Contents
Displaying 8591-8600 of 25179 results.
Content:
8905
Category: 1
Sub Category:
Heading: ഭൗതികാവശിഷ്‌ടങ്ങൾ വിശുദ്ധ അംബ്രോസിന്‍റേതെന്ന് ശാസ്ത്രീയ സ്ഥിരീകരണം
Content: റോം: ഇറ്റലിയിൽ നടന്ന ഫോറൻസിക്ക് പരിശോധനയിൽ വിശുദ്ധ അംബ്രോസിന്റെതെന്ന് നൂറ്റാണ്ടുകളായി കരുതപ്പെടുന്ന ഭൗതികാവശിഷ്‌ടങ്ങൾ വിശുദ്ധന്റെതു തന്നെയെന്നു ശാസ്ത്രീയമായി സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധ അംബ്രോസിന്റെ സഹോദരിയും വിശുദ്ധയുമായ മാർസലീനയ്ക്ക് അയച്ച ഒരു കത്തിൽ തന്റെ വലതു തോളെല്ലിനുളള വേദനയെ പറ്റിയും, കണ്‌ഠാസ്ഥിയിലുളള ഒരു പൊട്ടലു മൂലം ചലനശേഷിക്കു ബുദ്ധിമുട്ടുന്ന അവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. ചെറുപ്പം മുതലെ കണ്‌ഠാസ്ഥിയിലെ വേദന വിശുദ്ധനെ അലട്ടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചു വിശുദ്ധന്റെ എല്ലുകളിൽ നടന്ന പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരിന്നു. ഡോക്ടർ ക്രിസ്റ്റീന കട്ടാണിയോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോറൻസിക്ക് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ഗർവാസീസും പ്രോത്താസീസും എന്ന മിലാൻകാരായ രണ്ടു രക്തസാക്ഷികളുടെ ഭൗതികാവശിഷ്‌ടങ്ങളിലും പരിശോധന നടന്നു. ഗർവാസീസിനെയും പ്രോത്താസീസിനെയും അടക്കിയ സ്ഥലം വിശുദ്ധ അംബ്രോസ് സ്വപ്ന ദർശനത്തിൽ കണ്ടെത്തിയെന്നാണ് ചരിത്രം. പിന്നീട് ഇവരുടെ ഭൗതികാവശിഷ്‌ടങ്ങൾ 'ദി ബസലിക്ക ഒാഫ് മാർട്ടിയേസ്' എന്ന് പേരിട്ട പുതിയതായി നിർമിക്കപ്പട്ട ഒരു ദേവാലയത്തിൽ വിശുദ്ധ അംബ്രോസ് അടക്കം ചെയ്യുകയായിരുന്നു. വിശുദ്ധ അംബ്രോസിനെയും ഈ ദേവാലയത്തിൽ തന്നെയാണ് അടക്കം ചെയ്തത്. ഒൻപതാം നൂറ്റാണ്ടിൽ ഒരു സന്യാസി ഇവരുടെ ഭൗതികാവശിഷ്‌ടങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ടുവെങ്കിലും പത്തൊൻപതാം നൂറ്റാണ്ടില്‍ മൂന്നു വിശുദ്ധരുടെയും ഭൗതികാവശിഷ്‌ടങ്ങൾ കണ്ടെത്തുകയായിരിന്നു. ഇതിനെ സാധൂകരിച്ചാണ് ഫോറന്‍സിക് ഫലം പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2018-10-20-10:01:29.jpg
Keywords: ശാസ്ത്ര,

8906
Category: 18
Sub Category:
Heading: അര്‍ണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം
Content: വേലൂര്‍: മുന്നൂറു വര്‍ഷം മുന്‍പ് അര്‍ണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കു സംസ്ഥാന പുരാവസ്തു വകൂപ്പ് 60 ലക്ഷം രൂപ സഹായം അനുവദിച്ചു. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ അര്‍ണോസ് സ്മാരകം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കാലപ്പഴക്കം മൂലം കേടുപാടു സംഭവിച്ച ഓടുകളും മരങ്ങളും മാറ്റി അലുമിനിയം ഷീറ്റുകള്‍ സ്ഥാപിച്ചാണ് മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കുന്നത്. ദേവാലയത്തിന്റെ തനിമയും പഴമയും നിലനിറുത്തുന്ന രീതിയില്‍ പുരാവസ്തു വകുപ്പ് നേരിട്ടു തന്നെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രി എ.സി. മൊയ്തീന്‍, മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, ദേവാലയ വികാരി ഫാ. ജോണ്‍സണ്‍ അയിനിക്കല്‍ എന്നിവര്‍ തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് പുനരുദ്ധാരണത്തിനായി 60 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത്. അര്‍ണോസ് ദേവാലയവും ഭവനവും 1995ലാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ദേവാലയത്തിലെ ചുമര്‍ചിത്രങ്ങളും നിര്‍മാണരീതിയുമാണ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുവാനുള്ള കാരണം. ഏതാനും മാസം മുന്‍പ് 15 ലക്ഷം രൂപ ചിലവില്‍, അര്‍ണോസ് പൈതൃക ഭവനം പുനരുദ്ധാരണം നടത്തിയിരുന്നു.
Image: /content_image/India/India-2018-10-20-11:23:58.jpg
Keywords: ചരിത്ര

8907
Category: 10
Sub Category:
Heading: യേശുവിനെ ട്വിറ്ററിലൂടെ ഏറ്റുപറഞ്ഞ് അമേരിക്കൻ നാഷ്ണൽ ഫുട്ബോൾ താരം
Content: ലോസ് ആഞ്ചലസ്: യേശുവിനെ ലോകത്തിന്റെ മുൻപിൽ ഏറ്റുപറഞ്ഞ് അമേരിക്കൻ നാഷ്ണൽ ഫുട്ബോൾ ലീഗിലെ ലോസ് ആഞ്ചലസ് റാംസിന്റെ താരം ബ്രാൻഡിൻ കുക്സ്. സീസണിൽ അപരാജിതമായി ടീം മുന്നേറുന്നതിനിടയിലാണ് യേശു ലോകത്തിന്റെ പ്രകാശമാണ്, അവനെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ലായെന്ന് ബ്രാൻഡിൻ കുക്സ് തന്റെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തത്. ഒരുലക്ഷത്തിപതിനയ്യായിരം ട്വിറ്റർ ഫോളോവേഴ്സ് ഉള്ള കുക്സിന്റെ പ്രസ്തുത പോസ്റ്റിന് എണ്ണൂറോളം ലെെക്കുകളും, നൂറിലധികം റീ ട്വീറ്റുകളും ലഭിച്ചു. "യേശുവിന്റെ വഴിയെ നടക്കുക" എന്നുള്ള ചെറിയ വാചകത്തിൽ ബ്രാൻഡിൻ കുക്സ് ഒക്ടോബർ പത്താം തീയതി പോസ്റ്റു ചെയ്ത ട്വീറ്റിന് ആയിരത്തിഒരുനൂറോളം ലെെക്കുകളും, നൂറ്റിനാല്‍പ്പതു റീ ട്വീറ്റുകളുമാണ് ലഭിച്ചത്. ബ്രാൻഡിൻ കുക്സിന്റെ ട്വിറ്റർ പ്രൊഫെലിൽ "ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ! അസ്‌ത്രങ്ങളയച്ച് അവരെ തുരത്തണമേ" എന്ന സങ്കീര്‍ത്തന പുസ്തകത്തിലെ വചനങ്ങൾ ചേർത്തിട്ടുമുണ്ട്. ബ്രാൻഡിൻ കുക്സിനെ പോലെ അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗിലെ പല പ്രശസ്ത താരങ്ങളും യേശുവിനെ ലോകത്തിനു മുൻപിൽ ഏറ്റുപറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.
Image: /content_image/News/News-2018-10-20-12:38:57.jpg
Keywords: യേശു

8908
Category: 18
Sub Category:
Heading: 'വി ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്' ഉദ്ഘാടനം 23ന്
Content: കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതി നടപ്പാക്കുന്ന 'വി ഫോര്‍ െ്രെകസ്റ്റ് വി ഫോര്‍ ഫെയ്ത്ത്' പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കറ്റാനം പോപ്പ് പയസ് 11 ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ച്ച്ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് 23നു നിര്‍വഹിക്കും. വിശ്വാസത്തിന്റെ പ്രാധാന്യവും ജീവന്റെ മഹത്വവും പുതിയ തലമുറയിലേക്കു പകരുകയാണു ലക്ഷ്യം. കെസിബിസി പ്രോലൈഫ് സമിതിയോടു ചേര്‍ന്നു അന്നേ ദിവസം ബോധവത്കരണ ക്ലാസുകളും എക്‌സിബിഷനുകളും നടത്തും.
Image: /content_image/India/India-2018-10-21-01:23:19.jpg
Keywords: ക്രിസ്തു

8909
Category: 18
Sub Category:
Heading: അല്‍മായര്‍ക്കു വേണ്ടി വത്തിക്കാന്‍ അംഗീകാരമുള്ള കോഴ്‌സുകള്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരുപതയിലെ ഉന്നതദൈവശാസ്ത്രപഠന കേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതനില്‍ അല്‍മായര്‍ക്കു വേണ്ടി വത്തിക്കാന്‍ അംഗീകാരമുള്ള വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ഉടന്‍ ആരംഭിക്കും. ത്രിവത്സര ദൈവശാസ്ത്ര ബിരുദ കോഴ്‌സ് (BA Rsc), ഏകവത്സര ബൈബിള്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ത്രിവത്സര ദൈവശാസ്ത്ര ബിരുദ കോഴ്‌സിന് പ്ലസ് ടൂ, പിഡിസി യോഗ്യതയുള്ള അല്മായര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ആറുവരെയാണ് ക്ലാസുകള്‍. ബൈബിള്‍, ആരാധനക്രമം,സഭാചരിത്രം, കാനന്‍ നിയമം, ധാര്‍മിക വിജ്ഞാനീയം തുടങ്ങിയ എല്ലാ ദൈവശാസ്ത്ര വിഷയങ്ങളിലും പരിശീലനം നല്‍കും. ഏകവത്സര ബൈബിള്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് നടക്കുക. ബൈബിള്‍, ആരാധനക്രമം, ക്രൈസ്തവ ധാര്‍മികത, സഭാചരിത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04812421891, 9946751381, 9995145862.
Image: /content_image/India/India-2018-10-21-01:34:05.jpg
Keywords: അല്‍മായ

8910
Category: 9
Sub Category:
Heading: മരിയന്‍ മിനിസ്ട്രിയുടെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്‌സ്മൗത്തില്‍
Content: മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചന്റേയും മരിയന്‍ മിനിസ്ട്രി ടീമിന്റേയും നേതൃത്വത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, പോര്‍ട്ട്‌സ്മൗത്തില്‍ (Paulsgrove PO6 4DG) വച്ച് കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. (വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5വരെയും ഞായറാഴ്ച 2 മണി മുതല്‍ 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരേയും ഈശോയുടെ നാമത്തില്‍ ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നന്നതോടൊപ്പം ധ്യാന വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
Image: /content_image/Events/Events-2018-10-21-01:40:40.jpg
Keywords: മരിയന്‍

8911
Category: 1
Sub Category:
Heading: അമേരിക്കന്‍ ജഡ്ജിക്കെതിരെ സാത്താന്‍ സേവ: പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
Content: ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു വോട്ടെടുപ്പില്‍ വിജയം നേടിയ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവേനോക്കെതിരെ പരസ്യ ആഭിചാരകര്‍മ്മത്തിന് സാത്താന്‍ സേവകര്‍ ഒരുങ്ങുന്നു. അതീന്ദ്രീയ, ദുര്‍മന്ത്രവാദ പുസ്തകങ്ങളുടേയും, ഉപകരണങ്ങളുടേയും ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ കച്ചവട സ്ഥാപനമെന്ന് അവകാശപ്പെടുന്ന ‘ക്യാറ്റ് ലാന്‍ഡ്’ ബുക്ക് സ്റ്റോറിന്റെ നേതൃത്വത്തിലാണ് പൈശാചിക ശക്തികളെ കൂട്ടുപിടിച്ചു ആഭിചാരം നടത്തുന്നത്. ഇതിനെതിരെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് കത്തോലിക്കാ രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനുമായ ഫാ. ഗാരി തോമസ് രംഗത്ത് വന്നിട്ടുണ്ട്. തിന്മയുടെ ശക്തിയെ ജസ്റ്റിസിന്റെ നേര്‍ക്ക് തിരിച്ചുവിടുവാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പോരാടുമെന്നും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി സാത്താനും അവന്റെ കിങ്കരന്‍മാര്‍ക്കും എതിരെ പോരാടിക്കൊണ്ടിരിക്കുന്ന വൈദികന്‍ വ്യക്തമാക്കി. ഇത്തരം പരിപാടികളും, അവയില്‍ പങ്കെടുക്കുന്നവരേയും തടയേണ്ടതാണെന്നും റോമില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള ഫാ. തോമസ് കൂട്ടിച്ചേര്‍ത്തു. “റിച്ച്വല്‍ റ്റു ഹെക്സ് ബ്രെറ്റ് കവാനാ II” എന്ന് പേരിട്ടിരിക്കുന്ന ആഭിചാരകര്‍മ്മത്തില്‍ 10 ഡോളറിന്റെ ടിക്കറ്റ് എടുത്താല്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ പറയുന്നു. ഓരോ ടിക്കറ്റിന്റേയും 25% വീതം ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’നു നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇത് സംസാര സ്വാതന്ത്ര്യത്തേയോ, ആവിഷ്കാര സ്വാതന്ത്ര്യത്തേയോ സംബന്ധിക്കുന്നതല്ല. മറിച്ച്, പരസ്യമായ ദുര്‍മന്ത്രവാദം തന്നെയാണ്. തിന്മയുടെ ശക്തികളാണ് ഇക്കൂട്ടരുടെ ആരാധനാ മൂര്‍ത്തികള്‍. എന്നാല്‍ അവര്‍ ലക്ഷ്യംവെക്കുന്ന വ്യക്തി ദൈവാനുഗ്രഹം നിറഞ്ഞ അവസ്ഥയിലാണെങ്കില്‍ ഇത്തരം കര്‍മ്മങ്ങള്‍ എല്‍ക്കാതിരിക്കുകയോ, അല്ലെങ്കില്‍ കര്‍മ്മത്തിന്റെ ഫലത്തില്‍ കുറവുണ്ടാവുകയോ ചെയ്യും. അല്ലാത്തപക്ഷം ഇരക്ക് ഏതെങ്കിലും വിധത്തിലുള്ള ശാരീരിക രോഗമോ, മനോരോഗമോ, അസ്വസ്ഥതയോ, പൈശാചിക ആക്രമണമോ നേരിടേണ്ടതായി വരും. വാര്‍ത്ത തന്നെ നടുക്കിയെന്നും ഇക്കാര്യം താന്‍ മറ്റ് കത്തോലിക്കാ ഭൂതോച്ചാടകരെ അറിയിച്ചിട്ടുണ്ടെന്നും ഫാ. തോമസ് വിവരിച്ചു. സുപ്രീം കോടതി ജസ്റ്റിസിനെതിരെയുള്ള ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ അനുവദിച്ചു കൂടായെന്നും തിന്മയുടെ പ്രചാരകരാണ് ഇതിന്റെ പിന്നിലെന്നും അതിനാല്‍ ജസ്റ്റിസിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫാ. തോമസ് വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ‘ക്യാറ്റ് ലാന്‍ഡ്’ ബുക്ക് സ്റ്റോര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇത്തരത്തിലുള്ള മൂന്നു പൊതു ആഭിചാരകര്‍മ്മ പരിപാടികള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗരതിക്കും എതിരായ ഭരണകൂടത്തിന്റെ നിലപാടാണ് സാത്താന്‍ സേവകരെ ചൊടിപ്പിച്ചത്.
Image: /content_image/News/News-2018-10-21-02:12:04.jpg
Keywords: ഭൂതോച്ചാ

8912
Category: 1
Sub Category:
Heading: വിശ്വാസ വളർച്ചയിൽ അരുണാചൽ പ്രദേശ് മുന്നോട്ട്
Content: വാഷിംഗ്ടൺ ഡിസി: മതന്യൂനപക്ഷങ്ങൾക്കെതിരെ അസഹിഷ്ണുതയും ആക്രമവും വളർത്തുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ ശ്രമങ്ങൾക്കിടയിലും കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ മിയാവോ രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജോർജ് പള്ളിപറമ്പില്‍ യുഎസ് സന്ദര്‍ശനത്തിനിടെ ക്രുക്സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിവരിച്ചത്. രൂപത ശൈശവ ഘട്ടത്തിലാണെങ്കിലും ജനസംഖ്യ ഇരുപത് ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഗോത്ര വംശജരുടെ പ്രദേശമായ അരുണാചലിൽ അക്രമണ പരമ്പരകൾ പതിവായിരുന്നു. സലേഷ്യൻ സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലായിടത്തും ആരംഭിക്കുകയായിരിന്നു. ഇപ്പോൾ അവിടെ 44 പ്രാഥമിക വിദ്യാലയങ്ങൾ, 13 ഹൈസ്കൂളുകൾ, ഒരു കോളേജും കത്തോലിക്ക സഭയുടെ നേതൃത്വത്തിലുണ്ട്. കത്തോലിക്ക സ്ഥാപനങ്ങളിൽ 18,000 വിദ്യാർത്ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. ആൺ-പെൺ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ഇംഗ്ലീഷിനും പ്രാമുഖ്യം നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ, വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. അഭ്യസ്ഥവിദ്യരുടെ സാന്നിദ്ധ്യം പ്രദേശത്തെ സംഘർഷങ്ങൾക്ക് അറുതി വരുത്തിയെന്നും സമാധാനപരമായ ചർച്ചകൾക്ക് വഴിതെളിഞ്ഞുവെന്നും മാർ പള്ളിപറമ്പിൽ കൂട്ടിച്ചേർത്തു. എൺപതുകളിൽ മിയോ പ്രദേശത്ത് സേവനം ആരംഭിച്ച ഫാ. പള്ളിപറമ്പിൽ, 2006 ലാണ് രൂപതാദ്ധ്യക്ഷനായി നിയമിതനായത്. നൂറോളം വൈദികരും മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി സന്യസ്തരും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു. കൂടാതെ, മുപ്പത് ഇടവകകളും മുപ്പത്തിയൊന്ന് വിദ്യാർത്ഥികളുമായി ഒരു സെമിനാരിയും മിയാവോ രൂപതയുടെ ഭാഗമാണ്. ഇക്കാലയളവില്‍ നിരവധിയാളുകളാണ് ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 40വര്‍ഷങ്ങള്‍ക്കിടെ മുപ്പതു ശതമാനത്തിലധികം ക്രൈസ്തവ വളര്‍ച്ചയാണ് അരുണാചലില്‍ ഉണ്ടായിരിക്കുന്നത്.
Image: /content_image/News/News-2018-10-21-02:55:15.jpg
Keywords: അരുണാ

8913
Category: 18
Sub Category:
Heading: വര്‍ക്കി കാട്ടറാത്തച്ചന്റെ 87ാം ചരമ വാര്‍ഷികവും ബൈബിള്‍ കണ്‍വന്‍ഷനും ഇന്നു മുതല്‍
Content: കോട്ടയം: വിന്‍സെന്‍ഷന്‍ സഭയുടെ സ്ഥാപകന്‍ പുണ്യശ്ലോകനായ വര്‍ക്കി കാട്ടറാത്തച്ചന്റെ എണ്‍പത്തിയേഴാം ചരമ വാര്‍ഷികവും ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രുഷയും ഇന്നു മുതല്‍ 24 വരെ വൈക്കം തോട്ടകം സെന്റ ഗ്രിഗോറിയോസ് ദൈവാലയത്തില്‍ നടത്തും. ഇന്നും നാളെയും വൈകുന്നേരം അഞ്ചിനു ജപമാലയും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും. വൈക്കം ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേന്‍ 22നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പുതുപ്പാടി വിന്‍സെന്‍ഷന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടര്‍ ഫാ. വില്‍സണ്‍ കുഴിതടത്തില്‍ വിസി കണ്‍വന്‍ഷനു നേതൃത്വം നല്‍കും. 23നു വൈകുന്നേരം അഞ്ചിനു പരിത്രാണ ധ്യാന കേന്ദ്രത്തിലെ പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍ മാത്യു വട്ടംതൊട്ടിയില്‍ വിസി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 24നു ശ്രാദ്ധാചരണദിനത്തില്‍ രാവിലെ 9.15ന് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രുഷയില്‍ സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. വിന്‍സെന്‍ഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി, പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍മാരായ ജെയിംസ് കല്ലുങ്കല്‍ വിസി, ഫാ. വര്‍ഗീസ് പുതുശേരി വിസി, ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വിസി എന്നിവരും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും. വിന്‍സെന്‍ഷ്യന്‍ സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലും വെട്ടിക്കുഴി സ്‌മൈല്‍ വില്ലേജിന്റെ ഇപ്പോഴത്തെ ഡയറക്ടറും ഫാ. ആന്റണി പ്ലാക്കല്‍ വിസി വചന ശുശ്രൂഷയ്ക്കും കോട്ടയം പരിത്രാണ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളത്തൂര്‍ വിസി തിരുരക്താഭിഷേക ആരാധനയ്ക്കും നേതൃത്വം കൊടുക്കും. വിന്‍സെന്‍ഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി നാമകരണ പ്രാര്‍ഥനയും നേര്‍ച്ച സദ്യ ആശീര്‍വാദവും നടത്തും. എറണാകുളം ഇടപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷന്‍ സഭയുടെ പ്രഥമ ഭവനമാണു തോട്ടകം ആശ്രമം. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് 1904ല്‍ തോട്ടകത്തു സ്ഥാപിതമായ വിന്‍സെന്‍ഷന്‍ സഭ ഇന്ന് ലോകമെന്പാടുമായി 541 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. പോപ്പുലര്‍ മിഷന്‍ ധ്യാനം, വചന പ്രഘോഷണങ്ങള്‍, ആതുര ശുശ്രൂഷകള്‍, സാമൂഹ്യ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സജീവമാണ്.
Image: /content_image/India/India-2018-10-22-00:21:40.jpg
Keywords: കണ്‍വെ

8914
Category: 18
Sub Category:
Heading: ദൈവദാസര്‍ എളിമയുടെ പ്രതീകങ്ങള്‍: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ദൈവദാസന്മാരായ ഫാ. അദെയോദാത്തൂസും ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറും എളിമയുടെ പ്രതീകങ്ങളാണെന്നു ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. ഫാ.അദെയോദത്തൂസിന്‍റെയും ബിഷപ്പ് ബെന്‍സിഗറിന്‍റെയും നാമത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിക്ക് ശേഷം കാര്‍മ്മല്‍ഹില്‍ ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആമുഖ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ‘മുതിയാവിള അദെയോദാത്തൂസച്ചന്‍ എല്ലാവരുടെയും സ്വന്തമായത് സ്നേഹത്തിലൂടെയും കാരുണ്യ വായ്പിലൂടെയുമാണെന്നും അവശരായവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ കൈപിടിച്ചുയര്‍ത്തി സുവിശേഷ പ്രഘോഷണത്തില്‍ മഹോന്നത സ്ഥാനം നേടിയ വ്യക്തിയാണ് ബിഷപ്പ് ബെന്‍സിഗറെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആതുര സേവനത്തെ ദൈവവുമായുളള അനുഭവമാക്കിയ വ്യക്തികളായിരുന്ന ദൈവദസാരായ അദെയോദാത്തൂസച്ചനും ബിഷപ്പ് ബെനസിഗറുമമെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. ചടങ്ങില്‍ പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സെബാസ്റ്റ്യന്‍ കൂടപ്പാട്ട്, കര്‍മ്മലീത്താ സഭയുടെ ഫ്ളാന്‍റേഴ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.പോള്‍ ഡി. ബോയ്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബിഷപ്പ് ബെന്‍സിഗറിനെക്കുറിച്ചും ഫാ.അദെയോദാത്തൂസിനെക്കുറിച്ചുമുളള ഡോക്യുമെന്‍ററി പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.
Image: /content_image/India/India-2018-10-22-00:38:04.jpg
Keywords: ദൈവ