Contents

Displaying 8431-8440 of 25180 results.
Content: 8745
Category: 18
Sub Category:
Heading: കുടുംബ മൂല്യങ്ങളെ നിഷേധിക്കുന്ന കോടതി വിധികളിൽ ആശങ്ക
Content: കൊച്ചി: കുടുംബ ജീവിത മൂല്യങ്ങളെ നിഷേധിക്കുന്ന വിധത്തിൽ സുപ്രീം കോടതിയിൽ നിന്നും അവർത്തിച്ചുണ്ടാകുന്ന വിധികളിൽ ആശങ്ക ഉണ്ടെന്നും ഇതില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ഉയരണമെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. സ്വവർഗ്ഗരതിക്ക് നിയമ സാധുത നൽകിയിട്ട് അധികം വൈകാതെ, ഇപ്പോൾ വിവാഹേതര ലൈംഗീക ബന്ധത്തിന് അനുമതി നൽകിയതിൽ കുടുംബജീവിതം നയിക്കുന്നവരും, കുടുംബജീവിതത്തെ ആദരിക്കുന്നവരും വലിയ ദുഃഖത്തിലാണ്. രാഷ്ടത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളും വിപത്തുകളും രാജ്യത്തിന്റെ വികസനത്തെയും നന്മകളെയും ബാധിക്കുമെന്നും പ്രസ്താവനയിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി കൂടിയായ സാബു ജോസ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-09-28-06:09:37.jpg
Keywords: കുടുംബ
Content: 8746
Category: 18
Sub Category:
Heading: സഭാസംവിധാനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: പതിറ്റാണ്ടുകളായി നിയമവിധേയമായ ജീവിതരീതിയില്‍ പോകുന്ന സഭാസംവിധാനങ്ങളെ തകര്‍ക്കുവാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. സന്യാസ സമൂഹത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ നിലപാട് ഇടതുപക്ഷ നിരീശ്വര ആശയത്തിന്റെ അടിസ്ഥാനത്തില്‍ സഭാസംവിധാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ട പരിശീലനത്തിനുശേഷം ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചു സന്യാസ സമൂഹത്തിലെ അംഗങ്ങളാകുന്നവര്‍ ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ സ്വീകരിക്കുന്നവരാണ്. ഇപ്രകാരം ലക്ഷക്കണക്കിന് സന്യാസിനികള്‍ വിവിധ കോണ്‍ഗ്രിഗേഷനുകളിലായി നിസ്തുലമായ സേവനം ചെയ്യുന്നുണ്ട്. രോഗികളെ പരിചരിക്കുക, അനാഥരെയും, വൈകല്യമുള്ളവരെയും സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുക, പ്രാര്‍ഥനകളിലും ഉപവാസങ്ങളിലും ആയിരിക്കുക തുടങ്ങി വിവിധ രംഗങ്ങളില്‍ അവര്‍ സേവനം ചെയ്യുന്നു. എന്നാല്‍ ദേവാലയങ്ങളിലെ കൂദാശകളും മറ്റു പ്രവര്‍ത്തനങ്ങളും ഇടവക വികാരിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമാണെന്നും അതില്‍ ഇടപെടാന്‍ സന്യാസ സമൂഹങ്ങളിലെ അംഗങ്ങള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2018-09-28-06:58:21.jpg
Keywords: കോണ്‍
Content: 8747
Category: 1
Sub Category:
Heading: മംഗോളിയൻ സഭയുടെ പ്രഥമ മെത്രാൻ വിടവാങ്ങി
Content: ഉലാൻബാറ്റർ: കിഴക്കനേഷ്യന്‍ രാജ്യമായ മംഗോളിയയിലെ കത്തോലിക്ക സഭയുടെ പ്രഥമ മെത്രാൻ വെൻസെസലോ പാഡില അന്തരിച്ചു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സഭാംഗമായ അദ്ദേഹം സെപ്റ്റബർ ഇരുപത്തിയഞ്ചിന് ഹൃദയാഘാതത്തെ തുടർന്നാണ് ദിവംഗതനായത്. 68 വയസ്സായിരിന്നു. ഫിലിപ്പീന്‍സ് പൗരനായിരുന്ന മോൺ. പാഡില കാല്‍ നൂറ്റാണ്ടായി മംഗോളിയയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ബിഷപ്പിന്റെ മരണം മംഗോളിയൻ സഭയുടെ നഷ്ടമാണെന്ന്‍ ഫിലിപ്പീന്‍സ് എപ്പിസ്കോപ്പൽ കോൺഫറൻസ് വൈസ് പ്രസിഡൻറും കലൂക്കൻ രൂപത മെത്രാനുമായ പാബ്ലോ വിർജിലിയോ ഡേവിഡ് അനുശോചന സന്ദേശത്തിൽ കുറിച്ചു. മംഗോളിയയിൽ കത്തോലിക്ക സുവിശേഷവത്ക്കരണത്തിന് നേതൃത്വം നല്കിയ മോൺ. പാഡില, മിഷൻ പ്രവർത്തനം വഴി നൂറുകണക്കിന് ആളുകളെയാണ് യേശുവിനായി നേടിയത്. 1949-ൽ ഫിലിപ്പീൻസിലെ തുബാവോയിൽ ജനിച്ച മോൺ. പാഡില, 1976-ൽ വൈദിക തിരുപ്പട്ടം സ്വീകരിച്ച് ശുശ്രൂഷയാരംഭിച്ചു. 1992-ൽ സഭാംഗങ്ങളായ രണ്ടു വൈദികരോടൊപ്പം മംഗോളിയയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. കത്തോലിക്കരും ദേവാലയങ്ങളും ഇല്ലാത്ത രാജ്യത്ത് വിദേശകാര്യ മന്ത്രാലയങ്ങളിലെ ക്രൈസ്തവരെ ഒന്നിച്ചു കൂട്ടി പ്രാർത്ഥനാ കൂട്ടായ്മകളാണ് അദ്ദേഹം ആദ്യം ആരംഭിച്ചത്. ഭവനങ്ങളിലെ ദിവ്യബലിയ്ക്ക് സ്ഥലപരിമിതി മൂലം ഹാളുകൾ വാടകയ്ക്ക് എടുത്ത് ഞായറാഴ്ച ദിവ്യബലിയർപ്പണം സാധ്യമാക്കിയ അദ്ദേഹം നിരന്തരമായ പ്രയത്നങ്ങള്‍ക്ക് ഒടുവില്‍ ദേവാലയങ്ങൾ നിർമ്മിച്ചു. 2002- ൽ മംഗോളിയൻ അപ്പസ്തോലിക പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പാവപ്പെട്ടവരായ ജനങ്ങളോടൊപ്പം അവരുടെ സംസ്കാരത്തിനുസരിച്ച് മിഷൻ പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ മാതൃക നൂറുകണക്കിന് ആളുകളെ സഭയിലേക്ക് അടുപ്പിച്ചു. മറ്റ് മതസ്ഥരുമായി സാമൂഹിക സേവനങ്ങൾ സംഘടിപ്പിച്ചും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവും അദ്ദേഹം തന്റെ നേതൃത്വത്തിലൂടെ നടപ്പിലാക്കി. വിവേചനം കൂടാതെ മംഗോളിയൻ ജനതയ്ക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നല്കുമെന്നാണ് 2003 ൽ മംഗോളിയൻ സഭാധ്യക്ഷനായി അഭിഷേകം ചെയ്തപ്പോൾ അദ്ദേഹം പ്രസ്താവിച്ചത്. അക്രൈസ്തവരുടെയിടയിലും മോൺ. പാഡില ഏറെ സ്വാധീനം ചെലുത്തിയിരിന്നു. നിരവധി വിദേശ മിഷ്ണറിമാരുടെ സഹകരണത്തോടെ വിദ്യാലയങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും ദാരിദ്ര്യ നിർമ്മാർജനം ഉറപ്പുവരുത്തുവാനും നിരന്തരമായ ഇടപെടലുകള്‍ നടത്തി. ബിഷപ്പിന്റെ മരണത്തില്‍ അതീവ ദുഃഖിതരാണ് വിശ്വാസികള്‍. തലസ്ഥാന നഗരമായ ഉലാൻബാറ്റർ കത്തീഡ്രൽ ദേവാലയത്തിൽ ഒക്ടോബർ പതിനാലിനു മോൺ. പാഡിലയുടെ സംസ്കാര ശുശ്രൂഷകൾ നടക്കും.
Image: /content_image/News/News-2018-09-28-08:01:13.jpg
Keywords: മംഗോ, പ്രഥമ
Content: 8748
Category: 1
Sub Category:
Heading: '40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനു അമേരിക്കയിൽ ഉജ്ജ്വല ആരംഭം
Content: ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം എന്ന മഹാപാതകത്തിന് എതിരെ ശബ്ദമുയര്‍ത്തി '40 ഡേയ്സ് ഫോർ ലെെഫ്' സംഘടന തങ്ങളുടെ പുതിയ പ്രോലൈഫ് ക്യാംപെയിനു അമേരിക്കയിലെ നാനൂറ്റിപതിനഞ്ചു നഗരങ്ങളിൽ തുടക്കം കുറിച്ചു. റെക്കോർഡ് കണക്കിന് ആളുകളുമായി സെപ്തംബർ ഇരുപത്തിമൂന്നാം തീയതിയാണ് ക്യാംപെയിന് ആരംഭം കുറിച്ചത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ '40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനു കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടുകയും, കൂടുതൽ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുകയും ചെയ്തെന്ന് പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ഷോൺ കാർണി പറഞ്ഞു. ഉപവാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, അബോർഷൻ ക്ലിനിക്കുകൾക്കു മുൻപിൽ നിന്ന് സമാധാനപരമായി ഭ്രൂണഹത്യ വിരുദ്ധ ബാനറുകളുമായി പ്രതിഷേധിക്കുക എന്നതാണ് ഈ പ്രോലെെഫ് പ്രസ്ഥാനത്തിന്റെ പ്രവർത്തന രീതി. സംഘടനയുടെ വിവിധ ഇടപെടലുകളെ തുടര്‍ന്നു ഇതുവരെ 14,600 ജീവനുകൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അൻപതോളം രാജ്യങ്ങളിൽ ഏകദേശം ഏഴുലക്ഷത്തി അൻപതിനായിരത്തോളം ആളുകൾ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിൽ തൊണ്ണൂറ്റിയാറ് അബോർഷൻ ക്ലിനിക്കുകൾ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന 178 ആളുകൾ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. ഇതെല്ലാം '40 ഡേയ്സ് ഫോർ ലെെഫ്' ക്യാംപെയിനുകളുടെ വിജയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ്. ഡേവിഡ് ബെരേറ്റ് എന്നയാളാണ് 2007-ൽ സംഘടനക്ക് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ഈസ്റ്ററിനോട് അനുബന്ധിച്ച് ഇദ്ദേഹം പ്രൊട്ടസ്റ്റന്‍റ് ചിന്താഗതി ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2018-09-28-10:22:35.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ
Content: 8749
Category: 7
Sub Category:
Heading: ആരാണ് സമർപ്പിത?
Content: സമർപ്പിത ജീവിതത്തെ മുറിപ്പെടുത്തി മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയായിലെയും വിചാരണ തുടരുകയാണ്. നിന്ദനങ്ങളും വ്യാജ പ്രചരണങ്ങളും ഓരോ ദിവസവും വർദ്ധിക്കുന്നു. ആരാണ് സമർപ്പിത? നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ അടിച്ചമർത്തപ്പെട്ടവളോ? അതോ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചവളോ? ഈ വീഡിയോ മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളെ തുറക്കട്ടെ.
Image:
Keywords: സമർപ്പിത
Content: 8750
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം സ്വീകരിച്ചു; അലെക്സാണ്ട്ര രാജകുമാരിയുടെ രാജത്വവകാശം നീക്കിയതായി റിപ്പോര്‍ട്ട്
Content: ലണ്ടന്‍: ഹനോവറിലെ ഏര്‍ണസ്റ്റ് ഓഗസ്റ്റ് രാജാവിന്റെയും മൊണാക്കോയിലെ കരോളിന്‍ രാജ്ഞിയുടേയും ഏക മകളും, പത്തൊന്‍പതുകാരിയുമായ അലെക്സാണ്ട്ര രാജകുമാരിക്ക് ബ്രിട്ടീഷ് രാജത്വവകാശം നീക്കിയതായി റിപ്പോര്‍ട്ട്. ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭാംഗമായിരുന്ന അലെക്സാണ്ട്ര കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിന്റെ പേരിലാണ് ബ്രിട്ടീഷ് പിന്തുടര്‍ച്ചാവകാശത്തില്‍ നിന്നും പുറത്തായത്. ‘പോയിന്റ്‌ ഡെ വ്യൂ’ മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 1999-ല്‍ ഓസ്ട്രിയയിലെ വോക്ക്ളാബ്രക്കില്‍ ജനിച്ച അലെക്സാണ്ട്ര പ്രൊട്ടസ്റ്റന്‍റ് ലൂഥറന്‍ സഭാംഗമായിട്ടാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കത്തോലിക്കയായ അമ്മയുടെ വിശ്വാസ തീക്ഷ്ണതയില്‍ ആകൃഷ്ട്ടയായതിനെ തുടര്‍ന്നു അടുത്തിടെ അലെക്സാണ്ട്ര കത്തോലിക്കാ സഭയില്‍ അംഗമാകുകയായിരിന്നു. 2011-ല്‍ ബ്രിട്ടീഷ് പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും, കത്തോലിക്കര്‍ക്കും, പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളല്ലാത്തവര്‍ക്കും ബ്രിട്ടീഷ് കിരീടാവകാശത്തിന് യോഗ്യതയില്ല. കിരീടാവകാശി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടുമായി ബന്ധമുള്ള ആളായിരിക്കണം എന്നിവ അടക്കമുള്ള നിബന്ധനകളില്‍ യാതൊരു മാറ്റവും ഇതുവരെ വന്നില്ല. ഈ നിബന്ധനകളാണ് അലെക്സാണ്ട്രയുടെ രാജത്വവകാശം നീക്കിയതിന് പിന്നിലുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിതാവിന്റെ പാരമ്പര്യമാണ് അലെക്സാണ്ട്രയെ ബ്രിട്ടീഷ് കിരീടാവകാശിയാക്കിയത്. മൊണാക്കോയിലെ പരമാധികാരിയായ ആല്‍ബെര്‍ട്ട് രണ്ടാമന്റെ അനന്തരവളും, അമേരിക്കന്‍ നടിയായ ഗ്രേസ് കെല്ലിയുടെ കൊച്ചുമകളുമാണ് അലെക്സാണ്ട്ര. പിതാവിന്റെ പരമ്പര പ്രകാരം ഗ്രേറ്റ് ബ്രിട്ടണിലെ വിക്ടോറിയ രാജ്ഞിയുടേയും, ജര്‍മ്മനിയിലെ വില്‍ഹെം II ചക്രവര്‍ത്തിയുടേയും പിന്‍മുറക്കാരി കൂടിയാണ് അവര്‍.
Image: /content_image/News/News-2018-09-28-12:59:13.jpg
Keywords: കത്തോലിക്ക
Content: 8751
Category: 1
Sub Category:
Heading: ഉത്തർപ്രദേശിൽ ഈ മാസം ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 12 ആക്രമണങ്ങള്‍
Content: കാൺപൂർ: ഉത്തർപ്രദേശിൽ സെപ്റ്റംബര്‍ മാസത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 12 ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ക്രൈസ്തവ വിരുദ്ധ നീക്കങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരുന്നതായി ചൂണ്ടിക്കാണിച്ചു മനുഷ്യവകാശ പ്രവർത്തകനും മുൻ ന്യൂനപക്ഷംഗവും കൂടിയായ എസി മൈക്കിൾ വാർത്ത ഏജൻസിയായ ഫിഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തീവ്ര ഹൈന്ദവ സംഘടനകൾ പ്രദേശിക പോലീസിന്റെ അനുമതിയോടെ അക്രമങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ ജോൻപുർ ജില്ലയിൽ മാത്രം പന്ത്രണ്ടോളം ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ദേവാലയത്തിലേക്ക് പോകുന്ന വിശ്വാസികളെ തടയുന്നതും തിരിച്ചു പോകാൻ നിർബന്ധിക്കുന്നതും ഉത്തര്‍പ്രദേശില്‍ പതിവ് സംഭവമാണ്. പാസ്റ്റർമാരെ ഭീഷണിപ്പെടുത്തി പ്രാർത്ഥന ശുശ്രൂഷകൾ തടയാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സെപ്റ്റബർ അഞ്ചിന് പാസ്റ്റർ ദുർഗ്ഗപ്രദേശിനെയും മുന്നൂറോളം വരുന്ന ക്രൈസ്തവ വിശ്വാസികളേയും യു‌പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റബർ പതിനൊന്നിന് അറസ്റ്റ് ചെയ്ത പാസ്റ്റർ രാജേന്ദ്ര ചൗഹാനേയും ഏഴ് കത്തോലിക്കരെയും മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്. സെപ്റ്റംബർ പതിമൂന്നിന് പാസ്റ്റർ രവീന്ദ്രയുടെ പ്രാർത്ഥന ശുശ്രൂഷ തടസ്സപ്പെടുത്തുകയും ക്രൈസ്തവ നേതാവ് രാം മിലാനെ ആക്രമിച്ച് പരിക്കേല്പിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കുകയായിരുന്ന പാസ്റ്റർ രാം രത്തനേയും തോമസ് ഒസൂഫിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നു. ഇവരെ കൂടാതെ, പാസ്റ്റർ ഗുലാബ് ചന്ദിനെയും മൂന്ന് സഹപ്രവർത്തകരേയും അന്യായമായി അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനാറിന് ബഹുലാന്ദിഹ ദേവാലയത്തിലേക്കുള്ള വഴികൾ അടച്ച പോലീസ് നാല് ക്രൈസ്തവരെ തടവിലാക്കി. പാസ്റ്റർമാരായ അനിൽ കുമാർ, പ്രഭുമാൻ, ദീപക് കുമാർ, മോനു , രവീന്ദ്രർ തുടങ്ങിയവരും അറസ്റ്റ് നടപടികൾ നേരിട്ടിരുന്നു. ഇരുപത്തിമൂന്നിന് നടന്ന റാലിയിൽ ക്രൈസ്തവ വിരുദ്ധ മുദ്രവാക്യങ്ങളുമായി എത്തിയ തീവ്രഹിന്ദുത്വവാദികൾ പാസ്റ്റർ അശോക് രാജ്ബാറിനേയും മൂന്ന് സഹപ്രവർത്തകരേയും വ്യാജ പരാതിയിൽ തടവിലാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ വ്യാജ പ്രചരണത്തെ തുടർന്നാണ് ഇത്തരം അനിഷ്ഠ സംഭവങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവ വചനപ്രഘോഷകര്‍ ജനങ്ങളെ ആകർഷിക്കുന്നു എന്ന തരത്തിൽ വാർത്തകൾ നല്കി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള രഹസ്യ അജണ്ടയായാണ് എല്ലാവരും ഇതിനെ നോക്കികാണുന്നത്.
Image: /content_image/News/News-2018-09-28-17:51:19.jpg
Keywords: ഉത്തര്‍
Content: 8752
Category: 1
Sub Category:
Heading: വിശ്വാസത്തിന് സാക്ഷ്യമേകി ‘മെയിഡ് ഫോര്‍ ഹാപ്പിനെസ്സ്’ അമേരിക്കന്‍ കൂട്ടായ്മ
Content: മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്തിലെ ലാന്‍സിംഗ് രൂപത സംഘടിപ്പിച്ച ‘മെയിഡ് ഫോര്‍ ഹാപ്പിനെസ്സ്’ രൂപതാ കൂട്ടായ്മ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14,000-ത്തോളം കത്തോലിക്കരാണ് കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22 ശനിയാഴ്ച മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ വെച്ചായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. കൂട്ടായ്മക്ക് മുന്‍പായി സംസ്ഥാന തലസ്ഥാനമായ ലാന്‍സിംഗ് നഗരത്തില്‍ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്. മിന്നസോട്ട-ഡുലൂത്ത് യൂണിവേഴ്സിറ്റിയിലെ ന്യൂമാന്‍ സെന്ററിലെ ചാപ്ലൈനായ ഫാ. മൈക് ഷ്മിറ്റ്സ്, കത്തോലിക്കാ രചയിതാവും, പ്രഭാഷകയും, റേഡിയോ അവതാരകയുമായ ജെന്നിഫര്‍ ഫുള്‍വിലെര്‍, ഹോപ്‌ ആന്‍ഡ്‌ പര്‍പ്പസ് മിനിസ്ട്രിയിലെ ഡീക്കന്‍ ലാറി ഓണി, ലാന്‍സിംഗ് രൂപതാ മെത്രാനായ ഏള്‍ ബോയ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഒരു ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം സുവിശേഷവത്കരണം നടത്തുവാനും, ദൈനംദിന ജീവിതത്തിലും, ജോലിസ്ഥലത്തും, സമൂഹ ജീവിതത്തിലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ ഈ കൂട്ടായ്മ വിശ്വാസികളെ സഹായിക്കുമെന്ന് രൂപതാ വക്താവായ മൈക്കേല്‍ ഡിബോള്‍ഡ് പറഞ്ഞു. രൂപതയില്‍ സ്ഥിരമായി വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുന്നവരില്‍ 25 ശതമാനത്തോളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-09-28-18:30:00.jpg
Keywords: വിശ്വാസ
Content: 8753
Category: 1
Sub Category:
Heading: വിവാഹബന്ധത്തിലെ പ്രതിസന്ധികള്‍ക്കു പിന്നില്‍ വിശ്വാസക്കുറവ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവാഹബന്ധത്തിലെ പ്രതിസന്ധികള്‍ക്കും പാളിച്ചകള്‍ക്കും പിന്നില്‍ വിശ്വാസക്കുറവാണെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍റെ വിവാഹ കാര്യങ്ങള്‍ക്കായുള്ള നിയമവിഭാഗം സംഘടിപ്പിച്ച പഠനശിബരത്തില്‍ പങ്കെടുത്തവരുമായി റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. ക്രിസ്തീയ കാഴ്ചപ്പാടിലും സഭയുടെ രൂപത-ഇടവക സംവിധാനങ്ങളിലും കുടുംബങ്ങളുമായുള്ള ബന്ധം അതിന്‍റെ ചടങ്ങുകളില്‍ അവസാനിപ്പിക്കാതെ, ദമ്പതികളുടെ ജീവിതയാത്രയില്‍ അവര്‍ക്കൊപ്പം ആത്മീയമായി പിന്‍തുടര്‍ന്നു സഹായിക്കുന്ന, അജപാലന സംവിധാനം സഭ വളര്‍ത്തിയെടുക്കേണ്ടതാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് പിന്‍തുടരേണ്ട യാത്രയാണ് ദാമ്പത്യജീവിതം. വ്യക്തികളുടെ വിശ്വാസക്കുറവില്‍നിന്നും ആന്തരികമായ പ്രതിസന്ധികളില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ് കുടുംബപ്രശ്നങ്ങള്‍. യുവദമ്പതികളുടെ ജീവിത പ്രതിസന്ധികളില്‍ ഇടവകവികാരിമാരും മറ്റു അജപാനസംവിധാനങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി അവരെ സഹായിക്കേണ്ടതാണ്. അതിന് ഇണങ്ങുന്ന വിധത്തില്‍ കുടുംബങ്ങള്‍ ഇടവകയെയും അജപാലകരെയും, അതിന്‍റെ പക്വമാര്‍ന്ന ഉപദേഷ്ടാക്കളെയും സമീപിക്കാന്‍ സഹായകമാകുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. അങ്ങനെ പ്രാദേശികസഭ 'ജീവന്‍റെ അള്‍ത്താര'യും 'ഗര്‍ഹികസഭ'യുമായി വളരണം. അതിന് ഉതകുന്ന ഇടവക സംവിധാനത്തിന്‍റെ ഭാഗമായി കുടുംബസ്ഥരായ ഉപദേശകരും, ജീവിതാനുഭവമുള്ള കാരണവന്മാരും, മനശാസ്ത്രവിദഗ്ദ്ധരും കുടുംബങ്ങളെ തുണയ്ക്കുവാനുള്ള ഉണ്ടായിരിക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. രാജ്യാന്തര കൂട്ടായ്മയില്‍ 1200-ല്‍ അധികം പേരാണ് പങ്കുചേര്‍ന്നത്.
Image: /content_image/News/News-2018-09-28-18:58:02.jpg
Keywords: വിവാഹ
Content: 8754
Category: 1
Sub Category:
Heading: കേരളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാനായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മലയാളിയും നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡറുമായ വേണു രാജാമണി വത്തിക്കാനിലെ പൊതുസദസില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഭാര്യ സരോജ് ഥാപ്പയ്‌ക്കൊപ്പമാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പായുമായി സ്ഥാനപതി സംസാരിച്ചത്. നേരത്തെ പൊതു പ്രഭാഷണത്തില്‍ കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സഹായം ലഭ്യമാക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരിന്നു.
Image: /content_image/News/News-2018-09-29-01:13:53.jpg
Keywords: പാപ്പ, ഇന്ത്യ