Contents
Displaying 8501-8510 of 25180 results.
Content:
8815
Category: 24
Sub Category:
Heading: ഈശോയിലേക്കുള്ള ചാലക ശക്തിയായ പരിശുദ്ധ അമ്മ
Content: വീണ്ടും ഒക്ടോബർ .... ജപമാലയുടെ പുണ്യം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംവേദനം ചെയ്യപ്പെടുന്ന പുണ്യം നിറഞ്ഞ ദിനങ്ങൾ. വിശുദ്ധിയുടെയും നിർമലത യുടെയും പുണ്യം നിറഞ്ഞ കാലഘട്ടം. പരിശുദ്ധ അമ്മയുടെ അപദാനങ്ങൾ ആയിരങ്ങൾ പ്രകീർത്തിക്കുന്ന പവിത്രമായ ദിനങ്ങൾ. പരിശുദ്ധ ജപമാലയും ആയി മാതൃ സന്നിധിയിൽ ഇരിക്കുമ്പോൾ അമ്മയെ കുറിച്ചുള്ള ഓർമകൾ ഹൃദയത്തിൽ താളമിട്ടു തുടങ്ങി. പരിശുദ്ധ അമ്മ വിശുദ്ധമായ ഒരു ഓർമ്മയല്ല മറിച്ച് വിശുദ്ധിയുടെ ജീവ രൂപമാണ്. ജീവിതത്തിൻറെ ലളിതവും കഠിനവുമായ എല്ലാ മുഖങ്ങളിലും പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്ന ചെറുപ്പകാലം മുതലേ പരിശുദ്ധ അമ്മയ്ക്കൊപ്പം ജീവിതം ക്രമീകരിക്കാൻ ദൈവം കൃപ നൽകിയിരുന്നു. പരിശുദ്ധ അമ്മ കൂടെയുണ്ടെങ്കിൽ ശാന്തമായ ഒരു ഇളം കാറ്റുപോലെ ജീവിതം കടന്നുപോകും. അമ്മയുടെ സാന്നിധ്യവും കരുതലും യുവജനങ്ങൾക്ക് എന്നും ആവശ്യമാണ്. കാലം കരുതി വച്ചിരിക്കുന്ന തിന്മയുടെ സ്പർശനങ്ങൾ ക്ക് മുമ്പിൽ പതറാതെ ദൈവത്തിൻറെ സ്വപ്നങ്ങൾക്കൊപ്പം ചലിക്കാൻ ആകണമെങ്കിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം കൂടിയേ തീരൂ. പരിശുദ്ധ അമ്മയുടെ സാന്നിധ്യമില്ലാതെ വിശുദ്ധിയുടെ സ്പർശനം ലഭിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. യുവജനങ്ങളുടെ പാതകൾ ഇടറാതെ വിശുദ്ധിയുടെ മാർഗ്ഗത്തിലൂടെയുള്ള പ്രയാണം പൂർത്തിയാക്കാൻ പരിശുദ്ധ അമ്മയുടെ നിരന്തര സാന്നിധ്യം കൂടെയുണ്ടാകണം. എന്നെ സംബന്ധിച്ച് ഈശോയിലേക്കുള്ള ചാലക ശക്തിയാണ് പരിശുദ്ധ അമ്മ. ഈശോയുമായുള്ള ബന്ധം നിരന്തരം സൂക്ഷിക്കുവാനും പ്രാർത്ഥിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ ഈശോയിലേക്ക് ചേർത്ത് നിർത്തുവാനും പരിശുദ്ധ അമ്മ ഏറെ സഹായിക്കുന്നുണ്ട്. പുതിയ തലമുറയിൽ ഈശോയിൽ കേന്ദ്രീകൃതമായി വളരണമെങ്കിൽ പരിശുദ്ധ അമ്മയുടെ നിരന്തരമായ സാന്നിധ്യവും സംരക്ഷണവും അനുഭവിക്കാൻ കഴിയണം. ഒറ്റയ്ക്കുള്ള യാത്രകളിലെ പ്രാർത്ഥന അമ്മയെ ഒത്തിരി പ്രിയപ്പെട്ടതാക്കി .എത്രയും ദയയുള്ള മാതാവേ... എന്ന പ്രാർത്ഥന ചൊല്ലി കുറേ യാത്ര ചെയ്തിട്ടുണ്ട് .ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു എന്നു മാത്രമല്ല ജീവിതത്തിൽ എന്തൊക്കെയോ ഉള്ളിൽ നിറയ്ക്കാനും കഴിഞ്ഞു എന്നുള്ളത് ഈ പ്രാർത്ഥനയുടെ മഹത്വം. ഒറ്റയ്ക്കുള്ള പ്രാർത്ഥനകൾ ദൈവത്തിങ്കലേക്ക് കൂടുതൽ അടുപ്പിക്കും എന്ന് തോന്നുന്നു. ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നിയാൽ ഒറ്റയ്ക്കാണ് തോന്നൽ പോലും മാറിപ്പോകും. ജീവിതത്തിൻറെ പ്രലോഭനങ്ങളിൽ കാപ്പ ക്കുള്ളിൽ ഒളിപ്പിക്കുന്ന സ്നേഹമാണ് പരിശുദ്ധ അമ്മ. ശരീരവും മനസ്സും നിർമ്മലവും വിശുദ്ധമായി കാത്തുസൂക്ഷിക്കുവാനുള്ള കൃപ തരണമേയെന്ന് ഈശോയോട് പ്രാർത്ഥിക്കണമേ എന്ന് അമ്മയോട് നമ്മൾ നിരന്തരം പ്രാർത്ഥിക്കണം. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് അത്തരമൊരു ശീലം വളർത്തിയെടുക്കുന്നത് തീർച്ചയായും നല്ലതാണ്. ധാരാളം വിശ്വാസ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ കൂടിത്തന്നെയാണ് ഇന്നത്തെ യുവത്വം കടന്നു പോകുന്നത് ആത്മീയമായും ഭൗതികമായും കുറെയേറെ വെല്ലുവിളികൾ .കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അഭിമുഖീകരിക്കുവാൻ കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥമായ വിശ്വാസജീവിതത്തെ ഹൃദയത്തിൽ ഏറ്റു വാങ്ങാൻ സാധിക്കുകയുള്ളൂ. പരിശുദ്ധ അമ്മ ഒരു പാഠശാലയാണ് ക്രൈസ്തവ വിശ്വാസം അതിൻറെ പൂർണ്ണതയിൽ പരിശീലിപ്പിക്കുന്ന അനുഭവത്തിന്റെ രുചിയുള്ള പാഠശാല. കാലത്തിന്റെ കുത്തൊഴുക്കിൽ വിശ്വാസം ഹോമിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വിശ്വാസ തീഷ്ണതയോടെ കത്തുന്ന ഹൃദയവുമായി വിശ്വാസം ജീവിക്കാൻ കുരിശുമരണത്തോളം സ്വപുത്രനെ അനുഗമിച്ച പരിശുദ്ധ അമ്മയാണ് നമുക്ക് മുമ്പിൽ പ്രകാശഗോപുരമായി മാറുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ വിശ്വാസത്തിൻറെ പ്രകാശഗോപുരം ആണ് പരിശുദ്ധ കന്യകാമറിയം. ജപമാല മാസം അമ്മയോടൊപ്പം വിശുദ്ധിയിലേക്ക് വളരാനുള്ള കാലമാണ് ജീവിതത്തിലെ സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും ഒക്കെ പരിശുദ്ധ അമ്മയോടൊത്ത് അനുഭവിക്കുവാൻ വേണ്ടി തിരുസഭ മാറ്റിവച്ചിരിക്കുന്ന കാലഘട്ടം വിശുദ്ധിയുടെ പരിമളം പരത്തുന്ന റോസാപ്പൂക്കൾ പുണ്യ നാളുകളിൽ വിരിയട്ടെ പരിശുദ്ധ അമ്മയുടെ കൃപയുള്ള മക്കൾ ആക്കി അമ്മ തന്നെ നമ്മളെ രൂപാന്തരപ്പെടുത്തി ഈശോയ്ക്ക് സമർപ്പിക്കട്ടെ. - സോന ജേക്കബ് (പൂയംകുട്ടി ഇടവകാംഗമായ ലേഖിക പാലാ അൽഫോൻസാ കോളേജിലെ ചരിത്ര വിദ്യാർത്ഥിനിയാണ്)
Image: /content_image/SocialMedia/SocialMedia-2018-10-08-05:31:48.jpg
Keywords: മാതാവ, അമ്മ

8816
Category: 1
Sub Category:
Heading: മിഷ്ണറി വർഷത്തിന് മെക്സിക്കോയിൽ ആരംഭം
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ മിഷ്ണറി വർഷത്തിന് ആരംഭം. കാവൽ മാലാഖമാരുടെ തിരുനാൾ ദിനമായ ഒക്ടോബർ രണ്ടിന് മിഷ്ണറി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദിവ്യബലിയിൽ, ജനതകളുടെ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് പ്രസിഡന്റുമായ മോൺ.ഗിയംപിയട്രോ ദാൽ ടോസോ മുഖ്യകാർമ്മികത്വം വഹിച്ചു. സാന്ത മരിയ ഡേ ഗുദാൽ പെ ബസിലിക്ക ദേവാലയത്തിൽ സന്ദേശം നല്‍കിയ അദ്ദേഹം, സഭയുടെ മിഷ്ണറി ദൗത്യത്തെയാണ് തന്റെ പ്രസംഗത്തില്‍ ഉടനീളം പരാമര്‍ശിച്ചത്. ക്രിസ്തു മരണമടഞ്ഞതും ഉത്ഥാനം ചെയ്തതും ലോകത്തിലെ ഓരോ മനുഷ്യരെയും പാപത്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനാണ്. പ്രലോഭനങ്ങളെ അതിജീവിക്കാൻ ഓരോ മനുഷ്യർക്കും കാവൽ മാലാഖയുടെ സംരക്ഷണമുണ്ട്. നന്മയുടെ പാത തിരഞ്ഞെടുക്കാൻ അവർ നമ്മെ സഹായിക്കുന്നു. അനുദിന ജീവിതത്തിൽ നാം ഓരോരുത്തരേയും സംരക്ഷിക്കാനും കൂട്ടിനും പിന്തുടരാനും ദൈവത്തിന്റെ ഉപകരണങ്ങളായ മാലാഖമാരെ നിയോഗിച്ചിരിക്കുന്നതെന്നും മോൺ.ദാൽ ടോസോ പറഞ്ഞു. ദൈവം നമ്മോടു കൂടെയുണ്ട്. നമ്മുടെ നന്മയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ശിശുക്കളെ പോലെ നിഷ്കളങ്കരാകുമ്പോഴാണ് മാലാഖമാരുടെ സാമീപ്യം നമുക്ക് അനുഭവിക്കാനാവുന്നത്. ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതം സമാധാനപൂർണമാക്കാം. നമ്മുടെ ജീവിതയാത്രയിൽ ദൈവത്തിന്റെ തിരുമുഖം ദർശിക്കാൻ മാലാഖമാരുടെ സഹായം നമുക്ക് ലഭിക്കും. മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം മിഷ്ണറി വർഷത്തിൽ രാജ്യത്തിന് ലഭിക്കട്ടെയെന്ന ആശംസയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ പ്രത്യേക പ്രാധാന്യത്തോടെ മിഷ്ണറി മാസമായി ആചരിക്കണമെന്ന പാപ്പയുടെ ആഹ്വാനത്തെ മുന്‍കൂട്ടി സ്വീകരിച്ചുകൊണ്ടാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മിഷ്ണറി വര്‍ഷത്തിന് മെക്സിക്കന്‍ സഭ ആരംഭം കുറിച്ചത്.
Image: /content_image/News/News-2018-10-08-06:52:07.jpg
Keywords: മെക്സി

8817
Category: 1
Sub Category:
Heading: മാധ്യമ കണ്ണുകൾ കാണാതെ പോകുന്നത്; നിരാലംബരായ 8 കുടുംബങ്ങൾക്ക് പുത്തൻ ഭവനവും അവശ്യ വസ്തുക്കളും സമ്മാനിച്ചു സമർപ്പിതർ
Content: വി. ഫ്രാൻസിസ് അസീസി ദൈവത്തിന്റെ നിസ്വനെങ്കിൽ ഇവർ ദൈവത്തിന്റെ നിസ്വരാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 ന് നിരാലംബരായ 8 കുടുംബങ്ങൾക്ക് മനോഹരമായ വീടുകൾ നിർമിച്ച് നൽകി മാത്യകയാവുകയാണ്, ഫ്രാൻസിസ്ക്കൻ സിസ്റ്റർസ് ഓഫ് ഓൾ സെയ്ന്റ്സ് എന്ന കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ. 8 വീടുകൾ ഉൾപ്പെട്ട സ്ഥലം അറിയപ്പെടുന്നത് ഫ്രാൻസിസ് നഗർ എന്നാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ പനച്ചിപ്പളളി എന്ന സ്ഥലത്താണ് മഠവും എട്ട് വീടുകൾ ഉൾപ്പെടുന്ന ഫ്രാൻസിസ് നഗറും സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ സഭാ സ്ഥാപകനിൽ നിന്ന് ലഭിച്ച ചൈതന്യം തീക്ഷ്ണതയോടെ ഉൾക്കൊണ്ട് പാവപ്പെട്ടവരുടെയും നിരാലംബരുടെയും കണ്ണിരൊപ്പുന്നതിനായി ലോകം മുഴുവൻ ഓടി നടക്കുകയാണ് ഈ സന്യാസ സമൂഹത്തിലെ അംഗങ്ങൾ. തങ്ങളുടെ പരിസരങ്ങളിലെ പാവപ്പെട്ടവരും പഥികരുമായ ആൾക്കാരെ പ്രത്യേകമാംവിധം സ്നേഹിക്കുന്നതിലും, കാരുണ്യം കാണിക്കുന്നതിലും അതീവ തത്പര്യരായ ഒരു പറ്റം കന്യാസ്ത്രീകൾ, തങ്ങളുടെ 10 വർഷത്തെ അധ്വാന ഫലമായി ആണ് ഈ വീടുകൾ നിർമിച്ചത്. ഇല്ലായ്മയിൽ നിന്നാണ് ഈ ഭവനങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഭിക്ഷ യാചിച്ചു മിച്ചം പിടിച്ചും മറ്റുമാണ് ഇവർ ഇതിനുള്ള പണം സ്വരൂപിച്ചത്. മദർ അമ്മ എന്ന് ഏവരും വിളിക്കുന്ന സി. എലിസബത്തിന്റെ ദീർഘവീക്ഷണമാണ് ഈ ഉദ്യമത്തിന് സാധ്യത നൽകിയത്. പാവപ്പെട്ട കുടുംബങ്ങൾക്കായി നിർമിച്ചിരിക്കുന്ന വീടുകൾ അതി മനോഹരമാണ്. കേവലം കേറിക്കിടക്കാൻ ഒരിടം നിർമിക്കുക എന്നതിലുപരി, വളരെ സൗകര്യപ്രദമായി താമസിക്കാൻ സാധിക്കുന്ന ഭവനങ്ങൾക്ക് രൂപം നൽകുക എന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് ഈ വീടുകൾ കാണുമ്പോൾ മനസിലാകും. നല്ല വീടുകൾ പണിതു നൽകിയതോടൊപ്പം എട്ട് ഭവനങ്ങിലേയ്ക്ക് ആവശ്യമായ വസ്തുക്കളും ഈ നല്ല അമ്മമാർ സംഭാവന ചെയ്തു. ദൈവത്തിന് കൊടുമ്പോൾ അത് ഏറ്റവും നിലവാരമുള്ളത് തന്നെയാകണം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇങ്ങനെ ചെയ്തത്. അതായത് പാവങ്ങളിൽ അവർ കണ്ടത് നസ്രായനായ ഈശോയെ തന്നെയാണ്. ഇത്തരം പ്രവൃത്തികൾ ചില കാര്യങ്ങൾ ഈ പൊതു സമൂഹത്തെ ഓർമിപ്പിക്കുന്നു. ഒന്നാമതായി ആരൊക്കെ എത്രമാത്രം ചെളി വാരിയെറിഞാലും, പരിഹസിച്ചാലും കന്യാസ്ത്രീകൾ തങ്ങളുടെ ലക്ഷ്യം മറന്ന് ഈ ലോക ശക്തികളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് തുള്ളില്ല എന്ന് ഇവർ നമ്മെ ഓർപ്പെടുത്തുന്നു. അതു പോലെ തന്നെ ലോകാവസാനം വരെ ക്രിസ്തുവും അവന്റെ ആശയങ്ങളും മാത്രമേ തങ്ങളേ ഭരിക്കുകയുള്ളു എന്നും നമ്മെ ഇവർ ഓർമപ്പെടുത്തുന്നു. തെറി പറഞ്ഞും കളിയാക്കിയും കഴിയുമ്പോൾ എല്ലാവർക്കും സഭയിലേയ്ക്ക് വരാം. നിങ്ങൾ തിരുസഭയുടെ മുകളിൽ എത്ര മാത്രം കാർക്കിച്ച് തുപ്പിയാലും..........! നിങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ കത്തോലിക്കാ സഭ ഇവിടെ തന്നെയുണ്ടാകും. അത് തന്നെയായിരിക്കും സഭാ വിരുദ്ധരുടെ പരാജയവും കത്തോലിക്ക സഭയുടെ വിജയവും.
Image: /content_image/News/News-2018-10-08-08:28:42.jpg
Keywords: സമര്‍പ്പി

8818
Category: 18
Sub Category:
Heading: സഭക്കെതിരായ മാധ്യമ വിചാരണ ആസൂത്രിത അജണ്ടകളുടെ ഭാഗമാണോയെന്ന് സംശയം: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ചില ആസൂത്രിത അജണ്ടകളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി സംഘടിപ്പിച്ച സഭയും മാധ്യമ വിചാരണയും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം രക്തസാക്ഷികളുടെ ചൂട് നിണത്തിൽ നിന്ന് ഉയർന്നു വന്ന കത്തോലിക്കാ സഭയെ ഒരു മാധ്യമ വിചാരണയ്ക്കും തകർക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്കെതിരെ നിതാന്തമായ ജാഗ്രത ക്രിസ്ത്യാനികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂല്യാധിഷ്ഠിതമായ മാധ്യമ പ്രവർത്തനം നഷ്ടപ്പെട്ടതാണ് സഭയ്ക്ക് എതിരേ നടക്കുന്ന സംഘടിത ആക്രമണങ്ങളുടെ അടിസ്ഥാന കാരണം. അതിനാൽ തന്നെ സഭയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ചെറുക്കൻ സഭ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തണം എന്ന് സമിതി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2018-10-08-10:03:15.jpg
Keywords: പുളിക്ക

8819
Category: 1
Sub Category:
Heading: വെനിസ്വേല അഭയാർത്ഥികൾക്ക് ആശ്രയമായി കൊളംബിയന്‍ സഭ
Content: ബൊഗോട്ട: സാമ്പത്തിക പ്രതിസന്ധി മൂലം പലായനം ചെയ്യുന്ന വെനിസ്വേല പൗരന്മാര്‍ക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി കൊളംബിയന്‍ സഭ. ദിവസം അയ്യായിരത്തോളം ആളുകള്‍ക്കാണ് കൊളംബിയന്‍ സഭ സഹായമെത്തിക്കുന്നത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതായി കൊളംബിയൻ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഓസ്കാർ ഉർബീന ഒർട്ടേഗ ഒക്ടോബർ രണ്ടിന് അറിയിച്ചു. കൊളംബിയന്‍- വെനിസ്വേല അതിർത്തിയിലെ സൈമൺ ബൊളിവർ ഇന്റർനാഷണൽ ബ്രിഡ്ജിൽ നടത്തപ്പെട്ട 2018 ഫെയ്ത്ത് കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അറുനൂറോളം വൈദികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽ രാജ്യമായ വെനിസ്വേലയുടെ സാമൂഹിക ഉന്നമനത്തിനായി കൊളംബിയന്‍ സഭ കൈക്കോർക്കും. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഉറപ്പുവരുത്തും. യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സൈന്യത്തെ തിരിച്ചു വിളിക്കണമെന്നും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് ഉർബിന രാജ്യത്തെ ഭരണകൂടത്തോട് ആവശ്യപ്പട്ടു. വിപ്ലവവും സാമൂഹിക അരാജകത്വവും വികലമായ സാമ്പത്തിക നയങ്ങളും മൂലം വിലകയറ്റം രൂക്ഷമായ വെനിസ്വേലയില്‍ നിന്നും ജനങ്ങൾ കൂട്ടമായി പലായനം ചെയ്യാൻ നിർബന്ധിതരാകുകയായിരിന്നു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ പരാജിതരായ ഭരണകൂടം വിമർശിക്കപ്പെടുമ്പോഴും കരിഞ്ചന്ത രാജ്യത്ത് വ്യാപകമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പത്തുലക്ഷം ശതമാനത്തിന്റെ വിലവർദ്ധനവാണ് രാജ്യം നേരിട്ടതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു വർഷത്തോളമായി വെനിസ്വേലയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇരുപത്തിമൂന്ന് ലക്ഷം ആളുകളാണ് പലായനത്തിന് നിർബന്ധിതരായത്.
Image: /content_image/News/News-2018-10-08-11:28:16.jpg
Keywords: വെനിസ്വേ

8820
Category: 1
Sub Category:
Heading: ആസാമിൽ വിശുദ്ധ ഡോൺ ബോസ്ക്കോയുടെ രൂപം തകർത്തു
Content: ന്യൂഡൽഹി: ആസാമിലെ തേസ്പുര്‍ ബിഷപ്പ് ഹൗസിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ഡോൺ ബോസ്ക്കോയുടെ രൂപത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. സംസ്ഥാനത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തേസ്പുറിൽ സെപ്റ്റബർ ഇരുപത്തിയൊൻപതിനാണ് സംഭവം നടന്നത്. സാമൂഹിക വിരുദ്ധർ നടത്തിയ ആക്രമണത്തിൽ വിശുദ്ധന്റെ പ്രതിമയ്ക്കു നടുവിൽ ശൂന്യമായ നിലയിലാണ്. വിശുദ്ധന്റെ പ്രതിമയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടു ബാലന്മാരുടേയും പ്രതിമകൾ തലയറ്റ നിലയിലാണ് കാണപ്പെട്ടത്. സാംസ്ക്കാരിക നഗരിയിൽ അരങ്ങേറിയ ഇത്തരം സംഭവം ദൗർഭാഗ്യകരമാണെന്ന് ആസാം ക്രിസ്ത്യൻ ഫോറം വക്താവ് അല്ലൻ ബ്രൂക്ക്സ് പ്രസ്താവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്ര ഹൈന്ദവ നിലപാടുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരുകയാണ്. സമാനമായ സംഭവം രണ്ടു വർഷങ്ങൾക്ക് മുൻപ് ഗുവാഹത്തിയിലും അരങ്ങേറിയിരുന്നു. ഇതിനെ തുടർന്നു നിരവധി സമ്മര്‍ദ്ധങ്ങളുടെ ഫലമായി വിശുദ്ധ ഡോൺ ബോസ്ക്കോയുടെ പ്രതിമ പ്രോവിൻഷ്യൽ ഹൗസിലേക്ക് മാറ്റി സ്ഥാപിച്ചിരിന്നു. 1920 മുതൽ ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്തുത്യർഹമായ സാമൂഹിക സേവനമാണ് സലേഷ്യൻ സഭയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നത്. ഇതിനിടെയാണ് സലേഷ്യൻ സമൂഹ സ്ഥാപകന്റെ രൂപത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
Image: /content_image/News/News-2018-10-08-13:32:40.jpg
Keywords: രൂപം

8821
Category: 1
Sub Category:
Heading: ആസിയാ ബീബിയുടെ അപ്പീലിന്മേലുള്ള വിധി പിന്നീട്
Content: ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതാ ആസിയാ ബീബി സമര്‍പ്പിച്ച അപ്പീലിന്മേലുള്ള വിധി പിന്നീട് പ്രസ്താവിക്കുമെന്നു പാക് സുപ്രീംകോടതിയുടെ മൂന്നംഗ സ്‌പെഷല്‍ ബെഞ്ച്. എന്നാണു വിധി പുറപ്പെടുവിക്കുകയെന്നു കോടതി വ്യക്തമാക്കിയില്ല .വിശദമായ വിധി പുറപ്പെടുവിക്കുന്നതുവരെ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരിക്കരുതെന്നു ചീഫ്ജസ്റ്റീസ് സാക്വിബ് നിസാര്‍ നിര്‍ദേശിച്ചു. ആസിയായുടെ കേസില്‍ വീണ്ടും അനിശ്ചിതത്വം ബാക്കിയാക്കിയാണ് വിധി നീളുന്നത്. 2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. 2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു. ഇതില്‍ ആസിയാ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നെങ്കിലും നീണ്ടുപോകുകയാണ്. വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമായ ആസിയാ ബീബിക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ ലോകമാകമാനം പ്രതിഷേധമുയര്‍ന്നിരുന്നു. 95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേര്‍ക്കാണ് രാജ്യം വധശിക്ഷ നല്‍കിയത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.
Image: /content_image/News/News-2018-10-09-00:26:27.jpg
Keywords: ആസിയ

8822
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ വാര്‍ഷികം
Content: തക്കല: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ വാര്‍ഷികം തക്കല രൂപതയിലെ പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടന്നു. പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേളനം തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികളെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗ പ്രവര്‍ത്തികളിലൂടെയും കുട്ടികളെ പ്രേഷിത പ്രവര്‍ത്തനത്തിനായി ഒരുക്കുന്ന സംഘടനയാണെന്നു അദ്ദേഹം പറഞ്ഞു. തക്കല രൂപത വികാരിജനാള്‍ മോണ്‍. ജോസ് മുട്ടത്തുപാടം, ഡേവീസ് വല്ലൂരാന്‍, ഫാ. ജോബി പുച്ചുകണ്ടത്തില്‍, ഫാ. ജോസഫ് മറ്റം, ഫാ. ജോസഫ് വയലില്‍, ഫാ. ഷോജോ, പി. ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തക്കല രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ ജോസഫ് സ്വാഗതവും ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ലൂക്ക് അലക്‌സ് പിണമറുകില്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രേഷിതറാലിയും നടന്നിരിന്നു.
Image: /content_image/India/India-2018-10-09-00:36:41.jpg
Keywords: മിഷന്‍

8823
Category: 18
Sub Category:
Heading: ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സിബിസിഐ എക്യുമെനിസം കമ്മീഷന്‍ സെക്രട്ടറി
Content: ന്യൂഡല്‍ഹി: സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡസ്ക് എക്യുമെനിസം സെക്രട്ടറിയായി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ നിയമിതനായി. ബംഗളൂരുവില്‍ ചേര്‍ന്ന സിബിസിഐ സ്റ്റാന്ഡിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. ചങ്ങനാശേരി അതിരൂപതാംഗമായ അദ്ദേഹം 2011 മുതല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ഓസ്ട്രിയായിലെ സാള്‍ സ്ബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നു സഭൈക്യ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2011 മുതല്‍ 2018 വരെ സന്ദേശനിലയത്തിന്റെയും അതിരൂപത മിഷന്‍ ലീഗ് വൊക്കേഷന്‍ ബ്യൂറോയുടെയും ഡയറക്ടറായിരുന്നു. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം, കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി, ചങ്ങനാശേരി മാര്‍ തോമ്മാ വിദ്യാനികേതന്‍, അമല തിയോളജിക്കല്‍ കോളജ് തുടങ്ങിയ ദൈവശാസ്ത്ര പഠന കേന്ദ്രങ്ങളില്‍ അധ്യാപകന്‍ കൂടിയാണ്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് എക്യുമെനിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍. അലഹബാദ് ബിഷപ്പ് ഡോ. റാഫി മഞ്ഞളി, പൂന ബിഷപ്പ് ഡോ. തോമസ് ഡാബ്രേ എന്നിവര്‍ അംഗങ്ങളുമാണ്. മതാന്തരസംവാദം, സഭൈക്യം എന്നിവയാണ് സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡസ്ക് എക്യുമെനിസം കമ്മീഷന്റെ പ്രവര്‍ത്തനമേഖലകള്‍.
Image: /content_image/India/India-2018-10-09-00:45:42.jpg
Keywords: സിബിസിഐ

8824
Category: 18
Sub Category:
Heading: മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമവാര്‍ഷിക ദിനം ഇന്ന്
Content: പാലാ: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് പുണ്യചരിതനായ മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമവാര്‍ഷികദിനം ഇന്ന് മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കും. രാവിലെ 5.30ന് ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ഏഴ് മണിക്കും 9.30നും സമൂഹബലി. 9.30ന് നടക്കുന്ന സമൂഹബലിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വചനസന്ദേശം നല്‍കും. 11ന് നടക്കുന്ന സമൂഹബലിക്ക് സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിനും 4.45നും വിശുദ്ധകുര്‍ബാന. 12.15ന് പൊതിച്ചോര്‍ വെഞ്ചരിപ്പും വിതരണവും. ഉച്ചക്ക് ഒന്നിന് നവവൈദികരുടെ സമൂഹബലി. ഫാ.ദേവസ്യ പുതുപ്പറന്പില്‍ വചന സന്ദേശം നല്‍കും. മൂന്നിന് വിശുദ്ധകുര്‍ബാന ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറ. 4.45ന് ഫാ.ജോസ് പി.കൊട്ടാരം സുറിയാനി ദിവ്യബലി അര്‍പ്പിക്കും. വിവിധ സമയങ്ങളില്‍ അര്‍പ്പിക്കുന്ന സമൂഹബലികളില്‍ ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ജേക്കബ് കൂരോത്ത്, റവ.ഡോ.ജോസഫ് കൊല്ലാറ, റവ.ഫാ.തോമസ് പ്ലാപ്പറന്പില്‍, റവ.ഡോ.ടോം കൈനിക്കര, ഫാ.ആന്റണി ആനകല്ലുങ്കല്‍, റവ.ഡോ.ജോണ്‍ തടത്തില്‍, ഫാ.ആന്റണി പോരുക്കര, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ.ജോര്‍ജ് കൊച്ചുപറന്പില്‍, റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാത്തച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മാര്‍ മാത്യു കാവുകാട്ട് പ്രവിത്താനം കാവുകാട്ട് ചുമ്മാറിന്റെയും ത്രേസ്യാമ്മയുടെയും ആറാമത്തെ സന്താനമായി 1904 ജൂലൈ 17നാണ് ജനിച്ചത്. 1935 ഡിസംബര്‍ 21നു ബ്രദര്‍ കാവുകാട്ടും മറ്റു 19 പേരും ബിഷപ് മാര്‍ കാളാശേരിയില്‍നിന്നു വൈദികപട്ടമേറ്റ് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. വിനീതവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റ ശൈലി അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.1950-ല്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1956 ഓഗസ്റില്‍ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കാവുകാട്ട് പിതാവ് അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി. പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ ലക്ഷംവീട് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാതൃകാപരമായ സഭാസേവനം ചെയ്ത കാവുകാട്ട് പിതാവ് 1969 ഒക്ടോബര്‍ ഒമ്പതിനാണ് അന്തരിച്ചത്. 1994ല്‍ അദ്ദേഹം ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചിരിന്നു. ദിനംപ്രതി നിരവധി വിശ്വാസികളാണ് മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മടങ്ങുന്നത്.
Image: /content_image/India/India-2018-10-09-00:54:37.jpg
Keywords: ചരമ