Contents

Displaying 8541-8550 of 25180 results.
Content: 8855
Category: 18
Sub Category:
Heading: ഇടുക്കി രൂപത 107 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കും
Content: തൊടുപുഴ: പ്രളയ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന്റെ ആദ്യഘട്ടമായി ഇടുക്കി രൂപത 107 വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കും. രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആഹ്വാനപ്രകാരം മുപ്പതോളം സ്ഥലങ്ങളില്‍നിന്നായി വ്യക്തികളും പള്ളികളും സന്ന്യാസ ഭവനങ്ങളും സ്ഥലങ്ങള്‍ സംഭാവന ചെയ്യുകയായിരിന്നു. സന്നദ്ധത അറിയിച്ചവരുടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മാണയോഗ്യമെന്ന് ഉറപ്പുവരുത്തിയശേഷമാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. അഞ്ചുകോടിയിലധികം രൂപ മാര്‍ക്കറ്റ് വിലയുള്ള പത്തേക്കറോളം സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. സമാഹരിച്ച സ്ഥലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജാതിമത ഭേദമന്യേ അര്‍ഹരായവര്‍ക്ക് കൈമാറും. രൂപത കൈമാറുന്ന സ്ഥലത്ത് വീടു നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടറും എംപിയും ഉറപ്പുനല്‍കിയതായി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി രൂപത അതിര്‍ത്തിയില്‍ 606 കുടുംബങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടു. ഇവരില്‍ 302 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലമുണ്ട്. 304 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടമായി. 107 വീടിനുള്ള സ്ഥലമാണ് രൂപത കണ്ടെത്തിയിട്ടുള്ളത്. 197 കുടുംബങ്ങള്‍ക്ക് വീടിനുള്ള സ്ഥലംകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് രൂപത. നേരത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുകോടിയിലധികം രൂപ ചെലവുവരുന്ന കിറ്റുകള്‍ രൂപത വിതരണം ചെയ്തിരിന്നു.
Image: /content_image/India/India-2018-10-13-01:10:43.jpg
Keywords: ഇടുക്കി
Content: 8856
Category: 18
Sub Category:
Heading: കുഞ്ഞച്ചന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു യേശുവിന്റെ സ്‌നേഹ വിപ്ലവം: മാര്‍ ടോണി നീലങ്കാവില്‍
Content: രാമപുരം: കുഞ്ഞച്ചന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു യേശുവിന്റെ സ്‌നേഹവിപ്ലവമാണെന്നു തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറ്റിനു ശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പരിത്യജിക്കപ്പെട്ടവരോടും കൂടെയായിരുന്നുകൊണ്ട് കുഞ്ഞച്ചന്‍ അവരിലേക്കു ദൈവസ്‌നേഹത്തെ ഒരു പ്രവാഹം പോലെ ഒഴുക്കിവിടുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ ഒന്‍പതിനു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് കരിസ്മാറ്റിക് പ്രേഷിത സംഗമം നടന്നു. ഇന്നു രാവിലെ ഒന്‍പതിന് എംഎസ്റ്റി സന്യാസസഭാ ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാന്നൂര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ഇടവകയിലെ സമര്‍പ്പിതരുടെ കുഞ്ഞച്ചന്‍ തീര്‍ഥാടനം, ഉച്ചകഴിഞ്ഞ് 1.30 ന് വൈദിക യുവജന സംഗമം. നാലിന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. അടുത്ത ചൊവ്വാഴ്ചയാണ് പ്രധാന തിരുനാള്‍.
Image: /content_image/India/India-2018-10-13-01:21:12.jpg
Keywords: ടോണി, കുഞ്ഞച്ച
Content: 8857
Category: 1
Sub Category:
Heading: അഭയാർത്ഥികൾക്ക് അനിഷ്‌ടം: ഗ്രീസില്‍ കുരിശ് രൂപം നീക്കം ചെയ്തു
Content: മൈറ്റിലിന്‍: ഇസ്ലാമിക അഭയാർത്ഥികൾക്ക് അനിഷ്‌ടം ഉണ്ടാക്കും എന്ന ആരോപണത്തില്‍ ഗ്രീസിൽ കുരിശ് നീക്കം ചെയ്തു. കടലില്‍ മരണപ്പെട്ടവരുടെ ഒാർമയ്ക്കായി ഗ്രീസിലെ ലെസ്‌വോസ് ദ്വീപിൽ സ്ഥാപിച്ചിരുന്ന കുരിശാണ് നീക്കം ചെയ്തത്. ക്രിസ്ത്യാനികളല്ലാത്ത അഭയാർത്ഥികൾക്ക് കുരിശ് അലോസരം ഉണ്ടാക്കും എന്നുള്ള വാദം ഉയർത്തി സാമൂഹ്യ സഹവർത്തിത്വന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഗ്രീസിലെ തുറമുഖ മന്ത്രിക്കും, ലെസ്‌വോസ് നഗരത്തിന്റെ മേയർക്കും കത്തു നൽകിയിരുന്നു. കുരിശ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്നതിനെ തുടര്‍ന്നു അഭയാർത്ഥികളെ നീന്തുന്നതിൽ നിന്നും പിന്തിരിപ്പിക്കും എന്ന വിചിത്രവാദമാണ് പ്രസ്തുത സംഘടന കത്തിൽ ആരോപിച്ചിരുന്നത്. തുടര്‍ന്നു ദിവസങ്ങൾക്കകം കുരിശ് നീക്കം ചെയ്യപ്പെടുകയായിരിന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ലെസ്‌വോസ് ദ്വീപ്. ദ്വീപിലെ ഭൂരിപക്ഷ ക്രെെസ്തവ വിശ്വാസികളെ അപമാനിക്കുന്നതിനു തുല്യമാണ് കുരിശ് നീക്കം ചെയ്ത നടപടി എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. അതേസമയം കല്ലുകള്‍ പാകി പ്രദേശവാസികള്‍ വീണ്ടും കുരിശ് ഉറപ്പിച്ചതായും വാര്‍ത്തയുണ്ട്.
Image: /content_image/News/News-2018-10-13-03:20:54.jpg
Keywords: കുരിശ്, അഭയാര്‍
Content: 8858
Category: 1
Sub Category:
Heading: ഖസാക്കിസ്ഥാൻ പ്രസിഡന്റിന് വത്തിക്കാൻ പുരസ്കാരം
Content: അസ്താന: മതാന്തര സംവാദങ്ങൾക്ക് ശക്തമായി നേതൃത്വം നൽകുന്ന ഖസാക്കിസ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നസർബേയ്വിന് വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരം. മതേതര സംഭാഷണങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. 'ലോകവും പരമ്പരാഗത മതങ്ങളും' എന്ന വിഷയത്തിൽ അസ്താനയിൽ ഒക്ടോബർ പത്തിന് ആരംഭിച്ച സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. പുരസ്കാരം സ്വീകരിച്ച അദ്ദേഹം വത്തിക്കാൻ സംഘത്തിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ കത്തോലിക്ക സഭയുടെ പ്രഭാഷണങ്ങൾക്ക് പൊന്തിഫിക്കൽ കൗൺസിൽ നിയമ വിഭാഗം മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രാൻസിസ്കോ കോക്കോപാൽമേ റിയോ നേതൃത്വം നൽകി. ഒക്ടോബർ 10, 11 തീയതികളിൽ നടന്ന ആറാമത് ആഗോള സമ്മേളനത്തിൽ വിവിധ മതങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നാൽപത്തിയാറ് രാജ്യങ്ങളിൽ നിന്നും എൺപത് പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/News/News-2018-10-13-04:35:28.jpg
Keywords: ഖസാഖി
Content: 8859
Category: 1
Sub Category:
Heading: ഇക്വഡോറില്‍ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
Content: ക്വിറ്റോ: തെക്കൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ആർടുറോ റെനെ പൊസോ സമ്പസ് എന്ന വൈദികനെയാണ് ഒക്ടോബര്‍ 9നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാൻ ജുവാൻ ഇടവക വികാരിയായിരുന്ന വൈദികന്റെ മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരിന്നു. മോഷണ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഒക്ടോബര്‍ 11നു ക്വിറ്റോ ബസിലിക്ക ദേവാലയത്തില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ക്വിറ്റോ ആര്‍ച്ച് ബിഷപ്പ് ഫോസ്റ്റോ ട്രാവെസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആത്മാർത്ഥമായ സേവനം കാഴ്ചവെച്ച വൈദികനായിരുന്നു ഫാ. ആർടുറോയെന്ന്‍ ഇടവക സമൂഹം അനുസ്മരിച്ചു. അറുപത്തിരണ്ടുകാരനായ വൈദികന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Image: /content_image/News/News-2018-10-13-10:11:49.jpg
Keywords: വൈദിക
Content: 8860
Category: 4
Sub Category:
Heading: വേശ്യാവൃത്തിയിൽ നിന്ന് സന്യാസ ജീവിതത്തിലേക്ക്; ഒടുവിൽ വിശുദ്ധ പദവിയിൽ
Content: പാശ്ചാത്യ ലോകത്തു വളരെ പ്രാധാന്യം നൽകുന്ന വിശുദ്ധയാണ്, നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ സമകാലികയായിരുന്ന വിശുദ്ധ തേയിസ്. വേശ്യാവൃത്തി നടത്തി സമ്പത്തിന്റെ മടിതട്ടിലാണ് തേയിസ് കഴിഞ്ഞിരുന്നത്. പാപത്തിൽ കേന്ദ്രീകരിച്ചു ജീവിതം മുന്നോട്ട് നീക്കിയ അവൾ താൻ ചെയ്യുന്ന മഹാപാതകത്തിൽ നിന്ന് പിന്മാറാൻ തയാറായിരിന്നില്ല. എന്നാൽ മാനുഷികമായ ചിന്തിച്ചാൽ വളരെ ലളിതമെന്ന് തോന്നിക്കാവുന്ന ഒരു പ്രവർത്തി അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവളുടെ ചുറ്റും ജീവിച്ചിരുന്ന ക്രെെസ്തവർ തങ്ങളുടെ സമ്പത്തു മുഴുവൻ പാവങ്ങൾക്കു പങ്കുവയ്ക്കുന്ന ഒറ്റ പ്രവർത്തിയാണ് അവളുടെ ഹൃദയത്തെ മാനസാന്തരത്തിലേക്കു നയിച്ചത്. കരുണയുടെയും ലാളിത്യത്തിന്റെയും ഉദാത്ത മാതൃക അവളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിച്ചു. പിന്നീട് ക്രിസ്തുവിനെ പറ്റി കൂടുതൽ ആഴത്തിൽ പഠിക്കാൻ അവള്‍ ആരംഭിക്കുകയായിരിന്നു. ഇത് അവളുടെ ജീവിതം മാറ്റി മറിച്ചു. വേശ്യാവൃത്തി എന്ന പെെശാചികതയെ അവള്‍ പൂര്‍ണ്ണമായും വെറുത്തു. പാപത്തിന്റെ ഗൌരവം അവള്‍ മനസ്സിലാക്കി. ഇതിനിടെ തേയിസിനെ തെറ്റ് പറഞ്ഞു തിരുത്തുവാന്‍ ഒരു സന്യാസി അവളുടെ അടുത്ത് എത്തിയതായി ചരിത്ര രേഖകൾ പറയുന്നു. അവളെ സന്ദര്‍ശിച്ച സന്യാസിയുടെ പേര് രേഖകളില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ഈജിപ്ഷ്യന്‍ ബിഷപ്പായിരിന്ന വിശുദ്ധ പാഫ്നൂട്യിസ്, വിശുദ്ധ ബെസ്സാറിയോണ്‍, വിശുദ്ധ സേറാപ്പിയോണ്‍ എന്നീ മൂന്നു പേരുകള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും സന്യാസി, തേയിസയെ അവളുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കാനും, ക്രെെസ്തവ വിശ്വാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാനും അടുത്തെത്തിയപ്പോള്‍ അവളുടെ പരിവര്‍ത്തനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ഈ ചോദ്യം ഏറെ ആകാംക്ഷയോടെയാണ് സന്യാസി അവളോടു ചോദിച്ചത്. 'യേശുവാണ് ലോക രക്ഷകൻ' എന്ന വിശ്വാസമാണ് തന്നെ മാറ്റി മറിച്ചതെന്ന് തേയ്സ ഉത്തരം നൽകി. പിന്നീട് ആ സന്ന്യാസി അവൾക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. തന്റെ പഴയകാലത്തെ പാപപങ്കിലമായ ജീവിതമോർത്ത് വിലപിച്ച അവൾ, തന്റെ വില കൂടിയ വസ്ത്രങ്ങൾ അഗ്നിക്കിരയാക്കി. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതം കൊണ്ട് അവള്‍ മുന്നോട്ടുള്ള ജീവിതം ധന്യമാക്കി. മൂന്നു വർഷക്കാലം സന്യാസിയുടെ നിർദ്ദേശ പ്രകാരം അവൾ മരുഭൂമി ജീവിതം നയിച്ചു. ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്റെയും നാളുകളായിരിന്നു അത്. മരുഭൂമിയിലെ വാസത്തിന് ശേഷം അടുത്തുള്ള ഒരു സന്ന്യാസ ആശ്രമത്തിൽ ചേർന്ന തേയിസ്, പതിനഞ്ചു ദിവസത്തിനു ശേഷം മരണമടഞ്ഞു. തേയിസിന്റെ ശരീരം മരിച്ചെങ്കിലും അവളുടെ പരിവര്‍ത്തനം അനേകായിരങ്ങളെ സ്പര്‍ശിച്ചു. വേശ്യ ആയിരുന്ന ഒരാള്‍, പെട്ടെന്ന് ക്രിസ്തീയതയില്‍ ആകൃഷ്ടയാകുക, പാപ പരിഹാരത്തിനായി ത്യാഗങ്ങള്‍ ഏറ്റെടുക്കുക, സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുക ഇതൊക്കെ അനേകം ജീവിതങ്ങളെ മാനസാന്തരത്തിലേക്ക് നയിച്ചു. അതെ, അന്ധകാരത്തിലാണ്ട ലോകത്തിന് പ്രതീക്ഷയുടെ തീനാളമാണ് വിശുദ്ധ തേയിസിന്റെ ജീവിതം. കത്തോലിക്ക സഭയിലും ഗ്രീക്കു ഓര്‍ത്തഡോക്സ് സഭയിലും ആദരിക്കപ്പെടുന്ന വിശുദ്ധ തേയിസിന്റെ തിരുനാള്‍ ഒക്ടോബര്‍ 8നാണ് സഭ കൊണ്ടാടുന്നത്.
Image: /content_image/Mirror/Mirror-2018-10-13-12:32:42.jpg
Keywords: വിശുദ്ധ
Content: 8861
Category: 1
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പ ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവര്‍ ഇന്ന് വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: പോള്‍ ആറാമന്‍ പാപ്പ ഉള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തൂം. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45) ആരംഭിക്കുന്ന ആഘോഷമായ തിരുക്കര്‍മ്മ മദ്ധ്യേയാണ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. വെടിയേറ്റ് കൊല്ലപ്പെട്ട ആര്‍ച്ച് ബി​ഷപ്പ് അർനു​ൾ​ഫോ ഓസ്കർ റൊ​മേ​റോ, പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍, മാറാരോഗത്തിന്‍റെതായ വേദനകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനവുമായി കടന്നുചെല്ലുകയും പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടയുകയും ചെയ്തനുണ്‍ത്സിയൊ സുള്‍പ്രീത്സിയൊ, വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ എന്നിവരാണ് വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 1963-1978 കാലഘട്ടത്തില്‍ തിരുസഭയെ നയിച്ച പോള്‍ ആറാമന്‍ പാപ്പ ഭ്രൂണഹത്യക്കെതിരെ ശക്തമായ സ്വരം ഉയര്‍ത്തിയിരിന്നു. മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം ഫെബ്രുവരി മാസമാണ് അംഗീകരിച്ചത്. പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ലാ​റ്റി​ന​മേ​രി​ക്ക​യി​ല്‍ 1917-80 കാലഘട്ടത്തില്‍ ജീവിച്ച ആ​ർ​ച്ച് ബിഷപ്പ് ഓ​സ്ക​ർ റൊ​മേ​റോ​ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നും ചൂ​ഷ​ണ​ത്തി​നു​മെ​തി​രേ ശക്തമായി പോ​രാ​ടി​യിരിന്നു. 1980 മാ​ർ​ച്ച് 24-നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ൾ ദി​വ്യ​ബ​ലി മ​ധ്യേ അ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു കൊലപ്പെടുത്തുകയായിരിന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലുപേര്‍ ഇറ്റലി സ്വദേശികളും രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേറോ എല്‍ സാല്‍വദോര്‍ സ്വദേശിയും വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ ജര്‍മ്മന്‍കാരിയും വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ സ്പെയിന്‍ സ്വദേശിനിയുമാണ്. വിശുദ്ധ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍, വത്തിക്കാനില്‍ നടന്നുവരുന്ന മെത്രാന്‍മാരുടെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന, സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായിരിക്കും.
Image: /content_image/News/News-2018-10-14-00:54:19.jpg
Keywords: വിശുദ്ധ
Content: 8862
Category: 18
Sub Category:
Heading: സഭയ്‌ക്കെതിരെയുള്ള മാധ്യമവേട്ടക്ക് പിന്നില്‍ നിഗൂഢ അജണ്ട: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
Content: കാഞ്ഞിരപ്പള്ളി: കേരള കത്തോലിക്കാസഭ മാധ്യമങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും സഭയെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ രാജ്യവ്യാപകമായി രാപകല്‍ വ്യത്യാസമില്ലാതെ ചില നിഗൂഢ സംഘങ്ങള്‍ അധ്വാനിക്കുന്നുണ്ടെന്നും വ്യക്തമാക്കി കാഞ്ഞിരപ്പള്ളി രൂപത 11ാം പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം. സഭയെ ആക്രമിക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ പലതാണെന്നും സഭയുടെ സംഘടനാരീതികളും ആത്മീയശൈലികളുമെല്ലാം പലരെയും ആകുലചിത്തരും അസ്വസ്ഥരുമാക്കുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ പ്രശ്‌നങ്ങളുണ്ടാകുന്‌പോള്‍ അതു ചൂണ്ടിക്കാണിക്കേണ്ടതും ക്രിയാത്മകമായ തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. അതു സഭയെ കൂടുതല്‍ വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഇപ്പോള്‍ നടക്കുന്നതു സഭയെ അടച്ചാക്ഷേപിക്കലും അവഹേളിക്കലും മാത്രമാണ്. ഇവരൊക്കെ പക്ഷം പിടിക്കുന്നത് ആരെയൊക്കെയാണെന്നും ലക്ഷ്യം എന്താണെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരേ ഉയരുന്ന ആരോപണം കേസായി കോടതി പരിഗണിക്കുന്നതിനു മുന്പുതന്നെ പ്രതി കുറ്റക്കാരനായി തീരുമാനിച്ചു വിധിയും വധവും നടപ്പാക്കുന്ന ജഡ്ജിമാരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നതു നല്ല മാധ്യമപ്രവര്‍ത്തന ലക്ഷണമല്ല. നമ്മുടെ നാട് നേരിട്ട പ്രളയദുരന്തത്തില്‍ ആശ്വാസമെത്തിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയതു സഭയാണ്, സഭാംഗങ്ങളാണ്. ദേവാലയങ്ങളും മഠങ്ങളും സ്‌കൂളുകളും ഹാളുകളുമൊക്കെ യാതൊരു മടിയും കൂടാതെ ദുരിതാശ്വാസ ക്യാന്പുകളാക്കുകയും അവശ്യസാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. ദീപിക പത്രമൊഴികെ മറ്റു മാധ്യമങ്ങളില്‍ അതു വാര്‍ത്തയായി വന്നില്ല. ഇതിനൊന്നും അവര്‍ പ്രാധാന്യം നല്കില്ല. കാരണം അങ്ങനെ വന്നാല്‍ ക്രൈസ്തവ വിരുദ്ധതയുടെ വക്താക്കളായ ഇവരുടെ രഹസ്യ അജന്‍ഡകള്‍ നടക്കാതെ പോകും. പഴയനിയമചരിത്രത്തിലും പുതിയനിയമത്തിലും ഇത്തരം സാഹചര്യങ്ങളില്‍ ദൈവജനം അതിജീവിച്ചത് ആത്മീയശക്തികൊണ്ടാണ്. അതിനാല്‍ പകച്ചു നില്‍ക്കാതെ മാധ്യമവിപ്ലവത്തെ ആധ്യാത്മിക വിപ്ലവംകൊണ്ട് നേരിടണം. സഭയെ തകര്‍ക്കാനായി വട്ടമിട്ടുപറക്കുന്ന കഴുകന്‍ കണ്ണുകളെ തറപറ്റിക്കാന്‍ പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ഉപരിശക്തമായ പ്രാര്‍ഥനകളിലൂടെ പരസ്പരം ബലപ്പെടുത്തുകയും ചെയ്യാം. അതാണ് ഇതിനുള്ള ആദ്യ പ്രതിവിധി. ഒപ്പംതന്നെ ഗുണപരവും ക്രിയാത്മകവുമായ മാധ്യമ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകള്‍കൊണ്ട് നിലപാടുകള്‍ രേഖപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നേരത്തെ ഉദ്ഘാടനം ചെയ്തു. സഭയുടെ സംരക്ഷകരായി, വിശ്വാസത്തിന്റെ കാവല്‍ഭടന്മാരായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മാറണമെന്നും മാര്‍ അറയ്ക്കല്‍ ഉദ്‌ബോധിപ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. കത്തോലിക്കാസഭ പങ്കുവയ്ക്കുന്ന അതിശ്രേഷ്ഠമായ സേവന നന്മകളെ വിസ്മരിച്ച് ന്യൂനതകള്‍ മാത്രം നിരന്തരമുയര്‍ത്തിക്കാട്ടിയുള്ള മാധ്യമവിചാരണയും വിമര്‍ശനങ്ങളും ആസൂത്രിത നീക്കങ്ങളും വിശ്വാസിസമൂഹവും ജനങ്ങളൊന്നാകെയും തിരിച്ചറിയമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ നിയമിതനായി. പാസ്റ്ററല്‍ കൗണ്‍സിലിലെ വിവിധ സമിതികള്‍ക്കും രൂപം നല്‍കി. വികാരിജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, ഫാ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലി എന്നിവര്‍ പ്രസംഗിച്ചു. തോമസ് വെള്ളാപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-10-14-01:10:49.jpg
Keywords: സഭ
Content: 8863
Category: 18
Sub Category:
Heading: ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി
Content: നെയ്യാറ്റിന്‍കര: കര്‍മലീത്ത വൈദികനും മിഷ്ണറിയുമായിരുന്ന ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഇന്നലെ രാവിലെ 11നാണ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ വായിച്ചു. തുടര്‍ന്ന് നാമകരണ നടപടികള്‍ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കര്‍മലീത്താസഭ മലബാര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നടത്തി. തുടര്‍ന്ന് ഫാ. അദെയോദാത്തൂസിന്റെ ലഘു ജീവചരിത്രം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ വായിച്ചു. നെയ്യാറ്റിന്‍കര റീജണ്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ഡി. സെല്‍വരാജന്‍ നാമക രണ നടപടികളുടെ എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റായും രൂപതാ ചാന്‍സലര്‍ റവ. ഡോ.ജോസ് റാഫേല്‍ നോട്ടറിയായും രൂപതാ ട്രിബ്യൂണല്‍ ജഡ്ജ് റവ. ഡോ. രാഹുല്‍ലാല്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസായും സത്യപ്രതിജ്ഞ ചെയ്തു ചുമതലകള്‍ ഏറ്റെടുത്തു. വൈസ് പോസ്റ്റുലേറ്ററായി ഫാ. സക്കറിയാസ് കരിയിലക്കുളം ഒസിഡി സത്യപ്രതിജ്ഞ ചെയ്തു. പോസ്റ്റുലേറ്റര്‍ കര്‍മലിത്താസഭയുടെ സുപ്പീരിയര്‍ ജനറല്‍ വത്തിക്കാനില്‍ നിന്നുളള ഫാ. റൊമാനോ ഗാന്പലുങ്ക ഒസിഡിയാണ്. ദൈവദാസ പദവിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഈ മാസം 20ന് തിരുവനന്തപുരത്തു പാങ്ങോട് കാര്‍മല്‍ ഹില്‍ ആശ്രമത്തില്‍ നടക്കും. അന്നു വൈകുന്നേരം 4.30 ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബല അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.
Image: /content_image/India/India-2018-10-14-01:19:04.jpg
Keywords: ദൈവദാസ
Content: 8864
Category: 1
Sub Category:
Heading: മ്യാന്മറിലെ ക്രെെസ്തവ പീഡനങ്ങളിൽ നിശബ്ദത പാലിച്ച് മാധ്യമങ്ങൾ
Content: യാങ്കൂൺ: രോഹിൻഗ്യൻ അഭയാർത്ഥികളുടെ അവസ്ഥ ആഗോള തലത്തില്‍ എത്തിച്ച മാധ്യമങ്ങള്‍ മ്യാൻമറിലെ ക്രെെസ്തവ പീഡനങ്ങളിൽ അതീവ നിശബ്ദത പാലിക്കുന്നത് തുടര്‍ക്കഥയാകുന്നു. കച്ചിൻ, ഷാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രെെസ്തവർക്കു നേരേ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമി എന്ന വിഘടനവാദി വിഭാഗത്തിന്റെ കീഴിലായ മ്യാൻമറിലെ ചില പ്രദേശങ്ങളില്‍ അതീവ പീഡനങ്ങളുടെ നടുവിലാണ് ക്രെെസ്തവർ ജീവിക്കുന്നത്. ക്രെെസ്തവർ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ് യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമിയുടെ ആരോപണം. ഏതാനും നാളുകൾക്കു മുൻപ് ഒരു ക്രെെസ്തവ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ളവരെ വാ സ്റ്റേറ്റ് ആർമി അറസ്റ്റ് ചെയ്തിരിന്നു. വിഘടനവാദി സംഘം പ്രദേശത്തെ അഞ്ചു ക്രെെസ്തവ ദേവാലയങ്ങളും, അൻപത്തി രണ്ട് ക്രെെസ്തവ വിദ്യാലയങ്ങളുമാണ് അടച്ചു പൂട്ടിയത്. ഒാപ്പൺ ഡോർസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം നാൽപതു ലക്ഷം ക്രെെസ്തവർ ബുദ്ധമത ഭൂരിപക്ഷ മ്യാൻമറിൽ ജീവിക്കുന്നുണ്ട്. എന്നാൽ ഇവരിൽ ഒരു ലക്ഷത്തോളം ആളുകൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ക്യാമ്പുകളിൽ ആണ് കഴിയുന്നത്. പക്ഷേ ഇവരെ കുറിച്ച് ആഗോള മാധ്യമങ്ങള്‍ ശ്രദ്ധ തിരിക്കുന്നില്ലായെന്നതാണ് പൊതുവില്‍ ഉയരുന്ന ആരോപണം. #{red->none->b->Must Read: ‍}# {{ മ്യാന്മറിലെ ക്രിസ്ത്യാനികള്‍ കടുത്ത വംശഹത്യക്കിരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി സ്‌കൈ ന്യൂസ് -> http://www.pravachakasabdam.com/index.php/site/news/7962 }} മ്യാന്മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂസ് നേരത്തെ രംഗത്ത് വന്നെങ്കിലും ഇത് ഏറ്റെടുക്കുവാനോ ക്രൈസ്തവരുടെ നിസ്സഹായവസ്ഥ അവതരിപ്പിക്കുവാനോ മറ്റ് മാധ്യമങ്ങള്‍ തയാറായില്ലെന്നാണ് വസ്തുത. സ്‌കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനു ഇരയായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളായിരിന്നു ഉണ്ടായിരിന്നത്.
Image: /content_image/News/News-2018-10-14-01:51:33.jpg
Keywords: മ്യാൻ, മ്യാന്മ