ 12 ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ സി.ഡാനിയേല രോഗശയ്യയിൽ കഴിയുന്ന ഇരുനൂറോളം രോഗികളോടൊപ്പമാണ് പങ്കെടുക്കുക.
Image: /content_image/News/News-2018-10-01-06:30:22.jpg
Keywords: കന്യാ
Content: 8766
Category: 1
Sub Category:
Heading: ആയിരം ഭാഷകളിലേക്ക് ബൈബിൾ തർജ്ജമ പൂർത്തിയാക്കി ‘വൈക്ലിഫ് അസോസിയേറ്റ്സ്’
Content: ഖാർറ്റോം: ലോകത്തെ വിവിധ ഭാഷകളിലേക്ക് ബൈബിൾ തര്‍ജ്ജമ ചെയ്യുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘വൈക്ലിഫ് അസോസിയേറ്റ്സ്’ തങ്ങളുടെ ആയിരാമത് സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കി. കോംഗോയിലും, തെക്കന്‍ സുഡാനിലും പ്രചാരത്തിലിരിക്കുന്ന മധ്യ സുഡാനി ഭാഷയായ ‘കെലികോ’യിലാണ് സംഘടന തങ്ങളുടെ ആയിരാമത് തര്‍ജ്ജമ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ചരിത്രപരമായ നേട്ടം ഇവർ കരസ്ഥമാക്കിയത്. ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ തര്‍ജ്ജമാ സംഘടനയാണ് ‘വൈക്ലിഫ് അസ്സോസിയേറ്റ്സ്. 2001-ലാണ് സംഘടന തങ്ങളുടെ അഞ്ഞൂറാമത്തെ തര്‍ജ്ജമ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യ ഓപ്പറേഷന്‍സ് ഒഫീസറായ റുസ് ഹെര്‍സ്മാന്‍ പറഞ്ഞു. ആദ്യ അഞ്ഞൂറ് ഭാഷകൾ പൂര്‍ത്തിയാക്കുവാന്‍ 50 വര്‍ഷമെടുത്തുവെങ്കിലും, പിന്നീടുള്ള 500 വെറും 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിഷന്‍ 2025’ എന്ന പേരില്‍ ലോകത്ത് നിലവിലുള്ള മറ്റെല്ലാ ഭാഷകളിലും ബൈബിള്‍ തര്‍ജ്ജമ ചെയ്യുവാനുള്ള പദ്ധതിയിലാണ് സംഘടന. ഏതാണ്ട് 2,500 ഓളം ഭാഷകളിലെ തര്‍ജ്ജമകള്‍ ഇപ്പോള്‍ നടന്നുവരികയാണ്. എങ്കിലും ഏതാണ്ട് 1,600 ഓളം ഭാഷകള്‍ക്ക് വ്യക്തമായൊരു ലിപി ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. സൗത്ത് പസഫിക് ദ്വീപുകളിലെ ഭാഷാസമൂഹത്തിനാണ് യാതൊരു ലിപിയും ഇല്ലാത്തത്. അവിടെ ഏതാണ്ട് 1,300-ഓളം ഭാഷകള്‍ പ്രചാരത്തിലുണ്ട്. പാപ്പുവ ന്യു ഗിനിയയില്‍ മാത്രം 800 ഭാഷകളാണ് ഉള്ളത്. ഇത്തരം മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും, ഭാഷകള്‍ക്ക് കൃത്യമായ അക്ഷരമാല ഇല്ലാത്തതുമാണ് ഏറ്റവും വലിയ കടമ്പയെന്നാണ് സംഘടന പറയുന്നത്. സൗഹൃദപരമല്ലാത്ത സര്‍ക്കാരുകളും, ബൈബിളിനെ അംഗീകരിക്കാത്ത മറ്റ് മതങ്ങളും ‘വിഷന്‍ 2025’-ന് വെല്ലുവിളിയുയര്‍ത്തുന്നു. ആഭ്യന്തരകലഹങ്ങളാലും, തീവ്രവാദി ആക്രമണങ്ങളാലും, വംശീയ ലഹളകളാലും ജീവിതം താറുമാറായ തെക്കന്‍ സുഡാനില്‍ ‘കെലികോ’ ഭാഷയിലെ ബൈബിള്‍ തര്‍ജ്ജമ പുറത്തിറക്കാന്‍ കഴിഞ്ഞത് ‘വൈക്ലിഫ് അസ്സോസിയേറ്റ്സിന്റെ നിർണ്ണായക നേട്ടമായാണ് ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2018-10-01-13:03:35.jpg
Keywords: ബൈബി
Content: 8767
Category: 13
Sub Category:
Heading: തിരുസഭക്കുവേണ്ടി ജപമാലയും മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനക്കും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും തിരുസഭയെ സംരക്ഷിക്കുന്നതിനായി മരിയന്‍ മാസമായ ഒക്ടോബറില്‍ ദിവസവും പരിശുദ്ധ കന്യകാ മാതാവിന്റെ ജപമാലയും മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയും ചൊല്ലി പ്രാർത്ഥിക്കുവാൻ ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സമൂഹത്തോട് ആഹ്വാനം ചെയ്തു. ജപമാലക്കൊടുവില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഏറ്റവും പുരാതന മധ്യസ്ഥ പ്രാര്‍ത്ഥനയായ “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ചൊല്ലണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മെ ദൈവത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതിന് വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ ശ്രമങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ടതിന് പരിശുദ്ധ കന്യകാ മാതാവിന്റേയും, മിഖായേല്‍ മാലാഖയുടേയും സഹായം അത്യാവശ്യമാണെന്നാണ് പാപ്പ പ്രസ്താവിച്ചത്. പ്രാർത്ഥനക്ക് പുറമേ അനുരഞ്ജനവും, അനുതാപവും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തന്റെ ബാള്‍ട്ടിക് സന്ദര്‍ശനത്തിന് മുന്‍പായി ‘വേള്‍ഡ് നെറ്റ്വര്‍ക്ക് ഓഫ് പ്രെയര്‍ ഫോര്‍ ദി പോപ്‌’ന്റെ ഡയറക്ടറായ ഫാ. ഫ്രഡറിക് ഫോര്‍ണോസ് എസ്.ജെ യുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ഈ അഭ്യര്‍ത്ഥന ലോകം മുഴുവനുമുള്ള വിശ്വാസികളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വത്തിക്കാൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതാവിന്റെ മാധ്യസ്ഥം യാചിക്കുന്ന പ്രാര്‍ത്ഥനകളിൽ, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ്“സബ് ടൂം പ്രേസിഡിയം”. പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ പുരാതനകാലം മുതൽ തന്നെ ചൊല്ലികൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. എഡി 250നും 280നും ഇടക്ക്‌, ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രാർത്ഥന നിലവിലുണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. “പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിൻ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ, ശ്രേഷ്ഠതയും, അനുഗ്രഹവും നിറഞ്ഞ കന്യകയേ, എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ”. എന്നാണ് പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ. തിന്മയുമായുള്ള പോരാട്ടത്തില്‍ ശക്തി പകരുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനക്കും പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ സഭയിൽ ലൈംഗീകാരോപണം ഉയരുന്ന പശ്ചാത്തലത്തിൽ അന്തർദേശീയ തലത്തിൽ വിവിധ രൂപതാധ്യക്ഷന്മാർ വിശുദ്ധ കുർബാനക്കു ശേഷം വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിസ് പാപ്പയും പ്രാർത്ഥനയിൽ ആഴപ്പെടുവാൻ ആഹ്വാനം നൽകിയിരിക്കുന്നത്.
Image: /content_image/News/News-2018-10-01-14:25:10.jpg
Keywords: മിഖായേ, ജപമാ
Content: 8768
Category: 1
Sub Category:
Heading: സത്യവിരുദ്ധമായ മാധ്യമവേട്ടയില്‍ കടുത്ത വേദനയുണ്ടെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി
Content: ന്യൂഡല്‍ഹി: ജലന്ധര്‍ വിഷയത്തില്‍ സിവില്‍ അന്വേഷണം നടക്കുന്നതിനാലാണു സഭ പ്രസ്താവന നല്‍കാതിരുന്നതെന്നും ബിഷപ്പിനെതിരായ പരാതി മൂടിവയ്ക്കാനാണു സഭാധികാരികള്‍ ശ്രമിച്ചതെന്ന തരത്തില്‍ നടക്കുന്ന സത്യവിരുദ്ധമായ മാധ്യമവേട്ടയില്‍ കടുത്ത വേദനയുണ്ടെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന കാര്യങ്ങളില്‍ ശരിയായ മാര്‍ഗത്തിലൂടെ നയിക്കുന്നതിനു ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന സിബിസിഐയുടെ 134ാമത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍, സമീപകാലത്ത് സഭയിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്നലെ പ്രസ്താവനയില്‍ കുറിച്ചു. ജലന്ധര്‍ കേസ് മൂടി വയ്ക്കാനാണു സഭ ശ്രമിച്ചതെന്ന തരത്തിലുള്ള പ്രചാരണം സത്യത്തിനു നിരക്കാത്തതാണ്. അതീവ ഗൗരവത്തോടെയാണ് സങ്കീര്‍ണമായ ഈ കാര്യം സഭ പഠിച്ചത്. ഇപ്പോഴും പഠിക്കുന്നുമുണ്ട്. സിവില്‍ അധികാരികള്‍ അന്വേഷണം നടത്തുന്നതിനാലാണു സഭ ഏതെങ്കിലും പ്രസ്താവന നടത്താതിരുന്നത്. ഇത്തരം വിഷയങ്ങള്‍ക്ക് വിവേകപൂര്‍വമായ സമീപനവും സമയവും ആവശ്യവുമാണ്. രാജ്യത്തെ ജുഡീഷല്‍ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിക്കുന്നു. സഭയ്ക്കും സഭയിലെ ഐക്യത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും സത്യം കണ്ടെത്താനും നീതി നടപ്പാക്കാനും ആത്മീയമായ മുറിവുകള്‍ സുഖപ്പെടുന്നതിനും ബന്ധപ്പെട്ടവരുടെ വേദനകള്‍ അകറ്റുന്നതിനും വേണ്ടി തങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സിബിസിഐ ഇന്നലെ പുറത്തിറക്കിയ കുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/News/News-2018-10-02-05:14:58.jpg
Keywords: സി‌ബി‌സി‌ഐ, ഗ്രേഷ്യ
Content: 8769
Category: 1
Sub Category:
Heading: 'റഷ്യന്‍ തിരുകല്ലറ' ദേവാലയത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി
Content: മോസ്ക്കോ: മൂന്നര നൂറ്റാണ്ട് മുന്‍പ് റഷ്യൻ പാത്രിയര്‍ക്കീസ്‌ നിക്കോൺ പണി കഴിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മൻ നാസികളാൽ തകർക്കപ്പടുകയും ചെയ്ത ന്യൂ ജറുസലേം എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ ആശ്രമത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി. ജറുസലേമിലെ യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ മാതൃകയിലാണ് 1656-ല്‍ പാത്രിയര്‍ക്കീസ്‌ നിക്കോൺ ന്യൂ ജറുസലേം ദേവാലയം പണിതത്. റഷ്യക്കാർക്ക് ജറുസലേമിൽ പോകാനുളള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അതേ മാതൃകയിലുള്ള ഒരു ദേവാലയം പാത്രിയര്‍ക്കീസ്‌ നിക്കോൺ പണിതു നൽകിയത്. പത്താൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ന്യൂ ജറുസലേം സന്യാസ ആശ്രമം യൂറോപ്പിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഈ സമയത്ത് ഏതാണ്ട് മുപ്പത്തിഅയ്യായിരത്തോളം ആളുകൾ എല്ലാ വർഷവും സന്യാസ ആശ്രമം സന്ദര്‍ശിക്കാൻ എത്തിയിരിന്നുവെന്നാണ് കണക്കുകള്‍. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെത്വിദേവ് ആണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. ആശ്രമത്തിന്റെ മതിലുകൾക്ക് ഒരു കിലോമീറ്റർ ആണ് നീളം. തിരുകല്ലറ ദേവാലയത്തിന്റെ അതേ മാതൃകയിലാണ് ദേവാലയത്തിന്റെ ഓരോ ക്രമീകരണമെന്നതും ശ്രദ്ധേയമാണ്. ആശ്രമത്തിലെ ദേവാലയങ്ങളിൽ യേശുവിന്റെ മരണത്തിനു മുൻപുള്ള നാളുകളും, യേശുവിന്റെ ഉത്ഥാനവും മനോഹരമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ന്യൂ ജറുസലേം സന്യാസ ആശ്രമത്തിന്റെ കൂദാശ കർമ്മത്തിനു ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഇവിടം സന്ദര്‍ശിക്കാൻ എത്തിയിരുന്നു.
Image: /content_image/News/News-2018-10-02-07:20:52.jpg
Keywords: റഷ്യ
Content: 8770
Category: 1
Sub Category:
Heading: 'റഷ്യന്‍ തിരുകല്ലറ' ദേവാലയത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി
Content: മോസ്ക്കോ: മൂന്നര നൂറ്റാണ്ട് മുന്‍പ് റഷ്യൻ പാത്രിയര്‍ക്കീസ്‌ നിക്കോൺ പണി കഴിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മൻ നാസികളാൽ തകർക്കപ്പടുകയും ചെയ്ത ന്യൂ ജറുസലേം എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ ആശ്രമത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി. ജറുസലേമിലെ യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ മാതൃകയിലാണ് 1656-ല്‍ പാത്രിയര്‍ക്കീസ്‌ നിക്കോൺ ന്യൂ ജറുസലേം ദേവാലയം പണിതത്. റഷ്യക്കാർക്ക് ജറുസലേമിൽ പോകാനുളള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അതേ മാതൃകയിലുള്ള ഒരു ദേവാലയം പാത്രിയര്‍ക്കീസ്‌ നിക്കോൺ പണിതു നൽകിയത്. പത്താൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ന്യൂ ജറുസലേം സന്യാസ ആശ്രമം യൂറോപ്പിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഈ സമയത്ത് ഏതാണ്ട് മുപ്പത്തിഅയ്യായിരത്തോളം ആളുകൾ എല്ലാ വർഷവും സന്യാസ ആശ്രമം സന്ദര്‍ശിക്കാൻ എത്തിയിരിന്നുവെന്നാണ് കണക്കുകള്‍. റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെത്വിദേവ് ആണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. ആശ്രമത്തിന്റെ മതിലുകൾക്ക് ഒരു കിലോമീറ്റർ ആണ് നീളം. തിരുകല്ലറ ദേവാലയത്തിന്റെ അതേ മാതൃകയിലാണ് ദേവാലയത്തിന്റെ ഓരോ ക്രമീകരണമെന്നതും ശ്രദ്ധേയമാണ്. ആശ്രമത്തിലെ ദേവാലയങ്ങളിൽ യേശുവിന്റെ മരണത്തിനു മുൻപുള്ള നാളുകളും, യേശുവിന്റെ ഉത്ഥാനവും മനോഹരമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ന്യൂ ജറുസലേം സന്യാസ ആശ്രമത്തിന്റെ കൂദാശ കർമ്മത്തിനു ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഇവിടം സന്ദര്‍ശിക്കാൻ എത്തിയിരുന്നു.
Image: /content_image/News/News-2018-10-02-07:20:53.jpg
Keywords: റഷ്യ
Content: 8771
Category: 18
Sub Category:
Heading: ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്- സിഡി പ്രകാശനം ചെയ്തു
Content: ചങ്ങനാശേരി: അതിരൂപതയുടെ കീഴിലുള്ള മാധ്യമപഠന കേന്ദ്രമായ മീഡിയ വില്ലേജ് മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ച് തയാറാക്കിയ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് ഡോക്യുമെന്ററിയുടെ സിഡി പ്രകാശനം ചെയ്തു. മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനു സിഡി കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ലഘു ചിത്രം മാര്‍ പവ്വത്തിലിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും പുത്തന്‍ തലമുറയ്ക്കു കൈമാറാന്‍ ഉപകരിക്കുമെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ.ആന്റണി എത്തക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് പാറയ്ക്കല്‍, ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.ഒക്ടോബര്‍ മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു ചങ്ങനാശേരി അപ്‌സര തിയേറ്ററില്‍ ഒരു മണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും.
Image: /content_image/India/India-2018-10-02-08:36:04.jpg
Keywords: പവ്വത്തി
Content: 8772
Category: 18
Sub Category:
Heading: സഭ കുറവുള്ളവളെങ്കിലും അവയെ അതിജീവിക്കുവാൻ പ്രാർത്ഥനയുടെ ഐക്യത്തില്‍ സാധിക്കും: കർദ്ദിനാൾ ആലഞ്ചേരി
Content: റോം: സഭ കുറവുള്ളവളെങ്കിലും എല്ലാ കുറവുകളേയും അതിജീവിച്ചു മുന്നോട്ടു പോകുവാൻ പ്രാർത്ഥനയുടെ ഐക്യത്തിലൂടെ സാധിക്കുമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സെപ്റ്റംബർ 30നു സൗത്ത് ഇറ്റലിയിലെ നോച്ചെര-പഗാനി സിറോമലബാർ കൂട്ടായ്മയിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കൂട്ടായ്മയും സന്തോഷം നിറഞ്ഞ ജീവിതവും, വിശുദ്ധ കൂദാശകളുടെ ഒരുങ്ങിയുള്ള സ്വീകരണവും ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം വലിയ സാക്ഷ്യത്തിന്റെ സന്ദർഭം കൂടിയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. വിദേശത്തു ആയിരിക്കുമ്പോഴും കുഞ്ഞുങ്ങളെ സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും വളർത്താൻ നമ്മുടെ ഇടവക കൂട്ടായ്മകൾ ഒരുപാട് അനുഗ്രഹമാണ്. കുഞ്ഞുങ്ങളിലൂടെ വിശ്വാസം വിദേശ സമൂഹങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ജോബി ചേർക്കോട്ട് ഫാ. ജെയ്സൺ കോക്കാട്ട്, ഫാ. ജോണി കൈതാരത്ത് എന്നിവർ വിശുദ്ധ കുര്‍ബാനയില്‍ സഹകാർമ്മികരായി. ഇടവകയിലേക്കുള്ള പിതാവിന്റെ ആദ്യത്തെ സന്ദർശനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. ഇടവകയുടെ സ്നേഹോപഹാരമായി പിതാവിന് പോംപെയി മാതാവിന്റെ ചിത്രം വിശ്വാസികൾ സമ്മാനിച്ചു.
Image: /content_image/India/India-2018-10-02-09:12:20.jpg
Keywords: ആലഞ്ചേ
Content: 8773
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധസമിതി നില്പുസമരത്തിന്
Content: കൊച്ചി: ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി നില്പുസമരത്തിന് ഒരുങ്ങുന്നു. ഒക്ടോബര്‍ നാലിനു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ടൗണ്‍ഹാളിനു മുന്നില്‍ സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നില്പുസമരം നടത്തുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ത്രി സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. ബീവറേജ് ഔട്ട്‌ലറ്റുകള്‍ പത്തു ശതമാനം പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കില്ലെന്നു വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയല്‍, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2018-10-02-09:25:02.jpg
Keywords: കെ‌സി‌ബി‌സി
Content: 8774
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭൂചലനത്തിലും സുനാമിയിലും സര്‍വ്വതും നഷ്ട്ടപ്പെട്ട ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയുടെ അവസാനത്തിലാണ് പാപ്പ ദുരിതമുഖത്തെ ജനങ്ങളെ പ്രത്യേകം ഓര്‍ത്തത്. ഇന്തോനേഷ്യന്‍ ജനതക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരെ ദൈവം സമാശ്വാസിപ്പിക്കട്ടെയെന്നും പാപ്പ പറഞ്ഞു. വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ചവര്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ ജപം ചൊല്ലിയാണ് പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട സഹോദരങ്ങള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത്. ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 1200 പേരാണ് കൊല്ലപ്പെട്ടത്. പലസ്ഥലത്തും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതേയുള്ളുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചത്തേക്ക് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ സുലവേസിയിലെ പാലു നഗരം പൂര്‍ണ്ണമായും തകര്‍ന്നു. പട്ടിണി സഹിക്ക വയ്യാതെ പല സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ കൊള്ളയടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2018-10-02-10:35:35.jpg
Keywords: ഇന്തോ