Contents

Displaying 8441-8450 of 25180 results.
Content: 8755
Category: 18
Sub Category:
Heading: വിവാഹേതര ലൈംഗികബന്ധം; വിധി കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്കു കാരണമാകുമെന്ന് കെ‌സി‌ബി‌സി
Content: കൊച്ചി: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി കുടുംബസാമൂഹിക ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണവും ക്ലേശപൂര്‍ണവുമാക്കുമെന്ന ആശങ്കയുണ്ടെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. വിധി കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും വിവാഹമോചനത്തോത് വര്‍ധിക്കുന്നതിനും വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും ഇടനല്‍കിയേക്കുമെന്നും വിവാഹമെന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണു കോടതിവിധിയില്‍ നിഴലിക്കുന്നതെന്നും കെ‌സി‌ബി‌സി പത്രകുറിപ്പില്‍ കുറിച്ചു. സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമാണ് ഊന്നല്‍ നല്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് സ്വാഗതാര്‍ഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നാല്‍ വിവാഹമെന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണു കോടതിവിധിയില്‍ നിഴലിക്കുന്നത്. ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വസ്തതയും ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന പരസ്പര സമര്‍പ്പണവുമാണ് കുടുംബത്തിന്റെ ഐക്യത്തിനും അവിഭാജ്യതയ്ക്കും അടിസ്ഥാനം. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം കുഞ്ഞുങ്ങളുടെ ജനനത്തിലേക്കും ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വത്തിലേക്കും അവരെ നയിക്കുന്നതുമാണ്. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാകുന്‌പോള്‍, പ്രായപൂര്‍ത്തിയായ ഏതു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാര്‍മികമായും തെറ്റല്ല എന്ന ധാരണയുണ്ടാക്കും. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങളും, അതായത് വിവാഹപൂര്‍വബന്ധം, വിവാഹേതരബന്ധം, സ്വവര്‍ഗരതി എന്നിവ അനുവദനീയമാണ് എന്ന അവസ്ഥ ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ്. മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ കാരണമായ ലൈംഗികത, വിവാഹം, കുടുംബം എന്നിവയെ ബാധിക്കുന്ന നിയമങ്ങള്‍ സമൂഹത്തിനു ധാര്‍മികമായ മാര്‍ഗദര്‍ശനം നല്കുന്നവയല്ലെങ്കില്‍ അതുണ്ടാക്കുന്ന സാമൂഹികവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഒരു കുടുംബവും സുരക്ഷിതമല്ല എന്ന സ്ഥിതിവരുന്നത് നിയമപരമായ അരക്ഷിതാവസ്ഥയുണ്ടാക്കും. ധാര്‍മികതയില്‍ അധിഷ്ഠിതമായ നിയമമാണ് ഉത്തമമായ നിയമം. നിയമവും ധാര്‍മികതയും രണ്ടുവഴിക്കു നീങ്ങുന്നത് ആരോഗ്യകരമല്ല. നിയമത്തിന്റെ പരിരക്ഷയില്ലാത്ത ധാര്‍മികതയും ധാര്‍മികതയുടെ അടിത്തറയില്ലാത്ത നിയമങ്ങളും സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്കുന്നത്. സ്വതന്ത്രലൈംഗികതയും ലൈംഗികത്തൊഴിലും മാന്യവും സ്വീകാര്യവുമാണെന്ന വാദത്തിലേക്കു നയിക്കുന്നതാണ് ഐപിസി 497 വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതിവിധി. കോടതി പ്രതീക്ഷിക്കുംപോലെ, ഈ വിധി സ്ത്രീയുടെ അന്തസ് ഉയര്‍ത്തുമോയെന്നതു സംശയാസ്പദമാണ്. യഥാര്‍ഥത്തില്‍, സ്ത്രീകളും കുട്ടികളും കൂടുതല്‍ അരക്ഷിതമായ ഒരു സാമൂഹിക സാഹചര്യത്തിലേക്കു തള്ളിവിടപ്പെടുകയാകും ഉണ്ടാവുക. പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള നിയമങ്ങള്‍ അതേപടി ഇന്ത്യയിലേക്കു പകര്‍ത്തുമ്പോള്‍ അവിടങ്ങളിലുള്ള സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല എന്നതു മറക്കരുത്. ഐപിസി 497ാം വകുപ്പ് പൂര്‍ണമായും റദ്ദാക്കുന്നതിനു പകരം ലിംഗസമത്വത്തിനും സ്ത്രീയുടെ അന്തസിനും വിരുദ്ധമായ പ്രസ്തുത വകുപ്പ് ഉചിതമായ രീതിയില്‍ വ്യാഖ്യാനിച്ചോ ഭേദഗതി ചെയ്‌തോ ലിംഗസമത്വവും സ്ത്രീയുടെ അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിനായിരുന്നു കോടതി ശ്രമിക്കേണ്ടതെന്നും കെസിബിസി പത്രകുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/India/India-2018-09-29-03:16:04.jpg
Keywords: കെ‌സി‌ബി‌സി
Content: 8756
Category: 18
Sub Category:
Heading: കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാനാകില്ല
Content: ചങ്ങനാശേരി: കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാവുന്നതല്ലെന്നും ഗൂഢലക്ഷ്യങ്ങളോടെ മാധ്യമ വിചാരണ നടത്തി പൊതുസമൂഹത്തിനു മുന്നില്‍ ക്രൈസ്തവസഭയെ അധിക്ഷേപിക്കുന്നവരെ വിശ്വാസികള്‍ ചെറുക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. കേരളം പോലൊരു സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങിയ ചാനലുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വാര്‍ത്തകളുടെ സത്യാവസ്ഥ മറച്ചുവയ്ക്കുന്നത് അനഭിലഷണീയമാണെന്നും ചങ്ങനാശ്ശേരി അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാവുന്നതല്ല. നീതിന്യായ വ്യവസ്ഥിതിയിലെ മര്യാദകള്‍ ലംഘിച്ച് കുറ്റാരോപിതര്‍ക്കെതിരേ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിനു കാലം മാപ്പ് തരില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമുദായത്തെയും നേതാക്കളെയും കരിവാരിത്തേക്കുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, രാജേഷ് ജോണ്‍, ജോയി പാറപ്പുറം, സൈബി അക്കര, ജോസ് വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, ബാബു വള്ളപ്പുര, ജാന്‍സന്‍ ജോസഫ്, പി.പി. ജോസഫ്, ആനീസ് ജോര്‍ജ്, അച്ചാമ്മ യോഹന്നാന്‍, ബിജു സെബാസ്റ്റ്യന്‍, ടോണി കോയിത്തറ, സി.ടി. തോമസ്, സിബി മൂലംകുന്നം, മോഡി തോമസ്, ടോമിച്ചന്‍ മേത്തശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-09-29-03:42:49.jpg
Keywords: കത്തോലി
Content: 8757
Category: 18
Sub Category:
Heading: ആയിരം തിരുഹൃദയ ചിത്രങ്ങള്‍ ഇന്നു കൈമാറും
Content: കൊച്ചി: പ്രളയദുരിതം ബാധിച്ച വീടുകള്‍ക്കായി കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക നിര്‍മ്മിച്ച 1000 തിരുഹൃദയ ചിത്രങ്ങള്‍ ഇന്നു കൈമാറും. വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകളില്‍പ്പെട്ട നീറിക്കോട് സെന്റ് ജോസഫ്‌സ്, സെന്റ് സെബാസ്റ്റ്യന്‍സ്, മുട്ടിനകം സെന്റ് മേരീസ്, ചെട്ടിഭാഗം ക്രൈസ്റ്റ് നഗര്‍, തേവര്‍കാട് സേക്രഡ് ഹാര്‍ട്ട്, കോങ്ങോര്‍പള്ളി സെന്റ് ആന്റണീസ്, ചേന്നൂര്‍ സെന്റ് ആന്റണീസ്, കുനമ്മാവ് സെന്റ് ഫിലോമിനാസ്, മരിയന്‍ തുരുത്ത് വേളാങ്കണ്ണിമാതാ പള്ളി, കടമക്കുടി സെന്റ് ജോസഫ്‌സ്, തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ്, ഏലൂര്‍ സെന്റ് ജോസഫ്‌സ്, ചേരനല്ലൂര്‍ നിത്യസഹായ മാതാ എന്നീ ഇടവകകളിലേക്കാണ് തിരുഹൃദയ രൂപങ്ങള്‍ നല്‍കുന്നത്. കുമ്പളങ്ങി ഇടവക സ്വരൂപിച്ച 107 ബൈബിളുകളും ഇതോടൊപ്പം കൈമാറും. വൈകുന്നേരം 5.45ന് പള്ളിയില്‍ നടക്കുന്ന ദിവ്യബലി മധ്യേ 12 പള്ളികളിലെ വൈദികര്‍ തിരുഹൃദയ ചിത്രങ്ങള്‍ ഏറ്റുവാങ്ങും. പത്തൊമ്പത് ഇഞ്ച് ഉയരത്തിലും 16 ഇഞ്ച് വീതിയിലും എംഡിഎഫ് ഫ്രെയ്മിലും സിന്തറ്റിക് ഫ്രെയ്മിലും ഗ്ലാസില്‍ തീര്‍ത്ത ചിത്രങ്ങള്‍ വെള്ളം നനഞ്ഞാലും പോകാത്ത വിധം പെയിന്റ് ചെയ്താണ് ഒരുക്കയിട്ടുള്ളത്. ഇടവകയിലെ മരപ്പണിക്കാരുടെയും പെയിന്റര്‍മാരുടെയും കൂട്ടായ്മയിലാണ് ഫ്രെയിമുകള്‍ തയാറാക്കിയത്. വികാരി ഫാ. ജോസഫ് വടക്കേവീട്ടില്‍, ക്രിസ്റ്റഫര്‍ കൂറ്റുപറന്പില്‍, പീറ്റര്‍ കട്ടികാട്ട്, റോക്കി കൂറ്റുപറന്പില്‍, ഫ്രാങ്ക്‌ളിന്‍ എടേഴത്ത്, ജോസി അറക്കല്‍ എന്നിവര്‍ തിരുഹൃദയ ചിത്ര നിര്‍മാണത്തിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2018-09-30-05:03:29.jpg
Keywords: തിരുഹൃദയ
Content: 8758
Category: 1
Sub Category:
Heading: പീഡിതരായ കോപ്റ്റിക് ക്രെെസ്തവ സമൂഹത്തിന് നൊബേൽ നാമനിർദ്ദേശം
Content: കെയ്റോ: വിശ്വാസത്തിന്റെ പേരിൽ തീവ്ര മുസ്ലിം വിഭാഗക്കാരിൽ നിന്നും നിരന്തരം പീഡനമേൽക്കേണ്ടി വരുന്ന ഈജിപ്തിലെ കോപ്റ്റിക് ക്രെെസ്തവ ന്യൂനപക്ഷം സമാധാന നൊബേൽ സമ്മാനത്തിനായുളള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചു. ഈജിപ്തിലെ ക്രെെസ്തവരുടെ ശാക്തീകരണത്തിനു വേണ്ടി നിലകൊളളുന്ന ചാരിറ്റി കോപ്റ്റിക് ഓർഫൻസ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്. ഇത് ആദ്യമായാണ് ഒരു മതവിഭാഗം പട്ടികയിൽ ഇടം പിടിക്കുന്നത്. വ്യക്തികളും, സംഘടനകളും ഉൾപ്പടെ മുന്നൂറ്റിമുപ്പത്തൊന്നു നാമനിർദ്ദേശങ്ങളാണ് ഈ വർഷത്തെ പട്ടികയിൽ ഉള്ളത്. ഇതിനേക്കാൾ കൂടുതൽ നാമനിർദ്ദേശം വന്നത് രണ്ടായിരത്തി പതിനാറിൽ മാത്രമാണ്. ഒക്ടോബർ അഞ്ചിനാണ് നൊബേൽ സമ്മാന വിജയിയെ പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക സമ്മാനദാന ചടങ്ങ് ഡിസംബറിലായിരിക്കും നടക്കുക. വാർത്തയെ അടിസ്ഥാനമാക്കി ചാരിറ്റി കോപ്റ്റിക് ഓർഫൻസ് സംഘടന ഇറക്കിയ പത്ര കുറിപ്പിൽ 2011-ൽ മുസ്ലിം ബ്രദർഹുഡിന്റെ ഹോസ്നി മുബാറക്കിന്റെ പതനത്തിനു ശേഷം ക്രെെസ്തവ വിശ്വാസികൾക്ക് വലിയ പീഡനങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് വിവരിക്കുന്നു. ഒാപ്പൺ ഡോർസ് എന്ന സന്നദ്ധ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം നൂറ്റിഇരുപത്തിയെട്ട് കോപ്റ്റിക് ക്രെെസ്തവർ കൊല്ലപ്പെടുകയും, ഇരുനൂറിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. കോപ്റ്റിക് ക്രെെസ്തവ സ്ത്രീകളും കടുത്ത വിവേചനമാണ് രാജ്യത്തു അനുഭവിക്കുന്നത്.
Image: /content_image/News/News-2018-09-30-05:39:16.jpg
Keywords: കോപ്റ്റി
Content: 8759
Category: 1
Sub Category:
Heading: നവോത്ഥാനത്തിനു ശേഷം ആദ്യമായി ഫ്രാൻസിസ്ക്കൻ സന്യാസികൾ വാൽസിംഹാം തീർത്ഥാടന കേന്ദ്രത്തില്‍
Content: ലണ്ടന്‍: നവോത്ഥാനത്തിന് അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ഫ്രാൻസിസ്ക്കൻ ഒാർഡർ ഒാഫ് ഫ്രയേർസ് മെെനർ കത്തോലിക്കാ സന്യാസ സമൂഹത്തിലെ സന്യസ്ഥർ ബ്രിട്ടണിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ മടങ്ങിയെത്തി. ഗ്രേ ഫ്രയേർസ് എന്നു അറിയപ്പെടുന്ന മൂന്നു സന്യാസികൾ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ഔർ ലേഡി ഒാഫ് വാൽസിംഹാം ദേവാലയത്തിലേയ്ക്കാണ് മടങ്ങിയെത്തിയത്. വീട്ടിലേയ്ക്ക് മടങ്ങി എത്തിയ അനുഭവമാണ് തങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നതെന്ന് സന്യാസികളുടെ രക്ഷാകര്‍ത്ത സ്ഥാനം വഹിക്കുന്ന ഫാ. ജെയിംസ് മേരി മക്ക്നേർനി പറഞ്ഞു. മുന്നോട്ടുള്ള നാളുകളില്‍ ഫാ. ജെയിംസും മറ്റു രണ്ടു വെെദികരും ചേർന്ന് തീർത്ഥാടകരെ വരവേൽക്കുകയും, അവർക്കു വേണ്ടി കുമ്പസാരം, ദിവ്യകാരുണ്യ മണിക്കൂർ എന്നിവ അടക്കമുള്ള ശുശ്രൂഷകള്‍ നടത്തി കൊടുക്കുകയും ചെയ്യും. തീർത്ഥാടന കേന്ദ്രത്തിന്റെ മറ്റു ചുമതലകളും ഇവർ വഹിക്കും. പതിനാലാം നൂറ്റാണ്ടിലാണ് ഫ്രാൻസിസ്ക്കൻ സന്യാസികൾ ആദ്യമായി വാൽസിംഹാമില്‍ എത്തിയത്. രണ്ട് നൂറ്റാണ്ടോളം അവർ കുഷ്ട രോഗികളെ പരിചരിച്ചും, പാവപ്പെട്ട തീർത്ഥാടകർക്ക് അഭയം നൽകിയും അനേകരുടെ കണ്ണീര്‍ തുടച്ചിരിന്നു. അക്കാലത്ത് വാൽസിംഹാം യൂറോപ്പിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം എന്ന പദവി വഹിച്ചിരുന്നു. എന്നാൽ നവോത്ഥാന കാലഘട്ടത്തിൽ ദേവാലയവും അതിനോട് അനുബന്ധമായി ഉണ്ടായിരുന്ന സന്യാസിമഠവും തകർക്കപ്പെടുകയായിരിന്നു. നീണ്ടനാളത്തെ പ്രാർത്ഥനയ്ക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഫ്രാൻസിസ്ക്കൻ സന്യാസികൾക്ക് തിരികെ എത്താൻ സാധിച്ചത്. ചുമതല ഏറ്റെടുത്തിരിക്കുന്ന മൂന്നു വൈദികരും ദിവ്യകാരുണ്യ ഭക്തിയും, ദെെവ മാതാവിനോടുളള അടുപ്പവും മുറുകെ പിടിക്കുന്നവരാണ്.
Image: /content_image/News/News-2018-09-30-06:21:37.jpg
Keywords: ദിവ്യകാരുണ്യ
Content: 8760
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഈ വര്‍ഷത്തെ ത്രിദ്വിന വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക ദേവാലയ ശുശ്രൂഷയില്‍ ക്രിസ്ത്യന്‍ സഭകള്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒരുങ്ങുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍. ബര്‍മിംഹാമിലെ ഗാസ് സ്ട്രീറ്റില്‍ വെച്ചായിരിക്കും വാര്‍ഷിക ശുശ്രൂഷ നടക്കുക. പ്രാദേശിക ദേവാലയങ്ങളും ക്രിസ്ത്യന്‍ സംഘടനകളും വഴി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പ്രധാനമന്ത്രി നന്ദി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തില്‍ പ്രചോദിതരായ ആയിരക്കണക്കിന് ക്രൈസ്തവരും, ക്രൈസ്തവ സംഘടനകളുമാണ് യുകെയില്‍ തങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിനും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, അനാഥര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അനാഥരും, ദരിദ്രരുമായ കുട്ടികളുടെ ദത്തെടുക്കലിനും, ഉന്നമനത്തിനും വേണ്ടി സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ‘ഹോം ഫോര്‍ ഗുഡ്’ എന്ന ക്രിസ്ത്യന്‍ സംഘടന ഇത്തരത്തില്‍ പെട്ട ഒരു സംഘടനയാണ്. സംഘടനയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനുമിടയില്‍ തങ്ങളുടെ അഭയകേന്ദ്രങ്ങളില്‍ എത്തിപ്പെട്ട അനാഥ കുട്ടികളുടെ എണ്ണം 72,000ത്തിലധികമാണെന്നാണ് ‘ഹോം ഫോര്‍ ഗുഡ്’ പറയുന്നത്. ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത് 3% വര്‍ദ്ധനവാണ്.
Image: /content_image/India/India-2018-09-30-08:07:31.jpg
Keywords: തെരേസ മേ
Content: 8761
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഈ വര്‍ഷത്തെ ത്രിദ്വിന വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക ദേവാലയ ശുശ്രൂഷയില്‍ ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒരുങ്ങുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍. ബര്‍മിംഹാമിലെ ഗാസ് സ്ട്രീറ്റില്‍ വെച്ചായിരിക്കും വാര്‍ഷിക ശുശ്രൂഷ നടക്കുക. പ്രാദേശിക ദേവാലയങ്ങളും ക്രിസ്ത്യന്‍ സംഘടനകളും വഴി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പ്രധാനമന്ത്രി നന്ദി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തില്‍ പ്രചോദിതരായ ആയിരക്കണക്കിന് ക്രൈസ്തവരും, ക്രൈസ്തവ സംഘടനകളുമാണ് യുകെയില്‍ തങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിനും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, അനാഥര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അനാഥരും, ദരിദ്രരുമായ കുട്ടികളുടെ ദത്തെടുക്കലിനും, ഉന്നമനത്തിനും വേണ്ടി സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ‘ഹോം ഫോര്‍ ഗുഡ്’ എന്ന ക്രിസ്ത്യന്‍ സംഘടന ഇത്തരത്തില്‍ പെട്ട ഒരു സംഘടനയാണ്. സംഘടനയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനുമിടയില്‍ തങ്ങളുടെ അഭയകേന്ദ്രങ്ങളില്‍ എത്തിപ്പെട്ട അനാഥ കുട്ടികളുടെ എണ്ണം 72,000ത്തിലധികമാണെന്നാണ് ‘ഹോം ഫോര്‍ ഗുഡ്’ പറയുന്നത്. ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത് 3% വര്‍ദ്ധനവാണ്.
Image: /content_image/News/News-2018-09-30-08:11:50.jpg
Keywords: തെരേസ മേ
Content: 8762
Category: 1
Sub Category:
Heading: ബ്രിട്ടീഷ് മെത്രാന്മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടില്‍ നിന്നുള്ള കത്തോലിക്കാ മെത്രാന്മാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് വെസ്റ്റ് മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ നേതൃത്വത്തിലെത്തിയ 36 പേര്‍ അടങ്ങുന്ന സംഘം വത്തിക്കാനിലെ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ ആയിരുന്നു 'അഡ് ലിമിന' സന്ദര്‍ശനം നടന്നത്. സംഘത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ഉണ്ടായിരിന്നു. അദ്ദേഹത്തിന്റെ പ്രഥമ 'അഡ് ലിമിന' സന്ദര്‍ശനമാണ് ഇത്. സുവിശേഷ പ്രബോധനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും മെത്രാന്മാരുടെ ജീവിതത്തില്‍ ഒന്നാംസ്ഥാനം ഉണ്ടായിരിക്കണമെന്നും വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാന്‍ മെത്രാന്‍മാര്‍ക്കു സാധിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. 2013 മാര്‍ച്ച് മുതല്‍ മാര്‍പാപ്പ എന്ന നിലയില്‍ ജീവിതത്തിലും ശുശ്രൂഷയിലും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരുദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായ 'അഡ് ലിമിന' പ്രകാരമാണ് മെത്രാന്‍മാര്‍ പാപ്പയെ കാണാന്‍ എത്തിയത്. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പ, തന്‍റെ ഭരണത്തിന്‍ കീഴിലുള്ള മെത്രാന്മാരുമായി നിശ്ചിത സമയപരിധിയില്‍ കൂടിക്കാഴ്ച നടത്തുകയും അതാത് രൂപതകളുടെഅഥവാ സഭാ പ്രവിശ്യകളുടെ ഭരണക്രമങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ള അജപാലന ശുശ്രൂഷയുടെ കാര്യക്ഷമതയെക്കുറിച്ചും ആരായുകയും അന്വേഷിക്കുകയും ചെയ്യുന്ന അവസരത്തെയാണ് 'അഡ് ലിമിന' എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. 1909-ല്‍ 'അഡ് ലിമിന' ഡിക്രിയിലൂടെയാണ് പത്താം പിയൂസ് പാപ്പ മെത്രാന്മാരുടെ സന്ദര്‍ശനം അഞ്ചു വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്. പ്രത്യേക കാരണങ്ങളാല്‍ മെത്രാനു റോമിലെത്തുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍, അതാതു തൂപതയുടെ വികാരി ജനറല്‍ വഴിയോ, പ്രതിനിധിയായി മെത്രാന്‍ നിയോഗിക്കുന്ന ഒരു വൈദികന്‍ വഴിയോ അഡ് ലിമിനാ സന്ദര്‍ശനം നടത്താവുന്നതാണെന്ന് ഡിക്രി വ്യക്തമാക്കുന്നു.
Image: /content_image/News/News-2018-10-01-03:59:21.jpg
Keywords: ബ്രിട്ടീ, ബ്രിട്ട
Content: 8763
Category: 10
Sub Category:
Heading: "ഞാൻ അങ്ങയുടെ ചാരനാണ് ബോബിയച്ചാ"; തുറന്നെഴുത്തുമായി ജോസഫ് അന്നംകുട്ടി
Content: കൈമോശം വന്ന നന്മകളിലേക്കും ആത്മീയതയിലേക്കും തിരിച്ചുപോകാനുള്ള പ്രചോദനമായത് കപ്പൂച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാടാണെന്നു തുറന്നെഴുതി റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്. അച്ചൻ പോലുമറിയാതെ ഒരു ചെറുപ്പക്കാരൻ നന്മയോട് കുറച്ച് അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അയാളിലൂടെ എന്തൊക്കയോ ചെറിയ മാറ്റങ്ങൾ മനുഷ്യരുടെ മനസ്സിൽ സംഭവിച്ചിട്ടുട്ടെങ്കിൽ അത് അങ്ങയുടെ വിജയം മാത്രമാണെന്നും യുവാക്കള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരുപോലെ പ്രിയങ്കരനായി മാറിയ ജോസഫ് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്. അഞ്ഞൂറിനടുത്ത് ആളുകളാണ് ഈ പോസ്റ്റു ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹൃദയം സ്പര്‍ശിയായ കുറിപ്പെന്നും ബോബി അച്ചന്‍ ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ടെന്നും നിരവധി പേര്‍ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തുന്നുണ്ട്. #{red->none->b-> പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# സ്നേഹം നിറഞ്ഞ ബോബിയച്ചന് , ആരെങ്കിലും ഈ എഴുത്ത് അങ്ങയെ കൊണ്ടുകാണിക്കും എന്നുറപ്പുള്ളതുകൊണ്ടാണ് എഴുതുന്നത്. ഇത് അങ്ങേയ്ക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നല്ല. എനിക്ക് വേണ്ടിയും എന്നെ ഫോളോ ചെയ്യുന്നവർക്കു വേണ്ടിക്കൂടിയാണ്. വളരെ അലസമായി ജീവിച്ചിരുന്ന, വ്യക്തമായ ലക്ഷ്യങ്ങളില്ലാതിരുന്ന, ഈശ്വരനെ അറിയാതിരുന്ന, ആത്മീയത സന്യാസികൾക്കു മാത്രം ചേരുന്ന ഒന്നാണെന്ന് കരുതിയിരുന്ന ഒരു പയ്യനായിരുന്നു ഞാൻ എന്റെ ഇരുപതുകളുടെ ആദ്യ പകുതിയിൽ. കൈമോശം വന്ന നന്മകളിലേയ്ക്ക്, കളഞ്ഞുപോയ നിഷ്കളങ്കതയിലേക്കു മറന്നുപോയ പ്രാര്ഥനകളിലേയ്ക്ക് തിരിച്ചുനടക്കാനുള്ള ക്ഷണമാണ് ആത്മീയത എന്ന് എന്നെ പഠിപ്പിച്ചത് അങ്ങ് എഴുതിയ പുസ്തകങ്ങളാണ്. കുമ്പസാരം വെറും ചടങ്ങായി മാത്രം കണ്ടിരുന്ന എന്നെ 'എല്ലാം ഏറ്റുപറയാനുള്ളിടവും , എല്ലാം പുതിയതായി തുടങ്ങാനുള്ള ക്ഷണവുമാണ് കുമ്പസാരക്കൂട്' എന്ന് പറഞ്ഞുതന്നത് അച്ചനാണ്‌. എണസ്റ്റ് ഹെമിങ്‌വേയ് എന്ന എഴുത്തുകാരനെ ദൈവത്തിന്റെ ചാരൻ എന്നാണ് വിളിക്കുന്നത് എന്ന് അങ്ങ് തന്നെയെഴുതിയ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. ഒന്നര വർഷം മുൻപ് എനിക്കുണ്ടായിരുന്നത് 2500 ഫേസ്ബുക് സുഹൃത്തുക്കൾ മാത്രമായിരുന്നു, ഇന്നത് മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്നു.ഇതിൽ 'follow' എന്നൊരു ബട്ടൺ ഉണ്ട്, 'പിൻതുടരുക' എന്നതാണ് അതിന്റെ അർഥം. പിൻതുടരുന്ന എല്ലാവരും സ്നേഹിക്കുന്നവരല്ല എന്നെനിക്കറിയാം, ഒരു മാനിനെ പിന്തുടരുന്ന സിംഹം സുഹൃത്തല്ല വേട്ടക്കാരനാണ്. ഞാൻ പറയുന്ന ചില കാര്യങ്ങളിൽ എന്തൊക്കയോ നന്മയുണ്ടെന്നാണ് പൊതുവെ ഒരു സംസാരം, ഞാൻ പറയുന്നതെല്ലാം അങ്ങ് പഠിപ്പിച്ചതിന്റെ റിഫ്ലക്ഷൻസ് മാത്രമാണ്. ഞാൻ അങ്ങയുടെ ചാരനാണ് ബോബിയച്ചാ. ഞാൻ പറയുന്ന കഥകൾ, ചിന്തിക്കുന്ന കാര്യങ്ങൾ,കാഴ്ചപ്പാടുകൾ എല്ലാം അങ്ങിൽ നിന്ന് എനിക്ക് ലഭിച്ചതാണ്. അങ്ങ് പിന്തുടരുന്ന 33 വയസുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞ കഥകളെ വാക്കുകളെ എനിക്ക് മനസ്സിലാകുന്ന രീതിയിൽ, ഇഷ്ട്ടപ്പെടുന്ന ഭാഷയിൽ അച്ചൻ പറഞ്ഞുതന്നപോലെ, ഞാൻ എന്നെ follow ചെയ്യുന്ന യുവജനത്തിന് വീഡിയോകളിലൂടെ അവർക്കിഷ്ട്ടപ്പെടുന്ന രീതിയിൽ പറഞ്ഞുകൊടുക്കുന്നുണ്ട്. കണ്ണ് നിറഞ്ഞു എന്നെ ഓഫീസിൽ കാണാൻ വരുന്ന അമ്മമാരുണ്ട്, നന്ദി പറഞ്ഞുകൊണ്ട് പെരുവഴിയിൽ വച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന യുവാക്കളുണ്ട്. ഒരിക്കൽ ഒരു പയ്യൻ ഓഫീസിൽ വന്ന് കൈകൾ കൂപ്പി നിന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യമുണ്ട് "ഡിപ്രെഷൻ ബാധിച്ചു കിടന്നപ്പോൾ ഞാൻ കഴിച്ച മരുന്നുകളേക്കാൾ ശക്തി ചേട്ടൻ ചെയ്യുന്ന വിഡിയോകൾക്കുണ്ട് ". അവൻ ഇറങ്ങിപ്പോയതിന് ശേഷം ഞങ്ങളുടെ ഓഫീസിലെ കോൺഫെറൻസ് റൂമിൽ ഞാൻ ഒരു കുഞ്ഞിനെക്കണക്ക് കരഞ്ഞിട്ടുണ്ട്, ഞാൻ കരഞ്ഞത് അവനെയോർത്തല്ല എന്നെയോർത്താണ്. എനിക്ക് എന്നെ കൈവിട്ടുപോയ നിമിഷങ്ങളിൽ ഞാൻ അങ്ങയുടെ വാക്കുകൾക്കു മുൻപിൽ കൈകൂപ്പി കരഞ്ഞത് ഓർത്തുപോയിട്ടാണ്. നന്മ വലിയൊരു ചങ്ങലയാണ്, തിന്മയേക്കാൾ ശക്തിയുള്ള, നീണ്ടു നിൽക്കുന്ന, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ചങ്ങല. അങ്ങാകുന്ന കണ്ണിയോട് ചേർന്ന് നിൽക്കുന്ന ഒരാളാണ് ഞാൻ. നവ മാധ്യമങ്ങളുടെ സഹായമുള്ളതുകൊണ്ട് എന്നെ ചേർന്ന് നന്മയുടെ ചങ്ങല കെട്ടിപ്പടുക്കുന്ന ഒരു പറ്റാം യുവാക്കളും യുവതികളുണ്ട്. എനിക്കൊരു പ്രാർത്ഥന മാത്രമേയുള്ളു, ഞാനാകുന്ന കണ്ണി പൊട്ടാതെ കാക്കണമേ ദൈവമേ എന്ന്. അച്ചൻ പറഞ്ഞുതന്ന പോലെ ഒരുപക്ഷെ 'പള്ളിമണി' ആകാനായിരിക്കും എന്റെ വിധി, അത് ശബ്ദമുണ്ടാക്കി ആളുകളെ മുഴുവൻ നന്മയുടെ ഉറവിടമായ പള്ളിയിലേക്ക് ആകർഷിക്കുന്നു പക്ഷെ പള്ളിമണിയുടെ സ്ഥാനം പള്ളിയ്ക്ക് പുറത്താണ്. ഞാനൊരു പള്ളിമണിയണച്ചാ, ശബ്ദമുണ്ടാക്കുന്നുണ്ട്, ആളുകളെ നന്മയിലേക്ക് ആകര്ഷിക്കുന്നുണ്ട് പക്ഷെ ഞാനിനിയും അകത്തോട്ട് പ്രവേശിച്ചിട്ടില്ല. കയറുപൊട്ടുന്ന വരെ അങ്ങ് പഠിപ്പിച്ചു തന്ന നല്ല പാഠങ്ങൾ ഉറക്കെ വിളിച്ചുപറയാൻ നിയോഗിക്കപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഞാൻ. അച്ചൻ പോലുമറിയാതെ ഒരു ചെറുപ്പക്കാരൻ നന്മയോട് കുറച്ച് അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അയാളിലൂടെ എന്തൊക്കയോ ചെറിയ മാറ്റങ്ങൾ മനുഷ്യരുടെ മനസ്സിൽ സംഭവിച്ചിട്ടുട്ടെങ്കിൽ അത് അങ്ങയുടെ വിജയം മാത്രമാണ്. ഞാൻ അങ്ങയുടെ ഒരു ഉപകരണം മാത്രമാണ്. അച്ചന്റെ എഴുത്തുകൾക്കായി ഞാൻ കാത്തിരിക്കുന്നു, അങ്ങയെ ഇനി നേരിൽ കാണുന്നത് വരെ കയറുപൊട്ടാതെ എന്നെ കാക്കണമേ എന്ന് ആ മരപ്പണിക്കാരനോട് ഞാനും പ്രാര്ഥിക്കുന്നുണ്ട്. സ്നേഹത്തോടെ, ജോസഫ് അന്നംക്കുട്ടി
Image: /content_image/SocialMedia/SocialMedia-2018-10-01-04:10:39.jpg
Keywords: വൈറല്‍, സമര്‍പ്പിത
Content: 8764
Category: 18
Sub Category:
Heading: മാര്‍ പവ്വത്തില്‍ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്; ഒക്ടോബര്‍ മൂന്നിന് പ്രഥമ പ്രദര്‍ശനം
Content: ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചു തയാറാക്കിയ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് ഡോക്യുമെന്ററി ഒക്ടോബര്‍ മൂന്നിന് പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി അപ്‌സര തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് ഒരു മണിക്കൂര്‍ പത്തു മിനിറ്റു ദൈര്‍ഘ്യമുണ്ട്. പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോളാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. മാര്‍ പവ്വത്തിലിന്റെ ബാല്യകാലം, സ്‌കൂള്‍ വിദ്യാഭ്യാസം, സെമിനാരിപഠനം, ഓക്‌സ്ഫഡിലെ പഠനം, പൗരോഹിത്യ ജീവിതം, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍, ചങ്ങനാശേരി ആര്‍ച്ച്ബിഷപ്, കെസിബിസി ചെയര്‍മാന്‍, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ ജീവിതം ചിത്രത്തില്‍ ഉണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്‍കിയ സംഭാവനകളും നിലപാടുകളോടുള്ള ദൃഢസമീപനവും ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്-ല്‍ പ്രതിഫലിക്കുന്നുണ്ട്. പരസ്യചിത്ര സംവിധായകനായ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഫോട്ടോഗ്രഫി നിര്‍വഹണം സാജന്‍ കളത്തിലാണ്. ചങ്ങനാശേരി അതിരൂപതയുടെ മാധ്യമ പഠനകേന്ദ്രമായ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ മീഡിയാ സ്റ്റുഡിയോയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം.
Image: /content_image/India/India-2018-10-01-04:45:59.jpg
Keywords: പവ്വത്തി