Contents

Displaying 8571-8580 of 25179 results.
Content: 8885
Category: 18
Sub Category:
Heading: കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും മഹാസംഗമം വെള്ളിയാഴ്ച
Content: ചങ്ങനാശേരി: പ്രളയദുരന്തത്തില്‍ നിന്നു കരകയറുന്ന കുട്ടനാടന്‍ ജനതയ്‌ക്കൊപ്പം ക്യതജ്ഞത അര്‍പ്പിക്കുന്നതിനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമായി ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന മഹാസംഗമം വെള്ളിയാഴ്ച. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ 9.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിക്കുന്നത്. അതിരൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയില്‍ പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ത്ഥനയും നടക്കും. ദിവ്യബലിയെ തുടര്‍ന്നു കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വികസന ശില്പശാല ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറന്പില്‍ പ്രസംഗിക്കും. പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയം ഡോ. കെ. ജി. പദ്മകുമാര്‍ അവതരിപ്പിക്കും. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജിമ്മി ഫിലിപ്പ് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. മോഡറേറ്റര്‍ റവ. ഡോ. ജോസ് നിലവന്തറ, ഫാ. കുര്യന്‍ പുത്തന്‍പുര, സിസ്റ്റര്‍ ഡോ. മേഴ്‌സി നെടുന്പുറം, ഡോ. ആന്‍ണി മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ശര്‍മിള മേരി ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കൊടുക്കുന്നില്‍ സുരേഷ് എം. പി, എംഎല്‍എമാരായ സി.എഫ് തോമസ്, സുരേഷ് കുറുപ്പ്, എന്നിവരും ഫാ. ജോസഫ് കളരിക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സിസ്റ്റര്‍ ഡോ. സുമാ റോസ് തുടങ്ങിയവരും പ്രസംഗിക്കും. കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശ പ്രഖ്യാപനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായ നിധി സമര്‍പ്പണം, കുട്ടനാടിന്റെ നവസ്യഷ്ടിക്ക് അതിരൂപതയുടെ ശിപാര്‍ശകള്‍ കൈമാറല്‍, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-10-17-06:25:24.jpg
Keywords: ചങ്ങനാ
Content: 8886
Category: 18
Sub Category:
Heading: മാധ്യമ ഗൂഢാലോചനകളെ അപലപിച്ച് വിശ്വാസി സംഗമം
Content: കോട്ടയം: കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള മാധ്യമ ഗൂഢാലോചനകള്‍ക്കു ശക്തമായ താക്കീതുമായി കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വിശ്വാസിസംഗമം. സഭാവിരുദ്ധ നിലപാടുകള്‍ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ തനിനിറം തിരിച്ചറിയാന്‍ വിശ്വാസ സമൂഹം സന്നദ്ധമാകണമെന്നും വിശ്വസിക്കാനുള്ള അവകാശം അടിയറവയ്ക്കരുതെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ചേര്‍ന്ന സംഗമം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഭാവിരുദ്ധരുടെ ഒത്തുചേരലുകള്‍ക്കു മുന്പില്‍ സര്‍ക്കാര്‍ പോലും ദുര്‍ബലമായതായി പി.സി ജോര്‍ജ് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ഫാ. ടോം കുന്നുംപുറം, ജോയി പാറപ്പുറം, സൈബി അക്കര, ജോസ് പാലത്തിനാല്‍, തങ്കച്ചന്‍ പൊന്‍മാങ്കല്‍, ടോണി ജെ. കോയിത്തറ, ജാന്‍സണ്‍ ജോസഫ്, പി.പി. ജോസഫ്, ഷെയ്ന്‍ ജോസഫ്, ബിജു സെബാസ്റ്റ്യന്‍, ചാക്കോച്ചന്‍ കൈതക്കരി, കുഞ്ഞ് കളപ്പുര, ബേബിച്ചന്‍ മുകളേല്‍, സാബു എട്ടുമൂല, ജോബിന്‍ ജോസഫ്, എത്സമ്മ ചൂരക്കുളം, ജോയി പാടിയത്തില്‍, കെ.എ. ജോസ് കല്ലുപുരയ്ക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-10-17-07:07:47.jpg
Keywords: മാധ്യമ
Content: 8887
Category: 1
Sub Category:
Heading: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാനും നൽകുവാനും അവസരം
Content: കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍. നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച്' ഈ സാഹചര്യത്തില്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം ഒരുക്കിക്കൊണ്ടാണ് 'LET US HELP' എന്ന പദ്ധതി. മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സമാശ്വാസമേകാനും നമ്മുടെ, നാം അറിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായ രീതിയിലാണെങ്കില്‍ അവരുടെ അതിജീവനത്തിനും ഈ അവസരം ഉപയോഗപ്പെടുത്തുക. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പ്രവാചക ശബ്ദം പോര്‍ട്ടലിന്റെ മെനു സെക്ഷനില്‍ #{red->n->n-> 'Let Us Help' }# എന്ന ഓപ്ക്ഷന്‍ തിരഞ്ഞെടുക്കുക. പുതുതായി വരുന്ന പേജില്‍ നിലവില്‍ സഹായം അഭ്യര്‍ത്ഥിച്ചവരുടെ അപേക്ഷകളും പുതിയ അപേക്ഷ നല്കുവാന്‍ താത്പര്യപ്പെടുന്നവര്‍ക്കുമായി രണ്ട് വ്യത്യസ്ഥ ഓപ്ക്ഷനുകളാണ് ഈ പേജില്‍ ഉള്ളത്. ഓരോ അപ്പീലും വായനക്കാര്‍ക്ക് തുറന്ന്‍ വായിക്കാവുന്നതും നമ്മുടെ ഒരു വിഹിതം അവര്‍ക്ക് പങ്കുവെയ്ക്കാവുന്നതുമാണ്. #{red->n->n-> NEW APPEAL }# എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍ധനാവസ്ഥയില്‍ ജീവിതം തള്ളി നീക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ അപ്പീല്‍ ഫോം വളരെ കൃത്യതയോടെ പൂരിപ്പിക്കുക. പേരും അഡ്രസും മറ്റ് പ്രാഥമിക വിവരങ്ങളും നല്‍കിയതിന് ശേഷം സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തി കത്തോലിക്ക വിശ്വാസിയാണെങ്കില്‍ അതാതു ഇടവകയുടെ വിശദാംശങ്ങളും അകത്തോലിക്കനോ അക്രൈസ്തവനോ ആണെങ്കില്‍ അടുത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിവരങ്ങളും അപേക്ഷയില്‍ ചേര്‍ക്കണം. അപേക്ഷയുടെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടിയാണ് സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെയും ഇടവക വികാരിയുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നത്. ( സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ദയവായി ഇടവക വികാരിയെ/ സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വികാരിയെ കൂടി ഇക്കാര്യം അറിയിക്കുക). സഹായം നല്‍കുന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ ഓപ്ക്ഷന്‍ അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിനു ശേഷമാണ് അപേക്ഷകന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ വിവരങ്ങള്‍ നല്‍കേണ്ടത്. 'Title Of Your News' എന്ന ഭാഗത്ത് ഉചിതമായ തലക്കെട്ടും News Description എന്ന ഭാഗത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും ദുഃഖങ്ങളും ഞെരുക്കങ്ങളും വ്യക്തമായി എഴുതി ചേര്‍ക്കണം. ദുരിതത്തിന്റെ വ്യാപ്തി വിവരിക്കുന്ന ചിത്രങ്ങള്‍ തുടര്‍ന്നു അപ്ലോഡ് ചെയ്യുക. (കുറഞ്ഞപക്ഷം ഒരു ചിത്രമെങ്കിലും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഉദാ: പ്രളയത്തില്‍ ഭവനം തകര്‍ന്ന വ്യക്തിയാണ് അപേക്ഷകനെങ്കില്‍ ആ ഭവനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബ ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നതാണ്). തുടര്‍ന്നു അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി അപേക്ഷ സമര്‍പ്പിക്കപ്പെടും. പ്രവാചക ശബ്ദം ടീം അപേക്ഷയുടെ ആധികാരികത പരിശോധിച്ചു സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ സൈറ്റില്‍ ഉടനെ പബ്ലിഷ് ചെയ്യുന്നതാണ്. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നമ്മളില്‍ പലരുടേയും, പ്രിയപ്പെട്ടവരുടെയും നിസ്സഹായവസ്ഥ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടി അപേക്ഷ സമര്‍പ്പിക്കാനും ലഭിക്കുന്ന സഹായം വഴി പുതുജീവിതം ആരംഭിക്കുവാനും ഏവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/News/News-2018-10-17-11:27:27.jpg
Keywords: സഹായ, പ്രളയ
Content: 8888
Category: 1
Sub Category:
Heading: കത്തോലിക്ക പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: കര്‍ദ്ദിനാള്‍ സാറ
Content: വത്തിക്കാന്‍ സിറ്റി: ലൈംഗീകത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാലാകാലങ്ങളായുള്ള കത്തോലിക്കാ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങളില്‍ ചുരുക്കം ചില യുവജനങ്ങള്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ വെള്ളം ചേര്‍ക്കുന്നത് ശരിയല്ലെന്ന് വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍വെച്ചാണ് സഭാപ്രബോധനങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞത്. ചിലര്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ സഭാ പ്രബോധനങ്ങള്‍ അവ്യക്തമോ, മാറ്റപ്പെടേണ്ടതോ അല്ലെന്നും, മറിച്ച് തിരുസഭയും അജപാലകരും ക്രിസ്ത്യന്‍ ആശയങ്ങളെ ധൈര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും ഇക്കഴിഞ്ഞ ചൊവ്വാഴ്ച സിനഡ് മെത്രാന്‍മാരോട് കര്‍ദ്ദിനാള്‍ പറഞ്ഞു. അല്ലാത്ത പക്ഷം യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ സഭ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൈംഗീകതയെ ആസ്പദമാക്കിയുള്ള വിഭാഗീയത, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവയെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ വ്യക്തമാക്കണമെന്ന് സിനഡിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ ഒരു കൂട്ടം യുവജനങ്ങള്‍ ആവശ്യപ്പെട്ടകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ മുന്‍വിധികളോട് കൂടിയല്ലാത്ത ഒരു തുറന്ന ചര്‍ച്ചക്ക് പുറമേ സഭാ പ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനവും, സമഗ്രമായ മാറ്റവുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ എല്ലാവര്‍ക്കും ദഹിച്ചെന്നു വരികയില്ലെങ്കിലും, അത് അവ്യക്തമാണെന്ന് പറയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ചില അജപാലകരെ സംബന്ധിച്ചിടത്തോളം ചില ഭാഗങ്ങള്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ സ്വന്തം ബോധമണ്ഡലത്തില്‍ ഒരു സമഗ്ര പരിശോധന നടത്തുകയാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. വളരുവാനും, പുരോഗതി പ്രാപിക്കുവാനും ആഗ്രഹിക്കുന്ന ഒരു സമുദായത്തിന്റെ ഏറ്റവും അമൂല്യമായ ഉറവിടമാണ് യുവജനത, അതിനാല്‍ യുവജനങ്ങളുടെ ആദര്‍ശനിഷ്ഠയെ വില കുറച്ച് കാണുന്നത് ഒരു ഗൗരവമേറിയ തെറ്റാകുമെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ സാറ തന്റെ ചിന്ത ഉപസംഹരിച്ചത്. സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തെ ഇതിനുമുന്‍പും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ശക്തമായി എതിര്‍ത്തിട്ടുണ്ട്.
Image: /content_image/News/News-2018-10-17-14:49:01.jpg
Keywords: സാറ
Content: 8889
Category: 18
Sub Category:
Heading: പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം ഒക്ടോബർ 20ന്
Content: സീറോ മലബാർ മാർ തോമാ നസ്രാണി സഭയുടെ അഖിലേന്ത്യ അജപാലന പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോൺ ബോസ്കോ തോട്ടക്കരയുടെയും ( ഗുരു യോഹന്ദ്‌) സുറിയാനി പണ്ഡിതനായ മാർ തെള്ളിയിൽ മാണി മൽപ്പാൻ എന്നീ പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം ഒക്ടോബർ 20 ശനിയാഴ്ച പൂഞ്ഞാറിൽ നടക്കും. വിശുദ്ധ ജീവിതം നയിച്ച ഈ സഭാ പിതാക്കന്മാരെ നന്ദിയോടെ തിരുസഭാ മക്കൾ അനുസ്മരിക്കുന്ന ചരിത്ര ദിനമാണ് ഒക്ടോബർ 20. യുവജനങ്ങളുടെ നേതൃത്വത്തിൽ പുണ്യ പിതാക്കന്മാരുടെ ഛായാചിത്രവും വഹിച്ചുള്ള ഭക്തിനിർഭരമായ ഒരു കാൽനട തീർത്ഥാടനവും പിതാക്കന്മാരുടെ നവീകരിച്ച കബറിടങ്ങളിലേക്ക് ഉണ്ടായിരിക്കുന്നതാണ്. മാർ തോമാ നസ്രാണി സഭായുടെ മക്കൾ ഏറെ താൽപര്യത്തോടെ നടത്തുന്ന ഈ അനുസ്മരണ ആഘോഷ ദിനത്തിൽ രാവിലെ 8 മണിക്ക് പൂഞ്ഞാർ (ഈരാറ്റുപേട്ട,പാല) സെന്റ് മേരീസ് പള്ളിയിൽ സപ്രാ നമസ്കാരത്തോടെയാണ് തീർത്ഥാടനം ആരംഭിക്കുക. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 9.30നു പാലാ രൂപതാദ്ധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാർത്തോമ്മാ നസ്രാണികളുടെ ആരാധനക്രമ ഭാഷയും ഈശോ മിശിഹായുടെ സംസാര ഭാഷയും ആയ പൗരസ്ത്യ സുറിയാനി അഥവാ ക്രിസ്ത്യൻ അറമായിക്കിൽ പരിശുദ്ധ കുർബാനയർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. പരിശുദ്ധ കുർബാനക്ക് ശേഷം അനുസ്മരണ സമ്മേളനവും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Image: /content_image/India/India-2018-10-18-00:47:47.jpg
Keywords: സീറോ
Content: 8890
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് ഇത് അന്ധകാരത്തിന്റെ നാളുകൾ: ഇസ്രായേൽ പ്രസിഡന്റ്
Content: ജെറുസലേം: പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേൽ പ്രസിഡന്റ് റൂവൻ റിവലിൻ. ക്രെെസ്തവർക്ക് ഇത് അന്ധകാരത്തിന്റെ നാളുകളാണെന്നാണ് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ക്രെെസ്തവ മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. മേഖലയിലെ അസമാധാനത്തിന് ക്രെെസ്തവർ വലിയ വിലയാണ് നൽകേണ്ടി വരുന്നതെന്നും അതേസമയം ഇസ്രായേലിൽ വലിയ സഹിഷ്ണുതയാണ് അനുഭവിക്കുന്നതെന്നും റൂവൻ റിവലിൻ കൂട്ടിച്ചേർത്തു. ക്യൂസർ അൽ യഹൂദ് എന്ന പേരിൽ അറിയപ്പെടുന്ന യേശു യോഹന്നാനിൽ നിന്നും മാമ്മോദീസാ സ്വീകരിച്ച ജോർദാൻ നദിയുടെ ഭാഗമായ സ്ഥലത്ത് ഇസ്രായേൽ സർക്കാർ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ സഹിഷ്ണുതയുടെ ഭാഗമാണെന്നും റൂവൻ റിവലിൻ ചൂണ്ടിക്കാട്ടി. അമേരിക്ക തങ്ങളുടെ കാര്യാലയം ടെൽ അവീവിൽ നിന്നും ജറുസലേമിലേയ്ക്ക് മാറ്റിയ കാര്യവും ഇസ്രായേൽ പ്രസിഡന്റ് പരാമർശിച്ചു. കൂടുതൽ രാജ്യങ്ങൾ അമേരിക്കയുടെ മാതൃക പിന്തുടർന്ന് അവരുടെ രാജ്യത്തിന്റെ കാര്യാലയങ്ങൾ ജറുസലേമിലേയ്ക്ക് മാറ്റുമെന്നും റൂവൻ റിവലിൻ വിശ്വാസം പ്രകടിപ്പിച്ചു. ഞായറാഴ്ച സമ്മേളനത്തിൽ പ്രസംഗിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പശ്ചിമേഷ്യയിൽ ക്രെെസ്തവർക്ക് സംരക്ഷണം നല്‍കുന്ന ഏക രാജ്യം ഇസ്രായേലാണെന്ന് പറഞ്ഞിരുന്നു.
Image: /content_image/News/News-2018-10-18-00:58:03.jpg
Keywords: ഇസ്രാ
Content: 8891
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തെ പ്രതിപാദിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് പോളണ്ടും ഹംഗറിയും
Content: ബ്രസല്‍സ്: സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണച്ചും ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും നേരെ നടക്കുന്ന മതപീഡനത്തെ പ്രതിപാദിക്കാതെയും മൗലീകാവകാശങ്ങളെ കുറിച്ചു യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് പോളണ്ടും ഹംഗറിയും രംഗത്ത്. വാര്‍ഷിക റിപ്പോര്‍ട്ട് ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ലെന്നാണ് സൂചനകള്‍. പോളണ്ട്, ഹംഗറി എന്നീ അംഗരാഷ്ട്രങ്ങള്‍ ഈ റിപ്പോര്‍ട്ടിനെതിരെ തങ്ങളുടെ നിഷേധാധികാരം ഉപയോഗിക്കും എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോളണ്ടാണ് റിപ്പോര്‍ട്ടിനെതിരെ ആദ്യമായി രംഗത്ത് വന്നത്. തന്റെ രാഷ്ട്രം ഈ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ലെന്ന് പോളണ്ടിലെ നീതിന്യായ വകുപ്പ് മന്ത്രിയായ സിബിഗ്നീവ് സിയോബ്രോ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ഇതോടു കൂടി 2010-മുതല്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മൗലീകാവകാശങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ ചാര്‍ട്ടറിന്റെ പുതുക്കല്‍ അവതാളത്തിലായി. ചാര്‍ട്ടറിന്റെ 2017-ലെ പതിപ്പ് അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായികഴിഞ്ഞു. ചെറിയ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തികളാണ് പിന്നീട് വലിയ അക്രമങ്ങളായി മാറുന്നതെന്ന് സിയാബ്രോയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. ബ്രസല്‍സിലെ ദേവാലയത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരികെ വരികയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മര്‍ദ്ദിച്ച കാര്യവും, കുരിശു മാല ധരിച്ചതിന് ബെര്‍ലിനില്‍ ക്രൈസ്തവ വിശ്വസിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന കാര്യവും സിയാബ്രോ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലും, സ്വീഡനിലും ദേവാലയങ്ങളും സിനഗോഗുകളും ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പോളണ്ടിനു പിറകെ ഹംഗറിയും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ഹംഗറിയുടെ നിലപാടിനെ പോളിഷ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. യൂറോപ്പിലും, ആഗോളതലത്തിലും ക്രിസ്ത്യന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കല്ല എന്നാണു ഹംഗറിയുടെ നിലപാടിനെ കുറിച്ച് പോളണ്ട് പറഞ്ഞത്. ക്രൈസ്തവര്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന രാജ്യങ്ങളാണ് പോളണ്ടും ഹംഗറിയും.
Image: /content_image/News/News-2018-10-18-01:24:12.jpg
Keywords: പോള, ഹംഗ
Content: 8892
Category: 1
Sub Category:
Heading: അർജന്‍റീനയിൽ കത്തോലിക്ക ദേവാലയത്തിന് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം
Content: ബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണവുമായി ഫെമിനിസ്റ്റുകള്‍. ഒക്ടോബർ 13 മുതൽ 15 വരെ ട്രെലു നഗരത്തിൽ നടന്ന മുപ്പത്തിമൂന്നാമത് ദേശീയ വനിത സമ്മേളനത്തിനു പിന്നാലെയാണ് സ്ത്രീവാദികള്‍ ദേവാലയ ഭിത്തികളിൽ പെയിന്റ് സ്പ്രേ ചെയ്യുകയും ടൗൺ ഹാളിൽ ബോംബാക്രമണം നടത്തുകയും ചെയ്തത്. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിച്ചും സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ചുമാണ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ഇരുവിഷയങ്ങളിലും കത്തോലിക്ക സഭയുടെ നിലപാട് ശക്തമായി നിലനില്‍ക്കുന്നതിനാലാണ് ആക്രമണത്തിന് പിന്നിലുള്ള പ്രേരണയായി വിലയിരുത്തുന്നത്. ഗര്‍ഭഛിദ്രത്തിന് വേണ്ടി സ്വരമുയര്‍ത്തി വനിതകള്‍ നടത്തിയ പ്രകടനത്തിനിടയിൽ അർദ്ധനഗ്നരായ സ്ത്രീകൾ മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ് ദേവാലയം സ്പ്രേ പെയിന്റ് അടിക്കുകയും ടൗൺ ഹാളിലേക്ക് ബോംബേറ് നടത്തുകയുമായിരിന്നു. ബോംബുകളും കല്ലുകളും ഉപയോഗിച്ച് സമീപത്തെ പൊതുമുതലുകളും നശിപ്പിച്ച വനിതാ വാദികളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം സാൻ ജസ്റ്റോ കത്തോലിക്ക സ്കൂളിലും സമാന രീതിയിൽ ആക്രമണം നടന്നു. അബോർഷൻ നിയമവിധേയമാക്കുന്ന ബിൽ സെനറ്റ് നിരാകരിച്ചതിനെ തുടർന്നു നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും വ്യാപക പ്രതിഷേധം നേരത്തെ രാജ്യത്തു അഴിച്ചുവിട്ടിരിന്നു.
Image: /content_image/News/News-2018-10-18-01:41:47.jpg
Keywords: ഫെമിനി
Content: 8893
Category: 13
Sub Category:
Heading: ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നിര്‍ദ്ദേശിച്ച കുഞ്ഞിന് അത്ഭുത സൗഖ്യം; ദൈവത്തിന് നന്ദി പറഞ്ഞു അമേരിക്കന്‍ താരം
Content: ന്യൂയോര്‍ക്ക്: ജനപ്രീതിയാര്‍ജ്ജിച്ച അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ‘സതേണ്‍ ചാം’മിലെ കാസ്റ്റിംഗ് താരമായ ജെന്നിഫര്‍ സ്നോഡന്‍ തന്റെ മകനായ ആഷറിന്റെ ജനനത്തെക്കുറിച്ചും, അവന്റെ അത്ഭുതകരമായ സൗഖ്യത്തെക്കുറിച്ചും നടത്തിയ വെളിപ്പെടുത്തല്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലൂടെയാണ് സ്നോഡന്റെ മകനായ കുഞ്ഞു ആഷറിന്റെ അത്ഭുതകരമായ രോഗശാന്തിയെക്കുറിച്ച് ലോകം അറിഞ്ഞത്. ഗര്‍ഭിണിയായി പതിനഞ്ചു ആഴ്ച കഴിഞ്ഞപ്പോഴാണ് ‘എന്‍സെഫാലോസെലെ’ എന്ന അപൂര്‍വ്വ രോഗത്തിനു തന്റെ ഉള്ളിലെ ശിശു അടിമയാണെന്ന സത്യം ഡോക്ടര്‍മാരില്‍ നിന്നും ജെന്നിഫര്‍ അറിയുന്നത്. തലച്ചോറിന്റെ ഒരു ഭാഗം തലയോട്ടിക്ക് പുറത്തേക്ക് വരുന്ന വളരെ അപൂര്‍വ്വമായ ഒരു രോഗാവസ്ഥയായിരിന്നു അത്. ഇരുപത്തിമൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവും, കുടുംബവും, ഡോക്ടറും അടക്കം സര്‍വ്വരും അബോര്‍ഷന്‍ നടത്തുവാന്‍ അവളെ പ്രേരിപ്പിച്ചു. എന്നാല്‍ സ്നോഡനോട് ദൈവം ഒരു ഹെയര്‍സ്റ്റൈലിസ്റ്റിലൂടെ സംസാരിച്ചു. “ഉദരത്തില്‍വെച്ചും അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയും” എന്ന് പറഞ്ഞുകൊണ്ട് സ്നോഡന്റെ ഹെയര്‍സ്റ്റൈലിസ്റ്റ് അവള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി. ഗര്‍ഭഛിദ്ര പേപ്പറുകള്‍ വലിച്ചു കീറിയ അവള്‍ ഓരോ രാത്രിയിലും വിശുദ്ധ യൌസേപ്പിതാവിന്റേയും, ഗര്‍ഭവതികളുടെ മാധ്യസ്ഥനായ വിശുദ്ധ ജെറാര്‍ഡിന്റേയും നൊവേന ചൊല്ലുന്നത് പതിവാക്കി. ദൈവം തന്റെ കുഞ്ഞിനെ സുഖപ്പെടുത്തുകയാണെങ്കില്‍ ഈ അത്ഭുതം ‘സതേണ്‍ ചാം’ പരമ്പരയിലൂടെ ലോകത്തെ അറിയിക്കും എന്ന് താന്‍ ദൈവത്തിനു വാഗ്ദാനം നല്‍കിയതായി സ്നോഡന്‍ വെളിപ്പെടുത്തി. പ്രസവത്തിന് രണ്ടു മാസം മുന്‍പ് നടത്തിയ എം‌ആര്‍‌ഐ സ്കാനിംഗിലാണ് ഉദരത്തില്‍ നടന്ന അത്ഭുതത്തെ കുറിച്ച് താന്‍ അറിയുന്നതെന്ന് സ്നോഡന്‍ പറയുന്നു. ആഷറിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായിരിക്കുന്നു. ആഷറിന്റെ തലച്ചോര്‍ സ്വയം ചികിത്സിക്കുന്നത് പോലെ സൗഖ്യപ്പെട്ടെന്നാണ് സ്നോഡന്‍ വിശേഷിപ്പിക്കുന്നത്. പ്രസവത്തിന് ശേഷം അഞ്ചാം ദിവസമാണ് അമ്മയും മകനും വീട്ടിലെത്തിയത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ള സ്ത്രീകള്‍ക്ക് പുതുപ്രതീക്ഷക്ക് കുഞ്ഞ് ആഷര്‍ കാരണമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്നോഡന്‍ പറഞ്ഞു.
Image: /content_image/News/News-2018-10-18-14:09:56.jpg
Keywords: അത്ഭുത, സൗഖ്യ
Content: 8894
Category: 1
Sub Category:
Heading: പ്രോലെെഫ് ജീവകാരുണ്യ സംഘടനയോട് മാപ്പ് പറഞ്ഞ് ബ്രിട്ടണിലെ പ്രാദേശിക ഭരണകൂടം
Content: ലണ്ടന്‍: പ്രോലെെഫ് ജീവകാരുണ്യ സംഘടനയെ കുറിച്ച് തെറ്റായ വിവരങ്ങൾ ആരോപിച്ച സംഭവത്തിൽ ബ്രിട്ടണിലെ ലാംബെത്ത് നഗരത്തിലെ പ്രാദേശിക ഭരണകൂടം മാപ്പു പറഞ്ഞു. ജൂലൈ മാസം ലാംബെത്ത് ഭരണകൂടം നടത്തിയ ഒരു പ്രദർശനത്തിൽ നിന്നും അകാരണമായി ലൈഫ് എന്ന സംഘടനയുടെ പ്രോലെെഫ് പ്രദർശന ചിത്രങ്ങളും മറ്റും നീക്കം ചെയ്തിരുന്നു. പിന്നീട് തെറ്റായ വിവരങ്ങൾ നൽകിയാണ് ലെെഫ് സംഘടന പ്രദർശനത്തിൽ പങ്കെടുത്തത് എന്ന് ട്വിറ്ററിലൂടെ ഭരണകൂടം ആരോപിച്ചു. എന്നാൽ ജുലെെ മാസം നടന്ന പ്രദർശനത്തിൽ നിന്നും ലെെഫിന്റെ പ്രദർശന വസ്തുക്കൾ നീക്കം ചെയ്തത് തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഒക്ടോബർ പന്ത്രണ്ടിന് ട്വിറ്ററിലൂടെ ലാംബെത്ത് ഭരണകൂടം കുറ്റസമ്മതം നടത്തി. ജൂലൈ മാസം ദക്ഷിണ ലണ്ടനിലെ ബ്രോക്ക് വെൽ പാർക്കിൽ നടന്ന വാർഷിക പ്രദർശനത്തിൽ ഏകദേശം ഒരുലക്ഷത്തിഅൻപതിനായിരം ആളുകളാണ് പങ്കെടുത്തത്. ശനിയാഴ്ച ദിവസം മുഴുവൻ ലെെഫ് സംഘടന പ്രദർശനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഞായറാഴ്ച ദിവസം 'ലെെഫ്' പ്രവർത്തകർ തിരികെ എത്തിയപ്പോൾ തങ്ങളുടെ പ്രദർശന വസ്തുക്കൾ മുഴുവൻ നീക്കം ചെയ്തതായാണ് കണ്ടത്. ഒരു മുന്നറിയിപ്പും കൂടാതെയാണ് അവയെല്ലാം നീക്കം ചെയ്തത്. തങ്ങളുടെ മൂല്യങ്ങൾക്കു വിരുദ്ധമാണ് ലെെഫ് സംഘടനയുടെ പ്രവർത്തനം എന്നു മാത്രമാണ് ഭരണകൂടം പറഞ്ഞ്. എന്നാൽ ലെെഫിന്റെ പ്രോ ലെെഫ് പ്രവർത്തനമാണ് ഭരണകൂടത്തിനെ ഇങ്ങനെയൊരു നടപടിക്കു പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീട് തെറ്റ് തിരുത്തി അധികൃതര്‍ മാപ്പ് പറയുകയായിരിന്നു. ഗർഭാവസ്ഥയിലുളള സ്ത്രീകൾക്ക് പിന്തുണ നൽകുക, ഭവന രഹിതരായ ഗർഭിണികൾക്ക് താമസിക്കാനുളള സൗകര്യം നൽകുക തുടങ്ങിയവയാണ് ലെെഫ് സംഘടനയുടെ ചില പ്രവർത്തന മേഖലകൾ.
Image: /content_image/News/News-2018-10-19-01:24:35.jpg
Keywords: പ്രോലെെഫ