category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയാർത്ഥികൾക്ക് അനിഷ്‌ടം: ഗ്രീസില്‍ കുരിശ് രൂപം നീക്കം ചെയ്തു
Contentമൈറ്റിലിന്‍: ഇസ്ലാമിക അഭയാർത്ഥികൾക്ക് അനിഷ്‌ടം ഉണ്ടാക്കും എന്ന ആരോപണത്തില്‍ ഗ്രീസിൽ കുരിശ് നീക്കം ചെയ്തു. കടലില്‍ മരണപ്പെട്ടവരുടെ ഒാർമയ്ക്കായി ഗ്രീസിലെ ലെസ്‌വോസ് ദ്വീപിൽ സ്ഥാപിച്ചിരുന്ന കുരിശാണ് നീക്കം ചെയ്തത്. ക്രിസ്ത്യാനികളല്ലാത്ത അഭയാർത്ഥികൾക്ക് കുരിശ് അലോസരം ഉണ്ടാക്കും എന്നുള്ള വാദം ഉയർത്തി സാമൂഹ്യ സഹവർത്തിത്വന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഗ്രീസിലെ തുറമുഖ മന്ത്രിക്കും, ലെസ്‌വോസ് നഗരത്തിന്റെ മേയർക്കും കത്തു നൽകിയിരുന്നു. കുരിശ് ദ്വീപിൽ സ്ഥാപിച്ചിരിക്കുന്നതിനെ തുടര്‍ന്നു അഭയാർത്ഥികളെ നീന്തുന്നതിൽ നിന്നും പിന്തിരിപ്പിക്കും എന്ന വിചിത്രവാദമാണ് പ്രസ്തുത സംഘടന കത്തിൽ ആരോപിച്ചിരുന്നത്. തുടര്‍ന്നു ദിവസങ്ങൾക്കകം കുരിശ് നീക്കം ചെയ്യപ്പെടുകയായിരിന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ലെസ്‌വോസ് ദ്വീപ്. ദ്വീപിലെ ഭൂരിപക്ഷ ക്രെെസ്തവ വിശ്വാസികളെ അപമാനിക്കുന്നതിനു തുല്യമാണ് കുരിശ് നീക്കം ചെയ്ത നടപടി എന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. അതേസമയം കല്ലുകള്‍ പാകി പ്രദേശവാസികള്‍ വീണ്ടും കുരിശ് ഉറപ്പിച്ചതായും വാര്‍ത്തയുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-13 12:56:00
Keywordsകുരിശ്, അഭയാര്‍
Created Date2018-10-13 07:50:54