Contents
Displaying 8461-8470 of 26166 results.
Content:
8775
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ വൈദികരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം
Content: കാര: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കത്തോലിക്ക വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദികര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വൈദിക വധവും തട്ടികൊണ്ട് പോകലും തുടർച്ചയായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷൻ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്നതായും വ്യത്യസ്ഥ കോണുകളില്‍ നിന്നു അഭിപ്രായമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ നിരവധിയാണെന്നും വിശ്വാസി സമൂഹത്തിന്റെ നിലനിൽപ്പിന് രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ ആവശ്യമാണെന്നും സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് വൈദികനായ ഫാ. ഡൊണാൾഡ് സഗോറ പ്രതികരിച്ചു. ക്രൈസ്തവരും രാജ്യത്തെ പൗരന്മാരാണ് എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ആഫ്രിക്കൻ സഭയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പുരോഹിതർക്ക് സംരക്ഷണം നല്കാൻ സാധിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ നേതാക്കന്മാർ മൗനം വെടിഞ്ഞ് സമൂഹത്തിന് വേണ്ടി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദികരുടെ സുരക്ഷിതത്വം സംബന്ധിച്ച നടപടികൾ ആഫ്രിക്കൻ സഭയുടെ സമ്മേളനങ്ങളിൽ ചർച്ച ചെയ്യപ്പെടണമെന്നും അവരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ മിഷ്ണറി വൈദികനായ ഫാ. പിയർലുയിജി മക്കാലിയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഫ്രിക്കൻ രാജ്യമായ നൈജറിൽ സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രിയിലാണ് വൈദികനെ തട്ടികൊണ്ട് പോയത്. 15 ദിവസം പിന്നിട്ടിട്ടും വൈദികനെ കുറിച്ചു യാതൊരു വിവരങ്ങളും ലഭ്യമല്ല.
Image: /content_image/News/News-2018-10-02-11:55:47.jpg
Keywords: ആഫ്രിക്ക

8776
Category: 1
Sub Category:
Heading: ‘റോസറി ഓണ്‍ ദി കോസ്റ്റ്’; ജപമാല വിപ്ലവം വീണ്ടും ആവര്‍ത്തിക്കുവാന്‍ ഐറിഷ് ജനത
Content: ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷത്തെ ജപമാല കൂട്ടായ്മയുടെ വിജയ മാതൃക പിന്തുടര്‍ന്നു ഈ വര്‍ഷവും ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച് വന്‍ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഐറിഷ് ജനത ഒരുങ്ങുന്നു. ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ തന്നെയാണ് ഒക്ടോബര്‍ 7 ഞായറാഴ്ച ഇത്തവണയും ജപമാല യത്നം സംഘടിപ്പിക്കുന്നത്. ‘വിശ്വാസത്തിനും ജീവിതത്തിനും ജപമാല’ എന്ന ലക്ഷ്യത്തോടെ ആയിരകണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് രാജ്യത്തിന്റെ വിവിധ തീരദേശ മേഖലകള്‍, അതിര്‍ത്തികള്‍, പുണ്യസ്ഥലങ്ങള്‍ തുടങ്ങിയ നൂറിലധികം കേന്ദ്രങ്ങളില്‍ ഒന്നിക്കും. ബെല്‍ഫാസ്റ്റിലെ ടൈറ്റാനിക്ക് ക്വാര്‍ട്ടറിലെ വാട്ടേഴ്സ് എഡ്ജ്, ബാല്ലികാസ്സില്‍, കൊ ആന്‍ട്രിം, ലഫ് നീ തീരം, കൊ ഡൌണിലെ വാറന്‍ പോയിന്റ് മരീന, ഇനിഷോവെനിലെ ലിസ്ഫാന്നോന്‍, കൊ ഡൊനേഗാല്‍ തുടങ്ങിയവ ജപമാല കൂട്ടായ്മ നടക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. മുറിവേറ്റ രാഷ്ട്രങ്ങളുടെ സൗഖ്യത്തിനും, അവയെ വിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരുവാനും പരിശുദ്ധ ജപമാല രാജ്ഞിയുടെ ശക്തമായ മാധ്യസ്ഥം വഴി ഒരുമിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു. 'ക്രിസ്ത്യാനികളുടെ ഒരു വലിയ കൂട്ടായ്മ' എന്നാണ് എല്‍ഫിന്‍ രൂപതയുടെ മെത്രാന്‍ കെവിന്‍ ഡോരാന്‍ ജപമാല കൂട്ടായ്മയെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘റോസറി ഓണ്‍ ദി കോസ്റ്റ്’ ഒരു പ്രകടനമല്ല മറിച്ച്, ഒരു സമൂഹമെന്ന നിലയില്‍ ദൈവ വിശ്വാസത്തിന്റേയും, പരിശുദ്ധ ദൈവമാതാവിലുള്ള വിശ്വാസത്തിന്റേയും പ്രകടനമാണിതെന്നും മെത്രാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടത്തിയ ജപമാലയത്നത്തില്‍ പ്രതീക്ഷിച്ചതിലും പതിമടങ്ങ് ആളുകളാണ് എത്തിയത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Image: /content_image/News/News-2018-10-02-13:02:33.jpg
Keywords: ജപമാല

8777
Category: 1
Sub Category:
Heading: യുവജനങ്ങളെ കേന്ദ്രീകരിച്ച് മെത്രാന്മാരുടെ സിനഡിന് ഇന്ന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ഇന്ന്‍ വത്തിക്കാനില്‍ ആരംഭിക്കും. യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ് എന്നതാണു സിനഡിന്റെ ചര്‍ച്ചാവിഷയം. കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവരടക്കം മുന്നൂറോളം പേരാണു സിനഡില്‍ സംബന്ധിക്കുന്നത്. സിനഡില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 36 യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് സിനഡ് ആരംഭിക്കുക. മെത്രാന്മാരുടെ സിനഡു സമ്മേളനങ്ങളുടെ നടത്തിപ്പിനെയും സിനഡിന്‍റെ പൊതുകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് ഒരു പ്രബോധന രേഖ തിങ്കളാഴ്ച വത്തിക്കാനില്‍ പ്രകാശനം ചെയ്തിരിന്നു. മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ഡിസേറി, ഉപ സെക്രട്ടറി ബിഷപ്പ് ഫാബിയോ ഫബേനെയും ആണ് ഇതില്‍ ഒപ്പു വച്ചിരിക്കുന്നത്. ദൈവജനമഖിലത്തിനും സമൂഹത്തിനു മൊത്തത്തിനും കേന്ദ്രപ്രാധാന്യമുള്ള ഒരു സംഭവമാണെന്നും സിനഡിലെ പല സമ്മേളനങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്നിഹിതനാകുമെന്നു കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ഡിസേറി പറഞ്ഞു. 1965ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്മാരുടെ സിനഡിനു രൂപംകൊടുത്തശേഷം ഇതാദ്യമായി ചൈനയില്‍ നിന്നുള്ള രണ്ടു മെത്രാന്മാര്‍ സിനഡില്‍ സംബന്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മൂന്ന് കർദ്ദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുമാർ, അഞ്ച് മെത്രാന്മാർ, രണ്ട് വൈദികർ, ഒരു യുവാവും യുവതിയും എന്നിങ്ങനെ പതിനാല് പേരടങ്ങുന്നതാണ് ഭാരതത്തെ പ്രതിനിധീകരിച്ചുള്ള സിനഡിൽ പങ്കെടുക്കുന്ന സംഘം. യുവജനങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ടും, ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസും സാന്നിധ്യം അറിയിക്കും.
Image: /content_image/News/News-2018-10-03-05:28:29.jpg
Keywords: യുവജന

8778
Category: 18
Sub Category:
Heading: സമര്‍പ്പിത ജീവിതത്തോട് പൊരുത്തപ്പെടാനാകത്തവര്‍ പുറത്തു പോകുന്നത് ഉത്തമം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: ദൈവവിളി സ്വീകരിച്ച് പരിശീലനം നേടി വ്രതങ്ങള്‍ ഏറ്റെടുത്ത് സ്വയം സമര്‍പ്പിത ജീവിതത്തില്‍ പ്രവേശിച്ചവര്‍ ആ ജീവിതശൈലിയോടു പൊരുത്തപ്പെടാനാവാതെ വരുന്ന പക്ഷം പുറത്തുപോകുന്നതാണ് ഉത്തമമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അതേസമയം തങ്ങള്‍ അംഗമായിരിക്കുന്ന സഭയുടെയും അധികാരികളുടെയും അനുമതിയില്ലാതെ ഏതു വിധത്തിലുമുള്ള സമരങ്ങളിലും പ്രക്ഷോഭങ്ങളിലും വിവാദങ്ങളിലും പങ്കാളികളാകുന്നത് അനുവദിച്ചുകൂടായെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. സഭയുടെ ശത്രുക്കളും സഭയിലെ വിരുദ്ധ ചിന്താഗതിക്കാരും അസഹിഷ്ണരും നടത്തുന്ന ഇത്തരം സമരങ്ങളില്‍ പങ്കാളികളായി സഭയെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കും. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകട്ടെയെന്നും സഭയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. പ്രസഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, സാജു അലക്‌സ്, പ്രഫ. ജോയി മുപ്രപ്പള്ളി, ഡോ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, ബെന്നി ആന്റണി, ഫെസ്റ്റി മാന്പള്ളി, ജോര്‍ജ് കോയിക്കല്‍, തോമസ് പീടികയില്‍, ആന്റണി എല്‍ തൊമ്മാന, ദേവസ്യ കൊങ്ങോല, ബേബി പെരുമാലി, വര്‍ക്കി നിരപ്പേല്‍, ഡേവീസ് കെ.സി, ഫ്രാന്‍സിസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസുകുട്ടി മാടപ്പള്ളി, രാജീവ് കൊച്ചുപറന്പില്‍, തോമസ് ആന്റണി, ജോമി കൊച്ചുപറന്പില്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-10-03-06:21:05.jpg
Keywords: സമര്‍പ്പി

8779
Category: 18
Sub Category:
Heading: പ്രളയബാധിതര്‍ക്കു 25 കോടി രൂപയുടെ പദ്ധതിയുമായി തൃശൂര്‍ അതിരൂപത
Content: തൃശൂര്‍: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെ 25 കോടി രൂപയുടെ പദ്ധതിയുമായി തൃശൂര്‍ അതിരൂപത. ഇന്നലെ പ്രളയബാധിതര്‍ക്കു ഭവനം നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം തൃശൂര്‍ അതിരൂപത സര്‍ക്കാരിന് കൈമാറി. സ്ഥലം വിട്ടുനല്കുന്നതിനുള്ള സമ്മതപത്രം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി എ.സി. മൊയ്തീനാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപ സംഭാവനയും ഇതോടൊപ്പം കൈമാറി. ഇതിനു പുറമേ, 15 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അതിരൂപത ഇതുവരെ നല്‍കിക്കഴിഞ്ഞു. സന്യസ്തര്‍ അതിരൂപതയിലെ മനക്കൊടി, ചിറ്റാട്ടുകര, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് ഏക്കര്‍ സ്ഥലം വീടു നിര്‍മിക്കാന്‍ നല്‍കുന്നതിനും, തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലഭിക്കുന്ന വരുമാനം ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്നതിനും പുറമേയാണിതെന്ന് അതിരൂപത വക്താവ് ഫാ. നൈസന്‍ ഏലന്താനത്ത് അറിയിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, മേയര്‍ അജിത ജയരാജന്‍, പി.കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2018-10-03-07:33:47.jpg
Keywords: തൃശൂ

8780
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവര്‍ക്ക് സഹായം; മേല്‍നോട്ടത്തിനു പ്രത്യേക പ്രതിനിധിയെ നിയമിച്ച് അമേരിക്ക
Content: ഇര്‍ബില്‍: ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായ പദ്ധതികളുടെ മേല്‍നോട്ട ചുമതല യുഎസ് എയിഡ് (USAID) അഡ്മിനിസ്ട്രേറ്ററെ പ്രത്യേകം ഭരമേല്‍പ്പിച്ച് അമേരിക്ക. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് മാര്‍ക്ക് ഗ്രീന്‍ എന്ന പ്രതിനിധിയെ ഭരണകൂടം നിയമിച്ചത്. ഇതോടെ ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കുമുള്ള സഹായങ്ങള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും വിതരണം ചെയ്യുക. ക്രിസ്ത്യന്‍ സഭകളുമായി സഹകരിച്ച് ഇറാഖിലെ ഭവനരഹിതരായ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം കൃത്യസമയത്ത് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രതിനിധിയെ നിയമിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ പുനരുദ്ധാരണത്തിനായി ഇതുവരെ ഏതാണ്ട് ഒന്നര കോടിയോളം ഡോളര്‍ അമേരിക്ക ചിലവഴിച്ചിട്ടുണ്ടെന്നും, വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും, സ്വന്തം ദേശത്തേക്ക് തിരികെ പോകുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്ക അഭയം നല്‍കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് ഇറാഖിലെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക്, മാര്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. യുഎസ് എയിഡ് മിഡില്‍ ഈസ്റ്റിന്റെ മുതിര്‍ന്ന ഉപദേശകനാകുന്നതിനു മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റേബിലൈസേഷന്‍ ആന്‍ഡ് ട്രാന്‍സിഷന്റെ പ്രസിഡന്റ് പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇറാഖിലെ ക്രിസ്ത്യന്‍ നേതൃത്വവുമായി അമേരിക്കന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം എര്‍ബിലിലെ യു.എസ് കോണ്‍സുലേറ്റ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അമേരിക്കയും ഐക്യരാഷ്ട്ര സഭയും യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ഈ നടപടി പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് വെറും 2,50,000 ത്തോളം ക്രിസ്ത്യാനികള്‍ മാത്രമാണ് ഇറാഖിലുള്ളത്. 2002-ല്‍ ഈ സംഖ്യ 8,00,000മായിരുന്നു. അതേസമയം ക്രിസ്ത്യന്‍ അനുകൂല നിലപാടാണ് ട്രംപ് കൈകൊള്ളുന്നതെങ്കിലും ഈ വര്‍ഷം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള വെറും 23 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശിക്കുവാന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളൂ.
Image: /content_image/News/News-2018-10-03-08:08:19.jpg
Keywords: ഇറാഖ

8781
Category: 9
Sub Category:
Heading: ഒക്ടോബറില്‍ തിരുസഭയ്ക്കായി ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി മരിയന്‍ മിനിസ്ട്രി
Content: പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സവിശേഷമായ ഒരു യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മരിയന്‍ മിനസ്ട്രി. ഒക്ടോബര്‍ മാസം മുഴുവന്‍ പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കാന്‍ മരിയന്‍ മിനിസ്ട്രി എല്ലാ കത്തോലിക്കാ വിശ്വാസികളെയും ആഹ്വാനം ചെയ്തിരിക്കുന്നു. കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ മാതാവിന്റെ ശക്തമായ സംരക്ഷണം നേടുന്നതിനാണ് ഈ മാസം വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകുയം ചെയ്യുന്നതെന്ന് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് പറഞ്ഞു. 'പ്രാര്‍ത്ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല' (മര്‍ക്കോസ് 9: 29) എന്ന യേശുവിന്റെ വചനങ്ങളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് ആധാരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മാസത്തില്‍ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് തിരുസഭയുടെ നന്മയ്ക്കായി ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും ഒരു നന്മ നിറഞ്ഞ മറിയമേ എന്ന ജപവും ഒരു ത്രിത്വസ്തുതിയും ചൊല്ലണം. ഓരോരുത്തരുത്തര്‍ക്കും ലഭിക്കുന്ന ആത്മപ്രചോദനം അനുസരിച്ച് എത്ര തവണ വേണമെങ്കിലും പ്രാര്‍ത്ഥന ചൊല്ലുകയും ഉപവസിക്കുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.mariantimesworld.org.
Image: /content_image/Events/Events-2018-10-03-09:53:51.jpg
Keywords: മരിയ

8782
Category: 1
Sub Category:
Heading: കുമ്പസാരം വെളിപ്പെടുത്തുവാന്‍ സമ്മര്‍ദ്ധം ഉയര്‍ത്തി ടാസ്മാനിയ; വെളിപ്പെടുത്തില്ലെന്ന് സഭ
Content: ഹോബാര്‍ട്ട്: തെക്കന്‍ ഓസ്ട്രേലിയയുടെയും, ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയുടെയും ചുവടുപിടിച്ച് കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ സമ്മര്‍ദ്ധവുമായി ടാസ്മാനിയ. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ക്രിമിനല്‍ കുറ്റമാക്കുവാനാണ് ഒരുങ്ങുന്നത്. ഇതില്‍ വീഴ്ചവരുത്തുന്ന കത്തോലിക്കാ പുരോഹിതര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച കരടു നിയമം സര്‍ക്കാര്‍ മുന്നോട്ട് വെച്ച് കഴിഞ്ഞു. കുമ്പസാരത്തിനിടയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ വെളിപ്പെട്ടാല്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു. ഇതില്‍ വീഴ്ചവരുത്തുന്ന പക്ഷം അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കത്തോലിക്ക വിശ്വാസികളുടെയും പ്രതിഷേധത്തിന് കാരണമായ നീക്കത്തിനെതിരെ തലസ്ഥാനമായ ഹോബാര്‍ട്ടിലെ മെത്രാപ്പോലീത്തയായ ജൂലിയന്‍ പോര്‍ട്ടെയൂസ് രംഗത്ത് എത്തികഴിഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആരുംതന്നെ ഇത് വെളിപ്പെടുത്തുകയില്ലെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് റോയല്‍ കമ്മീഷന്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുവാന്‍ വേണ്ട 409 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ചുള്ള കമ്മീഷന്റെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും ഓസ്ട്രേലിയയിലെ മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ പുരോഹിതര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സര്‍ക്കാര്‍ നീക്കത്തെ വിവിധ മേഖലയിലുള്ളവര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയുടെ നിയമസഭാംഗമായ ആന്‍ഡ്ര്യൂ വാള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിന് പകരം ജയിലില്‍ പോകാന്‍ സന്നദ്ധരാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നിരവധി കത്തോലിക്കാ പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ വിക്ടോറിയയിലെ അറ്റോര്‍ണി ജനറല്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന റോയല്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തള്ളികളയുകയുണ്ടായി. എന്നാല്‍ ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി കഴിഞ്ഞ ജൂണില്‍ ഈ നിയമം പാസാക്കുകയായിരിന്നു. നിയമം പാസ്സാക്കപ്പെടുകയാണെങ്കില്‍ റോയല്‍ കമ്മീഷന്റെ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് നിയമഭേദഗതി വരുത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ സംസ്ഥാനമായി മാറും ടാസ്മാനിയ.
Image: /content_image/News/News-2018-10-03-10:27:15.jpg
Keywords: കുമ്പസാര

8783
Category: 1
Sub Category:
Heading: ആഗോള സുവിശേഷവത്കരണത്തിന് മെക്സിക്കൻ മിഷ്ണറിമാരുടെ സംഭാവന മഹനീയം
Content: മെക്സിക്കോ സിറ്റി: ആഗോള സുവിശേഷവത്കരണത്തിന് മെക്സിക്കന്‍ മിഷ്ണറിമാര്‍ നല്‍കുന്ന സംഭാവനയെ വാഴ്ത്തി, ജനതകളുടെ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് പ്രസിഡന്റുമായ മോൺ.ഗിയംപിയട്രോ ദാൽ ടോസോ. മെക്സിക്കൻ മിഷ്ണറിമാരായ വൈദികരും സന്യസ്തരും അല്‍മായരും തങ്ങളുടെ മാതൃരാജ്യം ഉപേക്ഷിച്ച് ലോകമെങ്ങും സുവിശേഷ പ്രഘോഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷന്‍ എന്നു പറയുന്നതു ഭൂതകാലമല്ല, ഇപ്പോഴുള്ള അവസ്ഥയാണ്. മാമ്മോദീസയിലേക്കുള്ള വിളിയാണത്. ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ ദൗത്യമാണത്. സഭ തന്നെ ഒരു മിഷ്ണറിയാണെന്നു ഫ്രാൻസിസ് പാപ്പ നിരവധി തവണ ഉദ്ഘോഷിച്ചിട്ടുണ്ട്. അടുത്ത ഒക്ടോബറില്‍ പ്രത്യേക പ്രാധാന്യത്തോടെ മിഷ്ണറി മാസമായി ആചരിക്കണമെന്നാണ് പാപ്പയുടെ ആഹ്വാനം. മെക്സിക്കൻ സഭ 2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ സന്ദര്‍ശനമെന്നും മോൺ.ഗിയംപിയട്രോ പറഞ്ഞു. മിഷ്ണറി മാസാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ മെക്സിക്കോയില്‍ നടക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. മിഷ്ണറി ദൌത്യത്തിനിടെയാണ് മിക്ക വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് അനേകരാണ് മിഷ്ണറി ശുശ്രൂഷകളില്‍ ഭാഗഭാക്കാകുന്നത്.
Image: /content_image/News/News-2018-10-03-12:24:59.jpg
Keywords: മെക്സി

8784
Category: 24
Sub Category:
Heading: തിരുസഭക്കു ഇത് അഗ്നിശുദ്ധിയുടെ സമയം; ഒരു വൈദികന്റെ ആശങ്കയും പ്രതീക്ഷയും
Content: സമർപ്പിത ജീവിതങ്ങൾ പീഠത്തിലുയർത്തിയ വിളക്കാണ്, സമർപ്പിത ആലയങ്ങൾ വിശുദ്ധിയുടെ കൂടാരങ്ങളാണ് എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. മണിക്കൂറുകൾക്കുള്ളിൽ കേട്ടാലറയ്ക്കുന്ന അസഭ്യ വർഷങ്ങളും ആയി ഒരുപിടി ആളുകൾ കമൻറ് ബോക്സിലെത്തി. പ്രിയപ്പെട്ടവർ പലരും നിർബന്ധപൂർവം പറഞ്ഞപ്പോൾ പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു. പിറ്റേന്ന് വൈദികരുടെ വാർഷിക ധ്യാനം ആരംഭിച്ചു. ധ്യാനം കഴിഞ്ഞ് ഒത്തിരി ഭാരപ്പെട്ട മനസ്സുമായിട്ടാണ് ഇടവകയിലേക്ക് എത്തിയത്. ഇന്നലെ വരെ എന്നെ ഒരുപാട് സ്നേഹിച്ചിരുന്ന എൻറെ സ്വന്തം ജനം വൈദിക ജീവിതത്തെ വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിയോ? സോഷ്യൽമീഡിയയിലും ദൃശ്യമാധ്യമങ്ങളിലും സഭയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ എന്നരീതിയിലുള്ള വാർത്തകളും ചർച്ചകളും കൊഴുക്കുന്നു. എവിടെ നോക്കിയാലും സഭയെ തെറി പറയുന്ന അവസ്ഥ. രണ്ടുദിവസം കഴിഞ്ഞാൽ ഇടവകയിൽ ധ്യാനം ആരംഭിക്കുകയാണ്. ജനങ്ങൾ ഇതുപോലെ സഭയെ വെറുത്താൽ ധ്യാനത്തിന് ആളുണ്ടാകുമോ? ഒരുവേള ധ്യാനം എന്തെങ്കിലും കാരണം പറഞ്ഞ് മാറ്റിവെച്ചാലോ എന്നുപോലും ഞാൻ ഓർത്തു. എന്തായാലും ഇടവകയുടെ പൾസ് അറിയാം എന്നുകരുതി ബാഗ് ഒക്കെ വച്ച് ബൈക്കുമെടുത്ത് വെറുതെ ഇടവകയിലൂടെ കറങ്ങാൻ പോയി. രണ്ടുമൂന്ന് ദിവസം ഇടവകയിൽ മാറി നിൽക്കേണ്ടി വന്നാൽ വരുമ്പോഴെ ചെയ്യുന്ന കാര്യമാണ് അത്. പക്ഷെ എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല. ഇന്നലെവരെ കണ്ടതുപോലെ തന്നെ ആളുകൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. പിറ്റേദിവസത്തെ കുർബാനയ്ക്കും കുമ്പസാരത്തിനും ഒന്നും ആളുകളുടെ കുറവ് തോന്നിയില്ല. സാധാരണ വരുന്നതിനേക്കാൾ ആളുകളും ധ്യാനത്തിന് വന്നു. തമ്പുരാൻറെ മുമ്പിൽ സഭയ്ക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. ദൈവം തന്നെ ഒരു തോന്നൽ മനസ്സിൽ കൊണ്ടു വന്നു. തിരുസഭയെയും വൈദികരേയും സമർപ്പിതരും ജനങ്ങൾ വെറുക്കുന്നില്ല. വെറുക്കുകയുമില്ല. സഭയെ സ്നേഹിക്കുന്ന നാനാജാതി മതസ്ഥരായ ആളുകൾ പഴയതുപോലെതന്നെ സഭയെ ഇഷ്ടപ്പെടുന്നുണ്ട്. ചില അസ്വസ്ഥതകൾ ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. അതിനെ അതിജീവിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വവും. സോഷ്യൽ മീഡിയയിൽ സഭയുടെ പിന്നാലെ നടന്ന് പൊങ്കാലയിടുന്ന ആളുകളൊക്കെ എല്ലാകാലത്തും സഭാവിരുദ്ധർ തന്നെയായിരുന്നു. ഉള്ളിലുള്ള സഭാവിരുദ്ധ മനോഭാവങ്ങൾ അനുകൂലമായ സാഹചര്യത്തിൽ പുറത്തുചാടി എന്നേയുള്ളു. വെറുതെ ഒരു കൗതുകത്തിന് സഭാ വിരുദ്ധതയുടെ പോസ്റ്റുകൾ ഇടുന്ന ആളുകളുടെ ഫേസ്ബുക്ക് ഹിസ്റ്ററിയിലൂടെ കടന്നു പോയി.പണ്ടും ഇത് തന്നെയാണ് അവർ ചെയ്തിട്ടുള്ളൂ. കത്തോലിക്കാ സഭയുടെ നിലനിൽപ്പും സമൂഹത്തിലുള്ള സ്വീകാര്യതയും പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അത്തരം ആളുകളാണ് സംഘംചേർന്ന് സഭയെ ആക്രമിക്കാൻ എത്തുക. സഭയുടെ നന്മ അനുഭവിക്കുന്നവർ തന്നെ ചിലപ്പോൾ ഇത്തരക്കാരുടെ കയ്യിലെ ഉപകരണങ്ങളായി മാറിയെന്നും വരാം. സോഷ്യൽ മീഡിയയിൽ പലരും മുഖം ഇല്ലാത്തവരാണ് അശ്ലീല പ്രയോഗങ്ങളും ചീത്ത വിളികളുമായി എത്തുക. ഉള്ളിൽ എവിടെയോ മറച്ചു വച്ചിരിക്കുന്ന തിന്മയുടെ വാളുകൾ അറിയാതെ പുറത്തുവരുന്നു എന്ന് മാത്രം. അശ്ലീല പ്രയോഗങ്ങളും ചീത്ത വിളികളുമായി ചർച്ചകളെ നേരിടുമ്പോൾ പലപ്പോഴും നമുക്ക് ഉത്തരം പറയാൻ കഴിയില്ല. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നത് തന്നെ കാരണം. യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ഫ്രീമേസൺ ഗ്രൂപ്പുകാരുടെയും കയ്യിലെ ഉപകരണങ്ങളായി സഭയുടെ മക്കൾ മാറിയ വേദനാജനകമായ രംഗവും നമ്മൾ കണ്ടു. ഒരുപക്ഷേ ക്രിസ്തുവിൻറെ മൗതിക ശരീരം ഏറ്റവുമധികം വേദനിച്ചതും ഇത്തരം ചില കാര്യങ്ങൾ കണ്ടതുകൊണ്ടാവാം. സഭയെ സംബന്ധിച്ച് തിരിച്ചുവരവിന് സമയം ആയി മാറണം, ഒരു അഗ്നിശുദ്ധിയുടെ സമയം. ഒരേസമയം ദൈവത്തിങ്കലേക്കും മനുഷ്യനിലേക്കും കുറേക്കൂടി വളരുവാൻ നമുക്കാകണം. പുരോഹിതരുടെയും സമർപ്പിതരുടെയും ആത്മബലം തകർത്ത് കേവലം പൂജാരിമാർ മാത്രം ആക്കിത്തീർക്കുക എന്ന വ്യക്തമായ അജണ്ടയോടെ കൂടിയാണ് സഭയുടെ ശത്രുക്കൾ പ്രവർത്തിക്കുന്നത്. യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയുക എന്നുള്ളതാണ് സഭ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ പ്രശ്നം. വൈദിക ജീവിതത്തെയും സമർപ്പിത ജീവിതത്തെയും ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്ന് വരുത്തിതീർക്കാൻ വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന, നാനാജാതിമതസ്ഥരായ ആളുകളുമായി അടുത്ത് ഇടപെടുന്ന ഒരു പുരോഹിതനാണ് ഞാൻ. മനുഷ്യബന്ധങ്ങളിൽ ജാതിയും മതവും ഒരിക്കലും തടസ്സമാകാറുമില്ല. സഭയ്ക്കെതിരേ ഇത്തരം സംഘടിതമായ ശ്രമങ്ങൾ നടന്നു കൊണ്ടിരുന്ന സമയത്തും സമൂഹത്തിലെ വിവിധ ശ്രേണികളും ആയി ഇടപെടേണ്ടി വന്നപ്പോൾ എനിക്ക് ഒരു അവഗണനയും തോന്നിയില്ല. ആകപ്പാടെ സഭയുടെ ശത്രുക്കളെ അധികവും കണ്ടുമുട്ടിയത് സോഷ്യൽ മീഡിയയിൽ ആണ്. അത്തരം ചില ആളുകളുടെ ജീവിതങ്ങളെക്കുറിച്ച് വെറുതേ ഒന്ന് അന്വേഷിച്ചു പലരും മുഖമില്ലാത്തവർ തന്നെയാണ്. സോഷ്യൽമീഡിയയിൽ സഭയുടെ ശത്രുക്കളായി മാറിയവർ മൂന്നുതരത്തിലാണ് എന്ന് എനിക്ക് തോന്നുന്നു. തങ്ങൾ കഠിനമായി വെറുക്കുന്ന സഭ എങ്ങനെയും തകരണം ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ആദ്യത്തേത്. അവിടെ നിരീശ്വരവാദികൾ ഉണ്ട്, വർഗീയ വാദികൾ ഉണ്ട്, സാത്താൻ ആരാധകർ ഉണ്ട്, സഭയ്ക്കുള്ളിൽ നിന്ന് സഭയെ വെറുക്കുന്നവരുടെ കൂട്ടായ്മയുണ്ട്, അറിവില്ലായ്മകൊണ്ട് സഭയെ കുറ്റം പറഞ്ഞവരുണ്ട് മാധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരുന്നത് എല്ലാം സത്യമാണെന്നു കരുതി സമർപ്പിത ജീവിതവും പൗരോഹിത ജീവിതവും എന്താണെന്ന് യാതൊരു ധാരണയുമില്ലാതെ വെറുതെ പ്രതികരിച്ചവർ ധാരാളമുണ്ട്. നേർച്ച നേർന്നാണ് മഠത്തിൽ പോകുന്നതെന്നും, അവിടെ മുഴുവൻ പീഡനങ്ങളുടെ ചങ്ങലകൾ ആണെന്നുമൊക്കെ വെറുതെ തെറ്റിധരിച്ച പാവങ്ങൾ. മൂന്നാമതൊരു കൂട്ടർ വെറുതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയവരാണ് .അവരെ സംബന്ധിച്ച് എന്തിനെക്കുറിച്ചെങ്കിലും എന്തെങ്കിലും അഭിപ്രായം പറയണം .ഒഴുക്കിനൊത്ത് നീന്തുക എന്ന് പറയുന്നതുപോലെ ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഗണത്തെ വളരെ സഹതാപത്തോടെ കൂടി മാത്രമേ നമുക്കു നോക്കിക്കാണാനാവു. കത്തോലിക്കാസഭയ്ക്ക് ഏതാനും മാധ്യമവാർത്തകളുടെ പിൻബലം അല്ല ഉള്ളത്. ഈ നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം സഭയ്ക്കുണ്ട്. ആരൊക്കെ എതിരായി വന്നാലും ആ ബന്ധം ഒന്നും ഒരിക്കലും തകരില്ല. ഒരുപാട് വൈദികരുടെയും സമർപ്പിതരുടെ യും ജീവിതം ബലി നൽകിയതിന് ദൈവം ചാർത്തിയ അടയാളങ്ങളാണ് ആ ബന്ധം. ഇന്നോളം ചെയ്ത നന്മകൾ പകർന്ന വിശ്വാസങ്ങൾ, നൽകിയ സ്വാന്തനങ്ങൾ... ഒന്നും ഒരു നിമിഷംകൊണ്ട് ചീട്ടുകൊട്ടാരംപോലെ മറിഞ്ഞുവീഴും എന്ന് ആരും വ്യാമോഹിക്കേണ്ട. ക്രിസ്തുവിൻറെ രക്തം വിലയായി കൊടുത്ത് സ്വന്തമാക്കിയ വ്യക്തിത്വമാണ് സഭയുടെ വ്യക്തിത്വം. അത് ചീട്ടുകൊട്ടാരംപോലെ തകർന്നു വീഴില്ല. സഭയെ സംബന്ധിച്ച് ജനങ്ങളിലേക്ക് അല്പം കൂട്ടി ഇറങ്ങിച്ചെല്ലാനുള്ള സമയമാണിത്. വൈദീകരും സമർപ്പിതരും സമൂഹത്തിൻറെ മുഖ്യധാരയിൽനിന്ന് മാറിനിൽക്കാനുള്ള പ്രലോഭനം അനുഭവിക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ നന്മ ജനം അംഗീകരിക്കുമോ എന്ന ഭയം ചിലപ്പോഴെങ്കിലും ഉണ്ടാകാം. എന്നാൽ നന്മയുടെ പക്ഷം ചേർന്ന് നമ്മളെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിർവരമ്പുകളെ ഭേദിച്ച് നന്മയുടെ പ്രവാചകരായി ഇവിടെ ഉണ്ടാകണം. ആഴത്തിലേക്ക് നീക്കി വല ഇറക്കുവാൻ പറഞ്ഞ ക്രിസ്തു നാഥന്റ ഹൃദയ സ്പന്ദനങ്ങൾ അറിഞ്ഞ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ, ക്രിസ്തുവിൻറെ യഥാർത്ഥ സാക്ഷികളായി മാറുവാൻ നമുക്കാകട്ടെ. സഭയാണ് ഏറ്റവും വലുത് എന്നൊരു ബോധം എല്ലാ പ്രവർത്തികളിലും ഉണ്ടാകട്ടെ. ദൈവവും ദൈവജനവും ആയുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് മറക്കരുത്. പുരോഹിത സന്യാസ ജീവിതങ്ങൾ ദൈവജനത്തിനുമുന്നിൽ ക്രിസ്തുവിൻറെ സാക്ഷികളാകാൻ ഉള്ള ജീവിതങ്ങളാണ് അതിനപ്പുറത്തേക്ക് മറ്റൊരു ലക്ഷ്യങ്ങളിലേക്ക് നാം പോകുന്നെങ്കിൽ തിരികെ വരാനുള്ള വിളി കൂടിയായി കാലത്തിൻറെ അടയാളങ്ങളെ വായിക്കാം. സഭയിൽ എവിടെയെങ്കിലുമൊക്കെ വിഭജനത്തിൻറെ സ്വരങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ക്രിസ്തുവിൻറെ തിരുചോരയാൽ സൗഖ്യമാകട്ടെ. (ലേഖകനായ ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് കോതമംഗലം രൂപതയിലെ വൈദികനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്)
Image: /content_image/SocialMedia/SocialMedia-2018-10-03-13:37:48.jpg
Keywords: സന്യസ്ഥ, സമര്‍