Contents
Displaying 8471-8480 of 25180 results.
Content:
8785
Category: 10
Sub Category:
Heading: 'റെഡ് മാസ്' അര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിമാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കായുള്ള വാര്‍ഷിക 'ചുവന്ന കുര്‍ബാന' അര്‍പ്പണത്തില്‍ പങ്കെടുത്ത് സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍. വാഷിംഗ്‌ടണ്‍ ഡിസിയിലെ സെന്റ് മാത്യു ദി അപ്പോസ്റ്റല്‍ കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് കത്തോലിക്കാ സംഘടനയായ ജോണ്‍ കാരോള്‍ സൊസൈറ്റിയുടെ ചാപ്ലൈനും, ബേത്സദായിലെ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തിന്റെ അധ്യക്ഷനുമായ മോണ്‍. പീറ്റര്‍ ജെ. വാഘി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജുഡീഷ്യല്‍ വര്‍ഷാരംഭത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമ വിദ്യാലയങ്ങളിലെ പ്രൊഫസര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉദ്യോഗസ്ഥരും ഭാഗഭാക്കായി. വാഷിംഗ്‌ടണ്‍ ഡി.സി. യിലെ 66-മത് കുര്‍ബാനയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍പ്പിച്ചത്. ഒക്ടോബര്‍ 1-നാണ് അമേരിക്കയിലെ സുപ്രീം കോടതിയുടെ 2018-2019 ജുഡീഷ്യല്‍ വര്‍ഷമാരംഭിക്കുന്നത്. ഇതിന് മുന്നോടിയായാരിന്നു ബലിയര്‍പ്പണം. പരിശുദ്ധാത്മാവിന്റെ പ്രതീകമായ അഗ്നി നാളങ്ങളെ സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു കാര്‍മ്മികര്‍ കുര്‍ബാന അര്‍പ്പിക്കുന്നതു കൊണ്ടാണ് ഇതിനെ 'ചുവന്ന കുര്‍ബാന' എന്ന് വിശേഷിപ്പിക്കുന്നത്. സഭാ വ്യത്യാസമില്ലാതെ കഴിഞ്ഞ 66 വര്‍ഷമായി ഈ കുര്‍ബാനയില്‍ വിശ്വാസികള്‍ സംബന്ധിച്ചു വരുന്നു. സഭയേയും രാജ്യത്തേയും നേര്‍വഴിക്ക് നയിക്കുവാന്‍ അമേരിക്കക്കാര്‍ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണമെന്ന് മോണ്‍. വാഘി ദിവ്യബലി മദ്ധ്യേ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തിരുസഭയില്‍ ഉണ്ടെന്നും പൊതുജന നന്മക്കു ഉതകും വിധം നീതിന്യായ വ്യവസ്ഥയെ സേവിക്കുവാന്‍ വേണ്ട ചൈതന്യം തങ്ങള്‍ക്ക് നല്‍കണമെന്ന് പരിശുദ്ധാത്മാവിനോട് അപേക്ഷിക്കണം. ഒരു യഥാര്‍ത്ഥ സുഹൃത്തിന്റേയും, സംരക്ഷകന്റേയും നൈര്‍മ്മല്യത്തോടുകൂടി നമ്മെ സംരക്ഷിക്കുവാനും, നയിക്കുവാനും, ശക്തിപ്പെടുത്തുവാനും, ആശ്വസിപ്പിക്കുവാനും പരിശുദ്ധാത്മാവ് ഇറങ്ങിവരും. സത്യത്തിന്റെ ആത്മാവെന്ന നിലയില്‍ പരിശുദ്ധാത്മാവിനെയും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയില്‍ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങളേയും അദ്ദേഹം താരതമ്യം ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ മനസ്സിലാക്കുവാന്‍ തക്കവിധം നമ്മുടെ ബോധ്യങ്ങളെ വര്‍ദ്ധിപ്പിക്കുവാന്‍ പരിശുദ്ധാത്മാവിനോടപേക്ഷിക്കണമെന്ന്‍ മോണ്‍. വാഘി ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി ജഡ്ജിമാരായ സ്റ്റീഫന്‍ ബ്രെയര്‍, ജോണ്‍ റോബര്‍ട്സ്, ക്ലാരെന്‍സ് തോമസ്, അറ്റോര്‍ണി ജെനറല്‍ ജെഫ് സെഷന്‍ എന്നിവര്‍ക്ക് പുറമെ അടുത്തിടെ സേവനത്തില്‍ നിന്നും വിരമിച്ച അന്തോണി കെന്നഡിയും ഇക്കൊല്ലത്തെ കുര്‍ബാനയില്‍ സംബന്ധിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2018-10-03-15:00:34.jpg
Keywords: അമേരിക്ക, യുഎസ്

8786
Category: 1
Sub Category:
Heading: മെത്രാന്മാരുടെ സിനഡിന് ആരംഭം; ആദ്യമായി ചൈനയില്‍ നിന്നുള്ള മെത്രാന്മാരും
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയുടെയും സമൂഹത്തിന്‍റെയും ഭാവിയായ യുവജനങ്ങളുടെ വളര്‍ച്ചയെയും രൂപീകരണത്തെയും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത മെത്രാന്മാരുടെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ഇന്നലെ വത്തിക്കാനില്‍ ആരംഭിച്ചു. വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്‍മാര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡ് ആരംഭിച്ചത്. പുതു തലമുറയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നല്ല ലോകം സൃഷ്ടിക്കാന്‍ യുവാക്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. യുവജനങ്ങളില്‍നിന്ന് നമ്മെ അകറ്റുന്ന മനസിന്റെ ചട്ടക്കൂടുകളെ രൂപാന്തരപ്പെടുത്താനും ഹൃദയങ്ങളെ വിശാലമാക്കാനും സിനഡ് സഹായിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. യുവജനങ്ങള്‍, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ് എന്നതാണു സിനഡിന്റെ ചര്‍ച്ചാവിഷയം. സിനഡിനു മുന്നോടിയായി റോമില്‍ നടന്ന യുവജനങ്ങളുടെ ആഗോളപ്രതിനിധി സമ്മേളനത്തിന്‍റെ അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം സിനഡു കമ്മീഷന്‍ ചിട്ടപ്പെടുത്തി 2018 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയെ ആധാരമാക്കിയാണ് സിനഡിന്‍റെ അനുദിന ഗ്രൂപ്പു ചര്‍ച്ചകളും, പഠനങ്ങളും നടക്കുന്നത്.
Image: /content_image/News/News-2018-10-04-05:31:07.jpg
Keywords: മെത്രാ

8787
Category: 18
Sub Category:
Heading: നിറഞ്ഞ സദസിന് മുന്നില്‍ 'ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്' പ്രദര്‍ശനം
Content: ചങ്ങനാശേരി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ചു തയാറാക്കിയ ഡോക്യുമെന്ററി 'ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്' നിറഞ്ഞ സദസിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. മാര്‍ പൗവ്വത്തില്‍ പൗരോഹിത്യം സ്വീകരിച്ചതിന്റെ 56ാം വാര്‍ഷികദിനമായ ഇന്നലെ ചങ്ങനാശേരി അപ്‌സര തീയറ്ററിലാണ് ഒരു മണിക്കൂര്‍ പത്തുമിനിറ്റു ദൈര്‍ഘ്യം വരുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചത്. 1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. എന്റെ പിന്നാലെ വരിക എന്ന യേശുവിന്റെ ആഹ്വാനപ്രകാരം പത്രോസും യോഹന്നാനും ശിഷ്യത്വം സ്വീകരിച്ച സംഭവം മാര്‍ ജോസഫ് പവ്വത്തില്‍ വിവരിക്കുന്നതോടെയാണ് ഡോക്യുമെന്ററിയുടെ ആരംഭം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍.തോമസ് പാടിയത്ത്, ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയ പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോള്‍, സംവിധായകന്‍ രാജു ഏബ്രഹാം എന്നിവരും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. പൗരപ്രമുഖരും വൈദികരും സന്യസ്തരും ഉള്‍പ്പെട്ട സദസും തീയറ്ററില്‍ ആവേശമായി.
Image: /content_image/India/India-2018-10-04-06:01:39.jpg
Keywords: പവ്വത്തി

8788
Category: 24
Sub Category:
Heading: മറ്റൊരു 'ഫേസ്ബുക്ക് നുണ' കൂടി പൊളിയുന്നു; വൈറല്‍ വീഡിയോക്ക് കൃത്യമായ മറുപടിയുമായി വൈദികന്‍റെ കുറിപ്പ്
Content: തിരുസഭയ്ക്കു എതിരെ വ്യാപക വിമര്‍ശനവുമായി ഒരു പ്രവാസി യുവാവ് നടത്തിയ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്. തൊണ്ണുറായിരത്തില്‍ അധികം ആളുകള്‍ കാണുകയും രണ്ടായിരത്തോളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ജോസ്മോന്‍ എന്ന യുവാവിന്റെ വീഡിയോയില്‍ തന്റെ കുടുംബത്തിനു ഉണ്ടായ അനുഭവമാണ് ഇദ്ദേഹം പ്രധാനമായും എടുത്തുക്കാട്ടുന്നത്. തന്റെ പിതാവിൻ്റെ ആത്മഹത്യക്ക് മുഖ്യ കാരണക്കാരൻ ഫാ. ജോർജ് കപ്പുകാലയിൽ എന്ന വൈദികനാണെന്നും അദ്ദേഹത്തിന്റെ തീരുമാനം തന്റെ കുടുംബത്തിനെ തകര്‍ക്കുന്നതായിരിന്നുവെന്നും ഇദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. സത്യത്തില്‍ എന്താണ് സംഭവിച്ചത്? വിഷയത്തില്‍ വ്യക്തവും ആധികാരികവുമായി മറുപടിയുമായി ഫാ. ജോർജ് കപ്പുകാലയിൽ രംഗത്തെത്തിരിക്കുകയാണ്. പൗരോഹിത്യ വിരുദ്ധ പ്രസ്താവനകൾക്ക് നല്ല കമ്പോള മൂല്യമുള്ള ഈ കാലയളവിൽ സത്യാന്യോഷകർക്ക് വേണ്ടിയാണ് ഈ കുറിപ്പ് എന്ന ആമുഖത്തോടെയാണ് വൈദികന്റെ മറുപടി ആരംഭിക്കുന്നത്. വീഡിയോയിലെ വിവിധ പരാമര്‍ശങ്ങളെ അക്കമിട്ട് നിരത്തിയാണ് വൈദികന്‍ മറുപടി നല്‍കുന്നത്. #{red->none->b-> ഫാ. ജോർജ് കപ്പുകാലയിലിന്റെ മറുപടി പൂര്‍ണ്ണരൂപത്തില്‍ }# ഞാൻ, ഫാ.ജോർജ് കപ്പുകാലയിൽ, കോട്ടയം അതിരൂപത വൈദികൻ, ഇപ്പോൾ അരീക്കര പള്ളി വികാരി. ഖത്തറിൽ ജോലി ചെയ്യുന്ന പറമ്പഞ്ചേരി ഇടവകാഗംമായ ശ്രീ ജോസ്‌മോൻ ജേക്കബ് കാരിപ്ലാക്കൽ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ ചില പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ശ്രദ്ധയിൽ പെടുകയുണ്ടായി. സ്വന്തം മനഃസാക്ഷിക്കുത്ത് മറച്ചുവെക്കുന്നതിനുവേണ്ടിയുള്ള ഡിഫെൻസിവ് മെക്കാനിസം എന്നു കരുതി ഞാൻ ഇതിനെ അവഗണിക്കുകയായിരുന്നു. എന്നാൽ നിഷ്കളങ്കരായ നല്ല മനുഷ്യർ പോലും വസ്തുതകൾ തെറ്റുദ്ധരിക്കും എന്നതിനാൽ, സത്യാവസ്ഥ വെളിപ്പെടുത്തണം എന്ന് എൻ്റെ സ്നേഹിതരും കുടുംബാംഗങ്ങളും എന്നെ നിർബന്ധിക്കുകയുണ്ടായി. ഇക്കാര്യത്തിൽ മറ്റുചിലർ നടത്തിയ പ്രതികരണങ്ങൾ അപൂർണങ്ങളും അപാകതകൾ ഉള്ളതായും ഞാൻ മനസിലാക്കുകയുണ്ടായി. പൗരോഹിത്യ വിരുദ്ധ പ്രസ്താവനകൾക്ക് നല്ല കമ്പോള മൂല്യമുള്ള ഈ കാലയളവിൽ സത്യാന്യോഷകർക്ക് വേണ്ടി ഞാൻ ഈ കുറിപ്പ് എഴുതുന്നു. വിവാദ പ്രസ്താവന നടത്തിയ ജോസ്‌മോൻ ജേക്കബിൻ്റെ (ജോസ്‌മോൻ) പിതാവ് ശ്രീ.ചാക്കോ ജോസഫ് കാരിപ്ലാക്കൽ (ചാക്കോ)-ൻ്റെ ആത്മഹത്യക്ക് മുഖ്യ കാരണക്കാരൻ ഞാൻ (ഫാ.ജോർജ് കപ്പുകാലയിൽ) എന്നാണല്ലോ ആരോപണത്തിൻ്റെ സാരാംശം. ഈ ആരോപണം തികച്ചും സത്യവിരുദ്ധവും അടിസ്ഥാനരഹിതവും ജോസ്‌മോൻ്റെ തന്നെ മനസാക്ഷിയെ വഞ്ചിക്കുന്നതുമാണ്. ഉച്ചക്കഞ്ഞിപ്രശ്നവും ഈ ആത്മഹത്യയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ല. വ്യത്യസ്ത കാരണത്താലാണ് ഈ ആത്മഹത്യാ നടന്നിട്ടുള്ളത്. പശ്ചാത്തല വിവരണത്തോടെ ഈ കാര്യം സംക്ഷിപ്തമായി വിശദീകരിക്കാം. 1. ജോസ്‌മോൻ്റെ മാതാവ് ശ്രീമതി ലില്ലി ചാക്കോ ഒരു നല്ല സ്ത്രീയാണ്. സഹനത്തിൻ്റെ തീച്ചൂളയിലൂടെ സഞ്ചരിച്ച ഒരു നല്ല വ്യക്തിയാണ്. ആ മഹതിയോടുള്ള സ്‌നേഹാദരവുകൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ജോസ്‌മോൻ്റെ പിതാവ് ശ്രീ.ചാക്കോയുടെ ഈ ലോക ജീവിത ചെയ്തികളോടും ശൈലികളോടും വിയോജിപ്പുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ വ്യക്തിപരമായ നല്ല അടുപ്പവും ബന്ധവും മരണത്തിനു തൊട്ടുമുൻപ് വരെയും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പോരായ്മകൾ ഞാൻ സ്നേഹപൂർവ്വം അദ്ദേഹത്തോടുതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജോസ്‌മോനോട് എനിക്ക് പിണക്കമോ വൈരാഗ്യമോ ഇല്ല. മറിച്ച് സഹാനുഭൂതിയും സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് ഐശ്വര്യം കൈവരിക്കണമെന്നുള്ള ആഗ്രഹവും മാത്രമാണുള്ളത്. ഒപ്പം, കടന്നു വന്ന വഴികൾ മറക്കരുതെന്ന ഉപദേശവും. 2 . 1987 മെയ് 15 മുതൽ 1991 മെയ് 17 വരെയുള്ള നാലുവർഷക്കാലം പറമ്പഞ്ചേരി പള്ളിയുടെയും വാരപ്പെട്ടി പള്ളിയുടെയും വികാരിയായി ഒരേ സമയം ഞാൻ സേവനം അനുഷ്ഠിച്ചിരുന്നു. ഈ കാലയളവിലാണ്- 1988 ജൂൺ, ജൂലൈ മാസങ്ങളിൽ, വിവാദ സംഭവവികാസങ്ങൾ നടന്നത്. 3 . #{blue->n->n->ചാക്കോയുടെ ആത്മഹത്യക്ക് കാരണം എന്ത്? }# 1988 ജൂലൈ നാലാം തിയതിയാണ് ചാക്കോയുടെ ആത്മഹത്യ നടന്നത്. ആത്മഹത്യക്ക് യഥാർത്ഥ കാരണം കുടുംബപ്രശ്നമാണ്. കുടുംബകലഹങ്ങൾ പലതവണ നടന്നിട്ടുണ്ടെങ്കിലും ആത്മഹത്യക്ക് തൊട്ടുമുൻപ് നടന്ന കുടുംബകലഹത്തിൽ, അവിചാരിതമായിട്ടാണെങ്കിലും സംഭവിച്ച ഒരു നടപടി ആത്മഹത്യയിലേക്ക് നയിച്ചു. അക്കാര്യം ലില്ലി ചാക്കോയ്ക്കും ജോസ്‌മോനും കൃത്യമായി അറിയാവുന്നതാണ്. ഈ വസ്തുത, ആ കാലയളവിൽ തന്നെ ജോസ്‌മോൻ എന്നോട് രഹസ്യമായി പറഞ്ഞിട്ടുള്ളതും ആണ്. അത് കുമ്പസാരരഹസ്യമായിരുന്നില്ല.ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ഈ രഹസ്യം കുടുംബാഗങ്ങളിൽ ചിലർക്കും,പറമ്പഞ്ചേരി നിവാസികളിൽ ചുരുക്കം ചിലർക്കും അറിയാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ രഹസ്യം ഞാൻ ആയിട്ട് വെളിപ്പെടുത്തുന്നില്ല. എന്നാൽ ഈ രഹസ്യം വെളിപ്പെടുത്തണം എന്ന് ജോസ്‌മോൻ നിർബന്ധിക്കുന്ന പക്ഷം നിയപരമായ തടസങ്ങൾ ഇല്ലെങ്കിൽ വെളിപ്പെടുത്താം. ചാക്കോ മരിച്ചതിനെ തുടർന്ന് പോലീസിൽ കേസ് കൊടുക്കണം എന്ന് ചില തൽപരകക്ഷികൾ നിർബന്ധിച്ചെങ്കിലും ലില്ലിയും അടുത്ത കുടുംബാംഗങ്ങളും അതിനു തയ്യാറായില്ല. കാരണം ചിന്തനീയം. സത്യാവസ്ഥ ഇതായിരിക്കെ ഉച്ചക്കഞ്ഞി പ്രശ്‌നവുമായി ഈ മരണത്തെ എന്തിനു ബന്ധപ്പെടുത്തുന്നു? 4 . #{blue->n->n->ലില്ലി ചാക്കോയെ 'കള്ളി' എന്ന് പറഞ്ഞുവോ?}# ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. ജോസ്‌മോൻ പരാമർശിച്ച പാരിഷ് കൗൺസിൽ യോഗം 1988 ജൂൺ എട്ടാം തിയതി വൈകിട്ട് ഏഴുമണിക്കാണ് നടന്നത് നാലിനു മുമ്പ് എന്ന് ജോസ്‌മോൻ പറഞ്ഞിരിക്കുന്നത് തെറ്റാണ്. ഉച്ചക്കഞ്ഞി പ്രശ്നം (ലില്ലി ചാക്കോ പ്രശ്‌നം) ചർച്ച ചെയ്യുന്നതിന് വേണ്ടി മാത്രമാണ് യോഗം കൂടിയത്. ചർച്ച ഒരു മണിക്കൂർ നീണ്ടുനിന്നു. ലില്ലി ചാക്കോയെ അനുകൂലിക്കുന്ന പാരിഷ് കൗൺസിൽ അംഗങ്ങളും പ്രസ്തുത യോഗത്തിൽ സംബദ്ധിച്ചിച്ചിരുന്നു. പ്രശ്നകാരണവും പരിഹാര മാർഗങ്ങളും വിശദമായി ചർച്ച ചെയ്തു. ലില്ലി ചാക്കോ കള്ളി ആണെന്നോ ഉച്ചക്കഞ്ഞി കട്ടുകൊണ്ട് പോയി എന്നോ പ്രസ്തുത യോഗത്തിൽ ആരും പറഞ്ഞിട്ടില്ല. പ്രസ്തുത യോഗം ഐക്യകണ്ഠേന കൈക്കൊണ്ട രണ്ടു തീരുമാനങ്ങൾ താഴെ പറയുന്നവയാണ്. (1 ) ശ്രീമതി.ലില്ലി ചാക്കോയെ പിരിച്ചു വിടുകയും പകരം ആൻസി കുര്യാക്കോസിനെ പാചകജോലിക്ക് നിയമിക്കുകയും ചെയ്ത ഹെഡ്മിസ്ട്രസിൻ്റെ നടപടി അംഗീകരിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു. (2 ) ലില്ലി ചാക്കോയുടെ സാമ്പത്തിക ക്ലേശം കണക്കിലെടുത്ത് MCH programme assistant തസ്തികയിൽ ജോലി നൽകാവുന്നതാണ്. പാചകജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ഈ ജോലിയിൽ നിന്നും ലഭ്യമായിരുന്നു. കള്ളിയായി ചിത്രീരീകരിച്ചിരിന്നുവെങ്കിൽ കൂടുതൽ വിശ്വസ്തത പുലർത്തേണ്ട പ്രസ്തുത ജോലിക്ക് ലില്ലി ചാക്കോയെ നിർദ്ദേശിക്കുമായിരുന്നോ? ലില്ലി ചാക്കോയെ അനുകൂലിച്ച് സംസാരിച്ചവരും പ്രസ്തുത യോഗ തീരുമാനത്തിൽ ഒപ്പിട്ടിട്ടുള്ളതാകുന്നു. അവരും ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസ്തുത പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടിയത്. 5. #{blue->n->n->ലില്ലി ചാക്കോയെ പിരിച്ചു വിടുന്നതിനുള്ള കാരണം എന്ത്?}# 1987 മാർച്ച് 31 വരെ പാചകജോലി നിർവഹിച്ചിരുന്നത് കൊച്ചുവീട്ടിൽ ആൻസി കുര്യാക്കോസ് ആയിരുന്നു. ചികിത്സാർത്ഥം 1987 ജൂൺ മുതൽ കുറച്ചുനാളത്തേക്ക് അവധിനൽകണമെന്ന ആൻസി കുര്യാക്കോസിൻ്റെ അപേക്ഷ പരിഗണിച്ച് ലില്ലി ചാക്കോയെ 1987 ജൂൺ മുതൽ 1988 മാർച്ച് വരെ കാലാവധിക്ക് ഉച്ചക്കഞ്ഞി പാചക്കാരിയായി ഹെഡ്മിസ്ട്രസ് സിസ്റ്റർ മറ്റേർണ പ്രത്യേക താല്പര്യപ്രകാരം നിയമിച്ചു. ലില്ലി ചാക്കോയുടെ കുടുംബസാഹചര്യം അനുഭാവപൂർവം കണക്കിലെടുത്ത് ഒരു കാരുണ്യപ്രവൃത്തി ആയിട്ടാണ് പ്രസ്തുത നിയമനം നടത്തിയതെങ്കിലും തുടർന്നുള്ള കാര്യങ്ങൾ സുഗമമായിരുന്നില്ല. ജോലിക്ക് വൈകി വരുന്നത് ക്രമാതീതമായപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തു. ലില്ലി ചാക്കോയുടെ കുടുംബത്തിലെ പ്രത്യേക സാഹചര്യം മൂലമാണ് അപ്രകാരം സംഭവിച്ചത്. കാരുണ്യം നല്ലതുതന്നെ. എന്നാൽ അതിൻ്റെ പേരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൃത്യസമയത്ത് നല്ലരീതിയിൽ നൽകുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഹെഡ്മിസ്ട്രെസ്സിനു ഒഴിഞ്ഞുമറാനാവില്ല. അതാണ് അവർ തമ്മിലുള്ള അകൽച്ചക്ക് മുഖ്യ കാരണം. മിച്ചമുള്ള ഉച്ചക്കഞ്ഞി വീട്ടിൽ കൊണ്ടുപോകുന്നതിന് തുടക്കം മുതലേ അനുവദിച്ചിരുന്നു.അതേസമയം കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് ഉച്ച ഭക്ഷണം മാറ്റിവെക്കരുതെന്നും നേരത്തെ വീട്ടിലേക്ക് കൊടുത്തുവിടരുതെന്നും ഹെഡ്മിസ്ട്രസ് കർശനമായി പറഞ്ഞിരുന്നു. ഈ വ്യവസ്ഥ പലപ്പോഴും പാലിക്കാതിരുന്നതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് മുന്നറിയിപ്പ് നൽകുകയും ശാസിക്കുകയും ചെയ്തട്ടുണ്ട്. PTA കമ്മിറ്റികളിൽ ഈ കാര്യം ആക്ഷേപമായി ഉന്നയിക്കുകയും ചെയ്തട്ടുള്ളതാണ്. മേല്പറഞ്ഞ കാരണങ്ങളാൽ താൽക്കാലിക നിയമനത്തിൻ്റെ കാലാവധി തീർന്നതിനെ തുടർന്ന് ലില്ലി ചാക്കോക്ക് തുടർനിയമനം നടത്താതെ 1987 മാർച്ച് വരെ പാചകജോലി ചെയ്തിരുന്ന ആൻസി കുര്യാക്കോസിനെ 1988 ജൂൺ മുതൽ പുനർനിയമിച്ചു. ആൻസി കുര്യാക്കോസും സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു. ഒപ്പം പറമ്പഞ്ചേരി ഇടവകാംഗവും ആണ്. 6 . പാചകജോലിക്കുള്ള പ്രതിഫലം ഗവ. അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ലില്ലി ചാക്കോയ്ക്ക് നൽകിയിട്ടുണ്ട്. തുക കുറഞ്ഞുപോയതായി ലില്ലി ചാക്കോ പരാതിപ്പെട്ടിട്ടില്ല. 7 . ലില്ലി ചാക്കോയെ കള്ളി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ വിളിച്ചിരുന്നെങ്കിൽ ഈ ആക്ഷേപം മൂലം കൂടുതൽ വേദന ഉണ്ടാകേണ്ടത് ലില്ലി ചാക്കോയ്ക്ക് അല്ലേ? ഭാര്യയുമായി കലഹിച്ചു കഴിഞ്ഞിരുന്ന ചാക്കോ ഇതിൻ്റെ പേരിൽ ആത്മഹത്യാ ചെയ്യേണ്ടതുണ്ടോ? 8 . ചാക്കോ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് വാരപ്പെട്ടി പള്ളിയിൽ വന്നിരുന്നു എന്നും പ്രത്യക്ഷപ്പെടാതെ ഞാൻ കതകടച്ച് മുറിക്കകത്തു ഇരുന്നു എന്നും, പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ തട്ടികളഞ്ഞേനെ എന്നും ജോസ്‌മോൻ്റെ പ്രസ്താവനയിൽ പറയുന്നു. ജോസ്മോൻ ഇത് നേരിട്ട് കണ്ടതുപോലെ തോന്നിപോകുന്നു. 'ഞാൻ അന്ന് വാരപ്പെട്ടി പള്ളിയിലോ പരിസരത്തോ ഉണ്ടായിരുന്നില്ല.' തന്മൂലം ചാക്കോ അന്ന് പള്ളിമുറിയിൽ വന്നിരുന്നു എന്ന് എനിക്ക് അറിവില്ല. വന്നിരുന്നെങ്കിൽതന്നെ മറ്റുലക്ഷ്യങ്ങൾക്കും ആകാമായിരുന്നില്ലേ? ഉദാഹരണം, തനിക്കുണ്ടായ തിക്താനുഭവം പങ്കുവെക്കൽ, കുമ്പസാരം, etc ... എന്നോട് യാതൊരു ദേഷ്യവും ചാക്കോക്ക് ഇല്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം. 9 . #{blue->n->n->പരിഹാരപ്രവൃർത്തിയോ? }# 1988 ജൂൺ എട്ടിന് കൂടിയ പാരിഷ് കൗൺസിൽ യോഗം പാചകജോലിക്ക് പകരം MCH programme assistant ആയി നിയമിക്കാം എന്ന് പറഞ്ഞപ്പോൾ ലില്ലി ചാക്കോ ആദ്യം സമ്മതിച്ചു. എന്നാൽ ചില തൽപരകക്ഷികളുടെ പ്രേരണമൂലം പിന്നീട് വേണ്ടെന്ന് വെച്ചു. എന്നിട്ടും 1988 ആഗസ്റ്റ് ഒന്ന് മുതൽ പള്ളിവക നേഴ്സറി സ്കൂളിൽ ഹെൽപ്പർ ആയി ലില്ലി ചാക്കോയെ നിയമിച്ചു. നല്ല രീതിയിൽ ആ ജോലി നിർവഹിച്ചു.കൂടാതെ എൻ്റെയും കൂടി ശുപാർശ പ്രകാരം ജോസ്‌മോൻ്റെ പെങ്ങൾ നിർമ്മലക്ക് കോട്ടയം BCM കോളേജിൽ പ്രീ ഡിഗ്രിക്ക് അഡ്മിഷൻ ലഭിക്കുകയും രണ്ടു വർഷത്തെ കോഴ്സിനുള്ള പഠന ചെലവും ഹോസ്റ്റൽ ഫീസും വിസിറ്റേഷൻ കോൺഗ്രിഗേഷൻ വഹിക്കുകയും ചെയ്തു.കൂടാതെ പലവിധ സഹായങ്ങൾ പള്ളിയിൽ നിന്നും കോൺവെൻറ്റിൽ നിന്നും പ്രസ്തുത കുടുംബത്തിന് നല്കിയിട്ടുള്ളതാണ്. ഇപ്രകാരം ചെയ്തത് ഏതെങ്കിലും തെറ്റിൻ്റെ പരിഹാരമായിട്ടാണ് എന്ന് ചില തൽപരകക്ഷികളുടെ ദുർവ്യാഖ്യാനങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. 10 . ചാക്കോയുടെ മരണശേഷം ഞാൻ മലബാറിലേക്ക് ഉടൻ പോയെന്നും ഭയം മൂലം പറമ്പഞ്ചേരിക്ക് വന്നിട്ടില്ലെന്നും എന്നെ ഒരിക്കലും കണ്ടിട്ടില്ലെന്നും ജോസ്‌മോൻ പറയുന്നത് കള്ളമല്ലേ? ചാക്കോയുടെ മരണശേഷം ഏകദേശം മൂന്നു വർഷം കഴിഞ്ഞാണ്, 1991 മെയ് 17 ന് ഞാൻ മലബാറിലെ തേറ്റമല പള്ളിയിലേക്ക് സ്ഥലം മാറിപോകുന്നത്. അതിനിടയിൽ ഞാൻ പലതവണ ജോസ്‌മോൻ്റെ വീട്ടിൽ വന്നിട്ടുണ്ട്. ജോസ്‌മോൻ പള്ളിമുറിയിൽ വരുകയും സംസാരിക്കുകയും ചെയ്തട്ടുണ്ട്.സ്ഥലം മാറി പോയതിനു ശേഷവും ഞാൻ പലതവണ പറമ്പഞ്ചേരിക്ക് വരുകയും ചിലപ്പോഴോക്കെ ജോസ്‌മോൻ്റെ വീട്ടിൽ വരുകയും ചെയ്തട്ടുണ്ട്. ജോസ്‌മോൻ മടമ്പം പള്ളിമുറിയിൽ താമസിച്ചുകൊണ്ട് ബി.എഡ് പഠിക്കുമ്പോൾ ഞങ്ങൾ തമ്മിൽ രണ്ടുതവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. 11 . സ്കൂളിലെ ഉച്ചക്കഞ്ഞി പാചകജോലിക്ക് ലില്ലി ചാക്കോയെ നിയമിച്ചതിലും തുടർനിയമനം നല്കാത്തതിലും എനിക്ക് പങ്കില്ല. പ്രസ്തുത ജോലിക്ക് നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും സമ്പൂർണ്ണ അധികാരം ഗവൺമെൻറ് പ്രഥമ അധ്യാപികയ്ക്ക് നല്കിയിട്ടുള്ളതാകുന്നു. എന്തെന്നാൽ ഉച്ചകഞ്ഞികാര്യത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ മുഖ്യ ഉത്തരവാദിത്തം ഹെഡ്മിസ്ട്രെസ്സിന് ആണ്. തന്മൂലം ഞാൻ മാനേജർ ആയിട്ടുള്ള ഒരു സ്കൂളിലും ഈ കാര്യത്തിൽ ഇടപെട്ടിട്ടില്ല. എന്നാൽ പറമ്പഞ്ചേരി സ്കൂളിൽ ഈ വിഷയത്തിൽ വിവാദം ഉണ്ടാകുകയും സിസ്റ്റേഴ്സിനെ ചിലർ ചീത്തപറയുകയും ചെയ്തപ്പോൾ സത്യാവസ്ഥ ബോധ്യപ്പെട്ട് ഞാൻ സത്യത്തിൻ്റെ പക്ഷത്തു നിലകൊണ്ടു എന്നുള്ളത് വാസ്തവമാകുന്നു. 12 . തൻ്റെ പിതാവായ ചാക്കോയുടെ മരണം ജൂലൈ നാലാം തിയതി ആണെന്ന് ജോസ്‌മോന് കൃത്യമായി അറിയാവുന്നതാണ്. പ്രസ്തുത തിയതിക്ക് ജോസ്‌മോൻ കഴിയുമെങ്കിൽ പള്ളിയിൽ വന്ന് ഉള്ളുരുകി പ്രാർത്ഥിക്കാറുള്ളതാണ്. അങ്ങനെയിരിക്കെ പിതാവിൻ്റെ മരണം ജൂലൈ നാല് എന്നതിന് പകരം ജൂൺ നാല് എന്ന് പറഞ്ഞത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഞാൻ കരുതുന്നില്ല. വ്യക്തമായ അജണ്ട ഇതിനു പിന്നിലുണ്ട്. ആത്മഹത്യയെ ഉച്ചക്കഞ്ഞി പ്രശ്‌നവുമായി വൈകാരികമായി ബന്ധിപ്പിക്കുന്നതിന്, പാരിഷ് കൗൺസിൽ യോഗം ജൂൺ നാലിനു മുൻപാക്കി അമ്മയെ കള്ളിയെന്ന് പാരിഷ് കൗൺസിൽ പറഞ്ഞു എന്ന് ആരോപിച്ച്, യഥാർത്ഥ മരണകാരണം മറച്ചുവെക്കുവാനും ശ്രോതാക്കളിൽ സഹതാപതരംഗം വളർത്തുവാനും വേണ്ടി ബോധപൂർവം നടത്തിയ ശ്രമമായിട്ട് അനുമാനിച്ചാൽ തെറ്റാകുമോ? ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കരുതെന്നും കണ്ണടച്ച് ഇരുട്ടാക്കരുതെന്നും മനഃസാക്ഷിക്കുത്ത് ശമിപ്പിക്കാൻ അസത്യ പ്രസ്താവന നടത്തരുതെന്നും സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. #{red->none->b-> ഉപസംഹാരം: }# ജോസ്‌മോൻ ആദ്യഘട്ടത്തിൽ എനിക്കെതിരെ പറഞ്ഞെങ്കിലും വിവിധ പ്രതികരണങ്ങൾക്ക് ശേഷം എന്നെ പറ്റി ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി. എന്നാൽ ആരോപണത്തിൻ്റെ കാതലായ പോയിൻറ്റിൽ നിന്നും മാറിയിട്ടില്ല. ഞാൻ പൂർണനല്ലെന്നും പോരായ്മകൾ ഉണ്ടെന്നും അടിവരയിട്ടു പറയുന്നു. എന്നാൽ ജോസ്‌മോൻ ഉന്നയിച്ച വിഷയത്തിൽ ഞാൻ കുറ്റക്കാരനല്ല. ശ്രീ.ചാക്കോ അകാലത്തിൽ മരിച്ചതിൽ വിശിഷ്യ, ആത്മഹത്യ ചെയ്തതിൽ ഭാര്യക്കും മക്കൾക്കും ഉള്ള ദുഃഖത്തിൽ ഞാൻ എക്കാലവും പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു. വിവിധ സമകാലിക വിഷയങ്ങൾ പ്രതിപാദിച്ചപ്പോൾ വൈകാര്യ തീവ്രതയിൽ അബദ്ധത്തിൽ എന്നെകുറിച്ച് പറഞ്ഞുപോയതാണെങ്കിൽ എനിക്ക് ദുഃഖമില്ല. ജോസ്‌മോൻ അടക്കമുള്ള കുടുംബാംഗങ്ങളെ മനസാ വാചാ കർമ്മണ ഞാൻ ഒരു തരത്തിലും ദ്രോഹിച്ചിട്ടില്ല എന്നാണ് എൻ്റെ വിശ്വാസവും ബോധ്യവും. ജോസ്‌മോനും കുടുംബാംഗങ്ങളും ഞാൻ ഉൾപ്പടെ നമ്മളെല്ലാവരും സത്യത്തിൻ്റെ പാതയിൽ മുന്നേറുവാനുള്ള ദൈവകൃപക്ക് വേണ്ടി പ്രാർത്ഥിക്കാം. സർവവിധ നന്മകളും ദൈവാനുഗ്രഹവും നേർന്നുകൊണ്ട്, സ്നേഹപൂർവം, കപ്പുകാലയിൽ ജോർജച്ചൻ. - (സോഷ്യല്‍ മീഡിയായില്‍ കാണുന്നതും പറയുന്നതും എല്ലാം സത്യമാണെന്ന ചിന്ത മൗഡ്യമാണ്. കണ്ണുമടച്ചു വിശ്വസിക്കുന്നതിന് മുന്‍പ്, ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് നാം അറിയാത്ത വസ്തുതകള്‍ അതിന് പിന്നില്‍ ഉണ്ടെന്നു ഇനിയെങ്കിലും മനസിലാക്കുക)
Image: /content_image/News/News-2018-10-04-07:04:00.jpg
Keywords: നുണ, വ്യാജ

8789
Category: 18
Sub Category:
Heading: മാര്‍ റാഫേല്‍ തട്ടില്‍ ജീസസ് യൂത്ത് ആഗോള ആത്മീയോപദേഷ്ടാവ്
Content: തൃശൂര്‍: മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. വത്തിക്കാനിലെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരേല്‍ ആണ് നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. ആഗോള ആത്മീയോപദേഷ്ടാവായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുതുകുളങ്ങരയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ നിയമനം. അടുത്തവര്‍ഷം ഡിസംബര്‍ വരെയാണു മാര്‍ റാഫേല്‍ തട്ടിലിന്റെ നിയമനം.
Image: /content_image/India/India-2018-10-04-08:21:49.jpg
Keywords: ജീസസ്

8790
Category: 1
Sub Category:
Heading: ഇറാഖില്‍ ഐഎസ് പതനത്തിന് ശേഷം പകുതിയോളം ക്രെെസ്തവർ മടങ്ങിയെത്തി
Content: ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ്സ് തീവ്രവാദ സംഘടനയുടെ പതനത്തോടെ പലായനം ചെയ്ത നാൽപതിനായിരത്തോളം വരുന്ന ക്രെെസ്തവർ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയെന്ന് രാജ്യത്തെ മാർപാപ്പയുടെ അപ്പസ്തോലിക പ്രതിനിധിയായ മോൺസീഞ്ഞോർ ആൽബേർട്ടോ ഒർട്ടേഗാ. സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും കഠിനമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നതെന്നും റോം റിപ്പോർട്ട് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളിൽ നിന്നും നിനവേ താഴ്വരയിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ക്രെെസ്തവ വിശ്വാസികളാണ് ഇപ്പോൾ മടങ്ങി എത്തിയിരിക്കുന്നത്. സ്വന്തം നാട്ടിലേക്കു തിരികെ വന്ന ക്രെെസ്തവർ യോജിപ്പിന്റെയും, ക്ഷമയുടെയും വലിയ മാതൃകകളാണ്. തങ്ങളെ പീഡിപ്പിച്ചവർക്കു വേണ്ടി പോലും പ്രാർത്ഥിക്കുന്ന ക്രെെസ്തവ വിശ്വാസികൾ മുസ്ലിം മത വിശ്വാസികളെയും വിസ്മയിപ്പിച്ചു. ഇറാഖിലെ ക്രെെസ്തവര്‍ക്കായി എല്ലാ ദിവസവും താൻ പ്രാർത്ഥിക്കാറുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രെെസ്തവർ ഇല്ലാത്ത പശ്ചിമേഷ്യ യഥാർത്ഥ പശ്ചിമേഷ്യ അല്ലായിരിക്കുമെന്നും അതിനാൽ ക്രെെസ്തവർ തങ്ങളുടെ മാതൃ രാജ്യത്ത് തന്നെ ജീവിക്കണമെന്നുമുളള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവുമായിട്ടാണ് ഇപ്പോൾ റോമിലുള്ള മോൺസീഞ്ഞോർ ആൽബേർട്ടോ ഒർട്ടേഗാ ഇറാഖിലേക്കു മടങ്ങുന്നത്.
Image: /content_image/News/News-2018-10-04-09:35:07.jpg
Keywords: ഇറാഖ

8791
Category: 24
Sub Category:
Heading: ജപമാല മാസത്തിൽ രണ്ടു കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കണം
Content: ജപമാലയുടെ പുണ്യം വിതറി വീണ്ടും ഒക്ടോബർ. ദൈവമാതാവായ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു യാത്രചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്ന ദൈവ സ്പർശനമാണ് ജപമാല. നരക പിശാചിന്റെ തല തകർക്കുന്ന ദൈവമാതാവ് തിന്മയുടെ സ്വാധീനങ്ങളിൽ നിന്ന് തന്റെ മക്കളെ സംരക്ഷിക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്ന ദൈവീക അടയാളമാണിത്. ജപമാല മാസത്തിൽ രണ്ടു കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. ഒന്ന് വെഞ്ചിരിച്ച ജപമാലകൾ ഉപയോഗിക്കണം. രണ്ടാമതായി പരമാവധി ജപമാല ചൊല്ലണം. ജപമാല ഒരു ആഭരണമല്ല. തിന്മയുടെ ശക്തികളിൽ നിന്നും ദൈവമക്കളെ സംരക്ഷിക്കുന്ന അമ്മയുടെ കവചമാണ് അത് . പലപ്പോഴും കുട്ടികളുടെ കയ്യിൽ ആഭരണമായി ഉപയോഗിക്കുന്ന ജപമാലകൾ കണ്ടിട്ടുണ്ട്. പലനിറത്തിലും വർണ്ണത്തിലും ഒക്കെയുള്ള ന്യൂജനറേഷൻ ജപമാലകൾ. ജപമാല എന്തെന്ന് പോലും അറിയാത്തവർ വെറുതെ ഇത്തരം ജപമാലകൾ കഴുത്തിൽ അണിയുന്നത് കണ്ടിട്ടുണ്ട്. ജപമാലകൾ വെഞ്ചരിച്ച് ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. അതിനുള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് കൊടുക്കണം. കടയിൽനിന്ന് വാങ്ങുന്ന ജപമാല ഒരു മാല മാത്രമാണ്. പരിശുദ്ധ സഭയുടെ നാമത്തിൽ അത് ആശീർവദിക്കുമ്പോൾ മാത്രമാണ് ദൈവിക ആയുധമായി മാറുന്നത്. ജപമാലഭക്തി തകർക്കാൻ ഉപയോഗിക്കുന്ന തിന്മയുടെ ഒരു തന്ത്രം കൂടിയാണ് ന്യൂജനറേഷൻ ജപമാലകൾ. മതബോധന ക്ലാസ്സുകളിലും കുട്ടികളുമായുള്ള വ്യക്തി സംഭാഷണത്തിലും ഒക്കെ ന്യൂജനറേഷൻ ജപമാലകളെ കുറിച്ചുള്ള മുൻകരുതൽ കൊടുക്കാൻ കുട്ടികളുമായി ഇടപെടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പലതരത്തിലുള്ള തിന്മയുടെ പ്രതീകങ്ങൾ ആലേഖനംചെയ്ത ജപമാലകൾ പോലും ഇന്ന് വിപണിയിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വെഞ്ചിരിപ്പ് പ്രാർഥനയുടെ ശക്തി നമ്മൾ മനസ്സിലാക്കുന്നു. വെഞ്ചിരിച്ച ജപമാലകൾ ഉപയോഗിച്ച് നാം പ്രാർത്ഥിക്കുമ്പോൾ പ്രത്യേകമായൊരു ദൈവീക അനുഭവമുണ്ട്. ഭയത്തിന്റെ മേഖലയിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ വെഞ്ചരിച്ച ജപമാല വലിയ ഒരു ആയുധമാണ് . പരീക്ഷാ പേടി ഉള്ള കുട്ടികളോട് വെഞ്ചിരിച്ച ജപമാലകൾ പരീക്ഷാഹാളിൽ ഉപയോഗിക്കാൻ പറയാറുണ്ട് .ആശീർവദിച്ച ജപമാലകൾ കൊണ്ടു നടക്കുമ്പോൾ നമ്മൾ പോലും അറിയാതെ ആത്മബലവും ധൈര്യവും മാതാവ് നമുക്ക് നൽകുന്നു .ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നുള്ളത് ദൈവിക സംരക്ഷണം കിട്ടുന്ന കാര്യമാണ്. ആപത്തുകളിൽ നിന്നും, അപകടങ്ങളിൽനിന്നും, തിന്മകളിൽനിന്നും മാതാവ് നമ്മെ സംരക്ഷിക്കുന്നു. ജപമാല ചൊല്ലാൻ കൂടുതൽ സമയം ചെലവഴിക്കേണ്ട ആവശ്യമില്ല, നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും അറിയാതെതന്നെ ജപമാല ചൊല്ലുന്ന ശീലം ആർജ്ജിച്ചെടുക്കാൻ കഴിയണം. ഒരിക്കൽ ഒരു വീട്ടമ്മ റബ്ബർ പാൽ എടുക്കാൻ പോകുമ്പോൾ ജപമാല ചൊല്ലുന്ന കാര്യം പറഞ്ഞതോർക്കുന്നു. ഓരോ റബർ മരത്തിൻറെ ചുവട്ടിൽ എത്തുമ്പോഴും ഓരോ നന്മനിറഞ്ഞ മറിയം ചെല്ലും, പാൽ എടുത്തു കഴിയുമ്പോഴേക്കും പരിശുദ്ധ അമ്മയ്ക്കു മുമ്പിൽ കുറേ ജപമാലകൾ ആകും. അങ്ങനെ തന്റെ അധ്വാനം ആശീർവദിക്കപ്പെടുകയും അമ്മയുടെ നിരന്തരമായ സംരക്ഷണം ലഭിക്കുകയും ചെയ്യും. ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും മാറിമാറിവരുന്ന മനുഷ്യ ജീവിതവും ജപമാല മണി കളാൽ ബന്ധിതമാകട്ടെ. അങ്ങനെ പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കുവാൻ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ. ഒക്ടോബർ ഒരു അനുഗ്രഹമാകട്ടെ. < Originally published on 4th October 2018 >
Image: /content_image/SocialMedia/SocialMedia-2018-10-04-10:52:38.jpg
Keywords: ജപമാല

8792
Category: 1
Sub Category:
Heading: പ്രതിസന്ധികള്‍ മറികടന്ന് ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തനവുമായി കത്തോലിക്ക സംഘടനകള്‍
Content: മനാഡോ: തുടര്‍ച്ചയായ ഭൂചലനങ്ങളും, സുനാമിയും മൂലം ദുരന്തഭൂമിയായി മാറിയ ഇന്തോനേഷ്യയില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് കത്തോലിക്ക സംഘടനകളുടെ രക്ഷാപ്രവര്‍ത്തനവും സഹായവും. കാത്തലിക് റിലീഫ് സര്‍വീസസും (CRS), സ്കോട്ടിഷ് കാത്തലിക് ഇന്റര്‍നാഷ്ണല്‍ എയിഡ് ഫണ്ടും അടിയന്തിര ദുരിതാശ്വാസ നിധിയും, സന്നദ്ധ പ്രവര്‍ത്തകരേയും ഇതിനോടകം തന്നെ രാജ്യത്തു ലഭ്യമാക്കി കഴിഞ്ഞു. അടിയന്തിര ദുരിതാശ്വാസ സഹായമായി 1,15,000 ഡോളര്‍ സംഭാവനയായി നല്‍കുമെന്ന്‍ കാരിത്താസ് ഇറ്റലിയും അറിയിച്ചിട്ടുണ്ട്. തകര്‍ന്ന റോഡുകളും, ആശയ വിനിമയത്തിനുള്ള സൗകര്യമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും, കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ സജീവമായി തന്നെ രംഗത്തുണ്ട്. കാത്തലിക് റിലീഫ് സര്‍വീസസിന്റെ (CRS) ഒരു സംഘം ഇതിനോടകം തന്നെ പാലുവില്‍ എത്തിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തോലിക്ക സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ചാരിറ്റി വിഭാഗമായ കാരിത്താസ് അംബ്രോസിയാന സുലവേസിയിലെ ദുരിതാശ്വാസത്തിനായി 34,000 ഡോളറാണ് സംഭാവനയായി നല്‍കുന്നത്. സ്കോട്ടിഷ് കാത്തലിക് ഇന്റര്‍നാഷ്ണല്‍ എയിഡ് ഫണ്ട്, കാരിത്താസ് ഇന്തോനേഷ്യയുമായി സഹകരിച്ച് 25,000-ത്തോളം ഡോളര്‍ ഇതിനോടകം കൈമാറി. സാമ്പത്തിക സഹായത്തിനു പുറമേ പ്രാദേശിക സംഘടനകളുമായി സഹകരിച്ച് ടാര്‍പോളിന്‍, പുതപ്പ്, സാനിട്ടറി സാമഗ്രികള്‍, സ്ലീപിംഗ് മാറ്റുകള്‍ തുടങ്ങിയവയും കത്തോലിക്കാ റിലീഫ് സര്‍വീസ് വിതരണം ചെയ്യുന്നുണ്ട്. കനത്ത നാശനഷ്ടം നേരിട്ട ചില മേഖലകളില്‍ ദുരിതാശ്വാസമെത്തിക്കുവാന്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസസിന്റെ ഇന്തോനേഷ്യന്‍ മാനേജരായ യെന്നി സൂര്യാനി പറഞ്ഞു. എയര്‍പോര്‍ട്ട് തകര്‍ന്നിരിക്കുന്നതിനാല്‍ പാലുവിലും, ഡോങ്കാലയിലും എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും, 10-12 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അവിടങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം റിക്ടര്‍ സ്കെയിലില്‍ 6.1 - 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് 20 അടിയോളം ഉയരമുള്ള സുനാമി തിരകള്‍ പാലു ഉള്‍പ്പെടെയുള്ള ഇന്തോനേഷ്യന്‍ തീരപ്രദേശ നഗരങ്ങളെ വിഴുങ്ങിയത്. ഭൂചലനത്തെ തുടര്‍ന്നു വൈദ്യുതി തകരാറും വാര്‍ത്ത വിനിമയ സംവിധാനങ്ങളും തകരാറിലായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരിന്നു. ഏതാണ്ട് ആയിരത്തിനാനൂറിനടുത്ത് ആളുകള്‍ മരണപ്പെടുകയും, പതിനായിരകണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരങ്ങള്‍. ഇതിനിടെ ദുരന്തമുഖത്ത് കത്തോലിക്ക സംഘടനകള്‍ ഇടവേളയില്ലാതെ ശുശ്രൂഷ തുടരുകയാണ്.
Image: /content_image/News/News-2018-10-04-12:18:17.jpg
Keywords: ഇന്തോനേ

8793
Category: 1
Sub Category:
Heading: നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവരുടെ കടമ: ബ്രിട്ടീഷ് എംപി
Content: ബര്‍മിംഗ്ഹാം: രാജ്യത്തെ നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവരുടെ കടമയാണെന്നു ബ്രിട്ടണിലെ ടോറി പാര്‍ട്ടിയുടെ ഹാംപ്ഷയറിലെ ന്യൂ ഫോറസ്റ്റ് വെസ്റ്റ് പാര്‍ലമെന്റംഗമായ സര്‍ ഡെസ്മണ്ട് സ്വേയിന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കൂടുതലായി പ്രാര്‍ത്ഥനയേയും, ദൈവത്തേയും ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബര്‍മിംഗ്ഹാമില്‍ വെച്ച് നടന്ന കണ്‍സര്‍വേറ്റീവ് (ടോറി പാര്‍ട്ടി) പാര്‍ട്ടി കോണ്‍ഫറന്‍സില്‍ തെരേസാ മേ നടത്തിയ മുഖ്യ പ്രഭാഷണത്തിന് ശേഷം പ്രീമിയര്‍ വാര്‍ത്താമാധ്യമത്തിന്റെ ന്യൂസ് ഔറിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വങ്ങളും ജോലിസംബന്ധമായ പിരിമുറുക്കവും അനവധിയാണ്. അതിനാല്‍ പ്രധാനമന്ത്രിക്കും, സര്‍ക്കാരിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഓരോ രാജ്യത്തെ നേതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവരുടെ കടമയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ താന്‍ കേട്ടിട്ടുള്ളതില്‍ വെച്ചേറ്റവും നല്ല പ്രസംഗമായിരുന്നുവെന്നാണ് തെരേസാ മേ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വെച്ച് നടത്തിയ പ്രസംഗത്തെക്കുറിച്ച് സ്വേയിന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും ശരിയായ രീതിയില്‍ തന്നെ പരാമര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-10-04-13:51:44.jpg
Keywords: ബ്രിട്ട

8794
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ ജനതക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭൂചലനത്തിനും സുനാമിക്കും ഇരയായ ഇന്തോനേഷ്യന്‍ ജനതക്ക് കൈത്താങ്ങുമായി ഫ്രാന്‍സിസ് പാപ്പ. സുലവേസി പ്രവിശ്യയില്‍ പ്രകൃതി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ ഒരു ലക്ഷം ഡോളറാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയത്. ഇന്തോനേഷ്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേറ്റ് വഴിയായിരിക്കും തുക ചെലവഴിക്കുക. ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിട്ടവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന നല്കുകയെന്ന്‍ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്തോനേഷ്യന്‍ ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും സഹായമെത്തിക്കുവാനും കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പയുടെ സഹായം. അതേസമയം ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 1500 കഴിഞ്ഞു. 70,000 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കത്തോലിക്ക സംഘടനകള്‍ ഇന്തോനേഷ്യയില്‍ സജീവമായി രംഗത്തുണ്ട്.
Image: /content_image/News/News-2018-10-05-04:50:35.jpg
Keywords: സഹായ