Contents
Displaying 8521-8530 of 25180 results.
Content:
8835
Category: 1
Sub Category:
Heading: മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥനയുമായി പോളിഷ് യുവത്വം
Content: വാര്‍സോ, പോളണ്ട്: യുവജനങ്ങളെ കേന്ദ്രീകരിച്ച് ഒക്ടോബര്‍ മൂന്നിന് റോമില്‍ ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി നാല്‍പ്പതിനായിരത്തോളം വരുന്ന പോളിഷ് യുവജനങ്ങളുടെ പ്രാര്‍ത്ഥന. ശനിയാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് സിനഡ് ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ യുവജനകൂട്ടായ്മ നടന്നത്. 12 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പ്രാര്‍ത്ഥനയും, കോണ്‍ഫറന്‍സുകളും, സാക്ഷ്യങ്ങളും, സംഗീതവും, കലാപരിപാടികളും ഉള്‍പ്പെട്ടിരുന്നു. പ്രാര്‍ത്ഥനാ റാലിക്ക് പുറമേ പ്രത്യേകം നിയോഗിക്കപ്പെട്ട യുവതീയുവാക്കളുടെ ഒരു സംഘം ബ്ലാക്ക് മഡോണ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമുള്‍ക്കൊള്ളുന്ന സെസ്റ്റോച്ചോവായിലെ ജസ്ന ഗോരാ ദേവാലയത്തില്‍ വെച്ച് സിനഡിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. മെത്രാന്‍മാരുടെ സിനഡുമായി ആത്മീയ ബന്ധം സ്ഥാപിക്കുക, സിനഡിനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് പരിപാടിയുടെ പിന്നിലെ ലക്ഷ്യമെന്ന്‍ പോളണ്ടിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ സംഘാടകരിലൊരാളായ ഫാ. റഫാല്‍ ജാരോസേവിച്ച് പറഞ്ഞു. ഒക്ടോബര്‍ 28-ന് അവസാനിക്കുന്ന സിനഡിനുവേണ്ടിയുള്ള പ്രാര്‍ത്ഥനായജ്ഞത്തില്‍ ഇതുവരെ പോളണ്ടിലെ ഏതാണ്ട് 1,22,000-ത്തോളം യുവജനങ്ങള്‍ പങ്കെടുത്തുവെന്നാണ് അനുമാനിക്കുന്നത്. കൂട്ടായ്മയോടനുബന്ധിച്ചുണ്ടായിരുന്ന വിശുദ്ധ കുര്‍ബാനക്ക് വാര്‍സോയിലെ കാസിമിയേഴ്സ് കര്‍ദ്ദിനാള്‍ നേതൃത്വം നല്‍കി. സിനഡ് നിങ്ങളെക്കുറിച്ചും, നിങ്ങള്‍ക്ക് വേണ്ടിയുള്ളതുമാണെന്നും നിങ്ങളിലാണ് സഭയുടേയും ലോകത്തിന്റേയും പ്രതീക്ഷയെന്നും കര്‍ദ്ദിനാള്‍ കൂട്ടായ്മയില്‍ പറഞ്ഞു. മെത്രാന്‍മാരുടെ സിനഡില്‍ പോളിഷ് മെത്രാന്‍മാരും പങ്കെടുക്കുന്നുണ്ട്. തലമുറകള്‍ തമ്മിലുള്ള ബന്ധം, സമൂഹമാധ്യമങ്ങള്‍, കായികം, അജപാലക ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലേക്ക് പോളണ്ടില്‍ നിന്നുള്ള മെത്രാന്മാര്‍ സിനഡിന്റെ ശ്രദ്ധയെ ക്ഷണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2018-10-10-10:40:43.jpg
Keywords: പോളണ്ട, പോളിഷ

8836
Category: 14
Sub Category:
Heading: പുരാതന ക്രിസ്ത്യന്‍ അമൂല്യ ഗ്രന്ഥങ്ങള്‍ സംരക്ഷിച്ച് ഇറാഖി മുസ്ലിം കുടുംബം
Content: മൊസൂള്‍: സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ട് രണ്ട് പുരാതന അമൂല്യ സിറിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളില്‍പ്പെടാതെ മൂന്നു വര്‍ഷത്തോളം കാത്തുസൂക്ഷിച്ച മൊസൂളിലെ മുസ്ലീം കുടുംബം മാതൃകയാകുന്നു. ഫാ. പൗലോസ് താബിത് മെക്കോ എന്ന വൈദികനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സിനെ നിശബ്ദമായി സഹായിക്കുന്നവര്‍ ഇപ്പോഴും സജീവമായതിനാല്‍ മുസ്ലീം കുടുംബത്തിന്റെ പേര് അദ്ദേഹം പുറത്തുവിട്ടിട്ടില്ല. നാളുകള്‍ക്ക് മുന്‍പ് മൊസൂളിലെ ഒരു കല്‍ദായ സഭാംഗം തന്നെ ബന്ധപ്പെടുകയും വര്‍ഷങ്ങളായി അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന മുസ്ലീം കുടുംബനാഥനെയും അമൂല്യ ഗ്രന്ഥങ്ങളെക്കുറിച്ചും തന്നോടു പറയുകയായിരുന്നുവെന്നും ഫാ. മെക്കോ വെളിപ്പെടുത്തി. ഭക്ഷണം പാകം ചെയ്യുന്നതിനായി വിറക് അന്വേഷിച്ച് പോയ മുസ്ലീം കുടുംബനാഥന്‍ ലോറിയില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് ശ്രദ്ധിക്കുകയായിരിന്നു. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന രണ്ട് ക്രിസ്ത്യന്‍ കയ്യെഴുത്ത് ഗ്രന്ഥങ്ങളുടെ മൂല്യം മനസ്സിലാക്കിയ അദ്ദേഹം ആരും കാണാതെ അവ കൈവശം വയ്ക്കുകയും ചരിത്ര വിരോധികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈകളില്‍പ്പെടാതിരിക്കുവാന്‍ ജീവന്‍ പോലും പണയം വച്ച് സംരക്ഷിക്കുകയുമായിരുന്നു. മൊസൂളിന്റെ മോചനത്തിനുശേഷമാണ് തന്റെ മുന്‍ അയല്‍പക്കക്കാരനായിരുന്ന ക്രിസ്ത്യാനിയോട് അദ്ദേഹം ഈ ഗ്രന്ഥങ്ങളുടെ കാര്യം വെളിപ്പെടുത്തിയത്. ഒരു പുരോഹിതനെയോ വിശ്വസ്തനായ ഒരാളേയോ കണ്ടെത്തിയാല്‍ അവ കൈമാറാന്‍ തയ്യാറാണെന്ന്‍ അദ്ദേഹം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമൂല്യ നിധികള്‍ ഫാ. മെക്കോയുടെ കൈകളില്‍ എത്തുന്നത്. അവ ലഭിച്ചപ്പോള്‍ തന്നെ, ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്ത സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടവ ഗ്രന്ഥങ്ങളാണെന്ന് തനിക്ക് മനസ്സിലായതായി ഫാ. മെക്കോ പറഞ്ഞു. അന്തോക്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പ്രഭാത, മധ്യാഹ്ന പ്രാര്‍ത്ഥനകളും ആചാരവിധികളുമാണ് ഗ്രന്ഥങ്ങളുടെ ഉള്ളടക്കമെന്നും അദ്ദേഹം വിവരിച്ചു. നിരവധി മുസ്ലീങ്ങള്‍ ക്രൈസ്തവരെ തങ്ങളുടെ സഹോദരന്‍മാരെപ്പോലെയാണ് കാണുന്നതെന്നും, ക്രൈസ്തവര്‍ക്ക് വേണ്ടി ജീവന്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്നും മുസ്ലീം കുടുംബനാഥന്‍ ഗ്രന്ഥങ്ങള്‍ തന്നെ ഏല്‍പ്പിച്ച ശേഷം തന്നോടു പറഞ്ഞതായും ഫാ. മെക്കോ വിവരിച്ചു. വൈദികന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഈ അമൂല്യ ഗ്രന്ഥങ്ങള്‍. ഏതാണ്ട് 4 വര്‍ഷക്കാലത്തോളം മൊസൂള്‍ നഗരം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. ഇക്കാലയളവില്‍ നിരവധി ദേവാലയങ്ങളും അമൂല്യഗ്രന്ഥങ്ങളുമാണ് തീവ്രവാദികള്‍ നശിപ്പിച്ചിട്ടുള്ളത്.
Image: /content_image/News/News-2018-10-10-12:12:45.jpg
Keywords: പുരാതന

8837
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ വാടകക്കൊലയോട് ഉപമിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം ജീവനെ ഇല്ലാതാക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കുന്നതിനു തുല്യമാണെന്നും ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രതിവാര പൊതുദര്‍ശന പരിപാടിയിലാണ് ഗര്‍ഭഛിദ്രത്തിനെതിരേ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയത്. ഗര്‍ഭഛിദ്രമെന്നാല്‍ മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കലാണെന്നും മനുഷ്യ ജീവന്‍, അത് എത്രതന്നെ ചെറുതാണെങ്കിലും ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നു പറയാം. യുദ്ധങ്ങളാലും മനുഷ്യനെ ചൂഷണം ചെയ്യുന്ന സംഘടനകളാലും ജീവന്‍ ആക്രമിക്കപ്പെടുന്നു. പത്രങ്ങളില്‍ നാം നിരവധികാര്യങ്ങള്‍ വായിക്കുന്നു, ടെലിവിഷന്‍ വാര്‍ത്തകളില്‍ നാം കാണുന്നു. നിരവധിപ്പേര്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന അപകീര്‍ത്തികരമായ അവസ്ഥ നിലനില്ക്കുന്നു. ഇത് ജീവനെ നിന്ദിക്കലാണ്, അതായത്, ഇത് ഒരു തരത്തില്‍ കൊല്ലുന്ന പ്രവൃത്തിയാണ്. മറ്റു അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേനയാണ് മാതാവിന്‍റെ ഉദരത്തില്‍ വച്ചുതന്നെ മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത്. ഒരു പ്രശ്നം പരിഹരിക്കുന്നതിന് മനുഷ്യ ജീവനെ നശിപ്പിക്കുന്നത് ശരിയാണോ? നിങ്ങളുടെ അഭിപ്രായം എന്താണ്? പ്രശ്ന പരിഹൃതിക്ക് കൊലയാളിയെ വാടകയ്ക്കെടുന്നത് ഉചിതമാണോ? പ്രശ്നനിവാരണത്തിന് ഒരു മനുഷ്യവ്യക്തിയെ ഇല്ലായ്മ ചെയ്യാന്‍ പാടില്ല, അത് ശരിയല്ല. ഇതിന്‍റെയൊക്കെ ഉത്ഭവം എവിടെയാണ്? അതിക്രമവും ജീവന്‍റെ തിരസ്കരണവും ജന്മംകൊള്ളുന്നത് എവിടെ നിന്നാണ്. അത് ഭയത്തില്‍ നിന്നാണ്. ഉദാഹരണമായി ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക. വേദനാപൂര്‍ണ്ണമായ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക്, ആ അവസ്ഥയില്‍ അടങ്ങിയിട്ടുള്ള ഭയങ്ങളെ അതിജീവിച്ച്, യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് യഥാര്‍ത്ഥ സ്നേഹ സാമീപ്യവും എൈക്യദാര്‍ഢ്യവും ആവശ്യമായിവരുന്നു. എന്നാല്‍ അവര്‍ക്ക് പലപ്പോഴും ലഭിക്കുക ഭ്രൂണത്തെ നശിപ്പിക്കുകയെന്ന തിടുക്കത്തിലുള്ള ഉപദേശമായിരിക്കും. ഗര്‍ഭം അലസിപ്പിക്കുകയെന്നാണ് പ്രയോഗമെങ്കിലും അതിനര്‍ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നു തന്നെയാണ്. ജീവനെ നിന്ദിക്കരുതെന്നും അപരന്‍റെ ജീവനെ മാത്രമല്ല സ്വന്തം ജീവനെയും നിന്ദിക്കരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2018-10-11-05:42:51.jpg
Keywords: പാപ്പ, ജീവ

8838
Category: 18
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍
Content: വേളാങ്കണ്ണി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പരിസരത്തു പൂര്‍ത്തിയായി. ആകെ 82 അടി ഉയരമുള്ള രൂപം മലയാളികളുടെ സംഘമാണ് പൂര്‍ത്തീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കോട്ടയം പട്ടിത്താനം മുകളേപ്പറന്പില്‍ ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തു മാസങ്ങള്‍ക്കൊണ്ട് ഈ വിസ്മയ രൂപം നിര്‍മിച്ചത്. തഞ്ചാവൂര്‍ ബിഷപ്പ് ഡോ. ദേവദാസ് ആബ്രോസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോഷിയും സംഘവും വേളാങ്കണ്ണിയില്‍ എത്തിയത്. പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബിഷപ്പുമാരുടെ സംഘം അരുവിത്തുറ വല്യച്ചന്‍മല സന്ദര്‍ശിച്ചിരുന്നു. ജോഷിയുടെ നേതൃത്വത്തില്‍ ഇവിടെ തീര്‍ത്ത ശില്പങ്ങള്‍ ഇഷ്ടപ്പെട്ട തഞ്ചാവൂര്‍ ബിഷപ്പ് അദ്ദേഹത്തെ പിന്നീട് വേളാങ്കണ്ണിയിലേക്കു ക്ഷണിക്കുകയായിരുന്നു. തൂവെള്ള നിറത്തില്‍ തിളങ്ങിനില്‍ക്കുന്ന രൂപം വേളാങ്കണ്ണിയില്‍ എവിടെ നിന്നാലും കാണാം. ക്രിസ്തു രൂപം സ്ഥാപിച്ചിരിക്കുന്ന പീഠം 18 അടിയും രൂപം 64 അടിയുമാണ്. അത്യാവശ്യം വന്നാല്‍ രൂപത്തിന് ഉള്ളിലൂടെ മുകളിലേക്കു കയറാന്‍ ഗോവണിയും നിര്‍മിച്ചിട്ടുണ്ട്. മുകളിലെത്തിക്കഴിഞ്ഞാല്‍ രൂപത്തിന്റെ കൈകളിലെ കുപ്പായത്തിന്റെ ഭാഗത്തുകൂടി പുറത്തേക്കു കടക്കാനാകും. വേളാങ്കണ്ണിയില്‍ത്തന്നെ 'ജീസസ് വിത്ത് ചില്‍ഡ്രനും' ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിലെ യേശു രൂപത്തിന് 25 അടിയാണ് ഉയരം. ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സെന്റ് ജൂഡ് ശില്പി ടീം നിരവധിസ്ഥലങ്ങളില്‍ തങ്ങളുടെ ശില്പ്പി വൈഭവം തെളിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-10-11-07:18:50.jpg
Keywords: വേളാങ്കണ്ണി

8839
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൽദായ ബിഷപ്പ്
Content: ചെസ്റ്റർ: ഇറാഖിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ വീണ്ടും ശ്രമങ്ങൾ നടക്കുന്നുവെന്നും വിശ്വാസികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ബസ്രയിലെ കൽദായ കത്തോലിക്ക ആർച്ച് ബിഷപ്പ് ഹബീബ് നഫാലി. കത്തോലിക്ക ന്യൂസ് സർവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇറാഖിലെ അവശേഷിക്കുന്ന ക്രൈസ്തവരെയും അധികം വൈകാതെ പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്ന സൂചന നൽകിയത്. കഴിഞ്ഞ പതിനഞ്ചു വർഷം നടന്ന ക്രൈസ്തവ നരഹത്യയുടെ തുടർച്ചയാണ് ഇപ്പോഴും തുടരുന്ന മതമർദ്ധനങ്ങൾ. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ക്രൈസ്തവ വിശ്വാസത്തെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനാണ് ശ്രമം. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആഗോളതലത്തിൽ തന്നെ നീക്കം ആരംഭിച്ചിരിക്കുന്നു; എങ്കിലും അന്തിമ വിജയം ക്രൈസ്തവരുടേതായിരിക്കും. പിന്‍വാങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും ഐഎസ് വേരുകള്‍ ഇറാഖില്‍ സജീവമാണ്. ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ. കുടുംബങ്ങളെ ശിഥിലമാക്കി ഇറാഖിൽ നിന്നും നാടുകടത്തുകയാണ് ക്രൈസ്തവ വിരുദ്ധരുടെ ഉദ്ദേശം. യേശു സംസാരിച്ച അറമായ ഭാഷ സംസാരിക്കുന്ന ക്രൈസ്തവരുടെ സംഖ്യ പതിനഞ്ച് ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവർ. 2003 മുതൽ ആരംഭിച്ച യുഎസ് അധിനിവേശവും ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിന് കാരണമായി. മാതൃരാജ്യത്ത് നിലനില്ക്കുവാൻ പോരാടുന്ന ക്രൈസ്തവരാണ് ഇറാഖിലേതെന്നും ആർച്ച് ബിഷപ്പ് നഫ്താലി കൂട്ടിച്ചേർത്തു.
Image: /content_image/News/News-2018-10-11-08:20:14.jpg
Keywords: ഇറാഖ

8840
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദൈവത്തെ നോക്കി ജീവിച്ച പുണ്യാത്മാവ്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: രാമപുരം: ഭൗതികനേട്ടത്തെ ലക്ഷ്യംവയ്ക്കാതെ എളിമയോടെ ദൈവത്തെ നോക്കി ജീവിച്ച പുണ്യത്മാവാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നു സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ എളിമയും ദൈവാശ്രയ ബോധവും പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനും അതുവഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും കാരണമായതായതെന്നും ബിഷപ്പ് പറഞ്ഞു. ഇന്നലെ രാവിലെ ഒന്പതിനു ഫാ. ജോര്‍ജ് പറന്പിത്തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു വൈകുന്നേരം നാലിനു മാണ്ഡ്യാ രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2018-10-11-09:03:48.jpg
Keywords: വാണിയ

8841
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹത്തെ തള്ളി ക്രിസ്ത്യന്‍ നിലപാടില്‍ ഉറച്ചുനിന്ന കമ്പനിക്ക് കോടതി വിജയം
Content: ബെല്‍ഫാസ്റ്റ്: ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത മക്ആര്‍തേഴ്സ് ആഷേഴ്സ് ബേക്കിംഗ് കമ്പനിയുടെ നിലപാടിനെ അനുകൂലിച്ച് യുകെയിലെ ഉന്നത കോടതി. തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ‘സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കുന്നു’ എന്ന സന്ദേശത്തോട് കൂടിയുള്ള കേക്ക് നിര്‍മ്മിക്കാതിരിക്കുവാന്‍ അവകാശമുണ്ടെന്ന ബേക്കറി ഉടമസ്ഥരുടെ നിലപാടിനെ ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. ഇന്നലെ യുകെ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഐക്യകണ്ഠേനയാണ് ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. 2014-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വവര്‍ഗ്ഗാനുരാഗിയും എല്‍ജിബിറ്റി അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗാരെത് ലീ എന്ന വ്യക്തി “സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നു” എന്ന സന്ദേശത്തോട് കൂടിയ ഒരു കേക്ക് നിര്‍മ്മിക്കുവാന്‍ ആഷേഴ്സ് കമ്പനിയില്‍ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു. വഴക്ക് ഒഴിവാക്കുവാന്‍ ബേക്കറി മാനേജറിന്റെ അമ്മ ഓര്‍ഡര്‍ സ്വീകരിച്ചുവെങ്കിലും പിന്നീട് രണ്ടുദിവസത്തിനുശേഷം ആഷേഴ്സ് പ്രസ്തുത ഓര്‍ഡര്‍ റദ്ദാക്കി. തുടര്‍ന്നു യുകെ ഇക്വാളിറ്റി കമ്മീഷന്‍ ഗാരെത് ലീയുടെ പക്ഷം പിടിച്ചുകൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. കമ്പനി കേക്ക് നിരസിച്ചത് താന്‍ എന്തോ കുറവുള്ള ഒരാളാണെന്ന ഒരു മനോഭാവം തന്നില്‍ ഉളവാക്കിയെന്ന്‍ ലീ വാദിച്ചപ്പോള്‍ കസ്റ്റമര്‍ കാരണമല്ല, കേക്കില്‍ പറഞ്ഞിരിക്കുന്ന സന്ദേശം കാരണമാണ് തങ്ങള്‍ ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തതെന്ന് ബേക്കറിയുടമയും വാദിച്ചു. 500 പൗണ്ട് പിഴയായി വിധിച്ചതിനെ തുടര്‍ന്നാണ് ആഷേഴ്സ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. നിയമപോരാട്ടത്തിനായി ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാരിറ്റിയും ആഷേഴ്സ് കമ്പനിയെ കേസില്‍ സഹായിച്ചു. കേസിനായി ഏതാണ്ട് 2 ലക്ഷം പൗണ്ട് ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചിലവഴിച്ചപ്പോള്‍, രണ്ടര ലക്ഷം പൗണ്ടാണ് ഗാരെത് ലീക്ക് വേണ്ടി ഇക്വാളിറ്റി കമ്മീഷന്‍ ചിലവഴിച്ചത്. മക്ആര്‍തേഴ്സ് ബേക്കിംഗ് കമ്പനി രാഷ്ട്രീയവും, ലിംഗപരവുമായ മുന്‍വിധികളോട് കൂടി ഒരു ഉപഭോക്താവിനോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേക്ക് ആവശ്യപ്പെട്ടത് ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെങ്കിലും, കേക്ക് നല്‍കാനാവില്ല എന്ന് ആഷേഴ്സ് ബേക്കിംഗ് കമ്പനി നിലപാടെടുത്തത് കസ്റ്റമര്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് കരുതിയിട്ടല്ല മറിച്ച്, സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ക്കുന്ന തങ്ങളുടെ മതപരമായ നിലപാടിനെ മാനിച്ചാണെന്ന് വിധിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ആഷേഴ്സ് കമ്പനി ഉടമകളിലൊരാളായ ഡാനിയല്‍ മക് ആര്‍തര്‍ പറഞ്ഞു.
Image: /content_image/News/News-2018-10-11-10:49:42.jpg
Keywords: സ്വവര്‍ഗ്ഗ

8842
Category: 18
Sub Category:
Heading: കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ യോഗം ശനിയാഴ്ച
Content: കൊച്ചി: കേരള കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ യോഗം ഒക്ടോബർ 13ന് നടക്കും. മീഡിയ കമ്മീഷനും ഐക്യ ജാഗ്രതാ കമ്മീഷനും സംയുക്തമായാണ് കാക്കനാട് പിഓസിയില്‍ യോഗം നടത്തുന്നത്. രൂപത പിആര്‍ഓമാരും ഡയറക്ടർമാരും യോഗത്തില്‍ സംബന്ധിക്കും. ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് യോഗത്തിൽ അധ്യക്ഷനായിരിക്കും. കേരളസഭയുടെ സമകാലിക പ്രതിസന്ധികൾ, പ്രതികരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ഫാ. അഗസ്റ്റിൻ പാംപ്ലാനി വിഷയാവതരണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് മോഡറേറ്ററാകും.
Image: /content_image/India/India-2018-10-11-11:55:37.jpg
Keywords: കെസിബിസി

8843
Category: 1
Sub Category:
Heading: ദിവ്യബലിയും കാരുണ്യ പ്രവര്‍ത്തിയുമായി അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭം
Content: മിന്നീപോളിസ്: പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തോടനുബന്ധിച്ച് അമേരിക്കയിലെ കാത്തലിക് സ്കൂള്‍സ് സെന്റര്‍ ഫോര്‍ എക്സലന്‍സ് യുഎസ് ബാങ്ക് സ്റ്റേഡിയത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം. ക്രിസ്തീയ വിശ്വാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു അധ്യയന വര്‍ഷം ആരംഭിക്കുക എന്നതായിരുന്നു പരിപാടിയുടെ പിന്നിലെ മുഖ്യലക്ഷ്യം. സെന്റ് പോള്‍ ആന്‍ഡ് മിന്നീപോളിസ് അതിരൂപതയിലെ എഴുപത്തിയൊന്‍പതോളം വരുന്ന സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് ബലിയില്‍ പങ്കുചേര്‍ന്നത്. “വിശ്വാസം പ്രവര്‍ത്തിയില്‍” എന്നതായിരുന്നു പരിപാടിയുടെ മുഖ്യ പ്രമേയം. ഒക്ടോബര്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സംഗീതപരിപാടിക്ക് ശേഷം 11 മണിയോടെയായിരുന്നു വിശുദ്ധ കുര്‍ബാന ആരംഭിച്ചത്. അതിരൂപത മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ഡ് എ. ഹെബ്ഡയായിരുന്നു വിശുദ്ധ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. ബിഷപ്പ് ആന്‍ഡ്ര്യൂ എച്ച്. കോസെന്‍സ് ഉള്‍പ്പെടെ എഴുപതോളം വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു. സെന്റ് പോള്‍ ആന്‍ഡ് മിന്നീപോളിസ് അതിരൂപതയിലെ നാലാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ കുര്‍ബാനയില്‍ സംബന്ധിച്ചു. മുന്‍ മിന്നസോട്ട വൈകിംഗ് താരവും എന്‍എഫ്‌എല്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യനുമായ മാറ്റ് ബിര്‍ക്ക് വിദ്യാര്‍ത്ഥികളുമായി വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംവദിക്കുകയുണ്ടായി. വിശ്വാസത്തെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മാത്രം പോര, വിശ്വാസം പ്രവര്‍ത്തിയില്‍ കൊണ്ടുവരണമെന്നും ഈ പരിപാടി അതിനുള്ള ഒരവസരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി ‘ചാരിറ്റി കോട്ട് ഡ്രൈവ്’ എന്ന പരിപാടിയും ഇത്തവണ നടന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ സഹകരണത്തോടെയായിരുന്നു ‘ചാരിറ്റി കോട്ട് ഡ്രൈവ്’ സംഘടിപ്പിച്ചത്. ദിവ്യബലിക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന ശൈത്യകാല തൊപ്പികളും, കയ്യുറകളും, കോട്ടുകളും സമര്‍പ്പണം നടത്തി. നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ ‘കോട്ട് ഫോര്‍ കിഡ്സ്’ പദ്ധതി വഴി ഇവ അര്‍ഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യും.
Image: /content_image/News/News-2018-10-11-13:00:28.jpg
Keywords: അമേരിക്ക

8844
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊല: 17 പേര്‍ക്കു വധശിക്ഷ
Content: കെയ്‌റോ: ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയ കേസില്‍ 17 പേര്‍ക്കു വധശിക്ഷ വിധിച്ചു. 19 പേര്‍ക്ക് ജീവപര്യന്തം തടവും 9 പേര്‍ക്ക് 15 വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും സൈനിക കോടതി പ്രഖ്യാപിച്ചു. 2016-2017 കാലഘട്ടത്തില്‍ കെയ്‌റോ, അലക്‌സാണ്ഡ്രിയ, നൈല്‍ഡല്‍റ്റയിലെ ടാന്റാ നഗരങ്ങളിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. ഒമ്പത് കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തിലെ 10 ശതമാനം വരുന്ന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍.
Image: /content_image/News/News-2018-10-12-00:41:20.jpg
Keywords: ഈജി