Contents
Displaying 8551-8560 of 25180 results.
Content:
8865
Category: 1
Sub Category:
Heading: ട്രംപിന് വേണ്ടി പ്രാർത്ഥിച്ച് തടങ്കലിൽ നിന്നും മോചിതനായ വചനപ്രഘോഷകൻ
Content: വാഷിംഗ്ടണ് ഡിസി: തുര്‍ക്കി തടങ്കലിൽ നിന്നും മോചിതനായ സുവിശേഷ പ്രഘോഷകൻ വെെറ്റ് ഹൗസിൽ എത്തി ഡൊണാൾഡ് ട്രംപിനു വേണ്ടി പ്രാർത്ഥിച്ചു. രണ്ടുവര്‍ഷമായി തുർക്കിയുടെ തടങ്കലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ സുവിശേഷ പ്രഘോഷകൻ ആന്‍ഡ്രൂ ബ്രന്‍സണ്‍ വെെറ്റ് ഹൗസിൽ എത്തിയാണ് തന്റെ മോചനത്തിന് നിർണ്ണായക ഇടപെടൽ നടത്തിയ ട്രംപിനെ കണ്ടു പ്രാർത്ഥിച്ചത്. ട്രംപിനു ശക്തിയും, സംരക്ഷണവും നൽകണമെന്നും, ജഞാനവും, ശക്തിയും നിറച്ച് രാജ്യത്തിന് അനുഗ്രഹമായി തീർക്കണമെന്നുമാണ് ആൻഡ്രൂ പ്രസിഡന്റിന്റെ മേൽ കെെകൾ വച്ച് പ്രാർത്ഥിച്ചത്. താനും ഭാര്യയും എല്ലാ ദിവസവും പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ബ്രൻസൺ ട്രംപിനോടു പറഞ്ഞു. മൈക്ക് പോംപിയോ, ജോൺ ബോൾട്ടൻ തുടങ്ങിയവരും ഏതാനും റിപ്പബ്ളിക്കൻ കോൺഗ്രസ് അംഗങ്ങളും പ്രാർത്ഥനയിൽ പങ്കുചേർന്നു. തനിക്കു വേണ്ടി ശബ്ദിച്ച അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്കും ബ്രൻസൺ നന്ദി പറഞ്ഞു. അമേരിക്കയിലെ പ്രമുഖരായ ക്രെെസ്തവ നേതാക്കൾ ബ്രൻസണെ തിരികെയെത്തിച്ച ട്രംപിന് നന്ദി രേഖപ്പെടുത്തി. തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തി എന്ന തെളിവില്ലാത്ത ആരോപണം ഉന്നയിച്ചാണ് ആൻഡ്രൂ ബ്രൻസണെ 2016-ൽ തുർക്കി തടങ്കലിൽ ആക്കിയത്. മുപ്പത്തയഞ്ചു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമായിരുന്നു ബ്രൻസണു മേൽ ചുമത്തിയിരുന്നത്. അദേഹത്തെ വിട്ടയക്കാൻ കടുത്ത സാമ്പത്തിക ഉപരോധം തുർക്കിയുടെ മേൽ അമേരിക്ക ചുമത്തിയിരുന്നു. സുവിശേഷ പ്രഘോഷകന്റെ മോചനത്തിനായി ട്രംപ് ഭരണകൂടം നടത്തിയ ശക്തമായ ഇടപെടലാണ് മോചനത്തിന് വഴി തെളിയിച്ചത്.
Image: /content_image/News/News-2018-10-15-04:18:05.jpg
Keywords: ട്രംപ, ഡൊണാ

8866
Category: 1
Sub Category:
Heading: ആഗോള സഭക്കു ഇനി ഏഴ് വിശുദ്ധരുടെ കൂടി പൊൻതിളക്കം
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോള്‍ ആറാമന്‍ മാര്‍പാപ്പ, രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ദിവ്യബലി മധ്യേയാണ് വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്. ഇറ്റലിയിലെ നേപ്പിൾസിൽനിന്നുള്ള ഫാ. വിൻചെൻസോ റൊമാനോ (1751-1831), സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പർ (1820-1898), മിഷ്ണറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട മറ്റുള്ളവർ. എൽസാൽവഡോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ മരണം ഏറ്റുവാങ്ങിയ റൊമേറോയുടെ അരയിൽക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോൾ ആറാമന്റെ വടിയും ധരിച്ചാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പോൾ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.
Image: /content_image/News/News-2018-10-15-04:43:50.jpg
Keywords: വിശുദ്ധ

8867
Category: 24
Sub Category:
Heading: അമ്മയുടെ കരം പിടിക്കാം, അമ്മയെ സ്നേഹിക്കാം, അമ്മയുടെ സ്നേഹം അനുഭവിക്കാം
Content: സഹനത്തിന്റെ നിഴൽ വീണ താഴ് വരകളിൽ മാതൃസ്നേഹത്തിന്റെ അമൃത് വിളമ്പി തന്ന ഒരമ്മയുണ്ട് നമുക്ക്. പരിശുദ്ധ കന്യകാമറിയം. കരങ്ങൾ കൂപ്പി ദൈവഹിതത്തിന് കാതോർത്തവൾ. നസ്രസിലെ കൊച്ചുവീട്ടിൽ മാതൃസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിശ്വസ്തതയുടെയും തിരിനാളമായി കത്തിയെരിഞ്ഞവൾ .. ജനനം മുതൽ മരണം വരെ ഈശോയുടെ കാലടിപ്പാതകളിൽ അമ്മയുണ്ടായിരുന്നു. ഒരു സാന്ത്വനമായി..... മുറിവുകളിൽ തൈലമായി....... വീഴ്ചകളിൽ കരബലമായി ........! പരി. അമ്മ നമുക്കും ആശ്രയിക്കാവുന്ന ഒരു ദിവ്യസങ്കേതമായി മാറുവാൻ കാരണമെന്താ? അമ്മയുടെ ആർദ്രമായ മൗനമാണ് അതിനു കാരണം. "നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും" എന്ന ശിമയോന്റെ പ്രവചനത്തെയും മൗനം കൊണ്ടവൾ ഏറ്റുവാങ്ങി. പിന്നീടങ്ങോട്ട് കനൽവഴികളിലൂടെയുള്ള യാത്രയായിരുന്നു. എല്ലായിടത്തും അമ്മ പരിപൂർണ വിശ്വസ്തയായിരുന്നു. ദൈവത്തോടും മനുഷ്യരോടും പ്രപഞ്ചത്തോടുമെല്ലാം. ലോകത്തൊരു സ്ത്രീക്കും ലഭിക്കാത്ത കയ്പുനീരല്ലേ പുത്രനെ പ്രസവിക്കുന്ന നാളിൽ അമ്മക്കൂ ലഭിച്ചത്. പുത്രനെ പ്രസവിച്ചത് കാലിത്തൊഴുത്തിൽ. ഈശോയുടെ 12-ാം വയസ്സിൽ പുത്രനഷ്ടത്തിന്റെ വേദന അനുഭവിച്ച അമ്മ. പുത്രനെ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ സർവം മറന്ന് നിറമിഴികളോടെ ദൈവത്തെ വിളിച്ചിട്ടുണ്ടാവാം.മുപ്പതാം വയസുവരെ മാതാവിന്റെ തണലിൽ ജീവിച്ച് പരസ്യ ജീവിതത്തിന് പുറപ്പെട്ട പുത്രനെക്കുറിച്ചു അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു .പുത്രനെ കുറിച്ച് നല്ലത് മാത്രം കേൾക്കാൻ ഏതൊരു അമ്മയെയും പോലെ പരിശുദ്ധ അമ്മയും ആഗ്രഹിച്ചിരുന്നു. അനുഗ്രഹാശീർവാദത്തോടെ മകൻ നടന്നകന്നപ്പോൾ അമ്മയുടെ ഹൃദയത്തിലും പ്രതീക്ഷകളുടെ അലയടികൾ. എന്നാൽ തച്ചന്റെ മകൻ, ഭ്രാന്തൻ, ദൈവനിഷേധി എന്നിങ്ങനെ പുത്രനെ കുറിച്ച് കേൾക്കേണ്ടി വന്നപ്പോഴും അമ്മ മൗനം പാലിച്ചു. മറ്റാരേക്കാൾ അധികമായി ഈശോയെ മനസ്സിലാക്കിയ അമ്മയ്ക്ക് അറിയാമായിരുന്നു ഏതാണ് ശരിയെന്ന്. നിസ്സഹായനായി നിന്ന് പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സ്വന്തം മകനെ ആ മാതൃഹൃദയം നെഞ്ചോട് ചേർത്തുവച്ചു. ചാട്ടവാറുകൾ കൊണ്ട് പൊന്നു മകന്റെ ശരീരത്തിൽനിന്നും പച്ചമാംസം കൊത്തി എടുത്തപ്പോഴും നിലവിളിയുടെ ആൾരൂപമായി ഒരു വിളിപ്പാടകലെ അമ്മയുണ്ടായിരുന്നു. അരുതേ ....അരുതേ ...എന്ന് നെഞ്ചിടിപ്പിനോടൊപ്പം അമ്മയും നിലവിളിച്ചിട്ടുണ്ടാവും. യൗസേപ്പിതാവിനോടൊപ്പം പണിപ്പുരയിലായിരുന്നപ്പോൾ ആശ്വാസമായി എപ്പോഴും അമ്മ കൂടെയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് ഭാരവും ഉയരവുമുള്ള കുരിശ് പുത്രന് ചുമക്കേണ്ടി വന്നപ്പോൾ അമ്മ നിസ്സഹായയായി. കാൽതട്ടി കുരിശുമായി വീണ മകനെ മാറോട് ചേർത്തണക്കുവാൻ അമ്മ ഓടിയെത്തി. എന്നാൽ ക്രൂരരായ ആയുധധാരികളുടെ മധ്യേ അമ്മയ്ക്ക് കരം നൽകാനായില്ല. നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ടാകാം അമ്മ . കുരിശിൽ പിടഞ്ഞു മരിക്കുന്ന പുത്രന്റെ വേദന കാണേണ്ടി വരുന്ന ഒരു അമ്മ. അവന്റെ ചുടുചോര വീണത് അമ്മയുടെ ഹൃദയത്തിലേക്കായിരുന്നു. അവന്റെ ശവശരീരവും മടിയിൽ കിടത്തിയുള്ള ഹൃദയം തകർന്നുള്ള അമ്മയുടെ നിലവിളി....! ഒരു സ്ത്രീയും ഈ ലോകത്ത് അനുഭവിക്കാത്ത സഹനത്തിന്റെ ആൾരൂപമായി മാറി പരി. അമ്മ. വേദനയുടെ എരിതീയിൽ എരിഞ്ഞമർന്ന അമ്മയെ പ്രാണപീഡകളുടെ ഉച്ചസ്ഥായിയിലും ഈശോ മറന്നില്ല. കരുതലോടെ അമ്മയെ ഭരമേൽപിച്ചു പ്രിയ ശിഷ്യന്. ഇന്ന് നിനക്കും എനിക്കും മുൻപിൽ പ്രത്യാശയുടെ തണലായി അമ്മ നിലകൊള്ളുമ്പോൾ നാം എന്തിന് ഭയപ്പെടണം? എന്തിന് ആകുലപ്പെടണം?കണ്ണുനീർ ചാലുകൾ വറ്റാത്ത അമ്മയുടെ മിഴികൾക്ക് നമ്മുടെ നൊമ്പരങ്ങൾ മനസ്സിലാക്കാനുള്ള തെളിച്ചമുണ്ട് .കാരണം വേദന അറിഞ്ഞവനെ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനാവൂ. ഈശോ നമുക്കു നൽകിയ മനോഹര സമ്മാനമാണ് അമ്മ. അമ്മക്കൊരിക്കലും നമ്മെ തള്ളിക്കളയാനാവില്ല.മക്കൾ വിളിക്കുമ്പോൾ അമ്മ കേൾക്കാതിരിക്കുമോ? ഹൃദയം നുറുങ്ങിയുള്ള നിലവിളികൾക്ക് അമ്മയുടെ കരങ്ങളിൽ അപ്പോൾതന്നെ ഉത്തരമുണ്ട്. ജീവിതത്തിന്റെ ഇടനാഴിയിൽ നിരാശയിൽ നിപതിക്കുന്ന മക്കൾക്ക് അഭയ സങ്കേതമായ അമ്മയ്ക്ക് നാമും പ്രതിസ്നേഹം നൽകേണ്ടേ? ജപമണികളിലൂടെയുള്ള തീർത്ഥാടനത്തിന്റെ നാളുകളാണ് ഇത്. നൊമ്പരപ്പാടുകളേറ്റ ചിപ്പിക്കുള്ളിലെ മുത്താണ് ഓരോ ജപമാല മണികളും. കൈവിരലുകൾക്കിടയിലൂടെ ജപമാലയുടെ മുത്തുകൾ ഓരോന്നും കടന്നു പോകുമ്പോൾ അധരവും ഹൃദയവും 'നന്മനിറഞ്ഞ മറിയമേ..... ' എന്ന പ്രാർത്ഥനയാൽ മുഖരിതമാകട്ടെ. ഹൃദയം അമ്മയോടുള്ള സ്നേഹവാത്സല്യങ്ങളാൽ നിറയട്ടെ. പാപത്തിന്റെ ലാഞ്ചനപോലും ഏൽക്കാത്ത അമ്മയുടെ പവിത്രത നിന്റെയും എന്റെയും ജീവിതത്തിലുണ്ടാകട്ടെ. അമ്മയുടെ കരം പിടിക്കാം. അമ്മയെ സ്നേഹിക്കാം. അമ്മയുടെ സ്നേഹം അനുഭവിക്കാം.
Image: /content_image/SocialMedia/SocialMedia-2018-10-15-05:46:31.jpg
Keywords: കന്യകാ

8868
Category: 9
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനവും വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാളും സൗത്തെൻഡ് ഓൺ സീയിൽ
Content: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപാർകിയിലെ വിശുദ്ധ കുർബാന കേന്ദ്രമായ സെന്റ് അൽഫോൻസാ സീറോ മലബാർ സെന്ററിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ഭക്തി ആഡംബരപൂർവം കൊണ്ടാടുന്നു.ഒക്ടോബർ മാസം 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. പ്രീസ്റ് ഇൻ ചാർജ് ഫാദർ ജോസ് അന്തിയാംകുളം, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും .ജപമാലയെ തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന, നൊവേന .ലദീഞ്ഞ തുടങ്ങിയ തിരുക്കര്മങ്ങളിൽ സൗത്തെൻഡിലെ വിശ്വാസ സമൂഹം പൂർണ മനസോടും നിറഞ്ഞ ഹൃദയത്തോടും കൂടെ പങ്കുകാരാകും. തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ സെന്റ് അൽഫോൻസാ സൺഡേ സ്കൂളിന്റെ മെറിറ്റ് അവാർഡ് ദാന ചടങ്ങും ലണ്ടൻ റീജിയൻ കലോത്സവത്തിൽ മികച്ച പോയിൻറ് നിലയിലോടെ 42 കുർബാന സെന്ററുകളിൽ മുൻനിരയിൽ എത്തിയസൗത്തെൻഡ് സെന്റ് അൽഫോൻസാ സൺഡേ സ്കൂളിലെ കുട്ടികൾക്കുള്ള ആദരവും സാവിയോ ഫ്രണ്ട്സിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും നടത്തപ്പെടുന്നതാകും. ഇതോടൊപ്പം സീറോ മലബാർ യൂത് മൂവ്മെന്റിന്റെ യൂണിറ്റ് തല ഉൽഘാടനവും മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നതായിരിക്കും. നാൽപതോളം പ്രസുദെന്തിമാരുടേ നേത്രുത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ തിരുനാൾ അഗാപ്പെയോടെ (സ്നേഹവിരുന്ന് ) കൊടിയിറങ്ങും. വിശുദ്ധ യൂദതദേവൂസിന്റെ തിരുനാളിന് ഒരുക്കമായി മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം 15 ,16 ,17 തീയതികളിൽ ഇടവകയിലെ 6 ഫാമിലി യൂണിറ്റുകളിൽ ക്രെമീകരിച്ചിരിക്കുന്നു .സൗത്തെൻഡ് ഓൺ സീ ,ബസിൽഡൺ ,ചെംസ്ഫോർഡ് വിശ്വാസ സമൂഹങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് രൂപീകൃതമാകുന്ന സെന്റ് പീറ്റർ സീറോ മലബാർ മിഷനെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകളും ഈ ദിവസങ്ങളിൽ നടക്കുമതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ മനോജ് (0 7848 808550),ഷിബിൻ (07868 242962),സോണിയ എന്നിവരുമായി ബന്ധപ്പെടുക.
Image: /content_image/Events/Events-2018-10-15-05:51:21.jpg
Keywords: തിരുനാള്‍

8869
Category: 18
Sub Category:
Heading: കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാന്‍ പ്രതിജ്ഞാബദ്ധര്‍: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് അവരുടെ പ്രശ്‌നങ്ങളുടെ ആഴവും വ്യാപ്തിയും നമുക്ക് മനസിലാക്കാനാവുകയെന്നും സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സിബിസിഐ ലേബര്‍ കമ്മീഷനും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്‌മെന്റിന്റെ സഹകരണത്തോടെ അന്തര്‍ദേശീയ കുടിയേറ്റം: പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെയും അഭയാര്‍ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്‌കാരം രൂപപ്പെടുത്താന്‍ പൊതുസമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.തന്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഐസിഎംസി അന്തര്‍ദേശീയ സെക്രട്ടറി ഫാ. ജയ്‌സണ്‍ വടശേരി, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, കെഎല്‍എം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലപ്പറന്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ജി. ഗീതിക, സിറിള്‍ സഞ്ജു, ഡോ. മാര്‍ട്ടിന്‍ പാട്രിക്, ഡോ. സിസ്റ്റര്‍ ലിസി ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ മോണ്‍.യൂജിന്‍ പെരേര, ഫാ. ജോബി അശീതുപറന്പില്‍, മോഹനന്‍ നായര്‍, ഈശ്വരി കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2018-10-15-09:31:19.jpg
Keywords: കളത്തി

8870
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ സഹായിക്കുവാന്‍ നൈറ്റ്സ് ഓഫ് കൊളംബസും അമേരിക്കയും തമ്മില്‍ ധാരണ
Content: വാഷിംഗ്‌ടണ്‍ ഡി.സി: മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴില്‍ കൂട്ടക്കൊലക്കും, മതപീഡനത്തിനും ഇരയായ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ സഹായിക്കുവാന്‍ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്സും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റും (USAID) തമ്മില്‍ പരസ്പരധാരണയായി. ഒക്ടോബര്‍ 12-നാണ് ഇരു സംഘടനകളുടെയും പ്രതിനിധികള്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചത്. കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവനായ കാള്‍ ആന്‍ഡേഴ്സന്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. യുഎസ് എയിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, ക്രിസ്ത്യാനികളും, യസീദികളുമടങ്ങുന്ന മതന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തില്‍ പുരോഗതിയുണ്ടാക്കുവാന്‍ തങ്ങളുടെ സംയുക്തമായ ശ്രമങ്ങള്‍ വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ഡേഴ്സന്റെ പ്രസ്താവനയില്‍ പറയുന്നു. പരസ്പരധാരണ പ്രകാരം സഹായങ്ങള്‍ ഇറാഖില്‍ നിന്നും ആരംഭിച്ച് ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കരാറില്‍ ധാരണയായിരിക്കുന്നത്. ഏറ്റവും ആവശ്യമുള്ള വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും സഹായം നേരിട്ട് ലഭ്യമാക്കുമെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളാല്‍ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള കരാറെന്ന നിലയില്‍ ഉടമ്പടി വളരെയേറെ പ്രധാനപ്പെട്ടതാണെന്നു നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ആന്‍ഡ്ര്യൂ വാള്‍തര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ക്നൈറ്റ്സ് ഓഫ് കൊളംബസിനുള്ള പരിചയ സമ്പത്തും വിശ്വസ്തതയും, ബന്ധങ്ങളും യുഎസ് എയിഡ് കരാറില്‍ അംഗീകരിക്കുന്നുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണിതെന്നും കരാറില്‍ പറയുന്നു. വടക്കന്‍ ഇറാഖില്‍ മാത്രം 19 കോടിയിലധികം ഡോളര്‍ ചിലവഴിക്കുവാനാണ് യുഎസ് എയിഡ് പദ്ധതിയിടുന്നത്. 1960ല്‍ സ്ഥാപിതമായത് മുതല്‍ വിവിധ സംഘടനകളുമായി സഹകരിച്ച് സഹായങ്ങള്‍ നല്‍കിവരികയാണ് യുഎസ് എയിഡ്. നൈറ്റ്സ് ഓഫ് കൊളംബസ് 2014 മുതല്‍ 2 കോടിയിലധികം ഡോളര്‍ സഹായമായി വിതരണം ചെയ്തു കഴിഞ്ഞു. അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍ 50 ലക്ഷം ഡോളറിന്റെ സഹായം എത്തിക്കുവാന്‍ സംഘടന പദ്ധതി തയാറാക്കിയിരിന്നു.
Image: /content_image/News/News-2018-10-15-10:09:02.jpg
Keywords: ഇറാഖ, മധ്യപൂര്‍വ്വേ

8871
Category: 1
Sub Category:
Heading: സുവിശേഷത്തിനായി സര്‍വ്വതും ത്യജിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യാതൊരു മടിയും കൂടാതെ ദൈവവചനം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും, സ്വജീവന്‍ പോലും പണയം വെച്ചു കൊണ്ട് സുവിശേഷം പ്രചരിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ചവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ. പോള്‍ ആറാമന്‍ പാപ്പായും, ഓസ്കാര്‍ റൊമേറോയും ഉള്‍പ്പെടെ ഏഴുപേരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ട് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദൈവവചനം ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതാണെന്ന സുവിശേഷ വാക്യം (ഹെബ്രാ. 4:12) ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. മര്‍ക്കോസിന്റെ സുവിശേഷം 10:17-ല്‍ “നിത്യജീവന്‍ പ്രാപിക്കുവാന്‍ ഞാനെന്തു ചെയ്യണം?” എന്ന് യേശുവിനോട് ചോദിച്ച മനുഷ്യനെപോലെയാണ് നാമെല്ലാവരും. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് നല്‍കിയ ശേഷം എന്നെ അനുഗമിക്കുവാനാണ് യേശു അവനോടു പറഞ്ഞത്. പണമോ സമ്പത്തോ അല്ല യേശു ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. നമ്മുടെ ഹൃദയത്തിന്റെ ഭാരം ഇറക്കിവെച്ച്, ദൈവത്തെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ തക്കവണ്ണം ഹൃദയത്തെ ശൂന്യമാക്കുവാനാണ് യേശു ഉദ്ദേശിച്ചത്. നമ്മുടെ ജീവന്റെ തന്നെ അര്‍ത്ഥമായ ദൈവത്തെ യേശുവിലൂടെ അന്വേഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ ഹൃദയം കാന്തം പോലെയാണ്, സ്നേഹത്താല്‍ അത് ആകര്‍ഷിക്കപ്പെടുന്നു. എന്തിലാണ് ആകര്‍ഷിക്കേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണം. ദൈവത്തെ സ്നേഹിക്കണോ? അതോ ഭൗതീക സുഖസമ്പത്തിനെ സ്നേഹിക്കണോ? എന്തിനെയാണ് സ്നേഹിക്കേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണം. സുവിശേഷം പ്രഘോഷിക്കുന്നതിന് വിഘാതമായ എല്ലാത്തിനേയും നമുക്ക് ഉപേക്ഷിക്കാം. നമ്മുടെ പ്രേഷിത ദൗത്യത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ഭൗതീകതയുമായി നമ്മെ ബന്ധിപ്പിക്കുന്ന ആ ചരട് നമുക്ക് പൊട്ടിക്കാം. ഒരു ബന്ധനവുമില്ലാതെ സ്വതന്ത്രമായി ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിന് ഇന്ന് ഏറ്റവും അധികം ആവശ്യമായിട്ടുള്ള 'ആനന്ദം' പ്രചരിപ്പിക്കുവാന്‍ കഴിയും. എല്ലാത്തിന്റേയും ഉറവിടമായ ആ ആനന്ദത്തിലേക്കാണ് ഇന്ന് യേശു നമ്മെ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-10-15-13:20:37.jpg
Keywords: പാപ്പ, വിശുദ്ധ

8872
Category: 10
Sub Category:
Heading: അമേരിക്കയില്‍ ഓരോ വര്‍ഷവും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത് ആയിരങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡിസി: വിശ്വാസികളുടെ കൊഴിഞ്ഞു പോക്കിനെ അതിജീവിച്ചുകൊണ്ട് അമേരിക്കയിലെ കത്തോലിക്ക സഭ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍. ഓരോ വര്‍ഷവും ആയിരകണക്കിന് ആളുകള്‍ കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അലെക്സ് ബീം കഴിഞ്ഞ ദിവസം ദ ബോസ്റ്റണ്‍ ഗ്ലോബ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായി ഈ വര്‍ഷവും അനേകം സ്ത്രീപുരുഷന്മാരാണ് ഇതര മതങ്ങളില്‍ നിന്നും സെക്റ്റുകളില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും യേശു ക്രിസ്തുവിനാല്‍ സ്ഥപിക്കപ്പെട്ട സഭ എന്നതിനാലാണ് ഇതര ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ കത്തോലിക്ക സഭയിലേക്ക് ചേക്കേറാനുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കന്‍ കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ലൈംഗീകാപവാദങ്ങള്‍ ഒരംഗം വരുമ്പോള്‍ ആറു പേര്‍ പോകുന്നു എന്ന നിലയിലേക്ക് കത്തോലിക്കാ സഭയെ എത്തിച്ചിരുന്നു. ഇതര ക്രിസ്ത്യന്‍ സഭകളായ ആംഗ്ലിക്കന്‍ സഭയുടെ വേരുകള്‍ പതിനാറാം നൂറ്റാണ്ടിലെ ഹെന്രി എട്ടാമന്‍ രാജാവിലാണ് അവസാനിക്കുന്നത്. ലൂഥറന്‍ സഭ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും, മോര്‍മോണ്‍ സഭ ജോസഫ് സ്മിത്ത് ബെഗോട്ടുമാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ പത്രോസാകുന്ന പാറമേല്‍ യേശു തന്നെ സ്ഥാപിച്ചിരിക്കുന്ന സഭയാണ് റോമന്‍ കത്തോലിക്കാ സഭയെന്നും അലെക്സ് ബീം ലേഖനത്തില്‍ സൂചിപ്പിക്കുന്നു. പ്രൊട്ടസ്റ്റന്‍റ് സെക്റ്റുകളില്‍ നിന്നും കത്തോലിക്ക സഭയില്‍ അംഗമായ ഏതാനും പേരുടെ ചെറുവിവരണവും അലെക്സ് ലേഖനത്തില്‍ നല്‍കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കത്തോലിക്ക വിശ്വാസിയായ പ്രിസ്ബൈറ്റേറിയന്‍ സഭാംഗവും മുന്‍ സ്കൂള്‍ അധ്യാപകയുമായ പ്രിസില്ല ഹൊല്ലെരാന് തന്റെ പുതിയ സഭയെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കുവാനുള്ളത്. തന്റെ ഭര്‍ത്താവിന്റെ സഭ എന്ന നിലയിലാണ് പ്രിസില്ല കത്തോലിക്കാ സഭയിലെ ചേര്‍ന്നത്. എപ്പിസ്കോപ്പല്‍ സഭാംഗമായിരുന്ന വോള്‍ഫെ യങ്ങും പുതുതായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതാണ്. ഇദ്ദേഹത്തിന്റെ വിശ്വാസ നിലപാട് ലേഖകന്‍ പ്രത്യേകം എടുത്തുക്കാട്ടുന്നുണ്ട്. കത്തോലിക്കാ സഭയില്‍ അംഗമാകുന്നതിന് മുന്‍പ് തന്നെ ജപമാല ചൊല്ലാറുണ്ടായിരുന്നുവെന്ന് യങ്ങ് സമ്മതിക്കുന്നു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള കത്തോലിക്കാ സഭയുടെ ചരിത്രപരമായ ആധികാരികത തന്നെയാണ് സഭയെ നേര്‍വഴിയിലേക്ക് നയിക്കുന്നതെന്നും കത്തോലിക്ക സഭ എന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഏതൊരു കൂട്ടായ്മക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ തന്നെയാണെന്നും യങ്ങ് പറഞ്ഞതായി അലെക്സ് ബീം പരാമര്‍ശിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം വിശ്വാസികളെ അമേരിക്കന്‍ കത്തോലിക്ക സഭക്ക് നഷ്ടപ്പെട്ടെന്ന വാര്‍ത്ത പരക്കുന്നതിനിടെ വിശ്വാസികള്‍ക്കും ആഗോള സഭയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് ദ ബോസ്റ്റണ്‍ ഗ്ലോബ് ദിനപത്രത്തില്‍ വന്ന ലേഖനം.
Image: /content_image/News/News-2018-10-16-00:06:51.jpg
Keywords: കത്തോലിക്ക

8873
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നൽകുന്ന ഏക രാജ്യം ഇസ്രായേല്‍: ബെഞ്ചമിൻ നെതന്യാഹു
Content: ജെറുസലേം: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നൽകുന്ന ഏക രാജ്യം ഇസ്രായേലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജെറുസലേമിൽ ഞായറാഴ്ച നടന്ന ക്രെെസ്തവ മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പാലസ്തീൻ ഭരണകൂടം അവിടെയുളള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും മനുഷ്യാവകാശം സംരക്ഷിക്കുന്ന ഏക രാജ്യം ഇസ്രായേലാണെന്നും, ക്രെെസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ മാത്രമല്ല ക്രെെസ്തവ വിശ്വാസികളെയും തങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ലോകത്ത് തങ്ങൾക്കുളള ഏറ്റവും വലിയ സുഹൃത്തുക്കൾ ക്രെെസ്തവരാണ്. നെഞ്ചുറപ്പോടെ തങ്ങളോടൊപ്പം നിൽക്കുന്ന ക്രെെസ്തവ സുഹൃത്തുക്കൾക്ക് നന്ദി പറയാൻ താൻ ഈ അവസരം വിനയോഗിക്കുകയാണെന്നും, ബെഞ്ചമിൻ നെതന്യാഹു മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. ക്രെെസ്തവർക്കും, യഹൂദർക്കും വിശുദ്ധ സ്ഥലമായ ബേത്‌ലെഹെമില്‍ പോലും പാലസ്തീൻ ഭരണകൂടം വലിയ അതിക്രമങ്ങളാണ് നടത്തുന്നതെന്നും, നേരത്തെ എൺപതു ശതമാനം ക്രെെസ്തവർ ബേത്‌ലെഹെമില്‍ ഉണ്ടായിരുന്നുവെന്നും ഇന്ന് അത് ഇരുപതു ശതമാനമായി ചുരുങ്ങിയെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2018-10-16-00:18:18.jpg
Keywords: ഇസ്രായേ

8874
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ അദ്ദേഹം താമസിക്കുന്ന വിശ്രമകേന്ദ്രത്തിലെത്തി സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാന്‍ ഗാര്‍ഡനിലെ മെറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ എത്തിയാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ പാപ്പ അടക്കമുള്ള ഏഴു വിശുദ്ധരുടെ നാമകരണത്തിന് മുന്നോടിയായാണ് സന്ദര്‍ശനം നടന്നത്. 1977-ല്‍ ബനഡിക്ട് പതിനാറാമനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് പോള്‍ ആറാമന്‍ പാപ്പയായിരിന്നു. 90 വയസ്സുള്ള ബനഡിക്ട് പാപ്പ 2013-ല്‍ ആണ് സ്ഥാനത്യാഗം ചെയ്തത്.
Image: /content_image/News/News-2018-10-16-00:53:19.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്