Contents
Displaying 8581-8590 of 25179 results.
Content:
8895
Category: 18
Sub Category:
Heading: മാനന്തവാടി രൂപത യുവജന കണ്‍വെന്‍ഷന് ആവേശകരമായ തുടക്കം
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിലുള്ള യുവജന കണ്‍വെന്‍ഷന്‍ എബോവ് 2018നു ആവേശകരമായ തുടക്കം. സെന്റ് പാട്രിക്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 2500 യുവതീയുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനങ്ങള്‍ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു. യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ലാല്‍ പൈനുങ്കല്‍, കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറയില്‍, ജീസസ് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജെയ്‌മോന്‍ കളമ്പുകാട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, സിസ്റ്റര്‍ ലിസ പൈക്കട, ബ്രദര്‍ എജെ ജോര്‍ജ്, ജോസ് പള്ളത്ത്, ജിഷിന്‍, ആല്‍ജോസ്, അന്‍സു തുടങ്ങിയവര്‍ പ്രസംഗിച്ചു. എറണാകുളം ക്രൈസ്റ്റ് കള്‍ച്ചറല്‍ ടീമാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. 21നു കണ്‍വെന്‍ഷന്‍ സമാപിക്കും.
Image: /content_image/India/India-2018-10-19-06:34:41.jpg
Keywords: യുവജന

8896
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കും; സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
Content: വത്തിക്കാന്‍ സിറ്റി: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുവാന്‍ സന്നദ്ധനാണെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. വത്തിക്കാനില്‍ വെച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ മൂണ്‍ ജെ-ഇന്നുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ പാപ്പ തന്റെ സന്നദ്ധത അറിയിച്ചതായി മൂണിന്റെ പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കിമ്മിന്റെ ഔദ്യോഗിക ക്ഷണം അധികം താമസിയാതെ ലഭിക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ ക്ഷണം ഫ്രാന്‍സിസ് പാപ്പക്ക് കൈമാറണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് തന്നെയാണ് മൂണിനോട് ആവശ്യപ്പെട്ടതെന്ന് കൊറിയന്‍ വാര്‍ത്താ മാധ്യമമായ യോന്‍ഹാപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകൊറിയകളും തമ്മില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിനും, ഇരുരാഷ്ട്രങ്ങളെയും സൗഹാര്‍ദ്ദത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും കത്തോലിക്ക സഭക്ക് വഹിക്കുവാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം വത്തിക്കാന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. “ഭയപ്പെടരുത് ധൈര്യമായി മുന്നോട്ട് പോവുക” എന്ന് പറഞ്ഞുകൊണ്ട് കൊറിയന്‍ മേഖലയില്‍ സമാധാനം കൈവരുത്തുന്നതിനായി മൂണ്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പ പ്രത്യേകം അഭിനന്ദിച്ചുവെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയൊരു യുഗം കെട്ടിപ്പടുക്കുന്നതിനും, ഇപ്പോഴും കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ ഇല്ലായ്മചെയ്യുവാനും തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും വ്യക്തമാക്കി. വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തിന്റെ ലൈബ്രറി കവാടത്തില്‍വെച്ചാണ് പാപ്പ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. “താങ്കളെ കാണുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്” എന്ന് പാപ്പ പറഞ്ഞപ്പോള്‍, “ദക്ഷിണ കൊറിയയുടെ തലവനായിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെങ്കിലും, ഞാനും ഒരു കത്തോലിക്കനാണ്, എന്റെ മാമ്മോദീസ പേര് തിമോത്തി എന്നാണ്” എന്നായിരുന്നു മൂണിന്റെ മറുപടി. കൊറിയന്‍ വൈദികന്‍ ഫാ. ഹാന്‍ ഹ്യുന്‍-ടേക്കിന്റെ പരിഭാഷയുടെ സഹായത്തോടെ നടന്ന ചര്‍ച്ച ഏതാണ്ട് 30 മിനിറ്റിലധികം നേരം നീണ്ടു. സ്വകാര്യ കൂടിക്കാഴ്ചക്ക് ശേഷം കൊറിയന്‍ ശില്‍പ്പി തയ്യാറാക്കിയ മുള്‍ക്കീരടമണിഞ്ഞ യേശുവിന്റെ മുഖ ശില്‍പ്പം മൂണ്‍ പാപ്പാക്ക് കൈമാറുകയുണ്ടായി. മുള്‍ക്കിരീടത്തിലെ മുള്ളുകളെ കൊറിയന്‍ ജനതയുടെ സഹനത്തോടാണ് മൂണ്‍ ഉപമിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും മൂണ്‍ പങ്കെടുക്കുകയുണ്ടായി. കൂടിക്കാഴ്ചക്ക് ശേഷം വിലപ്പെട്ട സമയം തനിക്കായി ചിലവഴിച്ചതില്‍ മൂണ്‍ പാപ്പയോട് നന്ദി അറിയിക്കുകയും ചെയ്തു.
Image: /content_image/News/News-2018-10-19-08:05:16.jpg
Keywords: കൊറിയ

8897
Category: 1
Sub Category:
Heading: തട്ടികൊണ്ടുപോയ വൈദികന്‍റെ മോചനത്തിനായി ആഫ്രിക്കയില്‍ സമൂഹ പ്രാർത്ഥന
Content: നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്നു തട്ടിക്കൊണ്ടുപ്പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനാകൂട്ടായ്മ. നിയാമെ രൂപതയിൽ ഒക്ടോബർ പതിനേഴ് മുതൽ പത്തൊൻപത് വരെയാണ് ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനം ചെയ്തിരിക്കുന്നത്. സൊസൈറ്റി ഫോർ ആഫ്രിക്കൻ മിഷൻ അംഗവും മകലോണ്ടി ഇടവക വൈദികനുമായ ഫാ. വിറ്റോ ഗിരോട്ടോയാണ് ഇക്കാര്യം വിശ്വാസ സമൂഹത്തെ അറിയിച്ചത്. ബൊമോങ്ക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ഫാ. പിയർലുയിജി മക്കാലിയെ സെപ്റ്റംബർ പതിനേഴ് അർദ്ധരാത്രിയാണ് തട്ടിക്കൊണ്ട് പോയത്. വൈദികനെ തട്ടിക്കൊണ്ടുപ്പോയ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾക്കെല്ലാം രൂപത സുരക്ഷയൊരുക്കിയതായി മിഷ്ണറി സഭാംഗം ഫാ. മൗറോ അർമാനിനോ അറിയിച്ചു. ബൊമോങ്ക, കൻകണി, മകലോണ്ടി പ്രദേശങ്ങളിൽ മെത്രാന് കീഴിലുള്ള വൈദിക സംഘമാണ് ശുശ്രൂഷകൾ നിർവഹിക്കുന്നത്. ഫാ. പിയർലൂയിജിയുടെ തിരോധാനം ഏവരെയും ഭയത്തിനിടയാക്കിയതായും പ്രാർത്ഥനയിൽ ഐക്യപ്പെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നിയാമെ രൂപതയുടെ കീഴിൽ മുപ്പത്തിയേഴ് വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഭീതിയുടെ നടുവിലും നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ചെയ്യുന്ന ഇടവകകളിൽ സുവിശേഷവത്ക്കരണത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വിവിധ പദ്ധതികൾ രൂപതയിലും ഇടവക തലത്തിലും സംഘടിപ്പിച്ചു വരുന്നുണ്ട്. രാജ്യത്തെ അമ്പതിനായിരത്തോളം വരുന്ന കത്തോലിക്കരിൽ ഭൂരിഭാഗം വിദേശിയരാണ്. വിശ്വാസി സമൂഹത്തെ സഹായിക്കാനായി നിരവധി വിദ്യാലയങ്ങളും ആതുരാലയങ്ങളും സന്നദ്ധ സംഘടനകളും സഭ നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് ഫാ. പിയർലുയിജി മക്കാലിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപ്പോയത്.
Image: /content_image/News/News-2018-10-19-09:54:08.jpg
Keywords: ആഫ്രി

8898
Category: 1
Sub Category:
Heading: ഇറാഖിന്റെ പുനരുദ്ധാരണം: യുഎസ് പ്രതിനിധി വത്തിക്കാനിലെത്തി സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കാന്‍ നടപടികള്‍ സജീവമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രതിനിധി വത്തിക്കാനിലെത്തി സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. യുഎസ് ഇന്റർനാഷ്ണൽ എയിഡ് സംഘടനാതലവന്‍ മാർക്ക് ഗ്രീനാണ് ബുധനാഴ്ച വത്തിക്കാൻ പ്രതിനിധികളുമായും ഇറാഖി കർദിനാളുമായും കൂടിക്കാഴ്ച നടത്തിയത്. സംഘടനയുടെ നേതൃത്വത്തിൽ ഇറാഖിൽ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളും അടിയന്തര ധനസഹായവും മാർക്ക് ഗ്രീൻ സഭയുടെ പ്രതിനിധികളെ അറിയിച്ചു. വത്തിക്കാന്‍റെ സംസ്ഥാന കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറും മാനവ പുരോഗതിയ്ക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ പീറ്റർ ടർക്ക്സണും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നാൽപത്തിയഞ്ച് മില്ല്യൺ ഡോളർ അധിക തുക ഇറാഖിന്റെ പുനരുദ്ധാരണത്തിന് വകയിരുത്തിയതായി മാർക്ക് ഗ്രീൻ പറഞ്ഞു. നൈറ്റ്സ് ഓഫ് കൊളംബസ്, മാൾടസർ ഇന്‍റര്‍നാഷ്ണൽ, സമരിറ്റൻസ് പേഴ്സ് എന്നിവയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ പ്രദേശത്ത് ഫലവത്താണെന്നും അദ്ദേഹം വിലയിരുത്തി. വടക്കൻ ഇറാഖിൽ മാത്രം ഇരുനൂറ്റിമുപ്പത്തിയൊൻപത് മില്യൺ ഡോളർ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അടിയന്തര സഹായം കൂടാതെ ദീർഘവീക്ഷണത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നതാണ് ഇറാഖിൽ ആവശ്യമെന്നും ഗ്രീൻ അഭിപ്രായപ്പെട്ടു. കൽദായ സഭയുടെ അദ്ധ്യക്ഷനും ബാഗ്ദാദ് ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ലൂയിസ് സാക്കോയേയും മാർക്ക് ഗ്രീൻ റോമിൽവച്ച് സന്ദർശിച്ചു. യുഎസ് ധനസഹായത്തെ വിമർശിച്ച് ഒക്ടോബർ പതിനാറിന് ആർച്ച് ബിഷപ്പ് സാക്കോ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടന്നതെന്നതും ശ്രദ്ധേയമാണ്. തെറ്റിദ്ധാരണകൾ മാറ്റി, സഹായ പദ്ധതിയുടെ വിവരങ്ങൾ കൈമാറാനും ബിഷപ്പിന്റെ ആശയങ്ങൾ സ്വീകരിക്കാനും സാധിച്ചതായി ഗ്രീൻ പ്രസ്താവിച്ചു. മത പീഡനം അനുഭവിക്കുന്ന മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ വിശ്വാസി സമൂഹങ്ങളുടെ നിലനില്‍പ്പിന് സംയുക്തമായി സഹായം എത്തിക്കുവാന്‍ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസും യുഎസ് എയിഡ് ഇന്റർനാഷ്ണലും ഈ മാസം ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു.
Image: /content_image/News/News-2018-10-19-11:32:23.jpg
Keywords: ഇറാഖ, മധ്യപൂര്‍വ്വേ

8899
Category: 1
Sub Category:
Heading: ജീവനു വേണ്ടി ശബ്ദമുയര്‍ത്താന്‍ 'മാര്‍ച്ച് ഫോര്‍ ലൈഫ് 2019'; മുഖ്യപ്രമേയം പുറത്തിറക്കി
Content: വാഷിംഗ്‌ടണ്‍ ഡിസി: ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് കൂട്ടായ്മയെന്നു അവകാശപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്റെ 2019-ലെ റാലിയുടെ മുഖ്യപ്രമേയം പുറത്തിറക്കി. "യുണീക്ക് ഫ്രം ഡേ വണ്‍ : പ്രോലൈഫ് ഈസ് പ്രോ സയന്‍സ്” എന്നതായിരിക്കും 46-മത് വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. 2019 ജനുവരി 18 വെള്ളിയാഴ്ച വാഷിംഗ്‌ടണ്‍ ഡിസിയിലെ നാഷ്ണല്‍ മാള്‍, പന്ത്രണ്ടാമത് സ്ട്രീറ്റില്‍ വെച്ചായിരിക്കും കൂട്ടായ്മയും റാലിയും നടക്കുക. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും രാവിലെ 11.30ന് സംഗീത പരിപാടിയോടെ കൂട്ടായ്മ ആരംഭിക്കുമെന്നാണ് സൂചന. തുടര്‍ന്നുള്ള പ്രസംഗങ്ങള്‍ക്കു ശേഷം ഉച്ചക്ക് ഒരു മണിയോടെ റാലി ആരംഭിക്കും. 1973-ല്‍ അബോര്‍ഷന്‍ നിയമവിധേയമാക്കികൊണ്ട് ‘റോ v. വേഡ്’ കേസില്‍ വിധിപ്രസ്താവം നടത്തിയ സുപ്രീം കോടതിയിലേക്കാണ് മാര്‍ച്ച് നടത്തുക. പ്രോലൈഫ് ആശയങ്ങളുടെ പിന്നിലും ശാസ്ത്രമുണ്ടെന്നും വൈദ്യശാസ്ത്രവും സാങ്കേതികവിദ്യകളും പ്രോലൈഫ് ആശയങ്ങളുടെ പിന്നിലെ ശാസ്ത്രത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും ഇതാണ് മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയമെന്നും സംഘാടകര്‍ അറിയിച്ചു. അണ്ഡ-ബീജസങ്കലനം നടക്കുന്ന ഒന്നാം ദിവസം മുതല്‍ നമ്മളില്‍ ഡിഎന്‍എയുടെ സാന്നിധ്യമുണ്ട്. നമ്മുടെ പ്രത്യേകതകളും വ്യത്യാസവും മനസ്സിലാക്കുവാന്‍ ഒന്നാം ദിവസം മുതല്‍ നമ്മളിലുള്ള ഈ ഡിഎന്‍എ കൊണ്ട് സാധിക്കുന്നതാണെന്നും അതിനാല്‍ ഭൂഗോളത്തിലെ ഓരോ മനുഷ്യജീവിയേയും വ്യത്യസ്തരാക്കുന്ന വിരലടയാളത്തിന്റെ ചിത്രത്തോട് കൂടിയ ബാനറുമായിട്ടായിരിക്കും റാലി നടക്കുകയെന്നും സംഘാടക നേതൃത്വം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷകണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2018-10-19-14:41:46.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ

8900
Category: 1
Sub Category:
Heading: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ദൈവശാസ്ത്രജ്ഞ സമിതിയുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടം ഇന്നലെ പിന്നിട്ടു. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തില്‍ കൂടിയ ദൈവശാസ്ത്രജ്ഞരുടെ ഏഴംഗ സമിതി അംഗീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാനിലെ വിദഗ്ധ മെഡിക്കല്‍ സംഘം അത്ഭുത രോഗശാന്തി ലഭിച്ചതു സംബന്ധിച്ച എല്ലാ മെഡിക്കല്‍ രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൈവശാസ്ത്രജ്ഞരും അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചത്. തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരിയില്‍ ചൂണ്ടല്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനു ലഭിച്ച അത്ഭുത രോഗശാന്തിയാണ് നാമകരണത്തിനുള്ള അത്ഭുതമായി കണക്കാക്കുന്നത്. {{ ക്രിസ്റ്റഫറിന് ലഭിച്ച അത്ഭുത സൌഖ്യത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/7416 }} മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ് അത്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന ''പൊസിസിയോ'' വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ദൈവശാസ്ത്രജ്ഞരുടെ സമിതി പഠിച്ച് സ്ഥിരീകരിച്ചത്. കര്‍ദ്ദിനാള്‍മാരുടെ സമിതികൂടി ''പൊസിസിയോ'' വിലയിരുത്തുന്നതോടെ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയാകുമെന്നു റവ.ഡോ. ബെനഡിക്ട് വടക്കേക്കര, ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ പറഞ്ഞു. 2000 ഏപ്രില്‍ ഒമ്പതിനു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. പ്രഖ്യാപനത്തിന്റെ ഒമ്പതാം വാര്‍ഷികദിനത്തിലാണ് ക്രിസ്റ്റഫറിന്റെ അത്ഭുത രോഗശാന്തിയുണ്ടായത്.
Image: /content_image/News/News-2018-10-20-05:22:29.jpg
Keywords: മറിയം ത്രേസ്യ

8901
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശികളുടെ സഹായം ആവശ്യം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: വത്തിക്കാന്‍ സിറ്റി: ദൈവവിളികള്‍ തിരഞ്ഞെടുക്കാനും, അതിനനുസരിച്ചുള്ള ജീവിതം പരിശീലിപ്പിക്കാനും പ്രബോധകരെയും, ആത്മീയ ഗുരുക്കന്മാരെയും പ്രയോജനപ്പെടുത്തുന്ന പതിവ് സഭയിലുണ്ടെന്നും യുവജനങ്ങള്‍ക്കു ജീവിതാന്തസു തിരഞ്ഞെടുക്കുന്നതിന് മനഃശാസ്ത്രത്തിലും, സാങ്കേതിക വിദ്യകളിലും അവഗാഹം നേടിയ മാര്‍ഗ്ഗദര്‍ശികളെയും ഇന്ന് ആവശ്യമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോമില്‍ യുവജനങ്ങള്‍ക്കായുള്ള സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിമസഭയില്‍ ഗ്രീക്കുകാരുടെ വിധവകള്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിന് സഭ ഡീക്കന്മാരെ നിയോഗിച്ചതായി അപ്പസ്തോല പ്രവര്‍ത്തനത്തില്‍ പറയുന്നുണ്ട്. അതുപോലെ പരിശുദ്ധാത്മാവ് സഭയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചിലരെ പ്രവാചകന്മാരായും അധ്യാപകരായും, ആദ്ഭുതപ്രവര്‍ത്തകരായും രോഗശാന്തി വരമുള്ളവരായും, ഉപദേശകരായും, ഭാഷാവരത്തില്‍ സംസാരിക്കുന്നവരായും ഒക്കെ നിയോഗിക്കുന്നു എന്ന് പൗലോസ് ശ്ലീഹായും പറയുന്നുണ്ട്. ഇപ്രകാരം ആധുനികസഭയില്‍ വിവേകവും വിശുദ്ധിയുമുള്ള ആളുകളെ വിവിധ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചാല്‍ ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി നട്ടംതിരിയുന്ന യുവതീയുവാക്കന്മാര്‍ക്ക് അതു സഹായകമാവും. ഇത്തരത്തിലുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ സമൂഹത്തിലെ പൊതുസേവനങ്ങള്‍ വിശിഷ്യ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങള്‍ക്കായി, വളരുന്ന തലമുറയെ പരിശീലിപ്പിക്കാന്‍ ഉപകരിക്കുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. 28ന് മാര്‍പാപ്പായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സിനഡ് സമാപിക്കും.
Image: /content_image/News/News-2018-10-20-06:10:06.jpg
Keywords: സിനഡി

8902
Category: 18
Sub Category:
Heading: വിശുദ്ധരെല്ലാം നമ്മുടെ ഇടയിലുണ്ട്: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: വിശുദ്ധരെല്ലാം ഏറെ കാര്യങ്ങള്‍ ചെയ്താണ് വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്ന തെറ്റിദ്ധാരണ വിശ്വാസികളുടെ ഇടയിലുണ്ടെന്നും ദൈവത്തിന്‍റെ മുന്നില്‍ വീരോചിത ജീവിതം നയിച്ചവരാണ് വിശുദ്ധരെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. പാങ്ങോട് കാര്‍മ്മല്‍ ഹില്ലില്‍ ദൈവദാസരായി ഉയര്‍ത്തിയ ഫാ.അദെയോദാത്തൂസിനും ബിഷപ്പ് ബെന്‍സിഗറിനും വേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെയും നിശബ്ദരായി സാധാരണ ജീവിതം നയിച്ചവരാണ് എല്ലാ വിശുദ്ധരെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിശുദ്ധരെല്ലാം നൂറായിരം കാര്യങ്ങള്‍ ചെയ്താണ് വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്ന തെറ്റിദ്ധാരണ വിശ്വാസികളുടെ ഇടയിലുണ്ട്. എന്നാല്‍, ഈ തെറ്റിദ്ധാരണ മാറണം. വിശുദ്ധരെല്ലാം നമ്മുടെ ഇടയിലുണ്ട്. ദൈനംദിന ജീവിതത്തില്‍ നമ്മുടെ ഇടയിലൂടെ കടന്ന് പോകുന്ന പലരും ഒരു പക്ഷേ സാഹചര്യങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ വിശുദ്ധരാണ്. ദൈവ കേന്ദ്രീകൃത ജീവിതം നയിച്ച്, ക്ലേശങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്താണ് പല വിശുദ്ധരും വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2018-10-20-06:41:44.jpg
Keywords: സൂസ

8903
Category: 1
Sub Category:
Heading: ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1ന്
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തീയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും. എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വിശുദ്ധ കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-10-20-07:50:26.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

8904
Category: 1
Sub Category:
Heading: രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഇന്ന് തുടക്കം
Content: ബര്‍മിംഗ്ഹാം: വചനാഭിഷേകത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും പുത്തന്‍ കാലത്തിന് ഇന്ന് ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ഏകദിന വചനവിരുന്നിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കവന്‍ട്രി റീജിയണിലുള്ള വിശ്വാസികള്‍ക്കായി ഒരുക്കുന്ന ആദ്യദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. ഉച്ചയ്ക്ക് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യും. വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, സ്തുതിഗീതങ്ങള്‍ തുടങ്ങിയവയും വിശ്വാസികള്‍ക്ക് നവ്യാനുഭവമാകും. കവന്‍ട്രി റീജിയണില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും വി.കുര്‍ബാന കേന്ദ്രങ്ങളിലെ അംഗങ്ങളും ഈ ഏകദിന കണ്‍വെന്‍ഷനിസല്‍ സംബന്ധിക്കും. റവ.ഫാ.ടെറിന്‍ മുള്ളക്കര കണ്‍വീനറായുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്. 21-ാം തിയതി ഞായറാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ മദര്‍വെല്‍ സിവിക് സെന്ററില്‍ വെച്ച് ഗ്ലാസ്‌ഗോ റീജിയണിന്റെ ഏകദിന കണ്‍വെന്‍ഷന്‍ നടക്കും. എല്ലാ ദിവസങ്ങളിലും കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
Image: /content_image/News/News-2018-10-20-09:23:33.jpg
Keywords: അഭിഷേകാ