Contents

Displaying 8531-8540 of 25180 results.
Content: 8845
Category: 18
Sub Category:
Heading: പാപ്പുവ ന്യൂഗിനിയിലെ രൂപതാദ്ധ്യക്ഷനായി കുടക് സ്വദേശി
Content: ന്യൂഡല്‍ഹി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലെ ലീ രൂപതയുടെ ബിഷപ്പായി കുടക് ജില്ലയിലെ വിരാജ്‌പേട്ട സ്വദേശിയും സൊസൈറ്റി ഓഫ് മോണ്ട്‌ഫോര്‍ട്ട് സന്ന്യാസ സഭാംഗവുമായ ഫാ.റൊസാരിയോ മെനസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അസിസ്റ്റന്റ് നോവിസ് മാസ്റ്റര്‍, മോണ്ട്‌ഫോര്‍ട്ട് സഭയുടെ ബര്‍സാര്‍, സഭയുടെ സുപ്പീരിയര്‍ ഡെലഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.റൊസാരിയോ 2017 മുതല്‍ നിലവില്‍ സഭയുടെ ജനറല്‍ കൗണ്‍സിലറും അസിസ്റ്റന്റ് ജനറലുമാണ്. 1969- ല്‍ ജനിച്ച ഫാ.റൊസാരിയോ 1999 നവംബര്‍ നാലിനു വൈദികപട്ടം സ്വീകരിച്ചു. 2000 മുതല്‍ പാപ്പുവ ന്യൂഗിനിയില്‍ ശുശ്രൂഷ ചെയ്തുവരികയാണ്.
Image: /content_image/News/News-2018-10-12-00:56:47.jpg
Keywords: നിയമ
Content: 8846
Category: 18
Sub Category:
Heading: സഭയെ ശിഥിലമാക്കാന്‍ ശത്രുക്കള്‍ തെറ്റിദ്ധാരണ പരത്തുന്നു
Content: കൊച്ചി: കത്തോലിക്ക സമൂഹത്തെ മോശമാക്കി ചിത്രീകരിക്കാനും തകര്‍ക്കാനും വേണ്ടി ശത്രുക്കള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി. സഭ ചെയ്യുന്ന സേവനങ്ങളെ തമസ്‌കരിച്ചു വിശ്വാസികളെ ഭിന്നിപ്പിക്കാനും സഭയെ കളങ്കപ്പെടുത്താനും ചില മാധ്യമങ്ങളും മറ്റും നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സഭയുടെ പരമ്പരാഗത ശത്രുക്കള്‍ നടത്തുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര സമിതി യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചകുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോയ് മുപ്രപള്ളി, ജോസ് മേനാച്ചേരി, സാജു അലക്‌സ്, സെലിന്‍ സിജോ, ജാന്‍സണ്‍ ജോസഫ്, പ്രഫ. ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, മോഹന്‍ ഐസക്, ഫീസ്റ്റി മാന്പിള്ളി, ബിജു കുണ്ടുകുളം, ബിറ്റി നെടുനിലം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-10-12-01:05:45.jpg
Keywords: കത്തോലിക്ക കോണ്‍
Content: 8847
Category: 1
Sub Category:
Heading: യുവജനങ്ങളുടെ പ്രേഷിതാഭിമുഖ്യമാണ് സഭയെ യുവത്വത്തില്‍ നിലനിറുത്തുന്നത്: സിനഡില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: വത്തിക്കാന്‍ സിറ്റി: ഈശോയെ അനുകരിക്കുന്ന യുവതീയുവാക്കളുടെ പ്രേഷിതാഭിമുഖ്യമാണ് സഭയെയും യുവത്വത്തില്‍ നിലനിറുത്തുന്നതെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. യുവജനങ്ങളുടെ വിശ്വാസത്തെയും വിളിയെയും കുറിച്ച് വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ യുവജനങ്ങളെ സഹഗമിക്കുക മാത്രമല്ല, സഭാശുശ്രൂഷകര്‍ യുവജനങ്ങളാല്‍ അനുയാത്ര ചെയ്യപ്പെടാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, തന്റെ സന്ദേശത്തില്‍ ഭാരതത്തിലെ അല്മായ പ്രേഷിത മുന്നേറ്റങ്ങളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്ന് സുവിശേഷവേല ചെയ്യുന്ന കാര്യം കര്‍ദ്ദിനാള്‍ പ്രത്യേകം പരാമര്‍ശിച്ചു. ഫിയാത്ത് മിഷന്‍ എന്ന പ്രേഷിതസംഘം ലോകമാകമാനം ബൈബിള്‍ വിതരണംചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ജീസസ് യൂത്ത് എന്ന യുവജനസംഘടന പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര പ്രേഷിതസമൂഹമാണ്. ഇതിനു പുറമേ സ്വന്തം വീടും നാടും ഉപേക്ഷിച്ച് നിശ്ചിത കാലയളവില്‍ മിഷന്‍ പ്രദേശങ്ങളിലും പ്രവാസികളുടെയിടയിലും സുവിശേഷവേലയ്ക്കുവേണ്ടി മാറിനില്‍ക്കുന്ന യുവജനങ്ങളും ഭാരതസഭയിലുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. യുവജനങ്ങളോടൊപ്പമുള്ള അജപാലന അനുയാത്രയെ വിശദീകരിക്കാനായി ഉത്ഥിതനായ ക്രിസ്തുവിന്റെ കല്ലറയിലേക്ക് പത്രോസും യോഹന്നാനും നടത്തുന്ന ഓട്ടത്തെയാണ് ഉദാഹരണമായി മനസിലാക്കേണ്ടതെന്നും ആദ്യമെത്തിയ യോഹന്നാനെപ്പോലെ യുവജനങ്ങള്‍ പല കാര്യങ്ങളിലും സഭാ നേതൃത്വത്തിന്റെ മുന്‍പേ പറക്കുന്ന പക്ഷികളാണെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. ഗതകാലത്തിന്റെ പാപഭാരങ്ങള്‍ തിരുസഭയെ പിന്നോട്ടു നയിക്കുന്‌പോള്‍ യുവജനങ്ങളുടെ കര്‍മോത്സുകതയില്‍നിന്നും സഭാ നേതൃത്വത്തിനു പുതിയ ഊര്‍ജവും ശക്തിയും ആര്‍ജിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-10-12-01:33:12.jpg
Keywords: ആലഞ്ചേ
Content: 8848
Category: 9
Sub Category:
Heading: സീക്ക് ദ കിങ്‌ഡം കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷയുമായി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിംങ്‌ഹാം: നാളത്തെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഹോളി വീൻ ആചാരണത്തിന് പുറമേ "സീക്ക് ദ കിങ്‌ഡം " എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാം. നാളെയെപ്പറ്റി ആകുലപ്പെടാതെ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന ഈ ശുശ്രൂഷയിൽ ആരാധന ,കുമ്പസാരം തുടങ്ങിയവയും ഉണ്ടായിരിക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവ്വം ഏറ്റുപറഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ഒക്ടോബർമാസ രണ്ടാം ശനിയാഴ്ചകൺവെൻഷൻ ഫാ .സോജി ഓലിക്കൽ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ബഥേലിൽ ഓരോമാസവും നടക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറിൽ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, തൃശൂർ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും. യേശുവിൽ ഒന്നാകാൻ അനുദിനം വിശുദ്ധിയിൽ വളരാൻ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്‌ദാനമായ കുട്ടികളിലൂടെ "ഹോളിവീൻ " ആഘോഷങ്ങളും നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും. യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കഴിഞ്ഞവർഷം തുടക്കമിട്ട ഹോളിവീൻ ആഘോഷങ്ങൾ ദൈവരാജ്യ സ്ഥാപനം മുൻനിർത്തി ഈ വർഷവും ഏറ്റവും ശ്രദ്ധേയമായരീതിയിൽ നടത്തുവാൻ സെഹിയോൻ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു. പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോൻ യൂറോപ്പിനുവേണ്ടി പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ അഭ്യർത്ഥിക്കുന്നു. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഈ ജപമാലമാസത്തിൽ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-10-12-02:46:31.jpg
Keywords: രണ്ടാം
Content: 8849
Category: 10
Sub Category:
Heading: മരണമുനമ്പില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് പരിശുദ്ധാത്മാവെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം
Content: ജക്കാര്‍ത്ത: മരണമുനമ്പില്‍ നിന്നു നൂറ്റിനാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമെന്ന് ഇന്തോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും പാലുവിലേക്കുള്ള ബാട്ടിക് വിമാനമാണ് ഭൂകമ്പത്തില്‍ നിന്നും, സുനാമി തിരകളില്‍ നിന്നും പതിവ് നടപടി ക്രമങ്ങള്‍ പാലിക്കാതെ ക്യാപ്റ്റന്‍ ഇക്കൊസ് മാഫെല്ല എന്ന പൈലറ്റ് അടിയന്തിരമായി ഉയര്‍ത്തിയത്. ഇതിന് തന്നെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണെന്ന് അദ്ദേഹം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. സെപ്റ്റംബര്‍ 30-ന് ജക്കാര്‍ത്തയിലെ ദേവാലയത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ മാഫെല്ല താന്‍ അനുഭവിച്ചറിഞ്ഞ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അനേകരുടെ മുന്നില്‍ തുറന്നു പറഞ്ഞത്. സെപ്റ്റംബര്‍ 28-ന് വിമാനത്തിന്റെ കോക്ക്പിറ്റില്‍ പ്രവേശിച്ചത് മുതല്‍ താന്‍ ദൈവത്തിന്റെ സ്തുതിഗീതങ്ങള്‍ പാടുകയും ദൈവത്തെ സ്തുതിക്കുകയുമായിരുന്നു. സാധാരണയായി മൂളുക മാത്രം ചെയ്യാറുള്ള താന്‍ അന്ന് പതിവിന് വിപരീതമായി ഉച്ചത്തില്‍ തന്നെ ദൈവത്തെ സ്തുതിച്ചു. പാലു എയര്‍പോര്‍ട്ടില്‍ വിമാനം നിലം തൊടാറായപ്പോഴേക്കും കാറ്റിന്റെ ശക്തി കൂടി. വിമാനം നിലത്തിറക്കുന്നതിന് മുന്‍പ് ഒരു വട്ടംകൂടി വലം വെക്കുവാന്‍ മനസ്സില്‍ ശക്തമായ ബോധ്യമുണ്ടായി. പിന്നീട് ഇരുപതിമൂന്നാമത്തെ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ട്‌ വളരെ ശ്രദ്ധയോട് കൂടിയാണ് താന്‍ വിമാനം താഴെ ഇറക്കിയത്. വിമാനം നിലത്തിറക്കിയതിനു ശേഷവും ഉജുങ്ങ് പാണ്ടാങ്ങിലേക്കുള്ള പുറപ്പെടല്‍ പെട്ടെന്നാക്കണമെന്ന് പരിശുദ്ധാത്മാവ് ഒരിക്കല്‍കൂടി തന്നോടു പറയുന്നതായി അനുഭവപ്പെട്ടു. അതിന്‍ പ്രകാരം വിശ്രമ സമയം ലഘൂകരിക്കുവാന്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കോക്ക്പിറ്റില്‍ നിന്നും പുറത്ത് പോകാതെ ഷെഡ്യൂളില്‍ നിന്നും 3 മിനിറ്റ് നേരത്തേ പുറപ്പെടുവാനുള്ള അനുവാദത്തിനായി കണ്‍ട്രോള്‍ ടവറുമായി മാഫെല്ല ബന്ധപ്പെട്ടു. എയര്‍ കണ്‍ട്രോളറായ അന്തോണിയുസ് അഗുങ്ങില്‍ നിന്നും അനുവാദം ലഭിച്ച ഉടന്‍ തന്നെ പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. നിലത്ത് നിന്നും ഉയരുന്നതിന് മുന്‍പായി വിമാനം റണ്‍വേയിലൂടെ കുതിച്ച് പാഞ്ഞപ്പോള്‍ താന്‍ അറിയാതെ തന്നെ തന്റെ കൈ വിമാനത്തിന്റെ വേഗം കൂട്ടുന്ന ലിവറില്‍ അമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു മാഫെല്ല പറയുന്നു. വിമാനം നിലത്ത് നിന്നും ഉയര്‍ന്ന ഉടന്‍ തന്നെയാണ് ശക്തമായ ഭൂകമ്പം പാലുവിനെ പിടിച്ച് കുലുക്കിയത്‌. വിമാനത്തിനു അനുവാദം നല്‍കിയ എയര്‍ കണ്‍ട്രോളറായ അന്തോണിയുസ് അഗുങ്ങും ഭൂകമ്പത്തില്‍ മരിച്ചിരിന്നു. 3 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ എനിക്കു 140 ജീവനുകള്‍ രക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ല. തന്റെ സഹ പൈലറ്റുമാര്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ സ്വന്തമായി ചെയ്തുകൊണ്ട് അടിയന്തിരമായി വിമാനം ഉയര്‍ത്തുവാന്‍ തന്നെ സഹായിച്ചത് പരിശുദ്ധാത്മാവാണെന്നാണ് അദ്ദേഹം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാന്‍ നാം തയാറാകണമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ മാഫെല്ല തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-10-12-03:23:27.jpg
Keywords: പരിശുദ്ധാ, അത്ഭുത
Content: 8850
Category: 7
Sub Category:
Heading: കേരള സഭയെ വിഴുങ്ങാന്‍ സാത്താന് നാം അവസരം നല്‍കുന്നുവോ?
Content: അനേകായിരം വൈദികരും സന്യസ്ഥരും അല്‍മായ പ്രേഷിതരും ധ്യാനകേന്ദ്രങ്ങളും കാരുണ്യകേന്ദ്രങ്ങളുമുള്ള കേരള സഭയില്‍ നിന്ന്‍ പതിനായിരങ്ങള്‍ ഇന്ന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇന്നു കേരള സഭ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ വലിയ ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. യൂറോപ്പില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ നാം ഇട നല്‍കുന്നോ?
Image:
Keywords: സാത്താ
Content: 8851
Category: 24
Sub Category:
Heading: വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുവാന്‍ കേരളത്തില്‍ രഹസ്യ അജണ്ട; മുന്നറിയിപ്പുമായി വൈദികന്റെ കുറിപ്പ്
Content: നാലുവർഷം മുമ്പാണ്, ഇടുക്കി ജില്ലയിലെ ഒരു പട്ടണത്തിൽ അസിസ്റ്റൻറ് വികാരിയായിരുന്നു ഞാൻ. ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരൻ എന്നെ തേടിവന്നു. ബ്ലാക്ക് മാസ്മൊക്കെയായി വളരെ അടുത്ത ബന്ധമുള്ള ഒരാൾ ആത്മഹത്യാ മുനമ്പിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു അഭയം ഒരുക്കി തരണം അതായിരുന്നു ആവശ്യം. പിന്നെ അവൻ, അവൻറെ കഥ പറഞ്ഞു. ഒരു ഡാൻസ് ടീച്ചർ ആയി സ്കൂളുകളിൽ പ്രവർത്തിക്കുന്നു. ഇതിനിടയിൽ വീഴാൻ സാധ്യതയുള്ള പെൺകുട്ടികളെ സ്നേഹം നടിച്ച് ഇത്തരം ചില സങ്കേതങ്ങളിലേക്ക് എത്തിക്കുന്നു. നല്ല സ്മാർട്ട് ബോയ്സിനെ കൊണ്ട് വിശുദ്ധ കുർബാന മോഷ്ടിച്ച ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നു. ലക്ഷങ്ങൾ മറിയുന്ന ബിസിനസ് കഴിഞ്ഞപ്പോൾ മനസു മടുത്തു ആകെ തകർന്ന അവസ്ഥയിലായി. ഒരു തിരിച്ചു നടത്തം ആഗ്രഹിച്ചു വന്നതാണ്. അന്നുമുതൽ ഒരു തീരുമാനമെടുത്തു, ഞാൻ അർപ്പിക്കുന്ന വിശുദ്ധ കുർബാന ഒരെണ്ണം പോലും നഷ്ടമാകാൻ അതുവഴി ഈശോ അപമാനിക്കപ്പെടാൻ ഇട വരില്ല എന്ന്. അടുത്ത പള്ളിയിൽ സ്ഥലംമാറി ചെന്നപ്പോഴും വിശുദ്ധ കുർബാന നാവിലെ കൊടുക്കൂ എന്ന് വാശിപിടിച്ചു. ഇടവകയിലെ പ്രമുഖരായ ചേട്ടന്മാർ അടുത്ത് പരാതിയുമായെത്തി, വിശുദ്ധ കുർബാനയിലൂടെ രോഗാണുക്കൾ പകരും, അതുകൊണ്ട് കൈകൾ തന്നെ വിശുദ്ധ കുർബാന കൊടുക്കണം. സൗഖ്യദായകനായ തമ്പുരാനെ സ്വീകരിക്കുന്നതുവഴി രോഗം പകരുമെങ്കിൽ നമ്മുടെയൊക്കെ വിശ്വാസം എവിടെ സംശയം ഉള്ളിലൊതുക്കി അതേയുള്ളൂ. ഈ നാളുകളിൽ കത്തോലിക്കാസഭയുടെ കൂദാശകൾ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമം ഉണ്ട്. അതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് നിയമ പരിഷ്കരണ കമ്മീഷൻ നടത്തിയിരിക്കുന്ന ശുപാർശ. വിശുദ്ധ കുർബാനയുടെ മഹത്വം എന്താണെന്ന് തിരിച്ചറിയാതെ കേവലമായ ഒരു മാത്രമായി അതിനെ ഒതുക്കാനുള്ള വളരെ ബോധപൂർവമായ ശ്രമമായി ഇതിനെ കാണണം. വിശ്വാസ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് ചാനൽ ജഡ്ജിമാരുടെ മുമ്പിലല്ല എന്നൊരു ബോധ്യം നമുക്കുണ്ടാകണം. ഈ വിഷയം ചാനൽ ചർച്ചയിൽ വന്നാലും എല്ലാവരും ചേർന്ന് വിധിയെഴുതും വിശുദ്ധ കുർബാന നാവിൽ കൊടുക്കരുത്. സാധിക്കുമെങ്കിൽ ഗ്ലൌസ് ഇട്ട കൈകൾ കൊണ്ട് മാത്രമേ കുർബാന കൊടുക്കാവൂ. തീർച്ചയായും കുറെ സഭാ വിരുദ്ധരും ഫ്രീമേസൺ ഗ്രൂപ്പുകാരും നിരീശ്വരവാദികളും വർഗീയവാദികളും അതിനെ പിന്തുണയ്ക്കാൻ ഉണ്ടാവും. സത്യത്തെ ബഹളം കൊണ്ട് നേരിടാൻ പഠിച്ച ദുഷിച്ച മാധ്യമസംസ്കാരം ഉള്ള ഈ നാട്ടിൽ വിശുദ്ധ കുർബാന നാവിൽ തന്നെ സ്വീകരിക്കണം എന്ന് പറയുന്നവർ വിവരമില്ലാത്തവർ ആണെന്ന് മുദ്ര അടിക്കപ്പെടും. ഈ നാളുകളിൽ കത്തോലിക്കാസഭയെ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ആശയപരമായും സാമൂഹികമായും അതിന് കഴിയില്ല എന്ന് തിരിച്ചറിയുന്നവർ പല കുത്സിത ശ്രമങ്ങളും ഇതിനായി നടത്തുന്നുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ഹർജി, വിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്ന ശുപാർശ, സമർപ്പിത ഭവനങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട് എന്ന പ്രചാരണം, ക്രിസ്തുവിൻറെ പൗരോഹിത്യത്തെ സംബന്ധിച്ച വിവാദം, ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന പ്രചാരണം തുടങ്ങിയവ സഭയ്ക്ക് ഉള്ളിൽ നിന്നും പുറത്തുനിന്നും സഭ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ ഒക്കെ മധുരത്തിൽ പൊതിഞ്ഞ വിഷമാണ്. പുറമേ നോക്കുമ്പോൾ വളരെ അത്യാവശ്യവും അനിവാര്യവുമായ കാര്യം. പക്ഷേ ഉള്ളിനുള്ളിൽ രഹസ്യ അജണ്ടകൾ നടപ്പിലാക്കപ്പെടുന്നത് നമ്മൾ തിരിച്ചറിയണം. അതിന് വിശ്വാസികളെ ഒരുക്കുക, വിശ്വാസികൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് പരിഹാരമാർഗ്ഗം. സഭയുടെ കൂദാശകളെ ആക്രമിക്കുന്നത് പൗരോഹിത്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ്. വിശുദ്ധ കുർബാന കേവലമായ ഒരു പ്രാർത്ഥനയോ വിശുദ്ധ കുർബാന സ്വീകരണം ഒരു പ്രസാദം സ്വീകരിക്കലോ അല്ല. ക്രൈസ്തവ ജീവിതത്തിൻറെ കേന്ദ്രവും ജീവനുമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ ഭക്തിയാണ് ക്രൈസ്തവ ജീവിതത്തെ ഏറ്റവും മനോഹരമാകുന്നത് വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നു എന്നത് ഭക്തിയുടെ കുറവുണ്ടാകുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. ന്യായ വാദങ്ങൾ പലതും ഉന്നയിക്കാം എന്നാൽ യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ നിലനിൽക്കും. കത്തോലിക്കാ സഭയുടെ ഏറ്റവും മനോഹരമായ മഹത്വം വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാന അതിൻറെ പവിത്രതയിൽ സൂക്ഷിക്കാൻ കഴിയുന്നിടത്തോളം കാലം സഭയെ തകർക്കാൻ ആർക്കുമാവില്ല. ഇത്തരം നിയമങ്ങളും നിർബന്ധങ്ങളും വരുമ്പോൾ തീരുമാനമെടുക്കേണ്ടത് നമ്മുടെ വൈദികർ തന്നെയാണ്. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും വിശുദ്ധ കുർബാന നാവിൽ തന്നെ കൊടുക്കുകയുള്ളൂ എന്ന ശക്തമായ ഒരു തീരുമാനമെടുക്കാൻ നമ്മുടെ വൈദികർ തയ്യാറാകണം. അത്തരം തീരുമാനങ്ങളുടെ പേരിൽ അവഹേളനങ്ങളും വേദനകളും കുറെ അനുഭവിക്കേണ്ടിവരും. തീർച്ചയായും അതിനുള്ള വിളി കൂടിയാണ് പൗരോഹിത്യം. ഞാൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലെ ഒരു തിരുവോസ്തി പോലും അവഹേളിക്കപ്പെട്ട അനുവദിക്കില്ല എന്ന് ഓരോ വൈദികനും തീരുമാനമെടുക്കുക. നിർബന്ധപൂർവം പറയുക വിശുദ്ധ കുർബാന നാവിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്ന്. വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന സഭയെ സ്നേഹിക്കുന്ന വിശ്വാസികളുടെ വലിയ കൂട്ടം തീർച്ചയായും കൂടെയുണ്ടാവും. അതോടൊപ്പം തന്നെ ഇതിനെ വിമർശിക്കുന്ന തൽപരകക്ഷികൾ ഉണ്ടാവുകയും ചെയ്യും. അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ബലിപീഠവും ആയുള്ള മായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് പരിഹാരം. ക്രിസ്തുവിൻറെ മുന്തിരിത്തോപ്പിൽ വേല ചെയ്യുവാൻ ഇറങ്ങി തിരിച്ചവരാണ് വൈദികർ. ക്രിസ്തുവിന് വേണ്ടി അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാൽ അഭിമാനത്തോടെ അത് സ്വീകരിക്കാൻ നമുക്കാകണം. വിശുദ്ധ കുർബാന ഇന്ന് കൈയ്യിൽ മാത്രമേ കൊടുക്കാവുന്ന നിർദ്ദേശിക്കുന്നവർ നാളെ വിശുദ്ധ കുർബാന കയ്യിൽ സ്വീകരിച്ചിട്ട് സമയം പോലെ ഉൾക്കൊണ്ടാൽ മതി എന്ന് പറയില്ലെന്ന് ആരുകണ്ടു? ഇത്തരം സാഹചര്യങ്ങളെ കേവലം ഒരു നിയമമായി മാത്രം കാണാതെ ഇതിന് പിന്നിൽ നടക്കുന്ന വ്യക്തമായ അജണ്ടയെ തിരിച്ചറിയുക. വിശുദ്ധ കൂദാശകളെ മഹത്വം കുറച്ചുകാണിച്ച് പതുക്കെ പതുക്കെ സഭയുമായുള്ള ബന്ധത്തിൽനിന്ന് ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വിശ്വാസസമൂഹത്തെ അകറ്റുക എന്ന് അജണ്ടയാണ് നടപ്പാക്കുക. ഏറ്റവും വലിയ ഔഷധമായ വിശുദ്ധ കുർബാന രോഗാണുക്കളെ വഹിക്കുന്നു എന്ന് ആക്കിത്തീർക്കുന്നത് വഴി വിശുദ്ധ കുർബാനയുടെ മൂല്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഒരു അനുഭവം കൂടി പറഞ്ഞു കുറിപ്പ് അവസാനിപ്പിക്കാം, എൻറെ ഇടവകയിൽ ഒരു ക്യാൻസർ രോഗി ഉണ്ടായിരുന്നു. മിക്കവാറും അടുപ്പിച്ചടുപ്പിച്ച് വിശുദ്ധകുർബാന സ്വീകരിക്കണമെന്ന് പറയുമായിരുന്നു. തിരക്കുകൾക്കിടയിൽ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും എന്നും വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വീട്ടിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് അവർ എന്നോട് പറഞ്ഞു, ഞാൻ കഴിക്കുന്ന മരുന്നുകളേക്കാൾ എൻറെ വേദന ശമിപ്പിക്കുന്നത് പ്രതീക്ഷ പകരുന്നത് വിശുദ്ധ കുർബാന സ്വീകരണം ആണ്, വിശുദ്ധ കുർബാനയേക്കാൾ വലിയ മരുന്നില്ലെന്ന ഞാൻ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാദിവസവും ശുദ്ധ കുർബാന വേണമെന്ന് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് കൂടുതൽ സ്നേഹിക്കാൻ തീരുമാനിക്കാം. വിശുദ്ധ കുർബാനയുടെ പവിത്രത നഷ്ടപ്പെടുന്ന ഒന്നിനോടും സഹകരിക്കില്ലെന്ന് തീരുമാനമെടുക്കാം. സഭയിലെ വൈദികർ വിശുദ്ധ കുർബാന പവിത്രതയോടെ സൂക്ഷിക്കുന്ന കാര്യത്തിൽ ജാഗ്രത കാണിക്കട്ടെ. അതിനായി സഹിക്കേണ്ടി വന്നാൽ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപയ്ക്കായി സർവ്വശക്തനോട് പ്രാർത്ഥിക്കാം. (ലേഖകനായ ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് കോതമംഗലം രൂപതയിലെ വൈദികനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്)
Image: /content_image/SocialMedia/SocialMedia-2018-10-12-11:45:10.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍
Content: 8852
Category: 1
Sub Category:
Heading: മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കണമെങ്കിൽ കടമ്പകൾ നിരവധി
Content: സിയോള്‍/ വത്തിക്കാന്‍ സിറ്റി: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ കൊറിയ സന്ദർശിക്കണമെങ്കിൽ കടമ്പകൾ നിരവധി. ദക്ഷിണ കൊറിയയിലെ ഡായിജിയോൺ രൂപതയുടെ മെത്രാൻ ലസാരോ യൂ ഹയൂം സിക്ക് ഏഷ്യാ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർപാപ്പയുടെ ക്ഷണപ്രകാരം ഇപ്പോൾ യുവജന സിനഡിൽ പങ്കെടുക്കാൻ വത്തിക്കാനില്‍ എത്തിയതായിരിന്നു അദ്ദേഹം. മാർപാപ്പ അങ്ങനെ ഒരു അജപാലന സന്ദർശനം നടത്തിയാൽ അന്താരാഷ്ട്ര തലത്തിൽ ഉത്തര കൊറിയയുടെ പ്രതിച്ഛായ വർദ്ധിക്കും എന്നാണ് ബിഷപ്പ് ലസാരോ യൂ പറയുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തിനുള്ള തടസ്സങ്ങളായി വിവിധ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്. ഉത്തര കൊറിയ അവരുടെ രാജ്യത്ത് വെെദികർക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുക എന്നതാണ് ഒന്നാമത്തെ കാര്യമായി ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് മത സ്വാതന്ത്ര്യം നൽകുക എന്നതാണ് രണ്ടാമത്തെ കാര്യം. ഇങ്ങനെയുള്ള മാറ്റങ്ങൾ രാജ്യത്തു സംഭവിച്ചാൽ വെെകിയാണെങ്കിലും ഒരുപക്ഷേ മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കാൻ സാധ്യതയുളളതായി ബിഷപ്പ് ലസാരോ യൂ പറയുന്നു. വത്തിക്കാൻ കഴിഞ്ഞ ദിവസം ചെെനയുമായി ഉണ്ടാക്കിയ കരാറും ഉത്തര കൊറിയുടെ മനം മാറ്റത്തിനു കാരണമായിട്ടുണ്ടാകണമെന്ന് ബിഷപ്പ് ലസാരോ യൂ സൂചിപ്പിച്ചു. അതേസമയം ഒക്ടോബർ പതിനേഴിന് വത്തിക്കാൻ സന്ദർശിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്ഷണം മാർപാപ്പയെ അറിയിക്കും.
Image: /content_image/News/News-2018-10-12-14:13:48.jpg
Keywords: കൊറിയ
Content: 8853
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്കു പരിഗണന നല്‍കുന്ന അജപാലന ശൈലിയിലേക്കു സഭ മാറണം: കര്‍ദ്ദിനാള്‍ ക്ലീമിസ്
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുന്ന ഒരു അജപാലന ശൈലിയിലേക്കു സഭ മാറേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നേതൃത്വ ശുശ്രൂഷകളില്‍ യുവജനങ്ങള്‍ക്കു കൂടുതല്‍ ഔദ്യോഗിക പദവികള്‍ നല്‍കണമെന്നും യുവജന പ്രേഷിതത്വം യുവത്വത്തില്‍ ആരംഭിക്കാന്‍ കാത്തിരിക്കാതെ ശൈശവകൗമാര പ്രായം മുതലേ തുടങ്ങിവച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടര്‍ച്ചയായി വളരേണ്ട അജപാലനരീതിയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-10-13-00:33:38.jpg
Keywords: ബസേലി
Content: 8854
Category: 1
Sub Category:
Heading: തുര്‍ക്കി തടവിലാക്കിയ സുവിശേഷ പ്രഘോഷകന് ഒടുവില്‍ മോചനം
Content: അങ്കാര: രണ്ടുവര്‍ഷമായി തുര്‍ക്കി തടവിലാക്കിയ സുവിശേഷ പ്രഘോഷകന് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിരന്തരമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ മോചനം. ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെയാണ് തുര്‍ക്കി കോടതി ഇന്നലെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ മോചന വാര്‍ത്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് വഴിയാണ് ലോകത്തെ അറിയിച്ചത്. 'പാസ്റ്റര്‍ ബ്രന്‍സണ്‍ മോചിതനായി. ഉടന്‍ നാട്ടിലെത്തും' എന്നാണ് ട്രംപ് ട്വീറ്റു ചെയ്തത്. നേരത്തെ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിന്നത്. അമേരിക്കയിലേയ്ക്ക് തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിച്ചിരിന്നു. തുർക്കിയിലെ ഇസ്മിർ എന്ന ഒരു നഗരത്തിലായിരുന്നു പാസ്റ്റർ ബ്രൻസൺ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുര്‍ദിഷ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിഎന കുറ്റമാണ് സുവിശേഷ പ്രഘോഷകന് നേരെ ആരോപിക്കപ്പെട്ടിരിന്നതെങ്കിലും വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന ആരോപണവും ശക്തമായിരിന്നു. അതേസമയം സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയുമായുള്ള യുഎസ് ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി അടക്കുവാനുള്ള നീക്കമായി തുര്‍ക്കിയുടെ നടപടിയെ കാണുന്നവരുമുണ്ട്.
Image: /content_image/News/News-2018-10-13-00:56:45.jpg
Keywords: തുര്‍ക്കി, ട്രംപ