category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅർജന്‍റീനയിൽ കത്തോലിക്ക ദേവാലയത്തിന് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം
Contentബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണവുമായി ഫെമിനിസ്റ്റുകള്‍. ഒക്ടോബർ 13 മുതൽ 15 വരെ ട്രെലു നഗരത്തിൽ നടന്ന മുപ്പത്തിമൂന്നാമത് ദേശീയ വനിത സമ്മേളനത്തിനു പിന്നാലെയാണ് സ്ത്രീവാദികള്‍ ദേവാലയ ഭിത്തികളിൽ പെയിന്റ് സ്പ്രേ ചെയ്യുകയും ടൗൺ ഹാളിൽ ബോംബാക്രമണം നടത്തുകയും ചെയ്തത്. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിച്ചും സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണച്ചുമാണ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ഇരുവിഷയങ്ങളിലും കത്തോലിക്ക സഭയുടെ നിലപാട് ശക്തമായി നിലനില്‍ക്കുന്നതിനാലാണ് ആക്രമണത്തിന് പിന്നിലുള്ള പ്രേരണയായി വിലയിരുത്തുന്നത്. ഗര്‍ഭഛിദ്രത്തിന് വേണ്ടി സ്വരമുയര്‍ത്തി വനിതകള്‍ നടത്തിയ പ്രകടനത്തിനിടയിൽ അർദ്ധനഗ്നരായ സ്ത്രീകൾ മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ് ദേവാലയം സ്പ്രേ പെയിന്റ് അടിക്കുകയും ടൗൺ ഹാളിലേക്ക് ബോംബേറ് നടത്തുകയുമായിരിന്നു. ബോംബുകളും കല്ലുകളും ഉപയോഗിച്ച് സമീപത്തെ പൊതുമുതലുകളും നശിപ്പിച്ച വനിതാ വാദികളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം സാൻ ജസ്റ്റോ കത്തോലിക്ക സ്കൂളിലും സമാന രീതിയിൽ ആക്രമണം നടന്നു. അബോർഷൻ നിയമവിധേയമാക്കുന്ന ബിൽ സെനറ്റ് നിരാകരിച്ചതിനെ തുടർന്നു നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും വ്യാപക പ്രതിഷേധം നേരത്തെ രാജ്യത്തു അഴിച്ചുവിട്ടിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-10-18 14:47:00
Keywordsഫെമിനി
Created Date2018-10-18 06:11:47