Contents

Displaying 8511-8520 of 25180 results.
Content: 8825
Category: 1
Sub Category:
Heading: ജപമാലയുടെ ആയുധം ധരിച്ച് ലോകം; റാലികളില്‍ വന്‍ ജനപങ്കാളിത്തം
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെയും, തിരുസഭയെയും തകര്‍ക്കുവാന്‍ കുടില ശ്രമം നടത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെയുളള പോരാട്ടമായി നാല്‍പ്പതിലധികം ലോകരാഷ്ട്രങ്ങളില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ ജപമാല റാലികൾ സംഘടിപ്പിച്ചു. അമേരിക്കയിലെ മാഡിസൺ രൂപതാ വെെദികനായ ഫാദർ റിച്ചാർഡ് ഹേയിൽമാനാണ് ലോകമെമ്പാടും വലിയ ചലനമുണ്ടാക്കിയ ജപമാല റാലികളുടെ മുഖ്യ സംഘാടകൻ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന ജപമാല റാലികൾ വലിയ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബർ മാസം ജപമാല ചൊല്ലി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനം കൂടി കണക്കിലെടുത്ത് റോമിലും ജപമാല റാലി നടന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും മോചിപ്പിക്കപ്പട്ട ഇറാഖിലെ മൊസൂൾ നഗരത്തിൽ നടന്ന ജപമാല റാലിയിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. അമേരിക്കയിൽ മാത്രം നൂറു കണക്കിന് കേന്ദ്രങ്ങളിൽ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഒട്ടനവധി സ്ഥലങ്ങളിലും "റോസറി എക്രാസ് ഇന്ത്യ" എന്ന പേരിൽ മാതാവിന്റെ മാധ്യസ്ഥ്യം തേടി ജപമാല റാലികള്‍ നടന്നു. കേരളത്തിൽ, തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകൾ സംയുക്തമായാണ് തിരുവനന്തപുരം നഗരത്തിൽ ജപമാല റാലി നടത്തിയത്. ആഗസ്റ്റ് പതിനാലിന് ആരംഭിച്ച അൻപത്തിനാലു ദിവസം നീണ്ടുനിന്ന നൊവേനയ്ക്കു ശേഷമാണ് ഒക്ടോബർ ഏഴിന് കത്തോലിക്കാ വിശ്വാസികൾ ജപമാല റാലികൾക്കായി അണിചേർന്നത്. 1571-ൽ നടന്ന ലെപ്പാന്‍റോ യുദ്ധത്തിൽ യൂറോപ്പിന്റെ കത്തോലിക്കാ സൈന്യം ഒട്ടോമൻ തുർക്കികളെ ദൈവമാതാവിന്റെ മാധ്യസ്ഥ്യതയിൽ തോൽപ്പിച്ചതിന്റെ ഒാർമയാക്കായിട്ടാണ് ഒക്ടോബർ ഏഴാം തീയതി ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായി പയസ് അഞ്ചാമൻ മാർപാപ്പ പ്രഖ്യാപിച്ചത്.
Image: /content_image/News/News-2018-10-09-01:23:20.jpg
Keywords: ജപമാല
Content: 8826
Category: 24
Sub Category:
Heading: കേരളത്തിലെ ക്രൈസ്തവ സഭകളെ കാത്തിരിക്കുന്നത് ഇറാഖിലെയും സിറിയയിലെയും സഭകളുടെ അവസ്ഥയോ?
Content: (കേരളത്തിലെ ക്രൈസ്തവ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഗൗരവകരമായ ചിലകാര്യങ്ങൾ ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. പൂർണമായും വായിക്കുക, വിചന്തനം ചെയ്യുക, ക്രൈസ്തവ സുഹൃത്തുക്കളിലേക്ക് എത്തിക്കുക!) മത സൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പേരിൽ മൂടിവെച്ചിരുന്നതും പറയാൻ മടിച്ചിരുന്നതുമായ ചില കാര്യങ്ങൾ ദീപിക പത്രം പോലും തുറന്നെഴുതുന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. നമ്മുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. കണ്ണടച്ച് ഇരുട്ടാക്കി അധികനാൾ മുന്നോട്ട് പോവുക സാധ്യമല്ല! "രണ്ടായിരം വർഷമായി സഭ ഇവിടെ ഉണ്ട്! ഇനിയും ഉണ്ടാകും!" നമ്മളിൽ പലരുമിപ്പോൾ ആശ്വസിക്കുന്നതും സഭാ നേതൃത്വം ആശ്വസിപ്പിക്കുന്നതും ഇങ്ങനെയാണ്! തീർച്ചയായും സഭ ഇവിടെയുണ്ടാകും! എന്നാൽ അത് ഏതവസ്ഥയിൽ എന്നത് മാത്രമേ സംശയമുള്ളൂ! കണ്ണടച്ചിരുട്ടാക്കിയുള്ള ഈ പോക്ക് ഇനിയും തുടർന്നാൽ നമ്മെ കാത്തിരിക്കുന്നത് മധ്യപൂർവ്വേഷ്യയിലെ സഭക്കുണ്ടായതിലും പരിതാപകരമായ അവസ്ഥയാകും!. പള്ളികൾ നാമാവശേഷമാകുന്നതും പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടിവരുന്നതും എത്രമാത്രം ഭീകരമാണെന്ന് നമ്മുക്ക് മനസ്സിലാവില്ല. കാരണം ആ വേദന നാം ഇതുവരെ അനുഭവിച്ചിട്ടില്ല! പള്ളി വീഴുന്ന വേദന എന്താണെന്ന് നാം അറിഞ്ഞിരുന്നില്ല, ഏതാനും മാസങ്ങൾ മുൻപ് ഇടുക്കി കിരീക്കരയിലെ മനോഹരമായ പള്ളി മണ്ണിടിച്ചിലിൽ തകരുംവരെ... അതി മനോഹരമായ പള്ളിയുടെ പതനം വേദനയോടെ നോക്കിനിൽക്കാൻ മാത്രമേ നമ്മുക്ക് കഴിഞ്ഞുള്ളു. കേരളം പോലെതന്നെ സുറിയാനി ക്രൈസ്തവരുടെ ഈറ്റില്ലമായ ഇറാഖിലും ഈജിപ്തിലും സിറിയയിലുമൊക്കെ ഒട്ടനവധി പള്ളികളും ആശ്രമങ്ങളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെട്ടപ്പോളും പൗരാണികമായ ഗ്രന്ഥ ശേഖരങ്ങളും തിരുശേഷിപ്പുകളും കത്തിയെരിഞ്ഞപ്പോഴും നാം ഇത്രയും വേദനിച്ചിട്ടില്ല. കാരണം ആ വേദന എന്താണെന്ന് നമ്മുക്ക് അറിയില്ലായിരുന്നു! ഇതെല്ലാം ഒരുപക്ഷെ കർത്താവ് നമുക്ക് കാട്ടിത്തരുന്ന സൂചനകളാകാം! സഭയുടെ നേതൃത്വത്തിലുള്ളതും മനുഷ്യരാണ്. മാനുഷികമായ ബലഹീനതകൾ അവർക്കുമുണ്ടാകാം. എന്നാൽ ഏതാനും ചിലരുടെ കൊള്ളരുതായ്മ്മകളുടെ പേരിൽ, അതും കേസന്വേഷണം നടക്കുകയും കോടതി അന്വേഷണ പുരോഗതിയിൽ തൃപ്തി അറിയിക്കുകയും ചെയ്ത കേസ്സ് മറയാക്കിക്കൊണ്ട് ക്രൈസ്തവ സമൂഹത്തെയാകമാനം അടച്ചാക്ഷേപിക്കുകയും വിശ്വാസത്തെയും നാം വിശുദ്ധമായി കരുതുന്ന കൂദാശകളെയും സന്ന്യാസത്തെയും പൗരോഹിത്യത്തെയുമെല്ലാം വേട്ടയാടുകയും ചെയ്യുമ്പോഴെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട് കേവലം നീതി നടത്തികൊടുക്കലല്ല ഇവരുടെ ലക്ഷ്യമെന്ന്! സ്ത്രീയായി പിറന്നതിന്റെ പേരിൽ ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന ഒരു സമൂഹം, സ്ത്രീകളുടെ വസ്ത്രധാരണത്തിനുളള സ്വാതന്ത്ര്യത്തെകുറിച്ച് പറയുമ്പോൾ സ്ത്രീയെ പൂവൻപഴത്തോട് ഉപമിക്കുന്നവർ, സ്ത്രീയെ പുരുഷന്റെ അടിമയായി മാത്രം കാണുന്ന വലിയൊരു കൂട്ടമുള്ള സമൂഹം, കേവലം ആറു വയസുമാത്രം പ്രായമുള്ള പെൺകുഞ്ഞിൽ അനുരക്തനായി നാലാം ഭാര്യയാക്കിയ ഒരാളുടെ അനുയായികൾ, ഇവർ തങ്ങൾ അടിച്ചേൽപ്പിച്ച പർദയുടെയും തട്ടത്തിന്റെയുമുള്ളിൽ കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ക്രെെസ്തവ സന്യാസിനികൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും പറഞ്ഞ് സമരപ്പന്തലിൽ അണിനിരത്തുന്നത് എന്തൊരു വിരോധാഭാസമാണ്!? സ്വന്തം സമൂഹത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന സമൂഹം അത്തരം നീതി നിഷേധങ്ങൾക്കെതിരെ ചെറുവിരൽപ്പോലും അനക്കാത്ത തങ്ങളുടെ പത്രത്തിലൂടെ വികലമായ കാഴ്ചപ്പാടുകളും പൊള്ളയായ ആരോപണങ്ങളും നിരത്തി ക്രെെസ്തവ സന്യാസത്തിനെതിരേ തുടർച്ചയായ പംക്തികൾ ഇറക്കുന്നതും സഭ സന്യസ്തർക്ക് സ്വാതന്ത്രം നൽകണമെന്ന് പറയുന്നതും എന്തൊരു വിരോധാഭാസമാണ്!? ഇവിടെയാണ് സഭയെ തകർക്കുവാനായി വട്ടമിട്ടുപറക്കുന്ന കഴുകൻ കണ്ണുകൾ നാം കാണേണ്ടത്! ക്രെെസ്തവ സന്യാസികളും സന്യാസിനികളും വൃതങ്ങൾ സ്വീകരിച്ച് ആശ്രമത്തിൽ ചേരുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ആ വൃതങ്ങളുടെ ഭാഗമായാണ് അവർക്ക് സന്യാസ വസ്ത്രവും നിയമങ്ങളും നൽകിയിട്ടുള്ളത്. ഉപേക്ഷിക്കണമെന്നു തോന്നിയാൽ സന്യാസം ഉപേക്ഷിച്ച് തിരികെ പോകുവാനും പൂർണ്ണ സ്വാതന്ത്ര്യമാണുള്ളത്. അല്ലാതെ മതത്യാഗത്തിനോ സഭാ നിയമങ്ങൾ തെറ്റിക്കുന്നതിനോ പ്രാകൃത ഗോത്രവർഗ്ഗ ശിക്ഷകൾ സഭയ്ക്കില്ല. വിരലിലെണ്ണാവുന്ന കേസുകൾ മറയാക്കിക്കൊണ്ട് സന്ന്യാസത്തെയും സഭാ സംവീധാനങ്ങളെയും വേട്ടയാടുന്നത് ക്രൈസ്തവ സഭകളുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ സംവീധാനങ്ങളെയും സഭയുടെ കെട്ടുറപ്പിനെയും സാമൂഹികവും വിശ്വാസപരവുമായ വളർച്ചയെയും ഇല്ലാതാക്കുവാനാണെന്ന് സന്യാസികൾ ക്രൈസ്തവ സഭകൾക്ക് ചെയ്യുന്ന സേവനത്തിന്റെ അളവറിയാവുന്നവർ സംശയിച്ചാൽ തെറ്റുപറയാനൊക്കുമോ? അപ്പോൾ ചോദിക്കാം കന്യാസ്ത്രീകളുടെ പീഡനക്കേസ് സഭയെ തകർക്കാനായി ഇക്കൂട്ടർ ഉണ്ടാക്കിയതാണെന്നാണോ പറഞ്ഞു വരുന്നതെന്ന്! ന്യായമായ സംശയം! ആവാം! അല്ലാതിരിക്കാം! അല്ല എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്! എന്നാൽ ഈ കേസ് സഭയെ തകർക്കാനായി ഫലപ്രദമായി ഉപയോഗിക്കപ്പെട്ടുവെന്നത് വ്യക്തമാണ്! സഭയുടെ പരിപാവനമായ കൂദാശകൾക്കും പൗരോഹിത്യത്തിനുമെതിരെയുള്ള ആക്രോശങ്ങളും അവിടെ ഉയർന്നിരുന്നു! തിരുസഭയെന്നത് മാമോദീസ്സ സ്വീകരിച്ച എല്ലാ വിശ്വാസികളും ചേർന്നതാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് സഭയെന്നാൽ പൗരോഹിത്യവർഗ്ഗം മാത്രമാണെന്ന വികലമായ കാഴ്ച്ചപ്പാടും ബോധപൂർവ്വം ഉയർത്തിക്കാട്ടി. സഭയുടെ ഓരോ വീഴ്ചയും പർവ്വതീകരിക്കാനും സഭയെ പിച്ചിചീന്താനും ചുറ്റും കൂടുന്നവർ ഈ അവസരവും അതിമനോഹരമായിത്തന്നെ ഉപയോഗിച്ചു! പ്രവാചക നിന്ദ ചോദ്യപ്പേപ്പറിൽ ഉൾപ്പെട്ടുവെന്നാരോപിച്ച് ജോസഫ് മാഷിന്റെ കൈവെട്ടിയവർ സ്വന്തം പത്രത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെയും സഭയെയും കൂദാശകളെയും അധിക്ഷേപിക്കുന്നു! അഖിലയെന്ന ഹൈന്ദവ പെൺകുട്ടി മതം മാറി ഹാദിയയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചപ്പോൾ വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവർ ഒരു മുസ്‌ലിം യുവതി ക്രൈസ്തവ യുവാവിനെ വിവാഹം കഴിച്ചപ്പോൾ വധഭീഷണിയുമായി വട്ടമിട്ടു പറക്കുന്നു! ഗോവധ നിരോധനത്തിന്റെ പേരിൽ ബീഫ് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള കോലാഹലങ്ങളും മുറവിളികളും നടത്തിയവർ തന്നെയായിരുന്നു എരുമേലിയിൽ സഭയുടെ സ്‌കൂളിൽ നിർബന്ധിച്ച് പന്നി മാംസം വിളമ്പിയെന്ന വ്യാജ പ്രചാരണത്തിന്റെ കഴമ്പന്വേഷിക്കാതെ റംസാൻ മാസത്തിൽ അധ്യാപകനെതിരെ കൊലവിളിയുമായി എത്തിയത്! ഇവിടെയൊന്നും പ്രതികരിക്കാൻ സഭാധ്യക്ഷന്മാരും വിശ്വാസികളും ഉണ്ടായിരുന്നില്ല! മതസൗഹാർദ്ധം തകരുമെന്ന ഭയമായിരിക്കാം!. സഭയിലെ നിലയും വിലയുമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾ ഈ സമുദായത്തിലെ യാതൊരു നിലയും വിലയുമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോയപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കാനും ലവ് ജിഹാദ് എന്നൊന്നില്ലായെന്നു പ്രഖ്യാപിക്കാനുമായിരുന്നു നമ്മുക്ക് തിടുക്കം! 'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുനൽകിയ മെത്രാനെ തള്ളിപ്പറയാനായിരുന്നു സഭാനേതൃത്വവും വിശ്വാസികളും ആവേശം കാട്ടിയത്! തെറ്റിനെ തെറ്റായി ചൂണ്ടി കാണിച്ചാൽ മത സൗഹാർദ്ദം ഇടിഞ്ഞുവീഴുന്നെങ്കിൽ വീഴട്ടെ! നിലനിൽപ്പുണ്ടങ്കിലല്ലേ ഈ സൗഹാർദ്ദത്തിനൊക്കെ അവസരമുണ്ടാകൂ? മത സൗഹാർദ്ദത്തിന്റെ പേരിൽ ഇത്തരം കൊള്ളരുതായ്മകൾക്കു നേരെ കണ്ണടച്ചാൽ നമ്മൾക്ക് നിലനിപ്പുണ്ടാകില്ല! ഈ സമുദായം ഒരു ന്യൂനപക്ഷമായിരിക്കുമ്പോൾ ഇങ്ങനെ പേടിച്ചാൽ നാളെയവർ ഭൂരിപക്ഷമാകുമ്പോൾ എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ? തെറ്റുകൾ ചൂണ്ടികാണിക്കുന്നതും തെറ്റുതിരുത്തി മുന്നോട്ടുപോകുന്നതുമല്ലേ യഥാർത്ഥ സൗഹാർദ്ദം? സുറിയാനി ക്രൈസ്തവരുടെ കേന്ദ്രങ്ങളായിരുന്ന കൊടുങ്ങല്ലൂരിലും കാഞ്ഞിരപ്പള്ളിയിലും അരുവിത്തുറയിലും ചങ്ങനാശേരിയിലും ലത്തീൻ ക്രെെസ്തവരുടെ കേന്ദ്രങ്ങളായിരുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളിലുമൊക്കെ ഇന്ന് ക്രെെസ്തവരുടെ അവസ്ഥയെന്താണെന്ന് നാം ചിന്തിക്കുന്നത് നല്ലതാണ്. ഈ പട്ടണങ്ങളൊക്കെ ഇന്ന് ആരുടെ കയ്യിലാണ്? ന്യൂനപക്ഷങ്ങൾക്കായി സർക്കാർ നൽകുന്ന ഫണ്ടുകളുടെയും ആനുകൂല്യങ്ങളുടെയും എത്ര ശതമാനം ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് ലഭിക്കുന്നുണ്ട്? ന്യൂനപക്ഷ ക്ഷേമ വകുപ്പുകളും മറ്റ് അനുബന്ധ സംവീധാനങ്ങളും ആരാണ് നിയന്ത്രിക്കുന്നത്? പിന്നോക്ക വിഭാഗമെന്ന നിലയിൽ ലത്തീൻ സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളല്ലാതെ യാതൊരുവിധ ആനുകൂല്യങ്ങളും ഫണ്ടുകളും കേരളത്തിലെ ക്രൈസ്തവർക്ക് ഉപയോഗപ്പെടുന്നില്ല! സുറിയാനി സഭകളിലെ നാടാർ-മുക്കുവ ക്രെെസ്തവരെ സംവരണങ്ങളിൽ നിന്നും മറ്റ് ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്! ക്രൈസ്തവർക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികൾ മുഴുവനായും മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിലേക്കും കേന്ദ്രങ്ങളിലേക്കുമാണ് മാറിമാറി വരുന്ന സർക്കാരുകൾ നൽകുന്നത്! നമ്മുടെ നിസംഗതയും നിഷ്‌ക്രിയത്വവും മാത്രമാണ് ഇതിനെല്ലാം കാരണം! ഒരുകാലത്ത് ക്രൈസ്തവർ അനിഷേധ്യ സാന്നിധ്യമായിരുന്ന കലാ- സാംസ്ക്കാരിക- രാഷ്ട്രീയ- ഉദ്യോഗസ്ഥ - നീതിന്യായ മേഖലകളിൽ നമ്മുടെ പുതുതലമുറയുടെ സാന്നിധ്യം എത്രമാത്രമുണ്ട്? ജനന നിരക്ക് ഭയാനകമാംവിധം താഴോട്ടു പതിക്കുന്നു! ഉള്ളവർപ്പോലും എൻജിനീയറിങ്ങും നേഴ്സിംഗും പഠിച്ച് കടൽ കടക്കുന്നു! കൂടുതൽ മക്കളുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ വിദേശ രാജ്യങ്ങളിലേക്കുള്ള കുത്തൊഴുക്ക് കുറയ്ക്കണമെന്നോ പറഞ്ഞാൽ പറഞ്ഞവനെ ആരാണെന്നോ എന്തിനു പറഞ്ഞെന്നോ പോലും നോക്കാതെ പൊങ്കാലയിടുന്ന ക്രെെസ്തവർ ഓർക്കുക, പാഴ്‌സി സിൻഡ്രോം ബാധിച്ച നമ്മുടെ സമുദായം വംശനാശത്തിലേക്കാണ് കുതിക്കുന്നത്! വ്യക്തമായ ലക്ഷ്യങ്ങളോടെ സഭക്കെതിരെയും വിശ്വാസത്തിനെതിരെയും നടത്തുന്ന പ്രചാരണങ്ങളിൽ പൊതു മാധ്യമങ്ങളും തല്പരകക്ഷികളും സ്ഥാപിച്ചുനൽകുന്ന ശരിയുടെ പക്ഷം ചേരുവാനും സഭയെ ചെളിവാരിയെറിയാനുമാണ് ഇന്ന് നമ്മുക്ക് താല്പര്യം! അവിടെയാണല്ലോ കയ്യടി ലഭിക്കുക! എന്താണ് സത്യമെന്നോ സഭാ വിഷയങ്ങളിൽ മാത്രം ചിലർക്ക് എന്താണ് ഇത്ര താല്പര്യമെന്നോ അന്വേഷിക്കാതെ, സഭ മുഴുവൻ മാഫിയയാണെന്നും പുരോഹിതർ മുഴുവൻ തെറ്റുകാരും ഏകാധിപതികളുമാണെന്നും സ്ഥാപിത താൽപര്യക്കാർ മെനഞ്ഞെടുത്ത പൊതുബോധത്തിനനുസരണം പ്രവർത്തിക്കുന്നവരായി, സഭയെയും വിശ്വാസത്തെയും തകർക്കാൻ പരിശ്രമിക്കുന്ന സ്ഥാപിത താല്പര്യക്കാരുടെ ചാവേറുകളായി, ക്രൈസ്തവരിൽ വലിയൊരു വിഭാഗം മാറിക്കഴിഞ്ഞു! മറ്റൊരു വിധത്തിൽ പറഞ്ഞാൽ പുരോഹിതർ മുഴുവൻ പീഡനക്കാരും അഴിമതിക്കാരുമാണെന്ന തത്പര കക്ഷികളുടെ പ്രചാരണത്തിൽ വീഴുന്ന വിശ്വാസികൾ പുരോഹിതർക്കെതിരേ ഉയരുന്ന വ്യാജ ആരോപണങ്ങളുടെ ശരിതെറ്റുകൾ പോലും അന്വേഷിക്കാതെ അവരെ കുറ്റക്കാരായി മുദ്രകുത്തുന്നു! പുരോഹിതർ മുഴുവൻ അങ്ങനാണ് അതുകൊണ്ട് ആരോപണം തീർച്ചയായും സത്യമാണ് എന്നതാകും അവരുടെ ന്യായീകരണം! സ്വാച്ഛാധിപതിയായ ഭരണകർത്താവിന്റെ മുൻപിലും സഭയ്ക്കും വിശ്വാസത്തിനുംവേണ്ടി ഉറച്ച നിലപാടെടുത്ത മെത്രാനും അതിന്റെ പേരിൽ മെത്രാനെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ട ദിവാനോട് എന്നാൽ അതു തങ്ങളുടെ ശവത്തിൽ ചവിട്ടിയാകുമെന്നും പറഞ്ഞു അരമനക്ക് കോട്ട തീർത്ത വിശ്വാസ സമൂഹവും വ്യക്തി താല്പര്യങ്ങൾക്കപ്പുറം സമുദായത്തെ സ്നേഹിച്ചിരുന്ന ധീരരായ അല്മായ നേതാക്കളും ഇന്നു നമ്മുടെ ഗതകാല സ്മരണകൾ മാത്രമാണ്! യഥാർത്ഥ വിശ്വാസമോ സമുദായ സ്നേഹമോ പരിസര ബോധമോ ഇല്ലാത്ത ഒരു തലമുറയായി നാം മാറുമ്പോൾ ഓർക്കുക, നമ്മെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. നമ്മുടെ സമൂഹം പിറന്ന മണ്ണിൽ പരദേശികളെപ്പോലെ കഴിയേണ്ടിവരുന്ന കാലം പടിവാതിൽക്കൽ തന്നെയുണ്ട്! ഇറുക്കിയടച്ചിരിക്കുന്ന കണ്ണൊന്നു തുറന്നാൽ, ചുറ്റും നോക്കിയാൽ നിങ്ങൾക്കും കാണാൻ സാധിക്കും! യാഥാർഥ്യങ്ങളിലേക്ക് കണ്ണുതുറക്കാം! തെറ്റുകൾ ചൂണ്ടിക്കാട്ടാം! പുതുതലമുറയെ വിശ്വാസത്തിൽനിന്നും അടർത്തിമാറ്റുവാനും സഭയുടെ കെട്ടുറപ്പ് തകർക്കുവാനും ശ്രമിക്കുന്നവരെ തിരിച്ചറിയാം! ജാഗ്രതയോടെ നിലകൊള്ളാം! ന്യൂനപക്ഷമായിരിക്കുമ്പോൾ ഇരവാദവും ഭൂരിക്ഷമാകുമ്പോൾ മത തീവ്രവാദവും ജൽപ്പിക്കുന്ന കപട മതേതരവാദികളെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലങ്കിൽ മദ്ധ്യേ പൗരസ്ത്യ ദേശത്തെ സുറിയാനി ക്രെെസ്തവരുടെ വിധിയാണ് കേരളത്തിലെ ക്രെെസ്തവ സമുദായത്തെ കാത്തിരിക്കുന്നത്. ഇറാഖും സിറിയയും കേരളത്തിൽ ആവർത്തിക്കപ്പെടാതിരിക്കട്ടെ! NB: ഇത് വായിക്കുന്ന മുസ്‌ലീം സമുദായാംഗങ്ങളോട്... ഒരു സമൂഹത്തെ ആകമാനം അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സഹവർത്തിത്വത്തിലും സമാധാനത്തിലും ജീവിക്കുന്ന വളരെയേറെപ്പേരുണ്ട്. എന്നാൽ സമുദായത്തിൽ നിന്നുള്ള വിഷവിത്തുകളെ എതിർക്കാതെ മൗനസമ്മതം നൽകുന്ന നിസംഗത സമുദായത്തിനാകമാനം ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ! എല്ലാ സമുദായങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹമാണ് 2000 വർഷമായി കേരളത്തിലുള്ളത്. സമുദായത്തിനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ നിലനിൽപ്പിന് അവശ്യമാണ്! ഇതെല്ലാം വിളിച്ചുപറയേണ്ട സാഹചര്യം ഉണ്ടാക്കിയത് ആരാണെന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു! ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള ജാഗ്രത ഇനിയുമുണ്ടാകും! ഏവരുടെയും കണ്ണുതുറപ്പിക്കുന്ന സംഭവമായിത് മാറട്ടെ!. പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹമായി നമുക്ക് മാറാം!
Image: /content_image/SocialMedia/SocialMedia-2018-10-09-12:20:03.jpg
Keywords: ക്രൈസ്തവ
Content: 8827
Category: 1
Sub Category:
Heading: വിവാഹമോചനം സൃഷ്ടാവിന്റെ യഥാർത്ഥ ഉദ്ദേശത്തിന് വിരുദ്ധം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവാഹബന്ധത്തിന്റെ പവിത്രതയും ദാമ്പത്യ ബന്ധത്തിന്റെ പിന്നില്‍ സൃഷ്ടാവിനുള്ള ഉദ്ദേശ്യവും വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ പത്താം അദ്ധ്യായത്തില്‍ വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനത്തെ കേന്ദ്രീകരിച്ചാണ് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച സന്ദേശം നല്‍കിയത്. വിവാഹമോചനം സൃഷ്ടാവിന്‍റെ യഥാർത്ഥ ഉദ്ദേശത്തിന് വിരുദ്ധമാണെന്ന്‍ മാര്‍പാപ്പ വ്യക്തമാക്കി. ഈ ഞായറാഴ്ചത്തെ സുവിശേഷം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് വിവാഹത്തെക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളെയാണ് എന്ന ആമുഖത്തോടെയാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്പോള്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പുരുഷന്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ പദ്ധതിയില്‍ ഇല്ല. മറിച്ച് വിവാഹത്തില്‍, പരസ്പരം അംഗീകരിക്കാനും പരസ്പരം പൂര്‍ണ്ണരാക്കാനും, പരസ്പരം സഹായിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്ത്രീപുരുഷന്മാര്‍. യേശുവിന്‍റെ ഈ പ്രബോധനം വളരെ വ്യക്തവും വിവാഹത്തിന്റെ പവിത്രതയെ സൂചിപ്പിക്കുന്നതുമാണ്. യേശുവിന്റെ കൃപയാല്‍ നല്‍കപ്പെട്ട പരസ്പര ദാനത്താലുള്ള സ്നേഹം വഴിയാണ് വിവാഹത്തില്‍ ദമ്പതികള്‍ ഒന്നിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥ താല്പര്യങ്ങളാണ് ദമ്പതികളില്‍ പ്രബലപ്പെടുന്നതെങ്കില്‍ അവരുടെ ഐക്യം നിലനില്‍ക്കില്ല. സ്നേഹത്തിന്റെ കൂട്ടായ്മയില്‍ നിന്ന്‍ വ്യതിചലിക്കുന്ന പ്രവര്‍ത്തികള്‍ ദമ്പതികള്‍ ചെയ്യുന്നത് ഖേദകരമാണ്. എന്നാല്‍ തന്റെ അവിശ്വസ്ത ഗണമായ നമ്മോടുള്ള ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മളെ പഠിപ്പിക്കുന്നത്, ക്ഷമയാലും കാരുണ്യത്താലും മുറിവേറ്റ സ്നേഹത്തെ സൗഖ്യപ്പെടുത്തുവാന്‍ കഴിയുമെന്നാണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ നമുക്ക് ശിക്ഷവിധിക്കുവാനല്ല സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ മുറിവേറ്റതും തകര്‍ന്നതുമായ ഹൃദയങ്ങളെ തിരിച്ച് ദൈവത്തിലേക്ക് ആനയിക്കുവാന്‍ തിരുസഭ ശ്രമിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കാല്‍ ലക്ഷത്തോളം പേര്‍ പാപ്പായുടെ ത്രികാലജപ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നാണ് വത്തിക്കാന്റെ അനുമാനം.
Image: /content_image/News/News-2018-10-09-14:25:33.jpg
Keywords: വിവാഹ
Content: 8828
Category: 1
Sub Category:
Heading: ചരിത്രപരമായ ക്ഷണം; ഉത്തര കൊറിയയിലേക്ക് മാർപാപ്പയെ ക്ഷണിച്ച് കിം ജോങ് ഉൻ
Content: സിയോള്‍: ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയയിലേക്ക് ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ച് ഏകാധിപതി കിം ജോങ് ഉന്‍. കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പയുടെ സഹായം അഭ്യർത്ഥിച്ച് അടുത്ത ആഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വത്തിക്കാൻ സന്ദർശിക്കുമ്പോൾ അദ്ദേഹം കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പയെ അറിയിക്കും. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വക്താവായ കിം യൂയി കിയോംയാണ് കത്തോലിക്ക വിശ്വാസിയായ മൂൺ ജെയുടെ രണ്ടു ദിവസത്തെ വത്തിക്കാൻ സന്ദർശനത്തിനെ കുറിച്ചും, കിം ജോങ് ഉന്നിന്റെ ക്ഷണത്തെ പറ്റിയും ഉള്ള വിവരങ്ങൾ പുറത്തു വിട്ടത്. ഫ്രാൻസിസ് മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കുകയാണെങ്കിൽ തങ്ങൾ മാർപാപ്പയ്ക്ക് ആവേശമുണര്‍ത്തുന്ന സ്വീകരണം നൽകുമെന്ന് കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയോട് പറഞ്ഞതായി കിം യൂയി കിയോം പറഞ്ഞു. വിഷയത്തില്‍ വത്തിക്കാന്റെ പ്രതികരണം വന്നിട്ടില്ലായെങ്കിലും പാപ്പയുടെ ഉത്തര കൊറിയൻ സന്ദർശനത്തിനു സാധ്യത വിരളമാണെന്നാണ് സൂചന. ക്രെെസ്തവ വിശ്വാസികൾ വലിയ മത പീഡനം നേരിടുന്ന ഉത്തര കൊറിയയിൽ ഇതുവരെ ഒരു മാർപാപ്പയും സന്ദർശനം നടത്തിയിട്ടില്ല. ഇതിനു മുൻപും അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാർപാപ്പമാരെ രാജ്യത്തു കൊണ്ടുവരാൻ ഉത്തര കൊറിയ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.
Image: /content_image/News/News-2018-10-09-17:08:32.jpg
Keywords: ഉത്തര
Content: 8829
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷിക ആചരണം; ആയിരങ്ങളുടെ പങ്കാളിത്തം
Content: ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമ വാര്‍ഷികദിനത്തില്‍ ദൈവദാസന്റെ കബറിടം സന്ദര്‍ശിക്കാന്‍ വിശ്വാസികളുടെ പ്രവാഹം. രാവിലെ 5.30ന് ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയും 11ന് നടന്ന സമൂഹബലിയില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും മുഖ്യകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വിശുദ്ധകുര്‍ബാന മധ്യേസന്ദേശം നല്‍കി. കാരുണ്യത്തിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തിനു പകര്‍ന്നുനല്‍കിയ പുണ്യപുരുഷനായിരുന്നു മാര്‍ കാവുകാട്ടെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. പൊതിച്ചോര്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പുകര്‍മം മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വിശുദ്ധകുര്‍ബാനകളില്‍ വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ജോണ്‍ തടത്തില്‍, ഫാ.ആന്റണി പോരുക്കര, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ.ജോര്‍ജ് കൊച്ചുപറന്പില്‍, റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍, ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറ, ഫാ.ജോസ് പി.കൊട്ടാരം, റവ.ഡോ.ജേക്കബ് കൂരോത്ത്, റവ.ഡോ.ജോസഫ് കൊല്ലാറ, റവ.ഫാ.തോമസ് പ്ലാപ്പറന്പില്‍, ഫാ.ദേവസ്യ പുതുപ്പറന്പില്‍, റവ.ഡോ.ടോം കൈനിക്കര, ഫാ.ആന്റണി ആനകല്ലുങ്കല്‍ എന്നിവര്‍ കാര്‍മികരായി. രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും നേര്‍ച്ചസദ്യയിലും പങ്കുചേരാന്‍ നിലക്കാത്ത ഭക്തജന പ്രവാഹമായിരിന്നു.
Image: /content_image/India/India-2018-10-10-05:05:19.jpg
Keywords: ദൈവദാ
Content: 8830
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ 14ന് കൃതജ്ഞതാദിനം
Content: ചങ്ങനാശേരി: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രകൃതിദുരന്ത വേളയില്‍ ലഭിച്ച ദൈവപരിപാലനയുടെ നന്ദി സൂചകമായി ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും 14ന് കൃതജ്ഞതാ ബലി അര്‍പ്പിക്കും. രക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കണമെന്നും അന്നേദിവസം ഇടവകതലത്തില്‍ കൃതജ്ഞതാ ദിനമായി ആചരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2018-10-10-05:20:51.jpg
Keywords: ചങ്ങനാ
Content: 8831
Category: 9
Sub Category:
Heading: ഹോളിവീൻ ആഘോഷങ്ങൾക്കൊരുങ്ങി വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിങ്ഹാം: നാളെയുടെ യൂറോപ്പ് ഈശോയ്ക്ക് സ്വന്തം. യേശുവിൽ ഒന്നാകാൻ അനുദിനം വിശുദ്ധിയിൽ വളരാൻ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്‌ദാനമായ കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് തുടക്കംകുറിച്ച "ഹോളിവീൻ" ആഘോഷങ്ങൾ 13ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും. യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കഴിഞ്ഞവർഷം തുടക്കമിട്ട ഹോളിവീൻ ആഘോഷങ്ങൾ ദൈവരാജ്യ സ്ഥാപനം മുൻനിർത്തി ഈ വർഷവും ഏറ്റവും ശ്രദ്ധേയമായരീതിയിൽ നടത്തുവാൻ സെഹിയോൻ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു. #{red->none->b->രണ്ടാം ശനിയാഴ്ച്ച കൺവൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ }# പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഈ വരുന്ന 13/10/18ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോൻ യൂറോപ്പിനുവേണ്ടി പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ അഭ്യർത്ഥിക്കുന്നു. #{red->none->b->അഡ്രസ്സ്‌: }# KELVIN WAY <br> WEST BROMWICH <br> BIRMINGHAM <br> B70 7JW #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് 07877 508926.
Image: /content_image/Events/Events-2018-10-10-06:35:40.jpg
Keywords: ഹോളി
Content: 8832
Category: 1
Sub Category:
Heading: കൂടെക്കൂടെ ജപമാല ചൊല്ലുക: ബ്രിട്ടീഷ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: ലണ്ടന്‍: ആത്മീയമായി ബലഹീനമാണെങ്കില്‍ പോലും കത്തോലിക്കര്‍ക്ക് ജപമാലയില്‍ അഭയം തേടാമെന്നും കൂടെക്കൂടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും ബ്രിട്ടീഷ് ബിഷപ്പ് ജോണ്‍ വില്‍സണിന്റെ ഓര്‍മ്മപ്പെടുത്തല്‍. ദൈവീക വാഗ്ദാനത്തിന്റെ തീര്‍ത്ഥാടകരെപ്പോലെ നമ്മളും പരിശുദ്ധ കന്യകാമാതാവിനോടൊപ്പം സഞ്ചരിക്കണമെന്നും വെസ്റ്റ്മിന്‍സ്റ്ററിലെ സഹായക മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച പരിശുദ്ധ ജപമാല രാജ്ഞിയുടെ ആദരവിനായി ലണ്ടന്റെ വടക്ക് ഭാഗത്തുള്ള ഹാവെര്‍സ്റ്റോക്ക് ഹില്ലിലെ റോസറി ദേവാലയത്തില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് ബിഷപ്പ് ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്. ജപമാലയുടെ മുത്തുകള്‍ നമ്മുടെ വിരലുകള്‍ക്കിടയിലൂടെ ചലിക്കുമ്പോള്‍, പരിശുദ്ധ കന്യകാമാതാവിനൊപ്പം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിലേക്കുള്ള മാര്‍ഗ്ഗം മാതാവ് നമുക്ക് കാണിച്ചുതരികയും, യേശുവിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. മോക്ഷത്തിലേക്കുള്ള, ഓരോ പടികളും കടത്തി മാതാവ് നമ്മെ യേശുവിന്റെ നിര്‍മ്മലമായ ഹൃദയത്തിലേക്ക് നയിക്കുന്നു. പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുന്ന കന്യകാമറിയമെന്ന വിദ്യാലയത്തിലേക്ക് വിദ്യാര്‍ത്ഥികളെപ്പോലെയാണ് നമ്മള്‍ കടന്നുവരുന്നതെന്നും, ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച് എപ്രകാരം ജീവിക്കണമെന്നും മാതാവ് പഠിപ്പിച്ചു തരുന്നു. യേശുവിനെ നമ്മുടെ ജീവിതത്തിലും, ഹൃദയത്തിലും സ്വീകരിക്കേണ്ടതിന്റെ നേര്‍ സാക്ഷ്യമാണ് ദൈവമാതാവ്. യേശുവിനെ എപ്രകാരം പിന്തുടരണമെന്ന് ഒരു കണ്ണാടിയിലൂടെയെന്നവണ്ണം മാതാവ് നമ്മെ കാണിച്ചുതരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ദൈവപുത്രനെ ഉദരത്തില്‍ സ്വീകരിച്ച മാതാവ്, അവനെ നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. ദൈവീക വാഗ്ദാനത്തിന്റെ ഒരു ഓര്‍മ്മപുതുക്കലാണ് ജപമാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും മെത്രാന്മാര്‍ക്കൊപ്പം താന്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ച കാര്യവും ബിഷപ്പ് ജോണ്‍ പരാമര്‍ശിക്കുകയുണ്ടായി. ബന്ധനങ്ങളഴിക്കുന്ന പരിശുദ്ധ ദൈവമാതാവിലുള്ള വിശ്വാസത്തെക്കുറിച്ച് പാപ്പായോട് ചോദിച്ച കാര്യവും അദ്ദേഹം വിവരിച്ചു. ലോകത്തേയും, സഭയേയും, നമ്മുടെ ജീവിതത്തേയും ബാധിച്ചിരിക്കുന്ന ഏത് ബന്ധനങ്ങളേയും അഴിക്കുവാന്‍ ശക്തിയുള്ള ജപമാലയിലാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു പാപ്പായുടെ മറുപടിയെന്ന് മെത്രാന്‍ പറഞ്ഞു.
Image: /content_image/News/News-2018-10-10-07:15:37.jpg
Keywords: ജപമാല
Content: 8833
Category: 1
Sub Category:
Heading: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്
Content: പ്രെസ്റ്റൺ: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നതെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാർഷികത്തോട് അനുബന്ധിച്ച പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കത്തീഡ്രലിൽ കൃതജ്ഞത ബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിൽ ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്‌ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതയിലെ വൈദികർ ഒന്ന് ചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളർച്ചക്കുവേണ്ടി രൂപതാ അംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും, അല്‍മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് മുൻപ്, ബ്രിട്ടനിലെ സീറോ മലബാർ സഭാ കോർഡിനേറ്റർ ആയും, കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന വെരി. റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദർശനവും, വിവിധ റീജിയണൽ കോഡിനേറ്റേഴ്‌സ് ആയ വൈദികരുടെ നേതൃത്വത്തിൽ അല്മായ പ്രതിനിധികളുടെ റീജിയണൽ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തിൽ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും, ചർച്ചകൾക്കു ശേഷം ഉണ്ടായ നിർദേശങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഒക്ടോബർ ഇരുപതുമുതൽ നവംമ്പർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ വച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നേതൃത്വം നൽകുന്ന രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷൻ, നവംമ്പർ പത്താം തീയതി ബ്രിസ്റ്റോളിൽ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ, മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദർശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . തോമസ് പാറയടി, വികാരി ജനറൽമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര, റവ. ഡോ .മാത്യു ചൂരപൊയ്കയിൽ, റവ . ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി .
Image: /content_image/News/News-2018-10-10-07:56:19.jpg
Keywords: താഴ
Content: 8834
Category: 1
Sub Category:
Heading: ഭൂഗർഭ സഭയെ തഴഞ്ഞ് ചൈനയിലെ ഔദ്യോഗിക കത്തോലിക്ക വെബ്സൈറ്റ്
Content: ബെയ്ജിംഗ്: മെത്രാൻ നിയമനം സംബന്ധിച്ചു വത്തിക്കാൻ- ചൈന ഉടമ്പടി ഒപ്പുവച്ചതിനു ശേഷവും ചൈനീസ് സഭയില്‍ അനിശ്ചിതത്വം തുടരുന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റിൽ ഭൂഗർഭ സഭയിലെ അംഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നതാണ് ആശങ്കക്കു കാരണമായിരിക്കുന്നത്. ഉടമ്പടിക്കു ശേഷവും ഭൂഗർഭ സഭയെ അവഗണിച്ച് മാറ്റി നിര്‍ത്താന്‍ ഭരണകൂടം നീക്കം നടത്തുകയാണെന്നാണ് പൊതുവില്‍ ഉയരുന്ന ആരോപണം. ചൈനീസ് പാട്രിയോട്ടിക്ക് കത്തോലിക്ക അസോസിയേഷനും കൗൺസിൽ ഓഫ് ചൈനീസ് ബിഷപ്സും സംയുക്തമായാണ് പുതിയ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വെബ്സൈറ്റിന്റെ പുതിയ ഘടനയിൽ വൈദികർക്കും ദേവാലയങ്ങൾക്കും പ്രത്യേക കോളങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവ അപൂര്‍ണ്ണമാണ്. ഓരോ രൂപതയിലെയും ദേവാലയങ്ങളും വിശ്വാസികളുടെ എണ്ണവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഔദ്യോഗിക ദേവാലയങ്ങളുടെ പട്ടികയിൽ ഭൂഗർഭ പ്രാർത്ഥനാലയങ്ങളും വൈദികരുടെയും മെത്രാന്മാരുടെയും പേരുകളും ഒഴിവാക്കിയത് ആശങ്കക്ക് കാരണമായിരിക്കുകയാണ്. ചൈനയിലെ കത്തോലിക്ക സമൂഹം ഒന്നായി പ്രവർത്തിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണകൂടത്തിന്റെയും പാട്രിയോട്ടിക്ക് അസോസിയേഷൻ അംഗീകാരം ലഭിച്ച മെത്രാന്മാരെ മാത്രം പരിഗണിക്കുന്നതിനെയാണ് ഭൂഗർഭ സഭയിലെ അംഗങ്ങൾ ചോദ്യം ചെയ്യുന്നത്. നീണ്ട വര്‍ഷങ്ങളായുള്ള സന്ധി സംഭാഷണങ്ങളെ തുടർന്നാണ് വത്തിക്കാനുമായുള്ള ഉടമ്പടി അംഗീകരിക്കാം എന്ന തീരുമാനത്തിൽ ചൈന എത്തിച്ചേർന്നത്. ഉടമ്പടി നിലവിൽ വന്നതിന് ശേഷവും കത്തോലിക്ക സഭയുടെ നയങ്ങൾ നടപ്പിലാക്കാൻ ഭരണകൂടവും പാട്രിയോട്ടിക്ക് അസോസിയേഷനും വിമുഖത കാണിക്കുന്നത് കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. പാട്രിയോട്ടിക്ക് അസോസിയേഷന്റെ പരിധിയിൽ നിന്നും തീരുമാനങ്ങൾ വത്തിക്കാനിലേക്ക് പോകുമെന്ന ഭയമാണ് ഭൂഗർഭ സഭയെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ഭൂഗർഭ സഭയെ അസോസിയേഷനു കീഴിൽ കൊണ്ട് വരാനും സമ്മർദ്ധം ചെലുത്തുന്നതായാണ് പുറത്തു വരുന്ന സൂചനകൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന സന്ധി സംഭാഷണങ്ങളിൽ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.
Image: /content_image/News/News-2018-10-10-09:04:54.jpg
Keywords: ചൈന, ചൈനീ